പാവനമായൊരു ജീവിതകഥ കേൾക്കുക. പഠനത്തിൽ സമർഥനല്ലാത്തതിനാൽ ഓസ്ട്രേലിയയിലെ ഹൈസ്കൂൾപഠനം പോലും പൂർത്തിയാക്കാഞ്ഞ സ്കോട്ടിഷ്–ഓസ്ട്രേലിയനായ സ്കോട്ട് നീസന്റെ രോമാഞ്ചജനകമായ കഥ. ഡ്രൈവ്–ഇൻ സിനിമാ തിയറ്ററിലെ പ്രൊജക്‌ഷനിസ്റ്റായി ജോലി കിട്ടി. വൈകാതെ സിനിമാക്കമ്പനി ഓഫിസിൽ മാർക്കറ്റിങ് അസിസ്റ്റന്റായി മാറി. സ്ഥിരപരിശ്രമിയായ സ്കോട്ട് പല പടവുകളും ക്രമേണ കയറി, 1987ൽ ഹോയ്ട്സ് എന്ന സിനിമാ ശൃംഖലയുടെ മാനേജിങ് ഡയറക്ടറായി ഉയർന്നു. ആറു വർഷംകൊണ്ട് ലോകസിനിമയുടെ സിരാകേന്ദ്രമായ ലൊസാഞ്ചലസിലെത്തി. 26 വർഷത്തെ സിനിമാപ്രവർത്തനംവഴി സ്കോട്ട് നീസൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാനിർമാണക്കമ്പനികളിലൊന്നായ ട്വന്റിയത്ത് സെഞ്ചറി ഫോക്സ് ഇന്റർനാഷനലിന്റെ പ്രസിഡന്റായി. ടൈറ്റാനിക്കും സ്റ്റാർ വാഴ്സും ബ്രേവ് ഹാർട്ടും അടക്കം വിശ്വപ്രസിദ്ധമായ പല ചിത്രങ്ങളുടെയും നിർമാണംവഴി കമ്പനിക്ക് ഒന്നര ബില്യൺ (150 കോടി) ഡോളറിലേറെ വരുമാനമുണ്ടാക്കി. ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവനമായൊരു ജീവിതകഥ കേൾക്കുക. പഠനത്തിൽ സമർഥനല്ലാത്തതിനാൽ ഓസ്ട്രേലിയയിലെ ഹൈസ്കൂൾപഠനം പോലും പൂർത്തിയാക്കാഞ്ഞ സ്കോട്ടിഷ്–ഓസ്ട്രേലിയനായ സ്കോട്ട് നീസന്റെ രോമാഞ്ചജനകമായ കഥ. ഡ്രൈവ്–ഇൻ സിനിമാ തിയറ്ററിലെ പ്രൊജക്‌ഷനിസ്റ്റായി ജോലി കിട്ടി. വൈകാതെ സിനിമാക്കമ്പനി ഓഫിസിൽ മാർക്കറ്റിങ് അസിസ്റ്റന്റായി മാറി. സ്ഥിരപരിശ്രമിയായ സ്കോട്ട് പല പടവുകളും ക്രമേണ കയറി, 1987ൽ ഹോയ്ട്സ് എന്ന സിനിമാ ശൃംഖലയുടെ മാനേജിങ് ഡയറക്ടറായി ഉയർന്നു. ആറു വർഷംകൊണ്ട് ലോകസിനിമയുടെ സിരാകേന്ദ്രമായ ലൊസാഞ്ചലസിലെത്തി.

26 വർഷത്തെ സിനിമാപ്രവർത്തനംവഴി സ്കോട്ട് നീസൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാനിർമാണക്കമ്പനികളിലൊന്നായ ട്വന്റിയത്ത് സെഞ്ചറി ഫോക്സ് ഇന്റർനാഷനലിന്റെ പ്രസിഡന്റായി. ടൈറ്റാനിക്കും സ്റ്റാർ വാഴ്സും ബ്രേവ് ഹാർട്ടും അടക്കം വിശ്വപ്രസിദ്ധമായ പല ചിത്രങ്ങളുടെയും നിർമാണംവഴി കമ്പനിക്ക് ഒന്നര ബില്യൺ (150 കോടി) ഡോളറിലേറെ വരുമാനമുണ്ടാക്കി. ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക് വളർച്ചയുടെ പരിമിതിയില്ല എന്ന് ഓർമിപ്പിക്കുന്ന വിസ്മയകഥ. 10 വർഷം ഫോക്സിൽ പ്രവർത്തിച്ചു. കണക്കില്ലാത്ത സമ്പാദ്യമുണ്ടാക്കി.

