‘കദർ’ മിസൈലുമായി ഹിസ്ബുല്ല, തടയാൻ ഇസ്രയേലിന്റെ ‘ഡേവിഡ്സ് സ്ലിങ്’; ഹമാസ് മേധാവിയും കൊല്ലപ്പെട്ടോ?
ഇസ്രയേൽ– ഹിസ്ബുല്ല പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ രണ്ടു പേരുകളാണ് ശ്രദ്ധ നേടിയത്. കദർ (Qader Missile) എന്ന ബാലിസ്റ്റിക് മിസൈലും ഡേവിഡ്‌സ് സ്ലിങ് എന്ന എയർ ഡിഫൻസ് സിസ്റ്റവും. പേജർ സ്ഫോടനത്തിലൂടെ തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചതിനും വ്യോമാക്രമണത്തിനും പകരം വീട്ടാൻ ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പ് പ്രയോഗിച്ച ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലാണ് കദർ. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനമായിരുന്നു ലക്ഷ്യം. ലബനൻ അതിർത്തിയിൽനിന്നു നൂറു കിലോമീറ്റർ ദൂരത്താണ് ടെൽ അവീവ്. എന്നാൽ ലക്ഷ്യമെത്തുന്നതിനു മുൻപ് ശക്തിയേറിയ ഈ ബാലിസ്റ്റിക് മിസൈലിനെ വീഴ്ത്തിയ ഇസ്രയേലിന്റെ അത്യാധുനിക മിസൈൽവേധ സംവിധാനമാണ് ‘ഡേവിഡ്‌സ് സ്ലിങ് ’. ഗാസയിൽനിന്നു ഹമാസ് അയയ്ക്കുന്ന ചെറിയ മിസൈലുകളെ നിർവീര്യമാക്കുന്ന അയൺ ഡോമിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് ഡേവിഡ്‌സ് സ്ലിങ് എയർ ഡിഫൻസ് സിസ്റ്റം. 40 മുതൽ 300 കിലോമീറ്റവർ വരെ പരിധിയുള്ള മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ കഴിയുന്ന ഈ സംവിധാനം ഇസ്രയേലും യുഎസും സംയുക്തമായി വികസിപ്പിച്ചതാണ്. ഇസ്രയേലിനു നേരെ ഹിസ്ബുല്ല പ്രയോഗിച്ച കദർ ബാലിസ്റ്റിക് മിസൈൽ 100 കിലോമീറ്ററിലേറെ പരിധിയുള്ളതാണ്. 300 കിലോമീറ്റർ വരെ പരിധിയുള്ള കദർ മിസൈലുകളുണ്ട്. ഹിസ്ബുല്ല ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചത് ഇസ്രയേലിലെ ജനങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. കാരണം ടെൽ അവീവ്

ഇസ്രയേൽ– ഹിസ്ബുല്ല പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ രണ്ടു പേരുകളാണ് ശ്രദ്ധ നേടിയത്. കദർ (Qader Missile) എന്ന ബാലിസ്റ്റിക് മിസൈലും ഡേവിഡ്‌സ് സ്ലിങ് എന്ന എയർ ഡിഫൻസ് സിസ്റ്റവും. പേജർ സ്ഫോടനത്തിലൂടെ തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചതിനും വ്യോമാക്രമണത്തിനും പകരം വീട്ടാൻ ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പ് പ്രയോഗിച്ച ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലാണ് കദർ. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനമായിരുന്നു ലക്ഷ്യം.
ലബനൻ അതിർത്തിയിൽനിന്നു നൂറു കിലോമീറ്റർ ദൂരത്താണ് ടെൽ അവീവ്. എന്നാൽ ലക്ഷ്യമെത്തുന്നതിനു മുൻപ് ശക്തിയേറിയ ഈ ബാലിസ്റ്റിക് മിസൈലിനെ വീഴ്ത്തിയ ഇസ്രയേലിന്റെ അത്യാധുനിക മിസൈൽവേധ സംവിധാനമാണ് ‘ഡേവിഡ്‌സ് സ്ലിങ് ’. ഗാസയിൽനിന്നു ഹമാസ് അയയ്ക്കുന്ന ചെറിയ മിസൈലുകളെ നിർവീര്യമാക്കുന്ന അയൺ ഡോമിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് ഡേവിഡ്‌സ് സ്ലിങ് എയർ ഡിഫൻസ് സിസ്റ്റം. 40 മുതൽ 300 കിലോമീറ്റവർ വരെ പരിധിയുള്ള മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ കഴിയുന്ന ഈ സംവിധാനം ഇസ്രയേലും യുഎസും സംയുക്തമായി വികസിപ്പിച്ചതാണ്.
