2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിക്കുക വഴി ഹമാസ്‌ തുടക്കമിട്ട യുദ്ധം ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും തീക്ഷ്ണത ഒട്ടും കുറയാതെ പുരോഗമിക്കുകയാണ്‌. അടുത്തൊന്നും ഈ യുദ്ധം അവസാനിക്കുമെന്നോ സമാധാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. ഹമാസിനെ ഗാസയില്‍നിന്ന് തുരത്തണമെന്നു നിശ്ചയിച്ചു യുദ്ധം തുടങ്ങിയ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ച് അലോസരപ്പെടുത്തുന്ന ഹിസ്‌ബുല്ല എന്ന സംഘടനയ്ക്ക്‌ നേരെ തിരിഞ്ഞ് അവര്‍ക്ക്ുമേൽ വന്‍ നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനു പുറമേ ഹിസ്‌ബുല്ലയ്ക്ക്‌ അഭയവും സഹായവും നല്‍കുന്ന ലബനനിലേക്കും അവരുടെ ആക്രമണം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതോടൊപ്പംതന്നെ തങ്ങളെ ഏറ്റവും എതിര്‍ക്കുന്ന സംഘടനകളായ ഹമാസ്‌, ഹിസ്‌ബുല്ല, ഹൂതികൾ, ഹാഷിദുകള്‍ എന്നിവരെ പിന്തുണയ്ക്കുകയും അവര്‍ക്ക്‌ വേണ്ട സഹായവും ചെയ്തു കൊടുക്കുന്ന ഇറാനിനെ ആകും അടുത്ത്‌ ലക്ഷ്യമിടുകയെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ യുദ്ധത്തിന്റെ ആഘാതം പശ്ചിമേഷ്യയെ പൂര്‍ണമായും ബാധിച്ചേക്കും. ലോകത്തിലെ ഏറ്റവും പ്രാചീന സംസ്‌കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന രാഷ്ട്രമാണ്‌ ഇറാന്‍. പതിനായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ ഇവിടെനിന്നും കണ്ടെത്തുന്നത് ഈ സംസ്കാരത്തിന്റെ മഹിമയെയും പാരമ്പര്യത്തിന്റെയും കുറിച്ചുള്ള അവകാശങ്ങള്‍ക്ക്‌ ബലം നല്‍കുന്നു. ക്രിസ്തുവിനു മുന്‍പും ശേഷവുമായി ആയിരം കൊല്ലത്തോളം ലോകത്തിലെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്നു അന്ന്‌ പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം. ഏഴാം നൂറ്റാണ്ട്‌ മുതല്‍ ഇസ്‌ലാം മതം ഇവിടെ കാലുറപ്പിക്കുവാന്‍ തുടങ്ങിയതോടെ അതുവരെ ഇവിടെയുള്ള കൂടുതല്‍ ജനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിക്കുക വഴി ഹമാസ്‌ തുടക്കമിട്ട യുദ്ധം ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും തീക്ഷ്ണത ഒട്ടും കുറയാതെ പുരോഗമിക്കുകയാണ്‌. അടുത്തൊന്നും ഈ യുദ്ധം അവസാനിക്കുമെന്നോ സമാധാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. ഹമാസിനെ ഗാസയില്‍നിന്ന് തുരത്തണമെന്നു നിശ്ചയിച്ചു യുദ്ധം തുടങ്ങിയ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ച് അലോസരപ്പെടുത്തുന്ന ഹിസ്‌ബുല്ല എന്ന സംഘടനയ്ക്ക്‌ നേരെ തിരിഞ്ഞ് അവര്‍ക്കു മേൽ വന്‍ നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനു പുറമേ ഹിസ്‌ബുല്ലയ്ക്ക്‌ അഭയവും സഹായവും നല്‍കുന്ന ലബനനിലേക്കും അവരുടെ ആക്രമണം വ്യാപിപ്പിച്ചു കഴിഞ്ഞു.

