മണിപ്പുരിലെ പല കൃഷിയിടങ്ങളിലും വൻ സ്ഫോടകശേഷിയുള്ള ഗ്രനേഡുകളും ബോംബുകളും പുതഞ്ഞിരിപ്പുണ്ട്. ബിഷ്ണുപുരിലെ ക്വാക്തയിൽ കൃഷിഭൂമിയിൽ ഇറങ്ങുംമുൻപ് കർഷകർ വിശദപരിശോധന നടത്തും. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളിൽനിന്നു വർഷിച്ച, പൊട്ടാത്ത ഒട്ടേറെ ഗ്രനേഡുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സമാന അനുഭവങ്ങളാണ് കാങ്പോക്പിയിലെ ഗോത്രവർഗക്കാരും പറയുന്നത്. യുദ്ധസമാനമാണ് കുക്കി-മെയ്തെയ് പോരാട്ടം നടക്കുന്ന അതിർത്തിമേഖലകളിലെ സ്ഥിതി. പക്ഷേ, യുദ്ധഭൂമിയിൽപോലും പാലിക്കപ്പെടുന്ന നിയമങ്ങൾക്ക് ഇവിടെ വിലയില്ലാതാകുന്നു. ആംബുലൻസ് തടഞ്ഞുനിർത്തി 7 വയസ്സുകാരനെയും അമ്മയെയും ചുട്ടുകൊന്നതിനു സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. കൊന്നു വീഴ്ത്തിയ ശരീരങ്ങൾ വികൃതമാക്കുന്നു. നിരായുധരായ കർഷകരെ വരെ കൊലപ്പെടുത്തുന്നു. മൊയ്‌രാങ്ങിനു സമീപത്തെ മെയ്തെയ് ഗ്രാമമായ ഓക്സുബാമിലെ കൊൻജംബാം മാതും എന്ന കർഷകൻ വെടിയൊച്ചകൾക്കും ഗ്രനേഡ് ആക്രമണങ്ങൾക്കും നടുവിലാണു കൃഷി ചെയ്യുന്നത്. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളുടെ താഴ്‌വരയിലാണ് അദ്ദേഹത്തിന്റെ ചെറിയ കൃഷിയിടം. കലാപത്തിന്റെ തുടക്കത്തിൽ ഭയം കാരണം കൃഷി ചെയ്യാതിരുന്നു. ദാരിദ്ര്യം പിടിമുറുക്കിയതോടെ ഇത്തവണ രണ്ടുംകൽപിച്ച് തക്കാളിയും കോളിഫ്ലവറും ഉൾപ്പെടെ പച്ചക്കറിക്കൃഷി തുടങ്ങി. ‘വെടിയൊച്ച കേട്ടാൽ നിലത്തു ചേർന്നുകിടക്കും. പിന്നെ ഓടും. പാടത്തിനടുത്തുള്ള കനാലിൽ ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്’ – അദ്ദേഹം പറഞ്ഞു. ഇംഫാൽ ഈസ്റ്റിലെ കുന്നുകളിൽ മണ്ണിൽ കുഴിച്ചിട്ട 28.5 കിലോഗ്രാം ഐഇഡിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിപ്പുരിലെ പല കൃഷിയിടങ്ങളിലും വൻ സ്ഫോടകശേഷിയുള്ള ഗ്രനേഡുകളും ബോംബുകളും പുതഞ്ഞിരിപ്പുണ്ട്. ബിഷ്ണുപുരിലെ ക്വാക്തയിൽ കൃഷിഭൂമിയിൽ ഇറങ്ങുംമുൻപ് കർഷകർ വിശദപരിശോധന നടത്തും. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളിൽനിന്നു വർഷിച്ച, പൊട്ടാത്ത ഒട്ടേറെ ഗ്രനേഡുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സമാന അനുഭവങ്ങളാണ് കാങ്പോക്പിയിലെ ഗോത്രവർഗക്കാരും പറയുന്നത്. യുദ്ധസമാനമാണ് കുക്കി-മെയ്തെയ് പോരാട്ടം നടക്കുന്ന അതിർത്തിമേഖലകളിലെ സ്ഥിതി. പക്ഷേ, യുദ്ധഭൂമിയിൽപോലും പാലിക്കപ്പെടുന്ന നിയമങ്ങൾക്ക് ഇവിടെ വിലയില്ലാതാകുന്നു. ആംബുലൻസ് തടഞ്ഞുനിർത്തി 7 വയസ്സുകാരനെയും അമ്മയെയും ചുട്ടുകൊന്നതിനു സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. കൊന്നു വീഴ്ത്തിയ ശരീരങ്ങൾ വികൃതമാക്കുന്നു. നിരായുധരായ കർഷകരെ വരെ കൊലപ്പെടുത്തുന്നു.