സ്കോട്ട് നീസൻ (Photo by Joe Scarnici / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

പക്ഷേ സമ്പാദ്യം കൂടുന്തോറും മനസ്സ് കൂടുതൽ അസ്വസ്ഥമായി. ലോകത്തിലെ ഏറ്റവും മികച്ച കാറുകൾ, വലിയ സെലിബ്രിറ്റികളുമായി നിരന്തരസമ്പർക്കം എന്നിവയെല്ലാം സന്തോഷം കുറയ്ക്കുന്നതുപോലെ. തനിക്ക് ജിവിതത്തിൽ എന്തോ നഷ്ടപ്പെടുന്നോയെന്ന സംശയം. തെക്കുകിഴക്കനേഷ്യയിലെ കംബോഡിയയിലേക്കാകട്ടെ ആ വർഷത്തെ അവധിക്കാലമെന്നു നിശ്ചയിച്ചു. തലസ്ഥാനമായ നോംപെന്നിലെത്തി. അവിടെക്കണ്ട കാഴ്ചകൾ സ്കോട്ടിനെ ഞെട്ടിച്ചു. ദുർഗന്ധം വമിക്കുന്ന വലിയ ചവറുകൂനകൾ ചിക്കിച്ചികയുന്ന ആയിരക്കണക്കിനു കുട്ടികളും മുതിർന്നവരും. വല്ല പാട്ട–തകരം–കുപ്പി ഇനങ്ങൾ കിട്ടിയാൽ വിറ്റ് ചില്ലിക്കാശെങ്കിലും നേടാമെന്ന് അഗ്രഹിക്കുന്ന പരമദരിദ്രർ. കീറത്തുണിയും പാതിവയർ പട്ടിണിയുമായി കഷ്ടപ്പെടുന്ന മനുഷ്യക്കോലങ്ങൾ. ചുട്ടുപൊള്ളുന്ന ചൂടിലും ചവർ കത്തിയെരിയുന്ന പുകയിലും അവർ തിരച്ചിൽ നടത്തുന്നു. ഭാഗ്യമുണ്ടെങ്കിൽ ദിവസം ഒരു ഡോളറോ മറ്റോ കിട്ടിയേക്കാം എന്ന നില.‌ പലയിടത്തും അനാഥക്കുട്ടികളുടെ തിരക്ക്.

ഇക്കഥ ഓർമ്മിപ്പിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ആർഭാടത്തിൽക്കുളിച്ച് ആണും പെണ്ണും കലർന്നു രസിച്ചുമദിക്കുന്ന വെള്ളക്കാരുടെ മുന്നിലെ ദരിദ്രരായ ഇന്ത്യക്കാരുടെ ദൈന്യം ഭാവനാസമ്പന്നനായ പണ്ഡിതകവി എൻ.വി.കൃഷ്ണവാരിയർ വരച്ചു കാട്ടിയതാണ്:

‘അകലെ, നീലച്ച കടലിനക്കരെപ്പിറന്ന േദവന്മാർ നിങ്ങൾ
മുടിഞ്ഞൊരീ മണ്ണിൽപ്പിറന്നു തെണ്ടുന്ന  മു‌ടന്തൻപട്ടികൾ ഞങ്ങൾ
അപേക്ഷയൊന്നു താൻ കടിക്കുമാറൊട്ടി തികച്ചും തിന്നൊല്ലേ സായ്പേ!
അപേക്ഷയൊന്നു താൻ ഇറച്ചി തിന്നുമ്പോൾ കുറച്ചു ശേഷിക്കൂ സായ്പേ!’

