തന്റെ പ്രതാപകാലത്ത് മക്കളെ രാഷ്ട്രീയത്തിൽ തനിക്കു തൊട്ടുതാഴെയുള്ള പദവിയിൽ നിയോഗിച്ചയാളല്ല മുത്തുവേൽ കരുണാനിധിയെന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി. എന്നാൽ, അഞ്ചു വർഷം മാത്രം രാഷ്ട്രീയപരിചയമുള്ള ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതിലൂടെ പുതിയകാലത്തിന്റെ രാഷ്ട്രീയമാണോ സ്റ്റാലിനും ഡിഎംകെയും പരീക്ഷിക്കുന്നത്? തലൈവർ തളർന്നാൽ തലയ്ക്കു മീതേ കടന്നുപോകാൻ കാത്തു നിൽക്കുന്നവരുണ്ട് എന്ന തിരിച്ചറിവാണോ ഈ മാറ്റത്തിനു പിന്നിൽ? കരുണാനിധി കുടുംബത്തിന്റെ മൂന്നാം തലമുറ നേതാവാണ് 46 വയസ്സുകാരനായ ഉദയനിധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്, ഡിഎംകെ യുവജനവിഭാഗം തലവനായി സംസ്ഥാനത്തു പര്യടനം നടത്തിയായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. 2021ൽ എംഎൽഎയായി, 2022 ഡിസംബറിൽ മന്ത്രിയായി. കഴിഞ്ഞമാസം ഉപമുഖ്യമന്ത്രി പദവിയിലുമെത്തി. അച്ഛനും നിലവിൽ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ രാഷ്ട്രീയയാത്രയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പ്രതാപകാലത്ത് മക്കളെ രാഷ്ട്രീയത്തിൽ തനിക്കു തൊട്ടുതാഴെയുള്ള പദവിയിൽ നിയോഗിച്ചയാളല്ല മുത്തുവേൽ കരുണാനിധിയെന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി. എന്നാൽ, അഞ്ചു വർഷം മാത്രം രാഷ്ട്രീയപരിചയമുള്ള ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതിലൂടെ പുതിയകാലത്തിന്റെ രാഷ്ട്രീയമാണോ സ്റ്റാലിനും ഡിഎംകെയും പരീക്ഷിക്കുന്നത്? തലൈവർ തളർന്നാൽ തലയ്ക്കു മീതേ കടന്നുപോകാൻ കാത്തു നിൽക്കുന്നവരുണ്ട് എന്ന തിരിച്ചറിവാണോ ഈ മാറ്റത്തിനു പിന്നിൽ?

∙ അതിവേഗം ഉദയം

ADVERTISEMENT

കരുണാനിധി കുടുംബത്തിന്റെ മൂന്നാം തലമുറ നേതാവാണ് 46 വയസ്സുകാരനായ ഉദയനിധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്, ഡിഎംകെ യുവജനവിഭാഗം തലവനായി സംസ്ഥാനത്തു പര്യടനം നടത്തിയായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. 2021ൽ എംഎൽഎയായി, 2022 ഡിസംബറിൽ മന്ത്രിയായി. കഴിഞ്ഞമാസം ഉപമുഖ്യമന്ത്രി പദവിയിലുമെത്തി. അച്ഛനും നിലവിൽ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ രാഷ്ട്രീയയാത്രയ്ക്കു പക്ഷേ, ഇത്ര വേഗമുണ്ടായിരുന്നില്ല. ചെന്നൈ മേയറായിരുന്ന അദ്ദേഹം നാലുതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎയും മന്ത്രിയുമായെങ്കിലും ഉപമുഖ്യമന്ത്രിപദത്തിനായി 30 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ആ കാലമല്ല ഇതെന്ന തിരിച്ചറിവിൽനിന്നാണ് ഉദയനിധിയുടെ ഉദയം വേഗത്തിലായത്.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ (ചിത്രം: മനോരമ)

ഉദയനിധിയെ മുൻപന്തിയിലേക്കു കൊണ്ടുവരുന്നതുവഴി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഡിഎംകെയ്ക്കുണ്ട്. പാർട്ടിക്കുള്ളിൽ ഉണ്ടാകാമായിരുന്ന പൊട്ടിത്തെറി സമർഥമായി ഒഴിവാക്കിയാണ് ഉദയനിധിക്കായി വഴിയൊരുക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്നജയം നേടിയ ഡിഎംകെയുടെ മുഖമായി പ്രചാരണവേളയിൽ പലയിടത്തുമെത്തിയത് ഉദയനിധിയായിരുന്നു. ഇനി വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വൈകരുതെന്ന നിലപാട് കുടുംബവും സ്വീകരിച്ചു. ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പോടെ കൂടുതൽ ദുർബലമായ പ്രതിപക്ഷ പാർട്ടികൾ ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനെതിരെ നടത്തിയ പരാമർശങ്ങളെല്ലാം കേവലം പ്രസ്താവനകളായി ഒതുങ്ങി.

