ഇനിയുള്ള കാലം നമ്മുടെ കുട്ടികൾ പഠനത്തിൽ ഊന്നൽ കൊടുക്കേണ്ടതു നിർമിതബുദ്ധി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാശാസ്ത്രം, കംപ്യൂട്ടർ വിജ്ഞാനം എന്നിവയ്ക്കാണെന്ന് അമേരിക്കയിൽ വിജയം കൈവരിച്ച മലയാളി നിക്ഷേപകൻ പറയുമ്പോൾ നാം അതിനെ ഗൗരവത്തോടെ സ്വീകരിക്കണം. കലിഫോർണിയയിലെ ക്ലിയർ വെഞ്ചേഴ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനിയുടെ സഹസ്ഥാപകനും അൻപതിലേറെ സ്റ്റാർട്ടപ്പ് കമ്പനികളിലെ നിക്ഷേപകനുമായ രാജീവ് മാധവനാണിതു പറയുന്നത് (മലയാള മനോരമ, ബിസിനസ് പേജ് – ഒക്ടോബർ 17). ദിനംപ്രതി മുഖച്ഛായ മാറുന്ന ആഗോള സാങ്കേതിക ലോകവുമായുള്ള അടുത്ത പരിചയത്തിൽനിന്നാണ് അദ്ദേഹം ഉപദേശം നൽകുന്നത്. അതു നമ്മുടെ കുട്ടികളിൽ ധാരാളംപേരുടെ കാതുകളിലെത്തട്ടെ. ഭാഗ്യവശാൽ നമ്മുടെ കുട്ടികളിൽ നല്ലപങ്കും (പെൺകുട്ടികൾ ഒരുപക്ഷേ ഏറ്റവും അധികം) തങ്ങളുടെ ഭാവി ഏറ്റവും മികച്ചരീതിയിൽ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണുതാനും. പെൺകുട്ടികളുടെ കാര്യം എടുത്തുപറഞ്ഞതിനു കാരണമുണ്ട്. കേരളത്തിലെ പെൺകുട്ടികളുടെ ജീവിതമേഖലയിൽ സാമൂഹികശാസ്ത്ര പഠനം നടത്തിയവർ കണ്ടെത്തിയ ശ്രദ്ധേയമായ ഒരു വിവരമുണ്ട്: ജോലിയോടുള്ള അവരുടെ സമീപനം ആൺകുട്ടികളുടേതിൽനിന്നു വിഭിന്നമാണ്. ആൺകുട്ടികൾ ജോലിയെപ്പറ്റി പരമ്പരാഗതമായി സിദ്ധിച്ച പുരുഷാഭിമാന ചായ്‌വുകൾ കാണിക്കുന്നു. എന്നാൽ, പെൺകുട്ടികളിൽ ഒരു വലിയ ശതമാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനിയുള്ള കാലം നമ്മുടെ കുട്ടികൾ പഠനത്തിൽ ഊന്നൽ കൊടുക്കേണ്ടതു നിർമിതബുദ്ധി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാശാസ്ത്രം, കംപ്യൂട്ടർ വിജ്ഞാനം എന്നിവയ്ക്കാണെന്ന് അമേരിക്കയിൽ വിജയം കൈവരിച്ച മലയാളി നിക്ഷേപകൻ പറയുമ്പോൾ നാം അതിനെ ഗൗരവത്തോടെ സ്വീകരിക്കണം. കലിഫോർണിയയിലെ ക്ലിയർ വെഞ്ചേഴ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനിയുടെ സഹസ്ഥാപകനും അൻപതിലേറെ സ്റ്റാർട്ടപ്പ് കമ്പനികളിലെ നിക്ഷേപകനുമായ രാജീവ് മാധവനാണിതു പറയുന്നത് (മലയാള മനോരമ, ബിസിനസ് പേജ് – ഒക്ടോബർ 17). ദിനംപ്രതി മുഖച്ഛായ മാറുന്ന ആഗോള സാങ്കേതിക ലോകവുമായുള്ള അടുത്ത പരിചയത്തിൽനിന്നാണ് അദ്ദേഹം ഉപദേശം നൽകുന്നത്. അതു നമ്മുടെ കുട്ടികളിൽ ധാരാളംപേരുടെ കാതുകളിലെത്തട്ടെ. ഭാഗ്യവശാൽ നമ്മുടെ കുട്ടികളിൽ നല്ലപങ്കും (പെൺകുട്ടികൾ ഒരുപക്ഷേ ഏറ്റവും അധികം) തങ്ങളുടെ ഭാവി ഏറ്റവും മികച്ചരീതിയിൽ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണുതാനും.