ADVERTISEMENT

പട്ടിണിക്കാരായ തെണ്ടികൾ സായിപ്പിന്റെ എച്ചിലിനു വേണ്ടി കാത്തുനിൽക്കുന്ന ദയനീയ ചിത്രം ‘മദിരാശിയിലെ ഒരു രാത്രി’ എന്ന ചിന്തോദ്ദീപകമായ കവിതയിൽ. കാലമേറെ കടന്നുപോയി. അതെല്ലാം പഴങ്കഥയായി. സായിപ്പ് കെട്ടുകെട്ടി. ഇന്ത്യക്കാർ എത്രയോ മുന്നേറി വിജയിച്ചു. അക്കഥ നില്ക്കട്ടെ. നമുക്കു കംബോഡിയയിലേക്കു മടങ്ങാം. നോംപെന്നിലെ ചിത്രംകണ്ട് സ്കോട്ടിന്റെ മനമുരുകി. കുമിഞ്ഞുകൂടിയ തന്റെ സ്വത്തെവിടെ? ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത ഈ മനുഷ്യപ്പുഴുക്കളുടെ ദാരിദ്ര്യമെവിടെ? അദ്ദേഹം തീരുമാനിച്ചു; ഇതു തന്നെ ഇനി എന്റെ പ്രവർത്തനമേഖല. ആശ്വാസത്തിന്റെ കണികയെങ്കിലും ഇവർക്കു പകർന്നു നൽകാൻ കഴിഞ്ഞാൽ, ഈ സഹജീവികൾക്ക് എത്ര ആശ്വാസമാകും! എന്റെ ജീവിതം എത്ര ധന്യമാകും! അവരിൽ കുറെപ്പേരെയെങ്കിലും സഹായിക്കാൻ തനിക്കു നിസ്സാരമായി കഴിയും.

(Representative image by mixetto/ Istock)

അദ്ദേഹത്തിനു കഴിഞ്ഞു. വസ്ത്രം, വീട്, രോഗചികിത്സ, കുട്ടികൾക്കു സ്കൂൾവിദ്യാഭ്യാസം അങ്ങനെ അവർക്കു വേണ്ടവ പലതും ഏർപ്പെടുത്തി. 2004ൽ ഹോളിവുഡ് ഉപേക്ഷിച്ച് കംബോഡിയയിലേക്കു സ്കോട്ട് ചേക്കേറി. അവിടത്തെ ഒരു അധ്യാപികയുടെ സഹകരണത്തോടെ സ്കൂൾ തുടങ്ങി. സ്കോട്ടിനെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം കുട്ടികളുടെ സമീപനമായിരുന്നു. അവരാരും പണം ചോദിച്ചില്ല. പകരം, തങ്ങൾക്കു പഠിക്കാൻ അവസരം ഉണ്ടാക്കാമോ എന്നതായിരുന്നു ചോദ്യം. വിദ്യാഭ്യാസം, ശുദ്ധജലം, രോഗചികിത്സ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന ‘കംബോഡിയൻ ചിൽഡ്രൻസ് ഫണ്ട്’ നടപ്പാക്കി, വർഷങ്ങളോളം അവിടെ ചെലവഴിച്ച് ആയിരക്കണക്കിനു കുട്ടികൾക്ക് ആശ്വാസമണച്ച് സ്കോട്ട് നീസൻ സേവനത്തിന്റെ ചരിത്രമെഴുതി. ഹോളിവുഡിന്റെ ഡോളർക്കിലുക്കത്തെയും സൗന്ദര്യത്തിളക്കത്തെയും ഉപേക്ഷിച്ച്, അന്യരാജ്യത്ത് പാവപ്പെട്ടവരുടെ ജീവിതത്തിൽ പ്രകാശം പരത്താനായി ജീവിതം സമർപ്പിച്ച സ്കോട്ടിന്റെ പാവനകഥ നമ്മെ പലതും പഠിപ്പിക്കുന്നു.

പണച്ചെലവു കൂടാതെയും അന്യർക്ക് ആശ്വാസമണയ്ക്കാനുള്ള വഴികളുണ്ട്. സമ്പാദിച്ചുകൂട്ടാനുള്ള വ്യഗ്രതയുള്ളവരിലും കാരുണ്യത്തിന്റെയും സമൂഹസ്നേഹത്തിന്റെയും അംശമുണ്ടെങ്കിൽ ജീവിതം ധന്യമാകും.

ADVERTISEMENT

പ്രതിഫലേച്ഛയില്ലാത്ത സേവനത്തിനു പകരം വയ്ക്കാൻ മറ്റൊന്നില്ല. ഇതിനോടു കൂട്ടിവായിക്കാവുന്ന കീരിക്കഥ മഹാഭാരതത്തിലുണ്ട്. മഹാഭാരതയുദ്ധം ജയിച്ച യുധിഷ്ഠിരൻ അത്യാഡംബരപൂർവം അശ്വമേധയാഗം നടത്തി. പ്രബലരായ അതിഥികളോടൊപ്പം തെല്ല് അഹങ്കാരത്തോടെ ഇരിക്കുമ്പോൾ, ഒരുവശം മുഴുവൻ സ്വർണമയമായ കീരി കടന്നുവന്ന് തറയിൽക്കിടന്നുരുണ്ടു. തുടർന്ന് നിറഞ്ഞ പരിഹാസത്തോടെ പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഏവർക്കും കൗതുകം. എന്താണു കഥ? കീരി പറഞ്ഞു. പണ്ട് കുരുക്ഷേത്രത്തിൽ അതിദരിദ്രനായൊരാൾ ഭാര്യ, പുത്രൻ, പുത്രഭാര്യ എന്നിവരോടൊപ്പം കഴിഞ്ഞിരുന്നു. ഒരുനാൾ ഭിക്ഷയെടുത്തുകിട്ടിയത് അൽപം ചോളപ്പൊടി മാത്രം.

