ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് ഭീകരതയുടെ നാളുകൾക്കു ശേഷം ജൂതരുടെ ജീവിതത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ ദിനം. 2023 ഒക്ടോബർ ഏഴിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും പലവിധ പരീക്ഷണങ്ങൾ നടത്തിയും ഇഞ്ചിഞ്ചായിട്ടായിരുന്നു ഹോളോകോസ്റ്റ് മരണങ്ങൾ. എന്നാൽ ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറിയ ഹമാസ് സംഘം കൊലപ്പെടുത്തിയത് 1200ലേറെ പേരെയായിരുന്നു. അന്ന് ബന്ദികളാക്കപ്പെട്ട ഇരുന്നൂറ്റി അൻപതോളം പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഹമാസ് ആക്രമണത്തിനു തൊട്ടുപിന്നാലെ ഗാസ മുനമ്പിലേക്ക് മിസൈൽ വർഷം തീർക്കുകയായിരുന്നു ഇസ്രയേൽ. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 42,000 കടന്നു. അനേകായിരങ്ങൾ അംഗവൈകല്യത്തിനുമിരയായി. അതിനിടെ ഹമാസിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ല സംഘത്തിനെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേർ പലായനം ചെയ്തു. എല്ലാറ്റിനും കാരണമായത് 2023 ഒക്ടോബർ 7ലെ ആ ആക്രമണമായിരുന്നു. അത് പദ്ധതിയിട്ടതാകട്ടെ ഹമാസ് തലവൻ യഹ്യ സിൻവറും.

ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് ഭീകരതയുടെ നാളുകൾക്കു ശേഷം ജൂതരുടെ ജീവിതത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ ദിനം. 2023 ഒക്ടോബർ ഏഴിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും പലവിധ പരീക്ഷണങ്ങൾ നടത്തിയും ഇഞ്ചിഞ്ചായിട്ടായിരുന്നു ഹോളോകോസ്റ്റ് മരണങ്ങൾ. എന്നാൽ ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറിയ ഹമാസ് സംഘം കൊലപ്പെടുത്തിയത് 1200ലേറെ പേരെയായിരുന്നു. അന്ന് ബന്ദികളാക്കപ്പെട്ട ഇരുന്നൂറ്റി അൻപതോളം പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഹമാസ് ആക്രമണത്തിനു തൊട്ടുപിന്നാലെ ഗാസ മുനമ്പിലേക്ക് മിസൈൽ വർഷം തീർക്കുകയായിരുന്നു ഇസ്രയേൽ. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 42,000 കടന്നു. അനേകായിരങ്ങൾ അംഗവൈകല്യത്തിനുമിരയായി. അതിനിടെ ഹമാസിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ല സംഘത്തിനെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേർ പലായനം ചെയ്തു. എല്ലാറ്റിനും കാരണമായത് 2023 ഒക്ടോബർ 7ലെ ആ ആക്രമണമായിരുന്നു. അത് പദ്ധതിയിട്ടതാകട്ടെ ഹമാസ് തലവൻ യഹ്യ സിൻവറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് ഭീകരതയുടെ നാളുകൾക്കു ശേഷം ജൂതരുടെ ജീവിതത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ ദിനം. 2023 ഒക്ടോബർ ഏഴിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും പലവിധ പരീക്ഷണങ്ങൾ നടത്തിയും ഇഞ്ചിഞ്ചായിട്ടായിരുന്നു ഹോളോകോസ്റ്റ് മരണങ്ങൾ. എന്നാൽ ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറിയ ഹമാസ് സംഘം കൊലപ്പെടുത്തിയത് 1200ലേറെ പേരെയായിരുന്നു. അന്ന് ബന്ദികളാക്കപ്പെട്ട ഇരുന്നൂറ്റി അൻപതോളം പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഹമാസ് ആക്രമണത്തിനു തൊട്ടുപിന്നാലെ ഗാസ മുനമ്പിലേക്ക് മിസൈൽ വർഷം തീർക്കുകയായിരുന്നു ഇസ്രയേൽ. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 42,000 കടന്നു. അനേകായിരങ്ങൾ അംഗവൈകല്യത്തിനുമിരയായി. അതിനിടെ ഹമാസിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ല സംഘത്തിനെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേർ പലായനം ചെയ്തു. എല്ലാറ്റിനും കാരണമായത് 2023 ഒക്ടോബർ 7ലെ ആ ആക്രമണമായിരുന്നു. അത് പദ്ധതിയിട്ടതാകട്ടെ ഹമാസ് തലവൻ യഹ്യ സിൻവറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് ഭീകരതയുടെ നാളുകൾക്കു ശേഷം ജൂതരുടെ ജീവിതത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ ദിനം. 2023 ഒക്ടോബർ ഏഴിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും പലവിധ പരീക്ഷണങ്ങൾ നടത്തിയും ഇഞ്ചിഞ്ചായിട്ടായിരുന്നു ഹോളോകോസ്റ്റ് മരണങ്ങൾ. എന്നാൽ ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറിയ ഹമാസ് സംഘം കൊലപ്പെടുത്തിയത് 1200ലേറെ പേരെയായിരുന്നു. അന്ന് ബന്ദികളാക്കപ്പെട്ട ഇരുന്നൂറ്റി അൻപതോളം പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. 

