കമ്യൂണിസ്റ്റ് പാർട്ടിയും കംപ്യൂട്ടർ നന്നാക്കുന്നയാളും തമ്മിൽ പൊതുവായുള്ളത് എന്താണ്? രണ്ടുപേരും ‘റീസ്റ്റാർട്ട്’ ചെയ്താൽ എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നു! ആന്തരികമായ മാറ്റമൊന്നും ആവശ്യമില്ലെന്ന് കരുതുന്നു. ഓരോ തിരിച്ചടിക്കും പിന്നാലെ ‘ആത്മപരിശോധന നടത്തും’ ‘വിലയിരുത്തും’ ‘പഠിക്കും’ എന്നൊക്കെയാണ് കമ്യൂണിസ്റ്റ് നേതൃത്വം പറയാറുള്ളത്. ഞങ്ങൾ മാറാൻ തയാറല്ല എന്നാണ് ഈ പറയുന്നതിന്റെ അർഥം. ‘അന്യവർഗ ചിന്താഗതി’യും ആശയപരമായ ‘വഴിതെറ്റലും’ ഉണ്ടാകുമ്പോൾ ഉൾപാർട്ടി ചർച്ചകൾ നടത്തി ആത്മപരിശോധന നടത്തണമെന്നാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. കേരളത്തിലും പാർട്ടി വഴിതെറ്റിയെന്ന വിലയിരുത്തൽ ഇടയ്ക്കിടെ കേൾക്കാം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ, ‘കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ ജനം തിരികെ വരും’ എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വഴിതെറ്റലുണ്ടായെന്ന സമ്മതമായിരുന്നു അത്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരികെപ്പിടിക്കണമെന്ന് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാർട്ടിയിലും ഭരണത്തിലും തിരുത്തൽ ഉണ്ടാകുമോ? അടുത്തിടെ ഇടതുപക്ഷ സഹയാത്രിക കൂടിയായ ശാസ്ത്രജ്ഞ ഡോ. കെ.ജി. താര പറഞ്ഞത് ഇങ്ങനെയാണ് –

കമ്യൂണിസ്റ്റ് പാർട്ടിയും കംപ്യൂട്ടർ നന്നാക്കുന്നയാളും തമ്മിൽ പൊതുവായുള്ളത് എന്താണ്? രണ്ടുപേരും ‘റീസ്റ്റാർട്ട്’ ചെയ്താൽ എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നു! ആന്തരികമായ മാറ്റമൊന്നും ആവശ്യമില്ലെന്ന് കരുതുന്നു. ഓരോ തിരിച്ചടിക്കും പിന്നാലെ ‘ആത്മപരിശോധന നടത്തും’ ‘വിലയിരുത്തും’ ‘പഠിക്കും’ എന്നൊക്കെയാണ് കമ്യൂണിസ്റ്റ് നേതൃത്വം പറയാറുള്ളത്. ഞങ്ങൾ മാറാൻ തയാറല്ല എന്നാണ് ഈ പറയുന്നതിന്റെ അർഥം. ‘അന്യവർഗ ചിന്താഗതി’യും ആശയപരമായ ‘വഴിതെറ്റലും’ ഉണ്ടാകുമ്പോൾ ഉൾപാർട്ടി ചർച്ചകൾ നടത്തി ആത്മപരിശോധന നടത്തണമെന്നാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. കേരളത്തിലും പാർട്ടി വഴിതെറ്റിയെന്ന വിലയിരുത്തൽ ഇടയ്ക്കിടെ കേൾക്കാം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ, ‘കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ ജനം തിരികെ വരും’ എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വഴിതെറ്റലുണ്ടായെന്ന സമ്മതമായിരുന്നു അത്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരികെപ്പിടിക്കണമെന്ന് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാർട്ടിയിലും ഭരണത്തിലും തിരുത്തൽ ഉണ്ടാകുമോ? അടുത്തിടെ ഇടതുപക്ഷ സഹയാത്രിക കൂടിയായ ശാസ്ത്രജ്ഞ ഡോ. കെ.ജി. താര പറഞ്ഞത് ഇങ്ങനെയാണ് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്യൂണിസ്റ്റ് പാർട്ടിയും കംപ്യൂട്ടർ നന്നാക്കുന്നയാളും തമ്മിൽ പൊതുവായുള്ളത് എന്താണ്? രണ്ടുപേരും ‘റീസ്റ്റാർട്ട്’ ചെയ്താൽ എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നു! ആന്തരികമായ മാറ്റമൊന്നും ആവശ്യമില്ലെന്ന് കരുതുന്നു. ഓരോ തിരിച്ചടിക്കും പിന്നാലെ ‘ആത്മപരിശോധന നടത്തും’ ‘വിലയിരുത്തും’ ‘പഠിക്കും’ എന്നൊക്കെയാണ് കമ്യൂണിസ്റ്റ് നേതൃത്വം പറയാറുള്ളത്. ഞങ്ങൾ മാറാൻ തയാറല്ല എന്നാണ് ഈ പറയുന്നതിന്റെ അർഥം. ‘അന്യവർഗ ചിന്താഗതി’യും ആശയപരമായ ‘വഴിതെറ്റലും’ ഉണ്ടാകുമ്പോൾ ഉൾപാർട്ടി ചർച്ചകൾ നടത്തി ആത്മപരിശോധന നടത്തണമെന്നാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. കേരളത്തിലും പാർട്ടി വഴിതെറ്റിയെന്ന വിലയിരുത്തൽ ഇടയ്ക്കിടെ കേൾക്കാം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ, ‘കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ ജനം തിരികെ വരും’ എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വഴിതെറ്റലുണ്ടായെന്ന സമ്മതമായിരുന്നു അത്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരികെപ്പിടിക്കണമെന്ന് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാർട്ടിയിലും ഭരണത്തിലും തിരുത്തൽ ഉണ്ടാകുമോ? അടുത്തിടെ ഇടതുപക്ഷ സഹയാത്രിക കൂടിയായ ശാസ്ത്രജ്ഞ ഡോ. കെ.ജി. താര പറഞ്ഞത് ഇങ്ങനെയാണ് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്യൂണിസ്റ്റ് പാർട്ടിയും കംപ്യൂട്ടർ നന്നാക്കുന്നയാളും തമ്മിൽ പൊതുവായുള്ളത് എന്താണ്? രണ്ടുപേരും ‘റീസ്റ്റാർട്ട്’ ചെയ്താൽ എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നു! ആന്തരികമായ മാറ്റമൊന്നും ആവശ്യമില്ലെന്ന് കരുതുന്നു. ഓരോ തിരിച്ചടിക്കും പിന്നാലെ ‘ആത്മപരിശോധന നടത്തും’ ‘വിലയിരുത്തും’ ‘പഠിക്കും’ എന്നൊക്കെയാണ് കമ്യൂണിസ്റ്റ് നേതൃത്വം പറയാറുള്ളത്. ഞങ്ങൾ മാറാൻ തയാറല്ല എന്നാണ് ഈ പറയുന്നതിന്റെ അർഥം. 

