യുദ്ധമില്ലാത്ത ലോകം എന്ന പ്രതീക്ഷയുടെ മോഹപുഷ്പമാണു നൊബേൽ സമാധാന സമ്മാനം. 2017ൽ അതു ലഭിച്ചത് ആണവായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ഐ ക്യാൻ) എന്ന സംഘടനയ്ക്കാണ്. ഇക്കൊല്ലം സമ്മാനം നേടിയതു ജപ്പാനിലെ, ആണവബോംബിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്. ആണവായുധമുക്തമായ ലോകം സൃഷ്ടിക്കാനുള്ള പരിശ്രമത്തിനാണ് അംഗീകാരം. ആണവബോംബ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് 80 വർഷത്തിനുശേഷം ഒരു നൊബേൽ സമ്മാനം...! 1945 ഓഗസ്റ്റ് 6: അമേരിക്ക ഹിരോഷിമയിൽ ‘ചിന്നപ്പയ്യൻ’ (LITTLE BOY) എന്ന യുറേനിയം ബോംബിട്ടു. ഒരു ലക്ഷത്തിനാൽപതിനായിരത്തിലധികം പേർ ആണവപ്രസരണത്തിൽ വെന്തെരിഞ്ഞു നാമാവശേഷരായി. ഓഗസ്റ്റ് 9: ഹിരോഷിമയ്ക്കു പിന്നാലെ അമേരിക്ക നാഗസാക്കിയിൽ തടിമാടൻ (FAT MAN) എന്ന പ്ലൂട്ടോണിയം ബോംബിട്ടു. മുക്കാൽലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. രണ്ടു ബോംബുകളുടെയും പേരുകളിലെ ‘ആണത്തം’ നോക്കണേ...! സഹസ്രസൂര്യന്മാരുടെ ശക്തിയുമായി ലോകസമാധാനത്തിനു നേരെ കൊഞ്ഞനം കാട്ടി ആണവായുധയുഗം പിറന്നു. ഹിരോഷിമാവാസികളിൽ 35 ശതമാനവും നാഗസാക്കിവാസികളിൽ 25 ശതമാനവും വെന്തുവെണ്ണീറായി. ദുരന്തഭാരം പേറിയവരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധമില്ലാത്ത ലോകം എന്ന പ്രതീക്ഷയുടെ മോഹപുഷ്പമാണു നൊബേൽ സമാധാന സമ്മാനം. 2017ൽ അതു ലഭിച്ചത് ആണവായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ഐ ക്യാൻ) എന്ന സംഘടനയ്ക്കാണ്. ഇക്കൊല്ലം സമ്മാനം നേടിയതു ജപ്പാനിലെ, ആണവബോംബിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്. ആണവായുധമുക്തമായ ലോകം സൃഷ്ടിക്കാനുള്ള പരിശ്രമത്തിനാണ് അംഗീകാരം. ആണവബോംബ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് 80 വർഷത്തിനുശേഷം ഒരു നൊബേൽ സമ്മാനം...!

1945 ഓഗസ്റ്റ് 6: അമേരിക്ക ഹിരോഷിമയിൽ ‘ചിന്നപ്പയ്യൻ’ (LITTLE BOY) എന്ന യുറേനിയം ബോംബിട്ടു. ഒരു ലക്ഷത്തിനാൽപതിനായിരത്തിലധികം പേർ ആണവപ്രസരണത്തിൽ വെന്തെരിഞ്ഞു നാമാവശേഷരായി. ഓഗസ്റ്റ് 9: ഹിരോഷിമയ്ക്കു പിന്നാലെ അമേരിക്ക നാഗസാക്കിയിൽ തടിമാടൻ (FAT MAN) എന്ന പ്ലൂട്ടോണിയം ബോംബിട്ടു. മുക്കാൽലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. രണ്ടു ബോംബുകളുടെയും പേരുകളിലെ ‘ആണത്തം’ നോക്കണേ...!

സഹസ്രസൂര്യന്മാരുടെ ശക്തിയുമായി ലോകസമാധാനത്തിനു നേരെ കൊഞ്ഞനം കാട്ടി ആണവായുധയുഗം പിറന്നു. ഹിരോഷിമാവാസികളിൽ 35 ശതമാനവും നാഗസാക്കിവാസികളിൽ 25 ശതമാനവും വെന്തുവെണ്ണീറായി. ദുരന്തഭാരം പേറിയവരിൽ വലിയപങ്കും സ്ത്രീകളായിരുന്നു. വൈധവ്യം, വൈരൂപ്യം മൂലമുണ്ടായ വിവാഹമോചനം, ഗർഭമലസൽ, അംഗപരിമിതിയുള്ള ശിശുജനനം എന്നിങ്ങനെയായിരുന്നു അതിജീവിതരിലെ പ്രത്യാഘാതങ്ങൾ. അർബുദം ബാധിച്ചവരുടെ നീണ്ട പട്ടിക ഇതിനു പുറമേയാണ്. ആണവബോംബിന്റെ ദീർഘകാല മാരകഫലങ്ങളെ അതിജീവിച്ചവരാണു ഹിബാകുഷ എന്നറിയപ്പെടുന്നത്. ശാരീരികക്ലേശം ഒരുവശത്ത്, വേണ്ടപ്പെട്ടവർ വെന്തുമരിച്ചതിന്റെ മനോവേദന മറുവശത്ത്, മോഹിച്ചുണ്ടാക്കിയ സ്വത്തുക്കൾ നഷ്ടമായതിന്റെ ഭാരവും അതിനൊപ്പം; തങ്ങൾ അനുഭവിച്ചതൊന്നും ഇനി ഈ ഭൂമുഖത്തു മറ്റാരും അനുഭവിക്കരുതേ എന്ന പ്രാർഥനയും ആണവയുദ്ധത്തിനു ശാശ്വതമായ അന്ത്യം കുറിക്കുമെന്ന ശപഥവുമായി ഹിബാകുഷകൾ ജീവിക്കുന്നു.