ഹമാസ് ആക്രമണത്തിനു തൊട്ടുപിന്നാലെ ഗാസ മുനമ്പിലേക്ക് മിസൈൽ വർഷം തീർക്കുകയായിരുന്നു ഇസ്രയേൽ. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 42,000 കടന്നു. അനേകായിരങ്ങൾ അംഗവൈകല്യത്തിനുമിരയായി. അതിനിടെ ഹമാസിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ല സംഘത്തിനെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം വധിക്കപ്പെട്ടു. ലക്ഷക്കണക്കിനു പേർ പലായനം ചെയ്തു. എല്ലാറ്റിനും കാരണമായത് 2023 ഒക്ടോബർ 7ലെ ആ ആക്രമണമായിരുന്നു. അത് പദ്ധതിയിട്ടതാകട്ടെ ഹമാസ് തലവൻ യഹ്യ സിൻവറും. 

ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ജനറൽ അസംബ്ലി സെഷനിൽ യഹ്യ സിൻവറിന്റെ ചിത്രം ഉയർത്തിക്കാട്ടി സംസാരിക്കുന്ന ഇസ്രയേൽ പ്രതിനിധി ഗിലാദ് എർദാൻ. 2023 ഡിസംബർ 12ലെ ചിത്രം (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

തിരിച്ചടികൾ ഇത്രയേറെ ഏറ്റിട്ടും, യുദ്ധത്തിൽ ഇത്രയേറെ പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടിട്ടും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ തനിക്ക് ഒരു പശ്ചാത്താപവും തോന്നുന്നില്ലെന്നായിരുന്നു യഹ്യ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നതെന്ന് ഏജൻസി റിപ്പോർട്ടുകളുണ്ട്. സായുധകലാപം നടത്തിയിട്ടാണെങ്കിലും പുതിയ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയെന്നതായിരുന്നു യഹ്യയുടെ നയം. ഇസ്രയേലുമായുള്ള വെടിനിർത്തലിന് പ്രധാനമായും തടസ്സം നിന്നതും യഹ്യ ആയിരുന്നു. യഹ്യയെ എത്രയും വേഗം വധിക്കാനുള്ള അനേകം കാരണങ്ങളിലൊന്ന് എന്നാണ് ഇതിനെപ്പറ്റി ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ് പ്രതികരിച്ചത്. ഒടുവിൽ യഹ്യ വധിക്കപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നു. അതിന് ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായി. ഒക്ടോബർ 17ന് ഗാസയിലെ കെട്ടിടങ്ങളിലൊന്നിൽ നടത്തിയ ആക്രമണത്തിൽ വധിക്കപ്പെട്ട മൂന്നു പേരിൽ ഒരാൾ യഹ്യയാണെന്നാണു വിവരം. ഡിഎൻഎ ടെസ്റ്റ് നടത്തി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു ഇസ്രയേൽ. ഹമാസിന്റെ ഭാവിയെന്താകും എന്ന വലിയ ചോദ്യം ബാക്കി നിർത്തിയാണ് യഹ്യയുടെ മരണം.

∙ യഹ്യയുടെ പ്രതികാരം; പക്ഷേ...

എന്തു ധൈര്യത്തിലാണ് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതെന്ന ചോദ്യം നേരത്തേ പല തവണ ഉയർന്നിരുന്നു. എന്നാൽ യഹ്യയ്ക്ക് അതു സംബന്ധിച്ച് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ഇസ്രയേൽ തിരിച്ചടിച്ചാൽ ഇറാന്‍, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ, ഇറാഖി സായുധ സംഘങ്ങൾ എന്നിവയുടെ സഹായത്തോടെ തിരിച്ചടിക്കാം എന്നതായിരുന്നു അത്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. യഹ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് ആക്രമണത്തിന്റെ അലയൊലികൾ മേൽപ്പറഞ്ഞ എല്ലാ സായുധ വിഭാഗങ്ങളിലേക്കും എത്തി. ഹിസ്ബുല്ലയ്ക്കും ഹമാസിനും നേരിടേണ്ടി വന്നത് ഉന്നത തലവന്മാരെ പോലും നഷ്ടമായ ആക്രമണമായിരുന്നു. 

