2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തോടെ ഗാസയിൽ തുടങ്ങിയ യുദ്ധം ഇന്നും അന്ത്യം കാണാതെ തുടരുകയാണ്. ഇതിനു മറുപടിയായി ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസ തിരിച്ചു പിടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇസ്രയേൽ സൈനിക നടപടികൾക്ക് തുടക്കംകുറിച്ചു. എന്നാൽ, ഗാസയിൽ മനുഷ്യക്കുരുതി ഉൾപ്പെടെയുള്ള കനത്ത നാശങ്ങൾ അടിച്ചേൽപ്പിക്കുന്നതല്ലാതെ ഹമാസിന്റെ നടുവൊടിക്കാനോ ഭരണം സ്ഥാപിക്കാനോ ഇസ്രയേൽ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. യുദ്ധം തുടങ്ങി 11 മാസം പിന്നിടുമ്പോഴുള്ള സ്ഥിതികൾ വിശകലനം ചെയ്താൽ മധ്യ – കിഴക്കൻ ഏഷ്യയിലെ (Middle East) മറ്റു രാജ്യങ്ങളിലേക്കുകൂടി യുദ്ധം വ്യാപിക്കാനുള്ള സാധ്യതകളാണ് അനുദിനം വർധിച്ചുവരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞയാഴ്ച ലബനനിൽ നടന്ന സ്ഫോടന പരമ്പര ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലസ്തീൻ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കങ്ങളാണ്‌ ഈ പ്രശ്നത്തിന്റെ മൂലകാരണം. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപുള്ള നൂറ്റാണ്ടുകളിൽ ഈ പ്രദേശം തുർക്കിയിലെ ഭരണാധികാരിയായ ഓട്ടമൻ സുൽത്താന്റെ കീഴിലായിരുന്നു. യുദ്ധത്തിൽ സുൽത്താനെ തോൽപിക്കാൻ ബ്രിട്ടൻ ഈ പ്രദേശത്തുള്ള അറബികളുടെ സഹായം തേടി. ഇതിനു പ്രത്യുപകാരമായി ഈ പ്രദേശത്ത് ഒരു അറബ് രാജ്യം വരാൻ സഹായിക്കുമെന്നും ബ്രിട്ടൻ വാഗ്ദാനം ചെയ്തു. എന്നാൽ ഇതേസമയം തന്നെ 1917ൽ ബാൽഫോർ ഡിക്ലറേഷൻ (Balfour Declaration) വഴി പലസ്തീനിൽ ജൂതന്മാർക്ക്‌ ഒരു രാജ്യം സ്ഥാപിക്കാൻ വേണ്ട പിന്തുണ നൽകുമെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചു. ബ്രിട്ടന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ ഉണ്ടാക്കിയ കുഴപ്പങ്ങൾ 1920 മുതൽ തന്നെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തോടെ ഗാസയിൽ തുടങ്ങിയ യുദ്ധം ഇന്നും അന്ത്യം കാണാതെ തുടരുകയാണ്. ഇതിനു മറുപടിയായി ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസ തിരിച്ചു പിടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇസ്രയേൽ സൈനിക നടപടികൾക്ക് തുടക്കംകുറിച്ചു. എന്നാൽ, ഗാസയിൽ മനുഷ്യക്കുരുതി ഉൾപ്പെടെയുള്ള കനത്ത നാശങ്ങൾ അടിച്ചേൽപ്പിക്കുന്നതല്ലാതെ ഹമാസിന്റെ നടുവൊടിക്കാനോ ഭരണം സ്ഥാപിക്കാനോ ഇസ്രയേൽ സേനയ്ക്ക് കഴിഞ്ഞിട്ടില്ല.

