ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ വിജയദശമി ദിവസം നാഗ്പുരിൽ നടത്തിയ പ്രഭാഷണത്തിന് ഉത്തരേന്ത്യൻ‍ മാധ്യമങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധ ലഭിച്ചോയെന്നു സംശയം. സർസംഘചാലക് എല്ലാ വർഷവും വിജയദശമി ദിവസം നാനാവിഷയങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രസ്താവന വരുന്ന ഒരു വർഷത്തേക്കുള്ള മാർഗനിർദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ആശയദാതാവിന്റെ നിലപാടുകൾ തത്വത്തിൽ ബിജെപിക്കും ബാധകമാണ്. എന്നാൽ, ‘ഞങ്ങൾ ചെറുതായിരുന്ന കാലത്ത് ആർഎസ്എസിനെ വേണമായിരുന്നു; ഞങ്ങൾ വളർന്നിരിക്കുന്നു, ഞങ്ങൾക്കു പ്രാപ്തിയുണ്ട്’ എന്ന് കഴിഞ്ഞ മേയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശത്തിനു ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തോടെ മറ്റൊരു മാനം കൈവന്നു എന്നതു വസ്തുതയാണ്. ഇത്തവണ, പ്രസ്ഥാനത്തിന്റെ 100–ാം സ്ഥാപകദിനത്തിൽ ഭാഗവത് നടത്തിയ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. എന്നാൽ, ഭാഗവത് പറഞ്ഞതു മോദി കേട്ടോ, മറ്റാരെങ്കിലും കേട്ടോ എന്നൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ വിജയദശമി ദിവസം നാഗ്പുരിൽ നടത്തിയ പ്രഭാഷണത്തിന് ഉത്തരേന്ത്യൻ‍ മാധ്യമങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധ ലഭിച്ചോയെന്നു സംശയം. സർസംഘചാലക് എല്ലാ വർഷവും വിജയദശമി ദിവസം നാനാവിഷയങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രസ്താവന വരുന്ന ഒരു വർഷത്തേക്കുള്ള മാർഗനിർദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ആശയദാതാവിന്റെ നിലപാടുകൾ തത്വത്തിൽ ബിജെപിക്കും ബാധകമാണ്. എന്നാൽ, ‘ഞങ്ങൾ ചെറുതായിരുന്ന കാലത്ത് ആർഎസ്എസിനെ വേണമായിരുന്നു; ഞങ്ങൾ വളർന്നിരിക്കുന്നു, ഞങ്ങൾക്കു പ്രാപ്തിയുണ്ട്’ എന്ന് കഴിഞ്ഞ മേയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശത്തിനു ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തോടെ മറ്റൊരു മാനം കൈവന്നു എന്നതു വസ്തുതയാണ്.

ഇത്തവണ, പ്രസ്ഥാനത്തിന്റെ 100–ാം സ്ഥാപകദിനത്തിൽ ഭാഗവത് നടത്തിയ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. എന്നാൽ, ഭാഗവത് പറഞ്ഞതു മോദി കേട്ടോ, മറ്റാരെങ്കിലും കേട്ടോ എന്നൊക്കെ മുതിർന്ന അഭിഭാഷകനും മുൻ കോൺഗ്രസ് മന്ത്രിയുമായ കപിൽ സിബൽ ചോദിക്കുകയുണ്ടായി. ഭാഗവത് പറഞ്ഞതു പലതും മോദിഭരണത്തെക്കുറിച്ചുള്ള വിമർശനമായിരുന്നു എന്നു ചിലർ വ്യാഖ്യാനിച്ചതുകൂടി സിബൽ കണക്കിലെടുത്തിട്ടുണ്ടാവാം.

ADVERTISEMENT

മുൻവർഷങ്ങളിൽ പറഞ്ഞ കാര്യങ്ങൾ പലതും അതേപടി ഭാഗവത് ഇത്തവണ ആവർത്തിച്ചെന്നതു ശരിയാണ്. പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളിലൂന്നി ആശങ്കകൾ വീണ്ടും വീണ്ടും പറയുന്നതിൽ ദോഷം പറയാനാവില്ല. തീർത്തും പ്രസ്ഥാനപരമല്ലാത്തതെന്നു പറയാവുന്ന കാര്യങ്ങളിൽ‍ പലതും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അവയിൽ പശ്ചിമേഷ്യയും ബംഗ്ലദേശുമൊക്കെ സംബന്ധിച്ച പരാമർശങ്ങൾ മാറ്റിവയ്ക്കാം. ജാതി, ഭാഷ, പ്രവിശ്യ തുടങ്ങിയവയുടെ പേരിൽ‍ വേർതിരിവുണ്ടാക്കി സംഘർഷം സൃഷ്ടിക്കാൻ രാജ്യത്തു പലയിടത്തും ശ്രമം നടക്കുന്നുവെന്നു ഭാഗവത് നിരീക്ഷിക്കുന്നു. എല്ലാറ്റിനെയും വിഴുങ്ങുന്ന പ്രതിസന്ധി തലയ്ക്കു മുകളിൽ തൂങ്ങുന്നുവെന്നതു മനസ്സിലാക്കാൻ സാധിക്കാത്തവിധത്തിൽ, സമൂഹത്തെ തരംതാണ സ്വാർഥതയിലും ചെറുസ്വത്വങ്ങളിലും കുരുക്കാനുള്ള സംവിധാനങ്ങളാണത്രേ സൃഷ്ടിക്കപ്പെടുന്നത്. പഞ്ചാബും ജമ്മു കശ്മീരും ലഡാക്കും ബിഹാർ മുതൽ മണിപ്പുർവരെയും മാത്രമല്ല, കേരളവും ഇത്തരത്തിൽ പ്രശ്നബാധിതമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