ഇസ്രയേലിനു നേരെ ഹിസ്ബുല്ല പ്രയോഗിച്ച കദർ ബാലിസ്റ്റിക് മിസൈൽ 100 കിലോമീറ്ററിലേറെ പരിധിയുള്ളതാണ്. 300 കിലോമീറ്റർ വരെ പരിധിയുള്ള കദർ മിസൈലുകളുണ്ട്. ഹിസ്ബുല്ല ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചത് ഇസ്രയേലിലെ ജനങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. കാരണം ടെൽ അവീവ് പോലെയുള്ള നഗരങ്ങളെ ലക്ഷ്യം വയ്ക്കാൻ പ്രാപ്തിയുള്ള മിസൈലുകളാണിവ. മിസൈൽവേധ സംവിധാനം മറികടന്ന് ഏതെങ്കിലും മിസൈൽ നഗരത്തിൽ പതിച്ചാൽ വൻ നാശനഷ്ടത്തിനിടയാകും. ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്കുള്ള (Surface to Surface) കദർ മിസൈൽ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും ടെൽ അവീവിൽ മുന്നറിയിപ്പു സൈറനുകൾ മുഴങ്ങുകയും ജനം ഭൂഗർഭ അറകളിൽ സുരക്ഷിതത്വം തേടുകയും ചെയ്തിരുന്നു.
∙ പിന്തുണയ്ക്കില്ല അമേരിക്ക
ഗാസയിൽ ഹമാസിനെ നേരിട്ടതുപോലെ എളുപ്പമല്ല, ലബനനിൽ ഹിസ്ബുല്ലയെ നേരിടുക എന്നത്. മാത്രമല്ല ഇസ്രയേലിലെ ജനങ്ങളുടെ വൻ എതിർപ്പും നേരിടേണ്ടി വരും. ഒന്നുകിൽ വെടി നിർത്തൽ അല്ലെങ്കിൽ ലബനനിലേക്കു കരയുദ്ധം എന്നതാണ് ഇപ്പോൾ ഇസ്രയേലിന്റെ മുന്നിലുള്ള രണ്ടു മാർഗങ്ങൾ. ചർച്ചകളിൽ തീരുമാനമാകുന്നതുവരെ ലബനൻ അതിർത്തിയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎസ്, ഫ്രാൻസ് സംയുക്ത നിർദേശം ഇസ്രയേൽ നിരസിച്ചെങ്കിലും ഇതു സംബന്ധിച്ച ചർച്ച വരുംദിവസങ്ങളിൽ തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷ പരിഹാരത്തിനായി ചർച്ച നടത്താൻ നയതന്ത്ര പ്രതിനിധികളെ അനുവദിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയതും അനുകൂല ഘടകമാണ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ എഴുപത്തിയൊൻപതാം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നെതന്യാഹു തന്റെ നിലപാടു വ്യക്തമാക്കുമെന്നാണ് ലോക നേതാക്കളുടെ പ്രതീക്ഷ. അവിടെ കൂടുതൽ ചർച്ചകൾക്കും സാധ്യത തെളിഞ്ഞിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ പൊതുസഭയിൽ പ്രസംഗിച്ച രാഷ്ട്രത്തലവന്മാരിൽ ഒട്ടേറെപ്പേർ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെ പ്രസംഗിച്ചതും ഐക്യരാഷ്ട്ര സംഘടന പ്രമേയം പാസാക്കിയതും ഇസ്രയേലിന് വൻ തിരിച്ചടിയായി.
ലോകത്തിനു മുന്നിൽ ഇപ്പോൾ കുറ്റവാളി പരിവേഷമാണ് ഇസ്രയേലിന്. ലബനനിൽ നടത്തിയ പേജർ സ്ഫോടനങ്ങളിലൂടെ ഇസ്രയേൽ തങ്ങളുടെ ലക്ഷ്യത്തിലേക്കു മുന്നേറിയെങ്കിലും രാജ്യം എന്ന നിലയിലുള്ള പ്രതിച്ഛായയ്ക്കു കോട്ടം സംഭവിച്ചു. തീവ്രവാദി സംഘടനകൾ ചെയ്യുന്ന രീതിയിലുള്ള ഇത്തരം നടപടികളോട് രാജ്യാന്തര സമൂഹത്തിന്റെ പ്രതികരണം അനുകൂലവുമല്ല. ഹിസ്ബുല്ലയെ ലക്ഷ്യമാക്കിയാണ് ലബനനിൽ വ്യോമാക്രമണം നടത്തിയത് എന്നു വാദിക്കുന്നുണ്ടെങ്കിലും മരിച്ചവരിൽ ഏറെയും നിരപരാധികളായ സാധാരണക്കാരാണ്.
