15 വയസ്സുള്ള വിദ്യാർഥികളുടെ കൈയിലും തോക്കുകൾ; മരണഭീതി ഉയർത്തി ഡ്രോൺ ആക്രമണം; മണിപ്പുരിൽ സ്ഥിതി സ്ഫോടനാത്മകം
കാങ്പോക്പി ഉൾപ്പെടുന്ന സദാർ ഹിൽസിലൂടെ യാത്ര ചെയ്തപ്പോൾ കുക്കികളുടെ ആയുധശേഖരങ്ങൾ കണ്ടു. വാഹനയാത്ര അതീവ ദുഷ്കരമായ ഇവിടെ പലയിടത്തും കുത്തനെയുള്ള കയറ്റങ്ങളാണ്. ഇംഫാൽ താഴ്‌വരയിലേക്കു തുറന്നുകിടക്കുന്ന സദാർ ഹിൽസിൽനിന്നുള്ള ആക്രമണം തടയുക സുരക്ഷാ ഏജൻസികൾക്ക് ഏറെ ബുദ്ധിമുട്ടാകും. നിലവിൽ സുരക്ഷാ ഏജൻസികൾക്ക് ഇവിടേക്കു പ്രവേശനമില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധമുണ്ടാകും. കുക്കികൾ വികസിപ്പിച്ചെടുത്ത പോംപി എന്ന മാരകായുധത്തെക്കുറിച്ചു വിശദീകരിക്കാനാണ് സായുധ ഗ്രൂപ്പുകൾ സദാർ ഹിൽസിലേക്കു കൊണ്ടുപോയത്. പരമ്പരാഗത തോക്കുകളുമായി 15 വയസ്സുമാത്രമുള്ള വിദ്യാർഥികൾ വരെ കാവലിരിക്കുന്നതു യാത്രയിലുടനീളം കാണാം. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഗോത്രവർഗക്കാർ വികസിപ്പിച്ചെടുത്ത പോംപിക്ക്. നീളമുള്ള മുളങ്കുഴലിനു മുകളിൽ പോത്ത്, മിഥുൻ (ഇണക്കിയെടുത്ത കാട്ടുപോത്ത് ഇനം) തുടങ്ങിയ മൃഗങ്ങളുടെ തുകൽ പൊതിഞ്ഞതായിരുന്നു പഴയകാലത്തെ പോംപി. വെടിമരുന്നു നിറച്ച് ഇരുമ്പുതകിടുകളും മറ്റും പോംപി ഉപയോഗിച്ചു ദൂരേക്കു തൊടുത്തുവിടും. ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിലും സുഭാഷ് ചന്ദ്രബോസ് നയിച്ച ഐഎൻഎ യുദ്ധത്തിലും

കാങ്പോക്പി ഉൾപ്പെടുന്ന സദാർ ഹിൽസിലൂടെ യാത്ര ചെയ്തപ്പോൾ കുക്കികളുടെ ആയുധശേഖരങ്ങൾ കണ്ടു. വാഹനയാത്ര അതീവ ദുഷ്കരമായ ഇവിടെ പലയിടത്തും കുത്തനെയുള്ള കയറ്റങ്ങളാണ്. ഇംഫാൽ താഴ്‌വരയിലേക്കു തുറന്നുകിടക്കുന്ന സദാർ ഹിൽസിൽനിന്നുള്ള ആക്രമണം തടയുക സുരക്ഷാ ഏജൻസികൾക്ക് ഏറെ ബുദ്ധിമുട്ടാകും. നിലവിൽ സുരക്ഷാ ഏജൻസികൾക്ക് ഇവിടേക്കു പ്രവേശനമില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധമുണ്ടാകും.
കുക്കികൾ വികസിപ്പിച്ചെടുത്ത പോംപി എന്ന മാരകായുധത്തെക്കുറിച്ചു വിശദീകരിക്കാനാണ് സായുധ ഗ്രൂപ്പുകൾ സദാർ ഹിൽസിലേക്കു കൊണ്ടുപോയത്. പരമ്പരാഗത തോക്കുകളുമായി 15 വയസ്സുമാത്രമുള്ള വിദ്യാർഥികൾ വരെ കാവലിരിക്കുന്നതു യാത്രയിലുടനീളം കാണാം. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഗോത്രവർഗക്കാർ വികസിപ്പിച്ചെടുത്ത പോംപിക്ക്. നീളമുള്ള മുളങ്കുഴലിനു മുകളിൽ പോത്ത്, മിഥുൻ (ഇണക്കിയെടുത്ത കാട്ടുപോത്ത് ഇനം) തുടങ്ങിയ മൃഗങ്ങളുടെ തുകൽ പൊതിഞ്ഞതായിരുന്നു പഴയകാലത്തെ പോംപി. വെടിമരുന്നു നിറച്ച് ഇരുമ്പുതകിടുകളും മറ്റും പോംപി ഉപയോഗിച്ചു ദൂരേക്കു തൊടുത്തുവിടും. ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിലും സുഭാഷ് ചന്ദ്രബോസ് നയിച്ച ഐഎൻഎ യുദ്ധത്തിലും കുക്കികൾ പോംപി ഉപയോഗിച്ചിട്ടുണ്ട്.
