‘ദലിത് സഹോദരി’യെ ആയുധമാക്കി ബിജെപി, ഒറ്റ സീറ്റിൽ സിപിഎം, കൈ പിടിക്കാതെ ഒറ്റയ്ക്ക് ജയിക്കാൻ ആപ്പും കോൺഗ്രസും
90 നിയമസഭ സീറ്റുകൾ, 1031 മത്സരാർഥികൾ! നിയമസഭാ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടക്കുന്ന ഹരിയാനയിൽ അവസാന കരുനീക്കങ്ങൾക്ക് ഒരുങ്ങുകയാണ് മുന്നണികൾ. ഭരണം സ്വപ്നം കാണുന്ന കോൺഗ്രസിനും ബിജെപിക്കും ഇക്കുറി പ്രധാന വെല്ലുവിളിയാവുന്നത് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത സ്ഥാനാർഥികളാണ്. മുൻ മന്ത്രിമാർ മുതൽ വർഷങ്ങളായി ഒരേ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു ജയിക്കുന്ന മുതിർന്ന നേതാക്കൾ വരെ ഉൾപ്പെട്ടതാണ് ആ പട്ടിക. സിറ്റിങ് എംഎൽഎമാരായിരുന്ന പലരും കുറഞ്ഞത് 15 മണ്ഡലങ്ങളിലെങ്കിലും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് സർവേകൾ പറയുന്നു. ത്രികോണ മത്സരത്തിൽ കഴിഞ്ഞ രണ്ടു തവണയും ഭാഗ്യം ബിജെപിക്ക് ഒപ്പമായിരുന്നെങ്കിലും എൻഡിഎ ഒറ്റക്കെട്ടായി മത്സരിക്കുന്നില്ല എന്നതും പുതിയ സഖ്യങ്ങളുടെ രൂപീകരണവും ബിജെപിക്ക് വെല്ലുവിളിയാണ്. മറുഭാഗത്ത് ഇന്ത്യാ മുന്നണിയിലെ വിയോജിപ്പുകളും ഗ്രൂപ്പ് പോരാട്ടവും കോൺഗ്രസിനും തലവേദനയാകുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി നിർണായകമാവുക എന്തെല്ലാമാണ്? ഹരിയാനയിൽ ആർക്കാണ് മുൻതൂക്കം? ഒക്ടോബർ 8നു തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ ആരുടെ മുഖത്തായിരിക്കും പുഞ്ചിരി വിരിയുക? വായിക്കാം, വിശദമായ തിരഞ്ഞെടുപ്പു വിശകലനത്തിന്റെ രണ്ടാം ഭാഗം.

90 നിയമസഭ സീറ്റുകൾ, 1031 മത്സരാർഥികൾ! നിയമസഭാ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടക്കുന്ന ഹരിയാനയിൽ അവസാന കരുനീക്കങ്ങൾക്ക് ഒരുങ്ങുകയാണ് മുന്നണികൾ. ഭരണം സ്വപ്നം കാണുന്ന കോൺഗ്രസിനും ബിജെപിക്കും ഇക്കുറി പ്രധാന വെല്ലുവിളിയാവുന്നത് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത സ്ഥാനാർഥികളാണ്. മുൻ മന്ത്രിമാർ മുതൽ വർഷങ്ങളായി ഒരേ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു ജയിക്കുന്ന മുതിർന്ന നേതാക്കൾ വരെ ഉൾപ്പെട്ടതാണ് ആ പട്ടിക. സിറ്റിങ് എംഎൽഎമാരായിരുന്ന പലരും കുറഞ്ഞത് 15 മണ്ഡലങ്ങളിലെങ്കിലും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് സർവേകൾ പറയുന്നു.
