കൃത്യമായ മാപ്പിങ്; മുകളിൽ ‘ഒഫെക്കി’ന്റെ ചാരക്കണ്ണ്; ഇറാനെ ഏതുനിമിഷവും ആക്രമിക്കാം, വജ്രായുധങ്ങൾ നിറച്ച ഇസ്രയേൽ ആയുധപ്പുര
യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തിക്കഴിഞ്ഞു, മിസൈലുകളും പോര്‍വിമാനങ്ങളും ഡ്രോണുകളും എന്തിനും സജ്ജമായി സൈനിക താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നു, പ്രധാനമന്ത്രിയുടെയും സൈനിക മേധാവികളുടെയും അനുമതി ലഭിച്ചാൽ ആ നിമിഷം ഇറാൻ ലക്ഷ്യമാക്കി മിസൈലുകളും പോർവിമാനങ്ങളും ചീറിപ്പായും... ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ സജ്ജീകരണങ്ങളാണ് നടത്തുന്നത്. അതേസമയം, ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ ഭീഷണിയുമായി ഇറാനും രംഗത്തെത്തിക്കഴിഞ്ഞതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. പലസ്തീൻ രാഷ്ട്രമെന്ന ഹമാസിന്റെ ആവശ്യത്തിനൊപ്പം നിൽക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. യഹ്യയുടെ മരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും പറഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഒക്ടോബർ ആദ്യവാരം ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിക്കാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പുണ്ട്. പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്കു കൂപ്പുകുത്തുമ്പോൾ മേഖലയിൽ യുഎസും നിർണായക സ്വാധീനശക്തിയാവുകയാണ്. നിലവിലെ സാഹചര്യത്തിൽ യുഎസിന്റെ പിന്തുണയോടെ മാത്രമേ ഇസ്രയേലിന് ഇറാനെ ആക്രമിക്കാൻ സാധിക്കൂ. എന്നാൽ ആക്രമിക്കാൻ സഹായിക്കില്ലെങ്കിലും പ്രതിരോധത്തിന് കൂടെയുണ്ടാകുമെന്ന് നേരത്തേ തന്നെ ബൈഡൻ ഭരണകൂടം ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്. യുഎസ് തിരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാട് എത്രമാത്രം ആത്മാർഥതയോടെയായിരിക്കുമെന്ന ചോദ്യവും പ്രസക്തം. പശ്ചിമേഷ്യയിൽ ഏതു നിമിഷവും മറ്റൊരു യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടേക്കാം. എന്നാൽ യഹ്യയുടെ മരണത്തോടെ

യുഎസിൽനിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തിക്കഴിഞ്ഞു, മിസൈലുകളും പോര്‍വിമാനങ്ങളും ഡ്രോണുകളും എന്തിനും സജ്ജമായി സൈനിക താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നു, പ്രധാനമന്ത്രിയുടെയും സൈനിക മേധാവികളുടെയും അനുമതി ലഭിച്ചാൽ ആ നിമിഷം ഇറാൻ ലക്ഷ്യമാക്കി മിസൈലുകളും പോർവിമാനങ്ങളും ചീറിപ്പായും... ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ സജ്ജീകരണങ്ങളാണ് നടത്തുന്നത്. അതേസമയം, ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ ഭീഷണിയുമായി ഇറാനും രംഗത്തെത്തിക്കഴിഞ്ഞതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.