മണിപ്പുർ കലാപം ആരംഭിച്ചശേഷമാണ് വീണ്ടും പോംപി വികസിപ്പിക്കാൻ ശ്രമിച്ചതെന്നും കഴിഞ്ഞ ഡിസംബറിലും പിന്നീട് ഈ മാർച്ചിലും രണ്ടു ഘട്ടങ്ങളിലായി ഇവ വികസിപ്പിച്ചെന്നും കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി വക്താവ് കൈമിൻലേൻ സിത്‌ലോ പറഞ്ഞു. ജിഐ പൈപ്പുകൾക്കു പുറമേ കൂടുതൽ പ്രഹരശേഷിക്കായി മണ്ണുമാന്തിയുടെയും ട്രക്കുകളുടെയും ഭാഗങ്ങളും ഉപയോഗിച്ചു. മണ്ണിൽ 45 ഡിഗ്രി ചെരിച്ച് ഉറപ്പിക്കുന്ന പോംപിയിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ നീളമുള്ള ഗ്രനേഡുകളാണ് ഉപയോഗിക്കുന്നത്. 15 കിലോമീറ്റർ വരെ ഗ്രനേഡുകൾ തൊടുത്തുവിടാവുന്നതാണ് ഏറ്റവും പുതിയ പോംപിയെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായി തയാറാക്കിയ റോക്കറ്റുകളും കാങ്പോക്പിയിലെയും ചുരാചന്ദ്പുരിലെയും കുന്നുകളിൽനിന്നു തൊടുത്തുവിടുന്ന പോംപി ഗ്രനേഡുകളും ഇംഫാൽ താഴ്‌വരയിലെ തിരക്കേറിയ പട്ടണങ്ങളിൽ വരെ നാശമുണ്ടാക്കാൻ കരുത്തുള്ളതാണ്. നൂറിലധികം പോംപികൾ കാങ്പോക്പിയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്.
∙ വഴി പിടിച്ചെടുക്കാൻ നോക്കി; ആക്രമണത്തിനു വഴിയൊരുക്കി
കാങ്പോക്പിയിൽനിന്നു ചുരാചന്ദ്പുരിലേക്കു വനമേഖലയിലൂടെ പോകുന്ന പാത പിടിച്ചെടുക്കാൻ തീവ്ര മെയ്തെയ് സംഘടനകൾ നടത്തിയ ശ്രമമാണ് ഈ മാസമാദ്യം നടന്ന ഡ്രോൺ ആക്രമണത്തിനും റോക്കറ്റ് ആക്രമണത്തിനും കാരണമെന്നു സുരക്ഷാസേനയിലെ ഒരു വിഭാഗം കരുതുന്നു. എന്നാൽ, കുക്കി ഗ്രൂപ്പുകൾ ഏകപക്ഷീയ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മണിപ്പുർ പൊലീസിന്റെ വിശദീകരണം.
മണിപ്പുർ കലാപത്തിനുശേഷം കുക്കി ഭൂരിപക്ഷ ജില്ലകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്‌നോപാൽ എന്നിവയാണ് പ്രധാന കുക്കി ഭൂരിപക്ഷ പ്രദേശങ്ങൾ. ഈ മൂന്നു ജില്ലകളിലേക്കുമുള്ള റോഡുകൾ ഇംഫാൽ താഴ്‌വരയിലൂടെയാണ് കടന്നുപോകുന്നത്. കലാപത്തിനുശേഷം കുക്കി-സോ ഗോത്രങ്ങൾക്ക് ഈ വഴി യാത്ര സാധ്യമല്ല.