∙ യുവശക്തി സംഭരണം

ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ നിർണായകശക്തിയായ റെഡ് ജയന്റ് മൂവീസിന്റെ തലപ്പത്തിരിക്കുന്ന ഉദയനിധി സിനിമാ അഭിനയം പൂർണമായും വിട്ട ശേഷമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെങ്കിലും ഇപ്പോഴും താരപദവിയുണ്ട്. ഡിഎംകെ യുവജന സംഘടനയുടെ ചുമതലകൂടി വഹിക്കുന്ന ഉദയനിധിയുടെ ഈ പ്രഭാവം വഴി കൂടുതൽ യുവാക്കളെ പാർട്ടിയോട് അടുപ്പിച്ചു നിർത്താനാകുമെന്നാണു ഡിഎംകെയുടെ കണക്കുകൂട്ടൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതു വിജയകരമായി പരീക്ഷിച്ചതാണ്. അതേസമയം, സിനിമയിലൂടെ ആരാധകലക്ഷങ്ങളെ സൃഷ്ടിച്ച നടൻ വിജയ്‌ രാഷ്ട്രീയത്തിൽ ചുവടുവച്ചതും സൂപ്പർതാരവും ഡിഎംഡികെ നേതാവുമായിരുന്ന അന്തരിച്ച വിജയകാന്തിന്റെ മകൻ വിജയപ്രഭാകരൻ ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങി നേരിയ വോട്ടുകൾക്കു തോറ്റതും ഡിഎംകെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. 

വിജയ് (ചിത്രം: X/actorvijay)
ADVERTISEMENT

വിജയ് ആദ്യം മുതൽ പുതിയ തലമുറ വോട്ടർമാരെയും യുവാക്കളെയും ലക്ഷ്യമാക്കിയാണു കരുക്കൾ നീക്കുന്നത്. ആ താരപ്രഭാവത്തെ രാഷ്ട്രീയമായി മറികടക്കുകയാണ് ഉദയനിധിക്കു മുന്നിലുള്ള വെല്ലുവിളി. അതേസമയം, സ്വയം സൃഷ്ടിച്ചെടുത്ത താരപ്രഭാവവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കൂടി കളത്തിലിറങ്ങുമ്പോൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു യുവനേതാക്കളുടെ പോരാട്ടമായി മാറും. മുഖ്യപ്രതിപക്ഷമായ അണ്ണാഡിഎംകെയ്ക്കു നിലവിൽ ഉയർത്തിക്കാട്ടാനുള്ളതു സഖ്യകക്ഷിയായ ഡിഎംഡികെയുടെ നേതാവ് വിജയപ്രഭാകരനെ മാത്രമാണ്.

∙ സനാതന രാഷ്ട്രീയം

കായികവകുപ്പ് കൈകാര്യം ചെയ്യുന്ന ഉദയനിധി ലോക ചെസ് ഒളിംപ്യാഡ് ഉൾപ്പെടെ സംഘടിപ്പിച്ചു പേരെടുത്തെങ്കിലും ദേശീയതലത്തിൽ ‘ശ്രദ്ധിക്കപ്പെടാൻ’ സനാതന ധർമ വിവാദം വേണ്ടിവന്നു. സനാതനധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ചതോടെ സംഘപരിവാർ ഉൾപ്പെടെ വാളെടുത്തു. പ്രതിഷേധം കടുത്തെങ്കിലും ഉദയനിധി കുലുങ്ങിയില്ല; നിലപാടിൽ ഉറച്ചുനിന്നു. ഡിഎംകെ കൂടി ഉൾപ്പെടുന്ന ഇന്ത്യാസഖ്യം അസ്വസ്ഥമായെങ്കിലും പ്രസ്താവന പിൻവലിച്ചില്ല. ഇതു പാർട്ടിക്കുള്ളിലും പ്രവർത്തകരിലും ഉദയനിധിയോടുള്ള ‘ആരാധന’ വർധിപ്പിച്ചു. പിതാവിന്റെ തണലിൽ നിൽക്കുന്ന സിനിമാക്കാരനായ മകൻ എന്ന കുറവും ഈ വിവാദത്തോടെ മാറിക്കിട്ടി. ഒരുതരത്തിൽ, സനാതനവിവാദം ഉദയനിധിയുടെ രാഷ്ട്രീയ മുന്നേറ്റത്തിനു വേഗം നൽകിയെന്നു വേണം കരുതാൻ.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉദയനിധി സ്റ്റാലിൻ. ചിത്രം ∙ മനോരമ