യുദ്ധം തുടങ്ങി 11 മാസം പിന്നിടുമ്പോഴുള്ള സ്ഥിതികൾ വിശകലനം ചെയ്താൽ മധ്യ – കിഴക്കൻ ഏഷ്യയിലെ (Middle East) മറ്റു രാജ്യങ്ങളിലേക്കുകൂടി യുദ്ധം വ്യാപിക്കാനുള്ള സാധ്യതകളാണ് അനുദിനം വർധിച്ചുവരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞയാഴ്ച ലബനനിൽ നടന്ന സ്ഫോടന പരമ്പര ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലസ്തീൻ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കങ്ങളാണ്‌ ഈ പ്രശ്നത്തിന്റെ മൂലകാരണം. 

ചരിത്രപരമായി ഇതു തങ്ങളുടെ മാതൃദേശമാണെന്ന്‌ ജൂതരും നൂറ്റാണ്ടുകൾ ഇവിടെ ജീവിച്ചതുകൊണ്ട്‌ തങ്ങൾക്കാണ്‌ ഈ പ്രദേശം അവകാശപ്പെട്ടതെന്ന്‌ ഇവിടെയുള്ള അറബികളും (പലസ്തീൻ സ്വദേശികൾ) വാദിക്കുന്നു.

ADVERTISEMENT

ഒന്നാം ലോകമഹായുദ്ധത്തിനു മുൻപുള്ള നൂറ്റാണ്ടുകളിൽ ഈ പ്രദേശം തുർക്കിയിലെ ഭരണാധികാരിയായ ഓട്ടമൻ സുൽത്താന്റെ കീഴിലായിരുന്നു. യുദ്ധത്തിൽ സുൽത്താനെ തോൽപിക്കാൻ ബ്രിട്ടൻ ഈ പ്രദേശത്തുള്ള അറബികളുടെ സഹായം തേടി. ഇതിനു പ്രത്യുപകാരമായി ഈ പ്രദേശത്ത് ഒരു അറബ് രാജ്യം വരാൻ സഹായിക്കുമെന്നും ബ്രിട്ടൻ വാഗ്ദാനം ചെയ്തു. എന്നാൽ ഇതേസമയം തന്നെ 1917ൽ ബാൽഫോർ ഡിക്ലറേഷൻ (Balfour Declaration) വഴി പലസ്തീനിൽ ജൂതന്മാർക്ക്‌ ഒരു രാജ്യം സ്ഥാപിക്കാൻ വേണ്ട പിന്തുണ നൽകുമെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചു. ബ്രിട്ടന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ ഉണ്ടാക്കിയ കുഴപ്പങ്ങൾ 1920 മുതൽ തന്നെ ഈ പ്രദേശത്തു കണ്ടുതുടങ്ങി.

ഗാസയിലെ സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ മ‍ൃതദേഹവുമായി വിങ്ങിപ്പൊട്ടുന്നവർ (Photo by Omar AL-QATTAA / AFP)

ജൂതന്മാർ ഈ പ്രദേശത്തു വന്നു താമസമാക്കാൻ തുടങ്ങി; ഇതിനെ അറബികൾ എതിർത്തപ്പോൾ പലപ്പോഴും ലഹളകൾ ഉണ്ടായി. എന്തായാലും 1948 വരെ ഈ പ്രദേശം ബ്രിട്ടിഷ്‌ ഭരണത്തിൽ ആയിരുന്നതിനാൽ സ്ഥിതിഗതികൾ കൈവിട്ടു പോകാതെ അവർ നോക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ യൂറോപ്പിൽ ജൂതന്മാർക്കെതിരെ നാത്‌സി ജർമനിയുടെ നേതൃത്വത്തിലുണ്ടായ പീഡനങ്ങൾ അവർക്ക്‌ വലിയ തോതിൽ അനുകമ്പ നേടിക്കൊടുത്തു. ഈ അക്രമങ്ങളിൽനിന്ന് രക്ഷപ്പെടാനായി ധാരാളം ജൂതന്മാർ പലസ്തീൻ പ്രദേശത്തേക്ക്‌ കുടിയേറി പാർത്തു. അങ്ങനെ ഈ പ്രദേശത്തെ ഇവരുടെ അംഗസംഖ്യ ക്രമേണ വർധിച്ചു.

∙ രണ്ടായി മുറിച്ച് പ്രശ്ന പരിഹാരം!

