ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി പട്ടിണിയോ രോഗമോ കാരണം മരിക്കുന്നു. സുഡാനിലെ അൽ - ഫാഷിർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സാംസാം അഭയാർഥി ക്യാംപിലാണ് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദയനീയാവസ്ഥ. ഐക്യരാഷ്ട്ര സംഘടന സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ചിട്ടുള്ള ഒരു ക്യാംപാണ് ഇത്. 500 ദിവസമായി ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ ദുരവസ്ഥയുടെ നേർചിത്രമാണ് സാംസാം അഭയാർഥി ക്യാംപിലേത്. 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 1.5 ലക്ഷം പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 245 ഗ്രാമങ്ങളും പട്ടണങ്ങളും അഗ്നിക്കിരയായി. തലസ്ഥാനമായ ഖാർത്തൂമിന്റെ ഭൂരിഭാഗവും തകർന്നു. സുഡാൻ സായുധ സേനയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർഎസ്എഫ്) തമ്മിലാണ് പ്രധാന പോരാട്ടം. ബ്രിട്ടന്റെയും ഈജിപ്തിന്റെയും സംയുക്ത ആധിപത്യത്തിൽനിന്ന് 1956ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം സുഡാനിൽ വിവിധ തരത്തിലുള്ള ആഭ്യന്തര കലാപങ്ങളുണ്ടായിരുന്നു. 2011ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി പട്ടിണിയോ രോഗമോ കാരണം മരിക്കുന്നു. സുഡാനിലെ അൽ - ഫാഷിർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സാംസാം അഭയാർഥി ക്യാംപിലാണ് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദയനീയാവസ്ഥ. ഐക്യരാഷ്ട്ര സംഘടന സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ചിട്ടുള്ള ഒരു ക്യാംപാണ് ഇത്. 500 ദിവസമായി ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ ദുരവസ്ഥയുടെ നേർചിത്രമാണ് സാംസാം അഭയാർഥി ക്യാംപിലേത്. 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 1.5 ലക്ഷം പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 245 ഗ്രാമങ്ങളും പട്ടണങ്ങളും അഗ്നിക്കിരയായി. തലസ്ഥാനമായ ഖാർത്തൂമിന്റെ ഭൂരിഭാഗവും തകർന്നു. 

ജനസഖ്യയുടെ 20 ശതമാനമായ ഒരു കോടിയിലധികം പേർ വീടുകളിൽനിന്നു പലായനം ചെയ്യാൻ നിർബന്ധിതരായി. ചിലർ ഈജിപ്ത് പോലുള്ള അയൽ രാജ്യങ്ങളിൽ അഭയം തേടി. ഭൂരിഭാഗവും സാസാം ഉൾപ്പെടെയുള്ള അഭയാർഥി ക്യാംപുകളിലാണ്. രാജ്യത്തെ ആരോഗ്യസംവിധാനങ്ങളിൽ 80 ശതമാനവും നശിപ്പിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വിനാശകരമായ യുദ്ധമായി ഇതു മാറിക്കഴിഞ്ഞു.

∙ പട്ടാള ജനറൽമാർ തുടങ്ങി, യുദ്ധപ്രഭുക്കൾ ഏറ്റെടുത്തു

ADVERTISEMENT

സുഡാൻ സായുധ സേനയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർഎസ്എഫ്) തമ്മിലാണ് പ്രധാന പോരാട്ടം. ബ്രിട്ടന്റെയും ഈജിപ്തിന്റെയും സംയുക്ത ആധിപത്യത്തിൽനിന്ന് 1956ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം സുഡാനിൽ വിവിധ തരത്തിലുള്ള ആഭ്യന്തര കലാപങ്ങളുണ്ടായിരുന്നു. 2011ൽ ദക്ഷിണ സുഡാൻ വേർപിരിഞ്ഞതോടെ രക്തരൂഷിതമായ സംഘർഷത്തിന് ഏറക്കുറെ ശമനം ഉണ്ടായതാണ്. അതിനു ശേഷം, 2021ൽ  പ്രധാനമന്ത്രിയെ പുറത്താക്കി സൈനിക അട്ടിമറിയിലൂടെ ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ഭരണം പിടിച്ചതോടെയാണ് ഇത്രയേറെ രക്തരൂഷിതമായ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. 

ജനങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന സുഡാൻ സൈനിക ടാങ്കറുകൾ. (Photo by AFP)

രാജ്യത്തിന്റെ ഔദ്യോഗിക പ്രസിഡന്റും ബുർഹാനാണ്. അട്ടിമറിയിൽ സഹകരിച്ച മറ്റൊരു ജനറലും ആർഎസ്എഫിന്റെ മേധാവിയുമായ മുഹമ്മദ് ഹംദാൻ ദഗാലോ പിന്നീട് പുതിയ പ്രസിഡന്റുമായി ശത്രുതയിലായി. സുഡാൻ സായുധ സേനയിൽ റാപിഡ് സപ്പോർട്ട് ഫോഴ്സ് ലയിപ്പിക്കാനുള്ള ബുർഹാന്റെ തീരുമാനവും സംയുക്ത സേനയുടെ നേതൃത്വത്തെ ചൊല്ലിയുള്ള തർക്കവുമാണ് ഇവർ തമ്മിലുള്ള ശത്രുതയ്ക്കു കാരണം. ഇതോടെ സേനകൾ തമ്മിലുള്ള ലയനം നടന്നില്ല. തുടർന്ന് ഇവരുടെ സേനകൾ തമ്മിൽ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ തുടങ്ങിയ യുദ്ധം മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 

പിന്നീട് ഇരു സേനകളുടെയും നേതൃത്വത്തിലേക്കു രാജ്യത്തിന്റെ നിയന്ത്രണത്തിനും കൊള്ളയടിക്കലിനും വേണ്ടി മത്സരിക്കുന്ന യുദ്ധപ്രഭുക്കൾ എത്തി. പോര് അവർ തമ്മിലായി. ഇപ്പോൾ വിദേശ രാജ്യങ്ങളും യുദ്ധത്തിൽ പക്ഷം പിടിച്ച് ആയുധവും പണവും നൽകിത്തുടങ്ങിയിരിക്കുന്നു. കൊച്ചു കുട്ടികളെ വരെ നിർബന്ധപൂർവം യുദ്ധത്തിൽ പങ്കെടുപ്പിക്കുന്ന സൈനിക വിഭാഗങ്ങൾ വ്യാപകമായി കൊള്ളയും കൊലപാതകവും സ്ത്രീകൾക്കെതിരെ കയ്യേറ്റവും അക്രമവും നടത്തുന്നു.

സുഡാനിൽ ആഭ്യന്തരയുദ്ധം ശക്തമായതോടെ രണ്ടായിരത്തോളം അഭയാർഥികളുമായി സൗദി അറേബ്യയിലേക്ക് ചെങ്കടലിലൂടെ നീങ്ങുന്ന കപ്പൽ. (Photo by Fayez NURELDINE / AFP)

∙ വിദേശ രാജ്യങ്ങളുടെ താൽപര്യം ചെങ്കടൽ

ADVERTISEMENT

വടക്കൻ ആഫ്രിക്കയിലെ തന്ത്രപ്രധാന സ്ഥാനവും 800 കിലോമീറ്റർ ചെങ്കടലിന്റെ തീരവുമാണ് സുഡാനിൽ വിദേശ രാജ്യങ്ങളുടെ താൽപര്യം. ഇറാനും ഈജിപ്തും റഷ്യയും എസ്എഎഫിന് ആയുധങ്ങളും പണവും നൽകുമ്പോൾ യുഎഇയും സൗദിയും ഖത്തറും ആർഎസ്എഫിനെ സഹായിക്കുന്നു. കൂലിപ്പടയാളികളായ വാഗ്നർ സേനയും (യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന അതേ സംഘം) രംഗത്തുണ്ട്. എസ്എഎഫിനു ആയുധവും പണവും നൽകുന്നതിനു പകരം ചെങ്കടൽ തീരത്ത് തുറമുഖത്തിനുള്ള അനുമതിയാണ് റഷ്യയും ഇറാനും ആവശ്യപ്പെടുന്നത്. ചെങ്കടലിന്റെ നിയന്ത്രണം കൈവരുന്നതോടെ ഈജിപ്തിലെ സൂയസ് കനാലിലേക്കും ഇവർ നോട്ടമിടുന്നു. 

യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗത്തു നിന്നു പോലും കാര്യമായ നീക്കം ഉണ്ടായില്ല. ക്രൂരതകൾ വിളിച്ചു പറയാൻ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളും മടിക്കുന്നു

ഏഷ്യയേയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെങ്കടലിലൂടെയാണ് ലോക കപ്പൽ ഗതാഗതത്തിന്റെ ഏഴിലൊന്നും നടക്കുന്നത്. ആർഎസ്എഫിനുള്ള യുഎഇയുടെ പിന്തുണ കഴിഞ്ഞ ദശകത്തിൽ വികസിപ്പിച്ച വ്യക്തിപരമായ ബന്ധങ്ങളുടെ ഫലമാണ്. സ്വർണ ഖനനം മുതൽ ടൂറിസം വരെയുള്ള ആർഎസ്എഫിന്റെ വിശാലമായ ബിസിനസ് ശൃംഖല യുഎഇ കൈകാര്യം ചെയ്യുന്നു. ചെങ്കടലിൽ യുഎഇയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിനും ധാതുക്കൾ മുതൽ കൃഷി വരെ എല്ലാത്തിലും വാണിജ്യ സംരംഭങ്ങൾ നടത്തുന്നതിനും ആഫ്രിക്കയിലുടനീളം ഉപഭോക്താക്കളുടെ ശൃംഖല നിർമിക്കുന്നതിനും യുഎഇ ആഗ്രഹിക്കുന്നു. 

സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന സ്ത്രീകൾ. (Photo by Fabrice COFFRINI / AFP)

യുഎഇ കമ്പനികൾ സുഡാനിലെ പതിനായിരക്കണക്കിന് ഹെക്ടർ കാർഷിക ഭൂമി വാങ്ങുകയും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം നിർമിക്കുന്നതിനുള്ള കരാറിൽ 2022ൽ  ഒപ്പുവയ്ക്കുകയും ചെയ്തു. ചാഡ്, ഈജിപ്ത്, എറിത്രിയ, ലിബിയ, സൊമാലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക സൈനിക പോസ്റ്റുകളുടെ ശൃംഖല യുഎഇ നിർമിച്ചതായി ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ പൊളിറ്റിക്കൽ സ്റ്റഡീസിന്റെ എലനോറ അർഡെമാഗ്നി വ്യക്തമാക്കിയിരുന്നു. ഇതുവഴിയാണ് ആർഎസ്എഫിനു സഹായം എത്തിക്കുന്നത്.

1990കളിൽ ഒസാമ ബിൻ ലാദന് ആതിഥേയത്വം അരുളിയ സുഡാൻ,  ഭീകരവാദികൾക്കും ക്രിമിനൽ സംഘങ്ങൾക്കും അനുയോജ്യമായ രാജ്യമായി മാറുമെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഹമാസിനെ സുഡാനിലെത്തിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്താൻ ഇറാൻ ശ്രമിക്കുമെന്നാണ് ഇസ്രയേൽ ആശങ്ക. ആഫ്രിക്കയുടെ വടക്കുകിഴക്കൻ കോണിൽ സ്ഥിതിചെയ്യുന്ന സുഡാന് ഭൂമിശാസ്ത്രപരമായി മറ്റു പ്രത്യേകതകളുമുണ്ട്. ഇത് സഹാറ, സഹേൽ, ഹോൺ എന്നിവയിലേക്കുള്ള കവാടമാണ്. ചെങ്കടലിന്റെ ഇടുങ്ങിയ ഭാഗത്തു നിന്ന് അറേബ്യയിലേക്കു 30 കിലോമീറ്റർ മാത്രമാണു ദൂരം.

സൊമാലിയയിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ച തുർക്കി, സുഡാനിലും കൂടുതൽ സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്നു. തുർക്കി ആയുധ നിർമാതാവായ സർസിൽമാസ് ചെറുകിട ആയുധങ്ങൾ എസ്എഎഫിന് വിതരണം ചെയ്യുന്നുമുണ്ട്. സൗദി അറേബ്യ ആർഎസ്എഫിനെ പിന്തുണയ്ക്കുന്നതിൽ സുഡാനിലെ നിയമാനുസൃത സർക്കാരായി സ്വയം കാണുന്ന എസ്എഎഫ് നിരാശരാണ്.

ADVERTISEMENT

∙ പുല്ലും ഇലയും തിന്ന് ജനം

യുക്രെയ്ൻ, ഇസ്രയേൽ യുദ്ധങ്ങൾക്കു ലഭിക്കുന്ന വാർത്താ പ്രാധാന്യമോ ശ്രദ്ധയോ ലോക രാജ്യങ്ങളിൽ നിന്നു സുഡാന് ലഭിക്കുന്നില്ലെന്നത് ആശങ്കയുണ്ടാക്കുന്നു. വെറും ഒരു ആഭ്യന്തര യുദ്ധം എന്നതിലപ്പുറം രാജ്യമൊന്നാകെ നശിക്കുന്ന അവസ്ഥയിലേക്കാണ് സുഡാൻ നീങ്ങുന്നത്. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ജനങ്ങൾ പുല്ലും ഇലയും തിന്നാൻ നിർബന്ധിതരാകുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു പോലും മറ്റു രാജ്യങ്ങൾ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല. ഒറ്റപ്പെട്ട ചില ശ്രമങ്ങളോട് ഇരു സൈനിക വിഭാഗങ്ങളും സഹകരിക്കുന്നുമില്ല. ഈ മാസം സ്വിറ്റ്സർലൻഡിൽ വച്ചു നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കാൻ പോലും സൈനിക വിഭാഗങ്ങൾ തയാറായില്ല. 

