സിനിമ എന്ന തൊഴിൽമേഖലയിൽ സമത്വവും നീതിയും സുരക്ഷിതത്വവും ഉണ്ടാകണമെന്ന വലിയ സ്വപ്നം ഇപ്പോൾ പലരും കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) ഈ ഒരാവശ്യമാണു മുന്നോട്ടുവയ്ക്കാൻ ശ്രമിച്ചിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള ചലനങ്ങളെ അതീവശ്രദ്ധയോടെയും ഗൗരവത്തോടെയും വേണം കാണാൻ. ‘ഒന്നും മിണ്ടാത്ത’ സംസ്കാരത്തിൽനിന്നു ചോദ്യങ്ങളും ചർച്ചകളും വിമർശനങ്ങളും തിരുത്തലും ഉള്ള സംസ്കാരത്തിലേക്കാണു നമ്മൾ നടന്നു തുടങ്ങിയിരിക്കുന്നത്. മോശം അനുഭവങ്ങൾ ചിലർ പങ്കുവച്ചതുകൊണ്ടു മാത്രമാണു മറ്റു പലർക്കും ഇതെക്കുറിച്ചു ശബ്ദിക്കാൻ ധൈര്യമുണ്ടായത്. (നേരത്തേ ഇവിടെ പല മേഖലകളിലും ഉയർന്ന ‘മി ടൂ’വിന്റെ തുടർച്ചയായിട്ടാണ് ഇതിനെ കാണേണ്ടത്.) അടിസ്ഥാനപരമായ തൊഴിൽപ്രശ്നങ്ങൾ, അനീതികൾ, അസമത്വങ്ങൾ തുടങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് കൈചൂണ്ടുന്ന മറ്റു പ്രശ്നങ്ങളും വളരെ വലുതാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഗുണമുണ്ടാകുന്നതു സ്ത്രീകൾക്കു മാത്രമല്ല. തുല്യനീതിയെക്കുറിച്ചു പറയുമ്പോൾ ലൈറ്റ് യൂണിറ്റ് വർക്കേഴ്സ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ വരെയുള്ള നൂറുകണക്കിന് അസംഘടിത തൊഴിലാളികൾക്കുൾപ്പെടെ അതിന്റെ പ്രയോജനമുണ്ട്. ഷൂട്ടിങ് സ്ഥലത്ത് എല്ലാവർക്കും ശുചിമുറികൾ വേണമെന്ന് ആവശ്യപ്പെടുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ എന്ന തൊഴിൽമേഖലയിൽ സമത്വവും നീതിയും സുരക്ഷിതത്വവും ഉണ്ടാകണമെന്ന വലിയ സ്വപ്നം ഇപ്പോൾ പലരും കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) ഈ ഒരാവശ്യമാണു മുന്നോട്ടുവയ്ക്കാൻ ശ്രമിച്ചിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള ചലനങ്ങളെ അതീവശ്രദ്ധയോടെയും ഗൗരവത്തോടെയും വേണം കാണാൻ.

‘ഒന്നും മിണ്ടാത്ത’ സംസ്കാരത്തിൽനിന്നു ചോദ്യങ്ങളും ചർച്ചകളും വിമർശനങ്ങളും തിരുത്തലും ഉള്ള സംസ്കാരത്തിലേക്കാണു നമ്മൾ നടന്നു തുടങ്ങിയിരിക്കുന്നത്. മോശം അനുഭവങ്ങൾ ചിലർ പങ്കുവച്ചതുകൊണ്ടു മാത്രമാണു മറ്റു പലർക്കും ഇതെക്കുറിച്ചു ശബ്ദിക്കാൻ ധൈര്യമുണ്ടായത്. (നേരത്തേ ഇവിടെ പല മേഖലകളിലും ഉയർന്ന ‘മി ടൂ’വിന്റെ തുടർച്ചയായിട്ടാണ് ഇതിനെ കാണേണ്ടത്.)

ADVERTISEMENT

അടിസ്ഥാനപരമായ തൊഴിൽപ്രശ്നങ്ങൾ, അനീതികൾ, അസമത്വങ്ങൾ തുടങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് കൈചൂണ്ടുന്ന മറ്റു പ്രശ്നങ്ങളും വളരെ വലുതാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഗുണമുണ്ടാകുന്നതു സ്ത്രീകൾക്കു മാത്രമല്ല. തുല്യനീതിയെക്കുറിച്ചു പറയുമ്പോൾ ലൈറ്റ് യൂണിറ്റ് വർക്കേഴ്സ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ വരെയുള്ള നൂറുകണക്കിന് അസംഘടിത തൊഴിലാളികൾക്കുൾപ്പെടെ അതിന്റെ പ്രയോജനമുണ്ട്. ഷൂട്ടിങ് സ്ഥലത്ത് എല്ലാവർക്കും ശുചിമുറികൾ വേണമെന്ന് ആവശ്യപ്പെടുമ്പോൾ അതിന്റെ ഗുണം സ്ത്രീകൾക്കു മാത്രമല്ലല്ലോ. എല്ലാ തൊഴിൽ മേഖലകളിലും നീതിക്കും തൊഴിൽ അവകാശങ്ങൾക്കും പ്രാധാന്യമുള്ള ഇക്കാലത്ത് ഇത്രയും വലിയ വ്യവസായമായ മലയാള സിനിമയിൽ മാത്രം അതിനെ മാറ്റിനിർത്താനാകില്ല. എന്നാൽ, ഇതിനെതിരെപോലും ഇത്രമാത്രം എതിർപ്പുയരുന്നതാണു മനസ്സിലാക്കാനാകാത്തത്.

ഏതു ജോലിക്കും മാന്യതയുണ്ടെന്നു പ്രസംഗിക്കുന്ന നമ്മൾ സിനിമാ വ്യവസായത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ താരങ്ങളെ മാത്രമല്ല, സിനിമാ സെറ്റുകളിലേക്കും ശ്രദ്ധിച്ചു നോക്കണം. അവിടെ എല്ലാ തൊഴിലാളികൾക്കും തുല്യനീതിയോ നിയമമോ കരാറോ ഇല്ല. 

അഞ്ജലി മേനോൻ (Photo: Instagram/anjalimenonfilms)

∙ ഉണ്ടാകട്ടെ, തുറന്ന ചർച്ച

‍2017ൽ ഡബ്ല്യുസിസി പ്രവർത്തനം ആരംഭിച്ചപ്പോൾ എന്തിനാണ് ഈ സംഘടനയെന്നു പലരും ചോദിച്ചിരുന്നു. അതേ ആളുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ സ്ത്രീകളെ സംബന്ധിച്ച് എന്തുണ്ടായാലും ചോദിച്ചത് ‘ഡബ്ല്യുസിസി എന്തു ചെയ്തു?’ എന്നായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ഡബ്ല്യുസിസിയുടെ നേർക്കു മാത്രം വരുന്നത്? മറ്റുള്ളവർ ആരും സ്ത്രീകളുടെ സംരക്ഷണത്തിനു ബാധ്യസ്ഥരല്ലേ? നിലവിലുള്ള സംഘടനകൾ എല്ലാവരുടെയും നന്മയ്ക്കുവേണ്ടി കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇവിടെ ഡബ്ല്യുസിസിയുടെ ആവശ്യം തന്നെ ഇല്ലല്ലോ.

ഇവിടെ ഒരു പ്രശ്നവുമില്ല എന്നു പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ മറ്റുള്ളവരും അതേ ഇരുട്ടിൽ ഇരുന്നോളണം എന്ന കൽപനയാണോ അതോ യാഥാർഥ്യം സമ്മതിക്കാനുള്ള വിഷമമാണോ? എന്തു പ്രശ്നത്തെയും വിമർശനത്തെയും തള്ളിപ്പറയുന്ന പ്രവണത അവസാനിപ്പിച്ച്, മുന്നോട്ടു വേണ്ടേ നീങ്ങാൻ? ഇത്രയും വൈകിയെങ്കിലും സ്വന്തം സംഘടനയിലുള്ള അംഗങ്ങളോട് ഇനിയെങ്കിലും സംസാരിച്ച് അവർക്കുള്ള പ്രശ്നങ്ങൾ തിരിച്ചറിയേണ്ട സമയമല്ലേ ഇത്? 

ഇതുവരെയുള്ള സംഘടനകളിൽ നടക്കാത്ത ഇത്തരം സംസാരങ്ങളെല്ലാം ഇപ്പോഴാണു നടക്കുന്നത്. അത് ആദ്യപടി മാത്രമാണ്. നല്ലതിലേക്കുള്ള വഴിയൊരുക്കാൻ ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ചകളിലൂടെ പരിഹാരം കാണുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. ഈ ആശയമാണു സിനിമാ പെരുമാറ്റച്ചട്ടത്തിലൂടെ (Cinema Code of Conduct - CCC) ഡബ്ല്യുസിസി മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിലുള്ള പുരോഗമനപരമായ മാറ്റം ഏതെങ്കിലും സിനിമാ വ്യവസായത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ അത് ആദ്യം മലയാളത്തിലാണ്. അങ്ങനെ ഒരു പാരമ്പര്യം കേരളത്തിനുണ്ട്.