1948ൽ ബ്രിട്ടൻ ഈ പ്രദേശത്തെ ഭരണം അവസാനിപ്പിച്ചപ്പോൾ ഭാവിയിൽ എന്തു സംവിധാനം വേണമെന്ന കാര്യത്തിൽ തർക്കങ്ങളുയർന്നു. ഈ വിഷയം പഠിച്ച ഐക്യരാഷ്ട്ര സംഘടനയുടെ സമിതി ശുപാർശ ചെയ്ത പ്രകാരം നടന്ന ചർച്ചയുടെ അവസാനം പാസാക്കിയ 181 എന്ന നമ്പറുള്ള പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പലസ്തീനെ രണ്ടായി വിഭജിച്ച് അറബികൾക്കും ജൂതന്മാർക്കും ഓരോ രാജ്യം സ്ഥാപിക്കാനും ജറുസലമിന്റെ സ്വതന്ത്ര പദവി നിലനിർത്താനും തീരുമാനമായി.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലിൽനിന്നുള്ളവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ ഖത്തർ എംബസിക്കു മുന്നിൽ നടന്ന പ്രകടനത്തിൽനിന്ന്. 2023 ഒക്ടോബർ 7ലെ ചിത്രം (Photo by Justin TALLIS / AFP)
ADVERTISEMENT

പലസ്തീന്‌ മേലുള്ള പരമാധികാരം ബ്രിട്ടൻ ഒഴിഞ്ഞ 1948 മേയ്‌ 14നു തന്നെ അവിടെ ഇസ്രയേൽ എന്നു പേരുള്ള ഒരു ജൂത രാഷ്ട്രം  നിലവിൽ വന്നതായി ജൂയിഷ്‌ പീപ്പിൾസ്‌ കൗൺസിൽ (Jewish Peoples Council) പ്രഖ്യാപിച്ചു. അന്നുതന്നെ  ഈജിപ്ത്‌, സിറിയ, ജോർദാൻ, ഇറാഖ്‌, ലബനൻ എന്നീ അഞ്ചു രാജ്യങ്ങൾ ഇസ്രയേലിനെതിരെ യുദ്ധം തുടങ്ങി. 1949ൽ നിലവിൽ വന്ന വെടിനിർത്തൽ വരെ തുടർന്ന ഈ യുദ്ധത്തിൽ, പടിഞ്ഞാറു ഭാഗത്ത് ഈജിപ്തിന്റെ കീഴിലുള്ള ഗാസയും കിഴക്കു വശത്തു ജോർദാന്റെ അധീനതയിലുള്ള വെസ്റ്റ്‌ ബാങ്കും ഒഴിച്ചുള്ള ജോർദാൻ നദിക്കും മെഡിറ്ററേനിയൻ സമുദ്രത്തിനും ഇടയിലുള്ള പ്രദേശം മുഴുവൻ ഇസ്രയേൽ കൈക്കലാക്കി.

2007ൽ ഗാസയിൽ ഹമാസ്‌ അധികാരം പിടിച്ചെടുത്തതോടെയാണ്‌ ഹമാസും ഇസ്രയേലും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ആരംഭിക്കുന്നത്‌

ഇതിനെത്തുടർന്ന്‌ ഈ പ്രദേശത്ത് മുഴുവൻ ‘കിബുട്സ്‌’ എന്നറിയപ്പെടുന്ന ജൂത കോളനികൾ സ്ഥാപിക്കപ്പെട്ടു. 1956ൽ ഇസ്രയേലും ഈജിപ്തും തമ്മിൽ സൂയസ്‌ കനാൽ വഴിയുള്ള കപ്പൽ സഞ്ചാരത്തിനുള്ള അവകാശത്തെ ചൊല്ലിയുള്ള തർക്കം യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഇസ്രയേൽ ഈജിപ്തിന്‌ കനത്ത തിരിച്ചടികൾ നൽകി. 1967ൽ 6 ദിവസം നീണ്ടുനിന്ന ഒരു യുദ്ധത്തിൽ 5 അറബി രാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട്‌ ഗാസ, വെസ്റ്റ്‌ ബാങ്ക്‌, ഗോലാൻ മലകൾ, സീനായ്‌ തുരുത്ത്‌ എന്നീ പ്രദേശങ്ങളും ഇസ്രയേൽ പിടിച്ചെടുത്തു. ഇതിനു മറുപടിയായി 1973ൽ ഈ രാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ച് അവരുടെ സേനയുടെ മുകളിൽ കനത്ത നഷ്ടങ്ങൾ അടിച്ചേൽപിച്ചെങ്കിലും 1967ൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചു പിടിക്കാനായില്ല.