മൊയ്‌രാങ്ങിലെ കുക്കി കുന്നുകൾക്കു സമീപത്തെ കർഷകൻ കൊൻജംബാം മാതും. (Photo by PTI)

മൊയ്‌രാങ്ങിനു സമീപത്തെ മെയ്തെയ് ഗ്രാമമായ ഓക്സുബാമിലെ കൊൻജംബാം മാതും എന്ന കർഷകൻ വെടിയൊച്ചകൾക്കും ഗ്രനേഡ് ആക്രമണങ്ങൾക്കും നടുവിലാണു കൃഷി ചെയ്യുന്നത്. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളുടെ താഴ്‌വരയിലാണ് അദ്ദേഹത്തിന്റെ ചെറിയ കൃഷിയിടം. കലാപത്തിന്റെ തുടക്കത്തിൽ ഭയം കാരണം കൃഷി ചെയ്യാതിരുന്നു. ദാരിദ്ര്യം പിടിമുറുക്കിയതോടെ ഇത്തവണ രണ്ടുംകൽപിച്ച് തക്കാളിയും കോളിഫ്ലവറും ഉൾപ്പെടെ പച്ചക്കറിക്കൃഷി തുടങ്ങി. ‘വെടിയൊച്ച കേട്ടാൽ നിലത്തു ചേർന്നുകിടക്കും. പിന്നെ ഓടും. പാടത്തിനടുത്തുള്ള കനാലിൽ ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്’ – അദ്ദേഹം പറഞ്ഞു.

ഇംഫാൽ ഈസ്റ്റിലെ കുന്നുകളിൽ മണ്ണിൽ കുഴിച്ചിട്ട 28.5 കിലോഗ്രാം ഐഇഡിയാണ് (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഇന്നലെ കരസേന നടത്തിയ തിരച്ചിലിൽ കണ്ടെടുത്തത്. കുക്കികളെ ലക്ഷ്യമിട്ടു മെയ്തെയ്കൾ സ്ഥാപിച്ചതാണെന്നു കരുതുന്നു.

ADVERTISEMENT

അതിർത്തികളിൽ സൈന്യത്തെയും സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ടെങ്കിലും കർഷകർ ഉൾപ്പെടെയുള്ളവർക്കു സുരക്ഷ ഉറപ്പാക്കാൻ ഇതു പോരാതെവരുന്നു. നാലും അഞ്ചും കിലോമീറ്റർ ദൂരത്തിലാണു പലയിടത്തും സുരക്ഷാസേനയുടെ ഔട്പോസ്റ്റ് ഉള്ളത്. വിദേശത്തുനിന്നുള്ള സ്നൈപ്പർ തോക്കുകളും മറ്റും ഉപയോഗിക്കുന്നതിനാൽ ദൂരെയുള്ളവർപോലും കൊല്ലപ്പെടുന്നു. സമീപകാലത്ത് അതിർത്തികളിലുണ്ടായ ഏതാനും കൊലപാതകങ്ങൾ സ്നൈപ്പറിൽനിന്നുള്ള വെടിയേറ്റായിരുന്നു. ഗ്രാമസംരക്ഷണ വൊളന്റിയർമാരുടെ ബങ്കറുകൾ പലതും പൊളിച്ചുനീക്കിയതിനാൽ പരസ്പരമുള്ള വെടിവയ്പിന്റെ എണ്ണം കുറഞ്ഞതാണ് ഏക ആശ്വാസം.