ഇതോടൊപ്പംതന്നെ തങ്ങളെ ഏറ്റവും എതിര്‍ക്കുന്ന സംഘടനകളായ ഹമാസ്‌, ഹിസ്‌ബുല്ല, ഹൂതികൾ, ഹാഷിദുകള്‍ എന്നിവരെ പിന്തുണയ്ക്കുകയും അവര്‍ക്ക്‌ വേണ്ട സഹായവും ചെയ്തു കൊടുക്കുന്ന ഇറാനിനെ ആകും അടുത്ത്‌ ലക്ഷ്യമിടുകയെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ യുദ്ധത്തിന്റെ ആഘാതം പശ്ചിമേഷ്യയെ പൂര്‍ണമായും ബാധിച്ചേക്കും. ലോകത്തിലെ ഏറ്റവും പ്രാചീന സംസ്‌കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന രാഷ്ട്രമാണ്‌ ഇറാന്‍. പതിനായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ ഇവിടെനിന്നും കണ്ടെത്തുന്നത് ഈ സംസ്കാരത്തിന്റെ മഹിമയെയും പാരമ്പര്യത്തിന്റെയും കുറിച്ചുള്ള അവകാശങ്ങള്‍ക്ക്‌ ബലം നല്‍കുന്നു.

ബിസി 550 മുതൽ 330 വരെ ഇറാൻ ഭരിച്ച രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന പസെപൊലിസിലെ പ്രാചീന അവശിഷ്ടങ്ങൾ ഇന്നും സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നു. തെക്കൻ ഇറാനിൽനിന്നുള്ള ദൃശ്യം (Photo by ATTA KENARE / AFP)
ADVERTISEMENT

ക്രിസ്തുവിനു മുന്‍പും ശേഷവുമായി ആയിരം കൊല്ലത്തോളം ലോകത്തിലെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്നു അന്ന്‌ പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം. ഏഴാം നൂറ്റാണ്ട്‌ മുതല്‍ ഇസ്‌ലാം മതം ഇവിടെ കാലുറപ്പിക്കുവാന്‍ തുടങ്ങിയതോടെ അതുവരെ ഇവിടെയുള്ള കൂടുതല്‍ ജനങ്ങളും വിശ്വസിച്ചിരുന്ന ‘സൊരാസ്ട്രിയനിസം’ (Zoroastrianism) ക്രമേണ അപ്രത്യക്ഷമായി തുടങ്ങി. പതിനാറാം നൂറ്റാണ്ട്‌ മുതല്‍ അധികാരത്തില്‍ വന്ന സഫാവിദ്‌ (Safavid) സാമ്രാജ്യത്തിന്റെ കാലത്താണ്‌ മുസ്‌ലിം സമുദായത്തിലെ ‘ഷിയ’ വിഭാഗത്തിന്‌ ഇവിടെ മേല്‍ക്കൈ ലഭിച്ചത്‌. ഒട്ടോമന്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ തുര്‍ക്കിയും സാര്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ റഷ്യയും ശക്തി പ്രാപിച്ചപ്പോള്‍ പേര്‍ഷ്യന്‍ നക്ഷത്രത്തിന്റെ ശോഭ ക്രമേണ നഷ്ടപ്പെട്ടു. പേര്‍ഷ്യയുടെ ഭാഗമായിരുന്ന പല സ്ഥലങ്ങളും ദേശങ്ങളും തുര്‍ക്കിയുടെയും റഷ്യയുടെയും കീഴിലായി.

∙ എണ്ണക്കൊതിയും അട്ടിമറികളും

1908ല്‍ ഇറാനില്‍ എണ്ണ ശേഖരം കണ്ടെത്തിയതോടെയാണ്‌ ബ്രിട്ടന്‌ ഈ പ്രദേശത്തിലുള്ള താല്‍പര്യം വര്‍ധിച്ചത്‌. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം തുര്‍ക്കിയുടെ ശക്തി ക്ഷയിക്കുകയും റഷ്യയില്‍ കമ്യൂണിസ്റ്റ്‌ ഭരണം വരികയും ചെയ്തതോടെ ഇറാനില്‍ ബ്രിട്ടന്റെ സ്വാധീനം വര്‍ധിച്ചു. 1921ല്‍ ഒരു പട്ടാള അട്ടിമറി വഴി അധികാരത്തിലെത്തിയ റേസാ ഖാന്‍ നാലു വര്‍ഷം കഴിഞ്ഞു പെഹ്‌ലവി സാമ്രാജ്യം സ്ഥാപിച്ച് ‘ഷാ’ എന്ന പദവി ഏറ്റെടുത്തു. റേസാ ഷായുടെ പല നടപടികളും, പ്രത്യേകിച്ച്‌ ഹിജാബ്‌ നിരോധനവും പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണത്തിനുള്ള അനുമതിയും, മുസ്‌ലിം പുരോഹിതന്മാരുടെയും മത പണ്ഡിതന്മാരുടെയും വിമര്‍ശനത്തിന്‌ വഴിവച്ചു.