വിജയദശമി പ്രഭാഷണം നടത്തുന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. (Photo credit: RSS/X)

സമൂഹത്തിന്റെ സംസ്കാരം നശിപ്പിക്കുക, വൈവിധ്യത്തെ വ്യത്യാസം എന്ന നിലയിലേക്കു മാറ്റുക, ചില പ്രശ്നങ്ങളിൽ ഇരകളാക്കപ്പെട്ടവർക്കു സംവിധാനത്തോട് അവിശ്വാസമുണ്ടാക്കുക, അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക, ബൗദ്ധികവും സാംസ്കാരികവുമായ മലിനീകരണമുണ്ടാക്കുക തുടങ്ങിയ പ്രശ്നങ്ങളുടേതായ നീണ്ടപട്ടിക നൽകിയിട്ടാണ് ഏതാനും സംസ്ഥാനങ്ങളുടെ പേര് എടുത്തുപറയുന്നത്. അതിൽ കേരളത്തെയും ഉൾപ്പെടുത്താൻ പ്രേരിപ്പിച്ച സാഹചര്യമെന്തെന്ന ചോദ്യം അപ്രസക്തമാവില്ല.

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മതഭ്രാന്ത് ആളിക്കത്തിക്കുന്ന സംഭവങ്ങൾ രാജ്യത്തു വേഗത്തിൽ വർധിച്ചിരിക്കുന്നു എന്നാണ് മറ്റൊരു നിരീക്ഷണം. നയങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് മനസ്സുകളിൽ അതൃപ്തിയുണ്ടാവാം. അതു പ്രകടിപ്പിക്കാനും എതിർക്കാനും ജനാധിപത്യപരമായ രീതികളുണ്ട്. അവയ്ക്കു പകരം അക്രമത്തിലേക്കു തിരിയുന്നതും സമൂഹത്തിലെ ഒരു പ്രത്യേകവിഭാഗത്തെ ആക്രമിക്കുന്നതും ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നതും ‘ഹൂളിഗനിസം’ അഥവാ തെമ്മാടിത്തമാണെന്നു ഭാഗവത് അഭിപ്രായപ്പെടുന്നു.

ADVERTISEMENT

ഇത്തരം കുഴപ്പങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെയും ആസൂത്രിതമായി ചെയ്യുന്നതിനെയും ഡോ.ബി.ആർ.അംബേദ്കർ ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്നാണു വിളിച്ചതെന്നു സർസംഘചാലക് ഓർമിപ്പിക്കുന്നു. ഏറെ വൈകാതെ അദ്ദേഹം ഭരണഘടനയോട് ഉണ്ടായിരിക്കേണ്ട പ്രതിബദ്ധതയെക്കുറിച്ചു പറയുന്നുണ്ട്; നിയമങ്ങളും ഭരണഘടനയും അണുവിട തെറ്റാതെ പാലിക്കുന്നതുൾപ്പെടെ ചേർന്നാണ് വ്യക്തികളുടെയും രാജ്യത്തിന്റെയും സ്വഭാവം രൂപീകരിക്കുന്നതെന്നും. അത്തരം അണുവിട പാലനം എത്രത്തോളമുണ്ടെന്നൊരു ചോദ്യം കേന്ദ്രഭരണകൂടത്തോടു ചോദിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ ഉപദേശം.

അംേബദ്കറിനെയും ഭരണഘടനയെയുംകുറിച്ചു നല്ല കാര്യങ്ങൾ ഭാഗവത് കഴിഞ്ഞവർഷവും പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ ഭരണഘടനയെക്കുറിച്ച് എം.എസ്.ഗോൾവാൾക്കറും മറ്റും പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ഭരണഘടന ഒൗദ്യോഗികമായി അംഗീകരിക്കുന്നതിന്റെ തലേന്ന്, 1949 നവംബർ 25ന് ഭരണഘടനാ സഭയിൽ അംബേദ്കർ നടത്തിയ പ്രസംഗമാണ് ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്ന പേരിൽ പ്രസിദ്ധം. സത്യഗ്രഹം ഉൾപ്പെടെയുള്ള രീതികൾ നേരത്തേ ന്യായീകരിക്കാമായിരുന്നു; ഭരണഘടന നിലവിലാകുന്നതോടെ ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്നു പറയാവുന്ന അത്തരം ഭരണഘടനാവിരുദ്ധ രീതികൾ എത്ര വേഗം ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത് എന്നായിരുന്നു അംബേദ്കർ നൽകിയ പല മുന്നറിയിപ്പുകളിലൊന്ന്.