അതു നാൽവരും ഇലകളിൽപ്പകുത്തു തിന്നാനിരിക്കുമ്പോൾ, വിശന്നെത്തിയ അതിഥിക്കു നാലുപേരുടെയും പങ്ക് സന്തോഷത്തോടെ നൽകി. ദാനത്തിന്റെ മഹത്തായ ആ സന്ദർഭത്തിൽ തറയിൽ തൂവിക്കിടന്ന ചോളപ്പൊടിയിൽ ഞാൻ കിടന്നുരുണ്ടു. തറയിൽത്തൊട്ട എന്റെ വശം സ്വർണമയമായി. മറുവശം കൂടി പൊന്നാക്കാമെന്നു നിനച്ച് ഈ ദാനവേദിയിൽ ഞാൻ വന്നുകിടന്നുരുണ്ടതാണ്. വിനയത്തോടെ നടത്തിയ ദാനമായിരുന്നെങ്കിൽ ഈ വശവും സ്വർണമയമായേനെ. അങ്ങനെ സംഭവിക്കാത്തതിനാൽ പൊട്ടിച്ചിരിച്ചുപോയതാണ്. കൊടുക്കുന്നയാളിലാണ് ദാനത്തിലെ സംതൃപ്തി.

(Representative image by David Gyung/istock)

‘നൽകുന്നതാണ് മുതൽ നേടുവതല്ല; ചത്തു– 
പോകുന്ന നേരമതു കൂടെ വരുന്നതുണ്ടോ?’ എന്നു കുണ്ടൂർ നാരായണമേനോൻ.
കൊടുത്തത് ഓർമ വയ്ക്കാതിരിക്കുന്നതും കിട്ടിയത് മറക്കാതിരിക്കുന്നതും മഹത്വം. ദാനം ചെയ്യുമ്പോൾ വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് (ബൈബിൾ : മത്തായി – 6:3 ). ചോളക്കഥയിലെ വീട്ടുകാരെപ്പോലെ ഏറെയൊന്നും ഇല്ലാത്തവരാകാം കൂടുതൽ കൊടുക്കുന്നത്. പക്ഷേ അടുത്തകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികർ സമ്പാദ്യത്തിന്റെ ഏറിയ പങ്ക് സമൂഹസേവനത്തിനായി നൽകിയതും നാം ഓർമ വയ്ക്കേണ്ടതുണ്ട്.

ദാനം പ്രതിഫലേച്ഛ കൂടാതെയായിരിക്കണം. സ്നേഹവും ദാനധർമ്മവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. മനസ്സറിഞ്ഞ് കാരുണ്യത്തോടെ സമൂഹസേവനം ചെയ്യുന്നവരെപ്പോലെ സന്തുഷ്ടരായി മറ്റാരുമില്ല. വലിയ സഹായങ്ങൾ ചെയ്യാൻ കഴിവില്ലാത്തവർക്കു ചെറിയ സഹായങ്ങൾ വലിയ സന്തോഷത്തോടെ ചെയ്യാം. ആഹാരത്തിനോ വസ്ത്രത്തിനോ വേണ്ട പണമില്ലാത്തതു മാത്രമല്ല ദാരിദ്ര്യം. ആരും തന്നെ സ്നേഹിക്കുന്നില്ലെന്ന ചിന്ത മനസ്സിനെ വേദനിപ്പിക്കുന്നവരുമുണ്ട്. പണച്ചെലവു കൂടാതെയും അന്യർക്ക് ആശ്വാസമണയ്ക്കാനുള്ള വഴികളുണ്ട്. സമ്പാദിച്ചുകൂട്ടാനുള്ള വ്യഗ്രതയുള്ളവരിലും കാരുണ്യത്തിന്റെയും സമൂഹസ്നേഹത്തിന്റെയും അംശമുണ്ടെങ്കിൽ ജീവിതം ധന്യമാകും.

English Summary:

Finding Purpose Beyond Wealth: How Scott Neeson Traded Hollywood for Humanity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT