യുഎസ് എല്ലാം നേരത്തേ അറിഞ്ഞു? ‘താഡ്’ ഇറക്കിയത് യുദ്ധം മുന്നിൽക്കണ്ട്; നെതന്യാഹുവിനെ പ്രകോപിപ്പിച്ചത് ഇറാന്റെ ആ നീക്കം
ഒടുവിൽ മധ്യപൂർവേഷ്യയെ ആശങ്കയുടെ അഗ്നിക്കരവലയത്തിലാഴ്ത്തി അതു സംഭവിച്ചിരിക്കുന്നു. ഇറാനു നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയിരിക്കുന്നു. ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തോടെ വെടിനിർത്തലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഉരുണ്ടുകൂടുന്നത് യുദ്ധമേഘങ്ങൾ. ആക്രമണം ഇസ്രയേൽ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കില്ലെന്ന് യുഎസും വ്യക്തമാക്കിയിരിക്കുന്നു. തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇറാനും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം ഒക്ടോബർ 26ന് രാവിലെ നാലോടെയാണ് ഇറാനു നേരെ ഇസ്രയേലിന്റെ മിസൈലാക്രമണം തുടങ്ങിയത്. എന്താണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലെ പ്രകോപനം. അതിന്റെ ഉത്തരം കിട്ടണമെങ്കിൽ അൽപം പുറകോട്ട് പോകണം. അധികമൊന്നും വേണ്ട, ഒക്ടോബർ ഒന്നു വരെ. ഒക്ടോബർ ഒന്നിന് വൈകീട്ടി ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിന് കാര്യമായിത്തന്നെ നാശനഷ്ടങ്ങൾ വരുത്താൻ പോന്നതായിരുന്നു. ഇസ്രയേൽ അതിന്റെ ചരിത്രത്തിൽ നേരിട്ട വലിയൊരു മിസൈൽ ആക്രമണം കൂടിയായിരുന്നു അത്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അന്ന് ഇസ്രയേലിനുണ്ടായത്. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് തുടക്കത്തിൽ ഇസ്രയേൽ എല്ലാം ചിരിച്ചു തള്ളിയെങ്കിലും ഇറാന്റെ മിസൈലുകൾ കൊള്ളേണ്ടയിടത്തുതന്നെ കൊണ്ടു എന്നാണ് ഇപ്പോഴത്തെ തിരിച്ചടി വ്യക്തമാക്കുന്നത്. ഇസ്രയേലിലെ ഇൻഷുറൻസ് കമ്പനികള്‍ പുറത്തുവിട്ട കണക്കിലാണ് ഇറാന്റെ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടം വ്യക്തമായത്. കേവലം 181 മിസൈലുകൾക്ക് ഇത്രയും നാശനഷ്ടങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ശക്തമായ യുദ്ധമുണ്ടായാൽ ഇസ്രയേലിൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യവും അതോടെ ഉയർന്നു. നാശനഷ്ടങ്ങളുടെ കണക്കാകട്ടെ ഇസ്രയേൽ ഔദ്യോഗിമായി പുറത്തുവിട്ടതുമില്ല. അന്നത്തെ ആക്രമണത്തിൽ ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എങ്കിലും പുതിയ കണക്കുകൾ വരുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. മാത്രവുമല്ല, ഇസ്രയേലിന്റെ തന്ത്രപ്രധാന വ്യോമതാവളത്തിൽ വരെ ഇറാൻ മിസൈലുകൾ നാശനഷ്ടം വിതച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇറാനു മറുപടി നൽകാനുള്ള

ഒടുവിൽ മധ്യപൂർവദേശത്തെ ആശങ്കയുടെ അഗ്നിക്കരവലയത്തിൽ ആഴ്ത്തി അതു സംഭവിച്ചിരിക്കുന്നു. ഇറാനു നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയിരിക്കുന്നു. ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തോടെ വെടിനിർത്തലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഉരുണ്ടുകൂടുന്നത് യുദ്ധമേഘങ്ങൾ. ആക്രമണം ഇസ്രയേൽ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കില്ലെന്ന് യുഎസും വ്യക്തമാക്കിയിരിക്കുന്നു. തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇറാനും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം ഒക്ടോബർ 26ന് രാവിലെ നാലോടെയാണ് ഇറാനു നേരെ ഇസ്രയേലിന്റെ മിസൈലാക്രമണം തുടങ്ങിയത്. എന്താണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലെ പ്രകോപനം. അതിന്റെ ഉത്തരം കിട്ടണമെങ്കിൽ അൽപം പുറകോട്ട് പോകണം. അധികമൊന്നും വേണ്ട, ഒക്ടോബർ ഒന്നു വരെ.