ബി. ആർ. അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന ചെയ്യുന്നവർ (Photo by NARINDER NANU / AFP)
ADVERTISEMENT

ബുൾഡോസർ പല സംസ്ഥാനങ്ങളിലും അധികാരപ്രയോഗത്തിന്റെ അടയാളമായി മാറിയത് ഭരണകൂടം തന്നെ ഭരണഘടനാവിരുദ്ധ വ്യാകരണം ചമയ്ക്കുന്നതിന്റെ ഉദാഹരണമായി പറയാതിരുന്നത് ഭാഗവതിന്റെ സ്വാതന്ത്ര്യം. ബുൾഡോസർ പ്രയോഗത്തിലൂടെ ഇടിച്ചുനിരത്തപ്പെട്ട വീടുകളുടെയും അതിനാൽ വഴിയാധാരമാക്കപ്പെട്ടവരുടെയും എണ്ണം അമ്പരപ്പിക്കുന്നതാണ്. പ്രശ്നം പരിഗണിച്ചപ്പോൾ കഴിഞ്ഞ മാസം സുപ്രീം കോടതി ഇങ്ങനെ പറയുകയുമുണ്ടായി: ‘ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്; ബുൾഡോസർ പ്രയോഗവും ഭൂമി കയ്യേറ്റത്തിനെതിരെയുള്ള നടപടികളും സംബന്ധിച്ച (കോടതിയുടെ) നിർദേശങ്ങൾ മതാടിസ്ഥാനത്തിലാവില്ല’.

ഭാഗവത് പരിസ്ഥിതി പ്രശ്നങ്ങളെയും കാലാവസ്ഥാറ്റത്തെയും കുറിച്ച് ഇത്തവണയും കൃത്യമായ ചില ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. വികസന പാതയെക്കുറിച്ചു ഭാരതീയ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സമഗ്രമായ കാഴ്ചപ്പാടിന് ഇപ്പോഴും വേണ്ടത്ര സ്വീകാര്യതയില്ലെന്നു പറയാൻ അദ്ദേഹം മടിക്കുന്നില്ല. പരിസ്ഥിതി അനുമതിക്കുള്ള വ്യവസ്ഥകൾ കേന്ദ്രം ദുർബലപ്പെടുത്തിയതും ജൈവവൈവിധ്യ പരിപാലനം ഉൾപ്പെടെയുള്ള സംരക്ഷണ വ്യവസ്ഥകളുടെ കാര്യത്തിൽ ലോകപട്ടികയിൽ ഇന്ത്യ ഏറ്റവും പിൻപന്തിയിലാണെന്നതുമൊക്കെ ഭാഗവതിന്റെ മനസ്സിലുണ്ടാവാം.

മോഹൻ ഭാഗവത് (Photo: PTI)

ആരാധനാസ്ഥലങ്ങൾ, കിണറുകൾ, ശ്മശാനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിൽ ആരോടും തിരിച്ചുവ്യത്യാസം പാടില്ലെന്നും പരസ്പരം വേണ്ടപ്പെട്ടവർ എന്ന ബോധത്തോടെ എല്ലാവരും പെരുമാറണമെന്നും ഭാഗവത് പറയുമ്പോൾ, മുകളിൽ പരാമർശിച്ച അംബേദ്കർ പ്രസംഗത്തിലെ മറ്റൊരു വാചകം ഓർമിക്കാൻ നമ്മൾ നിർബന്ധിതരാവുന്നു: ‘രാഷ്ട്രീയത്തിൽ നമ്മൾ ഒരു വ്യക്തിക്ക് ഒരു വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം എന്ന തത്വം അംഗീകരിക്കും. നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഘടന കാരണം, സാമൂഹിക സാമ്പത്തിക ജീവിതത്തിൽ ഓരോ വ്യക്തിക്കും ഒരേ മൂല്യം എന്ന തത്വം നിഷേധിക്കുന്നതു നമ്മൾ തുടരും.’

ദലിത് പീഡനത്തിന് 2018–22 കാലയളവിൽ മാത്രം 1,89,945 കേസുകൾ രാജ്യത്തു റജിസ്റ്റർ ചെയ്തെന്ന കണക്കുമായി ചേർത്തുവായിക്കുമ്പോൾ‍ അംബേദ്കറുടെ വാക്കുകളുടെ പ്രവചനമൂല്യം ഒരേസമയം നമ്മെ അദ്ഭുതപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. അത്തരമൊരു സാഹചര്യത്തിന്റെ പ്രായോജകരെക്കുറിച്ചു വ്യക്തത വരുത്താതെ, എല്ലാവരും ഒരുമിച്ചു നിന്നാൽ വിഭാഗീയ ശക്തികൾ വിജയിക്കില്ലെന്ന് ഉപദേശിക്കാൻ മാത്രം ഭാഗവത് തയാറാവുന്നതിനെ പരിമിതിയുടെ വ്യാകരണം എന്നു വിളിക്കാം.

English Summary:

RSS Chief's Speech: A Message for Modi's BJP or a Call for Societal Introspection?