പശ്ചിമേഷ്യയിൽ ആവർത്തിക്കുമോ ഹിറ്റ്ലറുടെ ആനമണ്ടത്തരം! ‘വളരെ അപകടകരമാണ് ഇറാൻ– ഇസ്രയേൽ സംഘർഷം’
ഒരു മുന്നണിയിൽ പോരാടുന്നതിനിടെ മറ്റൊരു മുന്നണി തുറക്കുകയോ? അങ്ങനെയൊരു നീക്കം ആനമണ്ടത്തരമായാണു യുദ്ധതന്ത്രജ്ഞർ പൊതുവേ കാണുന്നത്. രണ്ടാം ലോകയുദ്ധത്തിലെ 2 സംഭവങ്ങളാണ് അതിന് ഉദാഹരണമായി അവർ എടുത്തുകാട്ടുന്നത്. 1. യൂറോപ്പ് മുഴുവൻ അധീനതയിലാക്കിയ ജർമൻ സ്വേച്ഛാധിപതി ഹിറ്റ്ലർ പടിഞ്ഞാറ് ബ്രിട്ടനുമായുള്ള യുദ്ധം തുടരുമ്പോൾത്തന്നെ കിഴക്ക് സോവിയറ്റ് റഷ്യയെ ആക്രമിച്ചത്. 2. ബ്രിട്ടന്റെ ഏഷ്യൻ സാമ്രാജ്യം പിടിച്ചെടുക്കാൻ പോരാടിക്കൊണ്ടിരിക്കെത്തന്നെ ജപ്പാൻ യുഎസിന്റെ പേൾ ഹാർബർ ആക്രമിച്ച് പുതിയ ശത്രുവിനെ സൃഷ്ടിച്ചത്. ജർമനി–ഇറ്റലി–ജപ്പാൻ അച്ചുതണ്ട് അതോടെ പുതിയ 2 ശത്രുക്കളെ സൃഷ്ടിച്ച് പുതിയ 2 പോർമുഖങ്ങൾ തുറന്നു. യുദ്ധത്തിൽ അവർ തോറ്റതിനു പ്രധാന കാരണമായി ഈ 2 ആനമണ്ടത്തരങ്ങളാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു മുന്നണിയിൽ പോരാടുമ്പോൾ മറ്റൊരു മുന്നണിയിൽനിന്നു മറ്റൊരു ശത്രു ഭീഷണി ഉയർത്തിയാലോ? ഇന്ത്യ പലതവണ നേരിട്ടിട്ടുള്ള വെല്ലുവിളിയാണിത്. പാക്കിസ്ഥാനുമായി എന്നെല്ലാം പോരാട്ടത്തിലേർപ്പെട്ടോ അന്നെല്ലാം ഇന്ത്യയെ ഈ ഭയം ഗ്രസിച്ചിരുന്നു. പൊതുവേ യുദ്ധതന്ത്രജ്ഞരും നയതന്ത്രജ്ഞരും ഉപദേശിക്കുന്നതു പ്രകാരം രണ്ടാം ശത്രുവിനെ നയതന്ത്രത്തിലൂടെയും യുദ്ധേതര സൈനികതന്ത്രത്തിലൂടെയും അടക്കിനിർത്തുകയാണ് ഇന്ത്യ ചെയ്തത്. എന്നാൽ, പശ്ചിമേഷ്യയിൽ ഇന്ന് അതല്ല കാണുന്നത്. ഒരു മുന്നണിയിലെ പോരാട്ടം

ഒരു മുന്നണിയിൽ പോരാടുന്നതിനിടെ മറ്റൊരു മുന്നണി തുറക്കുകയോ? അങ്ങനെയൊരു നീക്കം ആനമണ്ടത്തരമായാണു യുദ്ധതന്ത്രജ്ഞർ പൊതുവേ കാണുന്നത്. രണ്ടാം ലോകയുദ്ധത്തിലെ 2 സംഭവങ്ങളാണ് അതിന് ഉദാഹരണമായി അവർ എടുത്തുകാട്ടുന്നത്. 1. യൂറോപ്പ് മുഴുവൻ അധീനതയിലാക്കിയ ജർമൻ സ്വേച്ഛാധിപതി ഹിറ്റ്ലർ പടിഞ്ഞാറ് ബ്രിട്ടനുമായുള്ള യുദ്ധം തുടരുമ്പോൾത്തന്നെ കിഴക്ക് സോവിയറ്റ് റഷ്യയെ ആക്രമിച്ചത്. 