യുഎസും വെടിനിർത്തലിനു ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. എന്നു മാത്രമല്ല, ലബനനിലേക്കു ഇസ്രയേൽ സൈന്യം കയറിയാൽ സഹായത്തിനുണ്ടാകില്ലെന്ന് അമേരിക്കൻ സേന വ്യക്തമാക്കുകയും ചെയ്തു. മെഡിറ്ററേനിയൻ കടലിൽ താവളമടിച്ചിട്ടുള്ള കപ്പലുകളിൽ യുഎസ് കൂടുതൽ സേനാവിന്യാസം നടത്തുന്നതു കണ്ട് വ്യാമോഹിക്കേണ്ട എന്നർഥം. രാജ്യാന്തര സമൂഹത്തിൽ നിന്നുണ്ടാകുന്ന സമ്മർദവും ആഭ്യന്തര സമ്മർദവുംകൊണ്ടു മാത്രമല്ല, ഇസ്രയേൽ വെടിനിർത്തൽ സാധ്യത പരിശോധിക്കുന്നത്.
ഇസ്രയേലിനെ തെക്കുനിന്ന് ആക്രമിക്കാൻ സാധ്യതയുള്ള ഹമാസിന്റെയും വടക്കുനിന്ന് ആക്രമിക്കാൻ സാധ്യതയുള്ള ഹിസ്ബുല്ലയുടെയും പ്രഹരശേഷി കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറിയിട്ടുണ്ടെന്നാണ് സേനയുടെ കണക്കുകൂട്ടൽ. വടക്കുഭാഗത്ത് ഹിസ്ബുല്ലയുടെ മിസൈലുകൾ ഭയന്ന് ഭവനം വിട്ടു കഴിയുന്ന അറുപതിനായിരത്തോളം പേരെ തിരികെ വീടുകളിൽ എത്തിക്കുക, ഗാസയിൽ ഹമാസിന്റെ ബന്ദികളായ നൂറോളം ഇസ്രയേലി പൗരന്മാരെ തിരിച്ചെത്തിക്കുക എന്നീ വലിയ രണ്ടു ലക്ഷ്യങ്ങൾ കൂടി നെതന്യാഹുവിന്റെ മുന്നിലുണ്ട്.
∙ ഹിസ്ബുല്ലയ്ക്ക് ലക്ഷം പോരാളികൾ; ആയുധങ്ങളുമേറെ
ഹമാസിനേക്കാൾ ഇസ്രയേൽ പേടിക്കുന്നത് ലബനൻ സംഘടനയായ ഹിസ്ബുല്ലയെയാണ്. 2006ലെ ഇസ്രയേൽ– ലബനൻ യുദ്ധത്തിനു ശേഷം നീണ്ട 18 വർഷം ഹിസ്ബുല്ല ആയുധ ശേഖരണത്തിനും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുമാണ് വിനിയോഗിച്ചത്. സംഘത്തിൽ ഇപ്പോൾ ഒരു ലക്ഷം പേരുണ്ടെന്നാണ് ഹിസ്ബുല്ല തലവൻ ഹസൻ നസ്രല്ല അവകാശപ്പെടുന്നത്. ഇതിൽതന്നെ അൻപതിനായിരത്തോളം പേർ സജീവ പോരാളികളാണ്. ഹിസ്ബുല്ലയുടെ കൈവശം ഒന്നര ലക്ഷത്തോളം മിസൈലുകൾ ഉള്ളതായാണ് കണക്ക്. ഇറാനാണ് ആയുധങ്ങൾ നൽകുന്നത്. റഷ്യൻ, ചൈനീസ് ആയുധങ്ങളുമുണ്ട്.
ഹിസ്ബുല്ലയുടെ കൈവശം കദർ മിസൈൽ കൂടാതെ ഇറാൻ നിർമിത ഫത്തേ– 110 മിസൈലുകളുമുണ്ട്. ഇതിനും 250– 300 കിലോമീറ്റർ ദൂരപരിധിയുണ്ട്. ആയിരക്കണക്കിനു മിസൈലുകൾ നശിപ്പിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇനി എത്ര ബാക്കിയുണ്ട് എന്നതിൽ ഇസ്രയേലിന് ആശങ്കയുണ്ട്. ഹമാസിനെപ്പോലെ ഹിസ്ബുല്ലയ്ക്കും തുരങ്കങ്ങൾ ഉള്ളതായും അതിൽ ആയുധശേഖരം ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. തുരങ്കങ്ങളിലൂടെ റോക്കറ്റ് ലോഞ്ചറുകൾ വഹിച്ചുകൊണ്ടുള്ള ട്രക്കുകൾ ഓടുന്നത് ഹിസ്ബുല്ല സംപ്രേക്ഷണം ചെയ്തിരുന്നു.