റേസാ ഷാ (Photo from Wikimedia)

രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ഇദ്ദേഹം സ്വൽപം ജര്‍മനിയുടെ ഭാഗത്തേക്ക്‌ ചായ്‌വ് പ്രകടിപ്പിച്ചത്‌ ബ്രിട്ടനെ പ്രകോപിപ്പിച്ചു. ഇറാനില്‍നിന്നുള്ള എണ്ണയും പെട്രോളും തങ്ങള്‍ക്ക്‌ ലഭിക്കാതെ ജര്‍മനിക്ക്‌ കിട്ടുമോ എന്ന ഭയവും അവരെ അലട്ടി. 1941ല്‍ ബ്രിട്ടന്റെയും സോവിയറ്റ്‌ യൂണിയന്റെയും സംയുക്ത സേന ഇദ്ദേഹത്തെ പുറത്താക്കി ഇറാന്റെ ഭരണം പിടിച്ചെടുത്തു. പക്ഷേ യുദ്ധം കഴിഞ്ഞപ്പോള്‍ കുറച്ചു കാലതാമസത്തിനു ശേഷമാണെങ്കിലും ഈ രണ്ടു രാജ്യങ്ങളും അധികാരം റേസാ ഷായുടെ പുത്രനായ മുഹമ്മദ്‌ ഷാ പഹ്‌ലവിയെ ഏല്‍പിച്ച് ഇറാനില്‍നിന്ന് പിന്‍വാങ്ങി.

ADVERTISEMENT

മുഹമ്മദ്‌ ഷാ പഹ്‌ലവി അധികാരത്തില്‍ വന്നിട്ടുള്ള ആദ്യ വര്‍ഷങ്ങളില്‍ ഭരണത്തില്‍ വലിയ താൽപര്യമെടുത്തില്ല. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഭരണം തുടങ്ങിയെങ്കിലും തുടക്കം മുതല്‍തന്നെ രാഷ്ട്രീയ അസ്ഥിരത ഒരു ശാപം പോലെ ഈ പ്രക്രിയയെ പിന്തുടര്‍ന്നു. 1951ല്‍ പ്രധാനമന്ത്രിയായി വന്ന മുഹമ്മദ്‌ മൊസാദിഖ്‌ ബ്രിട്ടിഷ്‌ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയെ ദേശസാല്‍കരിച്ചത്‌ ബ്രിട്ടന്‌ ക്ഷീണമായി. ബ്രിട്ടൻ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഫലിക്കാതെ വന്നപ്പോള്‍ അവര്‍ ഷായുടെ മേല്‍ സമ്മര്‍ദം ചെലുത്തി മൊസാദിഖിനെ പ്രധാനമന്ത്രി പദവിയില്‍നിന്ന് മാറ്റി.

മുഹമ്മദ്‌ ഷാ പഹ്‌ലവി (Photo courtesy: pahlavi.org/ wikimedia)

പക്ഷേ ഈ നടപടി വലിയ തോതില്‍ പൊതുജന രോഷം ഇളക്കി വിട്ടപ്പോള്‍ മൊസാദിഖിനെ ഷാ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. അവസാനം മൊസാദിഖിനെ മാറ്റുവാന്‍ വേണ്ടി യുഎസും ബ്രിട്ടനും കൂടി ചേര്‍ന്ന്‌ ഒരു പട്ടാള അട്ടിമറി ഇറാനില്‍ നടത്തി. ഇത്‌ വിജയിച്ചതോടെ എണ്ണക്കമ്പനികളുടെ ദേശസാല്‍കരണം ഇറാന്‍ പിന്‍വലിച്ചു എന്നു മാത്രമല്ല എല്ലാ അധികാരവും ഷായില്‍ നിക്ഷിപ്തമായി. 1954നു ശേഷമുള്ള അടുത്ത കാല്‍ നൂറ്റാണ്ട്‌ കാലം ഇറാനില്‍ മുഹമ്മദ്‌ ഷാ പഹ്‌ലവിയുടെ ഏകാധിപത്യ ഭരണമായിരുന്നു.