1945 ഓഗസ്റ്റ് ആറിനു ഹിരോഷിമയിലുണ്ടായ ആണവ ബോംബാക്രമണത്തിൽ പരുക്കേറ്റ കുട്ടി റെഡ് ക്രോസ് ആശുപത്രിയിൽ. (Photo Arranged)
ADVERTISEMENT

ഹിബാകുഷ ജപ്പാനിൽ മാത്രമേയുള്ളൂവെന്നു ധരിക്കേണ്ട. ആണവവിസ്ഫോടന പരീക്ഷണങ്ങൾ നടന്നിടത്തൊക്കെ അവരുണ്ടാകാം. നെവാഡ പരീക്ഷണ സ്ഥാനത്തിനടുത്തുള്ള നെവാഡ, യൂട്ടാ, അരിസോന എന്നിവിടങ്ങളിൽ അതിജീവിതരെ കാറ്റേറ്റു വീണവർ (DOWN WINDERS) എന്നാണു വിശേഷിപ്പിക്കുന്നത്. അവർക്കു നഷ്ടപരിഹാരം കിട്ടുന്നുണ്ട്. റഷ്യ-യുക്രെയ്ൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ഇസ്രയേൽ–പലസ്തീൻ സാഹചര്യങ്ങൾ ലോകത്തെ ഏതുനേരവും ആണവയുദ്ധത്തിലേക്കു തള്ളിവിടാൻ പര്യാപ്തമാണ്. പ്രശസ്തമായ ആറ്റമിക് സയന്റിസ്റ്റ് മാസികയുടെ അന്ത്യവിധിദിന ഘടികാരം വെറും 90 സെക്കൻഡ് അകലെയാണ്...! അതായത്, ഈ ലോകത്തെ വെറും 90 സെക്കൻഡിനുള്ളിൽ നശിപ്പിക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ നമുക്കു ചുറ്റുമുണ്ടെന്ന്.

 വിനാശം വിതയ്ക്കുന്ന വിസ്‌ഫോടകങ്ങളായ ഡൈനമൈറ്റും ബാലിസ്റ്റൈറ്റും കണ്ടുപിടിച്ച ആൽഫ്രഡ്‌ നൊബേൽ ആത്മസംതൃപ്തിക്കായി സമാധാന സമ്മാനം ഏർപ്പെടുത്തിയതാവാം. 

ഹിബാകുഷകളുടെ സന്ദേശം സ്പഷ്ടമാണ്. ആണവായുധങ്ങൾ വിനാശം മാത്രമേ വിതയ്ക്കൂ. എന്തു വിലകൊടുത്തും അതിന്റെ പ്രയോഗം തടഞ്ഞേ തീരൂ. ആണവശക്തിയുടെ സൈനികേതരവും സമാധാനപരവുമായ പ്രയോഗംപോലും ജപ്പാനു സമ്മാനിച്ചതു ദുരന്തമാണ്. 2011 മാർച്ചിൽ ജപ്പാന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പവും തുടർന്ന് 16 മീറ്ററിലധികം ഉയരത്തിൽ വന്ന സൂനാമി തരംഗങ്ങളും ഫുകുഷിമ ദായിച്ചി ആണവനിലയത്തെ തകർത്തു. റിയാക്ടറിന്റെ ഉൾഭാഗം ഉരുകി. പ്രസരണബാധയിൽ മണ്ണും മരങ്ങളും വെള്ളവും പച്ചിലപ്പടർപ്പും വിഷലിപ്തമായി. പൊതുജനം ആണവശക്തിയുടെ സുരക്ഷയിൽ അർപ്പിച്ച വിശ്വാസം നഷ്ടപ്പെട്ടു.