2. ബ്രിട്ടന്റെ ഏഷ്യൻ സാമ്രാജ്യം പിടിച്ചെടുക്കാൻ പോരാടിക്കൊണ്ടിരിക്കെത്തന്നെ ജപ്പാൻ യുഎസിന്റെ പേൾ ഹാർബർ ആക്രമിച്ച് പുതിയ ശത്രുവിനെ സൃഷ്ടിച്ചത്. ജർമനി–ഇറ്റലി–ജപ്പാൻ അച്ചുതണ്ട് അതോടെ പുതിയ 2 ശത്രുക്കളെ സൃഷ്ടിച്ച് പുതിയ 2 പോർമുഖങ്ങൾ തുറന്നു. യുദ്ധത്തിൽ അവർ തോറ്റതിനു പ്രധാന കാരണമായി ഈ 2 ആനമണ്ടത്തരങ്ങളാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒരു മുന്നണിയിൽ പോരാടുമ്പോൾ മറ്റൊരു മുന്നണിയിൽനിന്നു മറ്റൊരു ശത്രു ഭീഷണി ഉയർത്തിയാലോ? ഇന്ത്യ പലതവണ നേരിട്ടിട്ടുള്ള വെല്ലുവിളിയാണിത്. പാക്കിസ്ഥാനുമായി എന്നെല്ലാം പോരാട്ടത്തിലേർപ്പെട്ടോ അന്നെല്ലാം ഇന്ത്യയെ ഈ ഭയം ഗ്രസിച്ചിരുന്നു. പൊതുവേ യുദ്ധതന്ത്രജ്ഞരും നയതന്ത്രജ്ഞരും ഉപദേശിക്കുന്നതു പ്രകാരം രണ്ടാം ശത്രുവിനെ നയതന്ത്രത്തിലൂടെയും യുദ്ധേതര സൈനികതന്ത്രത്തിലൂടെയും അടക്കിനിർത്തുകയാണ് ഇന്ത്യ ചെയ്തത്.
1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ അതു വ്യക്തമായി കണ്ടതാണ്. പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിനിടെ ഹിമാലയൻ അതിർത്തി കടന്ന് ചൈനീസ് സൈന്യം എത്താതിരിക്കാൻ യുദ്ധം യാത്ര ദുഷ്കരമായ മഞ്ഞുകാലത്താക്കി. ഒപ്പം സോവിയറ്റ് യൂണിയനെക്കൊണ്ട് അവരുടെ ചൈനീസ് അതിർത്തിയിലേക്കു ചെറിയ സൈനികനീക്കം നടത്തി ചൈനയെ ഭീഷണിയുടെ നിഴലിൽ നിർത്തുകയും ചെയ്തു. അങ്ങനെ മികച്ച സൈനികതന്ത്രവും നയതന്ത്രവും സംയോജിപ്പിച്ച് ഇന്ത്യ ആ യുദ്ധത്തിൽ പൂർണവിജയം നേടി.
എന്നാൽ, പശ്ചിമേഷ്യയിൽ ഇന്ന് അതല്ല കാണുന്നത്. ഒരു മുന്നണിയിലെ പോരാട്ടം തുടരുമ്പോൾത്തന്നെ ഓരോരുത്തരും പുതിയ മുന്നണികൾ സൃഷ്ടിച്ചു പോരാടുകയാണ്. കൃത്യം ഒരു വർഷം മുൻപ് ലോകത്തെ ഞെട്ടിച്ചുകൊണ്ടു ഹമാസ് നടത്തിയ ആക്രമണവും അതിനെതിരെ ഇസ്രയേൽ ആരംഭിച്ച സൈനികനടപടിയും ഇന്നു പശ്ചിമേഷ്യയിൽ വിവിധ പോർമുഖങ്ങളിലെ വിപുലമായ പോരാട്ടമായി മാറിയിരിക്കുന്നു. എല്ലാ പോർമുഖങ്ങളിലും പൊതുവായുള്ളത് ഇസ്രയേൽ മാത്രം. പോർമുഖങ്ങൾ ഇവയാണ്:
1. ഗാസ
ഇവിടെയാണ് ആക്രമണം ആരംഭിച്ചത്. ഹമാസിന്റെ ആദ്യപ്രഹരത്തിൽ ആടിയുലഞ്ഞ ഇസ്രയേൽ സുരക്ഷാസംവിധാനം പ്രതികരിക്കാൻ സമയമെടുത്തു. എന്നാൽ, തിരിച്ചടി തുടങ്ങിയതോടെ അത് അതിശക്തമായി മാറി. ഹമാസിന്റെ ആക്രമണശേഷി തകർക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നാണ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ അതല്ല, ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസ പ്രദേശം വീണ്ടും പൂർണമായി അധീനതയിലാക്കാനോണോ ഇസ്രയേൽ ശ്രമമെന്നാണ് ഇപ്പോഴത്തെ ആശങ്ക.