ഹമാസ് പ്രസ്ഥാനത്തിന്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്‌സിലെ അംഗങ്ങളെ യഹ്യ സിൻവർ കാണാനെത്തിയപ്പോൾ. (Photo by Mahmud HAMS / AFP)

ഇനിയൊരിക്കലും പഴയ പ്രതാപത്തോടെ തിരിച്ചു വരാനാനാകാത്ത വിധം ഈ സായുധ സംഘടനകളിൽ പലതിനെയും ഇസ്രയേൽ അടിച്ചൊതുക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഹമാസിനോട് ചെയ്തിരുന്നതിന് തുല്യമായ ആക്രമണമാണ് വെറും രണ്ടാഴ്ച കൊണ്ട് ലബനനിലെ ഹിസ്ബുല്ലയ്ക്കു നേരെ ഇസ്രയേൽ നടത്തിയത്. തലസ്ഥാനമായ ടെൽ അവീവിലേക്ക് മിസൈൽ ആക്രമണം നടത്തിയിട്ടും ഇറാനെ മാത്രം ഇസ്രയേൽ ആക്രമിക്കാതെ വെറുതെവിട്ടു. എന്നാൽ യഹ്യയുടെ മരണം ഇറാനും കനത്ത തിരിച്ചടിയാകും. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ടെഹ്റാൻ സന്ദർശിച്ച ഇസ്‌മായിൽ ഹനിയ അജ്ഞാതരുടെ ആക്രമണത്തിൽ വധിക്കപ്പെട്ടതോടെയാണ് ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് 2023 ജൂലൈയിൽ യഹ്യ എത്തുന്നത്. ടെഹ്റാനിലെ സർക്കാർ ഗെസ്റ്റ് ഹൗസിലെ ബോംബാക്രമണത്തിൽ ഹനിയയെ വധിച്ചത് ഇസ്രയേൽ ചാരസംഘടനയായ മൊസാദാണെന്ന് ലോകം ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ഹനിയയ്ക്കു ശേഷം തലപ്പത്ത് ചുമതലയേറ്റതിനു പിന്നാലെ ഹമാസിനെ ആക്രമണത്തിന് അഴിച്ചുവിട്ട് യഹ്യയും സംഘടനയിലെ ടോപ് കമാൻഡർമാരിലൊരാളായ സഹോദരനും ഗാസയിലെ എണ്ണമറ്റ രഹസ്യത്തുരങ്കങ്ങളില്‍ ഒന്നിലേക്കു വലിഞ്ഞു. ഇടക്കാലത്തെപ്പോഴോ ഗാസയിലെ ഖാൻ യൂനിസിലെ തുരങ്കങ്ങളിലൊന്നിലെ ഇരുട്ടിലൂടെ നടക്കുന്ന യഹ്യയുടെ വിഡിയോ ആണ് ഇദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ ഏക തെളിവായിരുന്നത്. യഹ്യയ്ക്കൊപ്പം ഒക്ടോബർ 7 ആക്രമണപദ്ധതി തയാറാക്കിയ സൈനിക നേതാവ് മുഹമ്മദ് റീഫ് തുരങ്കത്തിനു നേരെയുണ്ടായ മിസൈലാക്രമണങ്ങളിലൊന്നിൽ വധിക്കപ്പെടുകയും ചെയ്തു. 

∙ ആരെയും വിശ്വാസമില്ല

രഹസ്യാത്മകതയായിരുന്നു എന്നും യഹ്യയുടെ രീതികൾ. ചെകുത്താന്റെ പ്രതിരൂപം എന്നായിരുന്നു അദ്ദേഹത്തെ ഇസ്രയേൽ വിശേഷിപ്പിച്ചിരുന്നത്. ഒരിടത്തും സ്ഥിരമായി നിൽക്കില്ല. തുടർച്ചയായി സഞ്ചരിക്കും. ആശയവിനിമയത്തിന് ഡിജിറ്റൽ ഉപകരണങ്ങളൊന്നും ഉപയോഗിക്കില്ല. ഏറ്റവും അടുത്ത അനുയായികളെയും കൊറിയറുകളുമാണ് സന്ദേശങ്ങളറിയാനുള്ള വഴിയായി ഉപയോഗിച്ചിരുന്നത്. ഇതിനിടെ ഈജിപ്തിന്റെയും ഖത്തറിന്റെയും യുഎസിന്റെയും നേതൃത്വത്തിൽ വെടിനിർത്തൽ ശ്രമങ്ങളേറെ നടന്നിട്ടും യഹ്യ മാത്രം ഒന്നും മിണ്ടിയില്ല. എവിടെയാണെന്നു പോലും അറിയാത്ത അവസ്ഥ. 