∙ ഷായെ കൈവിട്ട യുഎസ്

അമേരിക്കയുടെ അടുത്ത വിശ്വസ്തനായി ഈ സമയംകൊണ്ട്‌ ഷാ ഉയര്‍ന്നുവന്നു. അമേരിക്കയില്‍നിന്ന് സാമ്പത്തിക– സൈനിക പിന്തുണ യഥേഷ്ടം ഇറാനു ലഭ്യമായി. ഇത്‌ ഉപയോഗിച്ചു കൊണ്ട്‌ ഷാ ഇറാനില്‍ വലിയ തോതിലുള്ള അടിസ്ഥാനസാകര്യ വികസനവും പുരോഗതിയും കൊണ്ടു വന്നു. പക്ഷേ ഇതിന് ഇറാന്‌ ഒരു വലിയ വില നല്‍കേണ്ടി വന്നു എന്ന കാര്യം ഇവിടെ മറക്കുവാന്‍ സാധിക്കില്ല- ഇറാനിലെ എണ്ണ ഖനനം നടത്തുന്നതിനും വിപണനത്തിനും വേണ്ടി വിദേശ കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യത്തെ (Consortium) ഏൽപിച്ചു.

ആയത്തുല്ല ഖമനയിയുടെ ചുമർചിത്രം. തെക്കൻ ടെഹ്റാനിൽനിന്നുള്ള കാഴ്ച (File Photo by BEHROUZ MEHRI / AFP)
ADVERTISEMENT

ഇതില്‍നിന്നുള്ള ലാഭം ഇറാനും കണ്‍സോര്‍ഷ്യവും 50:50 എന്ന ആനുപാതികത്തില്‍ പങ്കുവയ്ക്കുവാനും തീരുമാനിച്ചു. അങ്ങനെ ഇറാനിൽനിന്നുള്ള എണ്ണ ഒരു വിഘ്നവും കൂടാതെ തങ്ങള്‍ക്ക്‌ കിട്ടുവാനുള്ള സംവിധാനം അമേരിക്കയും ഉറപ്പിച്ചു. തന്റെ പിതാവിനെ പോലെത്തന്നെ ഷായും മുസ്‌ലിം മതാചാര്യന്മാരുമായി നയങ്ങളുടെ പേരില്‍ ഇടഞ്ഞു. അമേരിക്കയോടുള്ള അടുപ്പവും സമൂഹത്തില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ അനുകരണവും ഈ വിഭാഗത്തെ അകറ്റി. 1963ല്‍ ഇതിനെ ചൊല്ലിയുണ്ടായ വലിയ പ്രക്ഷോഭം ഷാ അടിച്ചമര്‍ത്തി; ഇത്‌ നയിച്ച ആയത്തുല്ല ഖമനയിയെ ഇറാനില്‍നിന്ന് നാടുകടത്തുകയും ചെയ്തു.

കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ഇറാനെ ശത്രുപാളയത്തില്‍ നിര്‍ത്തി ഒറ്റപ്പെടുത്തുന്നതിനു പകരം അവരെ സമാധാനത്തിന്റെ പാതയിലേക്ക്‌ കൊണ്ട്‌ വരാന്‍ ഒരു പ്രാവശ്യം മാത്രമേ അമേരിക്കയും പാശ്ചാത്യ ലോകവും ശ്രമിച്ചിട്ടുള്ളൂ. 

എന്നാല്‍ 1970കളുടെ രണ്ടാം പകുതിയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയപ്പോള്‍ ഇസ്‌ലാം വാദികള്‍ ആ അവസരം മുതലെടുത്തു. സാവക്‌ എന്ന രഹസ്യ പോലീസിന്റെ അതിക്രമങ്ങള്‍ ഷാ ഭരണകൂടത്തെ ജനങ്ങളില്‍നിന്നും അകറ്റിയിരുന്നു. ജനരോഷത്തെ ബലം പ്രയോഗിച്ചു നേരിടുവാനുള്ള ശ്രമങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ 1979 ജനുവരി മാസത്തില്‍ ഷാ ഇറാനില്‍നിന്ന് വിദേശത്തേക്ക്‌ കടന്നു. ഒരു ഹിതപരിശോധനക്ക്‌ ശേഷം ഇറാന്‍ ഒരു ഇസ്‌ലാമിക റിപ്പബ്ലിക്‌ ആകുവാന്‍ തീരുമാനിച്ചു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷാ പല രാജ്യങ്ങളില്‍ അഭയം ചോദിച്ചെങ്കിലും അദ്ദേഹത്തിനെ സ്വീകരിക്കുന്നതിനോട്‌ ആര്‍ക്കും വലിയ താല്‍പര്യമുണ്ടായിരുന്നില്ല.