പെൺകുട്ടികളുടെ കാര്യം എടുത്തുപറഞ്ഞതിനു കാരണമുണ്ട്. കേരളത്തിലെ പെൺകുട്ടികളുടെ ജീവിതമേഖലയിൽ സാമൂഹികശാസ്ത്ര പഠനം നടത്തിയവർ കണ്ടെത്തിയ ശ്രദ്ധേയമായ ഒരു വിവരമുണ്ട്: ജോലിയോടുള്ള അവരുടെ സമീപനം ആൺകുട്ടികളുടേതിൽനിന്നു വിഭിന്നമാണ്. ആൺകുട്ടികൾ ജോലിയെപ്പറ്റി പരമ്പരാഗതമായി സിദ്ധിച്ച പുരുഷാഭിമാന ചായ്‌വുകൾ കാണിക്കുന്നു. എന്നാൽ, പെൺകുട്ടികളിൽ ഒരു വലിയ ശതമാനവും എവിടെയും എന്തു ജോലിയും ചെയ്യാനുള്ള ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്നു. എന്തു വില കൊടുത്താലും സാമ്പത്തിക സ്വാതന്ത്ര്യമാണ് ഒന്നാം സ്വാതന്ത്ര്യമെന്ന് അവർ മനസ്സിലാക്കുന്നു എന്നു കരുതണം.

(Representative image by Mayur Kakade / istock)
ADVERTISEMENT

സ്ത്രീധനം പോലെയുള്ള സ്ത്രീവിരുദ്ധ പാരമ്പര്യങ്ങളിൽനിന്നുള്ള മോചനം കൂടിയാണ് അവർ ആഗ്രഹിക്കുന്നതെന്നതിൽ സംശയമില്ല. അതോടൊപ്പം, മാറ്റം ഉണ്ടാകുന്നുണ്ടെങ്കിലും പുരുഷൻ ഇനിയും പിടിവിടാത്ത സ്ത്രീ–അസമത്വ വ്യവസ്ഥിതിയിൽനിന്നുള്ള മോചനവും അവർ കാംക്ഷിക്കുന്നു. മലയാളി പെൺകുട്ടികൾക്കു തങ്ങളുടെ യഥാർഥ അവസ്ഥയെപ്പറ്റിയുള്ള തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ അഭൂതപൂർവമായ രീതികളിൽ വിവിധതരം ജോലി–പരിശീലന സ്ഥാപനങ്ങളിൽ നിറയുന്നു. കേരളത്തിൽനിന്നുള്ള പലായനമാണ് അവരിൽ ഒരു വലിയപങ്കിന്റെയും ലക്ഷ്യം എന്നതു സങ്കടകരമായ വാസ്തവമാണ്. പക്ഷേ, അവർക്ക് അവരുടെ ഭാവി വിലപ്പെട്ടതാണ്. മാത്രമല്ല, പലായനത്തിന്റെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാരമ്പര്യമാണ് അവരുടേത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും ലോകത്തിന്റെ വിദൂരകോണുകളിലേക്കും തങ്ങളുടെ ഭാവി മാറ്റിസ്ഥാപിക്കുന്നതിൽ വ്യാപൃതരായിരിക്കുന്ന നമ്മുടെ കുട്ടികൾക്കുള്ള വിലയേറിയ ഉപദേശമാണ് രാജീവ് മാധവന്റേത്. ഒരു മാതൃകാ സിലബസ് സൃഷ്ടിക്കുകയല്ല, പ്രായോഗികവും യാഥാർഥ്യത്തിനു നിരക്കുന്നതുമായ രക്ഷാമാർഗങ്ങൾ കുട്ടികൾക്ക് അദ്ദേഹം ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ്. വിദേശത്ത് ഒരു ടെക്നോക്രാറ്റായ അദ്ദേഹത്തിന് അതിനപ്പുറം ഒരു ചുമതല ഏറ്റെടുക്കുക സാധ്യമല്ലെന്നു നമുക്കറിയാം. നമ്മുടെ കുട്ടികളുടെ ഭാവിയെ സഗൗരവം വിഭാവനം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ ആ ചുമതല എന്നേ കയ്യൊഴിഞ്ഞു കഴിഞ്ഞു. അതിനാലാണ് മാധവൻ പറഞ്ഞ കാര്യങ്ങളിലേക്കു ചിലതു കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നു തോന്നിയത്.

ശാസ്ത്രപഠനംകൊണ്ടുമാത്രം ഒരു കുട്ടിയെ വ്യക്തിവികാസത്തിലേക്കും സംസ്കാരസമ്പന്നതയിലേക്കും ലോകത്തെ വിവിധ രീതികളിൽ വീക്ഷിക്കാനുള്ള ശേഷിയിലേക്കും നയിക്കുക സാധ്യമല്ല എന്നതു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പഠിപ്പിന്റെ തത്വങ്ങളെയും ലക്ഷ്യങ്ങളെയും പറ്റിയുള്ള അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഇതു വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താലാണ് പരിഷ്കൃത രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസപദ്ധതികളിൽ ശാസ്ത്രസാങ്കേതിക വിഷയങ്ങൾക്ക് ഒപ്പംതന്നെ ഹ്യുമാനിറ്റീസ് എന്നറിയപ്പെടുന്ന വിഷയങ്ങൾക്ക് ഒരുഘട്ടംവരെ ഊന്നൽ നൽകുന്നത്. ഹ്യുമാനിറ്റീസിൽ ചരിത്രമുണ്ട്, തത്വചിന്തയുണ്ട്, ആധ്യാത്മിക പഠനമുണ്ട്, പൊളിറ്റിക്സുണ്ട്, ധനതത്വശാസ്ത്രമുണ്ട്, നരവംശശാസ്ത്രമുണ്ട്, കലാപഠനങ്ങളുണ്ട്. ഒരു നീണ്ട പട്ടികയാണത്. കൂടുതൽ മെച്ചപ്പെട്ട മനുഷ്യത്വത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിന്റെ ലോകമാണ് ഹ്യുമാനിറ്റീസ് അഥവാ മനുഷ്യപഠനങ്ങൾ കാണിച്ചു തരുന്നത്. അതായത്, മനുഷ്യസംസ്കാരത്തിന്റെ ബഹുമുഖ വളർച്ചയുടെ ലോകം.

