ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ അത് കൃത്യമായി കണക്കുകൂട്ടിയുള്ള തന്ത്രമായി കണക്കാക്കാതിരിക്കാനാകില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും നടത്തിയ പോരാട്ടങ്ങളിലെ മികവിന് പേരുകേട്ട കേജ്‍രിവാൾ തന്റെ രാജിയിലൂടെയും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ഇളക്കി മറിക്കുകയാണ്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കേജ്‍രിവാളിന്റെ നീക്കത്തെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആദ്യകാല പ്രതാപത്തിന്റെ തിളക്കത്തിലല്ല ഡൽഹിയിൽ ഇപ്പോൾ എഎപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഎപിയുടെ രാഷ്ട്രീയ ഗുണങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളാണ്. അഴിമതിക്കെതിരെ രൂപപ്പെട്ട പാർട്ടിക്ക് പൊതുജനപിന്തുണ കുറയുന്നു. അഴിമതി ആരോപണങ്ങളോടും മുൻനിര നേതാക്കളുടെ ജയിൽവാസത്തോടും പൊതുജനങ്ങൾക്കിടയിൽ സമ്മിശ്രപ്രതികരണമുയരുമ്പോൾ കേജ്‍രിവാളിന്റെ രാജിപ്രഖ്യാപനമുയർത്തുന്ന ഒരു ചോദ്യമുണ്ട്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാൻ കേജ്‌രിവാൾ നടത്തുന്ന അറ്റകൈ പ്രയോഗമാണോ ഇതെന്നതാണ് ആ ചോദ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ അത് കൃത്യമായി കണക്കുകൂട്ടിയുള്ള തന്ത്രമായി കണക്കാക്കാതിരിക്കാനാകില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും നടത്തിയ പോരാട്ടങ്ങളിലെ മികവിന് പേരുകേട്ട കേജ്‍രിവാൾ തന്റെ രാജിയിലൂടെയും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ഇളക്കി മറിക്കുകയാണ്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കേജ്‍രിവാളിന്റെ നീക്കത്തെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

ആദ്യകാല പ്രതാപത്തിന്റെ തിളക്കത്തിലല്ല ഡൽഹിയിൽ ഇപ്പോൾ എഎപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഎപിയുടെ രാഷ്ട്രീയ ഗുണങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളാണ്. അഴിമതിക്കെതിരെ രൂപപ്പെട്ട പാർട്ടിക്ക് പൊതുജനപിന്തുണ കുറയുന്നു. അഴിമതി ആരോപണങ്ങളോടും മുൻനിര നേതാക്കളുടെ ജയിൽവാസത്തോടും പൊതുജനങ്ങൾക്കിടയിൽ സമ്മിശ്രപ്രതികരണമുയരുമ്പോൾ കേജ്‍രിവാളിന്റെ രാജിപ്രഖ്യാപനമുയർത്തുന്ന ഒരു ചോദ്യമുണ്ട്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാൻ കേജ്‌രിവാൾ നടത്തുന്ന അറ്റകൈ പ്രയോഗമാണോ ഇതെന്നതാണ് ആ ചോദ്യം.

സിബിഐ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിന് പ്രവർത്തകർ നൽകിയ സ്വീകരണം (Photo by PTI)
ADVERTISEMENT

∙ രാജിവച്ചുള്ള ചൂതുകളി

ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത തുടങ്ങിയ പ്രമുഖനേതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേജ്‍രിവാൾ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതെന്ന് കരുതാം. മുഖ്യമന്ത്രിസ്ഥാനം തന്ത്രപരമായി ഒഴിഞ്ഞ ഇരുവരും വിശാലമായ മാറ്റത്തിലേക്കാണ് പാർട്ടിയെ എത്തിച്ചത്. പടിയിറങ്ങിയ ജയലളിത ശക്തമായ പിന്തുണയോടെ തിരിച്ചെത്തുന്നതിനാണ് തമിഴകം സാക്ഷിയായത്. ബിഹാറിൽ ലാലുവിന്റെ തീരുമാനം പാർട്ടിയുടെ രാഷ്ട്രീയഭാവിയിൽ സമ്മിശ്രഫലങ്ങളുണ്ടാക്കി.

ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ രാജി സമർപ്പിക്കാനെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പുതിയ മുഖ്യമന്ത്രി അതിഷി സമീപം. (ചിത്രം: മനോരമ)

ചംപയ് സോറനിലൂടെ വിശ്വസ്തനായ പ്രതിനിധിയെ പകരക്കാരനാക്കി ജാർഖണ്ഡിൽ നടത്തിയ സമീപകാല ഉദാഹരണം ഈ രാഷ്ട്രീയ ചൂതികളിയുടെ സങ്കീർണത വെളിപ്പെടുത്തുന്നതാണ്. എഎപിയുടെ ഭാവിയുടെ കാര്യത്തിൽ കേജ്‌രിവാളിന്റെ രാജി എന്താണ് അർത്ഥമാക്കുന്നത്? നിലനിൽക്കാൻ പാടുപെടുന്ന എഎപിയ്ക്ക് പുതുജീവൻ നൽകാൻ ഈ നീക്കത്തിനാകുമോ? കേജ്‍രിവാളിന്റെ അറ്റകൈ പ്രയോഗത്തിലൂടെ എഎപിക്ക് എന്തെല്ലാം നേടിയെടുക്കാനാകും? വിശദമായി പരിശോധിക്കാം.

∙ എഎപിയുടെ അടിത്തറ സാധാരണക്കാരന്റെ വിശ്വാസം

ADVERTISEMENT

കേജ്‌രിവാളിന്റെ രാജി ഡൽഹിയിൽ എഎപിയുടെ വിധിയെ എങ്ങനെ രൂപപ്പെടുത്തും? ഡൽഹിയെ സമ്മർദത്തിലാക്കിയ സങ്കീർണ പ്രശ്നങ്ങൾക്ക് പ്രത്യക്ഷവും അടിസ്ഥാനപരവുമായ പരിഹാരങ്ങൾ കണ്ടാണ് എഎപി ഒരു ദശാബ്ദത്തിലേറെയായി തലസ്ഥാനത്ത് പ്രതിച്ഛായ കെട്ടിപ്പടുത്തത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അവശ്യസേവനങ്ങൾക്ക് മുൻഗണന നൽകുന്ന വികസനമന്ത്രങ്ങൾ സാധാരണക്കാരന്റെ ആവശ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതായിരുന്നു. എഎപിയുടെ ജയത്തിന്റെ മർമസ്ഥാനം ഈ നേട്ടം തന്നെയാണ്.

പ്രശംസ പിടിച്ചുപറ്റിയ ഡൽഹി സ്‌കൂൾ മാതൃകയും ആരോഗ്യസംരക്ഷണ സംവിധാനവും ഉൾപ്പെടുന്ന പുതിയ സംരംഭങ്ങൾ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും താഴേത്തട്ടിലും മധ്യവർഗക്കാർക്കുമിടയിൽ എഎപിയുടെ ആധിപത്യം ഉറപ്പിക്കാൻ ഇത് സഹായകമായി. അതേസമയം സമീപകാല രാഷ്ട്രീയ പ്രവണതകൾ സൂചിപ്പിക്കുന്നത് ഒരിക്കൽ സ്ഥിരതയാർന്നിരുന്ന ഈ പിന്തുണയുടെ അടിസ്ഥാനം ദുർബലമാകുന്നു എന്നാണ്.

എഎപിയുടെ മുദ്രാവാക്യം എഴുതിയ തൊപ്പി (ചിത്രം: മനോരമ)

∙ വെല്ലുവിളിയായി ബിജെപിയുടെ കടന്നുകയറ്റം

എഎപിയുടെ ശക്തികേന്ദ്രമായിരുന്നിടത്തേക്ക് ബിജെപിയുടെ കടന്നുകയറ്റമാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇത് ദേശീയ തിരഞ്ഞെടുപ്പിലെ ‘മോദി ഫാക്ടർ’ ആണെന്ന് ആരോപിക്കുന്നവരുമുണ്ട്. കണക്കുകളിലും വിശകലനങ്ങളിലും ഇത് ചൂണ്ടിക്കാട്ടാമെങ്കിലും എഎപി നേതൃത്വത്തിന് പക്ഷേ താഴേത്തട്ടിൽ വളർന്നുവരുന്ന അതൃപ്തി അവഗണിക്കാനാകില്ല. ഭരണപരമായ പ്രശ്നങ്ങളുടെ ഒരു ശൃംഖല പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്.