ജിമ്മി കാർട്ടർ (File Photo by Pedro UGARTE / AFP)

ഷാ മെക്‌സിക്കോയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായി എന്ന കാരണം പറഞ്ഞ് അമേരിക്കയില്‍ ചികിത്സയ്ക്കായി എത്താൻ അനുവാദം ചോദിച്ചു. അന്നത്തെ അമേരിക്കയുടെ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഷായ്ക്ക്‌ അഭയം നല്‍കുവാന്‍ ആദ്യം വിമുഖത കാണിച്ചുവെങ്കിലും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെൻറി കിസ്സിൻജറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ സമ്മതിച്ചു. കാര്‍ട്ടര്‍ ഭയന്നതു പോലെത്തന്നെ ഈ തീരുമാനത്തിന്‌ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായി.

∙ അമേരിക്കൻ പ്രസിഡന്റിനെ ‘തോൽപിച്ച’ ഇറാൻ

1979 നവംബറില്‍ ടെഹ്‌റാനില്‍ ഇസ്‌ലാമിക റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ഷായെ ഇറാനിലേക്ക്‌ തിരിച്ചയയ്ക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ എംബസി കൈയേറി 53 ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഈ ആവശ്യം അമേരിക്ക നിരാകരിച്ചതോടെ ബന്ദി നാടകം അനന്തമായി നീണ്ടു. ഇവരെ രക്ഷപ്പെടുത്തുവാനുള്ള ശ്രമം വിഫലമായി എന്ന്‌ മാത്രമല്ല ഈ പ്രതിസന്ധി കാര്‍ട്ടര്‍ കൈകാര്യം ചെയ്ത രീതിയെ കുറിച്ച്‌ വലിയ വിമര്‍ശനമുയര്‍ന്നു. അടുത്ത വര്‍ഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാര്‍ട്ടറുടെ പരാജയത്തിന്റെ മുഖ്യ കാരണവും ഇതു തന്നെയായിരുന്നു. കാര്‍ട്ടര്‍ സ്ഥാനമൊഴിഞ്ഞ ദിവസം മാത്രമേ ബന്ദികള്‍ മോചിതരായുള്ളൂ.

ടെഹ്റാനിൽ നേരത്തേ യുഎസ് എംബസി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മതിലിന്മേൽ വരച്ചിരിക്കുന്ന യുഎസ് വിരുദ്ധ ഗ്രാഫിറ്റി ചിത്രം (Photo by ATTA KENARE / AFP)

ലോകത്തിന്റെ മുന്‍പില്‍ തങ്ങളെ അപഹാസ്യരാക്കിയ ഇറാനിനെതിരെ അമേരിക്ക തിരിഞ്ഞു. ഇറാനെതിരെ യുദ്ധത്തിനായി അവര്‍ സദ്ദാം ഹുസൈനെ പ്രേരിപ്പിച്ചു, ധാരാളം സഹായങ്ങളും ചെയ്തു കൊടുത്തു. ഈ യുദ്ധത്തില്‍ ആദ്യമൊക്കെ ഇറാഖ്‌ കുറച്ചു മുന്നേറിയെങ്കിലും ഇറാനെ പരാജയപ്പെടുത്തുവാന്‍ സാധിച്ചില്ല. ഒൻപത്‌ കൊല്ലം നീണ്ടു നിന്ന യുദ്ധം ആരുമാരും ജയിക്കാതെ 1989ല്‍ അവസാനിച്ചു. ഇതിനകം ആയത്തുല്ല ഖമനയി അമേരിക്കയെ ‘വലിയ ചെകുത്താന്‍’ (Great Satan) ആയി വിശേഷിപ്പിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മില്‍ കൊടിയ ശത്രുത ഉടലെടുക്കുകയും ചെയ്തു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകക്രമവും പശ്ചിമേഷ്യയില്‍ തങ്ങള്‍ക്ക്‌ ചുറ്റും ശത്രു രാജ്യങ്ങളുടെ സാന്നിധ്യവും കൂടിയായതോടെ നിലനിൽപിനായി ഇറാന് പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വന്നു. ഇതിനായി അവര്‍ ഒരു ദ്വിമുഖ സമീപനമാണ്‌ സ്വീകരിച്ചത്‌. ഒന്ന്‌, അണ്വായുധം വികസിപ്പിച്ചെടുക്കുക. രണ്ട്‌, പശ്ചിമേഷ്യയില്‍ സര്‍ക്കാരുകള്‍ക്കെതിരെ പോരാടുന്ന സായുധ ഗ്രൂപ്പുകള്‍ക്ക്‌ പിന്തുണ നല്‍കുക. ഈ രണ്ടു തന്ത്രങ്ങളും വഴി തങ്ങള്‍ക്കു ചുറ്റും ഒരു സുരക്ഷിത വലയം ഉണ്ടാക്കുവാന്‍ ഇറാന്‍ നിശ്ചയിച്ചു.