2022 ഏപ്രിൽ 30ന് ഗാസ സിറ്റിയിൽ നടന്ന പരിപാടിയിൽ യഹ്യ സിൻവർ സംസാരിക്കുന്നു. (Photo by MAHMUD HAMS / AFP)

അതീവ രഹസ്യമായി പ്രവർത്തിക്കുന്ന ദൂതന്മാരിലൂടെ പലപ്പോഴും വെടിനിർത്തൽ സംബന്ധിച്ച സന്ദേശങ്ങൾ യഹ്യയിലേക്ക് എത്തിച്ചിരുന്നു. ദിവസങ്ങളെടുത്തു ഇതിന്. എന്നാൽ ഒന്നിനും അനുകൂല മറുപടിയുണ്ടായില്ലെന്നു മാത്രം. അതോടെ വെടിനിർത്തൽ അനിശ്ചിതമായി തീരുമാനമാകാതെ തുടർന്നു. അതേസമയം മധ്യസ്ഥ ചർച്ചകളിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതായിരുന്നില്ല നേരത്തേ യഹ്യയുടെ രീതി. 2011ൽ ഇസ്രയേലും ഹമാസും തമ്മിൽ നടന്ന തടവുകാരുടെ കൈമാറ്റംതന്നെ ഉദാഹരണം. അന്ന് ഇസ്രയേലിന്റെ ജയിലിലായിരുന്ന യഹ്യ ഉൾപ്പെടെ 1027 തടവുകാരെയാണ് ഇസ്രയേലിന് വിട്ടയയ്ക്കേണ്ടി വന്നത്. ഹമാസ് പിടികൂടിയ ഒരു ഇസ്രയേലി സൈനികനെ മോചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 22 വർഷമായി ഇസ്രയേൽ തടവറയിലായിരുന്ന യഹ്യ ആയിരുന്നു അന്ന് മധ്യസ്ഥ ചർച്ചകൾക്കെല്ലാം നേതൃത്വം വഹിച്ചത്. 

ADVERTISEMENT

∙ ഖാൻ യുനിസിലെ കശാപ്പുകാരൻ.

ഗാസയിലെ അഭയാർഥി ക്യാംപുകളിലായിരുന്നു യഹ്യയുടെ കുട്ടിക്കാലം. അന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്ന അരിയുടെ ചണച്ചാക്കുകൾ ഉപയോഗിച്ച് അമ്മ തനിക്ക് വസ്ത്രങ്ങള്‍ തുന്നിത്തന്ന കഥ പറഞ്ഞിട്ടുണ്ട് യഹ്യ. പിന്നീട് 1980കളിൽ ഹമാസ് രൂപീകരണത്തിനു പിന്നാലെ അതിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഒപ്പം ചേർന്നു. വൈകാതെതന്നെ സൈനിക വിഭാഗത്തിന്റെ തലപ്പത്തേക്കെത്തി. അതിനിടെ രണ്ട് ഇസ്രയേലി സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിൽ 1988ൽ ഇസ്രയേലിന്റെ പിടിയിലാവുകയും ചെയ്തു. ഇസ്രയേലിന് വിവരങ്ങൾ ചോർത്തിക്കൊടുത്ത പലസ്തീൻകാരെന്ന് ആരോപിച്ചും പലരെയും യഹ്യ ഇല്ലാതാക്കിയിട്ടുണ്ട്. അത്തരത്തിൽ നാലു പേരെ കൊലപ്പെടുത്തിയതിനും കൂടിയായിരുന്നു ശിക്ഷ. ഈ പീഡന–കൊലപാതക രീതി കാരണം മറ്റൊരു പേരും പാശ്ചാത്യമാധ്യമങ്ങൾ യഹ്യയ്ക്കു നൽകി– ‘ഖാൻ യുനിസിലെ കശാപ്പുകാരൻ’.