ഒക്ടോബർ ഒന്നിന് വൈകിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിന് കാര്യമായിത്തന്നെ നാശനഷ്ടങ്ങൾ വരുത്താൻ പോന്നതായിരുന്നു. ഇസ്രയേൽ അതിന്റെ ചരിത്രത്തിൽ നേരിട്ട വലിയൊരു മിസൈൽ ആക്രമണം കൂടിയായിരുന്നു അത്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അന്ന് ഇസ്രയേലിനുണ്ടായത്. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് തുടക്കത്തിൽ ഇസ്രയേൽ എല്ലാം ചിരിച്ചു തള്ളിയെങ്കിലും ഇറാന്റെ മിസൈലുകൾ കൊള്ളേണ്ടയിടത്തുതന്നെ കൊണ്ടു എന്നാണ് ഇപ്പോഴത്തെ തിരിച്ചടി വ്യക്തമാക്കുന്നത്. ഇസ്രയേലിലെ ഇൻഷുറൻസ് കമ്പനികള്‍ പുറത്തുവിട്ട കണക്കിലാണ് ഇറാന്റെ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടം വ്യക്തമായത്. കേവലം 181 മിസൈലുകൾക്ക് ഇത്രയും നാശനഷ്ടങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ശക്തമായ യുദ്ധമുണ്ടായാൽ ഇസ്രയേലിൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യവും അതോടെ ഉയർന്നു. നാശനഷ്ടങ്ങളുടെ കണക്കാകട്ടെ ഇസ്രയേൽ ഔദ്യോഗിമായി പുറത്തുവിട്ടതുമില്ല.
അന്നത്തെ ആക്രമണത്തിൽ ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എങ്കിലും പുതിയ കണക്കുകൾ വരുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. മാത്രവുമല്ല, ഇസ്രയേലിന്റെ തന്ത്രപ്രധാന വ്യോമതാവളത്തിൽ വരെ ഇറാൻ മിസൈലുകൾ നാശനഷ്ടം വിതച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇറാനു മറുപടി നൽകാനുള്ള തയാറെടുപ്പ് അന്നുതന്നെ ഇസ്രയേൽ തുടങ്ങിയിരുന്നു. അതിനിടെയായിരുന്നു അപ്രതീക്ഷിതമായി യഹ്യ സിൻവറിന്റെ മരണം. അതോടെ യുദ്ധം ഒതുങ്ങുമെന്നു കരുതിയെങ്കിലും എല്ലാം തെറ്റി. ഒക്ടോബർ 1ന് വൈകിട്ട് എന്താണ് ഇസ്രയേലിൽ സംഭവിച്ചത്? എത്രത്തോളം നാശനഷ്ടം സംഭവിച്ചു? ഏതൊക്കെ മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്? ഇസ്രയേലിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇറാൻ പുറത്തെടുത്ത തന്ത്രമെന്ത്? ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടതിനാലാണോ യുഎസിൽ നിന്ന് പുതിയ പ്രതിരോധ സംവിധാനമായ ‘താഡ്’ കൊണ്ടുവന്ന് വിന്യസിച്ചത്? വിശദമായി പരിശോധിക്കാം.
