ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ, എന്നാൽ ഇന്ന് റോക്കറ്റും മിസൈലുകളും അയച്ച് പരസ്പരം നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പക്ഷേ, പറഞ്ഞു വരുന്നത് ഇറാനെയും ഇസ്രയേലിനെയും പറ്റിത്തന്നെയാണ്. ആയുധങ്ങളും സൈനിക സംവിധാനങ്ങളും ഉൾപ്പെടെ നൽകി ഒരു കാലത്ത് വേണ്ടുവോളം സഹായിച്ചിരുന്ന ഇസ്രയേലിനെയാണ് ഇപ്പോൾ ഇറാൻ ആക്രമിക്കുന്നത്. അതിലും രസകരമായ ഒന്നുണ്ട്. നിലവിൽ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പ്രയോഗിച്ച ചില സാങ്കേതിക സംവിധാനങ്ങൾക്ക് പിന്നിൽ ഇസ്രയേലിന്റെ തന്നെ പണ്ടത്തെ സഹായമാണ്. അതൊരു ചരിത്ര കഥയാണ്, ചരിത്രത്തിൽ ഒളിച്ചിരിക്കുന്ന ചതിയുടെ കഥയുമാണ്. ഇസ്രയേലിൽ നിന്ന് വാങ്ങിയ പ്രതിരോധ സാങ്കേതിക സംവിധാനങ്ങളിൽ ചിലത് ഇപ്പോഴും ഇറാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സദ്ദാം ഹുസൈനെയും ഇറാഖിനെയും

ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ, എന്നാൽ ഇന്ന് റോക്കറ്റും മിസൈലുകളും അയച്ച് പരസ്പരം നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പക്ഷേ, പറഞ്ഞു വരുന്നത് ഇറാനെയും ഇസ്രയേലിനെയും പറ്റിത്തന്നെയാണ്. ആയുധങ്ങളും സൈനിക സംവിധാനങ്ങളും ഉൾപ്പെടെ നൽകി ഒരു കാലത്ത് വേണ്ടുവോളം സഹായിച്ചിരുന്ന ഇസ്രയേലിനെയാണ് ഇപ്പോൾ ഇറാൻ ആക്രമിക്കുന്നത്. അതിലും രസകരമായ ഒന്നുണ്ട്. നിലവിൽ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പ്രയോഗിച്ച ചില സാങ്കേതിക സംവിധാനങ്ങൾക്ക് പിന്നിൽ ഇസ്രയേലിന്റെ തന്നെ പണ്ടത്തെ സഹായമാണ്. അതൊരു ചരിത്ര കഥയാണ്, ചരിത്രത്തിൽ ഒളിച്ചിരിക്കുന്ന ചതിയുടെ കഥയുമാണ്. ഇസ്രയേലിൽ നിന്ന് വാങ്ങിയ പ്രതിരോധ സാങ്കേതിക സംവിധാനങ്ങളിൽ ചിലത് ഇപ്പോഴും ഇറാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സദ്ദാം ഹുസൈനെയും ഇറാഖിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ, എന്നാൽ ഇന്ന് റോക്കറ്റും മിസൈലുകളും അയച്ച് പരസ്പരം നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പക്ഷേ, പറഞ്ഞു വരുന്നത് ഇറാനെയും ഇസ്രയേലിനെയും പറ്റിത്തന്നെയാണ്. ആയുധങ്ങളും സൈനിക സംവിധാനങ്ങളും ഉൾപ്പെടെ നൽകി ഒരു കാലത്ത് വേണ്ടുവോളം സഹായിച്ചിരുന്ന ഇസ്രയേലിനെയാണ് ഇപ്പോൾ ഇറാൻ ആക്രമിക്കുന്നത്. അതിലും രസകരമായ ഒന്നുണ്ട്. നിലവിൽ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പ്രയോഗിച്ച ചില സാങ്കേതിക സംവിധാനങ്ങൾക്ക് പിന്നിൽ ഇസ്രയേലിന്റെ തന്നെ പണ്ടത്തെ സഹായമാണ്. അതൊരു ചരിത്ര കഥയാണ്, ചരിത്രത്തിൽ ഒളിച്ചിരിക്കുന്ന ചതിയുടെ കഥയുമാണ്. ഇസ്രയേലിൽ നിന്ന് വാങ്ങിയ പ്രതിരോധ സാങ്കേതിക സംവിധാനങ്ങളിൽ ചിലത് ഇപ്പോഴും ഇറാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സദ്ദാം ഹുസൈനെയും ഇറാഖിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ, എന്നാൽ ഇന്ന് റോക്കറ്റും മിസൈലുകളും അയച്ച് പരസ്പരം നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ. വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പക്ഷേ, പറഞ്ഞു വരുന്നത് ഇറാനെയും ഇസ്രയേലിനെയും പറ്റിത്തന്നെയാണ്. ആയുധങ്ങളും സൈനിക സംവിധാനങ്ങളും ഉൾപ്പെടെ നൽകി ഒരു കാലത്ത് വേണ്ടുവോളം സഹായിച്ചിരുന്ന ഇസ്രയേലിനെയാണ് ഇപ്പോൾ ഇറാൻ ആക്രമിക്കുന്നത്. അതിലും രസകരമായ ഒന്നുണ്ട്. നിലവിൽ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ പ്രയോഗിച്ച ചില സാങ്കേതിക സംവിധാനങ്ങൾക്ക് പിന്നിൽ ഇസ്രയേലിന്റെ തന്നെ പണ്ടത്തെ സഹായമാണ്. അതൊരു ചരിത്ര കഥയാണ്, ചരിത്രത്തിൽ ഒളിച്ചിരിക്കുന്ന ചതിയുടെ കഥയുമാണ്.