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാൻ ശ്രമിക്കുന്നവർ. (Photo by Omar AL-QATTAA / AFP)

ജന്മമെടുത്തിട്ട്‌ ആദ്യത്തെ കാൽ നൂറ്റാണ്ടിനുള്ളിൽ തന്നെയുണ്ടായ നാലു യുദ്ധങ്ങളും അവ സൃഷ്ടിച്ച നാശങ്ങളും മുൻനിർത്തി, ഇതിൽ പങ്കെടുത്ത പ്രധാന രാഷ്ട്രങ്ങൾക്ക് തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കാൻ വഴിയൊരുങ്ങി. ഇത്‌ ഇസ്രയേലും ഈജിപ്തും തമ്മിൽ യുഎസിന്റെ സാന്നിധ്യത്തിൽ 1979ൽ ക്യാംപ് ഡേവിദിൽ ഒപ്പുവച്ച ഉടമ്പടിയിലേക്കു നയിച്ചു. ഇതുപ്രകാരം സീനായ്‌ തുരുത്തും ഗാസയും ഇസ്രയേൽ ഈജിപ്തിന്‌ വിട്ടു നൽകി. ഈ ഉടമ്പടി മറ്റ് അറബ് രാഷ്ട്രങ്ങൾ അംഗീകരിച്ചില്ല; അവർ ഈജിപ്തിനെ തങ്ങളുടെ സഖ്യത്തിൽ നിന്ന് പുറത്താക്കി. തങ്ങൾക്കെതിരെയുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഈ രീതിയിൽ തകർക്കാൻ ഇസ്രയേലിനു സാധിച്ചു.

∙ ദുരിതക്കയത്തിൽ വലഞ്ഞ് ഒരു സമൂഹം

ADVERTISEMENT

ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ പിറവി മൂലം ഏറ്റവുമധികം ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നത് പലസ്തീനിൽ ജീവിച്ചിരുന്ന അറബ് സമൂഹത്തിനാണ്. ഇവർക്ക്‌ വേണ്ടി സംസാരിക്കാൻ, ഇവരുടെ അവകാശങ്ങൾക്ക്‌ വേണ്ടി വാദിക്കാൻ ഒരു സംഘടന ഉണ്ടാകുന്നത്‌ 1964ൽ മാത്രമാണ്. പലസ്തീൻ വിമോചന സംഘടന (Palestine Liberation Organisation അഥവാ PLO) രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യ വർഷങ്ങളിൽ ഗറില്ല ആക്രമണ രീതികളും ഭീകര പ്രവർത്തനങ്ങളും നടത്തിയിരുന്നെങ്കിലും കാലക്രമേണ ഇവരുടെ പാത മാറി. യാസർ അറാഫത്ത്‌ എന്ന ശക്തനായ നേതാവിന്‌ കീഴിൽ ഈ സംഘടന 1987ൽ ‘ഇൻദിഫാദ’ എന്ന പേരിലുള്ള ഒരു നിസ്സഹകരണ പ്രസ്ഥാനം തുടങ്ങി. ഇസ്രയേൽ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലും ഈ ചെറുത്തുനിൽപ്പ്‌ അരങ്ങേറി.

