തൃശൂരിലെ പൂരം കലക്കലും അതിന്റെ അന്വേഷണ റിപ്പോർട്ടിനെച്ചൊല്ലിയുള്ള വിവാദവും സിപിഎമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ബിജെപിക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പിണറായി വിജയന്റെ ഭരണനേതൃത്വത്തിന്റെ ആശീർവാദത്തോടെ പൊലീസിലെ ചിലർ കളിച്ചോ എന്ന, ഇടതിന്റെ അടിവേരിളക്കുന്ന ഗുരുതര രാഷ്ട്രീയചോദ്യം അതുയർത്തുന്നു. ബിജെപി–സിപിഎം അന്തർധാരയുടെ മേലാണ് തൃശൂരിൽ താമര വിരിഞ്ഞതെന്നു പ്രതിപക്ഷം നിരന്തരമായി ആരോപിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ടെന്ന സംശയം തങ്ങൾക്കുമുണ്ടെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥിയും ആ പാർട്ടിയും സൂചിപ്പിക്കുന്നു. 2019നെക്കാളും തൃശൂരിൽ വോട്ടുകുറഞ്ഞത് എൽഡിഎഫിനല്ല, യുഡിഎഫിനാണെന്നു ചൂണ്ടിക്കാട്ടിയാണ് അന്തർധാരാ ആക്ഷേപത്തെ സിപിഎം ഖണ്ഡിക്കുന്നത്. ആ കണക്ക് പുറത്തുതീർക്കുന്ന പരിച മാത്രം. അതു തന്നെയാണോ അകത്തെയും വസ്തുത? തൃശൂരിൽ പാർട്ടി വോട്ടുകളും ബിജെപിക്കു പോയെന്ന ഗുരുതര കുറ്റസമ്മതം തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർ‍ട്ടുകളിലുണ്ട്! ഇതുവരെയുള്ള സിപിഎം പ്രതിരോധത്തെ ദുർബലമാക്കുന്നതാണ് ഉൾപാർട്ടി റിപ്പോർട്ടിന്റെ ഉള്ളടക്കം. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ 26–ാം പേജിൽ തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് ഇങ്ങനെ വിശദമാക്കി:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിലെ പൂരം കലക്കലും അതിന്റെ അന്വേഷണ റിപ്പോർട്ടിനെച്ചൊല്ലിയുള്ള വിവാദവും സിപിഎമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ബിജെപിക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പിണറായി വിജയന്റെ ഭരണനേതൃത്വത്തിന്റെ ആശീർവാദത്തോടെ പൊലീസിലെ ചിലർ കളിച്ചോ എന്ന, ഇടതിന്റെ അടിവേരിളക്കുന്ന ഗുരുതര രാഷ്ട്രീയചോദ്യം അതുയർത്തുന്നു. ബിജെപി–സിപിഎം അന്തർധാരയുടെ മേലാണ് തൃശൂരിൽ താമര വിരിഞ്ഞതെന്നു പ്രതിപക്ഷം നിരന്തരമായി ആരോപിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ടെന്ന സംശയം തങ്ങൾക്കുമുണ്ടെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥിയും ആ പാർട്ടിയും സൂചിപ്പിക്കുന്നു.

2019നെക്കാളും തൃശൂരിൽ വോട്ടുകുറഞ്ഞത് എൽഡിഎഫിനല്ല, യുഡിഎഫിനാണെന്നു ചൂണ്ടിക്കാട്ടിയാണ് അന്തർധാരാ ആക്ഷേപത്തെ സിപിഎം ഖണ്ഡിക്കുന്നത്. ആ കണക്ക് പുറത്തുതീർക്കുന്ന പരിച മാത്രം. അതു തന്നെയാണോ അകത്തെയും വസ്തുത? തൃശൂരിൽ പാർട്ടി വോട്ടുകളും ബിജെപിക്കു പോയെന്ന ഗുരുതര കുറ്റസമ്മതം തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർ‍ട്ടുകളിലുണ്ട്! ഇതുവരെയുള്ള സിപിഎം പ്രതിരോധത്തെ ദുർബലമാക്കുന്നതാണ് ഉൾപാർട്ടി റിപ്പോർട്ടിന്റെ ഉള്ളടക്കം.