ADVERTISEMENT

അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിലെ പരാജയങ്ങളും ശുചിത്വത്തിലെ വീഴ്ചകളും ജീവൻ നഷ്ടപ്പെടുത്തിയ കനത്ത വെള്ളപ്പൊക്കവും ഇതിലുൾപ്പെടുന്നു. കേന്ദ്രവുമായുള്ള എഎപിസർക്കാരിന്റെ തുടർച്ചയായ അധികാര പോരാട്ടവും ലഫ്. ഗവർണറുടെ ഇടപെടലും നഗരത്തിലെ പല അടിസ്ഥാന സേവനങ്ങളും സമയത്ത് ലഭ്യമാക്കുന്നതിൽ പ്രയാസമുണ്ടാക്കി. ഇതൊക്കെ എഎപിയിലുള്ള ജനങ്ങളുടെ പൊതുവിശ്വാസത്തെ അസ്ഥിരമാക്കാൻ പോന്നതാണ്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനൊപ്പം (File Photo by PTI)

∙ രാജി നൽകുന്ന നേട്ടം ഹരിയാനയിലും?

കേജ്‍രിവാളിന്റെ രാജി വെറുമൊരു പ്രതികരണ നടപടിയല്ല, വെല്ലുവിളികളെ നേരിട്ട് പാർട്ടിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കൃത്യമായി കണക്കുകൂട്ടിയുള്ള പരിശ്രമമാണ്. മദ്യക്കേസ് അഴിമതിയിൽ എഎപി നേതാക്കൾ അറസ്റ്റിലായത് സമൂഹത്തിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കിയെങ്കിൽ കേജ്‍രിവാളിന്റെ രാജി തീരുമാനം അദ്ദേഹത്തിന് കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനുള്ള നിലമൊരുക്കുന്നതാണ്.

അധികാരത്തിൽനിന്ന് വിട്ടുനിൽക്കുന്നത് കേജ്‍രിവാളിന് താഴേത്തട്ടിലുള്ള ബന്ധത്തെ ഉറപ്പിക്കാൻ സഹായിക്കും. പാർട്ടിയുടെ തകർന്ന പിന്തുണ വീണ്ടെടുക്കാനും തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തകരെ ഒരുമിപ്പിക്കാനുമുള്ള അവസരവും ലഭിക്കുന്നു. പൊതുവിശ്വാസം വീണ്ടെടുക്കാനും മുന്നോട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങാനും അടുത്ത ഏതാനും മാസങ്ങൾ എഎപിക്ക് നിർണായകമാണ്.

ജാമ്യത്തിന് തൊട്ടുപിന്നാലെയുള്ള അരവിന്ദ് കേജ്‍രിവാളിന്റെ രാജി രാഷ്ട്രീയ നിരീക്ഷകരേയും ബിജെപിയേയും അന്ധാളിപ്പിക്കുന്നതാണ്. ഹരിയാന തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. അതിനാൽ ബിജെപി കൂടുതൽ ജാഗ്രതയിലാണ്. പഞ്ചാബിലെ ജയം പോലെ കേജ്‌രിവാൾ ഇവിടെയും ഒരു ‘പൊളിറ്റിക്കൽ റൈഡിങ്’ ലക്ഷ്യമിടുന്നു. ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ എഎപി നേട്ടമുണ്ടാക്കിയാൽ അത് പാർട്ടിയുടെ പഞ്ചാബിലെ വിജയത്തെ അനുസ്മരിപ്പിക്കും. 

ഹരിയാനയിലെ വിജയത്തിൽ നിന്ന് ഡൽഹിയിലെ ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ഒരു രാഷ്ട്രീയ പുനരുജ്ജീവനത്തിന് കളമൊരുക്കാനാണ് കേജ്‌രിവാളിന്റെ ശ്രമം.