യാസർ അറാഫത്ത്‌ (Photo by DERRICK CEYRAC / AFP)

കടുത്ത നടപടികൾ വഴി ഇസ്രയേൽ ഇതിനെ അടിച്ചമർത്താൻ നോക്കിയെങ്കിലും ഈ ശ്രമങ്ങൾ വിജയിച്ചില്ല. മറ്റ് അറബി രാഷ്ട്രങ്ങളുടെ പിന്തുണ കൂടാതെ പലസ്തീൻ ജനത ഇസ്രയേലിനെതിരെ നടത്തിയ ആദ്യത്തെ പോരാട്ടം എന്ന രീതിയിലും ഇൻദിഫാദയ്ക്ക്‌ ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ പ്രസക്തിയുണ്ട്‌. ഇസ്രയേലിന്റെയും പലസ്തീൻ വിമോചന സംഘടനയുടെയും നിലപാടുകളിൽ വന്ന മയപ്പെടലും മറ്റു ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള സമ്മർദവും ഇവർ തമ്മിൽ നേരിട്ടുള്ള ചർച്ചയ്ക്ക്‌ വഴി തെളിച്ചു. ഇതിന്റെ ഫലമായി 1993ലും 1995ലും ഇവർ രണ്ടുകൂട്ടരും ചേർന്ന്‌ 2 ഉടമ്പടികൾ ഒപ്പുവച്ചു.

ഓസ്‌ലോ അക്കോർഡ്‌സ്‌ ഉടമ്പടികൾ പ്രകാരം ഉണ്ടായ ധാരണകൾ

1) ഇസ്രയേൽ എന്ന രാഷ്ട്രത്തെ പലസ്തീൻ വിമോചന സംഘടന അംഗീകരിക്കും; ഇതിനു പകരമായി പലസ്തീനിലെ ജനങ്ങളുടെ പ്രതിനിധിയായി പലസ്തീൻ വിമോചന സംഘടനയെ ഇസ്രയേൽ അംഗീകരിക്കും.

2) ഗാസയിലും വെസ്റ്റ്‌ ബാങ്കിലും പരിമിതമായ സ്വയംഭരണാവകാശം വിനിയോഗിക്കാൻ വേണ്ടി പലസ്തീൻ ദേശീയ അതോറിറ്റി (Palestine National Authority അഥവാ PA) രൂപീകരിക്കും. പലസ്തീൻ നിയമനിർമാണ കൗൺസിൽ (Palestine Legislative Council അഥവാ PLC ) നിലവിൽ വരുന്നത്‌ വരെ ഇസ്രയേൽ കൈമാറുന്ന സൈനികേതര അധികാരങ്ങൾ പലസ്തീൻ ദേശീയ അതോറിറ്റി നിർവഹിക്കും.
3) ആദ്യം ഗാസയിൽ നിന്നും പിന്നീട്‌ വെസ്റ്റ്‌ ബാങ്കിൽ നിന്നും ഇസ്രയേലി സൈന്യം പൂർണമായും പിന്മാറും. സേന പിന്മാറുന്ന മുറയ്ക്ക്‌ ഇസ്രയേൽ കയ്യാളിയിരുന്ന പല അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പലസ്തീൻ ദേശീയ അതോറിറ്റിക്ക്‌ കൈമാറും.
4) വെസ്റ്റ്‌ ബാങ്കിൽ ഈ സൈനിക പിന്മാറ്റം പലഘട്ടങ്ങളായി നടത്തും. ഇതിനു വേണ്ടി ഈ പ്രദേശത്തെ എ, ബി, സി എന്നിങ്ങനെ 3 ആയി തിരിക്കും - ആദ്യഘട്ടത്തിൽ ‘എ’യിൽ നിന്നും രണ്ടാംഘട്ടത്തിൽ ‘ബി’യിൽ നിന്നും മൂന്നാം ഘട്ടത്തിൽ ‘സി’യിൽ നിന്നും പിന്മാറ്റം പൂർത്തിയാക്കും.
5) ബാക്കി നിൽക്കുന്ന പ്രശ്നങ്ങൾക്ക് 5 വർഷത്തിനുള്ളിൽ (1999 മേയ്‌ മാസത്തിനു മുൻപ്‌) ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തും.