പലസ്തീൻ രാഷ്ട്രമെന്ന ഹമാസിന്റെ ആവശ്യത്തിനൊപ്പം നിൽക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. യഹ്യയുടെ മരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും പറഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഒക്ടോബർ ആദ്യവാരം ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിക്കാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പുണ്ട്. പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്കു കൂപ്പുകുത്തുമ്പോൾ മേഖലയിൽ യുഎസും നിർണായക സ്വാധീനശക്തിയാവുകയാണ്. നിലവിലെ സാഹചര്യത്തിൽ യുഎസിന്റെ പിന്തുണയോടെ മാത്രമേ ഇസ്രയേലിന് ഇറാനെ ആക്രമിക്കാൻ സാധിക്കൂ. എന്നാൽ ആക്രമിക്കാൻ സഹായിക്കില്ലെങ്കിലും പ്രതിരോധത്തിന് കൂടെയുണ്ടാകുമെന്ന് നേരത്തേ തന്നെ ബൈഡൻ ഭരണകൂടം ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാട് എത്രമാത്രം ആത്മാർഥതയോടെയായിരിക്കുമെന്ന ചോദ്യവും പ്രസക്തം.
പശ്ചിമേഷ്യയിൽ ഏതു നിമിഷവും മറ്റൊരു യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടേക്കാം. എന്നാൽ യഹ്യയുടെ മരണത്തോടെ ഇസ്രയേൽ–ഹമാസ് പോരാട്ടം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് യുഎസ് മുന്നോട്ടു വച്ചിട്ടുള്ളത്. ഇറാന്റെ എണ്ണപ്പാടങ്ങളും ആണവനിലയങ്ങളും ആക്രമിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനവും യുഎസിന്റെ ഭീഷണിക്ക് മുന്നിൽ തിരുത്തേണ്ടിവന്നു. അതേസമയം, ഇറാന്റെ സൈനിക താവളങ്ങളും ആയുധപ്പുരകളും കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുകയെന്ന് ഇസ്രയേൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ദീർഘദൂര മിസൈലുകൾ മുതൽ ബങ്കർ തകർക്കുന്ന ബോംബുകൾ വരെ ഇസ്രയേലിന്റെ ആയുധപ്പുരകളിലുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ള അത്യാധുനിക യുദ്ധോപകരണങ്ങൾ വികസിപ്പിച്ചെടുക്കാൻ ഇസ്രയേൽ ശതകോടികൾ ചെലവഴിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ സേന എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്? 1500 കിലോമീറ്റർ അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ എന്തൊക്കെ ആയുധങ്ങളാണ് പ്രയോഗിക്കുക? ഇറാന്റെ തിരിച്ചടി നേരിടാൻ ഇസ്രയേലിൽ എന്തൊക്കെ അധിക പ്രതിരോധ സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്? യഹ്യയുടെ മരണത്തോടെ മേഖലയിലെ സംഘർഷം മറ്റൊരു തലത്തിലേക്കാണോ നീങ്ങുന്നത്!
∙ 20 വർഷത്തെ കാത്തിരിപ്പ്, ഒരുക്കങ്ങൾ
ഇറാനെ ആക്രമിക്കാനായി 20 വർഷത്തിലേറെയായി ഇസ്രയേൽ നീക്കം നടത്തുന്നുണ്ട്. ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് പുറമേ രഹസ്യാന്വേഷണ സംഘത്തിന്റെ സഹായവും ഉപയോഗപ്പടുത്തിയാണ് ആക്രമണ തന്ത്രങ്ങൾ മെനയുന്നത്. ഇറാന്റെ ആണവമോഹങ്ങൾ സജീവമായപ്പോൾ തന്നെ ആ ഭീഷണിയെ നിർവീര്യമാക്കാനുള്ള തയാറെടുപ്പുകളും ഇസ്രയേൽ തുടങ്ങിയിരുന്നു. 20 വർഷത്തെ ആ പദ്ധതിയിൽ നൂതന ആയുധ സംവിധാനങ്ങളുടെ വികസനം, രഹസ്യാന്വേഷണ ശേഖരണം, ഇറാന്റെ ആണവ പദ്ധതിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ശക്തമായ സൈനിക തന്ത്രങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. ഈ ദീർഘകാല തന്ത്രത്തിന്റെ വ്യാപ്തി പൂർണമായി മനസ്സിലാക്കുന്നതിന് ഇസ്രയേലിന്റെ രഹസ്യ നീക്കങ്ങളെയും സൈനിക സംവിധാനങ്ങളെയും രൂപപ്പെടുത്തിയ രാഷ്ട്രീയവും സൈനികവും സാങ്കേതികവുമായ സംഭവവികാസങ്ങൾ പരിശോധിക്കേണ്ടത് നിർണായകമാണ്.