2. വെസ്റ്റ് ബാങ്ക്
പലസ്തീൻ അതോറിറ്റിക്കു പരിമിത അധികാരമുള്ള ഈ പ്രദേശത്ത് ഇസ്രയേൽ ജൂതന്മാരെ നിർബന്ധിതമായി താമസിപ്പിക്കുന്നു എന്ന ആരോപണത്തിലാണ് സംഘർഷം തുടങ്ങിയത്. ഈ പ്രദേശത്തു ഹമാസിനു സ്വാധീനം കുറവായതിനാൽ പ്രശ്നമുണ്ടാകില്ലെന്നാണു കരുതിയിരുന്നത്. എന്നാൽ, വെസ്റ്റ് ബാങ്കിൽ ഹമാസ്, ഹിസ്ബുല്ല താവളങ്ങളുണ്ടെന്നു പറഞ്ഞ് 2 മാസം മുൻപ് ഇസ്രയേൽ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്.
3. ഗോലാൻ കുന്നുകൾ
പോരാട്ടത്തിന്റെ ആദ്യമാസങ്ങളിൽ പൊതുവേ ശാന്തമായിരുന്ന ഈ പ്രദേശത്ത് 4 മാസം മുൻപാണു ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചത്. സിറിയയുടെ ഭൂമിയെങ്കിലും ഇസ്രയേൽ അധിനിവേശത്തിലുള്ള ഇവിടുത്തെ ജൂതത്താവളങ്ങൾക്കെതിരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയതായാണ് ഇസ്രയേൽ ആരോപിക്കുന്നത്.
4. യെമൻ
ഇസ്രയേൽ – ഹമാസ് പോരാട്ടം ആരംഭിച്ചപ്പോൾത്തന്നെ യെമനിലെ ഹൂതികൾ ഇസ്രയേലിലേക്കു മിസൈൽ – ഡ്രോൺ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. ആദ്യഘട്ടങ്ങളിൽ സൂയസിലൂടെയുള്ള കപ്പൽഗതാഗതത്തിനു ഭീഷണിയെന്നു പറഞ്ഞ് യുഎസും ബ്രിട്ടനും പടക്കപ്പലുകളുമായെത്തി ഹൂതികളെ തടഞ്ഞു. എന്നാൽ, ഇറാൻ പിന്തുണയുള്ള ഹൂതികളുടെ താവളങ്ങൾക്കെതിരെ ഏതാനും ആഴ്ചകളായി ഇസ്രയേൽതന്നെ നേരിട്ട് ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
5. തെക്കൻ ലബനൻ
ഇസ്രയേലിനെ എതിർക്കുന്ന ഷിയാ സംഘടനയായ ഹിസ്ബുല്ലയുടെ താവളങ്ങൾ ഇവിടെയാണ്. ഹമാസുമായുള്ള തങ്ങളുടെ പോരാട്ടത്തിനിടെ ഇസ്രയേലിലെ സൈനികത്താവളങ്ങൾക്കുനേരെ ഹിസ്ബുല്ല പലതവണ ഡ്രോൺ – മിസൈൽ ആക്രമണം നടത്തിയത് ഇസ്രയേലിനെ പ്രകോപിപ്പിച്ചു. ഹിസ്ബുല്ലയുടെ മധ്യതല നേതാക്കൾ സന്ദേശങ്ങൾ കൈമാറാനായി കൊണ്ടുനടന്ന പേജറുകൾ പൊട്ടിത്തെറിച്ചതോടെ ഏതാനും ആഴ്ചകളായി ഈ പോർമുഖം ആളിക്കത്തുകയാണ്. പേജർ സ്ഫോടനത്തിനു പിന്നിൽ ഇസ്രയേൽ ഇന്റലിജൻസിന്റെ കൈകളുണ്ടെന്ന ആരോപണം അവർ നിഷേധിച്ചിട്ടില്ല. കമ്പോളങ്ങളിലെയും തെരുവുകളിലെയും ജനക്കൂട്ടത്തിനിടയിൽ പേജറുകൾ പൊട്ടിത്തെറിച്ച് സാധാരണ പൗരരുടെയും മരണത്തിനും പരുക്കിനും ഇടയാക്കിയത് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പല രാജ്യങ്ങൾക്കും സ്വീകാര്യമായിട്ടില്ല. ഈ രീതിയിലുള്ള അതിക്രമം ഭീകരാക്രമണത്തിനു തുല്യമാണെന്ന ആരോപണം വരെ ഉയർന്നെങ്കിലും ഇസ്രയേലിനു കുലുക്കമില്ല.
