കൂറ്, അതല്ലേ എല്ലാം? – ബി.എസ്. വാരിയർ എഴുതുന്നു
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്‍പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.

മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം.
പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്‍പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല.
തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി. അടുത്ത ജന്മം നിനക്കതിനു കഴിയുമെന്നു ശിവൻ ആശ്വസിപ്പിച്ചു. അംബ ആത്മാഹൂതി ചെയ്തു. ദ്രുപദരാജാവിന്റെ പുത്രി ശിഖണ്ഡിനിയായി ജനിച്ചു. ഇടയ്ക്കു പുരുഷനാകാൻ അവസരം ലഭിച്ചു ശിഖണ്ഡിയായി മാറി. മഹാഭാരതയുദ്ധത്തിൽ തന്റെ സഹോദരി ദ്രൗപദിയുടെ ഭർത്താക്കന്മാരായ പാണ്ഡവരോടു ചേർന്നു യുദ്ധം ചെയ്തു. ഭീഷ്മരെ നേരിടാനെത്തി. മുൻപു സ്ത്രീയായിരുന്ന ശിഖണ്ഡിയോടു യുദ്ധം ചെയ്യാൻ താല്‍പര്യമില്ലാത്ത ഭീഷ്മർ ആയുധം താഴെ വച്ചു. ശിഖണ്ഡിയും കൂടെയുണ്ടായിരുന്ന അർജുനനും അമ്പുകളയച്ച് ഭീഷ്മരെ വീഴ്ത്തി. അദ്ദേഹം ശരശയ്യയിൽ കിടന്നു ചരമം പ്രാപിച്ചു.
ഭീഷ്മരെ തനിക്കു വധിക്കണമെന്ന അംബയുടെ ദൃഢനിശ്ചയം ഫലിച്ച കഥയാണിത്. സ്വന്തം നിശ്ചയത്തോട് അംബ പുലർത്തിയ അസാധാരണ കൂറ് എന്നും ഇതിനെ വ്യാഖ്യാനിക്കാം.
കൂറു പല തരത്തിലുമാകാം. സഹായം ചെയ്ത വ്യക്തിയോടോ പ്രവർത്തിച്ച സ്ഥാപനത്തോടോ കാട്ടുന്ന കൂറ് നമുക്കറിയാം. അതിനപ്പുറം ഒരു ആശയത്തോടോ സ്വന്തം വിശ്വാസപ്രമാണത്തോടോ പുലർത്തുന്ന കൂറും നാം തിരിച്ചറിയണം.
സ്വന്തം മൂല്യങ്ങളോടുള്ള തീവ്രമായ കൂറും പ്രതിബദ്ധതയും വ്യക്തിത്വത്തിന്റെ തേജസ്സാർന്ന മുഖങ്ങളാണ്. തന്നോടു വിശ്വാസമില്ലാത്തയാൾ അന്യരെ വിശ്വസിക്കാൻ സാധ്യതയില്ല. മൂല്യങ്ങളില്ലെങ്കിൽ വ്യക്തിത്വമില്ല. വിശ്വാസ്യത ലഭിക്കാനും മൂല്യങ്ങളോടുള്ള കൂറ് കൂടിയേ തീരൂ. നാം പലരെയും വിശ്വസിച്ചു പെരുമാറുന്നത് അവർ ഏതു സാഹചര്യത്തിലും സ്വന്തം മൂല്യങ്ങളിൽ മുറുകെപ്പിടിക്കുമെന്ന ബോധ്യമുള്ളതുകൊണ്ടാണ്.
തൽക്കാല ലാഭത്തിനായി മൂല്യങ്ങൾ കാറ്റിൽ പറത്തുന്നവരെ ആരും വിശ്വസിച്ചില്ലെന്നുവരും. ആദരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലുമില്ല.
പ്രയാസങ്ങളെ തരണം ചെയ്തു താൻ വിജയിക്കുമെന്ന വിശ്വാസം വേണം. അതിനോടുള്ള കൂറു തന്നെയല്ലേ ആത്മവിശ്വാസം? ആത്മവിശ്വാസമില്ലാതെ ജീവിതവിജയം വരിക്കാനാവില്ല. സ്വയംവിശ്വസിക്കുന്നവർ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാതെ അവയ്ക്കു പരിഹാരം കണ്ടെത്തും. സ്വന്തം ആശയത്തോടു കൂറു പുലർത്താതെ, ആരെങ്കിലും പറയുന്നതുകേട്ട്, വെടിക്കാരന്റെ കോഴിയെപ്പോലെയാകരുത്. അങ്ങനെ പെരുമാറുന്ന ചഞ്ചലചിത്തർ ചുക്കാനില്ലാതെ കടലിൽ ചുറ്റിക്കറങ്ങുന്ന നൗക പോലെയാകും. ലക്ഷ്യബോധമില്ലാത്തവർ. നിശ്ചിത ലക്ഷ്യമില്ലാത്തവർക്കു കാര്യമായ ഒന്നും നേടാനുമാവില്ല.
‘ഇളകിമറിയുന്ന കടലിൽ ഒരേ ബോട്ടിലാണു നാമെല്ലാം; അതിരറ്റ കൂറ് നാം തമ്മിൽ നിലനിർത്തേണ്ടതുണ്ട്’ എന്നു പ്രശസ്ത ഇംഗ്ലിഷ് എഴുത്തുകാരൻ ജി. കെ. ചെസ്റ്റർട്ടൺ.
കൂറിനെപ്പറ്റി പല വലിയ മനസ്സുകളും ചിന്തിച്ചിട്ടുണ്ട്. യഥാർത്ഥ സ്നേഹിതർക്കുവേണ്ടി താൻ എന്തും ചെയ്യുമെന്നു പ്രശസ്ത നോവലിസ്റ്റ് ജെയിൻ ഓസ്റ്റിൻ. കൂറുള്ളിടത്ത് ആയുധങ്ങൾ നിഷ്പ്രയോജനമെന്നു പൗലോ കൊയ്‌ലോ. കൂറും ആത്മാർത്ഥതയും അടിസ്ഥാനപ്രമാണങ്ങളാക്കണമെന്നു ചൈനീസ് ചിന്തകൻ കൺഫൂഷ്യസിന്റെ നിർദ്ദേശം.
മനുഷ്യരിൽനിന്നു മാത്രമല്ല, മൃഗങ്ങളിൽനിന്നു പോലും കൂറിനെക്കുറിച്ചു പഠിക്കാനേറെയുണ്ട്. ഇതു സൂചിപ്പിക്കുന്ന ഉള്ളൂരിന്റെ കുട്ടിക്കവിത പ്രൈമറി ക്ലാസിൽ പഠിച്ചിരുന്നു :
നമ്മുടെ വീട്ടിൽ കാവൽ കിടക്കും നായൊരു നല്ല മൃഗം
നമ്മെക്കാണുന്നളവതു കാട്ടും നന്ദി മറക്കാമോ?
കുറുള്ളവർ അതു സൗജന്യമായി പകർന്നുനൽകും. അതുവഴി ഇരുവശത്തേക്കും വാഹനമോടുന്ന നിരത്തിലെപ്പോലെയാകും വിശ്വാസവും സൗഹൃദവും. നല്ല നേതാക്കളുടെ ശൈലിയും ഇതുതന്നെ. പ്രശസ്തിക്കുവേണ്ടി പരക്കം പായുന്നതിനേക്കാൾ മെച്ചം കൂറും വിശ്വാസവും പുലർത്തുന്നതാണെന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന തിയഡോർ റൂസ്‌വെൽറ്റ്. പക്ഷേ ഈ വിശ്വാസം ഏതു നേരവും ഉണ്ടായിരിക്കണം. പുതിയ ശൈലിയുപയോഗിച്ചാൽ ഇത് 24 x 7 ഉത്തരവാദിത്വമാണ്. ശരിയായ തീരുമാനമെടുത്ത് അതിനോട് തികഞ്ഞ പ്രതിബദ്ധത കാട്ടുമ്പോഴും സമീപനത്തിൽ അയവാകാം.
ഇംഗ്ലിഷ് ദാർശനികനും എഴുത്തുകാരനുമായ അലൻ വാട്സ് (1915 – 1973) ആലങ്കാരികമായി പറഞ്ഞു, ‘വിശ്വാസം വെള്ളംപോലെ. നീന്തുമ്പോൾ നിങ്ങൾ വെള്ളത്തെ കൈപ്പിടിയിലൊതുക്കുന്നില്ല. അങ്ങനെ ചെയ്താൽ മുങ്ങിത്താണു കഥകഴിയും. പകരം മനസ്സിന് അയവുനൽകി വെള്ളത്തിൽ ഒഴുകിനടക്കാം’.
നാം ഏർപ്പെടുന്ന ജോലിയോടു പരമാവധി കൂറു പുലർത്തിയേ മതിയാകൂ. അതിൽ അലസസമീപനം പാടില്ല. രോഗികളോടും സ്വന്തം പ്രഫഷനോടും കഴിയുന്നത്ര കൂറു പുലർത്തുന്ന ഡോക്ടറാണു മാതൃകയാകാറുള്ളത്..
പരസ്പരം ദൃഢമായ വിശ്വാസം പുലർത്തുന്ന ദാമ്പത്യമാണു പൂർണവിജയത്തിലെത്തുക. പ്രശസ്ത ബെൽജിയൻ–അമേരിക്കൻ സൈക്കോതെറപ്പിസ്റ്റ് എസ്തർ പെരേൽ പാശ്ചാത്യരാജ്യങ്ങിലുള്ളവരെ ഉപദേശിക്കാറുണ്ട്, ‘വിവാഹം റൊമാൻസിന്റെ അന്ത്യമാകരുത്, തുടക്കമാകണം. ദാമ്പത്യബന്ധമെന്ന പ്രസ്ഥാനത്തോടു കൂറു പുലർത്തണം. ബന്ധം കൂടുതൽ കൂടുതൽ ആഴത്തിലുള്ളതാക്കണം’. ‘ഇരട്ടസഹോദരനായ വിശ്വാസത്തെ കാണാനാകാതെ ഒറ്റപ്പെട്ടു കഴിയുന്ന വേദനയാണു സംശയം’ എന്ന് അനുഗൃഹീതകവി ഖലീൽ ജിബ്രാൻ.
സാങ്കേതികവിദ്യയെക്കാൾ എത്രയോ പ്രധാനമാണ് ജനങ്ങളിലുള്ള വിശ്വാസമെന്ന് ഐടിയിലെ എക്കാലത്തെയും മികച്ച വിദഗ്ധനായിരുന്ന സ്റ്റീവ് ജോബ്സ്. ഗാന്ധിജി പറഞ്ഞു, ‘മനുഷ്യവർഗം സമുദ്രം പോലെ. അതിലെ വിശ്വാസം കളഞ്ഞുകുളിക്കരുത്. ഏതാനും തുള്ളി വെള്ളം മലിനമായതുകൊണ്ട് സമുദ്രം മലിനമാകുന്നില്ല’.
‘ഞാൻ നിന്റെ അമ്മയാണ്; നീ പാണ്ഡവരിലെ മൂത്ത ജ്യേഷ്ഠനാണ്’ എന്നു കുന്തി കർണനോടു പറയുന്ന അത്യന്തം വികാരസാന്ദ്രമായ മുഹൂർത്തം മഹാഭാരതത്തിലുണ്ട്. ജനിച്ചയുടൻതന്നെ അപഖ്യാതി ഭയന്ന് അതീവരഹസ്യമായി കുഞ്ഞിനെ ആറ്റിലൊഴുക്കിക്കളഞ്ഞ അമ്മ, ആ രഹസ്യം മകനോടു പറയുന്നു. മാതാവിന്റെ പാദപങ്കജം തൊട്ട് കർണൻ നമസ്കരിക്കുന്നു. പക്ഷേ, കൗരവരോടൊപ്പം യുദ്ധം ചെയ്യാമെന്ന് ഏറ്റ കർണൻ അവരോടുള്ള കൂറു തകർക്കാൻ തയാറാകുന്നില്ല. അർജ്ജുനനെയല്ലാതെ മറ്റു സഹോദരന്മാരെയാരെയും വധിക്കില്ലെന്നും, യുദ്ധം കഴിയുമ്പോൾ അമ്മയ്ക്ക് അഞ്ചു പുത്രന്മാരുണ്ടായിരിക്കുമെന്നും കർണൻ വാക്കു നൽകുന്നു. മറ്റു പാണ്ഡവരെ വധിക്കാൻ കിട്ടിയ അവസരമൊന്നും കർണൻ വിനിയോഗിച്ചില്ല. ഒടുവിൽ ചെളിയിൽപ്പൂണ്ട രഥചക്രം ഉയർത്തുമ്പോൾ, നിരായുധനായ കർണനെ അർജുനൻ വധിക്കുകയായിരുന്നു.
ദുര്യോധനനെ ഉപേക്ഷിച്ച്, സ്വന്തം സഹോദരന്മാരോടൊപ്പം ചേരാൻ അമ്മ യാചിച്ചു. എന്നിട്ടും ദുര്യോധനനോടുള്ള കൂറ് ഉപേക്ഷിക്കാൻ കർണൻ തയാറകാഞ്ഞത് എത്ര മഹത്തായ മാതൃകയാണെന്നു നോക്കൂ. ഉറച്ച വിശ്വാസവും കൂറും നിലനിർത്തുന്നതിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലർത്തുന്നതു ശീലമാക്കാൻ ശ്രമിക്കാം.