∙ മിത്രങ്ങൾ എങ്ങനെ ശത്രുക്കളായി?
1979ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷമാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള ശത്രുത വർധിച്ചത്. ലബനനിലെ ഹിസ്ബുല്ല, ഗാസയിലെ ഹമാസ്, സിറിയയിലെ ഹൂതികൾ തുടങ്ങി സായുധ ഗ്രൂപ്പുകളെ പിന്തുണയ്‌ക്കുന്നതിനൊപ്പം ഇസ്രയേലിനെതിരെയുള്ള ഇറാന്റെ നയതന്ത്ര നീക്കങ്ങളും ശക്തമായിരുന്നു. എന്നാൽ, 2000ത്തിന്റെ തുടക്കത്തിൽ ഇറാൻ ആണവ പദ്ധതികൾ ത്വരിതപ്പെടുത്തിയപ്പോൾ ഇസ്രയേലിന്റെ ആശങ്ക വർധിച്ചു. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെയും (ഐഎഇഎ) മറ്റ് രഹസ്യാന്വേഷണ ഏജൻസികളുടെയും റിപ്പോർട്ടുകൾ ഇറാൻ ആണവായുധ ശേഷി കൈവരിക്കുന്നതിലേക്ക് അടുക്കുന്നതായുള്ള കൃത്യമായ സൂചനകളാണു നൽകിയത്.
2015ൽ ജോയിന്റ് കോംപ്രിഹെൻസിവ് പ്ലാൻ ഓഫ് ആക്‌ഷൻ (ജെസിപിഒഎ) പോലുള്ള നയതന്ത്ര ശ്രമങ്ങൾ ഇറാന്റെ ആണവ പദ്ധതികൾ തടയാൻ ശ്രമിച്ചെങ്കിലും ആ കരാർ താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂവെന്ന് വാദിച്ച് ഇസ്രയേൽ എല്ലായ്പ്പോഴും സംശയാസ്പദമായ നിലപാടാണ് പുലർത്തിയിരുന്നത്. ആണവായുധങ്ങളുള്ള ഇറാനെ വച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്രയേൽ ശക്തമായി പ്രഖ്യാപിച്ചു. ഇത് ഇറാനെതിരെ രഹസ്യ നടപടികളിലേക്കും സൈബർ ആക്രമണങ്ങളിലേക്കും സൈനിക തയാറെടുപ്പുകൾക്കും വഴിവച്ചു.
∙ കൃത്യമായ ആസൂത്രണം
1.) നൂതന ആയുധങ്ങളുടെ നിർമാണം: കഴിഞ്ഞ 20 വർഷവും ഇസ്രയേൽ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ എന്നിവ കാര്യമായി വികസിപ്പിച്ചെടുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു ഇസ്രയേൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ മിസൈൽ സാങ്കേതികവിദ്യയിൽ വൻതോതിൽ നിക്ഷേപം നടന്നിട്ടുണ്ട്. ജെറിക്കോ 3 പോലുള്ള ബാലിസ്റ്റിക് മിസൈലുകൾക്ക് 5500 കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യങ്ങളിൽ വരെ എത്താൻ ശേഷിയുണ്ട്. എന്നാൽ ഇറാന്റെ ഷഹാബ്-3 മിസൈലിന് പരമാവധി 2000 കിലോമീറ്ററാണ് പരിധി. ഇസ്രയേലിന് ശക്തമായ പ്രതിരോധവും ആക്രമണ ശേഷിയും നൽകുന്നതാണ് ഇത്. ഈ മിസൈലുകളിൽ ആണവ പോർമുനകളും പ്രയോഗിക്കാം. ആണവ നിലയങ്ങളോ സൈനിക താവളങ്ങളോ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്താനും ഈ മിസൈലുകൾക്ക് സാധിക്കും.