ത്രികോണ മത്സരത്തിൽ കഴിഞ്ഞ രണ്ടു തവണയും ഭാഗ്യം ബിജെപിക്ക് ഒപ്പമായിരുന്നെങ്കിലും എൻഡിഎ ഒറ്റക്കെട്ടായി മത്സരിക്കുന്നില്ല എന്നതും പുതിയ സഖ്യങ്ങളുടെ രൂപീകരണവും ബിജെപിക്ക് വെല്ലുവിളിയാണ്. മറുഭാഗത്ത് ഇന്ത്യാ മുന്നണിയിലെ വിയോജിപ്പുകളും ഗ്രൂപ്പ് പോരാട്ടവും കോൺഗ്രസിനും തലവേദനയാകുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി നിർണായകമാവുക എന്തെല്ലാമാണ്? ഹരിയാനയിൽ ആർക്കാണ് മുൻതൂക്കം? ഒക്ടോബർ 8നു തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ ആരുടെ മുഖത്തായിരിക്കും പുഞ്ചിരി വിരിയുക? വായിക്കാം, വിശദമായ തിരഞ്ഞെടുപ്പു വിശകലനത്തിന്റെ രണ്ടാം ഭാഗം.
∙ പുതിയ മുന്നണികൾ
വളരെ പുതുമയാർന്ന മുന്നണി കൂട്ടുകെട്ടുകളാണ് ഇത്തവണ ഹരിയാനയിൽ പരീക്ഷിക്കപ്പെടുന്നത്. ജാട്ട് രാഷ്ട്രീയത്തിന്റെ നേട്ടം കൊയ്ത ദേവിലാൽ കുടുംബത്തിന്റെ പാരമ്പര്യം പേറുന്ന രണ്ടു പാർട്ടികൾ രണ്ടു മുന്നണികളുടെ ഭാഗമായി മത്സര രംഗത്തുണ്ടെന്നതാണ് ഇതിൽ ശ്രദ്ധേയം. ദേവിലാലിന്റെ മകൻ ഓം പ്രകാശ് ചൗട്ടാല നേതൃത്വം കൊടുക്കുന്ന ഐഎൻഎൽഡിയുടെ കടിഞ്ഞാൺ ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ അഭയ് സിങ് ചൗട്ടാലയുടെ കയ്യിലാണ്. 2018ൽ പിളർപ്പിനെ തുടർന്നു പാർട്ടിക്കുണ്ടായ തിരിച്ചടികൾ മറികടന്നു മുഖ്യധാരയിൽ മുന്നേറുന്നതിന് ഏതറ്റം വരെയും പോകുക എന്ന തീരുമാനത്തിലാണ് ഐഎൻഎൽഡി ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ഐഎൻഎൽഡി 53 സീറ്റിലും ബിഎസ്പി 37 സീറ്റിലുമാണ് മത്സരിക്കുന്നത്. 2018ലും ഇരു പാർട്ടികളും ഒന്നിച്ചു പ്രവർത്തിക്കുന്നതിനു ധാരണ ഉണ്ടാക്കിയിരുന്നെങ്കിലും ഐഎൻഎൽഡിയിലെ പിളർപ്പിനെ തുടർന്ന് ബിഎസ്പി സഖ്യത്തിൽനിന്നു പിൻവാങ്ങുകയായിരുന്നു.
അഭയ് സിങ് ചൗട്ടാലയുടെ ഇളയ അനിയൻ ദിഗ്‌വിജയ് ചൗട്ടാലയുടെ മകനാണ് ജനനായക് ജനതാ പാർട്ടിയ്ക്ക് (ജെജെപി) നേതൃത്വം കൊടുക്കുന്ന ദുഷ്യന്ത് ചൗട്ടാല. ഉത്തർപ്രദേശിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ ഒട്ടാകെയും ആദിവാസി ദലിത് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ മതിപ്പുള്ള നേതാവായി മാറിയിട്ടുണ്ട് ചന്ദ്രശേഖർ ആസാദ്. ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായാണ് (എഎസ്പി) ജെജെപി സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഐഎൻഎൽഡി വിട്ട് പുതിയ പാർട്ടിയായി മത്സരിച്ച ജെജെപിക്ക് തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്യാനായി. പാർട്ടിയുടെ 10 എംഎൽഎമാരുടെ കൂടി പിന്തുണയോടെയാണ് സംസ്ഥാനത്തു ബിജെപിക്കു ഭരണം നിലനിർത്താനായാത്. ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയും ആയി.