തെഗ്‌നോപാലിൽനിന്നു പുഴ മുറിച്ചു കടന്ന് ഒരു പകൽ യാത്ര ചെയ്താൽ ചുരാചന്ദ്പുരിൽ എത്താനുള്ള ചെമ്മൺപാതയുണ്ട്. വർഷകാലത്ത് ഈ വഴിയും തടസ്സപ്പെടും. കാങ്പോക്പിയിൽനിന്ന് എട്ടു മണിക്കൂറോളം വനപാതയിലൂടെ യാത്ര ചെയ്താലേ ചുരാചന്ദ്പുരിൽ എത്താനാകൂ. ഈ പാത പിടിച്ചടക്കാനാണ് യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) ഉൾപ്പെടെ താഴ്‌വരയിൽ സ്വാധീനമുള്ള തീവ്രസംഘടനകൾ ശ്രമിച്ചത്.
കാങ്പോക്പി– ഇംഫാൽ വെസ്റ്റ് അതിർത്തിയിലെ ക്വാത്രുക്കിലുള്ള മെയ്തെയ് ഗ്രാമത്തിനു നേരെ ഈ മാസം ഒന്നിനായിരുന്നു ഡ്രോൺ ആക്രമണം. നാൽപതോളം തവണ ഡ്രോണുകളിൽനിന്നു ബോംബ് വർഷിച്ചെന്നാണ് മണിപ്പുർ പൊലീസിന്റെ ഭാഗമായ വില്ലേജ് ഡിഫൻസ് ഫോഴ്സ് അംഗം നംഗ്ബാം ഇൻഗോ മനോരമയോടു പറഞ്ഞത്. വെടിയേറ്റ് അദ്ദേഹത്തിന്റെ ഭാര്യ സുർബാല ദേവി കൊല്ലപ്പെട്ടു. ഗ്രനേഡ് പൊട്ടിത്തെറിച്ച് മകൾ റോജിയയുടെ കയ്യിൽ മുറിവേറ്റു. മകളുടെ മുൻപിൽ വച്ചാണ് സുർബാലയുടെ തലയ്ക്കു വെടിയേറ്റത്. മണിപ്പുർ കലാപത്തിൽ ആദ്യമായാണ് ഡ്രോണുകൾ ആക്രമണത്തിന് ഉപയോഗിച്ചത്.
മണിപ്പുർ പൊലീസും ഗ്രാമവാസികളും ഡ്രോൺ ആക്രമണം നടന്നെന്ന് ആവർത്തിക്കുമ്പോൾ കുക്കി സംഘടനകൾ ഇതു തള്ളിക്കളയുന്നു. അസം റൈഫിൾസും ആർമിയും ഡ്രോൺ ആക്രമണം നടന്നിട്ടില്ലെന്ന നിലപാടിലാണ്. വാണിജ്യ, കാർഷികാവശ്യങ്ങൾക്കുള്ള ഡ്രോണുകളിൽ മാറ്റം വരുത്തിയാണ് ഇംഫാൽ വെസ്റ്റിലെ ക്വാത്രുക്ക് ഉൾപ്പെടെയുള്ള ഗ്രാമങ്ങൾക്കു നേരെ ബോംബ് ആക്രമണം നടത്തിയതെന്നു മണിപ്പുർ പൊലീസ് പറയുന്നു. എന്നാൽ, പരിസരനിരീക്ഷണത്തിനു മാത്രമാണ് ഡ്രോണുകൾ ഉപയോഗിക്കുന്നതെന്നും ബോംബുകൾ വർഷിക്കുന്ന തരത്തിലുള്ള ഡ്രോണുകൾ തങ്ങൾക്കില്ലെന്നും കുക്കി സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വക്താവ് ജിൻസ വാൽസോങ് പറഞ്ഞു.