ഇറാൻ നിർമിത നൂർ മിസൈലിന്റെ പരീക്ഷണം പോർട്ട് ഓഫ് ബന്ദർ ജാസ്കിൽ നടത്തിയപ്പോൾ. 2010ലെ ചിത്രം (Photo by Hossein Zohrevand / FARS NEWS AGENCY / AFP)

അണുശക്തി ഉൽപാദനത്തിനുള്ള പദ്ധതി (Nuclear Programme) ഇറാന്‍ തുടങ്ങുന്നത്‌ 1950കളില്‍ അമേരിക്കയുടെ സഹായത്തോടെയാണ്‌. എന്നാല്‍ 1980നു ശേഷം അമേരിക്ക ഇതിനുള്ള എല്ലാ പിന്തുണയും പിന്‍വലിച്ചുവെന്നു മാത്രമല്ല ഇറാനെ സഹായിക്കുന്നതില്‍നിന്നു മറ്റു രാജ്യങ്ങളെ വിലക്കുക കൂടി ചെയ്തു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാതെ ഇറാന്‍ അതുമായി രഹസ്യമായി മുന്‍പോട്ട്‌ പോയി. രാജ്യാന്തര ആണവോർജ ഏജന്‍സിയെയും (International Atomic Energy Agency– IAEA) ഐക്യരാഷ്ട്ര സംഘടനയേയും ഉപയോഗിച്ച്‌ ഇത്‌ നിര്‍ത്തലാക്കുവാന്‍ അമേരിക്ക ശ്രമിച്ചു.

പക്ഷേ 2010നു ശേഷം റഷ്യയില്‍നിന്ന് ഇറാന് സഹായം ലഭിച്ചു. അതുപയോഗിച്ച് ഇന്ന്‌ അണുശക്തി ഉപയോഗിച്ചും വൈദ്യുതി ഉല്‍പാദിപ്പിക്കാൻ കെൽപുള്ള രാജ്യമായി ഇറാൻ വളര്‍ന്നു കഴിഞ്ഞു. തങ്ങള്‍ അണുശക്തിയെ സമാധാനപരമായ കാര്യങ്ങള്‍ക്ക്‌ മാത്രമേ ഉപയോഗിക്കൂ എന്ന്‌ ഇറാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അണ്വായുധം ഉണ്ടാക്കുവാനുള്ള സാങ്കേതികവിദ്യയും വൈഭവവും ഇറാനുണ്ടെന്ന്‌ മറ്റു രാഷ്ട്രങ്ങള്‍ ഭയക്കുന്നു.

∙ ഒബാമ നിയന്ത്രിച്ചു, ട്രംപ് വീണ്ടും ശത്രുവാക്കി

1982ല്‍ ഇസ്രയേല്‍ ലബനൻ ആക്രമിച്ചതിനു ശേഷം അവിടെ രൂപം കൊണ്ട ഹിസ്‌ബുല്ല, 1987ലെ ആദ്യത്തെ ഇന്തിഫാദയ്ക്ക്‌ ശേഷം ഗാസയില്‍ പിറന്ന ഹമാസ്‌, 2011ല്‍ യെമെനില്‍ പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അവിടെ ധാരാളം പ്രദേശം പിടിച്ചെടുത്ത ഹൂതികള്‍, ഇറാഖിലും സിറിയയിലും ഇസ്‌ലാമിക്‌ സ്റ്റേറ്റിനെതിരെ പോരാടിയ ഷിയാ പട്ടാള ഗ്രൂപ്പായ ഹഷാദ്‌ അല്‍ ഷബി എന്നിവയാണ്‌ ഇറാന്‍ സഹായിക്കുന്ന സായുധ സംഘങ്ങള്‍. 2023 ഒക്ടോബറില്‍ യുദ്ധം തുടങ്ങിവച്ചത്‌ ഹമാസിന്റെ നടപടികളാണ്‌; ഇസ്രയേലിനെ ഏറ്റവും അലോസരപ്പെടുത്തുന്നത്‌ ഹിസ്‌ബുല്ല അയയ്ക്കുന്ന മിസൈലുകളാണ്‌. അതുകൊണ്ടാണ്‌ ഈ രണ്ടു വിഭാഗങ്ങളെയും തുടച്ചു നീക്കുവാന്‍ ഇസ്രയേല്‍ യത്നിക്കുന്നത്‌.