∙ രാജിയിൽ ജയലളിതയും ലാലുവും മാതൃക

പതിറ്റാണ്ടുകൾക്ക് മുൻപ് വ്യത്യസ്ത സാഹചര്യങ്ങളിൽ ജയലളിതയും ലാലുപ്രസാദ് യാദവും രാജിവച്ച് നടത്തിയ സമാന നീക്കങ്ങളെയാണ് കേജ്‍രിവാളിന്റെ രാജി ഓർമിപ്പിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ തന്റെ പിടി ഉറപ്പിക്കുന്നതിനുള്ള അറ്റകൈ ആയിരുന്നു ജയലളിതയുടെ രാജി. പാർട്ടിയിലും ജനങ്ങളിലും അവരുണ്ടാക്കിയ അർപ്പണബോധവും നിയന്ത്രണവും അനുയായികളിലെ വിശ്വസ്തതയും അന്ന് പ്രധാനമായിരുന്നു.

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനൊപ്പം (File Photo by PTI)

എന്നാൽ, കേജ്‌രിവാളിനെ സമാനമായ സാഹചര്യങ്ങൾ ബാധിക്കുന്നില്ല. ആംആദ്മി പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പിന്തുണ ലഭിച്ചെങ്കിലും, ജയലളിതയ്ക്കുണ്ടായിരുന്ന അത്രയും ആഴത്തിലുള്ള പൊതുപിന്തുണ ലഭിച്ചിട്ടില്ല. മറുവശത്ത് ലാലുവിന്റെ തന്ത്രപരമായ രാജി വലിയ വിഘടനവും വ്യക്തിപരമായ രാഷ്ട്രീയ തർക്കങ്ങളുമുണ്ടാക്കി. ഒരു താൽക്കാലിക പരിവർത്തനം മാത്രമെന്ന് കരുതിയിരുന്ന ഈ പ്രശ്നങ്ങൾ പിന്നീട് ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ തർക്കങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

∙ മുന്നിൽ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം

ദേശീയ രംഗത്ത് പ്രതിപക്ഷം ശക്തമായി ഉയർന്നു വരികയാണ്. ഈ സമയത്ത് കേജ്‍രിവാളിന്റെ തന്ത്രപരമായ തീരുമാനങ്ങൾ ഭാവി രാഷ്ട്രീയ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിക്കാൻ സാധ്യതയുണ്ട്. ബംഗാളിൽ മമത ബാനർജിയുടെ സ്വാധീനം കുറയുന്നതും സ്റ്റാലിൻ ഇപ്പോഴും തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാത്രമായി ശ്രദ്ധിക്കുന്നതും കേജ്‍രിവാൾ ദേശീയ തലത്തിൽ ഒരു ഗെയിം ചേഞ്ചറായി മാറാൻ സാധ്യതയുണ്ട്. പ്രതിപക്ഷം ഒരു കേന്ദ്ര നേതാവിനായി തിരയുന്നത് തുടരുന്നതിനിടയിൽ പ്രധാന താരമായി മാറാൻ കേജ്‍രിവാളിനാകുമോ? ആംആദ്മി പാർട്ടിയുടെ ഡൽഹിയിലെ ഭാവിക്കും കേജ്‌രിവാളിന്റെ ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അടുത്ത ഏതാനും മാസങ്ങൾ നിർണായകമാണ്.

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ (File Photo by PTI)

ചുരുക്കത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ രാജി ഒരു തന്ത്രപരമായ പിന്മാറ്റം മാത്രമല്ല; ഡൽഹിയിലെ ആംആദ്മി പാർട്ടിയുടെ പൈതൃകത്തെ വീണ്ടെടുക്കുകയും പാർട്ടിയെ ദേശവ്യാപകമായി വിപുലമാക്കാനുമുള്ള ലക്ഷ്യം വച്ചുള്ള ചൂതാട്ടമാണ്. ജാമ്യം ലഭിച്ച ശേഷം രാജിവച്ചുകൊണ്ട്, കേജ്‍രിവാൾ ധാർമികത ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി ഉയരാൻ ശ്രമിക്കുന്നു. പാർട്ടി തത്വങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തതാണ് തന്റെ രാജിയെന്ന് കേജ്‍രിവാൾ ഉറപ്പുനൽകുമ്പോൾ അദ്ദേഹം രാഷ്ട്രീയ ചൂതാട്ടത്തിന് നൽകുന്ന വിലയെന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

English Summary:

Kejriwal's Resignation: Masterstroke or Political Suicide for AAP?