ഇസ്രയേലിൽ നിന്ന് വാങ്ങിയ പ്രതിരോധ സാങ്കേതിക സംവിധാനങ്ങളിൽ ചിലത് ഇപ്പോഴും ഇറാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സദ്ദാം ഹുസൈനെയും ഇറാഖിനെയും ഇല്ലാതാക്കാൻ ഇപ്പോഴത്തെ ശത്രുക്കളായ ഇസ്രയേലിനെയും യുഎസിനെയും വരെ ഇറാൻ കൈവിട്ട് സഹായിച്ചിട്ടുണ്ട്. സദ്ദാമിന്റെ കൈവശം ജൈവായുധങ്ങളും മറ്റു മാരകായുധങ്ങളും ഉണ്ടെന്ന് പറഞ്ഞ് നടത്തിയ ആക്രമണങ്ങൾക്ക് എല്ലാ നിലയ്ക്കും പിന്തുണ നൽകിയതും ഇറാൻ ആയിരുന്നു. ഇറാനായാലും ഇസ്രയേലായാലും വാളെടുത്തവൻ വാളാലെ എന്ന സ്ഥിതിയാണ് നിലവിൽ.

ടെഹ്‌റാനിൽനിന്നുള്ള കാഴ്ച (Photo by ATTA KENARE / AFP)
ADVERTISEMENT

അക്കാലത്ത് ഇറാനും ഇസ്രയേലും തങ്ങൾക്ക് ആവശ്യമുള്ള മേഖലകളിലെല്ലാം പരസ്പരം സഹായിക്കാൻ രഹസ്യ ഉടമ്പടി ഉണ്ടാക്കിയിരുന്നു. ഇറാന് ഇസ്രയേൽ പോർ‍വിമാന എൻജിനുകളും ടയറുകളും ടാങ്കുകളുമെല്ലാം വിറ്റു, സൈനിക പരിശീലനം നൽകി, തിരിച്ച് വേണ്ടുവോളം ഇന്ധനവും കിട്ടി. എന്തായിരുന്നു അക്കാലത്തെ ഇറാൻ–ഇസ്രയേൽ ബന്ധം? പിന്നീട് എപ്പോഴാണ് ആ ബന്ധത്തിൽ വിള്ളൽ വീണത്? എന്തൊക്കെയായിരുന്നു ഇസ്രയേൽ–ഇറാൻ സാമ്പത്തിക ഇടപാടുകൾ? ഇസ്രയേൽ നൽകിയ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഇറാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ? ചരിത്രത്തിലൂടെ വിശദമായി പരിശോധിക്കാം.

∙ മൊസാദും ഇറാനും ഒന്നിച്ചു പ്രവർത്തിച്ചു!

‘തമാശയ്ക്ക് പോലും ഇങ്ങനെയൊന്നും പറയല്ലെ സാറേ’ എന്ന സിനിമാ ഡയലോഗ് ഓർമ വരും; പക്ഷേ സത്യമാണ്. ഇറാനിയൻ വിപ്ലവത്തിന് മുൻപ്, ഇറാനും ഇസ്രയേലും പരസ്പരം താരതമ്യേന ശക്തമായ നയതന്ത്ര- സാമ്പത്തിക ബന്ധങ്ങൾ നിലനിർത്തിയിരുന്നു. ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ നേതൃത്വത്തിൽ ഇറാൻ മധ്യപൂർവദേശത്ത് ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു. അറബ് രാജ്യങ്ങൾ എതിർത്തപ്പോൾ പോലും ഇസ്രയേലിനെ ഇറാൻ കൂടെകൂട്ടി.

1971 ഒക്ടോബറിൽ പേർഷ്യൻ സാമ്രാജ്യത്തിന്റെ 2500-ാം വാർഷികത്തോടനുബന്ധിച്ച് പെർസിപോലിസിൽ നടന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ഇറാന്റെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റേസ പഹ്‌ലവിയും ചക്രവർത്തിനി ഫറ പഹ്‌ലവിയും (File Photo by AFP)

ഇസ്രയേലുമായി സമ്പൂർണ നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കം ചില മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഇറാൻ. ഈ ബന്ധം സൈനിക, സാമ്പത്തിക സഹകരണ മേഖലകളിലേക്കും അതിവേഗമാണ് വ്യാപിച്ചത്.