ADVERTISEMENT

ശാസ്ത്രം ഫുകുഷിമയിലെ കൃഷിഭൂമിയിൽ പരീക്ഷണം നടത്തി. ആണവമാലിന്യം ഉപരിതല മണ്ണിൽ 5 സെന്റിമീറ്റർ ആഴത്തിൽ മാത്രമേ ഉള്ളൂ എന്നായിരുന്നു തീർപ്പ്. ഇപ്പോൾ ഫുകുഷിമയിൽനിന്നുള്ള ഭക്ഷ്യവസ്തുക്കൾ കർശനപരിശോധനയ്ക്കു വിധേയമാണ്. പക്ഷേ, ആണവപ്രസരണത്തിന്റെ കറ മായുന്നില്ല. അതു മാറ്റിയെടുക്കാൻ ജപ്പാൻ സർക്കാരും ആണവനിലയ കമ്പനിയും ചേർന്നു ലണ്ടനിലെ പ്രശസ്തമായ ഹെരോദ് സ്റ്റോറിൽ ഫുകുഷിമയിൽ വളർന്ന പീച്ച് പഴം വിൽപനയ്ക്കു വച്ചിട്ടുണ്ട്. ഒരു കഷണം പീച്ചുപഴത്തിന് 3300 രൂപ. ഫുകുഷിമയിലെ ഭക്ഷ്യവസ്തുക്കൾ ആണവമാലിന്യ മുക്തമാണെന്നും ഭക്ഷ്യയോഗ്യമാണെന്നും ആഗോള ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം.

ഹിരോഷിമ, നാഗസാക്കി ആണവദുരന്തിന്റെ 78–ാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന സമാധാന റാലിയിൽ പങ്കെടുക്കുന്നയാള്‍ . (Photo by Indranil MUKHERJEE / AFP)

സമാധാനപരമായ ആണവശക്തി എന്ന യുഎസ് മുൻ പ്രസിഡന്റ് ഐസനോവറുടെ പ്രയോഗം ഒരു വിരുദ്ധോക്തിയാണോ? നൊബേൽ സമ്മാനങ്ങളുടെ സ്രഷ്ടാവായ ആൽഫ്രഡ്‌ നൊബേൽ താൻ കണ്ടുപിടിച്ച വിസ്ഫോടക രാസക്കൂട്ടുകൾ യുദ്ധത്തിനു വിരാമമിടുമെന്നു കരുതി. യുദ്ധാനന്തരം ആണവശക്തിയുടെ രൗദ്രഭാവം വെടിഞ്ഞു ശാന്തഭാവം ലോകം കാണുമെന്നായിരുന്നു മോഹവും പ്രതീക്ഷയും. ഫുകുഷിമ ദുരന്തത്തിൽ ആ മോഹവും വാടിക്കരിഞ്ഞു. വിനാശം വിതയ്ക്കുന്ന വിസ്‌ഫോടകങ്ങളായ ഡൈനമൈറ്റും ബാലിസ്റ്റൈറ്റും കണ്ടുപിടിച്ച ആൽഫ്രഡ്‌ നൊബേൽ ആത്മസംതൃപ്തിക്കായി സമാധാന സമ്മാനം ഏർപ്പെടുത്തിയതാവാം.

ADVERTISEMENT

ഹിരോഷിമയിൽ ബോംബ് വിസ്ഫോടനത്തിനുശേഷം ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടത്തിലൂടെ കൂറകൾ(പാറ്റ) അരിച്ചിരുന്നു. അവ അതിജീവിച്ച കഥ പരന്നു. പക്ഷേ, അതു പാതിവെന്ത കഥയായിരുന്നു. 1000 റാഡ് (RAD-Radiation Absorbed Dose) പ്രസരണം 10 മിനിറ്റ് ഏറ്റാൽ മനുഷ്യൻ മരിക്കും. ഒരു ലക്ഷം റാഡ് പ്രസരണമേറ്റാൽ കൂറയും നശിക്കും. വിസ്ഫോടനമുണ്ടാക്കുന്ന ഉഗ്രൻചൂടിൽ കൂറ കരിഞ്ഞുവീഴും. 1970ൽ ആണവവിസ്ഫോടനത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിനു ഹിരോഷിമയിൽ പോയിരുന്നു. അവിടത്തെ സർവകലാശാലയിലെ ഇംഗ്ലിഷ് പ്രഫസർ രചിച്ച കല്ലിലെഴുത്ത് വായിച്ചു, ‘ഇവിടെ എല്ലാ ആത്മാക്കളും വിശ്രമിക്കട്ടെ, ഞങ്ങൾ ഈ ദുഷ്ചെയ്തി ആവർത്തിക്കില്ല.’ ആണവപ്രസരണത്തെ അതിജീവിച്ച, 500 കിലോമീറ്റർ അകലെയുള്ള നഗോയവാസിയായ സഹപ്രവർത്തക കായ്‌ക്കോ തഷീറോ വികാരാധീനയായി പ്രസരണബാധയുടെ കദനകഥകൾ പങ്കുവച്ചു. പീച്ച് പഴത്തിന്റെ ഇളംമധുരത്തിൽ ലയിക്കാത്ത കയ്പുറ്റ ഓർമകളാണു ഹിബാകുഷകൾ അയവിറക്കുന്നത്.

English Summary:

What Was The Devastating Impact of the Atomic Bombings of Hiroshima and Nagasaki? How The Survivors Hibakusha, Continue to Advocate for Nuclear Disarmament?