∙ കയ്യടക്കത്തോടെ നടപടി

ADVERTISEMENT

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന പ്രചാരണം മാസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു. അതു വെറും ഊഹാപോഹമാണെന്നും തനിക്ക് അതെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു പാർട്ടി അധ്യക്ഷൻകൂടിയായ സ്റ്റാലിന്റെ ആദ്യനിലപാട്. പക്ഷേ, അധികം വൈകാതെ സ്ഥാനാരോഹണം നടന്നു. പാർട്ടി പുറമേ നിശ്ശബ്ദമായിരുന്നെങ്കിലും ഉദയനിധിക്കായുള്ള കളമൊരുക്കൽ കൃത്യമായി നടന്നു. അതുകൊണ്ടുതന്നെയാണ് ഉദയനിധി പുതിയ പദവിയിലെത്തിയപ്പോൾ പാർട്ടിക്കുള്ളിൽനിന്നു മുറുമുറുപ്പ് ഉയരാതിരുന്നതും.

കരുണാനിധിയുടെ കാലത്ത് താൻ പാർട്ടിയിലെ ഉന്നതപദവികളിലെത്തിയപ്പോഴുണ്ടായ പൊട്ടിത്തെറി മകന്റെ കാര്യത്തിൽ ഉണ്ടാകാതിരിക്കാനുള്ള രാഷ്ട്രീയ കയ്യടക്കം സ്റ്റാലിൻ കാട്ടി. ഉപമുഖ്യമന്ത്രിയായെങ്കിലും മന്ത്രിസഭയിൽ മൂന്നാമനാണ് ഉദയനിധി. കരുണാനിധിയുടെ വലംകയ്യായിരുന്ന പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുകനെ സ്റ്റാലിൻ രണ്ടാമനാക്കിയതും ഇതേ രാഷ്ട്രീയ പക്വതയുടെ തെളിവാണ്. തമിഴകത്തെ പ്രബല വിഭാഗങ്ങളിലൊന്നായ വണ്ണിയർ സമുദായത്തിനും പട്ടിക വിഭാഗങ്ങൾക്കും മന്ത്രിസഭാ പുനഃസംഘടനയിൽ നൽകിയ പ്രാധാന്യം കരുതലോടെയുള്ള മറ്റൊരു ചുവടുവയ്പായി.

ഉദയനിധി സ്റ്റാലിൻ, എം.കെ.സ്റ്റാലിൻ (PTI Photo)

∙ ലക്ഷ്യം മുഖ്യം

കുടുംബവാഴ്ചയെന്ന ആരോപണം ബിജെപിയടക്കമുള്ള പാർട്ടികൾ ഉയർത്തുമ്പോഴും, സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിനു പിന്നാലെ തമിഴ്നാട്ടിലേക്കെത്തിയ വ്യവസായ നിക്ഷേപത്തിന്റെ കണക്ക് അദ്ഭുതപ്പെടുന്നതാണ്. ഏറ്റവും ഒടുവിൽ, 38,698.80 കോടി രൂപയുടെ 14 പുതിയ നിക്ഷേപ പദ്ധതികൾക്കാണ് കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. ഇതിലൂടെ 46,931 തൊഴിലവസരങ്ങൾ തമിഴ്നാട്ടിൽ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. സ്റ്റാലിന്റെ യുഎസ് യാത്രയ്ക്കു പിന്നാലെ, കാർ ഉൽപാദകരായ ഫോഡ് തമിഴ്നാട്ടിലേക്കു മടങ്ങിയെത്തിയതും ഡിഎംകെ സർക്കാരിനു തിളക്കമേകി.

സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്ന ഒന്നും ഉണ്ടാകരുതെന്ന നിർബന്ധം സ്റ്റാലിനുണ്ട്. സാംസങ്ങിന്റെ പ്ലാന്റിൽ സഖ്യകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയു നടത്തുന്ന സമരത്തെ ഡിഎംകെ അംഗീകരിക്കാത്തതും ഇതുകൊണ്ടുതന്നെ. 2030ൽ ഒരു ട്രില്യൻ ഡോളർ (84 ലക്ഷം കോടി രൂപ) ശേഷിയുള്ള സാമ്പത്തികശക്തിയായി തമിഴ്നാടിനെ മാറ്റാനുള്ള യാത്രയിലാണു സ്റ്റാലിനും പിതാവിന്റെ തോൾ ചേർന്ന് ഉദയനിധിയും.

English Summary:

Udayanidhi Stalin: The New Face of DMK or Dynasty Politics in Disguise?