പലസ്തീൻ ദേശീയ അതോറിറ്റി 1994ൽ നിലവിൽ വന്നു. നിയമനിർമാണ കൗൺസിൽ 1996ൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ധാരണപ്രകാരമുള്ള കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും ഇസ്രയേലി പട്ടാളം വെസ്റ്റ്‌ ബാങ്കിലെ ബി, സി എന്നീ പ്രദേശങ്ങളിൽനിന്ന് ഇതുവരെ മാറിയിട്ടില്ല. ഉടമ്പടി പ്രകാരമുള്ള പ്രധാന വകുപ്പുകളും നിബന്ധനകളും ഒന്നും നടപ്പിൽ വന്നതുമില്ല. ഓസ്‌ലോ ഉടമ്പടികൾക്കെതിരെ പല ചേരികളിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. ഇവയിൽ പ്രധാനം ഇസ്രയേലിന്റെ ഉള്ളിൽ കഴിയുന്ന പലസ്തീൻകാർ, ഹമാസ്‌, ഇസ്രയേലിലെതന്നെ വലതുപക്ഷം എന്നിവയാണ്‌. ഇവരുടെ നിലപാടുകളും നടപടികളും, അവ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും പ്രത്യാഘാതങ്ങളും എന്നിവയാണ്‌ ഈ ഉടമ്പടിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ നടപ്പാക്കാതെ വരാനും അതിനു ശേഷം പ്രശ്നങ്ങൾ ഉയർന്നു വരാനുമുള്ള മുഖ്യ കാരണങ്ങൾ.

∙ പ്രധാനമന്ത്രിയെ കൊലപ്പെടുത്തി പ്രതിഷേധം

ഓസ്‌ലോ ഉടമ്പടികൾ ഒപ്പുവയ്ക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി യിസ്താക്‌ റബിനെ 1995ൽ കൊലപ്പെടുത്തിയാണ്‌ ഇസ്രയേലിലെ വലതുപക്ഷം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്‌. 1996ൽ ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ വലതുപക്ഷ കക്ഷിയായ ലികുഡ്‌ പാർട്ടി അധികാരത്തിൽ വന്നതിനു ശേഷം ഈ ഉടമ്പടികൾ പ്രകാരമുള്ള പിന്മാറ്റത്തിന്റെ വേഗം ഇസ്രയേൽ സേന കുറച്ചു. അതോടൊപ്പം തന്നെ ഇസ്രയേലികൾക്കുള്ള വീടുകളുടെ നിർമാണം ഈ പ്രദേശത്ത് ത്വരിതപ്പെടുത്തി. ഇതിനു ശേഷം രണ്ടായിരത്തിൽ അന്നത്തെ പ്രതിരോധ മന്ത്രി ഏരിയൽ ഷാരോൺ ഇസ്‌ലാമിന്റെ പുണ്യ സ്ഥാനമായ അൽ അക്‌സ പള്ളി സന്ദർശിച്ചത്‌ വൻ വിവാദത്തിന്‌ തിരികൊളുത്തി.

പലസ്തീനിലെ ദുരിതാശ്വാസ ക്യാംപിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ. (Photo by Omar AL-QATTAA / AFP)

ഇങ്ങനെ ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾക്ക്‌ മറുപടിയായിട്ടാണ്‌ രണ്ടാം ഇൻദിഫാദ തുടങ്ങിയത്‌. 4 വർഷത്തിലേറെ നീണ്ടുനിന്ന ഈ പോരാട്ടം 2005ൽ ആണ്‌ അവസാനിച്ചത്‌. 2007ൽ ഗാസയിൽ ഹമാസ്‌ അധികാരം പിടിച്ചെടുത്തതോടെയാണ്‌ ഹമാസും ഇസ്രയേലും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ആരംഭിക്കുന്നത്‌. ഇതിനെ തുടർന്ന്‌ ഇസ്രയേലും ഈജിപ്തും ഗാസയുടെ മുകളിൽ കടുത്ത ഉപരോധം ഏർപ്പെടുത്തി. ഇതിനു ശേഷം ഒളിഞ്ഞും തെളിഞ്ഞും ഹമാസും ഇസ്രയേലും തമ്മിൽ പല പോരാട്ടങ്ങളും നടത്തിക്കൊണ്ടേയിരുന്നു. 2017ൽ ഇറാനെതിരെ സഹകരിച്ചു പ്രവർത്തിക്കാൻവേണ്ടി സൗദി അറേബ്യ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്സ്‌ (യുഎഇ), ഒമാൻ എന്നീ രാജ്യങ്ങളുമായി ഇസ്രയേൽ നല്ല ബന്ധം സ്ഥാപിച്ചു.