‘അന്യവർഗ ചിന്താഗതി’യും ആശയപരമായ ‘വഴിതെറ്റലും’ ഉണ്ടാകുമ്പോൾ ഉൾപാർട്ടി ചർച്ചകൾ നടത്തി ആത്മപരിശോധന നടത്തണമെന്നാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. കേരളത്തിലും പാർട്ടി വഴിതെറ്റിയെന്ന വിലയിരുത്തൽ ഇടയ്ക്കിടെ കേൾക്കാം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ, ‘കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ ജനം തിരികെ വരും’ എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വഴിതെറ്റലുണ്ടായെന്ന സമ്മതമായിരുന്നു അത്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരികെപ്പിടിക്കണമെന്ന് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.

ഡോ. കെ.ജി. താര. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

എന്നാൽ പാർട്ടിയിലും ഭരണത്തിലും തിരുത്തൽ ഉണ്ടാകുമോ? അടുത്തിടെ ഇടതുപക്ഷ സഹയാത്രിക കൂടിയായ ശാസ്ത്രജ്ഞ ഡോ. കെ.ജി. താര പറഞ്ഞത് ഇങ്ങനെയാണ് – ‘ഭരണ നേതൃത്വത്തെ തിരുത്തേണ്ടത് ഉദ്യോഗസ്ഥർ അടക്കമുള്ള വിദഗ്ധരാണ്. എന്നാൽ സർക്കാർ യോഗങ്ങളിൽ എല്ലാവരും നിശബ്ദരാണ്’. ഇതേ നിശബ്ദത ഏകശിലാരൂപമായി മാറിക്കഴിഞ്ഞ പാർട്ടിയിലും ഉണ്ടെന്നാണ് ദീർഘകാലമായി വിമർശകർ പറയുന്നത്. ചർച്ചകൾക്കു പകരം നിശ്ശബ്ദതയാണ്. ആ നിശ്ശബ്ദതയെയാണ് പി.വി. അൻവർ എന്ന ഇടതുപക്ഷ നിയമസഭാംഗം ഭേദിച്ചത്. 