യഹ്യ സിൻവർ. (Photo by MOHAMMED ABED / AFP)

നാല് ജീവപര്യന്തം ഒരുമിച്ച് ലഭിച്ച്, രണ്ടു പതിറ്റാണ്ടോളം ഇസ്രയേലിന്റെ ക്രൂരപീഡനത്തിന് വിധേയനായ ശേഷമാണ് 2011ൽ യഹ്യ മോചിതനാകുന്നത്. ജയിലിലായിരിക്കെ ആത്മകഥാപരമായ ഒരു നോവലും എഴുതി. ഒരു രാക്ഷസൻ അതിന്റെ ഇരയുടെ എല്ലുകൾ ഒടിക്കുന്നതു പോലെയായിരുന്നു ഇസ്രയേൽ സൈന്യം പലസ്തീനിലെ വീടുകൾ തകർത്തത് എന്നായിരുന്നു യഹ്യ അന്നെഴുതിയത്. പലസ്തീനെന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക, ഇസ്രയേലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുക ഇതാണ് തന്റെ ലക്ഷ്യമെന്ന് യഹ്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. താൻ മോചിപ്പിക്കപ്പെട്ടതു പോലെ ഇസ്രയേലിന്റെ തടവറയിലുള്ള എല്ലാ പലസ്തീൻ സ്വദേശികളെയും മോചിതരാക്കുമെന്നും യഹ്യ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഒക്ടോബർ 7ലെ ആക്രമണമെന്നും കരുതപ്പെടുന്നു. നയതന്ത്രപരമായും സൈനികപരമായുമുള്ള ഹമാസിന്റെ നീക്കങ്ങളുടെയെല്ലാം ചുക്കാന്‍ പിടിച്ച നേതാവ് കൂടിയായിരുന്നു യഹ്യ. 

∙ അന്നേ പറഞ്ഞു, ‘ആക്രമിക്കും’

ഒക്ടോബർ ഏഴിലെ ആക്രമണം യഹ്യയെ സംബന്ധിച്ചിടത്തോളം ഒട്ടും രഹസ്യാത്മകമായിരുന്നില്ല. 2022ൽത്തന്നെ ഒരു പ്രസംഗത്തിനിടെ യഹ്യ പറഞ്ഞത് ഹമാസ് പ്രവർത്തകരുടെയും റോക്കറ്റുകളുടെയും ഒരു കുത്തിയൊഴുക്ക് ഏതുനിമിഷവും ഇസ്രയേലിനു പ്രതീക്ഷിക്കാം എന്നായിരുന്നു. ആ ആക്രമണത്തിന്റെ ബാക്കിപത്രം എന്തായിരിക്കുമെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഒന്നുകിൽ, 1967ൽ ഇസ്രയേൽ അധിനിവേശം നടത്തിയ പലസ്തീൻ പ്രദേശത്തുനിന്ന് അവർ ഒഴിഞ്ഞുപോയി ഒരു പുതിയ രാഷ്ട്രം സ്ഥാപിക്കുന്നതിന് ലോകം ഹമാസിനൊപ്പം നിൽക്കും, അല്ലെങ്കില്‍ ലോകത്തിനു മുന്നിൽ ഇസ്രയേൽ ഒറ്റപ്പെടും എന്നായിരുന്നു അത്. 

തെക്കൻ ലബനനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഇസ്രയേലിന്റെ അയൺ ഡോം തകർക്കുന്നു. (Photo by Jalaa MAREY / AFP)

ഈ പ്രസംഗത്തിന്റെ സമയത്തുതന്നെ ആക്രമണത്തിന്റെ പരിശീലനം പരസ്യമായിത്തന്നെ ഹമാസ് നടത്തിത്തുടങ്ങിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇസ്രയേൽ അതിർത്തി കടന്നുള്ള ആക്രമണത്തിനു സമാനമായിരുന്നു പരിശീലനവും. യഹ്യയും ദീഫും അതിനു നേതൃത്വം നൽകുകയും ചെയ്തു. പക്ഷേ യഹ്യ പറഞ്ഞതു പോലൊന്നും സംഭവിച്ചില്ല. ഇസ്രയേൽ ഒറ്റപ്പെട്ടില്ല, പലസ്തീൻ രാഷ്ട്രമെന്നല്ല ഗാസയുടെ പുനർനിർമാണം പോലും അജൻഡയിൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല ബന്ദികളെല്ലാം തിരികെ വരും വരെ ഗാസയില്‍നിന്ന് പിന്മാറില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