∙ ഉറക്കം കെടുത്തുന്നു, ആകാശപ്പോർമുഖം
കരയിലെ പോരാട്ടങ്ങളെക്കാൾ ഇന്ന് ലോകത്തെ ആശങ്കപ്പെടുത്തുന്നത് ആകാശത്തും നയതന്ത്രരംഗത്തുമായി നടക്കുന്ന മറ്റൊരു പോരാട്ടമാണ്; പശ്ചിമേഷ്യയെ മറ്റൊരു വിപുലമായ സൈനികയുദ്ധത്തിലേക്കു തള്ളിവിടാൻ സാധ്യതയുള്ള ഇസ്രയേൽ – ഇറാൻ പോരാട്ടം. ഇസ്രയേൽ – ഹമാസ് പോരാട്ടത്തിന്റെ ആദ്യഘട്ടം മുതൽ ഇറാൻ പരോക്ഷമായെങ്കിലും രംഗത്തുണ്ടായിരുന്നു; ഇറാന്റെ നിയന്ത്രണത്തിലുള്ള ഹിസ്ബുല്ലയുടെ മിസൈൽ – ഡ്രോൺ ആക്രമണങ്ങളിലൂടെ. ഏപ്രിലിൽ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിനുനേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതോടെയാണ് ഇറാൻ – ഇസ്രയേൽ വടംവലി അപകടകരമായ സാഹചര്യത്തിലേക്കു മാറിയത്.
ഇസ്രയേലിനെതിരെ ഇറാൻ മധ്യദൂര മിസൈലുകൾ അയച്ചതോടെ അതുവരെ ഒരു സായുധസേനയും (ഇസ്രയേൽ) വിവിധ സായുധസംഘങ്ങളും (ഹമാസ്, ഹിസ്ബുല്ല തുടങ്ങിയവ) തമ്മിലായിരുന്ന ഏറ്റുമുട്ടൽ 2 രാജ്യങ്ങളുടെ സൈന്യങ്ങൾ തമ്മിലെന്ന തലത്തിലേക്കു നീങ്ങി. തുടർന്നാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ മിസൈൽ ആക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചത്. പിന്നാലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയെ വധിക്കുകയും ലബനനിലെ ഹിസ്ബുല്ല ക്യാംപുകൾക്കെതിരെ കരയാക്രമണം അഴിച്ചുവിടുകയും ചെയ്തു.
ഒരുതരത്തിൽ ഇതു വളരെ അപകടകരമാണ്. മധ്യേഷ്യയിലെ മുൻനിര സൈനികശക്തികളാണ് ഇസ്രയേലും ഇറാനും. ഇരുരാജ്യങ്ങൾക്കും വൻ സൈന്യം മാത്രമല്ല, മികച്ച സൈനികസാങ്കേതികവിദ്യയുമുണ്ട്. ഇരുകൂട്ടർക്കും അണ്വായുധമോ അണ്വായുധശേഷിയോ അണ്വായുധസാങ്കേതികവിദ്യയോ കൈവശമുണ്ടെന്നതു പരസ്യമായ രഹസ്യവുമാണ്. ഇതിനു മറുവശവുമുണ്ട്. 2 രാജ്യങ്ങളുടെ സൈന്യങ്ങൾ തമ്മിലുള്ള പോരാട്ടം താരതമ്യേന നയതന്ത്ര നിയന്ത്രണങ്ങൾക്കു വിധേയമാണ്. സായുധസംഘങ്ങളെക്കാൾ നയതന്ത്രത്തിനു ചെവികൊടുക്കാൻ രാജ്യങ്ങളുടെ സൈന്യങ്ങൾ തയാറാണ്. മാത്രമല്ല, ഇറാനും ഇസ്രയേലും തമ്മിൽ കരയതിർത്തി ഇല്ലാത്തതിനാൽ പരസ്പരം സൈനികാധിനിവേശം നടത്തുമെന്ന ആശങ്കയുമില്ല. ഇറാനെയും ഇസ്രയേലിനെയും നയതന്ത്രവഴിയിൽ കൊണ്ടുവരികയാണു ലോകശക്തികളുടെ മുന്നിലുള്ള വെല്ലുവിളിയും പോംവഴിയും. പക്ഷേ, അതിന് ഇറാനെ എതിർക്കുന്ന സുന്നി അറബ് രാജ്യങ്ങൾ അനുവദിക്കുമോ? ഇറാന് അത്തരമൊരു ശാക്തികപരിഗണന ലഭിക്കുന്നത് അവർക്ക് ഇഷ്ടമായെന്നുവരില്ല.