∙ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ ഉള്ള വർഷം
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തു പല യുദ്ധങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒരേസമയം നടക്കുന്ന യുദ്ധങ്ങളുടെ എണ്ണം കണക്കാക്കിയാൽ 2024 ആണ് മുന്നിൽ. റഷ്യ –യുക്രൈയ്ൻ, ഇസ്രയേൽ – ഹമാസ്, ഇസ്രയേൽ– ലബനൻ, സുഡാനിലെ ആഭ്യന്തര യുദ്ധം തുടങ്ങിയ യുദ്ധ പരമ്പരയാണ് ഇപ്പോൾ ലോകത്ത്. തുടർച്ചയായ ഒൻപതാം വർഷവും ആഗോള സൈനിക ചെലവ് ഉയർന്ന നിലയിൽതന്നെ. ആണവായുധങ്ങൾക്കായും വൻതുകയാണ് രാജ്യങ്ങൾ നീക്കിവച്ചിട്ടുള്ളത്.
റഷ്യൻ– യുക്രൈയ്ൻ യുദ്ധം പുതിയ തലങ്ങളിലേക്കു കടക്കുന്ന കാഴ്ചയാണ് ഇപ്പോൾ. റഷ്യയും ഇറാനും ചൈനയും ചേർന്ന് ഒരു അച്ചുതണ്ട് രൂപപ്പെട്ടപ്പോൾ യൂറോപ്യൻ യൂണിയനും യുഎസുമാണ് യുക്രെയ്നിനു പിന്തുണ. റഷ്യ യുക്രൈയ്നിലേക്ക് അധിനിവേശം നടത്തുകയായിരുന്നുവെങ്കിലും ഇപ്പോൾ തിരികെ റഷ്യൻ മണ്ണിലേക്ക് യുക്രൈയ്ൻ ആക്രമണം നടത്തുന്ന സ്ഥിതി എത്തിയിട്ടുണ്ട്. ഇതിനു റഷ്യയുടെ പ്രതികരണം മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നേരെയാണെങ്കിൽ അതൊരു പൊട്ടിത്തെറിയിലേക്കു നയിച്ചേക്കാം.
അതേപോലെ തന്നെയാണ് മധ്യ പൂർവ്വേഷ്യയിലെയും അവസ്ഥ. ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ അറബ് രാജ്യങ്ങൾ എത്രമാത്രം സഹിക്കും എന്ന് നിശ്ചയമില്ല. ഇറാൻ യുദ്ധത്തിലേക്കു കടന്നു വന്നാൽ ചിത്രം മാറും. ഇറാനെ സഹായിക്കാൻ റഷ്യയും ചൈനയും വരികയും ഇസ്രയേലിനു വേണ്ടി യുഎസ് രംഗത്തിറങ്ങുകയും ചെയ്താൽ അതൊരു ലോകയുദ്ധമായി പരിണമിച്ചേക്കാം. അതിനാൽതന്നെ ഇസ്രയേൽ –ലബനൻ യുദ്ധം എത്രയും പെട്ടെന്നു തീർക്കാനാണ് ലോക നേതാക്കളുടെ ശ്രമം.
∙ ഹമാസ് മേധാവി എവിടെ?
അതിനിടെ, ഹമാസ് മേധാവി യഹ്യ സിൻവാർ എവിടെ എന്ന ചോദ്യത്തിനുത്തരമാണ് ഇസ്രയേൽ സൈന്യവും മൊസാദും തേടുന്നത്. തങ്ങളുടെ ഏതെങ്കിലും വ്യോമാക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നാണ് സൈന്യം പരിശോധിക്കുന്നത്. ഇസ്രയേൽ– ഹിസ്ബുല്ല യുദ്ധം ശക്തിപ്രാപിച്ചിട്ടും സിൻവാറിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തതാണ് ഇത്തരം ഒരു സംശയത്തിനു കാരണം.
2023 ഒക്ടോബറിൽ ഹമാസ് നടത്തിയ കൂട്ടക്കൊലയുടെ സൂത്രധാരനായ സിൻവാർ ഹിസ്ബുല്ലയുമായി അടുത്ത ബന്ധമാണ് പുലർത്തിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി സിൻവാറിന്റ സാന്നിധ്യം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഹമാസിന്റെ മേധാവിയായിരുന്ന ഇസ്മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാർ പുതിയ മേധാവിയായത്. ഹമാസിന്റെ 50 അംഗ കൗൺസിലാണ് പുതിയ മേധാവിയെ തിരഞ്ഞെടുത്തത്.