കുക്കി ഗോത്രക്കാർ റോക്കറ്റ്, പോംപി എന്ന ഗ്രനേഡ് ലോഞ്ചർ തുടങ്ങി ദീർഘദൂര പ്രഹരശേഷിയുള്ള ആയുധങ്ങൾ വികസിപ്പിച്ചെടുത്ത സാഹചര്യത്തിൽ സുരക്ഷാസേന ബഫർ സോൺ പരിധി വർധിപ്പിച്ചിട്ടുണ്ട്. പരസ്പരം ആക്രമണം നടത്തുന്ന ഇരുവിഭാഗങ്ങൾക്കിടയിലുള്ള സ്ഥലമാണ് ബഫർ സോൺ. പൊലീസിനു പുറമേ കരസേന, സിആർപിഎഫ്, ബിഎസ്‌എഫ്, അസം റൈഫിൾസ്, എസ്‌എസ്‌ബി തുടങ്ങിയവരെയാണു ബഫർ സോണിൽ വിന്യസിച്ചിട്ടുള്ളത്. എന്നാൽ, കലാപകാരികൾ ദീർഘദൂര ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയതിനാൽ നേരത്തേയുണ്ടായിരുന്നതിനെക്കാൾ 3 കിലോമീറ്റർ കൂടി ബഫർസോൺ നീട്ടിയെന്ന് സിആർപിഎഫിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പക്ഷേ, ഇരുവിഭാഗത്തിലെയും സായുധ ഗ്രൂപ്പുകളുടെ ആക്രമണം തടയാൻ മണിപ്പുരിൽ വിന്യസിച്ച 60,000 പേരുടെ കേന്ദ്രസേനയ്ക്കു സാധിക്കുന്നില്ല.

മണിപ്പുരിൽ സംഘർഷത്തെത്തുടര്‍ന്ന് വിന്യസിക്കപ്പെട്ട സുരക്ഷാസേന (File Photo: AFP)

∙ ആളിക്കത്തിക്കുമോ വേലി നിർമാണം?

മ്യാൻമർ അതിർത്തിയിലെ വേലി നിർമാണം മണിപ്പുർ കലാപം ആളിക്കത്തിക്കുന്ന ഘടകമായേക്കാം. വേലി കെട്ടുന്നതിനെ കുക്കി ഗോത്രങ്ങൾ എതിർക്കുന്നു. പ്രതിഷേധപ്രകടനങ്ങളും ചെറിയ സമരങ്ങളുമാണ് ഇപ്പോൾ നടക്കുന്നതെങ്കിലും പ്രക്ഷോഭം രൂക്ഷമായാൽ ഇതു കലാപം ആളിക്കത്തിച്ചേക്കും. ഇന്ത്യ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിലൂടെയും ചന്ദേൽ ജില്ലയിലെ ഉൾഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചാൽ മണിപ്പുരിന്റെ മറ്റൊരു ചിത്രം ലഭിക്കും. കലാപത്തിന്റെ കാരണങ്ങളിലൊന്നായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത് തുറന്ന അതിർത്തികളിലൂടെയുള്ള മ്യാൻമർ സ്വദേശികളുടെ കടന്നുകയറ്റമാണ്. 

ADVERTISEMENT

പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന ഫ്രീ മൂവ്മെന്റ് റജീം ഇവിടെ പൊടുന്നനെ കേന്ദ്ര സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും പ്രദേശവാസികൾക്ക് വീസയോ പാസ്പോർട്ടോ ഇല്ലാതെ അതിർത്തി കടന്നു സഞ്ചാരം അനുവദിക്കുന്നതായിരുന്നു 16 കിലോമീറ്ററിലുള്ള ഫ്രീ മൂവ്മെന്റ് റജീം. ആയിരക്കണക്കിനു കുക്കി ഗോത്രക്കാരാണ് അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിയുന്നത്. മ്യാൻമറിൽ ചിൻ എന്ന പേരിലാണ് ഈ ഗോത്രം അറിയപ്പെടുന്നത്. പലരുടെയും സഹോദരങ്ങളും അടുത്ത ബന്ധുക്കളും അപ്പുറം താമസിക്കുന്നു. നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ഈ സഹവർത്തിത്വത്തിനു മധ്യേയാണ് കൂറ്റൻ ഇരുമ്പുവേലി ഉയരുന്നത്.

മെയ്തെയ് സായുധസംഘടനയായ ആരംഭായ് തെംഗോലിലെ അംഗങ്ങൾ സംഘടനയുടെ കമാൻഡർ കെ.ഖുമാനൊപ്പം. (Photo: PTI)

30 കിലോമീറ്റർ ദൈർഘ്യത്തിൽ ഇരുമ്പുവേലി പൂർത്തിയായെങ്കിലും കുക്കി പ്രക്ഷോഭത്തെത്തുടർന്നു പലയിടത്തും നിർമാണം നിർത്തിവച്ചു; ചിലയിടങ്ങളിൽ മന്ദഗതിയിലാണ്. ഇതിനെതിരെ മെയ്തെയ് വിഭാഗം രംഗത്തുവന്നിട്ടുണ്ട്. കലാപത്തെത്തുടർന്നു സുരക്ഷാ ഏജൻസികൾ മാനുഷിക പരിഗണനയില്ലാതെയാണു പെരുമാറുന്നതെന്ന് ചന്ദേൽ സ്വദേശി ഡൊമിനിക് വാഫെയ് പറഞ്ഞു. അദ്ദേഹത്തിന്റെ 2 സഹോദരിമാരും അതിർത്തിക്കപ്പുറത്താണ്. മ്യാൻമറിലെ പട്ടാളഭരണകൂടം ചിൻ സ്റ്റേറ്റിൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റ സഹോദരീഭർത്താവിനു ശരിയായ ചികിത്സ നൽകാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മുൻപ് ചികിത്സയ്ക്കായി മണിപ്പുരിൽ കടക്കാൻ കലക്ടറും എസ്പിയും ഉൾപ്പെടെ അനുമതി നൽകുമായിരുന്നു. ഇന്ന് അനുമതി നൽകാൻ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. ചികിത്സയ്ക്ക് എത്തുന്നവരെ വരെ ഭീകരരായി മുദ്രകുത്തി ജയിലിൽ അടയ്ക്കുന്ന സാഹചര്യമാണ്’ – ഡൊമിനിക് പറഞ്ഞു.

കഴിഞ്ഞയാഴ്ച ചന്ദേലിൽ അറസ്റ്റിലായ 20 വയസ്സുകാരനായ മ്യാൻമർ സ്വദേശി നിരോധിത കുക്കി നാഷനൽ ആർമി അംഗവും ആയുധക്കച്ചവടക്കാരനുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞത്. എന്നാൽ, മ്യാൻമറിലെ അരക്ഷിതാവസ്ഥയെത്തുടർന്ന് അഭയം തേടി അപേക്ഷ നൽകിയ ശേഷം എത്തിയ ആളാണെന്നാണ് കുക്കി സംഘടനകൾ പറയുന്നത്. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരെ പോരാടുന്ന പീപ്പിൾസ് ഡിഫൻസ് ഫോഴ്സിനൊപ്പമാണ് ചിൻ ഗോത്രം.

∙ ക്രമസമാധാനം പെരുവഴിയിൽ

ADVERTISEMENT

മണിപ്പുരിൽ ക്രമസമാധാനം പൂർണമായും തകർന്നുകഴിഞ്ഞു. സായുധ ഗ്രൂപ്പുകളാണ് ഫലത്തിൽ ഇംഫാൽ ഭരിക്കുന്നത്. തട്ടിക്കൊണ്ടുപോകലും കച്ചവടക്കാരിൽനിന്നു ഭീഷണിപ്പെടുത്തി പണം വാങ്ങലും പതിവായി. ഇംഫാലിൽ ഉപേക്ഷിക്കപ്പെട്ട മിക്ക കുക്കി വീടുകളും കെട്ടിടങ്ങളും സായുധസംഘടനകൾ പിടിച്ചെടുത്തു. ഇംഫാലിലെ വീടും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടതായി നഗരസഭാ മുൻ കൗൺസിലറും കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി വക്താവുമായ ലുൺ കിഗ്പെൻ പറഞ്ഞു.

മണിപ്പുരിൽ നിരത്തുകളിൽ കാണപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ. (ചിത്രം: റോയിട്ടേഴ്സ്)

വിദേശനിർമിത തോക്കുകൾ വരെ ഉപയോഗിച്ചു പരസ്പരം ആക്രമിക്കുന്ന കുക്കി-മെയ്തെയ് വിഭാഗങ്ങളെ നിരായുധരാക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാകുന്നില്ല. ഇംഫാലിൽ പൊലീസ് സാന്നിധ്യത്തിൽ തുറന്ന ജീപ്പുകളിലാണ് റോക്കറ്റ് ലോഞ്ചറുകളുമായി നിരോധിത സംഘടനകൾ പരേഡ് നടത്തുന്നത്. കുക്കി മേഖലകളിലും സമാന സ്ഥിതിയാണ്. ഇംഫാൽ വെസ്റ്റിൽ ഈ മാസമാദ്യം നിരോധിത ഭീകരസംഘടനകളും മണിപ്പുർ പൊലീസിന്റെ ഭാഗമായ മണിപ്പുർ കമാൻഡോകളും ഒന്നിച്ചാണ് കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ ആക്രമണം നടത്തിയത്. എവിടെയെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ടാൽ നിരോധിത ഭീകരസംഘടനകളാണ് മുന്നിൽനിന്നു പൊരുതുന്നത്. പൊലീസിനോ സുരക്ഷാ സൈനികർക്കോ ഇല്ലാത്ത അത്യാധുനിക ആയുധങ്ങളാണു നിരോധിത സംഘടനകൾക്കുള്ളത്.