ഷായുടെ ഭരണകാലത്ത് ഇറാന്റെ എണ്ണയുടെ 40 ശതമാനം വിഹിതവും ഇസ്രയേലിനാണ് നൽകിയിരുന്നത്. ഇതിനു പകരം പേർഷ്യൻ രാജ്യത്തിന് ആയുധങ്ങളും സാങ്കേതികവിദ്യകളും കാർഷികോൽപന്നങ്ങളും നൽകി. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും ഇറാന്റെ രഹസ്യ പൊലീസായ എസ്എവിഎകെയും (SAVAK) പലപ്പോഴും ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

∙ ട്രൈഡന്റ്  അഥവാ ത്രിരാഷ്ട്ര സഖ്യത്തിന്റെ കാലം

തുർക്കിയെയും ഉൾപ്പെടുത്തി ‘ട്രൈഡന്റ്’ എന്ന പേരിൽ ത്രിരാഷ്ട്ര രഹസ്യാന്വേഷണ സഖ്യ രൂപീകരണത്തോടെയാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള സഹകരണം പുതിയ ഉയരങ്ങളിലെത്തിയത്. 1958 മുതൽ ഈ മൂന്ന് അറബ് ഇതര ശക്തികൾ നിർണായക രഹസ്യ നീക്കങ്ങളിൽ വൻ ശക്തിയായി മാറുന്നതും ലോകം കണ്ടു. പിന്നീട് ഇസ്രയേലും ഇറാനും കൂടുതൽ അടുത്തു. ശക്തമായ സൈനിക, രഹസ്യാന്വേഷണ ബന്ധങ്ങൾ രൂപീകരിച്ചു. അത് ഷായുടെ ഭരണം വരെ നിലനിന്നു. എന്നാൽ 1979ലെ ഇസ്‌ലാമിക വിപ്ലവത്തോടെ ഈ സഖ്യം പരസ്പരം ശത്രുക്കളായി മാറി. ഷായുടെ മതേതര രാജവാഴ്ചയ്ക്ക് പകരം ആയത്തുല്ല ഖമയനിയുടെ നേതൃത്വത്തിൽ ഒരു ഇസ്‌ലാമിക ആധിപത്യം സ്ഥാപിക്കപ്പെട്ടു. പുതിയ ഇറാനിയൻ നേതൃത്വം ഇസ്രയേലിനെ ശക്തമായി എതിർത്തു. ഇസ്രയേലിനെ ‘ചെറിയ സാത്താൻ’ (‘വലിയ സാത്താൻ’ യുഎസ്) എന്നും ഇറാൻ മുദ്രകുത്തി. പുതിയ ഭരണം വന്നതോടെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചു.

∙ പുറത്ത് ശത്രുക്കൾ അകത്ത് സൗഹൃദം

ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാൻ പ്രധാന വിദേശനയ തത്വങ്ങളിലൊന്നായി ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിച്ചു. പുതിയ ഭരണകൂടം ഇസ്രയേലിനെ ശത്രുതയോടെ വീക്ഷിക്കുകയും ലബനനിലെ ഹിസ്ബുല്ലയെപ്പോലുള്ള ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുകയും ചെയ്തു. ഷായുമായി ഇറാനുണ്ടായിരുന്ന ബന്ധമായിരുന്നു പുതിയ ഭരണകൂടത്തിനു മുന്നിലെ പ്രശ്നം. പലസ്തീനിയൻ വിഷയത്തിൽ നിരവധി സംഘടനകളെ സഹായിക്കാനും ഇറാൻ രംഗത്തിറങ്ങി. ഇതെല്ലാം ഇസ്രയേലുമായുള്ള ശത്രുത വർധിപ്പിച്ചു.

ഭൂഗര്‍ഭ അറകളിലൊന്നില്‍ സൂക്ഷിച്ചിരിക്കുന്ന ഇറാന്റെ പോർവിമാനം. (Photo by Iranian Army office / AFP)
ADVERTISEMENT

പ്രത്യയശാസ്ത്രപരമായ കടുത്ത വിയോജിപ്പുകൾ ഉണ്ടായിരുന്നിട്ടും പ്രദേശത്തിന്റെ ചില ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഇറാന് ശത്രുക്കൾക്കൊപ്പം നിൽക്കേണ്ടി വന്നിരുന്നു. ഇസ്‌ലാമിക വിപ്ലവത്തിന് ഏതാനും മാസങ്ങൾക്കുശേഷം, അയൽ രാജ്യമായ ഇറാഖ് 1980 സെപ്റ്റംബർ 22ന് ഇറാനെതിരെ സമ്പൂർണ യുദ്ധം തുടങ്ങി. അത് 1988 ഓഗസ്റ്റ് 20 വരെ നീണ്ടുനിന്നു. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ (1980-1988) തുടക്കത്തിൽ ഇസ്രയേൽ ഉൾപ്പെടെയുള്ള അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്ന് സൈനിക സഹായം തേടുന്ന ഒരു അവസ്ഥയിലേക്ക് വരെ ഇറാൻ എത്തിയിരുന്നു. അതേസമയം, ഇറാഖിനാകട്ടെ യുഎസിന്റെ പിന്തുണയും ലഭിച്ചു.

