യുഎസിൽ മാന്ദ്യപ്പേടി 80%; പലിശ കുറയും സ്വർണവില ഇനിയും കുതിക്കും; വാങ്ങിക്കൂട്ടി കേന്ദ്ര ബാങ്കുകൾ, ഇന്ത്യയും മോശമല്ല!
സ്വർണ വിപണിയിൽ ഇനി വരാനിരിക്കുന്നതു വലിയ മുന്നേറ്റത്തിന്റെ സുവർണ ദിനങ്ങൾ. വിലയിൽ ഇടയ്ക്കിടെ അനിവാര്യമായ തിരുത്തലുകൾ സംഭവിച്ചുകൊണ്ടായിരിക്കും കുതിപ്പിനു വഴി തെളിയുകയെങ്കിലും വിപണിയുടെ സ്ഥായീഭാവം പ്രസരിപ്പിന്റേതായിരിക്കുമെന്ന് ഉറപ്പിക്കാൻ ശക്തമായ കാരണങ്ങളുണ്ട്. സ്വർണത്തിന് അടുത്തിടെയായി ഗണ്യമായ തോതിൽ വില വർധിച്ചുകഴിഞ്ഞു. ചില ദിവസങ്ങളിൽ അനുഭവപ്പെടുന്ന വിലയിടിവിനെ മുന്നേറ്റത്തിനുള്ള ഊർജസംഭരണത്തിന്റെ ഭാഗമായി മാത്രമേ കാണേണ്ടതുള്ളൂ. സ്വർണത്തിനു വില കയറിക്കൊണ്ടേയിരിക്കുമെന്നതിന്റെ പ്രധാന കാരണം അമേരിക്കയുടെ പലിശ നയത്തിൽ വന്നിരിക്കുന്ന മാറ്റമാണ്. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പലിശ നിരക്കിൽ കുറവു വരുത്തിയിരിക്കുന്നത്. ആദ്യ തവണ ഇളവ് എന്ന നിലയിൽ ഏതാനും ദിവസം മുൻപു പ്രഖ്യാപിച്ചിട്ടുള്ളത് അര ശതമാനം കുറവാണ്. പലിശ കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതമായ സാഹചര്യം കൂടി നോക്കുക. യുഎസ് സമ്പദ്‌വ്യവസ്ഥ കൂടുതൽ

സ്വർണ വിപണിയിൽ ഇനി വരാനിരിക്കുന്നതു വലിയ മുന്നേറ്റത്തിന്റെ സുവർണ ദിനങ്ങൾ. വിലയിൽ ഇടയ്ക്കിടെ അനിവാര്യമായ തിരുത്തലുകൾ സംഭവിച്ചുകൊണ്ടായിരിക്കും കുതിപ്പിനു വഴി തെളിയുകയെങ്കിലും വിപണിയുടെ സ്ഥായീഭാവം പ്രസരിപ്പിന്റേതായിരിക്കുമെന്ന് ഉറപ്പിക്കാൻ ശക്തമായ കാരണങ്ങളുണ്ട്.
സ്വർണത്തിന് അടുത്തിടെയായി ഗണ്യമായ തോതിൽ വില വർധിച്ചുകഴിഞ്ഞു. ചില ദിവസങ്ങളിൽ അനുഭവപ്പെടുന്ന വിലയിടിവിനെ മുന്നേറ്റത്തിനുള്ള ഊർജസംഭരണത്തിന്റെ ഭാഗമായി മാത്രമേ കാണേണ്ടതുള്ളൂ.
∙ എന്തുകൊണ്ടു പ്രിയം വർധിക്കുന്നു?
സ്വർണത്തിനു വില കയറിക്കൊണ്ടേയിരിക്കുമെന്നതിന്റെ പ്രധാന കാരണം അമേരിക്കയുടെ പലിശ നയത്തിൽ വന്നിരിക്കുന്ന മാറ്റമാണ്. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പലിശ നിരക്കിൽ കുറവു വരുത്തിയിരിക്കുന്നത്. ആദ്യ തവണ ഇളവ് എന്ന നിലയിൽ ഏതാനും ദിവസം മുൻപു പ്രഖ്യാപിച്ചിട്ടുള്ളത് അര ശതമാനം കുറവാണ്.