∙ പ്രയോഗിച്ചത് 181 മിസൈലുകൾ, നഷ്ടം 445.58 കോടി
ഒക്ടോബർ 1ന് ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ 181 ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഇസ്രയേലിന്റെ വ്യോമതാവളത്തിനും വരെ വ്യാപക നാശനഷ്ടം സംഭവിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ആക്രമണത്തിനു പിന്നാലെ, ഇൻഷുറൻസുമായി ബന്ധപ്പെട്ട് ഏകദേശം 2500 ക്ലെയിമുകൾ ഇസ്രയേലി ടാക്സ് അതോറിറ്റിയുടെ പ്രോപ്പർട്ടി ടാക്സ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ 2,200 ക്ലെയിമുകൾ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് കാണിച്ചാണ്. ഒക്ടോബറിലെ ‘ഓപറേഷൻ ട്രൂ പ്രോമിസ് 2’ ആക്രമണം ഏപ്രിലിൽ ഇറാൻ നടത്തിയ ആക്രമണത്തേക്കാൾ ഭീകരമായിരുന്നു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ, ഹിസ്ബുല്ല കമാൻഡർ ഹസൻ നസ്‌റല്ല, ഇറാനിയൻ ജനറൽ എന്നിവർ ഉപ്പെടെയുള്ളവരുടെ മരണങ്ങൾക്ക് പ്രതികാരം ചെയ്യൽ കൂടിയായിരുന്നു ആ ആക്രമണം.
അന്നത്തെ ആക്രമണത്തിൽ 15 മുതൽ 20 കോടി ഷെക്കലിന്റെ (4 കോടി മുതൽ 5.3 കോടി ഡോളർ വരെ, ഏകദേശം 445.58 കോടി രൂപ) നഷ്ടം വരുമെന്നാണ് ഇസ്രയേൽ ടാക്സ് അതോറിറ്റി കണക്കാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഒക്‌ടോബർ 1ന് തൊടുത്ത മിസൈലുകളിൽ ഭൂരിഭാഗവും തുറസ്സായ പ്രദേശങ്ങളിൽ പതിക്കുകയാണ് ചെയ്തത്. എന്നാൽ ഏപ്രിലിലെ ആക്രമണത്തെ അപേക്ഷിച്ച് ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്തായിരിക്കും ഒക്ടോബറിൽ ഇത്രയും നാശനഷ്ടത്തിനുള്ള കാരണങ്ങൾ?
∙ മിസൈൽ ടെക്നോളജിയിലെ മാറ്റം
ഇറാൻ പ്രയോഗിച്ച മിസൈലുകളുടെ തരവും എണ്ണവും തന്നെയായിരുന്നു നാശനഷ്ടം കൂടാൻ പ്രധാനം കാരണം. ബാലിസ്റ്റിക് മിസൈലുകളിൽ പലതും ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. എന്നാൽ ആക്രമണത്തിന്റെ തോത് നോക്കുമ്പോൾ ഒരു വർഷത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആക്രമണം കൂടിയായിരുന്നു ഇത്. ഇറാന്റെ നൂതന മിസൈൽ മോഡലുകളായ ഫത്താ-1, ഖൈബർ ഷെകാൻ എന്നിവ ഉപയോഗിച്ചതാകാം ഇത്രയും നാശനഷ്ടങ്ങൾക്ക് കാരണമെന്നും കരുതുന്നു. ഈ മിസൈലുകളുടെ വേഗവും ദൂരപരിധിയും വിലയിരുത്തുമ്പോൾ അവയെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. ഈ മിസൈലുകൾക്ക് ഇറാനിൽനിന്ന് തൊടുത്ത് 15 മിനിറ്റിനുള്ളിൽ ഇസ്രയേലിൽ എത്താൻ സാധിക്കും. ഇസ്രയേലിന്റെ അയൺ ഡോമിനും മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഈ മിസൈലുകളോട് അതിവേഗം പ്രതികരിക്കാൻ ശേഷിയില്ലെന്നും വിദഗ്ധർ പറയുന്നു.