∙ ഇരു രാജ്യങ്ങൾക്കും ഒരേ ശത്രു

ഇറാൻ-ഇറാഖ് യുദ്ധം 1980കളിൽ ഇറാന്റെ മറ്റു രാജ്യങ്ങളുമായുള്ള ബാഹ്യ ബന്ധങ്ങൾ രൂപപ്പെടുത്തിയ നിർണായക സംഭവമായിരുന്നു. ഇറാനും ഇസ്രയേലും പരസ്പരം ഉള്ള ശത്രുതയേക്കാൾ വലിയ ഭീഷണിയായി സദ്ദാം ഹുസൈന്റെ ഇറാഖിനെ കണക്കാക്കി. ഇത് ഇരു രാജ്യങ്ങളും ഇറാഖിനെ ആക്രമിക്കുന്നതിൽ ഒന്നിപ്പിക്കുന്നതിലേക്കും നയിച്ചു. ഇറാഖിനെതിരെ യുദ്ധം ചെയ്യാൻ ഇറാന് അത്യാധുനിക പോർവിമാനങ്ങളും മറ്റു ആയുങ്ങളും വേണ്ടിയിരുന്നു. അതേസമയം, ദുർബലരായ ഇറാഖിനെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റേ കൂടി ലക്ഷ്യവുമായിരുന്നു. ഇറാഖിനെ ഇല്ലാതാക്കുന്നത് സ്വന്തം സുരക്ഷയ്ക്ക് പ്രയോജനകരമാണെന്ന് നിരീക്ഷിച്ച ഇസ്രയേൽ ഇറാനെ അകമഴിഞ്ഞ് സഹായിച്ചു. പ്രത്യേകിച്ചും ജൂത രാഷ്ട്രത്തോടുള്ള സദ്ദാമിന്റെ ശത്രുത കണക്കിലെടുത്തായിരുന്നു ഇറാൻ–ഇസ്രയേൽ സഹകരണം.

ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാഖി സൈന്യം പിടിച്ചെടുത്ത ഇറാനിയൻ പീരങ്കികളും ടാങ്കുകളും (File Photo by AFP)

∙ ഇസ്രയേലിൽ നിന്ന് ഇറാനിലേക്ക് കോടികളുടെ ആയുധങ്ങൾ

ഇറാൻ-ഇറാഖ് യുദ്ധസമയത്ത് ഇസ്രയേൽ ഇറാനെ കാര്യമായിത്തന്നെ സഹായിച്ചിരുന്നു. യുദ്ധസമയത്ത് ഇറാനിലേക്ക് സൈനിക ഉപകരണങ്ങൾ എത്തിച്ചിരുന്ന പ്രധാന വിതരണക്കാരിൽ ഒന്നായിരുന്നു ഇസ്രയേൽ. യുദ്ധസമയത്ത് ഇസ്രയേൽ സൈനിക പരിശീലകരെയും നൽകി, ഇറാഖിന്റെ ഒസിറാക്ക് ആണവ റിയാക്ടറിനെക്കുറിച്ച് ഇറാന് രഹസ്യാന്വേഷണ വിവരം നൽകിയതും ഇസ്രയേൽ തന്നെ.

ഇറാഖ് ആണവായുധങ്ങൾ നിർമിക്കുമെന്നും അത് നിലനിൽപിന് ശക്തമായ ഭീഷണി സൃഷ്ടിക്കുമെന്നും ഇസ്രയേൽ ഭയപ്പെട്ടിരുന്നു. ആയുധക്കച്ചവടത്തിൽ ഇസ്രയേൽ ഇറാനെ പിന്തുണച്ചതിന് പകരമായി പേർഷ്യൻ ജൂതന്മാരെ ഇറാനിൽ നിന്ന് ഇസ്രയേലിലേക്കും യുഎസിലേക്കും കുടിയേറാൻ ഇറാൻ സൗകര്യമൊരുക്കി.

∙ ഓപറേഷൻ സീഷെൽ: രഹസ്യ ആയുധ ഇടപാട്

1980കളിലെ ഇറാൻ-ഇസ്രയേൽ സഹകരണത്തിന്റെ ഏറ്റവും പ്രധാന ഉദാഹരണങ്ങളിലൊന്നാണ് ഇറാന്റെ ഔദ്യോഗിക ഇസ്രയേൽ വിരുദ്ധ വാക് തർക്കങ്ങൾക്കിടയിലും നടന്ന രഹസ്യ ആയുധ ഇടപാടുകൾ. ഇറാഖുമായുള്ള യുദ്ധത്തിന്റെ ആദ്യ വർഷങ്ങളിലുണ്ടായ സൈനിക സാമഗ്രികളുടെ വലിയ ആവശ്യകതയാണ് ഇറാനെ പ്രധാനമായും ഈ രഹസ്യ ഇടപാടുകളിലേക്ക് നയിച്ചത്. 1980 ആയപ്പോഴേക്കും ഷായുടെ ഭരണ കാലത്ത് യുഎസ് വിതരണം ചെയ്ത ഇറാന്റെ സൈനിക ഹാർഡ്‌വെയറുകളിൽ ഭൂരിഭാഗത്തിനും സ്പെയർ പാർട്‌സും നവീകരണവും ആവശ്യമായിരുന്നു. എന്നാൽ വിപ്ലവാനന്തരം പുതിയ ഭരണം വന്നതോടെ യുഎസ് കൈവിട്ടു. ടെഹ്‌റാനിലെ യുഎസ് എംബസിയിലെ ബന്ദി പ്രതിസന്ധിയെത്തുടർന്ന് യുഎസ് ആയുധ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ വിവിധ മാതൃകകൾ ടെഹ്‌റാനിലെ ഹോളി ഡിഫൻസ് മ്യൂസിയത്തിനു (1980-88 ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ ഓർമയ്ക്ക്) പുറത്ത് പ്രദർശിപ്പിച്ചിരിക്കുന്നു (Photo by ATTA KENARE / AFP)

മറുവശത്ത് ഇസ്രയേലിന്റെ കൈവശം യുഎസ് നിർമിത ആയുധങ്ങളും ഇറാനിയൻ സൈന്യത്തിന് ഉപയോഗിക്കാവുന്ന സ്പെയർ പാർട്സുകളും ഉണ്ടായിരുന്നു. ഇതോടെ ഇറാഖിനെ ആക്രമിക്കാൻ ഇറാന് വേണ്ട പ്രതിരോധ സംവിധാനങ്ങൾ നൽകാൻ ഇസ്രയേൽ രഹസ്യ ഇടപാടുകൾ തുടങ്ങി. പ്രതിരോധ വ്യവസായങ്ങൾക്ക് പണം നൽകാനും ഇറാഖ് ഒരു പ്രബലമായ പ്രാദേശിക ശക്തിയായി ഉയർന്നുവരുന്നത് തടയാനും ഇസ്രയേലിന്റെ ശക്തി ഇറാൻ വഴി ഉപയോഗിക്കാൻ തുടങ്ങി. ഈ നീക്കങ്ങൾ ഓപറേഷൻ സീഷെൽ എന്ന രഹസ്യ ആയുധ ഇടപാടിലേക്ക് നയിച്ചു. ഈ കരാർ പ്രകാരമാണ് ഇസ്രയേൽ ഇറാന് ആയുധങ്ങളും സ്പെയർ പാർട്‌സും സൈനിക പരിശീലനവും നൽകി.

ഇറാനുമായുള്ള രഹസ്യബന്ധം കാരണം ഇസ്രയേലിന് ധാർമികവും രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇസ്രയേലിനെതിരെ ആഭ്യന്തരമായും രാജ്യാന്തരതലത്തിലും വിമർശനം ശക്തമാവുകയും ചെയ്തു.

1981ൽ 7.5 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേൽ ഇറാനിലേക്ക് അയച്ചതായി റിപ്പോർട്ടുണ്ട്. ഈ വിൽപന സുഗമമാക്കുന്നതിൽ അന്നത്തെ പ്രതിരോധ മന്ത്രി ഏരിയൽ ഷാരോൺ ഉൾപ്പെടെയുള്ള ഇസ്രയേലി ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നു. കേവലം ആയുധ ഇടപാടുകൾക്കപ്പുറമായിരുന്നു സഹകരണം. ഇറാഖിന്റെ സൈനിക താവളങ്ങളെക്കുറിച്ച് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ ഇറാന് നിർണായക വിവരങ്ങൾ നൽകി. അത് ഈ സഹകരണത്തിന്റെ പ്രായോഗിക സ്വഭാവത്തെ കൂടുതൽ എടുത്തുകാണിക്കുന്നതായിരുന്നു.