ഇറാന്റെ റവല്യൂഷനറി ഗാർഡ്സിന്റെ സൈനികാഭ്യാസത്തിൽനിന്ന്. 2011ലെ ചിത്രം (Photo by ROUHOLLA VAHDATI / ISNA / AFP)

ഇതിനിടയില്‍ ഹൂതികള്‍ തങ്ങള്‍ക്കാവുന്ന വിധത്തില്‍ ചെങ്കടലില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌; ഹഷാദ്‌ ആണെങ്കില്‍ ഇറാഖിലും സിറിയയിലുമുള്ള അമേരിക്കയുടെ താവളങ്ങളെ ആക്രമിക്കുന്നു. ഈ രീതിയില്‍ തങ്ങളോട്‌ ആഭിമുഖ്യമുള്ള സായുധ ഗ്രൂപ്പുകളുടെ മുന്നണി ഉണ്ടാക്കി ഇസ്രയേലിനെയും അമേരിക്കയെയും സമ്മര്‍ദത്തിലാക്കാന്‍ ഇറാന്‌ സാധിച്ചിട്ടുണ്ട്‌.

കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ഇറാനെ ശത്രുപാളയത്തില്‍ നിര്‍ത്തി ഒറ്റപ്പെടുത്തുന്നതിനു പകരം അവരെ സമാധാനത്തിന്റെ പാതയിലേക്ക്‌ കൊണ്ട്‌ വരാന്‍ ഒരു പ്രാവശ്യം മാത്രമേ അമേരിക്കയും പാശ്ചാത്യ ലോകവും ശ്രമിച്ചിട്ടുള്ളൂ.

2015ല്‍ ബറാക്‌ ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ താൽപര്യപ്രകാരം, നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനും അമേരിക്ക ഉള്‍പ്പെടെയുള്ള ആറു രാഷ്ട്രങ്ങളും (ഐക്യരാഷ്ട്ര സംഘടനയിലെ സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ചു സ്ഥിരാംഗങ്ങളും ജര്‍മനിയും) ഒരു കരാര്‍ ഒപ്പു വെച്ചു. ഇതുപ്രകാരം ഇറാന്‍ തങ്ങളുടെ അണുശക്തി വികസന പദ്ധതികള്‍ ഐഎഇഎയുടെ പരിശോധനയ്ക്ക്‌ വിധേയമാക്കാമെന്നും അതിന്റെ ഭാഗമായ യുറേനിയം സംപുഷ്ടപെടുത്തുന്ന പ്രക്രിയകള്‍ ഒരു നിശ്ചിത അളവിന്‌ മുകളില്‍ പോകില്ലെന്നും ഉറപ്പു നല്‍കി. ഇതിനു പകരമായി ഇറാനിന്‌ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കാമെന്ന് ഈ രാഷ്ട്രങ്ങളും വാഗ്ദാനം ചെയ്തു.

യുഎസ്– ഇറാൻ സംഘർഷം യുദ്ധത്തിലേക്കു പോകരുതെന്ന ആഹ്വാനവുമായി വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുന്നവർ. 2020ലെ ചിത്രം (Photo by Alex Wroblewski / GETTY IMAGES NORTH AMERICA / Getty Images via AFP)

ഈ കരാര്‍ ഒപ്പുവച്ചതിനു ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ ഇറാനും മറ്റു രാജ്യങ്ങളും ഇതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പാലിക്കുകയും ചെയ്തു. എന്നാല്‍ 2018ല്‍ ഈ കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയാണെന്ന്‌ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്‌ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. മാത്രവുമല്ല, ഇറാന്‌ മേല്‍ കടുത്ത സാമ്പത്തിക ഉപരോധം കൊണ്ടു വരികയും ചെയ്തു. കരാറില്‍ ഒപ്പുവച്ച മറ്റു രാഷ്ട്രങ്ങള്‍ക്ക്‌ അമേരിക്കയുടെ ഈ നടപടികള്‍ തടയാന്‍ സാധിച്ചില്ല. അതോടെ ഈ കരാറിന്റെ വ്യവസ്ഥകള്‍ ഇറാനും ലംഘിക്കാന്‍ തുടങ്ങി. 2020ല്‍ ഇറാന്റെ പട്ടാള ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതോടെ ഈ രണ്ടു രാഷ്ട്രങ്ങളും വീണ്ടും ശത്രുപാളയത്തിലാവുകയും ചെയ്തു.