പലിശ കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതമായ സാഹചര്യം കൂടി നോക്കുക. യുഎസ് സമ്പദ്‌വ്യവസ്ഥ കൂടുതൽ ദൗർബല്യത്തിലേക്കു വഴുതിപ്പോകുന്നത് ഒഴിവാക്കാൻ ഇതാണു മാർഗമെന്നു ബന്ധപ്പെട്ടവർക്കു ബോധ്യമായിരിക്കുന്നു. പലിശ നിരക്കുകൾ കുറച്ചു സാമ്പത്തിക ഉത്തേജനം സാധ്യമാക്കുക എന്ന എളുപ്പവഴിയിൽ ഇതു മാത്രമേ യുഎസിനു സാധ്യമായിരുന്നുള്ളൂ. സാമ്പത്തികനിലയുടെ ഭദ്രത ഉറപ്പാക്കാനായി പലിശ നിരക്കുകൾ പല തവണ കുറയ്ക്കേണ്ടിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ യുഎസ് നേരിടുന്നതെന്നു പറയാം.
അടുത്ത 12 മാസത്തിനിടയിൽ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്കു കടക്കാനുള്ള സാധ്യത 80% വരെയാണെന്നു ചൂണ്ടിക്കാട്ടുന്ന നിരീക്ഷകരുണ്ട് അതായത്, പലിശ നിരക്കുകൾ കുറയ്ക്കുന്ന നടപടി 2026 വരെയെങ്കിലും തുടരേണ്ടിവരുമെന്ന് അർഥം.
ഇനി പലിശ നിരക്കിലെ ഇളവും സ്വർണ വിലയും തമ്മിലുള്ള ബന്ധം നോക്കാം. ചരിത്രത്തിൽ എപ്പോഴൊക്കെ പലിശ ഇളവിന്റെ ചാക്രിക കാലം (Rate cut cycle) തുടർന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വർണ വിലയിൽ ഉയർച്ചയുടെ ചക്രം മുന്നോട്ടു ചലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണയും സ്വർണ വിപണിയിൽ മുന്നേറ്റത്തിന്റെ സുവർണ ദിനങ്ങൾ പ്രതീക്ഷിക്കുന്നത്.
∙ ചരിത്രം പറയുന്ന കണക്കുകൾ
2000 – 2003 കാലയളവിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ പല തവണ വെട്ടിക്കുറച്ചപ്പോൾ സ്വർണ വിലയിലുണ്ടായ വർധന 27 ശതമാനമാണ്. പലിശയിളവിന്റെ അടുത്ത ചാക്രിക കാലം 2007 – 2008 ആയിരുന്നു. ഈ കാലയളവിൽ സ്വർണ വില വർധിച്ചതു 31 ശതമാനമാണ്. 2019 – 2020ൽ പലിശ നിരക്കുകളിൽ വീണ്ടും ഇളവു വേണ്ടിവന്നപ്പോൾ സ്വർണ വില 12 ശതമാനം വർധന കൈവരിക്കുന്നതാണു കണ്ടത്.
∙ നിരക്കിളവിന്റെ പുതിയ കാലയളവ് 2026 വരെ
പലിശയിളവിന്റെ ഏറ്റവും പുതിയ ചാക്രിക കാലത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അര ശതമാനം ഇളവിനു പുറമെ ഈ വർഷംതന്നെ അതേ നിരക്കിൽ ഒരു തവണ കൂടി പലിശ നിരക്കു വെട്ടിക്കുറയ്ക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. അങ്ങനെ ഈ വർഷം തന്നെ ഒരു ശതമാനം ഇളവ്. 2025ൽ ഒരു ശതമാനം ഇളവാണു വിപണിയുമായി ബന്ധപ്പെട്ടവർ അനുമാനിക്കുന്നത്. 2026ൽ അര ശതമാനം ഇളവു കൂടി വേണ്ടിവരുമെന്ന നിരീക്ഷണവും കണക്കിലെടുക്കണം.
ചുരുക്കത്തിൽ, നിരക്കിളവിന്റെ പുതിയ ചാക്രിക കാലം 2026 വരെ നീണ്ടുനിൽക്കുമെന്നർഥം. ഇക്കാലയളവിൽ ആകെ പ്രതീക്ഷിക്കുന്ന നിരക്കിളവാകട്ടെ 2.5 ശതമാനവും. ഇത്ര ഭീമമായ തോതിലുള്ള നിരക്കിളവ് സ്വർണത്തിന്റെ അനുസ്യൂതമായ വിലവർധനയ്ക്ക് അത്യന്തം സഹായകമാകുമെന്നാണല്ലോ അനുഭവ സാക്ഷ്യം.