∙ പോർവിമാന എൻജിനുകൾ, മിസൈൽ സംവിധാനങ്ങൾ

ഇറാഖിനെതിരെ യുദ്ധം ചെയ്യാൻ ഇസ്രയേൽ ഇറാന് ആധുനിക സൈനിക ഉപകരണങ്ങളും ആയുധങ്ങളും നൽകി. ഇസ്രയേലിൽ നിന്ന് നൂതന മിസൈൽ സംവിധാനങ്ങൾ, എം-40 ടാങ്ക്‌വേധ തോക്കുകൾ, നൂതന യന്ത്രത്തോക്കുകൾ, എയർക്രാഫ്റ്റ് എൻജിനുകൾ എന്നിവ ഇറാനിലേക്ക് ഇറക്കുമതി ചെയ്തുവെന്ന് ‘ദ് ടൈംസ് ഓഫ് ഇസ്രയേൽ’ പത്രംതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാന്റെ വ്യോമ പ്രതിരോധ സിസ്റ്റം സൈനികാഭ്യാസത്തിനിടെ പ്രദർശിപ്പിച്ചപ്പോൾ. (Photo by Iranian Army office / AFP)

∙ ഇറാൻ- കോൺട്രാസ് അഫയർ

1980കളിലെ ഇറാൻ-ഇസ്രയേൽ ബന്ധം യുഎസിലെ റൊണാൾഡ് റീഗൻ ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിവാദപരമായ രാഷ്ട്രീയ അഴിമതികളിലൊന്നായ ഇറാൻ-കോൺട്രാസ് അഫയറിലൂടെയാണ് യുഎസ് ലോകത്തിനു മുന്നിൽ നാണംകെട്ടത്. 1986ൽ പുറത്തുവന്ന ഇറാൻ-കോൺട്രാസ് അഫയർ റിപ്പോർട്ടിൽ പറയുന്നത് ഇസ്രയേൽ വഴി യുഎസ് ഇറാന് രഹസ്യമായി ആയുധങ്ങൾ വിൽപന നടത്തിയിരുന്നു എന്നാണ്. ആയുധങ്ങൾക്ക് പകരമായി ലബനനിൽ ഹിസ്ബുല്ലയുടെ തടവറകളിലുള്ള യുഎസ് ബന്ദികളെ മോചിപ്പിക്കാൻ ഇറാൻ സഹായിക്കുകയും ചെയ്തു.

ആയുധ വിൽപനയുടെ പ്രശ്നങ്ങൾ അവിടെയും തീർന്നില്ല. നിക്കരാഗ്വയിലെ സാൻഡിനിസ്റ്റ ലിബറേഷൻ ഫ്രണ്ട് സർക്കാരിനെതിരെ പോരാടുന്ന കോൺട്രാ വിമതർക്ക് (Contras- വലതുപക്ഷ സായുധസംഘങ്ങളുടെ കൂട്ടായ്മ) പണം നൽകുന്നതിനായി ഇറാനുമായുള്ള ആയുധ വിൽപനയിൽനിന്നുള്ള വരുമാനം യുഎസ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു. യുഎസിന്റെ ഈ നീക്കം സങ്കീർണവും രാഷ്ട്രീയ അപകടസാധ്യത നിറഞ്ഞതുമായിരുന്നു.

1980-1988 ഇറാഖ്–ഇറാൻ യുദ്ധത്തിന്റെ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ സൈനിക പരേഡിൽ ബാവർ മിസൈലുകൾ പ്രദർശിപ്പിച്ചപ്പോൾ. (Photo by ATTA KENARE / AFP)

ആയുധ ഇടപാടുകൾ നടത്താനും ആയുധങ്ങൾ വിതരണം ചെയ്യാനും സഹായിക്കുന്നതിൽ ഇസ്രയേലായിരുന്നു പ്രധാന ഇടനിലക്കാരന്റെ പങ്ക് വഹിച്ചത്. ഈ ബന്ധം ആത്യന്തികമായി റീഗൻ ഭരണകൂടത്തെ നാണം കെടുത്തുകയും യുഎസ്, ഇസ്രയേൽ, ഇറാൻ എന്നിവർ തമ്മിലുള്ള രഹസ്യ ഇടപാടുകൾ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയും ചെയ്തു. ഇറാൻ-കോൺട്രാസ് അഫയർ പ്രാഥമികമായി യുഎസിന്റെ രഹസ്യ നടപടികളെ വെളിപ്പെടുത്തിയപ്പോൾ തന്നെ 1980കളിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്യമായ ശത്രുത ഉണ്ടായിരുന്നിട്ടും ഇറാനുമായി നടത്തിയിരുന്ന ഇസ്രയേൽ സഹകരണത്തിന്റെ വ്യാപ്തിയും പുറംലോകം കണ്ടു.

∙ ഓപറേഷൻ ഫ്ലവർ

ഇസ്രയേൽ- ഇറാൻ ബന്ധം പരമ്പരാഗത ആയുധ ഇടപാടുകൾക്ക് അപ്പുറത്തേക്കും വ്യാപിച്ചിരുന്നു. 1977ൽ ഷായുടെ ഭരണത്തിൻ കീഴിൽ ആരംഭിച്ച കോടിക്കണക്കിന് ഡോളറിന്റെ രഹസ്യ സംരംഭമായ ഓപറേഷൻ ഫ്ലവർ ആയിരുന്നു ഏറ്റവും വലിയ പദ്ധതികളിലൊന്ന്. ആണവ പോർമുനകൾ ഘടിപ്പിക്കാൻ ശേഷിയുള്ള, കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകളെ ഇറാന് വിൽപനയ്ക്കായി പരിഷ്‌കരിക്കുന്നതായിരുന്നു പദ്ധതി. കരാറിന്റെ ഭാഗമായി 1978ൽ ഇറാൻ 26 കോടി ഡോളർ മൂല്യമുള്ള എണ്ണ ഇസ്രയേലിലേക്ക് അയച്ച് ആദ്യഘട്ട തുകയും നൽകി. 1979ലെ ഇസ്‌ലാമിക വിപ്ലവം വരെ മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടർന്നു. അതിനുശേഷം ഖമയനിയുടെ ഭരണകൂടം ഈ മിസൈൽ പദ്ധതിയുമായുള്ള സഹകരണം പെട്ടെന്ന് നിർത്തുകയായിരുന്നു.

സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഇറാനിയൻ യുദ്ധവിമാനങ്ങൾ. (Photo by ARMY OFFICE / AFP)

∙ ഇസ്രയേൽ നിർമിത ടയറുകൾ ഫ്രാൻസ് വഴി ഇറാനിലേക്ക്

1980 ഒക്ടോബറിൽ ഇറാൻ ഇറാഖിനെതിരെ യുദ്ധത്തിനിറങ്ങിയപ്പോൾ യുഎസ് നിർമിത എഫ്-4 യുദ്ധവിമാനങ്ങൾക്കായി 250 സ്പെയർ ടയറുകൾ ഇസ്രയേൽ രഹസ്യമായി ഇറാന് നൽകിയിരുന്നു. ഏകദേശം 3 ലക്ഷം ഡോളർ വിലമതിക്കുന്ന 250 റീട്രെഡ് ടയറുകളുടെ വിൽപന ഇറാന്റെ വ്യോമസേനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രഹസ്യ ഇടപാടായിരുന്നു. ഇറാൻ വ്യോമസേനയുടെ പ്രധാന ഭാഗമായിരുന്ന യുഎസ് നിർമിത എഫ്-4 ഫാന്റം ജെറ്റുകൾ തേയ്മാനം കാരണം പ്രവർത്തിക്കാതെ കിടക്കുകയായിരുന്നു. ഇതിനിടെയാണ് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കാൻ ഇസ്രയേൽ ഇറാനെ രഹസ്യമായി സഹായിച്ചത്. റീട്രെഡ് ചെയ്ത ടയറുകൾ ഇസ്രയേലിൽ നിർമിക്കുകയും രഹസ്യമായി ഫ്രാൻസിലേക്ക് കൊണ്ടുപോകുകയും അവിടെനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ ഇറാനിലേക്ക് എത്തിക്കുകയുമായിരുന്നു.

∙ നാണംകെട്ടു, ഇറാനും ഇസ്രയേലും

1980കളിലെ രഹസ്യമായ ഇറാൻ-ഇസ്രയേൽ സഹകരണം രാജ്യാന്തര തലത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. രാജ്യത്തിന്റെ പൊതുവായ താൽപര്യങ്ങൾക്ക് വേണ്ടി പ്രത്യയശാസ്ത്രപരമായ ശത്രുത താൽക്കാലികമായി മാറ്റിവയ്ക്കുന്ന മധ്യപൂർവദേശ സഖ്യങ്ങളുടെ സങ്കീർണത ഇതു പ്രകടമാക്കി. ഇറാനെ സംബന്ധിച്ചിടത്തോളം ആയുധ ഇടപാടുകൾ ഇറാഖിനെതിരായ യുദ്ധത്തിൽ ഏറെ സഹായകമായിരുന്നു. അത് എട്ട് വർഷത്തോളം തുടരുകയും ഇരുവശത്തും വിനാശകരമായ മാനുഷികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

ഇറാൻ ഇറാഖിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാഖ് അനുകൂല നാഷനൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ പ്രവർത്തകർ വാഷിങ്ടനിൽ നടത്തിയ പ്രതിഷേധത്തിൽനിന്ന്. 2001ലെ ചിത്രം (Photo by SHAWN THEW / AFP)