ഈ രീതിയിൽ അറബ് നാടുകളിൽ ഒരുകാലത്തു തങ്ങൾക്കെതിരെ നിലനിന്നിരുന്ന അയിത്തം ഒരു വലിയ പരിധിവരെ മാറ്റിയെടുക്കാൻ ഇസ്രയേലിനു കഴിഞ്ഞിട്ടുണ്ട്‌. ഇങ്ങനെ ഈ പ്രദേശത്തു വലിയ പൊട്ടിത്തെറികൾ കൂടാതെ ഒരു ദശകത്തിലേറെ കാലം പിന്നിട്ടപ്പോഴാണ്‌ ഏവരെയും ഞെട്ടിച്ചുകൊണ്ട്‌ ഹമാസ്‌ ഇസ്രയേലിനെതിരെ 2023 ഒക്ടോബർ മാസത്തിൽ കടന്നാക്രമണം നടത്തിയതും 251 പേരെ ബന്ദികളാക്കിയതും. ഇതിനോടകം തന്നെ ആയിരക്കണക്കിന്‌ സ്ത്രീകളും കുട്ടികളുമടക്കം അര ലക്ഷത്തോളം പേർ ഗാസയിൽ മരിക്കുകയും അവിടെയുള്ള കെട്ടിടങ്ങളിൽ പകുതിയും ബോംബാക്രമണത്തിൽ തകർന്നു തരിപ്പണമാവുകയും ചെയ്തെന്നാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലിൽനിന്നുള്ളവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ടെൽ അവീവിൽനിന്നുള്ള ദൃശ്യം (Photo by AHMAD GHARABLI / AFP)

∙ ലക്ഷ്യം ഹമാസിന്റെ സർവനാശം

ഗാസയിൽ പൂർണ മേധാവിത്വം ഉറപ്പിച്ചിട്ടും അവിടെനിന്ന് ഹമാസിനെ പൂർണമായി തുരത്തിയിട്ട് മാത്രമേ സൈനിക നടപടികൾ അവസാനിപ്പിക്കുകയുള്ളൂ എന്ന്‌ ഇസ്രയേൽ ശഠിക്കുന്നു. എന്നാൽ ഇത്രയേറെ ദുരിതങ്ങളും നഷ്ടങ്ങളും നേരിട്ടിട്ടും ഹമാസോ അവിടത്തെ പലസ്തീൻ ജനതയോ കീഴടങ്ങാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഈ രീതിയിലുള്ള കൃത്യങ്ങൾ ചെയ്യാൻ ഇസ്രയേൽ സേനയ്ക്ക്‌ സാധിക്കുന്നത്‌ എങ്ങനെയാണ്‌? എന്തുകൊണ്ടാണ്‌ ഈ സാഹചര്യത്തിലും നിശ്ചയദാർഢ്യത്തോടെ ചെറുത്തു നിൽപ് തുടരാൻ ഹമാസിനും പലസ്തീൻ ജനതയ്ക്കും കഴിയുന്നത്‌?