∙ ആരെയും കൂസാത്തൊരാൾ

യഹ്യയുടെ മാതാവിന്റെ നഗരമായ അഷ്‌കെലോണിലെ ജയിലിൽ കുറേക്കാലം അദ്ദേഹത്തെ പാർപ്പിച്ചിരുന്നു. 1991 മുതൽ 1995 വരെയുള്ള സമയത്ത് ലബനനിൽനിന്നുള്ള കമ്യൂണിസ്റ്റ് സായുധ സേനാംഗം നബീഹ് അവാഡയും ജയിലിൽ ഒപ്പം വന്നു. അന്ന് യഹ്യയുമായി സംസാരിച്ചതിൽനിന്ന് മനസ്സിലായ ചില കാര്യങ്ങൾ പിൽക്കാലത്ത് അദ്ദേഹം വാർത്താ ഏജന്‍സിക്കു നൽകിയ അഭിമുഖത്തിലൂടെ പുറത്തുവിട്ടിരുന്നു. 1993ൽ ഇസ്രയേലും പലസ്തീനും തമ്മിൽ ഒപ്പിട്ട ഓസ്‌ലോ കരാർ ഒരു ദുരന്തമാണെന്നായിരുന്നു യഹ്യ പറഞ്ഞത്. ആ കരാർ ഇസ്രയേലിന്റെ കപടതന്ത്രമാണെന്നും യഹ്യ വിശ്വസിച്ചു. 

ഹമാസ് നേതാവ് യഹ്യ സിൻവർ, ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഒബൈദ എന്നിവരെ ചിത്രീകരിക്കുന്ന പോസ്റ്ററുകൾക്ക് സമീപത്തുകൂടെ നടന്നുപോകുന്ന സ്ത്രീ. (Photo by ANWAR AMRO / AFP)

ഇടനിലക്കാരെ നിർത്തിയല്ല മറിച്ച് കരുത്ത് പ്രയോഗിച്ചുതന്നെ വേണം പലസ്തീൻ സ്ഥാപിക്കേണ്ടതെന്ന അഭിപ്രായമായിരുന്നു യഹ്യയ്ക്ക്. തന്നിഷ്ടക്കാരനായ, സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിച്ചിരുന്ന വ്യക്തിയായിരുന്നു യഹ്യയെന്നും നബീഹ് ഓർക്കുന്നു. ഹമാസോ ഹിസ്ബുല്ലയോ ഇസ്രയേലികളെ ആക്രമിച്ചുവെന്ന വാർത്ത കേൾക്കുമ്പോഴെല്ലാം അയാളുടെ മുഖം സന്തോഷംകൊണ്ട് നിറയുമായിരുന്നു. പലസ്തീനെ സ്വതന്ത്രമാക്കാനുള്ള ഒരേയൊരു വഴി സൈനിക പോരാട്ടമാണെന്നും യഹ്യ വിശ്വസിച്ചുപോന്നു– നബീഹ് ഓർക്കുന്നു. ജയിലിലും തടവുകാരുടെ മാതൃകാപുരുഷനായിരുന്നു യഹ്യ. മത വിശ്വാസമില്ലാത്തവർ പോലും അയാളുടെ അടുത്ത് ഉപദേശം തേടി എത്തിയിരുന്നു.

 ‘എന്റെ രാജ്യത്തിന്റെ മണ്ണിൽ എനിക്ക് കാലുറപ്പിച്ചു നിർത്തണം. ഞാൻ ജയിലിലല്ല, ഞാനെന്റെ രാജ്യത്തിലാണ്. ഞാനിവിടെ സ്വതന്ത്രനാണ്, എന്റെയീ രാജ്യത്ത്...’

അഷ്കെലോണിലെ ജയിലിൽ ചെരിപ്പിടാതെ നടക്കുന്നതിനെക്കുറിച്ച് യഹ്യ പറഞ്ഞത്.

ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ മുൻ ഉദ്യോഗസ്ഥൻ മൈക്കേൽ കോബി യഹ്യയെ ജയിലിൽ 180 മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. ആരെയും കൂസാത്തൊരാൾ എന്നാണ് കോബി യഹ്യയെപ്പറ്റി പറഞ്ഞത്. വാക്കുകളിലൂടെ ഭയപ്പെടുത്തുന്നതിലും ആജ്ഞാസ്വരത്തിൽ സംസാരിക്കുന്നതിലും മിടുക്കൻ. അന്ന് 28–29 വയസ്സായിരുന്നു യഹ്യയ്ക്ക്. എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നു ചോദിച്ചപ്പോൾ യഹ്യ ഒരിക്കൽ നൽകിയ മറുപടി ഇങ്ങനെ– ‘‘ഹമാസാണ് എന്റെ ഭാര്യ, ഹമാസാണ് എന്റെ കുട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഹമാസാണ് എല്ലാം’’. ഇങ്ങനെ പറഞ്ഞെങ്കിലും 2011ൽ പുറത്തിറങ്ങിയപ്പോൾ യഹ്യ വിവാഹിതനായി. മൂന്നു കുട്ടികളുടെ പിതാവുമാണ്. 

