ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വീട്ടിൽ താൻ നടത്തിയ സന്ദർശനത്തിനു രാഷ്ട്രീയനിറം നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തിനു സാമാന്യമര്യാദയുടേതായ നല്ല വശവുമുണ്ട്. അസാധാരണമായ ആ സന്ദർശനത്തിന്റെ ശരിതെറ്റുകൾ വിശകലനം ചെയ്തവരേറെയും അഭിഭാഷകരാണ്. ചീഫ് ജസ്റ്റിസിനെ വിമർശിച്ചുവിമർശിച്ച് അവർ ഏതറ്റംവരെ പോകുമെന്നു പറയാനാവാത്ത സ്ഥിതിയായി. അപ്പോഴാണ്, കോൺഗ്രസ് മനസ്സുള്ളവരാണ് സന്ദർശനത്തെ വിമർശിക്കുന്നതെന്നും താൻ ഗണേശപൂജയിൽ പങ്കെടുത്തതാണ് അവരെ രോഷം കൊള്ളിക്കുന്നതെന്നും പറഞ്ഞ് വിവാദത്തിന്റെ ഫ്ലാഷ്‌ലൈറ്റ് തന്റെ മുഖത്തേക്കു തിരിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പുണെക്കാരനാണ്. മഹാരാഷ്ട്രക്കാർക്കു സവിശേഷ പ്രാധാന്യമുള്ളതാണ് ഗണേശ ചതുർഥി ആഘോഷവും അക്കാലത്തെ പൂജയും. അത് എല്ലാ വർഷവുമുള്ളതാണ്. ഇത്തവണത്തെ പൂജയിൽ പങ്കെടുക്കാൻ തന്റെ വീട്ടിൽ വരണമെന്നു പ്രധാനമന്ത്രിയെ ചീഫ് ജസ്റ്റിസ് ക്ഷണിച്ചതാണോ അതോ വരാൻ താൽപര്യപ്പെടുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞതാണോ തുടങ്ങിയ വിശദാംശങ്ങൾ വിമർശക ജൂറിയുടെ പരിശോധനയിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ്തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും ആകെ 28 സെക്കൻ‍ഡ് നീളമുള്ളതുമായ ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത് ഇത്രമാത്രം: ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വീട്ടിൽ താൻ നടത്തിയ സന്ദർശനത്തിനു രാഷ്ട്രീയനിറം നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തിനു സാമാന്യമര്യാദയുടേതായ നല്ല വശവുമുണ്ട്. അസാധാരണമായ ആ സന്ദർശനത്തിന്റെ ശരിതെറ്റുകൾ വിശകലനം ചെയ്തവരേറെയും അഭിഭാഷകരാണ്. ചീഫ് ജസ്റ്റിസിനെ വിമർശിച്ചുവിമർശിച്ച് അവർ ഏതറ്റംവരെ പോകുമെന്നു പറയാനാവാത്ത സ്ഥിതിയായി. അപ്പോഴാണ്, കോൺഗ്രസ് മനസ്സുള്ളവരാണ് സന്ദർശനത്തെ വിമർശിക്കുന്നതെന്നും താൻ ഗണേശപൂജയിൽ പങ്കെടുത്തതാണ് അവരെ രോഷം കൊള്ളിക്കുന്നതെന്നും പറഞ്ഞ് വിവാദത്തിന്റെ ഫ്ലാഷ്‌ലൈറ്റ് തന്റെ മുഖത്തേക്കു തിരിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചത്.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പുണെക്കാരനാണ്. മഹാരാഷ്ട്രക്കാർക്കു സവിശേഷ പ്രാധാന്യമുള്ളതാണ് ഗണേശ ചതുർഥി ആഘോഷവും അക്കാലത്തെ പൂജയും. അത് എല്ലാ വർഷവുമുള്ളതാണ്. ഇത്തവണത്തെ പൂജയിൽ പങ്കെടുക്കാൻ തന്റെ വീട്ടിൽ വരണമെന്നു പ്രധാനമന്ത്രിയെ ചീഫ് ജസ്റ്റിസ് ക്ഷണിച്ചതാണോ അതോ വരാൻ താൽപര്യപ്പെടുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞതാണോ തുടങ്ങിയ വിശദാംശങ്ങൾ വിമർശക ജൂറിയുടെ പരിശോധനയിലാണ്.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനും ഭാര്യ കൽപനാ ദാസിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: PTI)
ADVERTISEMENT

പ്രധാനമന്ത്രിയുടെ ഓഫിസ്തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും ആകെ 28 സെക്കൻ‍ഡ് നീളമുള്ളതുമായ ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത് ഇത്രമാത്രം: ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്കു പ്രധാനമന്ത്രിയെത്തി, ചീഫ് ജസ്റ്റിസും ഭാര്യയും അദ്ദേഹത്തെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ചു, പ്രധാനമന്ത്രി പൂജ നടത്തുമ്പോൾ ചീഫ് ജസ്റ്റിസും ഭാര്യയും ഇരുവശത്തുമായിനിന്ന് അതിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ പുരുഷൻമാർ പലരും വയ്ക്കാറുള്ളതരം വെള്ളത്തൊപ്പി പ്രധാനമന്ത്രി അണിഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ കുർത്തയുടെ നിറം കാവിയായിരുന്നു എന്നിങ്ങനെ സൂക്ഷ്മവിശദാംശങ്ങളും വിമർശനത്തിൽ കയറിവന്നിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് പദവിയിൽനിന്നു നവംബർ രണ്ടാം വാരം വിരമിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് മറ്റേതോ പദവിക്കായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്, ശിവസേനകൾ സംബന്ധിച്ചു ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസുമായി പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ബന്ധമുണ്ട് തുടങ്ങി പല കഥകളാണ് പിന്നീടു പ്രചരിച്ചത്. അവയ്ക്കു തെളിവുമൂല്യം തീർത്തുമില്ലെന്നു പറയാൻ നിയമം പഠിക്കേണ്ടതില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി (Video Grab : @narendramodi/x)
ADVERTISEMENT

ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ പ്രധാനമന്ത്രി പോയതും അവിടെ വിശ്വാസപരമായ കാര്യം ചെയ്തതും തികച്ചും സ്വകാര്യമെങ്കിൽ അതിനു പ്രചാരം നൽകാൻ പ്രധാനമന്ത്രിതന്നെ താൽപര്യപ്പെടുമായിരുന്നോ എന്ന ചോദ്യം ഉയർത്തുന്നവരുണ്ട്. തന്റെ പൂജയാണ് പലർക്കും പ്രശ്നമെന്ന പ്രധാനമന്ത്രിയുടെ പരാമർശം മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പാണ് പരസ്യപ്പെടുത്തലിനു പ്രേരകമെന്ന ആരോപണത്തിനു ബലം നൽകുന്നുമുണ്ട്. അത്തരം വാക്കുകൾക്കു രാഷ്ട്രീയമായി ഗുണമുണ്ട്. പ്രധാനമന്ത്രിയായിരുന്നപ്പോൾ മൻമോഹൻ സിങ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ പോയതിൽ ആർക്കും പ്രശ്നമുണ്ടായില്ലല്ലോ എന്നു ബിജെപിയുടെ ചെറുനേതാക്കൾ ചോദിക്കുന്നതും വിഷയത്തെ മതപരമാക്കുന്നതിന്റെ ഗുണമോർത്താവും.

ഭരണഘടനാ സംവിധാനത്തിലെ രണ്ട് അധികാരകേന്ദ്രങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽ പാലിക്കേണ്ട അകലത്തെക്കുറിച്ചുള്ള സങ്കൽപംതന്നെയാണിവിടെ ചർച്ചയാകുന്നത്. അധികാരത്തിന്റേതായ സ്വതന്ത്ര സ്ഥാപനങ്ങൾ ജനത്തിനു വിശ്വാസ്യത തോന്നുംവിധം പ്രവർത്തിക്കുന്നതിനുള്ള ആരോഗ്യകരമായ അകലമുണ്ട് എന്നാണ് സങ്കൽപം. അതു ലംഘിക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കുക സ്വാഭാവികമാണ്.

പക്ഷേ, അത്തരം രീതികൾ ജുഡീഷ്യറിയിലുള്ളവർ‍ക്കു പറഞ്ഞിട്ടുള്ളതല്ല. അത് അങ്ങനെയാണെന്നു തീരുമാനിച്ച് തങ്ങൾക്കുള്ള പെരുമാറ്റച്ചട്ടംപോലെയൊന്ന് 1997ൽ പരസ്യപ്പെടുത്തിയതു സുപ്രീം കോടതിയിലെ ജഡ്ജിമാർ തന്നെയാണ്. പദവിയുടെ അന്തസ്സിനൊത്ത അകലം പാലിക്കുക, ജുഡീഷ്യറിയുടെ നിഷ്പക്ഷതയിൽ ജനത്തിനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുംവിധം പെരുമാറുക, താൻ എപ്പോഴും പൊതു ദൃഷ്ടിയിലാണെന്ന ബോധത്തോടെ പെരുമാറുക തുടങ്ങിയവ ജുഡീഷ്യൽ ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളുടെ ഉദാഹരണങ്ങളായി അവർ അന്നു പറഞ്ഞുവച്ചു. അന്നങ്ങനെ തീരുമാനിക്കേണ്ടിവന്നതിനു കാരണങ്ങളുണ്ടാവാം.

മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ (Photo Arranged)
ADVERTISEMENT

അതിനും 20 വർഷം മുൻപ് സുപ്രീം കോടതിയുടെ ചരിത്രത്തിൽ വായിക്കാവുന്ന ഒരു സംഭവമുണ്ട്: അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പോയി, കേന്ദ്രത്തിൽ ജനത ഭരണം വന്നു. കോൺഗ്രസ് ഭരണത്തിലുള്ള ഒൻപതു സംസ്ഥാനങ്ങളിലെ സർക്കാരിനെ പിരിച്ചുവിടുന്നതിനു ശുപാർശ ചെയ്യാൻ ഗവർണർമാർക്ക് ആഭ്യന്തരമന്ത്രി കത്തെഴുതി. ആറു സംസ്ഥാനങ്ങൾ‍ അതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. കേന്ദ്ര നടപടി ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം 1977 ഏപ്രിൽ 29നു കോടതി തള്ളി. അതിന്റെ വിശദമായ കാരണങ്ങൾ മേയ് 6നു പറയുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ ഇടക്കാലത്താണ് അന്നത്തെ ആക്ടിങ് രാഷ്ട്രപതി ബി.ഡി.ജെട്ടി ചീഫ് ജസ്റ്റിസ് എം.എച്ച്.ബേഗിനെ സന്ദർശിക്കുന്നത്.

ആക്ടിങ് രാഷ്ട്രപതിയുടേതു തികച്ചും സ്വകാര്യ സന്ദർശനമായിരുന്നെന്നു പറയാം. കാരണം, തന്റെ മകന്റെ വിവാഹ സൽക്കാരത്തിനു ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാനായിരുന്നു അത്. ക്ഷണത്തിനു പിന്നാലെ സ്വകാര്യത്തിന്റെ പരിധി കടന്നുള്ള ഒരഭ്യർഥന ഉണ്ടായെന്നു മാത്രം: സംസ്ഥാനങ്ങളുടെ കേസിലെ വിധിയുടെ വിശദാംശങ്ങൾ‍ പറയുന്നത് അൽ‍പം നേരത്തേയാക്കണം; അതായത്, വിവാഹ സൽക്കാരത്തിനു മുൻപ്.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് (Photo by SANJAY KANOJIA / AFP)

ആക്ടിങ് പ്രസിഡന്റ് തന്നെ സന്ദർശിച്ചു സൽക്കാരത്തിനു ക്ഷണിച്ചെന്നും ഒപ്പം വിധിന്യായ വായന വൈകരുതെന്ന് അഭ്യർഥിച്ചെന്നും ചീഫ് ജസ്റ്റിസ്തന്നെ ബെഞ്ചിലെ മറ്റു ജ‍ഡ്ജിമാരോടു വെളിപ്പെടുത്തി. അതുകേട്ടു നടുങ്ങിയവരിലൊരാളായ ജസ്റ്റിസ് പി.കെ.ഗോസ്വാമി താനെഴുതിയ വിധിന്യായത്തിലൂടെ അതു ലോകത്തെ അറിയിച്ചു; ഒപ്പം ഇങ്ങനെകൂടി എഴുതിവച്ചു: ‘ജഡ്ജിക്കു വേണ്ടതായ ആത്മനിയന്ത്രണം പാലിക്കുമ്പോഴും എനിക്ക് ഈ സംഭവം പറയാതെ വയ്യ. രാഷ്ട്രപതിയെന്ന മഹത്തായ പദവി ഭാവിയിലെങ്കിലും വിവാദങ്ങൾക്ക് അതീതമായിരിക്കണം എന്ന പ്രതീക്ഷയാലാണത്.’

സമാനമായൊരനുഭവം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനു പറയാനുണ്ടാവില്ലെന്നും അതിനാൽ ജസ്റ്റിസ് പി.കെ.ഗോസ്വാമിയെപ്പോലെ മറ്റൊരാൾക്ക് അതു ലോകത്തോടു വിളിച്ചുപറയാൻ അവസരം ലഭിക്കില്ലെന്നുമാണ് സാധാരണ ജനത്തിനു പ്രതീക്ഷിക്കാവുന്നത്. ആഗ്രഹങ്ങൾ പറയണമെങ്കിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിൽ കാണണമെന്ന പരമ്പരാഗത തെറ്റിദ്ധാരണയിൽ ജീവിക്കുന്നവർക്കും ആ പ്രതീക്ഷയാവാം. ചീഫ് ജസ്റ്റിസിനു നവംബറിനുശേഷം എന്തു പദവി ലഭിക്കുമെന്നു നോക്കിയിരുന്നും ഇനിയുള്ള വിധികളിൽ എത്രയെണ്ണം സർക്കാരിനും ബിജെപിക്കും അനുകൂലമെന്ന് എണ്ണമെടുത്തും അവരിനി സമയം കളയും. അതൊന്നും വേണ്ടെന്നുകൂടിയാവും സന്ദർശനത്തെ മഹാരാഷ്ട്രത്തൊപ്പി അണിയിച്ചു വ്യാഖ്യാനിക്കുമ്പോൾ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്.

English Summary:

Separation of Powers Under Scrutiny: PM's Visit to Chief Justice Raises Eyebrows