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഈ പരിമിതമായ ശേഷികൾ ഉപയോഗിച്ച് ഇറാനെ പിന്തുണച്ചതിലൂടെ ഇറാഖിനെ അടിച്ചമർത്താൻ സാധിച്ചു എന്നതാണ്. അതേസമയം, ഈ രഹസ്യ ഇടപാടുകൾ ഇറാന്റെ പ്രത്യയശാസ്ത്രപരമായ സ്ഥിരത എത്രമാത്രം ദുർബലമാണെന്നു വ്യക്തമാക്കുന്നതായിരുന്നു. ഇസ്രയേലിനെ പരസ്യമായി അപലപിക്കുകയും മധ്യപൂർവദേശത്തെ ഇസ്രയേൽ വിരുദ്ധ, പാശ്ചാത്യ വിരുദ്ധ കൂട്ടായ്മയുടെ നേതാവായി സ്വയം ചിത്രീകരിക്കുകയും ചെയ്യുമ്പോൾതന്നെ ഇറാൻ അവരുടെ സൈനിക ആവശ്യങ്ങൾക്ക് ഇസ്രയേലിനെ കൂട്ടുപിടിച്ചത് വൻ വിവാദമായിരുന്നു.

ഇറാന്റെ വിദേശനയത്തിലെ ഈ ഇരട്ടത്താപ്പ് തുടർന്നുള്ള വർഷങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവച്ചു. ഇറാനുമായുള്ള രഹസ്യബന്ധം കാരണം ഇസ്രയേലിനും ധാർമികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നു. ഇസ്രയേലിനെതിരെ ആഭ്യന്തരമായും രാജ്യാന്തരതലത്തിലും വിമർശനം ശക്തമായി.

∙ ഒടുവിൽ തകർന്നു ആ ‘സ്നേഹം’

1980കൾ അവസാനിച്ചപ്പോൾ ഇറാൻ-ഇസ്രയേൽ സഹകരണം ഗണ്യമായി കുറഞ്ഞതും ലോകം കണ്ടു. 1988ലെ ഇറാൻ- ഇറാഖ് യുദ്ധത്തിന്റെ അവസാനവും ഹിസ്ബുല്ലയെപ്പോലുള്ള ഇസ്രയേൽ വിരുദ്ധ ഗ്രൂപ്പുകൾക്ക് ഇറാനിയൻ പിന്തുണ വർധിപ്പിച്ചതുമാണ് പ്രാദേശിക നീക്കങ്ങളെ മാറ്റിമറിച്ചത്. ലബനനിൽ സ്വാധീനം വിപുലപ്പെടുത്തുന്നതിലും ഇസ്രയേലിനെ എതിർക്കുന്ന പലസ്തീൻ സായുധ സംഘങ്ങളെ പിന്തുണക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇസ്രയേലുമായുള്ള ഇറാന്റെ ബന്ധം കൂടുതൽ തകർച്ചയിലേക്ക് നയിക്കപ്പെടുകയായിരുന്നു.

ഇസ്രയേൽ-ഇറാൻ പതാക. (Photo: Zeferli/istock)

ഇറാനും ഇസ്രയേലും തമ്മിൽ നിലനിന്നിരുന്ന പ്രായോഗിക സഹകരണത്തിന്റെ അന്ത്യമാണ് 1990കളിലുണ്ടായത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ, ശീതയുദ്ധത്തിന്റെ അവസാനത്തോടെ, ഇസ്രയേലിനോട് ശത്രുത പുലർത്തുന്ന ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും ഉയർച്ചയോടെ, ഇറാന്റെ പ്രാദേശിക തന്ത്രം ഇസ്രയേലിനെ നേരിട്ട് നേരിടുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം, ഇറാന്റെ സ്വാധീനത്തെക്കുറിച്ച് ജാഗ്രത പുലർത്തിയിരുന്ന തുർക്കിയും ചില അറബ് രാജ്യങ്ങളും ഉൾപ്പെടെയുള്ള പ്രാദേശിക ശക്തികളുമായി ഇസ്രയേൽ അടുപ്പമുണ്ടാക്കാനും തുടങ്ങി.

ആത്യന്തികമായി, 1980കളിലെ ഇറാൻ-ഇസ്രയേൽ സഹകരണം സൗകര്യപ്രദമായ ഒരു താൽക്കാലിക സഖ്യം മാത്രമായിരുന്നുവെന്നു പറയാം. 1990കളിലും അതിനുശേഷവും ഇരു രാജ്യങ്ങളും കൂടുതൽ അകലുകയായിരുന്നു. ശത്രുത വർധിപ്പിക്കാനുള്ള കാരണങ്ങൾ ഇരുവരും പരസ്പരം സൃഷ്ടിക്കുകയും ചെയ്തു. അതിപ്പോൾ ഉച്ചസ്ഥായിയിലുമാണ്. അതേസമയം, അന്ന് ഇസ്രയേലും യുഎസും നൽകിയ ചില പോർവിമാനങ്ങളും സാങ്കേതിക സംവിധാനങ്ങളും തന്നെയാണ് ഇന്നും ഇറാൻ ഉപയോഗിക്കുന്നത് എന്നതു പരസ്യമായ രഹസ്യമായി തുടരുകയും ചെയ്യുന്നു.

English Summary:

The Secret Alliance: When Israel Armed Iran Against Iraq