തൃശൂര്‍ പൂരത്തിനിടെ ആൾക്കൂട്ടത്തെ തള്ളിമാറ്റുന്ന പൊലീസ് . ചിത്രം:മനോരമ
ADVERTISEMENT

സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ 26–ാം പേജിൽ തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് ഇങ്ങനെ വിശദമാക്കി: ‘നമ്മുടെ വോട്ടുകളിലും വലിയ തോതിലുള്ള ചോർച്ചയുണ്ടായി. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽനിന്നു ലഭിച്ച വോട്ട് ഇത്തവണ ലഭിച്ചില്ല. പുതിയ വോട്ടുകൾ വന്നിട്ടും ഈ നിലയാണുണ്ടായത്. പാർട്ടിവോട്ടുകൾ നഷ്ടപ്പെടാനിടയായതു ഗൗരവത്തോടെ പരിശോധിക്കണം. സിപിഐ സ്ഥാനാർഥി സുനിൽകുമാർ അംഗീകാരമുള്ള സ്ഥാനാർഥിയായിരുന്നു. ഈ തിരിച്ചടി ശരിയായ നിലയിൽ പരിശോധിക്കാൻ കഴിയണം’.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 16,226 വോട്ട് തൃശൂരിൽ കൂടുതൽ കിട്ടിയതായിരുന്നു പറഞ്ഞുനിൽക്കാൻ സിപിഎമ്മിന്റെ പിടിവള്ളി. എന്നാൽ, റിപ്പോർട്ടിൽ അമ്പരപ്പിക്കുന്ന മറ്റൊരു കണക്കുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോൾ എൽഡിഎഫിന് 1,47,431 വോട്ടു കുറഞ്ഞു! യുഡിഎഫിനു കുറഞ്ഞത് 24,139 വോട്ട്. ബിജെപിക്കു കൂടിയത് 2,09,982 വോട്ടും.

എൽഡിഎഫ് സ്ഥാനാർഥിക്കു കിട്ടാനിടയുള്ള വോട്ടിന്റെ കാര്യത്തിൽ പോളിങ്ങിനുശേഷം സിപിഎം കണക്കെടുത്തിരുന്നു. പക്ഷേ, വോട്ടെണ്ണിയപ്പോൾ ആ വിചാരിച്ച കണക്കും കിട്ടിയ വോട്ടും തമ്മിലെ വ്യത്യാസം 1,05,956 വോട്ടാണ്! അതും റിപ്പോർട്ടിലുണ്ട്. പാർട്ടി പ്രതീക്ഷിച്ച വോട്ടിൽ വലിയപങ്ക് ബിജെപിക്കു പോയി! അതിനുകാരണം പൂരം കലങ്ങിയതിനെത്തുടർന്നു ഭൂരിപക്ഷ വിഭാഗങ്ങളിലുണ്ടായ എതിർവികാരമാണോ എന്നു സിപിഐയും മറ്റും സംശയിച്ചാൽ കുറ്റം പറയാനാവില്ലെന്നു വ്യക്തം. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിനു കീഴിലുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയ ഇടതുമുന്നണിക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ മണ്ഡലത്തിൽപോലും ലീഡ് കിട്ടിയില്ല.

തൃശൂർ ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ചിത്രം ∙ മനോരമ

20 ലോക്സഭാ മണ്ഡലങ്ങളിൽ ആലത്തൂരിലും മാവേലിക്കരയിലും മാത്രമാണ് ഇടതുമുന്നണിക്ക് ഇത്തവണ കഷ്ടിച്ച് 40 ശതമാനം വോട്ടു നേടാൻ സാധിച്ചത്. ബാക്കിയെല്ലായിടത്തും അതിൽതാഴെ. ബിജെപി കുതിച്ച മണ്ഡലങ്ങളുടെ പരിശോധനയിൽ തെളിഞ്ഞുവരുന്നത് എൽഡിഎഫ് വോട്ടു ചോർച്ച തന്നെ. തൃശൂരൊഴിച്ച് എല്ലായിടത്തും ബിജെപിയുടെ മുന്നേറ്റം ജയത്തിലേക്ക് അടുക്കുന്നതു തടയാൻ കോൺഗ്രസിനു കഴിഞ്ഞു. ഒരു ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനെത്തന്നെ സ്വാധീനിക്കാവുന്ന പ്രാദേശിക വൈകാരികവിഷയമായി പ്രചാരണകാലത്ത് ഉയർന്നുവന്നത് തൃശൂർ പൂരം അലങ്കോലപ്പെട്ടതു മാത്രമായിരുന്നു. 