∙ പലിശയിളവിന്റെ പാർശ്വ ഫലങ്ങൾ
സാമ്പത്തിക ഉത്തേജനത്തിനുവേണ്ടി പലിശയിളവു പ്രഖ്യാപിക്കുന്നത് ആശ്വാസകരമോ അഭിലഷണീയമോ ആയ നടപടിയായി കണക്കാക്കാൻ സാമ്പത്തിക ശാസ്ത്രത്തിനു ബുദ്ധിമുട്ടുണ്ട്. അതിനു കാരണം പലിശയിളവിന്റെ പാർശ്വ ഫലങ്ങളാണ്. ചില വേദനസംഹാരികളും മറ്റും കഴിക്കുന്നതിന്റെ ഫലമായി വൃക്കരോഗവും മറ്റും സ്വന്തമാകുന്നതുപോലെ.
പാർശ്വ ഫലങ്ങളിൽ പ്രധാനം യുഎസിലെ ട്രഷറി ബോണ്ടുകളിൽനിന്നുള്ള വരുമാനത്തിലുണ്ടാകുന്ന ഇടിവാണ്. ട്രഷറി ബോണ്ടുകൾ എന്നാൽ സർക്കാർ ഗാരന്റിയുള്ള കടപ്പത്രങ്ങളാണെന്നിരിക്കെ സമ്പദ്‌വ്യവസ്ഥ ദുർബലമായാൽ ഗാരന്റി പാലിക്കാൻ സർക്കാരിനു പ്രയാസമാകുമല്ലോ. അപ്പോൾ കടപ്പത്രങ്ങളിൽനിന്നു പണം പിൻവലിക്കാൻ നിക്ഷേപകർ നിർബന്ധിതരാകുന്നു.
ഇങ്ങനെ പിൻവലിക്കപ്പെടുന്ന പണത്തിനു പുതിയ നിക്ഷേപമാർഗം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അത് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ അനേകം പേർ തയാറാകാം. എന്നാൽ ഓഹരി വിപണിയുടെ സ്വഭാവം ചാഞ്ചല്യത്തിന്റേതാകയാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം കൂടുതൽ തിളക്കമാർജിക്കുന്നു. പ്രിയം ഏറുന്നതാകട്ടെ സ്വർണ വിലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണു സ്വർണ വിപണിയിൽ ഇനി വരാനിരിക്കുന്നതു വലിയ മുന്നേറ്റത്തിന്റെ സുവർണ ദിനങ്ങളാണെന്ന് അനുമാനിക്കുന്നത്.
∙ പ്രിയമേറാൻ കാരണം കേന്ദ്ര ബാങ്കുകളും
യുഎസിലെ പലിശനയത്തിലുണ്ടായിരിക്കുന്ന മാറ്റം മാത്രമല്ല സ്വർണത്തിനു കൂടുതൽ തിളക്കം പകരുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉൾപ്പെടെ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ ഒരു വർഷമായി സ്വർണം വാങ്ങിക്കൂട്ടുന്നതിൽ ഏതാണ്ടു മത്സരബുദ്ധിയാണു കാട്ടിയത്. 2023ൽ 1037 ടൺ സ്വർണം സമാഹരിക്കപ്പെട്ടു. 2024ന്റെ ആദ്യ പകുതിയിൽ സമാഹരിക്കപ്പെട്ടതു 483 ടണ്ണാണ്.
ലോകത്ത് ഇതുവരെ ഖനനം ചെയ്തിട്ടുള്ള സ്വർണത്തിന്റെ 20% വിവിധ കേന്ദ്ര ബാങ്കുകളുടെ പക്കലാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സ്വർണശേഖരത്തിൽ റഷ്യയിലെ കേന്ദ്ര ബാങ്കിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ചൈനയിലെ കേന്ദ്ര ബാങ്കിന്. ആദ്യ 10 കേന്ദ്ര ബാങ്കുകളിൽ ആർബിഐയും ഉൾപ്പെടുന്നു.
കരുതലെന്ന നിലയിൽ സ്വർണ സമാഹരണം തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ സർവേയിൽ 29% കേന്ദ്ര ബാങ്കുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. 70 കേന്ദ്ര ബാങ്കുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു സർവേ. സ്വർണത്തിനു പ്രിയം ഏറുമെന്നും തൽഫലമായി വില പുതിയ ഉയരങ്ങളിലെത്തും എന്നാണല്ലോ ഇതിൽനിന്നൊക്കെ വായിച്ചെടുക്കേണ്ടത്.
∙ സുരക്ഷിത നിക്ഷേപം എന്ന പ്രത്യേകത
സ്വർണത്തിനു ഡിമാൻഡ് വർധിച്ചുകൊണ്ടേയിരിക്കുമെന്നതിനുള്ള സുപ്രധാന കാരണങ്ങളിലൊന്നു സുരക്ഷിത നിക്ഷേപം എന്ന പ്രത്യേകതയാണ്. നാണയമായും മറ്റും വാങ്ങി സൂക്ഷിക്കേണ്ടാത്ത വിധം സൗകര്യപ്രദമായ നിക്ഷേപമാർഗമായി സ്വർണ അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) നിലവിലുണ്ട്. ഇടിഎഫുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധന സ്വർണത്തെ നിക്ഷേപമാർഗമായി കാണുന്നവരുടെ എണ്ണത്തിലെ വർധനയാണല്ലോ സൂചിപ്പിക്കുന്നത്. ഇടിഎഫുകളുടെ പക്കലുള്ള സ്വർണ ശേഖരത്തിന്റെ അളവും ഗണ്യമായി വർധിക്കുന്നു.
∙ വ്യവസായങ്ങൾക്കും വേണം സ്വർണം
‘ടെക് ഇൻഡസ്ട്രി’ എന്ന് അറിയപ്പെടുന്ന മേഖലയ്ക്ക് അത്യാവശ്യമുള്ള അസംസ്കൃത വസ്തുക്കളിലൊന്ന് എന്ന നിലയിലും സ്വർണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. സ്മാർട് ഫോണുകൾക്കു പുറമെ എൽഇഡികളുടെയും ത്രീ ഡി സെൻസറുകളുടെയും മറ്റും ഉൽപാദനത്തിനും സ്വർണം ആവശ്യമുണ്ട്. വാച്ച്, കാൽക്കുലേറ്റർ, കംപ്യൂട്ടർ ചിപ്പുകൾ, ട്രാൻസിസ്റ്ററുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, ഹൈബ്രിഡ് സർക്യൂട്ടുകൾ എന്നിവയുടെ ഉൽപാദനത്തിലും സ്വർണത്തിനുള്ള പങ്കു വലുതാണ്.
ടെലിസ്കോപ് മുതൽ കൃത്രിമോപഗ്രഹങ്ങളിൽ വരെ സാന്നിധ്യമുള്ള ലോഹമാണു സ്വർണം. വൈദ്യശാസ്ത്രരംഗത്തും ജലശുദ്ധീകരണ സംവിധാനങ്ങളിലും സ്വർണത്തിന്റെ നാനോ കണങ്ങൾ ഉപയോഗിക്കുന്നു. ഏതാനും ആയുർവേദ ഔഷധങ്ങൾക്കു മാത്രമല്ല കാൻസർ ചികിത്സയ്ക്കുള്ള ഐസോടോപ്പുകൾക്കു വരെ സ്വർണം ആവശ്യമുണ്ട്.
ജപ്പാനിലെ ഇലക്‌ട്രോണിക്‌സ് വ്യവസായം മാത്രം പ്രതിവർഷം ശരാശരി 150 ടൺ സ്വർണം ഉപയോഗിക്കുന്നതായാണു കണക്ക്. ദക്ഷിണ കൊറിയയും ചൈനയും വ്യവസായ ആവശ്യത്തിനു സ്വർണം വൻതോതിൽ ഉപയോഗിക്കുന്നു. സ്വർണത്തിന്റെ ആഗോള ഉപഭോഗത്തിൽ 10 ശതമാനത്തോളം ടെക് മേഖലയിൽനിന്നാണെന്നും നിരീക്ഷകർ ഓർമിപ്പിക്കുന്നു.