വിദ്യാർഥികളിൽ ഒരു വിഭാഗവും ആയുധങ്ങൾ എടുത്തുകഴിഞ്ഞു. പലരും പഠനം പാതിയിൽ നിർത്തി തോക്കുമായി അതിർത്തികളിൽ കാവൽ നിൽക്കുകയാണ്. കുക്കി, മെയ്തെയ് ബങ്കറുകളിൽ പലതിലും കോളജ് വിദ്യാർഥികളെ കാണാം; അപൂർവമായി സ്കൂൾ വിദ്യാർഥികളെയും. പലരും തീവ്രസംഘടനകളുടെ നിർബന്ധത്തിനു വഴങ്ങിയാണു തോക്കെടുക്കുന്നത്. ഊഴമിട്ട് ബങ്കറുകളിൽ ഡ്യൂട്ടി ചെയ്യാൻ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരും നിർബന്ധിതരാകുന്നു. ഡോക്ടർമാരും അധ്യാപകരും മാധ്യമപ്രവർത്തകരും ഇങ്ങനെ രാത്രിയിൽ ബങ്കറുകളിൽ ആയുധങ്ങളുമായി എതിരാളികളുടെ നീക്കവും പ്രതീക്ഷിച്ച് ഉറങ്ങാതെ നിൽക്കുന്നു.

മണിപ്പുരിലെ പ്രക്ഷോഭത്തെതുടർന്നു തടിച്ചുകൂടിയ ജനക്കൂട്ടം. (Photo: PTI)

∙ അടങ്ങാതെ കലാപത്തീ

മണിപ്പുരിൽ ഈ മാസം അവസാനത്തോടെ വീണ്ടും ആക്രമണമുണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. പരിശീലനം നേടിയ തൊള്ളായിരത്തോളം കുക്കികൾ മ്യാൻമർ അതിർത്തി കടന്നതായാണു റിപ്പോർട്ടുകൾ. 28ന് ഇംഫാൽ താഴ്‌വര ലക്ഷ്യമിട്ട് ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും കാട്ടി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ പേരിൽ ഡിജിപിക്കുള്ള കത്തു പുറത്തായിരുന്നു. ഇതു നിഷേധിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. പല തരംഗങ്ങൾ പോലെയാണു മണിപ്പുരിലെ കലാപം. ആദ്യഘട്ടത്തിൽ എഴുപതോളം പേരാണു കൊല്ലപ്പെട്ടത്. കലാപത്തിന്റെ ആദ്യ 2 ദിനങ്ങളിലായിരുന്നു ഇത്. 

ഇംഫാൽ താഴ്‌വരയിൽ കുക്കികളാണ് അന്നു കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇതിനു ശേഷം ഇരുവിഭാഗവും തങ്ങളുടെ ഭൂരിപക്ഷ പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയായിരുന്നു. പിന്നീട് അതിർത്തികളിൽ ഇരുപക്ഷവും നടത്തിയ ആക്രമണപ്രത്യാക്രമണത്തിലാണ് 170ലേറെ മരണങ്ങൾ. കഴിഞ്ഞ ഏതാനും മാസമായി ശാന്തമായിരുന്ന മണിപ്പുർ ഈ മാസം 1 മുതലാണു വീണ്ടും സംഘർഷത്തിലായത്. ഈ മാസം മാത്രം 11 പേർ കൊല്ലപ്പെട്ടു. ഡ്രോണുകളും റോക്കറ്റുകളും ആക്രമണത്തിന് ആദ്യമായി ഉപയോഗിച്ചതും ഈ മാസമാണ്. കുക്കി മേഖലകളിൽ കാവലിരുന്ന രണ്ടായിരത്തോളം വരുന്ന അസം റൈഫിൾസിന്റെ 2 ബറ്റാലിയനുകൾ പിൻമാറിയത് കലാപത്തിന്റെ വ്യാപ്തി വർധിപ്പിച്ചേക്കും.

English Summary:

Kuki-Meitei Clash: Can Manipur Find Peace Amidst the Ruins?