അവിടെ എൽഡിഎഫിന്റെ മാത്രമല്ല, യുഡിഎഫിന്റെ വോട്ടുകളും ബിജെപിക്കു മറിയാൻ പൂരപ്രേമികളുടെ അമർഷം കാരണമായോ? പൂരം അലങ്കോലപ്പെട്ടാൽ ബിജെപി അട്ടിമറിജയം നേടുമെന്ന വിലയിരുത്തൽ ഏതെങ്കിലും ബുദ്ധികേന്ദ്രത്തിൽ ഉരുത്തിരിഞ്ഞോ? പിണറായിയുടെ വിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥൻ അതിനു മുഖ്യകാർമികനായോ? പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം ആ ചോദ്യത്തിന് ഉത്തരം നൽകില്ല. കാരണം, തൃശൂരിലെ ബിജെപിയുടെ ജയം കേരളത്തിലെ മുന്നണികൾക്കു മുന്നിലെ രാഷ്ട്രീയപ്രശ്നമാണ്. അതിന്റെ പ്രകമ്പനങ്ങൾ ഉടനെങ്ങും അവസാനിക്കില്ല. 

ADVERTISEMENT

∙ അന്തർധാരയുടെ പിന്നിൽ

കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ സിപിഎമ്മും തമ്മിൽ അന്തർധാരയുണ്ടെന്ന ആക്ഷേപം ഇതുപോലെ ശക്തമായി ഉയർന്ന കാലഘട്ടം ഉണ്ടായിട്ടില്ല. അതിനിടയായ പ്രധാന കാരണങ്ങൾ ഇവയാണ്:

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ബിജെപി പിടിക്കുന്ന വോട്ടുകളിൽ കൂടുതലും യുഡിഎഫിന്റേതാകുമെന്നും എൽഡിഎഫ് വിരുദ്ധ വോട്ടുകൾ യുഡിഎഫിനും ബിജെപിക്കുമായി ചിതറുന്നത് എൽഡിഎഫിനു ഗുണകരമാകുമെന്നും കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും സൂചിപ്പിക്കുന്നു. ബിജെപിക്കെതിരെ സംസാരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും അവരുടെ മുന്നേറ്റത്തിന്റെ രാഷ്ട്രീയലാഭം ഇരിക്കട്ടെയെന്നു സിപിഎം വിചാരിക്കുന്നുണ്ടാകാം.

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. (Photo courtesy: Facebook/PinarayiVijayan)

∙ പിണറായി വിജയനുമായി ബന്ധപ്പെട്ട ലാവ്‌ലിൻ കേസ് സുപ്രീംകോടതിയിൽ മുപ്പതിലേറെ തവണ നീട്ടിവച്ചത് ആ രാഷ്ട്രീയധാരണയുടെ അടിസ്ഥാനത്തിലാണെന്ന ആരോപണം.

ADVERTISEMENT

∙ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായിട്ടും ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നിട്ടും അന്വേഷണം അദ്ദേഹത്തിലേക്കെത്തിയില്ല.

∙ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണങ്ങൾ ബിജെപിക്കു കേരളത്തിൽ വഴങ്ങിക്കൊടുക്കാൻ പിണറായി വിജയനെ നിർബന്ധിതനാക്കുന്നുവെന്ന ആരോപണം.

∙ ആർഎസ്എസ് ഉന്നതരുമായി എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചകൾ എൽഡിഎഫിനുള്ളിൽതന്നെ വൻ വിവാദമായശേഷവും അദ്ദേഹത്തെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം.

എസ്എൻഡിപി വോട്ടുചോർച്ച സംബന്ധിച്ചു തെക്കൻ കേരളത്തിൽനിന്നുള്ള ഒരു സംസ്ഥാന കമ്മിറ്റിയംഗം പറഞ്ഞത് ഇതാണ്: ‘വെള്ളാപ്പള്ളിയുടെ വീട്ടിൽ രണ്ട് അടുക്കളയാണ്. ഒന്ന് ബിജെപി അടുക്കള, മറ്റേത് സിപിഎം അടുക്കള. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും രാഷ്ട്രീയമായി രണ്ടു ചേരിയിൽ നിൽക്കുന്നതിനെയാണു രണ്ട് അടുക്കളയായി വിശേഷിപ്പിച്ചത്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാൻ സിപിഎം മനഃപൂർവം സൃഷ്ടിച്ച കെണിയാണു ശബരിമല വിവാദമെന്ന് അവകാശപ്പെടുന്നവർവരെ പാർട്ടിയിലുണ്ട്. കോൺഗ്രസിനു ലഭിക്കുന്ന ഭൂരിപക്ഷവോട്ട് ബിജെപിയിലേക്കു മാറ്റുകയായിരുന്നത്രേ ലക്ഷ്യം.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രകടനം. ചിത്രം∙ മനോരമ