∙ അമേരിക്കയുടെ കൊലച്ചതി

യാതൊരു പ്രകോപനവും കൂടാതെയുള്ള അമേരിക്കയുടെ ഈ നടപടികളെ ഒരു കൊലച്ചതിയായി ഇറാന്‍ കണ്ടാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഇസ്രയേലിനെ അന്ധമായി പിന്തുണയ്ക്കുന്ന യുദ്ധ സാമഗ്രികള്‍ ഉണ്ടാക്കുന്ന അമേരിക്കയിലെ യുദ്ധവെറിയന്മാരായ വ്യവസായികളുടെ കറുത്ത കരങ്ങള്‍ ഇതിന്റെ പിന്നില്‍ കാണുന്നവരും ധാരാളമുണ്ട്‌. ഏതായാലും 2020നു ശേഷം മാറിമറിഞ്ഞ രാജ്യാന്തര സമവാക്യങ്ങളില്‍ ഇന്ന്‌ ഇറാന്‍ ഒറ്റയ്ക്കല്ല; അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ ശക്തമായി നിലയുറപ്പിച്ച റഷ്യയും ചൈനയും അവര്‍ക്ക്‌ നിശ്ശബ്ദമായിട്ടെങ്കിലും പിന്തുണ നല്‍കുന്നുണ്ട്‌.

ഇറാന്റെ മിസൈലുകളുടെ ചിത്രങ്ങളുള്ള ബാനറിനു സമീപത്തുകൂടി നടന്നു പോകുന്ന യുവതി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽനിന്നുള്ള ദൃശ്യം (Photo by ATTA KENARE / AFP)

ഇറാനെതിരെ ഒരു യുദ്ധമുഖം തുറക്കുന്നത്‌ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ എടുക്കാവുന്ന ഒരു തീരുമാനമാകില്ല. ഹമാസിനെയും ഹിസ്‌ബുല്ലയെയും പോലെയുള്ള ഒരു ചെറിയ സായുധ ഗ്രൂപ്പല്ല ഇറാന്റെ സായുധ സേന. അണ്വായുധങ്ങള്‍ ഉണ്ടാക്കുവാനുള്ള സാങ്കേതിക വിദ്യ ഉണ്ടെന്നു മാത്രമല്ല ഇറാന്‍ സൈന്യത്തിന്‌ വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ പങ്കെടുത്ത പ്രവൃത്തിപരിചയവുമുണ്ട്‌. ഇതിനൊക്കെ പുറമേ ലോക ചരിത്രത്തിലെ ഏറ്റവും പ്രാചീന സംസ്കാരത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ ആണെന്ന ബോധ്യവും അവരെ നയിക്കുന്നു. ഈ രീതിയിലെല്ലാം സജ്ജരായ പട്ടാളത്തെ നേരിട്ട്‌ പരാജയപ്പെടുത്തുക എന്നത്‌ ദുഷ്കരമായ ദൗത്യം ആയിരിക്കും.

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ ഇറാന്റെ പക്ഷത്തു ചൈനയും റഷ്യയും നിലയുറപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സംരംഭത്തില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ അമേരിക്കയും ശ്രമിക്കും. സ്ഥായിയായ സംഘര്‍ഷവും യുദ്ധവുമാണ്‌ ഇസ്രയേലിന്റെ അസ്തിത്വത്തിന്റെ ആണിക്കല്ലുകള്‍. പക്ഷേ ഏതൊരു ബലവാനും, ശക്തനും തയാറെടുപ്പുമുള്ള ഒരു ശത്രുവിനെ നേരിടുന്നതിനു മുന്‍പ്‌ നന്നായി ചിന്തിച്ചിട്ടു മാത്രമേ കളത്തിലേക്ക്‌ ഇറങ്ങുകയുള്ളു. അത്തരമൊരു വീണ്ടുവിചാരം ഇസ്രയേലിന്‌ ഉണ്ടായാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കുവാനും യുദ്ധത്തിന്റെ ദുരിതങ്ങളിൽനിന്ന് പശ്ചിമേഷ്യയെ തല്‍ക്കാലമായിട്ടെങ്കിലും വിമോചിപ്പിക്കുവാനും സാധിക്കും.

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

The Iran-Israel Conflict is Rooted in a History of Perceived Betrayal by the United States- Dr KN Raghavan Explains in His Column 'Global Canvas'