ഇതിന്റെ ഫലമായി സുഡാനിൽ ദുരിതം നാൾക്കു നാൾ വർധിക്കുകയാണ്. ഇതേ സ്ഥിതി തുടർന്നാൽ ഈ വർഷം അവസാനത്തോടെ ക്ഷാമം കാരണം സുഡാനിൽ 25 ലക്ഷം പേർ മരിക്കുമെന്നു ചില റിപ്പോർട്ടുകൾ പറയുന്നു. 1980കളിൽ ഇത്യോപ്യയിൽ ഉണ്ടായതിനേക്കാൾ മാരകമായ ക്ഷാമം സുഡാനിൽ ഉണ്ടാകാമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് സുഡാനിലേത്. എല്ലാം നഷ്ടപ്പെട്ട ഈ അവസ്ഥ യൂറോപ്പിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് വർധിപ്പിക്കും. സുഡാൻ സ്ഥിരമായ അരാജകത്വത്തിലേക്ക് വീണാൽ അതു ഭീകരരുടെയും താവളമാകും. ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും സൂയസ് കനാലിന്റെ പ്രവർത്തനത്തെയും കൂടുതൽ അപകടത്തിലാക്കും.

സുഡാനിലെ അഭയാർഥി ക്യാംപുകളിൽ കഴിയുന്ന കുട്ടികൾക്ക് പോളിയോ പ്രതിരോധ വാക്സീൻ നൽകുന്ന ആരോഗ്യപ്രവർത്തക. (Photo by Ebrahim Hamid / AFP)

യെമനിലെ ഹൂതി വിമതർ കപ്പലിനു നേരെ ആക്രമണം നടത്തിയതോടെ കപ്പൽ ഗതാഗതം ഭീതിയിലാണ്. ഭക്ഷണത്തിനായോ മറ്റ് സാധനങ്ങൾക്കായോ സുഡാനിലെ സായുധ സംഘങ്ങൾ കപ്പലുകൾ കൊള്ളയടിക്കാനോ നശിപ്പിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ കപ്പലുകൾ വഴിതിരിച്ച് ആഫ്രിക്ക ചുറ്റിപ്പോകാൻ നിർബന്ധിതമാകും. ലോക സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ അതു തിരിച്ചടിയാകും. ഇത്രയൊക്കെ പ്രശ്നങ്ങൾ മുന്നിൽ നിന്നിട്ടും  സുഡാനിലെ യുദ്ധത്തെ പാശ്ചാത്യ രാജ്യങ്ങൾ അവഗണിക്കുകയാണ്. പാശ്ചാത്യ പൊതുജനാഭിപ്രായവും പൊതുവേ തണുപ്പനാണ്. 

യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗത്തു നിന്നു പോലും കാര്യമായ നീക്കം ഉണ്ടായില്ല . ക്രൂരതകൾ വിളിച്ചു പറയാൻ മറ്റു ആഫ്രിക്കൻ രാജ്യങ്ങൾ മടിക്കുന്നു. പട്ടിണിയും രോഗവും മൂലമുള്ള മരണ സംഖ്യ കുറയ്ക്കാൻ എത്രയും വേഗം കൂടുതൽ സഹായം എത്തിക്കാൻ ആദ്യ പരിഗണന നൽകണം. രാജ്യാന്തര നിയമങ്ങളും ആയുധ നിരോധനങ്ങളും വ്യാപകമായി ലംഘിക്കപ്പെടുന്നതു തടയാൻ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ, ആഫ്രിക്കൻ യൂണിയൻ തുടങ്ങിയവയ്ക്കു കഴിഞ്ഞില്ലെങ്കിൽ സുഡാൻ ഭാവിയിലെ സംഘർഷങ്ങളുടെ കേന്ദ്രമായി മാറാം.

English Summary:

Red Sea Power Struggle: How Geopolitics is Fueling Sudan's Starvation? Will Sudan Become the Next Somalia?