എന്നാൽ, സിപിഎമ്മിന്റെ ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആയിരുന്ന ഈഴവവോട്ടുകളും മറിഞ്ഞതായി ഈ ലോക്സഭാ ഫലം തെളിയിക്കുന്നു. കോൺഗ്രസിനു കെണിവച്ചതാണെങ്കിൽ അതു വൈകാതെ പാർട്ടിക്കും കൊണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറുമെന്നു വാദിക്കുന്നതിനു പിന്നിലും യുഡിഎഫ് വോട്ട് ബിജെപി തുടർന്നും ചോർത്തുമെന്ന പ്രതീക്ഷയാണ്. ബിജെപിയുടെ മനസ്സിലിരിപ്പ് മറ്റൊന്നാണ്. നിയമസഭയിലേക്കു കോൺഗ്രസ് ജയിച്ചാൽ പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനം മുപ്പതു വർഷമെങ്കിലും പിന്നിലേക്കു പോകും. കോൺഗ്രസ് തോറ്റാൽ ബിജെപിക്കു രണ്ടാം ശക്തിയാകാമെന്നാണു പ്രതീക്ഷ. അന്തർധാരാ ആരോപണങ്ങളിൽ ഈ ഘടകങ്ങളുമുണ്ട്.

∙ ഇരുട്ടിൽ നിൽക്കുന്ന അണികൾ

പാർട്ടി അംഗങ്ങളുടെയും കീഴ്ഘടകങ്ങളുടെയും ജാഗ്രതയ്ക്കപ്പുറത്ത് ഉന്നതതലത്തിലാണ് സിപിഎം–ബിജെപി അന്തർധാര രൂപപ്പെട്ടതെന്ന ചർച്ച പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചവേളയിൽ സിപിഎമ്മിൽ ശക്തമായി. സംസ്ഥാനത്തെ ജാതിസംഘടനകളുടെ പ്രവർത്തനം സസൂക്ഷ്മം നിരീക്ഷിച്ച് അതിൽ ഇടപെടുന്നതിൽ സിപിഎമ്മിനെപ്പോലെ ശ്രദ്ധിക്കുന്ന മറ്റൊരു പാർട്ടിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങളിൽ പ്രധാനം എസ്എൻഡിപി യോഗത്തിലും ബിഡിജെഎസിലും ബിജെപി നുഴഞ്ഞുകയറിയതാണെന്നു പാർട്ടി വിലയിരുത്തി.

പിണറായി വിജയനും എം.വി.ഗോവിന്ദനും സംഭാഷണത്തിൽ.

തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ അവതരിപ്പിക്കുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാക്കുകളിൽ ആ നിരാശ നിഴലിച്ചു.‘‘ഇടത് അനുകൂല എസ്എൻഡിപി ശാഖകൾ പിരിച്ചുവിട്ട് അവിടെ സംഘപരിവാറുകാരെ കൊണ്ടുവരുന്നു. എസ്എൻഡിപി വഴി എൻഡിഎ ഇക്കുറി വോട്ടു ചോർത്തി. ബിഡിജെഎസ് ഉണ്ടായതു യാദൃച്ഛികമായല്ല. അതു സംഘപരിവാർ അജൻഡയാണ്.’’ പ്രാദേശിക നേതൃത്വങ്ങളുമായി ഇടഞ്ഞു പാർട്ടിവിടുന്ന അംഗങ്ങൾ അടുത്ത മേച്ചിൽപുറമായി ബിഡിജെഎസിനെ കാണുന്ന സ്ഥിതി ആ പാർട്ടിക്കു സ്വാധീനമുള്ള ചിലയിടങ്ങളിലുണ്ട്.

∙ കണ്ണൂരിലും ചോർന്നു, പാർട്ടി വോട്ട്

മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സ്വന്തം ജില്ലയായ കണ്ണൂരിലും ചോർന്നതു ചില്ലറ വോട്ടുകളല്ല. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു കിട്ടിയതിൽനിന്ന് 2.12 ലക്ഷം വോട്ടുകളുടെ കുറവാണുണ്ടായത്. സർക്കാരിനോടും പാർട്ടിയോടുമുള്ള പ്രതിഷേധം അണികൾ പ്രകടിപ്പിച്ചെന്നു കരുതാൻ ഈ കണക്കുകൾ ധാരാളം. രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിലേറ്റാൻ വോട്ടുചെയ്ത പാർട്ടി അനുഭാവികളിൽ 150–160 പേർ ഓരോ ബൂത്തിലും മാറിച്ചിന്തിച്ചെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പറയുന്നത്.

(മാറി മറിയുന്ന കണ്ണൂർ സമവാക്യങ്ങൾ – വായിക്കാം ‘പാറിപ്പതറുന്ന ചെങ്കൊടി’ അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ) 

English Summary:

Thrissur Pooram: Did It Pave the Way for BJP's Victory in Kerala?