ഇസ്രയേലിലെ വലതു പക്ഷത്തിന്റെ കടുത്ത നിലപാടുകളാണ്‌ മിക്കവാറും അവസരങ്ങളിൽ സംഘർഷത്തിന്‌ വഴിവയ്ക്കുന്നത്‌. വെസ്റ്റ്‌ ബാങ്കിൽ കൂടുതൽ ഇസ്രയേലികളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതും അവർക്കവിടെ താമസത്തിനടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും ഇവരാണ്‌. ഇത്‌ കാരണം വെസ്റ്റ്‌ ബാങ്കിനുള്ളിൽ ജീവിക്കുന്ന പലസ്തീൻകാർക്ക്‌ ശാന്തിയും സമാധാനവും ലഭിക്കാത്ത സാഹചര്യമാണുള്ളത്‌. ഗാസയ്ക്ക്‌ അകത്തും പുറത്തും ശക്തമായ ഉപരോധത്തിന്‌ മുൻകൈയെടുത്തതും ഇവർ തന്നെ.

ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് റഫയിൽനിന്ന് പലായനം ചെയ്യുന്നവർ. (Photo by AFP)

ഒരു നിരീക്ഷകന്റെ വാക്കുകളിൽ, പലസ്തീൻ എന്ന രാജ്യത്തിന്റെ നിലനിൽപ് മാത്രമല്ല ഈ പ്രദേശത്തു ജനിച്ച ജൂതരല്ലാത്ത ഓരോ വ്യക്തിയുടെയും ജീവിക്കാനുള്ള അവകാശം കൂടി ഇസ്രയേൽ നിഷേധിക്കുന്നു. മനുഷ്യന്റെ പിറവി മുതൽ ഇത്‌ ജൂതന്മാരുടെ മാത്രം നാടാണെന്ന്‌ പറയുന്നത്‌ തന്നെ പലസ്തീൻ ജനതയുടെ അസ്തിത്വത്തെ നിഷേധിക്കുന്നതിന്‌ തുല്യമാണ്‌. നിർഭാഗ്യവശാൽ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടായി ഇസ്രയേൽ പിന്തുടരുന്ന ഈ നയവും ഇതിനെ ആധാരമാക്കിയുള്ള നടപടികളും ആണ്‌ പലസ്തീൻക്കാരെ എന്തും ചെറുക്കാനുള്ള ആത്മധൈര്യമുള്ള ജനതയായി വാർത്തെടുത്തത്‌.

ഗാസയിൽ നടന്ന ആക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ നടന്നു നീങ്ങുന്നവർ. (Photo by Eyad BABA / AFP)

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക്‌ പോരാടാനും മരിക്കാനും ഭയമുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇന്ന്‌ ഇസ്രയേലിന്റെ നടപടികൾ മൂലം അനാഥരാക്കപ്പെടുന്ന ഓരോ കുഞ്ഞും ഭാവിയിൽ അവർക്കെതിരെ യുദ്ധം ചെയ്യുവാൻ വെമ്പുന്ന ഒരാളായി വളർന്നു വരുമെന്ന ചിന്തകളുണ്ട്; ഇവിടെ നിർമിക്കപ്പെടുന്ന ഓരോ അഭയാർഥി ക്യാംപും ഇസ്രയേലിനെതിരെയുള്ള സേനകൾക്കുള്ള സൈനികരെ സൃഷ്ടിക്കുന്ന വേദിയായി പരിണമിക്കാനും മതി. ഒരു പോരാട്ടത്തിൽ പരാജയപ്പെട്ട വ്യക്തിയെ അപമാനിച്ച് അയാളെ ആജന്മശത്രുവാക്കാതെ നോക്കേണ്ട ഉത്തരവാദിത്തം വിജയിയുടേതാണ്‌. ഈ അടിസ്ഥാന തത്വം ഇതുവരെ ഇസ്രയേൽ പഠിച്ചിട്ടില്ല. ഈ സത്യം ഉൾക്കൊള്ളാതെ വൈരനിര്യാതന ബുദ്ധിയോടെ കൂടുതൽ പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടത്തി യുദ്ധം വ്യാപിപ്പിച്ചാൽ അതിന്റെ തിക്ത ഫലങ്ങൾ അന്തിമമായി അനുഭവിക്കേണ്ടി വരുന്നത്‌ ഇസ്രയേൽ തന്നെയായിരിക്കും.

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

A Century of Unhealed Wounds & Unrelenting Violence: The Israel-Palestine Conflict Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT