കുതിച്ച് ഇന്ത്യ, വിദേശ നിക്ഷേപകർക്കും വിശ്വാസം; ചൈനയെ വിശ്വസിച്ചവർക്ക് കൈപൊള്ളി; ‘പോയവരെല്ലാം തിരികെ വരും’
ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണി ഇന്ത്യൻ വിപണിക്കു വെല്ലുവിളിയാകുമോ? വിദേശ ധനസ്ഥാപനങ്ങൾക്ക് ആ വിപണികളിലുണ്ടായിരിക്കുന്ന അതിതാൽപര്യത്തിന് ആയുസ്സുണ്ടാകുമോ? വിദേശ ധനസ്ഥാപനങ്ങൾ ഈ മാസം ആദ്യം ഇന്ത്യയിലെ ഓഹരി വിപണിയെ കൈവിട്ടു കൂട്ടത്തോടെ ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ചേക്കേറിയപ്പോൾ സെൻസെക്സിലും നിഫ്റ്റിയിലും നേരിട്ട അതിഭീമമായ ഇടിവിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർക്കു മുന്നിൽ ഉയർന്നിരിക്കുന്ന വലിയ ചോദ്യങ്ങളാണ് ഇവ. ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിൽ 4521 പോയിന്റ് നഷ്ടം നേരിട്ടപ്പോൾ ആസ്തിമൂല്യത്തിൽനിന്ന് 25 ലക്ഷം കോടിയിലേറെ രൂപയുടെ ചോർച്ച നേരിടേണ്ടിവന്ന നിക്ഷേപകരുടെ ആശങ്ക നിറഞ്ഞ ചോദ്യങ്ങൾ. ആദ്യ ചോദ്യത്തിന് ഉത്തരം

ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണി ഇന്ത്യൻ വിപണിക്കു വെല്ലുവിളിയാകുമോ?
വിദേശ ധനസ്ഥാപനങ്ങൾക്ക് ആ വിപണികളിലുണ്ടായിരിക്കുന്ന അതിതാൽപര്യത്തിന് ആയുസ്സുണ്ടാകുമോ?
വിദേശ ധനസ്ഥാപനങ്ങൾ ഈ മാസം ആദ്യം ഇന്ത്യയിലെ ഓഹരി വിപണിയെ കൈവിട്ടു കൂട്ടത്തോടെ ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ചേക്കേറിയപ്പോൾ സെൻസെക്സിലും നിഫ്റ്റിയിലും നേരിട്ട അതിഭീമമായ ഇടിവിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർക്കു മുന്നിൽ ഉയർന്നിരിക്കുന്ന വലിയ ചോദ്യങ്ങളാണ് ഇവ. ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിൽ 4521 പോയിന്റ് നഷ്ടം നേരിട്ടപ്പോൾ ആസ്തിമൂല്യത്തിൽനിന്ന് 25 ലക്ഷം കോടിയിലേറെ രൂപയുടെ ചോർച്ച നേരിടേണ്ടിവന്ന നിക്ഷേപകരുടെ ആശങ്ക നിറഞ്ഞ ചോദ്യങ്ങൾ.
ആദ്യ ചോദ്യത്തിന് ഉത്തരം ‘ഇല്ല’ എന്നാണെന്നിരിക്കെ രണ്ടാം ചോദ്യത്തിനും മറ്റൊരുത്തരം തേടേണ്ടതില്ല. ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണി ഇന്ത്യൻ വിപണിക്കു വെല്ലുവിളിയാകില്ലെന്നു ബോധ്യപ്പെടാൻ കാരണങ്ങൾ പലതുണ്ട്. വിദേശ ധനസ്ഥാപനങ്ങൾക്ക് ആ വിപണികളിലുണ്ടായിരിക്കുന്ന അതിതാൽപര്യത്തിന് ആയുസ്സുണ്ടാകില്ലെന്നതാകട്ടെ അനുഭവ സാക്ഷ്യവും.
∙ ചൈന തളരുകയാണോ?
എന്തുകൊണ്ടാണു വിദേശ ധനസ്ഥാപനങ്ങൾക്കു പെട്ടെന്നു ചൈനക്കമ്പമുണ്ടായതെന്നു നോക്കുക. ചൈനയിലെ ഭരണകൂടം ചില സാമ്പത്തിക ഉത്തേജക പരിപാടികൾ പ്രഖ്യാപിച്ചതാണു കാരണം. ഉത്തേജക നടപടികൾ എന്തുകൊണ്ട് ആവശ്യമായി എന്ന ചോദ്യമാണ് അപ്പോൾ ആരും ചോദിച്ചുപോകുക. സമ്പദ്‌വ്യവസ്ഥ അഭിലഷണീയമായ തോതിൽ വളരുന്നില്ലെന്നതുകൊണ്ടാണ് ഉത്തേജക നടപടികൾ ആവശ്യമായി വന്നത് എന്നതല്ലേ യാഥാർഥ്യം?
ഇനി ഉത്തേജക നടപടികളുടെ പ്രയോജനം എത്രമാത്രമെന്നു നോക്കാം. അതു വളരെ കുറഞ്ഞ അളവിലൊതുങ്ങാനാണു സാധ്യതയെന്നു സാമ്പത്തിക നിരീക്ഷകർ അനുമാനിക്കുന്നു. പ്രയോജനം ഗണ്യമാകണമെങ്കിൽ, അതായത് മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വർധനയുണ്ടാകണമെങ്കിൽ കൂടുതൽ ഉത്തേജക നടപടികൾ ആവശ്യമാണെന്നും അവർ കരുതുന്നു. ചൈനീസ് ജനതയുടെ ഉപഭോഗ വർധന ഉറപ്പാക്കുന്നതല്ല ഉത്തേജക നടപടികളെന്ന പോരായ്മയും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണികളിൽ പ്രകടമായ പ്രസരിപ്പു താൽക്കാലികമാണെന്നു ചില പ്രമുഖ വിദേശ നിക്ഷേപകർ കരുതുന്നു. അവിടെ ഓഹരി വിലകൾ തീരെ താഴ്ന്ന നിലവാരത്തിലെത്തിയതിനാലും ഇന്ത്യയിലെ ഓഹരി വിലകൾ ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാലും സംഭവിച്ചിരിക്കുന്ന പ്രസരിപ്പാണ് അതെന്ന് അവർ പറയുന്നു.
∙ ഇന്ത്യയ്ക്ക് വെല്ലുവിളിയാണോ?
ഈ അനുമാനങ്ങളും നിരീക്ഷണങ്ങളും ആ ചോദ്യങ്ങളിലേക്കാണു വീണ്ടും നയിക്കുന്നത്: ചൈനയിലെയും ഹോങ്കോങ്ങിലെയും ഓഹരി വിപണി ഇന്ത്യൻ വിപണിക്കു വെല്ലുവിളിയാകുമോ? വിദേശ ധനസ്ഥാപനങ്ങൾക്ക് ആ വിപണികളിലുണ്ടായിരിക്കുന്ന അതിതാൽപര്യത്തിന് ആയുസ്സുണ്ടാകുമോ? രണ്ടു ചോദ്യങ്ങൾക്കുമുള്ള ‘ഇല്ല’ എന്ന ഉത്തരം പ്രസക്തമാകുന്നതും ഈ അനുമാനങ്ങളുടെയും നിരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലാണ്.
എന്തിനേറെ? ചൈനയിലെ ഓഹരി വില സൂചികയായ ഷാങ്ഹായ് കോംപസിറ്റ് ഇൻഡെക്സും ഹോങ്കോങ് സൂചികയായ ഹാങ്സെങ്ങും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ദയനീയ പ്രകടനമാണല്ലോ കാഴ്ചവച്ചത്. ചൈനയിലേക്കു കുതിച്ച നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്കു തിരിച്ചുപോരുന്നതു താമസിയാതെ കാണാം. ചൈനയിൽ മൂന്നു വർഷത്തിനിടയിൽ മൂന്നു തവണയെങ്കിലും സാമ്പത്തിക ഉത്തേജക നടപടികൾ പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ വിദേശ ധനസ്ഥാപനങ്ങൾ അങ്ങോട്ടു കുതിച്ചിട്ടുമുണ്ട്. മൂന്നു തവണയും കൈപൊള്ളി മടങ്ങേണ്ടിവന്ന അനുഭവമാണ് അവയ്ക്കുണ്ടായത്.
∙ നിക്ഷേപകർ വിശ്വസിക്കുന്ന ഇന്ത്യ
ഇനി ഇന്ത്യൻ വിപണിയിലേക്കു നോക്കുക. ഓഹരി വിലകൾ ഉയർന്ന നിലവാരത്തിൽ തുടരുന്നുവെന്നതാണല്ലോ പ്രധാന ആക്ഷേപം. അതിനെ ആക്ഷേപമായല്ല അംഗീകാരമായാണു കാണേണ്ടത്. ഇന്ത്യൻ വിപണിയിലും ഇന്ത്യയിലെ കോർപറേറ്റ് മേഖലയുടെ വളർച്ചയിലും നിക്ഷേപകർക്കുള്ള വിശ്വാസത്തിന്റെ അംഗീകാരമായി വേണം ഉയർന്ന നിലവാരത്തെ വിലയിരുത്തേണ്ടത്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടം ലോക ബാങ്കും രാജ്യാന്തര നാണ്യ നിധിയും മാത്രമല്ല രാജ്യാന്തര റേറ്റിങ് ഏജൻസികളുമൊക്കെ എടുത്തുകാട്ടുന്നതുമാണല്ലോ.
അടുത്തിടെ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ വീഴ്ച നീണ്ടുനിൽക്കുന്നതാകാൻ സാധ്യതയുള്ളതാണെന്നു കരുതുന്നില്ലെന്നാണു രാജ്യാന്തര സ്ഥാപനമായ നോമൂറ വിലയിരുത്തിയിട്ടുള്ളത്. ഇന്ത്യൻ സമ്പദ്ഘടന ആകർഷകമായാണു തുടരുന്നതെന്നും ഓഹരി വിലകൾ ന്യായമായ നിലവാരത്തിലേക്കെത്തിയാൽ വിദേശ നിക്ഷേപകരുടെ പുനഃപ്രവേശമുണ്ടാകുമെന്നും നോമൂറ വലിയിരുത്തുന്നു.
മോബിയസ് എമർജിങ് ഓപ്പർച്ചുണിറ്റീസ് ഫണ്ടിന്റെ ചെയർമാനും ‘ഇന്ത്യ ബുൾ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിക്ഷേപകനുമായ മാർക് മോബിയസിനെപ്പോലുള്ളവർ ഇന്ത്യൻ വിപണിയെപ്പറ്റി പ്രകടിപ്പിക്കുന്ന പ്രതീക്ഷകളും എങ്ങനെ അവഗണിക്കാനാവും? 20– 30 ശതമാനം നിക്ഷേപം ഇന്ത്യയിൽ നടത്തുമ്പോൾ ചൈനയിൽ 10% നിക്ഷേപം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നാണു മോബിയസിന്റെ അഭിപ്രായം.
മോബിയസിന് ഇന്ത്യൻ ഓഹരി വിപണിയിലുള്ള വിശ്വാസത്തിന്റെ ദാർഢ്യം വ്യക്തമാക്കുന്നതാണു സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ഭാവിസാധ്യതകൾ സംബന്ധിച്ച പ്രവചനം. സെൻസെക്സ് 2026 അവസാനത്തോടെ 1,00,000 പോയിന്റിലും നിഫ്റ്റി 50,000 പോയിന്റിലും എത്തുമെന്നും മോബിയസ് പ്രവചിക്കുന്നു.