∙ പിണറായിക്കു നേരെ

‘ചരിത്രം മാപ്പുനൽകില്ല’ – ഇടതുപക്ഷത്തിനു പ്രിയപ്പെട്ട പ്രയോഗമാണിത്. എതിരാളികൾ ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റുകളെ ചൂണ്ടിക്കാണിക്കുമ്പോൾ ഈ പ്രയോഗം കടന്നുവരും. സംഭ്രമജനകമായ വെളിപ്പെടുത്തലുകൾ നടന്നതിനു പിന്നാലെ പിണറായി വിജയനെന്ന കരുത്തനായ നേതാവിനെ ഇന്നലെ വരെ ന്യായീകരിച്ച പലരും സമൂഹമാധ്യമത്തിലൂടെ ഈ വാക്കുകൾ ഉപയോഗിക്കുന്നു. ആർഎസ്​എസ് ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ സിപിഎം വിശ്വാസികളെ തകർത്തുകളഞ്ഞുവെന്നതിന്റെ സൂചനയാണിത്. 

എഡിജിപി എം.ആർ.അജിത് കുമാർ. (ചിത്രം: മനോരമ)

ആർഎസ്​എസ് നേതാക്കളെ കണ്ടു എന്ന് എഡിജിപി അജിത്കുമാർ തുറന്നു സമ്മതിച്ചു. എന്തിന്? ഈ ചോദ്യത്തിന് ഉത്തരം അദ്ദേഹം നൽകിയിട്ടില്ല. ഈ ചോദ്യത്തിനുള്ള മറുപടി പിണറായി നൽകണമെന്ന് സിപിഎം പ്രവർത്തകർ ആഗ്രഹിക്കുന്നു. എന്നാൽ പിണറായി മൗനംഭജിക്കുന്നു. എഡിജിപിക്ക് പൊലീസ് യൂണിഫോമിൽ പോയി നേതാക്കളെ കാണുന്നതിന് എന്തായിരുന്നു തടസ്സം? അതിനും ഉത്തരമില്ല. വിദ്യാർഥികാലം മുതൽ വെല്ലുവിളികളെ നേരിട്ടു ശീലമുള്ള പിണറായിക്കു ചുറ്റും പെട്ടെന്നാണ് എതിർപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്. 

ആർഎസ്എസ് നേതാക്കളുമായി ബന്ധപ്പെടുക എന്നു പറഞ്ഞാൽ അതിന് പാർട്ടിയിൽ ഒരു ന്യായീകരണവും ഇല്ല. സിപിഎമ്മിൽ പിണറായിയുടെ കാലം കഴിയുകയാണോ? അതിന്റെ സൂചനകളായും അൻവറും കെ.ടി. ജലീലും അടക്കമുള്ളവർ നടത്തുന്ന നീക്കങ്ങളെ ചിലർ വിലയിരുത്തുന്നു.

ADVERTISEMENT

∙ എന്തൊക്കെ സംഭവിക്കാം?

2024 ഏപ്രിലിൽ പാർട്ടി കോൺഗ്രസ് കഴിയുന്നതോടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളിൽ പ്രായപരിധി കാരണം പിണറായി ക്ഷണിതാവു മാത്രമായി മാറാം. പൊളിറ്റ് ബ്യൂറോയിലെ 9 പേർ പ്രായപരിധി കാരണം മാറാൻ സാധ്യതയുണ്ട്. പിണറായി വിജയന് ശക്തമായ പിന്തുണ നൽകുന്ന പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ഇതിൽ ഉൾപ്പെട്ടേക്കും. വൃന്ദ കാരാട്ടിനു പകരം വരുന്ന വനിത കെ.കെ. ശൈലജ ആകാനും സാധ്യതയുണ്ട്. പ്രായപരിധി കാരണം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പിണറായിയും അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകുന്നവരും ഒഴി‍ഞ്ഞേക്കാം. 

ഇ.പി. ജയരാജൻ. (ചിത്രം: മനോരമ)

സെക്രട്ടേറിയറ്റിൽ തന്റെ വിശ്വസ്തനായ പി. ശശിയെ കൊണ്ടുവരാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. പി. ജയരാജൻ ഇല്ലാത്തതും പി. ശശി ഉള്ളതുമായ സെക്രട്ടേറിയറ്റിന്റെ സൃഷ്ടിയെപ്പറ്റി കണ്ണൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ‘ചെമ്പട’ മുന്നറിയിപ്പു നൽകുകയാണ്. പി. ജയരാജന് വരാൻ കഴിഞ്ഞില്ലെങ്കിലും പി. ശശി വരരുത് എന്ന് ഇവർ താൽപര്യപ്പെടുന്നു. പി. ജയരാജന് പിന്തുണ നൽകുന്നവരുടെ ഏകീകരണം മറ്റു ജില്ലകളിലും നടക്കുന്നു. ഒഴിവുകളിൽ കയറിപ്പറ്റാനുള്ള മത്സരം പാർട്ടിയിൽ തകൃതിയാണ്. 