∙ ലക്ഷ്യമിട്ടത് പ്രധാനപ്പെട്ട അടിസ്ഥാന സംവിധാനങ്ങൾ
നെവാറ്റിം, ടെൽ നോഫ് തുടങ്ങി വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള ഇസ്രയേലിന്റെ നിർണായക സൈനിക അടിസ്ഥാന സംവിധാനങ്ങളിലേക്കാണ് ഇറാൻ ആക്രമണം കേന്ദ്രീകരിച്ചത്. നിരവധി മിസൈലുകൾ ഈ ലക്ഷ്യങ്ങളിലേക്ക് തുളച്ചുകയറുകയും യുദ്ധ വിമാനങ്ങൾ സൂക്ഷിക്കുന്ന ഹാംഗറുകൾ, റൺവേ, സൈനിക ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇസ്രയേൽ സർക്കാർ നാശനഷ്ടത്തെ കുറച്ചുകാണിച്ചെങ്കിലും ഇറാന്റെ കൃത്യമായ ലക്ഷ്യത്തിലേക്കുള്ള ആക്രമണങ്ങൾ സൈനിക ആസ്തികളെ കാര്യമായി തകർത്തതായി പ്രതിരോധ വിശകലന വിദഗ്ധർ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഇസ്രയേലി മാധ്യമങ്ങൾ പോലും ആശങ്കയോടെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തിയോ നഷ്ടത്തിന്റെ കണക്കുകളോ പുറത്തുവിടുന്നതിന് മാധ്യമങ്ങൾക്ക് സർക്കാരിന്റെ നിയന്ത്രണവുമുണ്ടായിരുന്നു. വിദേശമാധ്യമങ്ങളാകട്ടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കൃത്യമായ നാശനഷ്ടത്തിന്റെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തു.
∙ ഇറാനിയൻ മിസൈൽ ശേഷിയിലെ മെച്ചപ്പെടുത്തലുകൾ
ഡ്രോണുകളും ക്രൂസ് മിസൈലുകളും പോലുള്ള സങ്കീർണമല്ലാത്ത ആയുധങ്ങൾ ഉൾപ്പെട്ട മുൻ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒക്ടോബറർ ഒന്നിലെ ഇറാന്റെ ആക്രമണം പൂർണമായും ബാലിസ്റ്റിക് സംവിധാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഇതിൽത്തന്നെ കൂടുതലും നൂതനമായതും അതിവേഗ മിസൈലുകളും ആയിരുന്നു. ഖൈബർ ഷെകാൻ തുടങ്ങിയ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന്റെ പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് കുതിക്കാൻ ശേഷിയുള്ളതാണ്. ഏകദേശം 20-32 മിസൈലുകൾ ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെ മറികടക്കുകയും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഈ വസ്തുത ഇറാൻ അതിന്റെ മിസൈൽ ശേഷി എങ്ങനെ പരിഷ്കരിച്ചു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതായത് മുൻ ആക്രമണത്തിൽ നിന്ന് ലഭിച്ച ഡേറ്റയും വിവരങ്ങളും രണ്ടാമത്തെ ആക്രമണത്തിൽ ഇറാൻ കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തം.
∙ മിസൈൽ വീണ് തകർന്നത് നൂറോളം വീടുകൾ
ഒക്ടോബർ ഒന്നിലെ ഇറാൻ ആക്രമണത്തിൽ തുറസ്സായ സ്ഥലത്ത് വീണ മിസൈൽ മൂലമുണ്ടായ പ്രകമ്പനം മൂലം നഗരത്തിലെ നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് മധ്യ ഇസ്രയേലിലെ ഹോഡ് ഹഷറോൺ മുനിസിപ്പാലിറ്റി അറിയിച്ചത്. സമാനമായ സംഭവങ്ങൾ പല നഗരങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൻ ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്, വൻ സ്ഫോടനം കാരണം വീടുകൾക്കും ഫ്ലാറ്റുകൾക്കും ഇളക്കം സംഭവിച്ചു. ഭൂചലനം സംഭവിച്ചത് പോലെയായിരുന്നു അതെന്ന് പ്രദേശവാസികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളിൽനിന്ന് വ്യക്തമാണ്.
മറ്റൊരു നഗരത്തിൽ ഡസൻ കണക്കിന് വീടുകൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു. നഗരത്തിലെ സ്കൂൾ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ഹോഡ് ഹഷറോണിലെ പ്രോപ്പർട്ടി ടാക്‌സ് വകുപ്പിന് മൊത്തം 1200 നാശനഷ്ട ക്ലെയിമുകളാണ് ലഭിച്ചിരിക്കുന്നത്. വടക്കൻ ടെൽ അവീവിലെ സീ ആൻഡ് സൺ കോംപ്ലക്സിലെ ടർക്കിഷ് റസ്റ്റോറന്റ് ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മധ്യ ഇസ്രയേലിലെ ഷ്ഫെല മേഖലയിലും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിനെയും ഇറാൻ അന്ന് വെറുതെവിട്ടില്ലെന്നു ചുരുക്കം.