2.) ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്ന്:
ഇപ്പോഴത്തെയും ഭാവിയിലെയും ഏതൊരു ആക്രമണത്തിന്റെയും നിർണായക ഘടകം ഇസ്രയേലിന്റെ വ്യോമസേനയാണ്. വർഷങ്ങളായി ഇസ്രയേൽ എഫ്-35ഐ ‘അദിർ’ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ സ്വന്തമാക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുകയും ചെയ്യുന്നു. ദീർഘദൂര ദൗത്യങ്ങളും നൂതന ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉൾപ്പെടെ ഇസ്രയേലിന്റെ അടിയന്തര ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഈ യുദ്ധവിമാനങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. ഇറാനിയൻ വ്യോമ പ്രതിരോധത്തിലേക്ക് രഹസ്യമായി ഇടിച്ചുകയറാൻ പ്രത്യേകം ശേഷിയുള്ളതു കൂടിയാണിവ.
3) സൈബർ യുദ്ധം: സൈബർ യുദ്ധത്തിൽ ഇസ്രയേൽ എന്നും മുൻപന്തിയിലാണ്. 2010ൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള കുപ്രസിദ്ധമായ സ്റ്റക്സ്നെറ്റ് ആക്രമണം ഒരു പ്രധാന ഉദാഹരണമാണ്. യുഎസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സ്റ്റക്സ്നെറ്റ് വൈറസ് യുറേനിയം സംപുഷ്ടീകരണത്തിൽ ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾ ലക്ഷ്യമിട്ട് പ്രയോഗിച്ചു. സെൻട്രിഫ്യൂജുകളുടെ പ്രവർത്തനം താറുമാറായി. ഇത് ഇറാന്റെ ആണവ പദ്ധതിയെ ഏറെ പിന്നോട്ടടിപ്പിച്ചു. അതിനുശേഷം, നേരിട്ടുള്ള സൈനിക ഇടപെടലിന്റെ ആവശ്യമില്ലാതെ തന്നെ ഇറാന്റെ സൈനിക, ആണവ സംവിധാനങ്ങളെ തകർക്കാൻ കഴിയുന്ന ആക്രമണാത്മക സൈബർ ശേഷികൾ ഇസ്രയേൽ വികസിപ്പിച്ചുകൊണ്ടിരുന്നു.
4) പ്രിസിഷൻ-ഗൈഡഡ് മ്യൂണിയൻസ് (പിജിഎം): ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ ശേഷിക്ക് പിജിഎമ്മുകളുടെ വികസനം നിർണായകമാണ്. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് പോലുള്ള ഇസ്രയേലി പ്രതിരോധ കമ്പനികൾ അത്യാധുനിക ആയുധങ്ങൾ നിർമിച്ചിട്ടുണ്ട്. സ്പൈസ് 250 പോലെയുള്ള അത്യാധുനിക ബോംബുകൾ ഇറാനിൽ കാര്യമായി നാശനഷ്ടം വരുത്താൻ ശേഷിയുള്ളതാണ്.
∙ ആക്രമിക്കേണ്ടത് 1500 കിലോമീറ്റർ അകലെ
ക്രൂസ് മിസൈലുകളും ബോംബർ വിമാനങ്ങളും ഉപയോഗിച്ച് യുഎസ്, റഷ്യൻ സേനകൾ സാധാരണയായി 2000 കിലോമീറ്റർ പരിധിയിലുള്ള ആക്രമണങ്ങൾ നടത്താറുണ്ട്. എന്നാൽ, അങ്ങോട്ടും തിരിച്ചും രണ്ട് മണിക്കൂർ പറക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങൾ കുറവാണ്. ഇത്തരം ശേഷിയുള്ള പോർവിമാനങ്ങൾ സ്വന്തമാക്കുന്നതിന് ഇസ്രയേൽ യുഎസിന്റെ സഹായം തേടുകയും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. അത്യാധുനിക പോർവിമാനമായ എഫ്-15ഐ സ്ക്വാഡ്രൺ മുതൽ നാല് എഫ്-16ഐ സൂഫ സ്ക്വാഡ്രൺ വരെ ഇതിൽ ഉൾപ്പെടും.
കൂടുതൽ ദൂരം സഞ്ചരിക്കാനായി ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി ഈ ജെറ്റുകൾക്കായി പ്രത്യേക ഇന്ധന ടാങ്കുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. റഡാർ സംവിധാനങ്ങളെ കബളിപ്പിച്ച് മുന്നേറാൻ ശേഷിയുള്ളതാണ് ഈ പോർവിമാനങ്ങൾ എന്നതും ശ്രദ്ധേയമാണ്. എഫ്-35 ജെറ്റുകൾക്കായി, വേർപ്പെടുത്താവുന്ന ഇന്ധന ടാങ്കുകൾ ഇസ്രയേൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അധിക ഇന്ധന ടാങ്കുകളുടെ സഹായമില്ലാതെ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കില്ല. ടാങ്കുകൾക്ക് പുറമേ മറ്റു ചില സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
∙ ദീർഘദൂര മിസൈലുകൾ
2000ത്തിന്റെ അവസാനത്തിലാണ് യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന രണ്ട് ദീർഘദൂര മിസൈലുകൾ ഇസ്രയേൽ അവതരിപ്പിച്ചത്. ഇറാനിയൻ പ്രതിരോധത്തിന്റെ പരിധിക്ക് പുറത്ത് ആക്രമണം നടത്താൻ ശേഷിയുള്ള ഈ മിസൈലിന് നൂറുകണക്കിന് കിലോമീറ്റർ പരിധിയുണ്ടെന്നാണ് റിപ്പോർട്ട്. റാംപേജ് എന്ന ഈ മിസൈലുകൾ സൂപ്പർസോണിക് വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെയും (ഐഎഐ) എൽബിറ്റ് സിസ്റ്റംസിന്റെയും സഹകരണത്തോടെ വികസിപ്പിച്ച റാംപേജ് തുടക്കത്തിൽ കരയിൽ നിന്ന് വിക്ഷേപിക്കുന്നതിനായി ഡിസൈൻ ചെയ്‌തിരുന്നതാണ്. പിന്നീട് ജെറ്റുകളിൽനിന്ന് വിക്ഷേപിക്കാനും തുടങ്ങി.
‘ജെറിക്കോ’ എന്നറിയപ്പെടുന്ന പരമ്പരാഗതവും അണ്വായുധ ശേഷിയുള്ളതുമായ മിസൈലുകളും ഇസ്രയേലിനുണ്ടെന്ന് വിദേശ സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്നവയാണ് ഇവ. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ ഇറാൻ പ്രയോഗിച്ചിട്ടുണ്ടെങ്കിലും ഇസ്രയേൽ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണത്തിന് ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്.
കൂടാതെ, 4 മീറ്റർ വരെ കോൺക്രീറ്റിൽ തുളച്ചുകയറാൻ ശേഷിയുള്ള 500 എംപിആർ എന്ന് പേരിട്ടിരിക്കുന്ന ബങ്കർ-ബസ്റ്റിങ് ബോംബുകൾ എൽബിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എഫ്-15ഐ ജെറ്റുകളിൽ നിന്ന് പരീക്ഷിച്ച് വിജയിച്ച ഈ ബോംബുകൾ ഗൈഡഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ്. 1500 കിലോമീറ്റർ ദൂരപരിധിയുള്ള റഫാൽ വികസിപ്പിച്ചെടുത്ത ‘പോപ് ഐ ടർബോ’ ക്രൂസ് മിസൈലാണ് മറ്റൊരു ഇസ്രായേലി ആയുധം. ഇത് ഇസ്രയേലി നാവികസേനയുടെ മുങ്ങിക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കുന്നതിനായി ഡിസൈൻ ചെയ്തിട്ടുള്ളതും അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതുമാണ്. പേർഷ്യൻ ഗൾഫിൽ പ്രവേശിക്കാതെ ചെങ്കടലിൽ നിന്നോ അറബിക്കടലിൽ നിന്നോ ഇറാനെ ആക്രമിക്കാൻ ഇസ്രയേലി മുങ്ങിക്കപ്പലുകൾ സഹായിക്കും.