എന്നാൽ കർഷക സമരം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങി ജാട്ട് സമുദായത്തെ ഏറെ സ്വാധീനിക്കാവുന്ന വിഷയങ്ങളിൽ ബിജെപിയുടെ നിലപാടുകൾക്കൊപ്പം നിന്നതിന്റെ തിരിച്ചടികൾ ഭയന്ന് ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ജെജെപി ബിജെപിയുമായുളള സഖ്യം വിട്ടത്. ജാട്ടു കക്ഷികളുടെ ഒന്നിന്റെയും പിന്തുണയില്ലാത്തത് പാർട്ടിയെ ബാധിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയാണു ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സംസ്ഥാനത്തെ 89 സീറ്റുകളിലും പാർട്ടി നേരിട്ടു മത്സരിക്കുന്നു.
സിർസ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി റോഹ്താഷ് ജാങ്ഗ്ര പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഹരിയാന ലോക്ഹിത് പാർട്ടിയുടെ സിറ്റിങ് എംഎൽഎ ഗോപാൽ കാണ്ഠയ്ക്കു വേണ്ടി പിന്മാറിയത് ഏറെ ചർച്ചയായിരുന്നു. നിലവിലെ സഭയിൽ ബിജെപിയെ പിന്തുണച്ചിരുന്ന കാണ്ഠയ്ക്ക് സീറ്റ് വിട്ടു നൽകാൻ ബിജെപി തയാറായില്ല. തുടർന്ന് ഐഎൻഎൽഡി ബിഎസ്പി സഖ്യം അദ്ദേഹത്തിനു പിന്തുണയുമായെത്തി. ഇതെല്ലാം കഴിഞ്ഞാണു ബിജെപിയുടെ തന്ത്രപരമായ മറുനീക്കം ഉണ്ടായത്. പരസ്യമായി താൻ ഐഎൻഎൽഡി ബിഎസ്പി സഖ്യത്തോടൊപ്പം ആണെന്നു പറയുമ്പോഴും ജയിച്ചാൽ കാണ്ഠ വീണ്ടും ബിജെപി പക്ഷത്തേക്കു മാറിയേക്കും എന്നാണ് സംസാരം.
∙ യോജിപ്പില്ലാതെ ഇന്ത്യ മുന്നണി
ബിജെപി വിരുദ്ധ വോട്ടുകൾ ചിതറുന്നതു തടയുന്നതിന്റെ ഭാഗമായി ഇന്ത്യ മുന്നണിയുടെ ഭാഗമായ എഎപിയുമായി സഖ്യത്തിനു കോൺഗ്രസ് കേന്ദ്ര നേതൃത്വം ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ കുറഞ്ഞതു 10 സീറ്റ് എങ്കിലും വേണമെന്ന ആവശ്യത്തിൽ എഎപി ഉറച്ചു നിന്നതോടെ സഖ്യസാധ്യതകൾ ഇല്ലാതായി. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ തുടർച്ചയായി നിയമസഭയിലേക്കും ജയിച്ചു കയറാം എന്ന കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ ആത്മവിശ്വാസം കൂടുതൽ സീറ്റുകൾ വിട്ടു നൽകുന്നതിനെ എതിർത്തു; പ്രത്യേകിച്ചു പാർട്ടിയുടെ മുഖ്യമന്ത്രി മുഖമായ ഭൂപീന്ദർ സിങ് ഹൂഡ. നിലവിൽ സംസ്ഥാനത്തെ 89 സീറ്റുകളിലും മത്സരിക്കുന്ന കോൺഗ്രസ്, ഭിവാനി സീറ്റ് സിപിഎമ്മിന് വിട്ടു നൽകുകയും ചെയ്തു.
സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ നിർത്തിയാണ് എഎപി മത്സരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച എഎപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്നത് ആരെ തുണയ്ക്കും ആർക്കു വിനയാകും എന്നതും തിരഞ്ഞെടുപ്പു പ്രവചനങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ഡൽഹിക്കു പുറമേ പഞ്ചാബിലും പാർട്ടി അധികാരം പിടിച്ചതോടെ ഹരിയാനയിലും വേരുറപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാണു നേതാക്കൾ. മാത്രവുമല്ല ജയിൽ മോചിതനായ അരവിന്ദ് കേജ്‌രിവാൾ മുന്നിൽനിന്നു നയിക്കുന്നതോടെ പാർട്ടിയുടെ പ്രകടനം ഏറെ മെച്ചപ്പെടുമെന്നും എഎപി പ്രതീക്ഷിക്കുന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 46 സീറ്റിൽ മത്സരിച്ച് 0.48% മാത്രം വോട്ടു നേടിയ പാർട്ടി അത് എത്രമാത്രം വർധിപ്പിച്ചാലും കോൺഗ്രസിനു സംഭവിക്കുന്ന നഷ്ടമായി മാറാനാണു കൂടുതൽ സാധ്യത.
സംസ്ഥാനത്ത് 25% വരുന്ന ജാട്ടുകളും 30% വരുന്ന ഒബിസി വിഭാഗങ്ങളുമാണ് ഏറ്റവും നിർണായകമായ രീതിയിൽ തിരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കുന്ന രണ്ടു ജനവിഭാഗങ്ങൾ. ഐഎൻഎൽഡി – ബിഎസ്പി, ജെജെപി –എഎസ്പി സഖ്യങ്ങൾ ലക്ഷ്യമിടുന്നതും ഇതേ ജാട്ട്, പിന്നാക്ക വോട്ട് ബാങ്കാണ്. ഇതാകട്ടെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് അഞ്ചു സീറ്റുകൾ ബിജെപിയിൽനിന്നു പിടിച്ചെടുക്കാൻ ഏറെ സഹായിച്ചതുമാണ്.
∙ സെൽജയെ ആയുധമാക്കി ബിജെപി
ഗ്രൂപ്പും കൂട്ടിൽകുത്തുമില്ലാതെ എന്തു കോൺഗ്രസ് രാഷ്ട്രീയം എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റാകില്ലെന്ന് അടിവരയിടുന്നതാണ് ഹരിയാനയിലെയും സ്ഥിതി. പ്രബലമായ ഗ്രൂപ്പിനെ നയിക്കുന്നതു മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ. മറുവശത്ത് സിർസ മണ്ഡലത്തിലെ ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷയുമൊക്കെയായിരുന്നു സെൽജ കുമാരി (കുമാരി സെൽജ). ഹൂഡയെ മുന്നിൽനിർത്തിയാണ് കേന്ദ്ര നേതൃത്വം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എങ്കിലും സെൽജയുടെ നോമിനികൾ സ്ഥാനാർഥി പട്ടികയിൽനിന്ന് തുടച്ചു നീക്കപ്പെടുന്നില്ലെന്നും കേന്ദ്ര നേതൃത്വം ഉറപ്പാക്കി. എങ്കിലും 30–35 സീറ്റുകൾ തന്റെ ഗ്രൂപ്പിനായി പ്രതീക്ഷിച്ച അവർക്ക് 13 സീറ്റുകൾക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മാത്രവുമല്ല, നാർനൗദ് മണ്ഡലത്തിൽ അടുത്ത അനുയായി ആയ ഡോ.അജയ് ചൗധരിക്ക് സീറ്റ് ലഭിക്കാതിരുന്നത് സെൽജയെ ഏറെ ഖിന്നയാക്കി. സ്ഥാനാർഥിയായി എത്തിയ ജസ്സി പേഠ്‌വാഡിന്റെ അനുയായികൾ സെൽജയ്ക്കെതിരെ നടത്തിയ ജാതീയ പരാമർശങ്ങൾക്കൂടി ആയതോടെ സ്ഥിതി കൂടുതൽ മോശമായി. ദലിത് വിഭാഗത്തിൽനിന്നുള്ള സെൽജ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നവരിൽ ഇതുണ്ടാക്കാവുന്ന തിരിച്ചടി അറിയാവുന്ന ഭൂപീന്ദർ ഹൂഡ അടക്കമുള്ളവർ ഇതിനെതിരെ അതിശക്തമായി രംഗത്തുവന്നു. എന്നാൽ പ്രചാരണ രംഗത്ത് അവർ അധികം സജീവമാകാതിരുന്നതോടെ ബിജെപി വിഷയം ഏറ്റെടുത്തു.