∙ അൻവർ, ജലീൽ പ്രതിഷേധത്തിനു പിന്നിൽ

ADVERTISEMENT

സുജിത് ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആയിരിക്കെ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാരെ കേസുകളിൽ കുടുക്കിയെന്നാണ് അൻവറിന്റെ ആരോപണം. ഇതെല്ലാം ആർഎസ്എസിന്റെ താൽപര്യമനുസരിച്ച് ചെയ്തുവെന്നും അദ്ദേഹം തുടരുന്നു. മകളുടെ കേസ്, ലാവ്‌ലിൻ കേസ് എന്നിവയിൽ നിന്ന് രക്ഷപ്പെടാനായി പിണറായി ആർഎസ്എസുമായി നീക്കുപോക്ക് നടത്തിയതിന്റെ ഫലമായാണ് പൊലീസിന് ഈ വീര്യം കിട്ടിയതെന്ന് ഇതിന്റെ ചുവടുപിടിച്ച് മറ്റൊരു വിഭാഗം പൂരിപ്പിക്കുന്നു. ഏതായാലും മലബാറിൽ മുസ്‌ലിം ജനപക്ഷത്തുനിന്ന് ശക്തമായ  എതിർപ്പാണ് ഇടതുപക്ഷത്തു നിലകൊള്ളുന്ന ജലീൽ, അൻവർ, പിടിഎ റഹീം, റസാഖ് കാരാട്ട് എന്നിവർ ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിടുന്നത്. 

പി.വി.അൻവർ (ചിത്രം: മനോരമ)

ഇതേസമയത്തു തന്നെയാണ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തോട് വിശ്വാസംകാട്ടി ന്യൂനപക്ഷങ്ങൾ ഒന്നാകെ ചായുന്ന പ്രവണതയും നടക്കുന്നത്. ഇനി മത്സരിക്കാനില്ലെന്ന ജലീലിന്റെ പ്രഖ്യാപനം ഇതിന്റെ സൂചനയാണ്. മന്ത്രി മുഹമ്മദ് റിയാസ് തന്റെ നിലനിൽപ് സുരക്ഷിതമാക്കാൻ പാർട്ടിയിലെ മുസ്​‌ലിം നേതാക്കളെ ദുർബലരാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ എരിതീയിൽ എണ്ണയൊഴിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉപ്പു തിന്നവൻ വെള്ളംകുടിക്കും എന്ന് മന്ത്രി റിയാസ് പറഞ്ഞപ്പോൾ ഉപ്പു തിന്നവനെ വെള്ളം കുടിപ്പിക്കും എന്ന് ജലീലും ഉടൻ പ്രതികരിച്ചു. 

കുറച്ചുകൂടി സുതാര്യമായ, ജനാധിപത്യമുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് വേണ്ടത്. 

ഈ വേവലാതികളെല്ലാം മുഖ്യമന്ത്രിയെ അറിയിക്കാൻ അദ്ദേഹത്തെ സമീപിക്കാൻ പി. ശശി അനുവദിക്കുന്നില്ലെന്നാണ് അൻവർ പൊട്ടിത്തെറിക്കുന്നത്. ശശി വിരുദ്ധ, റിയാസ് വിരുദ്ധ ഏകീകരണം ഒരു ഭാഗത്തുനടക്കുമ്പോൾ മകളെ സുരക്ഷിതയാക്കാനുള്ള നീക്കം മറുവശത്ത് പിണറായി നടത്തുന്നു എന്നും അതിന്റെ ഭാഗമായാണ് ആർഎസ്എസിന് റോൾ നൽകുന്നതെന്നും വിമർശകർ പറയുന്നു. ആശയപരമായ തിരുത്തലുകളല്ല, അധികാര വടംവലിയാണ് കേരളം കാണുന്നതെന്നാണ് ഇവരുടെ പക്ഷം. ഇപ്പോഴത്തെ അധികാരമല്ല, ഭാവിയിലെ അധികാരമാണ് വിഷയം. 

2018ൽ തൃശൂരിൽ സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് തേക്കിൻകാട് മൈതാനിയിൽ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ആലേഖനം ചെയ്ത കൊടി വീശുന്ന പ്രവർത്തകർ. (ഫയൽ ചിത്രം: മനോരമ)

∙ എല്ലാം സമ്മേളനത്തെ മുൻനിർത്തി

വെല്ലുവിളികൾ സിപിഎമ്മിന് പുതുമയല്ല. 1964ലെ പിളർപ്പിനു പിന്നാലെ സിപിഎം രൂപീകരിച്ചതിനു ശേഷം ആദ്യ വെല്ലുവിളിയുണ്ടായത് നക്സലൈറ്റ് പ്രസ്ഥാനത്തിൽ നിന്നാണ്. സിപിഎം ഒത്തുതീർപ്പു രാഷ്ട്രീയത്തിനു വഴങ്ങുന്നു എന്നതിന്റെ പേരിൽ കലഹിച്ച് ഒരുപാട് നല്ല വിപ്ലവകാരികൾ പാർട്ടിവിട്ടു. അടിയന്തരാവസ്ഥയായിരുന്നു പാർട്ടി നേരിട്ട മറ്റൊരു വെല്ലുവിളി. അടിയന്തരാവസ്ഥയുടെ പീഡനങ്ങളിൽ കൂടി കടന്നുവന്നവരാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ നേതൃത്വം. എൺപതുകളുടെ മധ്യത്തിൽ ബദൽരേഖയുടെ പേരിൽ എം.വി. രാഘവൻ നടത്തിയ പിളർപ്പും മറ്റൊരു കൊടുങ്കാറ്റായിരുന്നു. അതും പാർട്ടി അതിജീവിച്ചു. 

ഇത്തരം പ്രതിസന്ധികളുണ്ടായപ്പോഴൊന്നും സിപിഎം ഉലഞ്ഞിട്ടില്ലെന്ന് ചരിത്രം സൂചിപ്പിക്കുന്നു. എന്നാൽ ഇത്തവണ പാർട്ടി ഉലഞ്ഞെങ്കിൽ ആർഎസ്എസ് ബന്ധം ഉന്നയിക്കപ്പെട്ടു എന്നതാണ് കാരണം. അത്തരമൊരു ആരോപണം വരുന്നതിൽ അണികൾ നിരാശരാണ്. വെളിപ്പെടുത്തലുകൾക്കു പിന്നാലെ എഡിജിപിയെ മാറ്റുമെന്ന് അവർ വിശ്വസിച്ചു. അങ്ങനെ ചെയ്താൽ അതു മുഖ്യമന്ത്രി പരാജയം സമ്മതിക്കുന്നതിനു തുല്യമായിരിക്കും. പൂരം കലക്കിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അതിന്റെ തെളിവുകൾ എഡിജിപിയുടെ കയ്യിലുണ്ടാവും.  അതിനാൽ വിവാദം തണുപ്പിക്കാനാണ് സാധ്യത. 

മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം: മനോരമ)

ഇതൊരു അപകടകരമായ കളിയാണ്. ഇതിൽ നിന്ന് പിണറായി പരുക്കേൽക്കാതെ പുറത്തുകടക്കുന്നത് എങ്ങനെയായിരിക്കും എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. ബിജെപിയെ തള്ളിപ്പറഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നീക്കം നടന്നിട്ടുണ്ടെങ്കിൽ അതുമായി അവർ വരും. ‘എഡിജിപി ആർഎസ്​എസുമായി ചർച്ച ചെയ്തതിന് ഞങ്ങൾക്കെന്താ’ എന്ന് എം.വി. ഗോവിന്ദൻ ചോദിക്കുന്നതിൽ നിഴലിച്ചത് നിസ്സഹായതയാണ്. 

∙ അണികൾ ബിജെപിയിലേക്കോ?

കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ആവേശകരമായ അധ്യായമാണ് സാമ്രാജ്യത്വ വിരുദ്ധ കലാപമായ മൊറാഴ സംഭവം. മൊറാഴയിൽ നിന്നാണ് എം.വി. ഗോവിന്ദൻ വരുന്നത്. അതേ മൊറാഴയിൽ സിപിഎമ്മിന് ബ്രാഞ്ച് യോഗം നടത്താൻ കഴിഞ്ഞില്ല എന്നത് പാർട്ടിയെ സംബന്ധിച്ച് അങ്കലാപ്പ് സൃഷ്ടിച്ച സംഭവമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയാണ് ബ്രാഞ്ചുകൾ. ബ്രാ‍ഞ്ചുകൾ ജീർണിച്ചാൽ പാർട്ടി ദുർബലമാകും. പാർട്ടിയുടെ ശക്തികേന്ദ്രമായ തൃക്കരിപ്പൂരിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി തോറ്റെങ്കിലും 20,000 വോട്ടിന്റെ ലീഡ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നു. 

സിപിഎം പതാകയേന്തിയ പ്രവർത്തകർ പാർട്ടി പൊതുയോഗത്തിൽ (AP Photo/ Bikas Das)

അതേസമയം 2024 ആയപ്പോൾ 12,000 വോട്ട് യുഡിഎഫ് ലീഡ് നേടുകയും ബിജെപി 18,000 വോട്ട് നേടുകയും ചെയ്തു. കയ്യൂർ, ചീമേനി പഞ്ചായത്തിൽ വരെ ഇളക്കമുണ്ടായി. സിപിഎമ്മിനകത്ത് സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് വോട്ടുകൾ പോകുന്നത് ബിജെപിയിലേക്കാണ് എന്ന കാര്യമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചത്. അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പാണ് ഇനി നിർണായകം. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ 70 സീറ്റുകളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു എന്നതിനാൽ അവിടം കൂടുതൽ നിർണായകമാണ്. 

∙ ബിജെപി ചിന്തിച്ചത്

ദേശീയ തലത്തിൽ കോൺഗ്രസ് ആണ് ബിജെപിയുടെ എതിരാളി. അതിനാൽ പരമാവധി സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്നതായിരുന്നു ബിജെപി തന്ത്രം. ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് മറിയുന്നതിനാൽ കോൺഗ്രസ് ദുർബലപ്പെടും എന്നായിരുന്നു ബിജെപി കരുതിയത്. അതേസമയം അരനൂറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് – കമ്യൂണിസ്റ്റ് വിരുദ്ധർ എന്ന രാഷ്ട്രീയമാണ് കേരളത്തിൽ നിലനിൽക്കുന്നത്. സിപിഎമ്മിനോട് മൃദു സമീപനം സ്വീകരിക്കുന്നത് തങ്ങളുടെ അടിത്തറ ദുർബലപ്പെടുത്തുമെന്ന് ബിജെപി തിരിച്ചറിഞ്ഞു. ഇതേസമയമാണ് രാഹുലിന്റെ രംഗപ്രവേശത്തോടെ ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസ് പക്ഷത്തക്ക് നീങ്ങിയത്. 

ഇനി സിപിഎം വോട്ട് ചോർത്തുകയാണ് ശക്തിപ്പെടുത്താനുള്ള ഏക മാർഗമെന്ന് ബിജെപി ചിന്തിച്ചത് ഈ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ അണികൾ ബിജെപിയിലേക്ക് നീങ്ങിയതായി സിപിഎമ്മും വിലയിരുത്തി. ആർഎസ്എസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ ഒഴുക്ക് വർധിക്കാനാണ് സാധ്യത. 

∙ ഞങ്ങൾ മാറില്ല, പഴി ചാരും

‘മാധ്യമസൃഷ്ടി’.  കമ്യൂണിസ്റ്റ് വിശ്വാസികളെ തകർത്തുകളഞ്ഞ, അൻവർ പുറത്തുവിട്ട ആരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ എം.വി. ഗോവിന്ദൻ നൂറ്റൊന്നാവർത്തിച്ച ഈ കാരണമാണ് പാർട്ടി കണ്ടെത്തിയത്. ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ട വിഷയം ഉയർന്നുവന്നപ്പോഴും സമാനമായ പ്രതികരണങ്ങളായിരുന്നു ഉണ്ടായത്. പിണറായിയെ ചോദ്യം ചെയ്യാൻ പാർട്ടിയിൽ ആരുമില്ല എന്ന അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിമർശകർ പറയുന്നു. എല്ലാവരും ഗുണഭോക്താക്കൾ. അവരെ സംബന്ധിച്ചിടത്തോളം അഴിമതി നിറഞ്ഞ സിസ്റ്റം ആണ് നല്ലത്. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. (ചിത്രം: മനോരമ)

പാർട്ടിയെപ്പറ്റി ചർച്ച ചെയ്തിട്ട് വലിയ കാര്യമില്ല. ഇഎംഎസിന്റെ കാലത്തെ നല്ല പാർട്ടി തിരിച്ചുവരുമെന്ന് കരുതുന്നവരുണ്ട്. പുരോഗമന പാർട്ടിയാണെന്ന് വിശ്വസിച്ച് അതിനൊപ്പം നടന്നവരാണ് പണ്ട് ഉണ്ടായിരുന്നത്. അത് വിഎസിന്റെ കാലംവരെ തുടർന്നു. നഷ്ടം ത്യാഗം സഹിച്ചവർക്ക് മാത്രം. പാർട്ടിയോട് വിധേയത്വമുള്ളവരാണ് (Loyal) കൂടുതൽ. പലതരം ജോലികളുള്ളവർ. അവർ നിൽക്കും. ഇങ്ങനെയാണ് പാർട്ടി വിമർശകർ വിലയിരുത്തുന്നത്. 

പഞ്ചായത്തംഗവും എംഎൽഎയും എംപിയും മന്ത്രിയും ബാങ്ക് ഭരണക്കാരും നൂറുകണക്കിനായുള്ള കോർപറേഷനുകളുടെയും കമ്മിഷനുകളുടെയും ബോർഡുകളുടെയും ചുമതലക്കാരും മറ്റുമായി മാറുന്നു

രണ്ടാം മോദി മന്ത്രിസഭ വന്നപ്പോൾ പഴയ മന്ത്രിമാരെ മിക്കവാറും നിലനിർത്തി. തന്റെ ടീമിന്റെ വിജയമാണ് തുടർഭരണമെന്ന് വ്യാഖ്യാനിക്കാനാണ് മോദി അങ്ങനെ ചെയ്തത്. അതേസമയം രണ്ടാം പിണറായി മന്ത്രിസഭയിൽ പിണറായി മാത്രമാണ് തുടർന്നത്. കെ.കെ. ശൈലജ, തോമസ് ഐസക്, ജി. സുധാകരൻ തുടങ്ങിയ ശ്രദ്ധേയർക്കു പോലും ഇടം കിട്ടിയില്ല. ഇതൊന്നും ചോദ്യം ചെയ്യാൻ പാർട്ടിയിൽ ആരുമുണ്ടായില്ല. 

തോമസ് ഐസക് (ചിത്രം: മനോരമ)

‌∙ ബുദ്ധിജീവികൾ ഇല്ലാതായി

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്ത് പ്രമുഖ വാരികയിലെ അഭിമുഖത്തിലെ ഒരു ചോദ്യം പ്രത്യയശാസ്ത്രത്തെയും ബുദ്ധിജീവികളെയും പറ്റിയായിരുന്നു. വലിയൊരു ചിരിയായിരുന്നു അതിനു മറുപടി. കമ്യൂണിസ്റ്റ് പാർട്ടിക്ക് വഴികാട്ടേണ്ടവർ ബുദ്ധിജീവികളാണ്. അതേസമയം കേരളത്തിൽ പാർട്ടി നയങ്ങളെയും നേതാക്കളെയും വിമർശിക്കുന്ന ബുദ്ധിജീവികൾ പടിപടിയായി ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അടിമകളായി നിൽക്കുന്നവർക്ക് തെളിമയോടെ ചിന്തിക്കാനാവില്ല. സിപിഎം നേരിടുന്ന വെല്ലുവിളികൾക്ക് ആശയപരമായ പരിഹാരം നിർദേശിക്കുന്നവർ ഇല്ലാതായി. 

അടുത്തിടെ പു.ക.സയുടെ പുതിയ നേതൃത്വം വന്നപ്പോൾ പരിഹസിക്കപ്പെട്ടു. പുരുഷ കാരണവ സംഘം എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ സംഘടനയിലേക്ക് ചെറുപ്പക്കാർ വരുന്നില്ല എന്നതാണ് ഇതിനു കാരണമെന്ന് പു.ക.സയുമായി ബന്ധപ്പെട്ടവർ പറയുന്നു. കേന്ദ്ര, സംസ്ഥാന ബജറ്റിൽ എഴുത്തുകാരുടെ വരികൾ ഉദ്ധരിക്കാറുണ്ട്. അതേസമയം പു.ക.സയുടെ നയരേഖയിൽ ഒരു വരി സാഹിത്യം പോലും ഉണ്ടായിരുന്നില്ലത്രേ. കലയുടെയും സാഹിത്യത്തിന്റെയും മേഖലയിൽ പുതിയകാല പ്രവണതകളെപ്പറ്റി ധാരണയുമില്ല. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്.

ആലപ്പുഴ പോലുള്ള സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രാദേശിക നേതൃത്വങ്ങളെ തിരുത്താൻ തയാറാണെങ്കിലും അവർക്ക് ദിശാബോധം നൽകാൻ ആളില്ല എന്നതാണവസ്ഥ. 

∙ തള്ളുന്ന പുതുതലമുറ

കോൺഗ്രസ്, ബിജെപി പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇടതുപാർട്ടികളിൽ യുവതലമുറ കഷ്ടിയാണ്. യുവതലമുറയെ ആവേശം കൊള്ളിക്കുന്ന ഒന്നുമില്ലെന്നതാണ് ഇതിനു കാരണമെന്നാണ്  വിലയിരുത്തൽ. രാഹുൽ ഗാന്ധിയെയും ശശി തരൂരിനെയും പോലെ പുതുതലമുറയെ ആവേശംകൊള്ളിക്കുന്നവരില്ല. മാറാൻ (Transform) തയാറാകാത്തവരെ പുതുതലമുറയ്ക്ക് ആവശ്യമില്ല. പണവും പ്രശസ്തിയും തേടിയെത്തുന്നവരുടെ ഒരു സംഘമായി പാർട്ടി മാറുന്നുവെന്ന് പാർട്ടിയെ സ്നേഹിക്കുന്നവർ പരാതിപ്പെടുന്നു. 

എകെജി സെന്ററിന് മുന്നിൽ സിപിഎം പതാകയേന്തിയ പ്രവർത്തക. (ഫയൽ ചിത്രം: മനോരമ)

കുറച്ചുകൂടി സുതാര്യമായ, ജനാധിപത്യമുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് വേണ്ടത്. ഭരണത്തിലിരിക്കുമ്പോൾ എത്ര പിന്തിരിപ്പനായ നയവും നടപ്പാക്കാൻ മടിയില്ലാത്തവർ എന്നതാണ് ഇടതുപക്ഷത്തിനെതിരായ വിമർശനം. ഇടതുപക്ഷം അതല്ലാതായി മാറുന്നുവെന്നതാണ് പ്രധാന പ്രതിസന്ധിയെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. വലത്– ഇടത് അതിർവരമ്പുകൾ നേർത്ത് ഇല്ലാതാകുന്നു. അധികാരലഹരിക്ക് ഇടതുപക്ഷവും അടിമപ്പെടുന്നു. 

പഞ്ചായത്തംഗവും എംഎൽഎയും എംപിയും മന്ത്രിയും ബാങ്ക് ഭരണക്കാരും നൂറുകണക്കിനായുള്ള കോർപറേഷനുകളുടെയും കമ്മിഷനുകളുടെയും ബോർഡുകളുടെയും ചുമതലക്കാരും മറ്റുമായി മാറുന്നു. അപ്പോൾ  എന്തിന് ജനപക്ഷത്ത് നിൽക്കണം, പോരാടണം? കാഴ്ചപ്പാടുകൾ, വീക്ഷണങ്ങൾ, പഠനങ്ങൾ ഒന്നും പുതുക്കേണ്ടതില്ല. ഉത്തരവാദിത്തങ്ങളില്ല. വലതുപക്ഷത്തിന്റെ അടവുകൾ തന്നെ ഇടതുപക്ഷവും പയറ്റാനാരംഭിച്ചതോടെ ഈ അധഃപതനം തുടങ്ങിയെന്ന് ഇടതുനിരീക്ഷകർ കരുതുന്നു.

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ (AFP File PHOTO / Dibyangshu SARKAR

∙ ‘റീസ്റ്റാർട്ടാ’കാത്ത ബംഗാളും പിന്നാലെയുള്ള കേരളവും

‘വസ്തുതകളിൽ നിന്നാണ് പഠിക്കേണ്ടത്, ആശയപരമായ പിടിവാശികളിൽ നിന്നല്ല’ എന്നാണ് ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്  പറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ചാണ് ബംഗാളിൽ മുഖ്യമന്ത്രിയായിരിക്കെ ബുദ്ധദേവ് ഭട്ടാചാര്യ, ലോകം മാറുന്നതനുസരിച്ച് നമ്മളും മാറണമെന്ന് വ്യക്തമാക്കിയത്. പക്ഷേ അപ്പോഴേയ്ക്കും വൈകിപ്പോയി. ‘ഗാങ്സ്റ്റർ സ്റ്റേറ്റ്’ ആയി ബംഗാൾ മാറിക്കഴിഞ്ഞിരുന്നുവെന്നാണ് ഇതേപേരിൽ പുസ്തകം രചിച്ച സൗർജ്യ ഭൗമിക് പറയുന്നത്. ബംഗാളിലെ അതേ പാറ്റേണിലാണ് സിപിഎം കേരളത്തിലും സഞ്ചരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

ലെനിനിസ്റ്റ് ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ എത്തുമ്പോൾ സമഗ്രാധിപത്യമായി മാറുന്നു. അധികാര കേന്ദ്രീകരണം ജീർണതയ്ക്ക് കാരണമാകുന്നു. (1992ൽ യൂറോപ്പിലാകമാനം കമ്യൂണിസ്റ്റ് പാർട്ടികൾ പേരുമാറ്റമടക്കം നടത്തി നന്നായി. അപ്പോഴും ‘ജനാധിപത്യ കേന്ദ്രീകരണം’ നിലനിർത്താൻ  ശ്രദ്ധിച്ചു!) ബംഗാളിൽ പാർട്ടി ജീർണിച്ചപ്പോഴും ഉന്നത നേതൃത്വം അഴിമതിരഹിത പ്രതിച്ഛായയുള്ളവരായിരുന്നു. എന്നാൽ കേരളത്തിലെ കഥ വ്യത്യസ്തമാണ്. ഉന്നത നേതൃത്വമാണ് ആരോപണത്തിന് വിധേയരാകുന്നത്. അതേ നേതൃത്വം, ‘റീസ്റ്റാർട്ട്’ ചെയ്താൽ എല്ലാം ശരിയാകുമെന്നു കരുതുകയും ചെയ്യുന്നു.  

English Summary:

Pinarayi Vijayan Under Fire: Can Kerala CPM Survive RSS Allegations and Internal Revolt?