∙ ഇന്റലിജൻസും നിരീക്ഷണവും
1) മൊസാദിന്റെ നീക്കങ്ങൾ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇറാന്റെ ആണവ, സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ടെഹ്‌റാൻ വെയർഹൗസിൽ 2018ൽ നടത്തിയ റെയ്ഡ് ഇതിനൊരു ഉദാഹരണമാണ്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള 55,000ത്തിലധികം രേഖകൾ അന്ന് മൊസാദ് ഏജന്റുമാർ വീണ്ടെടുത്തതായി റിപ്പോർട്ട് വന്നിരുന്നു. ഇറാനോടുള്ള ഇസ്രയേലിന്റെ നിലപാടിനെ ലോകശക്തികൾക്ക് മുന്നിൽ ന്യായീകരിക്കാനും ആക്രമണ പദ്ധതികളുമായി മുന്നോട്ട് പോകാനും സഹായിക്കുന്നതായിരുന്നു ഈ ഓപറേഷൻ.
2) ചാര ഉപഗ്രഹങ്ങൾ: ഇറാന്റെ സൈനിക താവളങ്ങൾ നിരീക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ‘ഒഫെക്’ സാറ്റലൈറ്റുകൾ ഉപയോഗിച്ച് ഇസ്രയേൽ നൂതന ഉപഗ്രഹ നിരീക്ഷണ ശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഉപഗ്രഹങ്ങൾ തത്സമയ രഹസ്യവിവരങ്ങളും വിശദമായ ചിത്രങ്ങളും നൽകുന്നു. ഇറാന്റെ ആണവ പദ്ധതിയുടെ പുരോഗതിയും മറ്റ് സൈനിക സംഭവവികാസങ്ങളും ട്രാക്ക് ചെയ്യാൻ ഇസ്രയേലിനെ സഹായിക്കുന്നതും ചാര ഉപഗ്രഹങ്ങളാണ്.
3) ഇറാനിലെ രഹസ്യ ഏജന്റുമാർ: ആവശ്യപ്രകാരം കൃത്യമായി വിവരം നൽകുന്നവരുടെ ഒരു നെറ്റ്‌വർക്ക് തന്നെ ഇറാനിൽ വളർത്തിയെടുക്കാൻ ഇസ്രയേലിന് സാധിച്ചിട്ടുണ്ട്. പീപ്പിൾസ് മുജാഹിദിൻ ഓഫ് ഇറാൻ (എംഇകെ) പോലുള്ള ഇസ്രയേലി പിന്തുണയുള്ള ഗ്രൂപ്പുകളിൽനിന്നുള്ള റിപ്പോർട്ടുകൾ ഇറാന്റെ ആണവ പ്രവർത്തനങ്ങളെക്കുറിച്ച് നിർണായകമായ രഹസ്യ വിവരങ്ങൾ നൽകുന്നു. കൂടാതെ പ്രധാന ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകൾക്ക് പിന്നിലും ഇറാനിൽ നിന്നുള്ള ചിലർക്കുതന്നെ കൃത്യമായ പങ്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
∙ പ്രതിരോധ സംവിധാനങ്ങൾ
ഇറാന്റെ ആക്രമണങ്ങളെ നേരിടാനായി ഇസ്രയേൽ ബഹുതല മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ‘അയൺ ഡോം’ സംവിധാനം ഹ്രസ്വ- ദൂര മിസൈലുകളെയും ഡ്രോണുകളെയും തകർക്കാൻ പേരുകേട്ടതാണ്. അതേസമയം ‘ഡേവിഡ്സ് സ്‌ലിങ്’, ‘ആരോ’ സംവിധാനങ്ങൾ ഇടത്തരം, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ഡിസൈൻ ചെയ്തിട്ടുള്ളതാണ്. ഇതോടൊപ്പം തന്നെ യുഎസിൽ നിന്നുള്ള ‘താഡ്’ വ്യോമ പ്രതിരോധ സംവിധാനവും ഇസ്രയേലിൽ വിന്യസിച്ച് കഴിഞ്ഞു.
∙ 2300 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റ്
കഴിഞ്ഞ 20 വർഷമായി ഇസ്രയേലിന്റെ പ്രതിരോധ ബജറ്റ് ക്രമാനുഗതമായി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2024ൽ ഇസ്രയേലിന്റെ സൈനിക ബജറ്റ് 2300 കോടി ഡോളറാണ്. ഇതിൽ വലിയൊരു ഭാഗവും വ്യോമ പ്രതിരോധം, മിസൈൽ സംവിധാനങ്ങൾ, സൈബർ യുദ്ധ ശേഷികൾ എന്നിവയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇസ്രയേലിന്റെ സൈനിക ബജറ്റിനോട് താരതമ്യപ്പെടുത്തുമ്പോൾ ഇറാന്റെ സൈനിക ബജറ്റ് ഏകദേശം 1500 കോടി ഡോളർ മാത്രമാണ്. എന്നാൽ ഇറാന്റെ സൈനിക ചെലവിന്റെ ഭൂരിഭാഗവും കൂടെ നിൽക്കുന്ന സായുധ സംഘങ്ങൾക്കും മറ്റു രാജ്യങ്ങൾക്കുമാണ് നൽകുന്നത്.
മുപ്പതിലധികം എഫ്-35ഐ സ്റ്റെൽത്ത് പോർവിമാനങ്ങൾ ഉൾപ്പെടെ 400ലധികം യുദ്ധവിമാനങ്ങൾ ഇസ്രയേലിന്റെ പക്കലുണ്ട്. ഇതിനു വിപരീതമായി ഇസ്രയേലിന്റെ വ്യോമ മേധാവിത്വത്തെ വെല്ലുവിളിക്കാനുള്ള പരിമിതമായ ശേഷിയുള്ള മിഗ്-29, സുഖോയ്-24 തുടങ്ങിയ റഷ്യൻ നിർമിത പോർവിമാനങ്ങളാണ് ഇറാന്റെ വ്യോമസേനയിലുള്ളത്. അണ്വായുധമുണ്ടെന്ന് ഇസ്രയേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 80 മുതൽ 100 വരെ ആണവ പോർമുനകൾ കൈവശം വയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനു വിപരീതമായി, ഇറാൻ ഇതുവരെ അണ്വായുധം വികസിപ്പിച്ചിട്ടില്ലെങ്കിലും രാജ്യാന്തര കരാറുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചാൽ 1 മുതൽ 2 വർഷത്തിനുള്ളിൽ ഒരെണ്ണം നിർമിക്കാനുള്ള ശേഷി ഇറാന് ഉണ്ടെന്നാണു വിലയിരുത്തൽ.