മുൻമുഖ്യമന്ത്രിയും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ മനോഹർലാൽ ഖട്ടർ സെൽജയെ ബിജെപിയിലേക്കു ക്ഷണിക്കുകയും ചെയ്തു. സെൽജ കുമാരിയും പാർട്ടി നേതൃത്വവുമെല്ലാം ഇതിനെതിരെ രംഗത്തു വന്നെങ്കിലും സെൽജയുടെ നോമിനികൾ നിൽക്കുന്ന പല സീറ്റിലും ഹൂഡയെ പിന്തുണയ്ക്കുന്നവർ റിബലുകളായി രംഗത്തുണ്ടെന്നതും വാസ്തവമാണ്. എംപിമാരായവർ നിയമസഭയിലേക്കു മത്സരിക്കേണ്ട എന്ന പാർട്ടി തീരുമാനമാണു സെൽജയ്ക്കു തിരിച്ചടിയായത്. ലോക്സഭയിലേക്കു സ്ഥാനാർഥിയാകാൻ ആഗ്രഹമില്ലാതിരുന്ന തന്നെ അതിനായി കേന്ദ്ര നേതൃത്വം നിർബദ്ധിക്കുകയായിരുന്നു എന്നാണ് അവർ പറയുന്നത്. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന പ്രതീക്ഷ അവർ വച്ചുപുലർത്തിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിൽ പാർട്ടി കേന്ദ്ര നേതൃത്വത്തോട് അവർ പരാതി ഉന്നയിക്കുകയും അതൃപ്തി പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തു.
ഏതായാലും ആദ്യഘട്ടത്തിൽ കോൺഗ്രസിനുണ്ടായിരുന്ന വലിയ മുൻതൂക്കം കുറയ്ക്കാനെങ്കിലും സെൽജ കുമാരി വിഷയം ഉപയോഗിച്ചു ബിജെപിക്കു കഴിഞ്ഞിട്ടുണ്ടെന്നാണു സ്ഥിതി. പ്രത്യേകിച്ചും പാർട്ടിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലൂടെയും മറ്റും ‘ദലിത് സഹോദരിയെ’ അപമാനിച്ചെന്നും പാർശ്വവൽക്കരിച്ചെന്നുമുള്ള ഒരു പ്രചാരണം വ്യാപകമാക്കാൻ ബിജെപിക്കു കഴിഞ്ഞു. ജാതി തിരിച്ചുള്ള വോട്ടു കണക്കുകളിൽ ഏതെങ്കിലും വിഭാഗത്തിലെ ചെറിയ കൊഴിഞ്ഞുപോക്കും പ്രധാന പാർട്ടികൾക്കു തിരിച്ചടിയാകാം എന്ന അവസ്ഥ നിലനിൽക്കുന്നിടത്താണിത് എന്നതാണ് ശ്രദ്ധേയം. മാത്രവുമല്ല കോൺഗ്രസ് ഇതുവരെ ഉയർത്തിക്കൊണ്ടുവന്ന തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, ബിജെപി ഭരണത്തിന്റെ മറ്റു വീഴ്ചകൾ എന്നിവ പിന്നോട്ടു പോകാനും ഇതു കാരണമാക്കിയിട്ടുണ്ട്.