നകളുടെ വിശദീകരണം പൂർണമായി ശരിയല്ലെന്നു വ്യക്തമാക്കുന്നു. പല രാജ്യങ്ങളിൽനിന്നുള്ള ഡ്രോണുകളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയവയായിരുന്നു ഇതിൽ ചിലത്. ഇവയിൽ ബോംബുകൾ ഘടിപ്പിക്കാനുള്ള കൊളുത്തുകൾ ഉണ്ടായിരുന്നതായി മണിപ്പുർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇവയെ തടയുന്ന ഉപകരണങ്ങൾ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ നിർമിത ‘ഡ്രോണാം’ എന്ന ആന്റി ഡ്രോൺ ഉപകരണവും ഇതിലുൾപ്പെടും. എന്നാൽ, ഇംഫാൽ താഴ്‌വരയിലെ വ്യോമഗതാഗതത്തെ ബാധിക്കുമെന്നതിനാൽ ഇവ ഉപയോഗിക്കുന്നതിൽ പരിമിതികളുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
∙ നിയന്ത്രണം വിട്ട് വിദ്യാർഥികൾ; പൊലീസിനോടും പോര്
മണിപ്പുർ മണിപ്പുരിൽ സമീപകാലത്തു പിടിച്ചെടുത്ത ഡ്രോണുകളിൽ ചിലതു കുക്കി സംഘടകലാപം അനന്തമായി നീളുകയും ദീർഘദൂര ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിക്കുകയും ചെയ്തതോടെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. രാജ്ഭവനു നേരെ ആക്രമണം നടത്തിയ വിദ്യാർഥികൾ പൊലീസിനോടും ഏറ്റുമുട്ടി. പൊലീസ്- സൈന്യം- സുരക്ഷാ ഏജൻസി എന്നിവയുടെ ഏകോപനസമിതിയായ യൂണിഫൈഡ് കമാൻഡിന്റെ നേതൃത്വം മുഖ്യമന്ത്രി ബിരേൻ സിങ്ങിനു നൽകണമെന്നതായിരുന്നു ഇംഫാൽ താഴ്‌വരയിലെ വിദ്യാർഥികളുടെ ആവശ്യം. സൈന്യത്തെ ഉപയോഗിച്ചു കുക്കികളെ അടിച്ചമർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വിദ്യാർഥിസമരം നിയന്ത്രണംവിട്ടു പോകുകയാണെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികൾക്കിടയിൽനിന്നു പൊലീസിനു നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ചു വെടിവയ്പുണ്ടായി. പൊലീസ് ഉദ്യോഗസ്ഥനടക്കം പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് എസ്പിമാരുടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്കു കേടുപാടുണ്ടായി. കലാപത്തിന്റെ ആദ്യനാളുകളിൽ പൊലീസിന്റെ ആയുധപ്പുരയിൽനിന്നു കവർന്നെടുത്ത യന്ത്രത്തോക്കുകൾ ഉൾപ്പെടെയുള്ള അയ്യായിരത്തിൽപരം ആയുധങ്ങളിൽ പലതും വിദ്യാർഥികളുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. വിദ്യാർഥിസമരത്തിൽ പങ്കെടുത്തവർ തോക്കുപയോഗിച്ചതു ഗുരുതര സാഹചര്യമാണെന്ന് ഇംഫാൽ ഡിഐജി: എം.ഹെറോജിത് സിങ് പറഞ്ഞു.
∙ മറ്റു ഗോത്രങ്ങളിലേക്കും പടരുമോ കലാപം?
കുക്കികളും മെയ്തെയ്കളും തമ്മിലുള്ള കലാപം മറ്റു ഗോത്രങ്ങളിലേക്കും പടരാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാൻ പറ്റില്ല. ഇംഫാൽ താഴ്‌വരയിൽ ക്രമസമാധാനം ഫലത്തിൽ തീവ്ര മെയ്തെയ് സംഘടനകളുടെ കയ്യിലാണ്. പൊലീസ് വെറും കാഴ്ചക്കാർ. തീവ്ര മെയ്തെയ് സംഘടനകൾ നടത്തുന്ന കൊള്ളയ്ക്കും പണപ്പിരിവിനുമെതിരെ നാഗാ സംഘടനകൾ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. നാഗാ ബിസിനസുകാരിൽനിന്നു തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോൽ ബലമായി പണം പിരിക്കുന്നതിൽ പ്രതിഷേധിച്ച് ഇംഫാൽ നാഗാ ബിസിനസ് അസോസിയേഷൻ കടകൾ അടച്ചിട്ടു. കവർച്ച അവസാനിപ്പിച്ചില്ലെങ്കിൽ നാഗാ സംഘടനകൾക്കു രംഗത്തിറങ്ങേണ്ടിവരുമെന്നാണ് ഗോത്രനേതാക്കൾ പറയുന്നത്. മുൻപുണ്ടായപോലെ, ഇംഫാലിലേക്കു ചരക്കുകൾ കൊണ്ടുവരുന്ന പ്രധാന റോഡായ ദിമാപുർ- ഇംഫാൽ ഏഷ്യൻ ഹൈവേ 1 നാഗാ സംഘടനകൾ ഉപരോധിച്ചാൽ മണിപ്പുരിലെ സാധാരണക്കാരുടെ ജീവിതം ദുരിതമാകും. വമ്പിച്ച ആയുധശേഖരവും പോരാട്ടശേഷിയുമുള്ള നാഗാ ഭീകരസംഘടനകൾ രംഗത്തിറങ്ങിയാൽ സ്ഥിതി സ്ഫോടനാത്മകമാകും.
( ‘ദുരിതജീവിതം, കാഴ്ചക്കാരായി സർക്കാരുകൾ’, വായിക്കാം ‘പുകയിൽ പുകഞ്ഞ് മണിപ്പുർ’ അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ...)