ADVERTISEMENT

∙ മുക്കിത്താഴ്ത്തും നിശ്ശബ്ദത

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൗനത്തെ കൂട്ടുപിടിച്ചവരാണ് ഭൂരിഭാഗവും. തുറന്നു സംസാരിക്കുമെന്നു കരുതിയവർപോലും നിശ്ശബ്ദരായി. ഈ മിണ്ടാതിരിക്കൽ തന്നെയാണ് ഏറ്റവും വലിയ വീഴ്ച. ഭൂരിഭാഗത്തിന്റെ ഇത്തരം മൗനവും നിസ്സംഗതയും ചിലരെ ശക്തരാക്കുന്നു. ഞെട്ടലിനെക്കാൾ കൂടുതൽ നിരാശയും സങ്കടവുമാണ് ഇതുകാണുമ്പോൾ തോന്നുന്നത്. രണ്ടു കാരണങ്ങൾകൊണ്ടാവാം അവർ പ്രതികരിക്കാത്തത്: ഒന്ന് ഭയം, രണ്ട് ‘ഇതൊന്നും എന്നെ ബാധിക്കുന്നതല്ല’ എന്ന ചിന്ത. ഭയം ഇവിടെ നിലനിൽക്കുന്ന പവർ പൊളിറ്റിക്സിനോട് ആകാം. എന്തെങ്കിലും മിണ്ടിയാൽ ‘കുഴപ്പക്കാർ’ എന്ന ഇമേജ് വരുമോ എന്ന ഭയവുമാകാം. ‘എന്നെ ബാധിക്കുന്നതല്ല’ എന്നു ചിന്തിച്ചു മാറി നിൽക്കുന്നവർ അവർക്കൊരു പ്രശ്നമുണ്ടാകുമ്പോൾ മാത്രം സംസാരിക്കുന്നവരാണ്.

(Representative image by J. Henning Buchholz / shutterstock)

ഒപ്പം ജോലി ചെയ്യുന്ന മനുഷ്യരെ ‘കെയർ’ ചെയ്യാത്തവർ ഇത്രയധികം പൊതുസ്നേഹം അർഹിക്കുന്നുണ്ടോ? ഇൻഡസ്ട്രിയുടെയും ആരാധകരുടെയും ബഹുമാനം ഏറ്റുവാങ്ങുന്നവർക്ക് ഉത്തരവാദിത്തവും ഇല്ലേ? സംസാരിക്കാതിരിക്കുന്ന ഓരോ വാക്കും പ്രശ്നക്കാർക്കു വളമായി മാറുകയാണ്. പകരം, എല്ലാവരും നേരത്തേ തന്നെ സ്വന്തം മേഖലയെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചു താൽപര്യത്തോടെ തുറന്നു സംസാരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങളോ പ്രശ്നക്കാരോ ഇത്രയും വളരില്ലായിരുന്നു. ചിലർ പ്രശ്നക്കാരാണെന്നു കരുതി സിനിമാ മേഖലയെ മുഴുവൻ കുറ്റം പറയേണ്ടതുണ്ടോ എന്നു ചിലർ എന്നോടു ചോദിച്ചിട്ടുണ്ട്.

ഈ ചോദ്യത്തിൽതന്നെ പ്രശ്നമുണ്ട്. ചിലർ പ്രശ്നക്കാരാണെന്നു പലർക്കും അറിയാമെന്നും അറിഞ്ഞുകൊണ്ട് മിണ്ടാതിരിക്കുകയാണെന്നും കൂടി ഇതിന് അർഥമുണ്ടല്ലോ. പ്രശ്നക്കാരെ അംഗീകരിച്ചും തെറ്റിനു കൂട്ടുനിന്നും മുന്നോട്ടുപോകുന്ന പ്രവണത പ്രശ്നത്തിന്റെ ഭാഗം തന്നെയാണ്. നമ്മുടെ വീട്ടിൽ വിഷപ്പാമ്പ് കിടക്കുന്നതുപോലെ തന്നെയല്ലേ ഇതും? ചിലരെ കടിക്കും, ചിലരെ കടിക്കില്ല. അതുകൊണ്ട് പ്രശ്നമില്ല എന്നു പറയുന്നതുപോലെ ബാലിശമാണ് ഈ വാദവും.

ഒരു മറുചോദ്യം ചോദിക്കാം: ഞങ്ങളടക്കം ഭാഗമായ മലയാള സിനിമാമേഖലയെ വെറുതേ അടച്ചാക്ഷേപിച്ചിട്ട് ഞങ്ങൾക്ക് എന്തുകിട്ടാനാണ്? പ്രശ്നങ്ങളെ പ്രശ്നങ്ങളായി കാണണം, തിരുത്തണം, പരിഹാരം കാണണം എന്നാണു പറയുന്നത്.

ADVERTISEMENT

‘സിനിമയാകുമ്പോൾ ഇങ്ങനെയൊക്കെത്തന്നെ’ എന്ന ചിന്ത വിട്ട്, കൂടുതൽ മികച്ചതായി മാറാനുള്ള അവസരമായി ഇപ്പോഴത്തെ സംഭവങ്ങളെ കാണേണ്ടതുണ്ട്. ഈ തിരുത്തൽയാത്ര പതിന്മടങ്ങ് ഉയർച്ചയിലേക്കുള്ളതാണെന്ന തിരിച്ചറിവാണ് ഇവിടെ മലയാളം ഫിലിം വർക്കേഴ്സ് ഫോറം പോലെ അസംഘടിത സിനിമാപ്രവർത്തകരുടെ കൂട്ടായ്മ ഇതിനകം ഉണ്ടാകാൻ കാരണം. ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്നവരുടെ ശബ്ദങ്ങൾ ഒരുമിച്ച് ഉയരുന്നത് ഒരുതരം ശാക്തീകരണം നടക്കുന്നുണ്ട് എന്നതിന്റെ സൂചനയല്ലേ?

(Representative image by Pressmaster / shutterstock)

∙ തുല്യതയുടെ പുഞ്ചിരി

ഏതു ജോലിക്കും മാന്യതയുണ്ടെന്നു പ്രസംഗിക്കുന്ന നമ്മൾ സിനിമാ വ്യവസായത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ താരങ്ങളെ മാത്രമല്ല, സിനിമാ സെറ്റുകളിലേക്കും ശ്രദ്ധിച്ചു നോക്കണം. അവിടെ എല്ലാ തൊഴിലാളികൾക്കും തുല്യനീതിയോ നിയമമോ കരാറോ ഇല്ല. അസംഘടിത മേഖലയിൽ നിലനിൽക്കുന്ന അനധികൃത കമ്മിഷനെ ആരും നിയന്ത്രിക്കുന്നില്ല. മേലാളരും കീഴാളരും എന്ന പവർ പൊളിറ്റിക്സ് പലയിടത്തുമുണ്ട്. സിനിമ ഒരു വലിയ വികാരമാണെങ്കിൽ അതിനെ ജീവിപ്പിച്ചു നിർത്തുന്നത് സിനിമാ സഹായികളും ജൂനിയർ ആർട്ടിസ്റ്റുമാരും പ്രൊഡക്‌ഷൻ വർക്കേഴ്സും ഉൾപ്പെടെ പല വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സിനിമാ ക്രൂവാണ്.

മലയാള സിനിമയിൽ ഒരു പ്രശ്നവുമില്ലെന്നു പറയുന്നവർക്കു മനസ്സിലാകാനായി വേണമെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഞങ്ങൾക്ക് അയയ്ക്കുന്ന മെസേജുകൾ പങ്കുവയ്ക്കാം. അവർക്കു ജോലിസ്ഥലത്തുണ്ടാകുന്ന വിഷമങ്ങളാണ്, സെറ്റിൽ തെറിവിളി കേട്ടതിന്റെയും പലതും സഹിക്കേണ്ടി വന്നതിന്റെ അനുഭവങ്ങളാണ് അവർ പറയുന്നത്. ‘ഇതു കൂടി നിങ്ങൾ പറയണേ’ എന്ന് അവർ ഞങ്ങളോട് ആവശ്യപ്പെടുമ്പോൾ അതിൽ മറ്റൊന്നു കൂടി വ്യക്തമാണ്: ഇതുവരെ അവർക്കുവേണ്ടി ആരും സംസാരിച്ചിട്ടില്ല! 5 വർഷം മുൻപു തൊഴിലാളിദിനത്തിൽ, സിനിമയിലെ ‘കൊണ്ടാടപ്പെടാത്തവരെ’ക്കുറിച്ച് ഞാനൊരു ബ്ലോഗ് എഴുതിയിരുന്നു. ഇന്നും അതു പ്രസക്തമാകുന്നല്ലോ എന്നതിൽ വിഷമമുണ്ട്.

(Representative image by Motortion Films / shutterstock)

മലയാള സിനിമ ലോകമെമ്പാടും ആഘോഷിക്കപ്പെടുമ്പോൾ, അതിനായി യത്നിക്കുന്നവരുടെ വിഷമങ്ങൾ അവഗണിക്കപ്പെടരുത്. പകരം ഇൻഡസ്ട്രിയിലെ ഓരോ അംഗവും സന്തോഷത്തോടെയും ഊർജത്തോടെയും പ്രവർത്തിച്ച സിനിമകളുടെ വിജയം അവർക്കും ചേർന്ന് ആഘോഷിക്കാൻ പറ്റണം. ആരെയും കൈവിടാതെ, എല്ലാവരെയും ഒപ്പം നിർത്തി ഗംഭീര സിനിമ ഉണ്ടാകുമ്പോഴല്ലേ നമ്മുടെ സിനിമാ വ്യവസായം ശരിക്കും വിജയിക്കുന്നത്?

∙ സിനിമാ പെരുമാറ്റച്ചട്ടം

സിനിമയിൽ പെരുമാറ്റച്ചട്ടം – സിസിസി (Cinema Code of Conduct)– ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നതു സമസ്ത മേഖലകളിലും നീതി ലക്ഷ്യമിട്ടാണ്. സീറോ ടോളറൻസ് എന്നതാണ് ഇതിന്റെ ആദ്യഭാഗം. അതിൽ ഉൾപ്പെടുത്തിയിട്ടുള്ള 6 പോയിന്റുകൾ ഇവയാണ്:

1. ലൈംഗിക പീഡനം പാടില്ല (2013ലെ പോഷ് നിയമം അനുശാസിക്കും വിധം)
2. ലിംഗവിവേചനമോ പക്ഷപാതമോ ലൈംഗികാതിക്രമമോ പാടില്ല.
3. വർഗ, ജാതി, മത, വംശ വിവേചനം പാടില്ല.
4. ലഹരി പദാർഥങ്ങൾക്ക് അടിപ്പെട്ട് തൊഴിലിൽ ഏർപ്പെടാൻ പാടില്ല.
5. ഏജന്റുമാർ അനധികൃത കമ്മിഷൻ കൈപ്പറ്റാൻ പാടില്ല.
6. തൊഴിലിടത്ത് ആർക്കുമെതിരെയും ഭീഷണി, തെറിവാക്കുകൾ, ബലപ്രയോഗം, അക്രമം, അപ്രഖ്യാപിത വിലക്ക്, നിയമപരമല്ലാത്ത തൊഴിൽ തടസ്സപ്പെടുത്തൽ എന്നിവ പാടില്ല. ലംഘനമുണ്ടായാൽ പരാതിപ്പെടാൻ ഔദ്യോഗിക പരിഹാര സമിതി

പലതും ഇവിടെ ‘പാടില്ല’ എന്നു പറയുമ്പോൾ മറ്റു പലതും ഇവിടെ വേണം എന്നാണു പറയുന്നത്. പരസ്പര ബഹുമാനം, സുരക്ഷിതത്വം, മാന്യത, സമത്വം, തുല്യനീതി എന്നിവയോടുള്ള ‘യെസ്’. ഈ മേഖലയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും മനസ്സുറപ്പിച്ച്, ഇവിടുത്തെ പ്രശ്നങ്ങൾ ഇല്ലാതെയാക്കണം എന്ന തീരുമാനമെടുത്ത്, ഒരു സീറോ ടോളറൻസ് പോളിസി ആത്മാർഥമായ ഐക്യദാർഢ്യത്തോടെ നടപ്പാക്കിയാൽ അതു വലിയ പരിഹാരമായിത്തീരും.

സിസിസിയുടെ ഭാഗമായി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള നവീകരണ സാധ്യതകൾ ഡബ്ല്യുസിസി വരുംദിവസങ്ങളിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. സിനിമാ മേഖലയിൽ പലപ്പോഴും കേട്ടുവരുന്ന വാക്കാണ് ഒത്തുതീർപ്പ്. ഒരു ഒത്തുതീർപ്പും ഇല്ലാതെ പരിഹാരങ്ങളിലേക്കും തിരുത്തലുകളിലേക്കും എല്ലാവരും ചേർന്നു നീങ്ങുകയാണെങ്കിൽ ഇനി വരാനുള്ളത് നല്ല കാലം ആയിരിക്കും.

English Summary:

Time for Change: Demanding Equality & Justice in Malayalam Cinema