ADVERTISEMENT

സ്നേഹം മുതൽ സത്യംവരെയും സ്വാതന്ത്ര്യം മുതൽ നീതിവരെയുമുള്ള അസംഖ്യം മാനുഷികമൂല്യങ്ങളുടെ രൂപീകരണം. സൗന്ദര്യബോധം, സംഗീതം, സാഹിത്യം, ചിത്രകല, നൃത്തം തുടങ്ങിയ ഭാവനാലോകങ്ങൾ. എന്താണ് സ്വേച്ഛാധിപത്യം? എന്താണത് മനുഷ്യകുലത്തോടു ചെയ്തിട്ടുള്ളത്? എന്താണ് യുദ്ധം? എന്തുകൊണ്ടാണ് ഈ കുരുതികൾ ഉണ്ടാകുന്നത്? ദൈവസങ്കൽപം എങ്ങനെയുണ്ടായി? മതങ്ങളുടെയും മതസ്ഥാപകരുടെയും ചരിത്രങ്ങൾ. എന്താണ് മതമൗലികവാദം? എന്താണ് വർഗീയതയും അതിന്റെ മുഖഛായകളും? എന്താണ് സാമ്രാജ്യത്വവും അതിന്റെ ചരിത്രവും? മനസ്സ് എന്ന പ്രതിഭാസം എന്താണ്? രാഷ്ട്രീയം എങ്ങനെയുണ്ടായി? ജനാധിപത്യത്തിന്റെ അർഥം, സമ്പദ്‌വ്യവസ്ഥകളുടെ രൂപീകരണം, വിപ്ലവങ്ങൾ ഉണ്ടാകുന്നത്...

(Representative image by Laurence Dutton / istock)

മനുഷ്യജീവിതത്തെയും മനുഷ്യചരിത്രത്തെയും പറ്റിയുള്ള ഇത്തരം അടിസ്ഥാന തിരിച്ചറിവുകളെ കൊട്ടിയടച്ച് ശാസ്ത്രത്തിനുമാത്രം തലച്ചോറുകൾ ഈടുവച്ച ഒരു പുതിയ തലമുറയെ സൃഷ്ടിക്കുമ്പോൾ ഉണ്ടായി വരിക ജീവനുള്ള യന്ത്രമനുഷ്യരുടെ ലോകമായിരിക്കും. ഒരുപക്ഷേ, അതു വന്നുകഴിഞ്ഞു എന്നു സംശയിക്കണം. കാരുണ്യവും സ്വാതന്ത്ര്യബോധവും നീതിയും സത്യവും സ്നേഹവുമെല്ലാമാണ് നമ്മെ മനുഷ്യരാക്കുന്നത്; ധനവും അധികാരവുമല്ല എന്നു തിരിച്ചറിയാത്ത ഒരു തലമുറ കേരളത്തിൽ വന്നെത്തിക്കഴിഞ്ഞോ എന്ന് ആശങ്കപ്പെടാൻ സമയമായി. സ്വേച്ഛാധിപതികളെപ്പറ്റി കേട്ടിട്ടില്ലാത്ത യുവതീയുവാക്കൾ എങ്ങനെയാണ് ഇന്നത്തെ സ്വേച്ഛാധിപതികളെ തിരിച്ചറിയുക? സ്വാതന്ത്ര്യം എന്താണെന്ന അറിവു ലഭിക്കാത്ത ചെറുപ്പക്കാർ‌ എങ്ങനെയാണ് ഇന്നത്തെ സ്വാതന്ത്ര്യനിഷേധങ്ങൾ തിരിച്ചറിയുക? രാജീവ് മാധവന്റെ വാക്കുകൾ വിലയേറിയതാണ്. അദ്ദേഹം കാണിച്ചുതരുന്ന പുതിയ ഭാവിയിലേക്കു നമ്മുടെ കുട്ടികൾ യാത്രചെയ്യുന്നതു മനുഷ്യത്വവും ജനാധിപത്യാഭിമാനവും നിറഞ്ഞ മനസ്സോടെയാവട്ടെ.

English Summary:

Beyond Technology: Why Kerala's Youth Need Humanities Now More Than Ever