∙ വ്യോമ താവളങ്ങളിലും മിസൈൽ വീണു
നിരവധി വ്യോമസേനാ താവളങ്ങളും ആക്രമണത്തിൽ ഭാഗികമായി തകർന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. പ്രോപ്പർട്ടി ടാക്‌സ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഡേറ്റയിൽ പ്രതിരോധ മന്ത്രാലയം കൈകാര്യം ചെയ്യുന്ന സൈനിക താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഒരു വർഷത്തിനിടെ (2023 ഒക്ടോബർ മുതൽ ഇതുവരെ) ഏകദേശം 49,000 ക്ലെയിമുകളാണ് സമർപ്പിച്ചിരിക്കുന്നത്. കെട്ടിടങ്ങൾക്കായി ഏകദേശം 30,000 ക്ലെയിമുകളും വാഹനങ്ങൾക്കായി ഏകദേശം 16,000 ക്ലെയിമുകളും കാർഷിക നാശനഷ്ടത്തിനായി 608 ക്ലെയിമുകളും ഇതിൽ ഉൾപ്പെടും. സർക്കാരിന്റെ ഭാഗമായ പുനർനിർമാണ വകുപ്പിന് കൈമാറിയ 25 കോടി ഷെക്കലിന് (6.6 കോടി ഡോളർ) പുറമേ മൊത്തം 143 കോടി ഷെക്കൽ (38 കോടി ഡോളർ) ഇതുവരെ നൽകിയിട്ടുണ്ട്.
വടക്കെ ഇസ്രയേലിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത നാശനഷ്ടങ്ങൾ തീർക്കുന്നതിനുള്ള ചെലവ് ഏകദേശം 100 കോടി ഷെക്കൽ (26.5 കോടി ഡോളർ) വരുമെന്ന് ടാക്സ് അതോറിറ്റി കണക്കാക്കുന്നു. നേരിട്ടുള്ള നാശനഷ്ടങ്ങൾക്കായി തെക്കൻ ഇസ്രയേലിൽ ഏകദേശം 30,000 ക്ലെയിമുകളും വടക്ക് 8000 ക്ലെയിമുകളും രാജ്യത്തിന്റെ മധ്യഭാഗത്ത് 11,000 ക്ലെയിമുകളും സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ഇതുവരെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താൻ സാധിക്കാത്ത വടക്കൻ ഇസ്രയേലിലെ അതിർത്തിയോടു ചേർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ കൂടുതൽ ക്ലെയിമുകൾ ഫയൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙ ഇസ്രയേലിന്റെ പ്രതിരോധം തകർന്നു, എന്തുകൊണ്ട്?
അത്യാധുനിക സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും ഇസ്രയേലിന്റെ വ്യോമ പ്രതിരോധം ഇറാനിൽനിന്നു തൊടുത്ത മിസൈലുകളുടെ എണ്ണം കൊണ്ട് ബുദ്ധിമുട്ടി. ദീർഘദൂര മിസൈലുകൾ വീണുണ്ടാകുന്ന നാശനഷ്ടങ്ങളേക്കാൾ ചെലവേറിയതാണ് ‘ആരോ’ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഉപയോഗം. ഓരോ പ്രതിരോധത്തിനും കോടികളുടെ ചെലവാണ് വരുന്നത്. എങ്കിലും നെവാറ്റിം എയർബേസ് പോലുള്ള ചില മേഖലകൾക്ക് ഇസ്രയേൽ മുൻതൂക്കം നൽകിയിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് കുതിച്ചെത്തിയ മിസൈലുകളിൽ പ്രതിരോധിക്കുന്നതിൽ ഇസ്രയേൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ടാകില്ല.
ഇതോടൊപ്പം തന്നെ ഇസ്രയേലിന്റെ പ്രതിരോധ ശ്രമങ്ങളെ യുഎസും ജോർദാൻ സേനയും സഹായിച്ചു. മൂന്ന് രാജ്യങ്ങളുടെ വ്യോമാപ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും എല്ലാ മിസൈലുകളും തടയാൻ സാധിച്ചില്ല. ഭൂരിഭാഗം മിസൈലുകളും തടഞ്ഞുവെങ്കിലും പ്രതിരോധ സംവിധാനവും ഭേദിച്ച് കടന്നുപോയ 10-15 ശതമാനം ആയുധങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്താൻ മതിയായിരുന്നു. ഇസ്രയേലിന്റെ ഭൂമിയിലേക്കു വന്നുവീഴുന്ന മിസൈലുകളുടെ ചിത്രങ്ങളും വിഡിയോകളും പ്രദേശവാസികൾതന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. തുടരെത്തുടരെ മിസൈലുകൾ വന്നുവീഴുന്നത് അതിൽനിന്നുതന്നെ വ്യക്തം.
∙ ഏതു തരം മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചത്?
ഇമാദ്, ഗദ്ർ, ഫത്താ എന്നിവയുൾപ്പെടെ നിരവധി തരത്തിലുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ആക്രമണത്തിൽ ഉപയോഗിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കിയിരുന്നു. 1400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള, ശബ്ദത്തിന്റെ 15 മടങ്ങ് വേഗത്തിൽ കുതിക്കുന്ന ഫത്താ അഥവാ ‘കോൺക്വറർ’ മിസൈലും ആക്രമണത്തിൽ പ്രയോഗിച്ചതായാണ് ഇറാന്റെ സൈനിക വിഭാഗം അറിയിച്ചത്. ഇക്കാര്യം പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിനു ശേഷം കണ്ടെടുത്ത മിസൈലുകളുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ വിശകലനം ചെയ്ത മിസൈൽ വിദഗ്ധരും ഇറാൻ ഫത്താ ഉപയോഗിച്ചതായി സൂചന നൽകി.
ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടെ വേഗം കൂടുന്ന രീതിയിലാണ് ഫത്താ മിസൈൽ ഡിസൈൻ ചെയ്തിരിക്കുന്നത്. നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കെല്ലാം ഈ മിസൈലിനെ നേരിടുക അത്ര എളുപ്പമാകില്ല. മിസൈലിന്റെ സഞ്ചാരപാത ഒരേ ദിശയിലുമാകില്ല. അതിനാൽ തന്നെ പെട്ടെന്ന് പിന്തുടർന്ന് തകർക്കുക കൂടുതൽ ബുദ്ധിമുട്ടാണ്.
∙ നിലവിലെ പ്രതിരോധം മതിയാകില്ല; ‘താഡ്’ ഇറക്കി യുഎസ്
ഒക്‌ടോബർ ഒന്നിലെ ആക്രമണത്തിന് ശേഷം ഇസ്രയേലിന്റെ വ്യോമ പ്രതിരോധം ശക്തമാക്കാനായി യുഎസിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ താഡിന്റെ കൂടുതൽ യൂണിറ്റുകൾ വിമാനം വഴി എത്തിച്ചിരുന്നു. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (ടിഎച്ച്എഎഡി) എന്ന ഈ മിസൈൽ പ്രതിരോധ സംവിധാനത്തിന് ഇറാന്റെ അത്യാധുനിക മിസൈലുകളെ പ്രതിരോധിക്കാനാകുമെന്നാണ് കരുതുന്നത്. അയൺ ഡോം, ആരോ തുടങ്ങിയ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ളതാണ് ഇറാന്റെ മിസൈലുകളെന്ന് അതിനോടകം തന്നെ മനസ്സിലാക്കിയിരുന്നു. ഇതോടെയാണ് പുതിയ സംവിധാനം വിന്യസിക്കാൻ യുഎസും രംഗത്തിറങ്ങിയത്.