∙ ഒറ്റുകാര്‍ക്ക് രക്ഷയില്ല

ചില നേരങ്ങളിൽ ഷിൻ ബെറ്റ് തന്നെ ചില പലസ്തീൻ തടവുകാരെ ചാരന്മാരായി ജയിലിലേക്ക് അയയ്ക്കും. തടവുകാരിൽനിന്ന് രഹസ്യം ചോർത്താനായിരുന്നു അത്. എന്നാൽ ജയിലിൽ വച്ചും ഇസ്രയേലിന് രഹസ്യം ചോർത്തിക്കൊടുക്കുന്ന പലസ്തീൻകാരെ തേടിപ്പിടിച്ചിരുന്നു യഹ്യ. ഒറ്റുകാരെ കണ്ടാൽ തിരിച്ചറിയാനുള്ള സവിശേഷ കഴിവു പോലും യഹ്യയ്ക്കുണ്ടെന്ന് വിശ്വസിച്ചവരുമേറെ. അഷ്‌കെലോണിലെ ജയിലിൽ താമസിക്കുന്നതിനിടെയാണ്, 1992ൽ, പലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായൊരു പട്ടിണി സമരം അവിടെ നടക്കുന്നത്. അന്നതിന് നേതൃത്വം നൽകിയത് യഹ്യ ആയിരുന്നു. 

യഹ്യ സിൻവർ (Photo by Mohammed ABED / AFP)

ജയിലിലെ ഐസലേഷൻ സെൽ നിർത്തലാക്കുക, നഗ്നരാക്കിയുള്ള പരിശോധന ഒഴിവാക്കുക, കുടുംബാംഗങ്ങൾക്ക് കൂടുതൽ തവണ ജയിൽ സന്ദർശനത്തിനെത്താനുള്ള സൗകര്യമൊരുക്കുക, സെല്ലിൽത്തന്നെ അത്യാവശ്യം ഭക്ഷണം തയാറാക്കാനുള്ള സൗകര്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ആയിരത്തോളം തടവുകാരാണ് അന്ന് ഉപ്പും വെള്ളവും മാത്രം കഴിച്ച് എൺപതിലേറെ ദിവസം പട്ടിണിസമരത്തിലേർപ്പെട്ടത്. ജയിലധികൃതർ പലപ്പോഴും ചർച്ചയ്ക്കു വിളിച്ചത് യഹ്യയെ ആയിരുന്നു. തടവുകാരുടെ ചില ആവശ്യങ്ങൾ മാത്രം നടപ്പാക്കിത്തരാമെന്ന് പറയുമ്പോഴെല്ലാം യഹ്യ എതിർത്ത് തിരികെപ്പോന്നു. എല്ലാം ആവശ്യങ്ങളും അംഗീകരിച്ചു തരും വരെ അത് തുടർന്നു. ജയിലധികൃതർക്കും മുട്ടുമടക്കേണ്ടി വന്നുവെന്നു ചുരുക്കം.

∙ ഞാനെന്റെ രാജ്യത്താണ് നിൽക്കുന്നത്

ജയിലിൽ കഴിയുമ്പോഴാണ് ഹീബ്രു ഭാഷ യഹ്യ പഠിച്ചെടുത്തത്. അഷ്കെലോണിലെ ജയിലിൽ ടേബിൾ ടെന്നിസ് കളിക്കുമ്പോൾ യഹ്യ ചെരിപ്പിട്ടിരുന്നില്ല. ‘എന്റെ രാജ്യത്തിന്റെ മണ്ണിൽ എനിക്ക് കാലുറപ്പിച്ചു നിർത്തണം’ എന്നു പറഞ്ഞായിരുന്നു അത്. ‘ഞാൻ ജയിലിലല്ല, ഞാനെന്റെ രാജ്യത്തിലാണ്. ഞാനിവിടെ സ്വതന്ത്രനാണ്, എന്റെയീ രാജ്യത്ത്...’ എന്നായിരുന്നു അതിനെപ്പറ്റി യഹ്യ പറഞ്ഞിരുന്നത്. യഹ്യ സ്വയം പ്രഖ്യാപിച്ച ആ സ്വാതന്ത്ര്യമാണ് ഇസ്രയേലിന്റെ ആക്രമണത്തോടെ തകർക്കപ്പെട്ടിരിക്കുന്നത്. 