∙ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങൾ
പരമ്പരാഗതമായി ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് യുഎസ്. സൈനിക, രഹസ്യാന്വേഷണ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്. എന്നിരുന്നാലും, ഇറാനെതിരായ ഏകപക്ഷീയമായ ഇസ്രയേൽ ആക്രമണം മേഖലയിലെ യുഎസ് ഇടപെടലിലൂടെയുള്ള വിദേശനയത്തെ സങ്കീർണമാക്കും. പ്രത്യേകിച്ചും അതു ചർച്ചകളെ അപകടത്തിലാക്കുകയോ വൻ സംഘർഷത്തിലേക്ക് നയിക്കുകയോ ചെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇറാനെതിരെ പലപ്പോഴും ആശങ്കകൾ പങ്കിടുന്ന സൗദി അറേബ്യ, യുഎഇ തുടങ്ങി ഗൾഫ് അറബ് രാജ്യങ്ങളുമായി അടുത്തിടെ ഇസ്രയേൽ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇറാനെ ആക്രമിക്കാൻ മിക്ക രാജ്യങ്ങളും ഇടം നൽകാൻ തയാറുമല്ല.
∙ ഇറാന്റെ പ്രതിരോധ നീക്കങ്ങൾ
സാങ്കേതികമായി നേരായ വഴിയല്ലെങ്കിലും ഹമാസ്, ഹിസ്ബുല്ല പോലുള്ള സായുധ സംഘങ്ങളെയും മിസൈൽ ആക്രമണങ്ങളെയും ആശ്രയിച്ച് ഇറാൻ അതിശക്തമായ മറ്റൊരു രീതിയിലുള്ള യുദ്ധതന്ത്രം ഇസ്രയേലിനെതിരെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്രയേൽ ആക്രമിച്ചാൽ ആഗോള എണ്ണ വിതരണത്തിനുള്ള നിർണായക ‘ഇടനാഴിയായ’ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ആവർത്തിച്ച് ഭീഷണിപ്പെടുത്തിട്ടുണ്ട്. കൂടാതെ, ഹിസ്ബുല്ലയേയും യമനിലെ ഹൂതികളെയും പോലുള്ള ഇറാന്റെ കൂടെയുള്ള സായുധ സംഘങ്ങളുടെ പക്കൽ പതിനായിരക്കണക്കിന് റോക്കറ്റുകൾ ഉണ്ട്. അത് ഇസ്രയേലിലേക്ക് വിക്ഷേപിക്കാൻ ഉത്തരവിടാനും ഇറാന് സാധിക്കും.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം വൻ യുദ്ധത്തിന് കാരണമായേക്കാം. ഹിസ്ബുല്ലയുടെ വൻ ആയുധശേഖരം ഉപയോഗപ്പെടുത്തി വടക്കുനിന്ന് ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഇറാഖിലെയും സിറിയയിലെയും ഇറാന്റെ പിന്തുണയുള്ള സംഘങ്ങളും ആക്രമണം നടത്തിയേക്കും. സംഘർഷം ആഗോള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുകയും ലോകമെമ്പാടും വിലക്കയറ്റത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുകയും ചെയ്യും.
നൂതന ആയുധ വികസനം, രഹസ്യാന്വേഷണ ശേഖരണം, സൈനിക തയാറെടുപ്പ് എന്നിവ സംയോജിപ്പിച്ച് ഇറാനെ നേരിടാനുള്ള ഇസ്രയേലിന്റെ 20 വർഷത്തെ പദ്ധതിക്ക് കീഴിൽ എല്ലാ സജ്ജമാണ്. ഇസ്രയേലിന്റെ സൈനിക ശേഷി ഇറാനേക്കാൾ വളരെ കൂടുതലാണെങ്കിലും വലിയൊരു സംഘർഷത്തിന്റെ അപകടസാധ്യതകൾ മുന്നിലുണ്ട്. ഇറാനെതിരായ ആക്രമണം പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കുക മാത്രമല്ല ഇസ്രയേലിന്റെ സഖ്യങ്ങളുടെ പ്രതിരോധ ശേഷിയെ പരീക്ഷിക്കുന്നതുമായിരിക്കും. യഹ്യ സിൻവറിന്റെ മരണത്തിന്റെയും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും സാഹചര്യത്തിൽ ആരെല്ലാം ഇസ്രയേലിനൊപ്പം നിൽക്കും എന്ന ചോദ്യവും പ്രസക്തം.