താഡ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിനായി 100 യുഎസ് ഉദ്യോഗസ്ഥരെയാണ് ഇസ്രയേലിലേക്ക് അയച്ചത്. ഇറാനു നേരെയുള്ള ആക്രമണത്തിന് ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി ഇതിൽനിന്നുതന്നെ വ്യക്തമാണെന്ന് നിരീക്ഷകർ പറയുന്നു. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഇറാൻ തിരിച്ചടിക്കുമെന്നത് ഉറപ്പാണ്. ആ സാഹചര്യത്തില്‍ ആരോയ്ക്കും അയൺ ഡോമിനുമൊപ്പം താഡ് കൂടി ഉറപ്പാക്കുകയായിരുന്നു ഇസ്രയേൽ. ഒക്ടോബർ 26ലെ മിസൈലാക്രമണത്തിൽ പങ്കില്ലെന്ന് യുഎസ് ആവർത്തിച്ചു പറയുമ്പോഴും ഇറാന്റെ തിരിച്ചടിയെ പ്രതിരോധിക്കാനുള്ള സംവിധാനം യുഎസ് നേരത്തേത്തന്നെ ഇസ്രയേലിനു വേണ്ടി ഒരുക്കിവച്ചിരുന്നുവെന്നത് വ്യക്തം. അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്കു നേരെ ഹമാസ് ഡ്രോൺ ആക്രമണം നടത്തിയിരുന്നു. യഹ്യയുടെ മരണത്തിനു പിന്നാലെയായിരുന്നു അത്. ഇതെല്ലാം ഇസ്രയേലിനെ പ്രകോപിപ്പിച്ചിരുന്നു.
∙ മധ്യ പൂര്‍വദേശത്തെ ഞെട്ടിച്ച ആക്രമണം
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ മധ്യ പൂര്‍വദേശത്തെ വർധിച്ചുവരുന്ന ആശങ്ക ഉയർത്തിക്കാട്ടുന്നതായിരുന്നു. അതോടൊപ്പമാണ് ഇപ്പോൾ ഇസ്രയേലും തിരിച്ചടിച്ചിരിക്കുന്നത്. ഒക്ടോബർ 26ലെ ആക്രമണത്തിനു മുന്നോടിയായി സിറിയയിലെ ഡമാസ്കസിൽ ഉൾപ്പെടെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ലെബനനിലെ ഹിസ്ബുല്ലയ്ക്കും ഗാസയിലെ ഹമാസിനും അതിഭീകരമായ നാശനഷ്ടം വരുത്തിയ ശേഷമാണ് സിറിയയിലെ ഇറാനെ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനു നേരെയും ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്. ഹിസ്ബുല്ലയും ഹമാസും സിറിയയിലെ സായുധസംഘങ്ങളുമായിരുന്നു ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനെ സഹായിച്ചിരുന്നതും. ഇവർക്കുള്ള ധനസഹായം ഇറാൻ ഉറപ്പാക്കുകയും ചെയ്തു.
എന്നാൽ ആപത്തിൽ ഇറാനെ രക്ഷിക്കാൻ വരേണ്ടിയിരുന്ന എല്ലാ സംവിധാനങ്ങളെയും തകർത്തിട്ടാണ് ഇസ്രയേലിപ്പോൾ ഇറാനു നേരെ ആക്രമണം നടത്തിയിരിക്കുന്നത്. യെമനിലെ ഹൂതികൾ മാത്രമാണ് നിലവിൽ ഇറാനെ സഹായിക്കാനുള്ളത്. ചെങ്കടലിലൂടെയുള്ള ചരക്കുനീക്കത്തിനുൾപ്പെടെ ഭീഷണി സൃഷ്ടിച്ച് ഇറാനെ സഹായിക്കാൻ നിലവിലെ സാഹചര്യത്തിൽ ഹൂതികൾക്ക് സാധിക്കും. മറ്റ് രാജ്യങ്ങളുടെ ചരക്കുകപ്പലുകൾക്കു നേരെ വരെ ആക്രമണമുണ്ടായേക്കാം. അവരെ സഹായിക്കാനായി മധ്യപൂർവദേശത്ത് താവളമടിച്ചിരിക്കുന്ന യുഎസ് സൈന്യവും കപ്പൽപ്പടയും ഇടപെട്ടേക്കാം. അതൊരു വലിയ യുദ്ധത്തിലേക്കും വഴിമാറാം. മധ്യപൂർവദേശത്തെ ആശങ്കയ്ക്കും കാരണം അതാണ്.