ഇസ്‌മായിൽ ഹനിയ, ഖാസിം സുലൈമാനി, ഫുവാദ് ഷുക്ക്ർ എന്നിവരുടെ ചിത്രവുമായുള്ള ബോർഡ്. ലബനനിലെ ബെയ്റൂട്ട് വിമാനത്താവളത്തിനു സമീപത്തെ ദൃശ്യം (Photo by Ibrahim AMRO / AFP)

ആരായിരിക്കും യഹ്യയ്ക്കു പകരക്കാരനായി എത്തുക എന്ന ചോദ്യവും ശക്തമാണ്. ഹമാസിന്റെ തലപ്പത്തുള്ള ഭൂരിപക്ഷം പേരും വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഖത്തറിലുള്ള ഹമാസ് നേതാക്കളായിരിക്കും ഇനി തലപ്പത്തേക്കു വരിക എന്ന സൂചനകളുമുണ്ട്. എന്നാൽ അവർ ഹമാസിനെ അതിന്റെ ‘പ്രതാപത്തോടെ’ നിലനിർത്തുമോയെന്ന ചോദ്യം പ്രസക്തമാണ്. ഇസ്മായിൽ ഹനിയ പ്രവർത്തിച്ചിരുന്നത് ഖത്തർ കേന്ദ്രീകരിച്ചായിരുന്നു. നയതന്ത്രതലത്തിലെ ചർച്ചകളായിരുന്നു ഹനിയയുടെ രീതി. എന്നാൽ യഹ്യ ഒരിക്കലും ഹനിയയെ അംഗീകരിച്ചിട്ടില്ല. 

അംബരചുംബികളിൽ താമസിക്കുന്ന ‘ഹോട്ടൽ ഗയ്‌സ്’ എന്നായിരുന്നു അവരെ യഹ്യ വിളിച്ചിരുന്നത്. ഖത്തറിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിച്ച് ചർച്ച ചെയ്യുന്നതിനെ വിമർശിച്ചായിരുന്നു അത്. അധികാരത്തോടും തന്റെ ചുറ്റിലുമുള്ള എല്ലാറ്റിനെയും നിയന്ത്രിച്ചു നിർത്തുന്നതിനോടും അതീവ താൽപര്യമുള്ളയാൾ എന്ന നിലയിലുള്ള ‘മെഗലോമാനിയാക്’ എന്ന പദം ഉപയോഗിച്ചാണ് യഹ്യയെ ഹനിയയും സംഘവും വിശേഷിപ്പിച്ചിരുന്നത്. താൻ ഉൾപ്പെടെയുള്ള ഹമാസിന്റെ ‘ഗാസ ഗ്രൂപ്പാണ്’ യഥാർഥ ശക്തികൾ എന്നും യഹ്യ വിശ്വസിച്ചിരുന്നു.   അതിനാൽത്തന്നെ ഗാസ വിട്ട് മറ്റൊരു രാജ്യത്തേക്ക് കടക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നില്ല. അഥവാ താൻ രക്ഷപ്പെട്ട് മറ്റൊരു രാജ്യത്തേക്ക് കടന്നാലും അത് ഹമാസിനോടും ഗാസയോടും ചെയ്യുന്ന ചതിയാകുമെന്നായിരുന്നു യഹ്യയുടെ വിശ്വാസം. അതിനാലാണ് യുദ്ധം അതിശക്തമായപ്പോഴും ഗാസയിൽ തുടർന്നതും ഒടുവിൽ മരണത്തിനു കീഴടങ്ങിയതും. 

ഇസ്രയേൽ–ഹമാസ് വെടിനിർത്തലിനു തടസ്സമായി നിന്ന ഒരേയൊരു വ്യക്തിയാണ് ഇല്ലാതായതെന്നായിരുന്നു യുഎസിന്റെ പ്രതികരണം. ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ കൂടി പിന്തുണയോടെ വെടിനിർത്തൽ ചർച്ചകൾക്ക് വീണ്ടും തുടക്കമിടുകയാണ് യുഎസ്. ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. അതുവരെ ഇസ്രയേൽ സൈന്യം ഗാസയിൽ തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിട്ടുമുണ്ട്. ബന്ദികളെ തിരികെയെത്തിക്കും വരെ ഇസ്രയേലിനൊപ്പം പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വാക്കു നൽകിയിരിക്കുന്നു. അപ്പോഴും ഹമാസിന്റെ തടവിലായ ബന്ദികളുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യവും ഇതിനിടെ ശക്തമാണ്. 

English Summary:

Hamas' Top Leader, Who Believed He Could Defeat Israel: Who Was Yahya Sinwar for Palestine?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT