ഇറാന്റെ നടുവൊടിക്കും ആക്രമണത്തിന് ഇസ്രയേൽ; എണ്ണ, സ്വർണവില കുതിക്കുന്നു; തിരിച്ചാക്രമിച്ചാൽ എല്ലാം താളംതെറ്റും
ഇസ്രയേലിനെതിരായ ഇറാന്റെ അപ്രതീക്ഷിത വ്യോമാക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലബനനിലെ ഹിസ്ബുല്ലയുമായും ഗാസയിൽ ഹമാസുമായും ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെയും ആക്രമണം. മധ്യപൂര്‍വേഷ്യയും പശ്ചിമേഷ്യയും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുകയാണോ എന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ ഇറാൻ സ്വീകരിച്ചിരിക്കുന്ന ആക്രമണാത്മക നിലപാട് ഇന്ധന വിപണിയെ എങ്ങനെ ബാധിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. ആണവ പ്ലാന്റുകളിലും എണ്ണ ഖനന പ്രദേശങ്ങളിലും ആക്രമണം നടത്തി ഇറാനെ സാമ്പത്തികമായി തളർത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ഇറാൻ– ഇസ്രയേൽ സംഘർഷം ശക്തമായാൽ അത് രാഷ്ട്രീയമായും സാമ്പത്തികമായും വൻ പ്രതിസന്ധികൾക്കും വഴിവച്ചേക്കും. ലോകത്തിലെ വലിയ എണ്ണ ഉൽപാദകരിൽ ഒന്നായ ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന നീക്കങ്ങൾ രാജ്യാന്തരതലത്തിൽ വിപണികളെ പിടിച്ചുലയ്ക്കുമോ? ഇറാനെതിരെ യുഎസ് ഉൾപ്പെടെ ഉപരോധം ശക്തമാക്കിയാൽ വിപണിയിൽ എന്തു സംഭവിക്കും? ഇറാന്റെ എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ എത്രത്തോളം വിഹിതമുണ്ട്? എണ്ണ വിപണിയിലെ പ്രതിസന്ധി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും?

ഇസ്രയേലിനെതിരായ ഇറാന്റെ അപ്രതീക്ഷിത വ്യോമാക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലബനനിലെ ഹിസ്ബുല്ലയുമായും ഗാസയിൽ ഹമാസുമായും ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെയും ആക്രമണം. മധ്യപൂര്‍വേഷ്യയും പശ്ചിമേഷ്യയും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുകയാണോ എന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ ഇറാൻ സ്വീകരിച്ചിരിക്കുന്ന ആക്രമണാത്മക നിലപാട് ഇന്ധന വിപണിയെ എങ്ങനെ ബാധിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു.
ആണവ പ്ലാന്റുകളിലും എണ്ണ ഖനന പ്രദേശങ്ങളിലും ആക്രമണം നടത്തി ഇറാനെ സാമ്പത്തികമായി തളർത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ഇറാൻ– ഇസ്രയേൽ സംഘർഷം ശക്തമായാൽ അത് രാഷ്ട്രീയമായും സാമ്പത്തികമായും വൻ പ്രതിസന്ധികൾക്കും വഴിവച്ചേക്കും. ലോകത്തിലെ വലിയ എണ്ണ ഉൽപാദകരിൽ ഒന്നായ ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന നീക്കങ്ങൾ രാജ്യാന്തരതലത്തിൽ വിപണികളെ പിടിച്ചുലയ്ക്കുമോ? ഇറാനെതിരെ യുഎസ് ഉൾപ്പെടെ ഉപരോധം ശക്തമാക്കിയാൽ വിപണിയിൽ എന്തു സംഭവിക്കും? ഇറാന്റെ എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ എത്രത്തോളം വിഹിതമുണ്ട്? എണ്ണ വിപണിയിലെ പ്രതിസന്ധി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം.
∙ വിലയിൽ കുതിച്ച് എണ്ണയും സ്വര്‍ണവും
ഇസ്രയേൽ- ഇറാൻ സംഘർഷം രാജ്യാന്തര എണ്ണ, സ്വർണ വിപണിയിൽ വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്റെ ആക്രമണത്തിനു പിന്നാലെ എണ്ണവിലയും കുത്തനെ കയറി. മധ്യപൂര്‍വേഷ്യയിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങൾ കാരണം സ്വർണ വിലയും കുതിച്ചുയർന്നു. ഇറാനു ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചതോടെ ഇന്ധന വിപണിയിൽ വലിയ പ്രതിസന്ധി തുടരുകയാണ്. മധ്യപൂർവദേശത്ത് പ്രതിസന്ധി കടുത്താൽ എണ്ണ– സ്വർണ വിലകൾ ഇനിയും കുതിക്കാൻ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകരും പറയുന്നു.
ആഗോള എണ്ണ വിപണിയിലെ നീക്കങ്ങൾ സംബന്ധിച്ച് അടുത്ത ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ്) യോഗവും നിലവിലെ സംഘർഷവും നിർണായകമാകും.
ലോകത്ത് എവിടെ സംഘർഷമുണ്ടായാലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണം വാങ്ങുന്നത് പതിവു സംഭവമാണ്. കൂടുതൽ പേർ വാങ്ങാനെത്തുമ്പോൾ സ്വാഭാവികമായും സ്വർണ വിലയിൽ ഉയർച്ചയും സംഭവിക്കും. കൂടാതെ ഈ ഘട്ടത്തിൽ ഇസ്രയേൽ ഇറാനെ ആക്രമിക്കുകയാണെങ്കിൽ അത് സ്വർണ വിലയേയും അസംസ്കൃത എണ്ണ വിലയേയും കുറച്ച് കാലത്തേക്കെങ്കിലും കുത്തനെ ഉയർത്താൻ സാധ്യതയുണ്ട്.
∙ ആക്രമിക്കും മുൻപേ ഇന്ധന വില കുതിച്ചുയർന്നു
നിലവിലെ സംഘർഷം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന റിപ്പോർട്ട് വന്നപ്പോൾതന്നെ ഇന്ധന വില കുതിച്ചുയർന്നിരുന്നു. ഒക്ടോബർ ഒന്നിന് ഇറാൻ ആക്രമിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് കേന്ദ്രീകരിച്ച് വാർത്ത വന്നപ്പോൾതന്നെ ഇന്ധന വില കൂടാൻ തുടങ്ങി. ഇറാൻ–ഇസ്രയേൽ സംഘർഷം ഈ നിർണായക മേഖലയിൽ നിന്നുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുമെന്നും ആശങ്കയുണ്ട്. ഇതോടെയാണ് എണ്ണ വില ഉയർന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 3ന് രാവിലെ ബ്രെന്റ് ക്രൂഡോയിൽ വില 1.56 ശതമാനം ഉയർന്ന് ബാരലിന് 74.71 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 1.66 ശതമാനം വർധിച്ച് 70.71 ഡോളറായും ഉയർന്നു.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല, ഹമാസ് സംഘങ്ങൾക്കെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തോടൊപ്പംതന്നെ മധ്യപൂർവ ദേശത്തും ആശങ്കയുണ്ട്. ഇവിടങ്ങളിൽനിന്നുള്ള ഉൽപാദകർ എണ്ണ വിതരണം ചെയ്യുന്ന ശൃംഖലയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എണ്ണ കയറ്റുമതി ചെയ്യുന്ന കപ്പലുകൾക്കു നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്കയും ശക്തം. ഈ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ ക്രൂഡ് വില ഇനിയും ഉയരും.
∙ മുന്നിലുള്ളത് വൻ പ്രതിസന്ധി
ഒപെക്കിൽ അംഗമായ ഇറാൻ ഈ മേഖലയിലെ പ്രധാന എണ്ണ ഉൽപാദക രാജ്യമാണ്. ക്രൂഡ് ഓയിൽ വിതരണത്തിൽ ഏഴാം സ്ഥാനവും ഇറാനുണ്ട്. ഒപെക് അംഗമായ ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ടതോടെ എണ്ണ വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള സാധ്യതകള്‍ ശക്തമാണ്. 2024 ഓഗസ്റ്റിൽ ഇറാന്റെ എണ്ണ ഉൽപാദനം ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 37 ലക്ഷം ബാരലായി ഉയർന്നിരുന്നു. ഇറാൻ നടത്തുന്ന ഇപ്പോഴത്തെ ആക്രമണം ഇസ്രയേലിനൊപ്പം യുഎസിനെയും യുദ്ധത്തിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. ഇത് വിപണിയിൽ പ്രതിസന്ധി പിന്നയും രൂക്ഷമാക്കും.
ആഗോള എണ്ണ ഉൽപാദനത്തിന്റെ ഏകദേശം 4 ശതമാനം ഇറാനാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇറാന്റെ വിതരണം തടസ്സപ്പെട്ടാൽ സൗദി അറേബ്യ ഉൽപാദനം വർധിപ്പിക്കുമോ എന്നതാണ് പ്രധാന ചർച്ച. ഒപെക്കിലെയും സഖ്യകക്ഷികളിലെയും (ഒപെക് പ്ലസ്) മന്ത്രിമാരുടെ ഒരു പാനൽ വിപണി അവലോകനം ചെയ്യാൻ ഒക്ടോബർ 2ന് യോഗം ചേർന്നിരുന്നു. ഡിസംബർ മുതൽ, റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസ് അംഗങ്ങളെല്ലാം ചേർന്ന് പ്രതിദിനം 1.8 ലക്ഷം ബാരൽ (ബിപിഡി) ഉൽപാദനം ഉയർത്താൻ ഒരുങ്ങുകയാണ്. ഉൽപാദനം കൂട്ടുന്നത് തുടരുമെന്ന ഏതൊരു നിർദേശവും മധ്യപൂർവദേശത്തെ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
∙ എണ്ണവില വർധന ഇന്ത്യയെ എങ്ങനെ ബാധിക്കും?
ക്രൂഡ് ഓയിൽ വില ഉയരുന്നത്, ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്കയാണ്. ഒരു ഉപഭോഗ രാഷ്ട്രമെന്ന നിലയിൽ വിലയിലെ ഏതൊരു വർധനവും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്ക ശക്തമാക്കും. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലൂടെ ജീവിതച്ചെലവ് ഏറുന്നതും പ്രശ്നമാണ്. ഉയർന്ന എണ്ണവില ഗതാഗത– ഉൽപാദന ചെലവുകളും വർധിപ്പിക്കും. ഇത് നിരവധി വ്യവസായ മേഖലകളെയും ബാധിക്കുകയും ഉപഭോക്തൃ ചെലവും സാമ്പത്തിക വളർച്ചയും മന്ദഗതിയിലാക്കുകയും ചെയ്യും. ഇന്ത്യൻ ഓഹരി വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായേക്കാം.
വ്യോമയാനം, ഓട്ടമൊബീൽ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകൾ ഇന്ധനത്തെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഗുരുതരമായി ബാധിക്കാൻ ഇടയുണ്ട്. വിമാനങ്ങൾക്ക് ഉയർന്ന പ്രവർത്തനച്ചെലവ് നേരിടേണ്ടി വന്നേക്കാം. ഓട്ടമൊബീൽ നിർമാതാക്കൾക്കും ഉൽപാദനച്ചെലവ് വർധിച്ചേക്കും. ഇന്ധന വില കൂടുന്നത് ലോജിസ്റ്റിക്‌സ് കമ്പനികൾക്ക് ലാഭവിഹിതം കുറച്ചേക്കാം. ഇത് അവരുടെ ഓഹരി വിലകളിലും ഇടിവുണ്ടാക്കും.
∙ ഇറാനെതിരെ എണ്ണ ഉപരോധം ശക്തമാകുമോ?
ഒക്ടോബര്‍ 1ലെ ഇറാന്റെ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കാനാണ് ഇസ്രയേലിന്റെയും യുഎസിന്റെയും നീക്കം. ഇറാന്റെ ആണവ പ്ലാന്റുകൾ, ഖാർക്ക് ദ്വീപിലെ ഇറാന്റെ എണ്ണ ഖനന പ്രദേശങ്ങൾ, റിഫൈനറികൾ എന്നിവ ആക്രമിക്കാനാണ് നീക്കം നടക്കുന്നത്. ഇതോടൊപ്പം തന്നെ ഇറാനെതിരായ എണ്ണ ഉപരോധം കർശനമായി നടപ്പാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതുവഴി ഭാവിയിലെ ആക്രമണത്തിന് ധനസഹായം ലഭ്യമാക്കാനുള്ള ഇറാന്റെ ശേഷിയെ ഇല്ലാതാക്കുക എന്നതാണ് യുഎസിന്റെ പദ്ധതികളിലൊന്ന്. ഹിസ്ബുല്ലയ്ക്ക് ആയുധ– സാമ്പത്തിക സഹായം നൽകുന്നത് ഇറാനാണെന്നാണ് ഇസ്രയേലിന്റെ ആരോപണവും.
∙ കയറ്റുമതി നിലച്ചാൽ ഇറാനും തകരും
ഇറാന്റെ മൊത്തം വരുമാനത്തിന്റെ 70 ശതമാനവും കയറ്റുമതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ പ്രധാന ഉൽപന്നം എണ്ണയാണ്. എണ്ണ കയറ്റുമതിക്ക് കൂടുതൽ ഉപരോധം വന്നാൽ ഇറാൻ പ്രതിസന്ധിയിലാകും. 2024ൽ എണ്ണ ഉൽപാദനത്തിൽ നിന്ന് അപ്രതീക്ഷിത റെക്കോർഡ് ലാഭമാണ് ഇറാന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2019ൽ പ്രതിദിനം 20 ലക്ഷം ബാരലായിരുന്നു ഉൽപാദനം. ഇപ്പോൾ അത് ഇരട്ടിയായി വർധിച്ച് പ്രതിദിനം 40 ലക്ഷം ബാരലായിരിക്കുന്നു. എണ്ണ കയറ്റുമതി പ്രായോഗികമായി പൂജ്യത്തിൽ നിന്ന് 20 ലക്ഷം ബാരലായാണ് വർധിച്ചത്.
ഇസ്രയേലിനെയും യുഎസ് സൈന്യത്തെയും ആക്രമിക്കാൻ ഇറാന് വേണ്ട അധികവരുമാനം ലഭിക്കുന്നത് എണ്ണയിൽ നിന്നാണെന്നാണ് പെന്റഗൺ വക്താവ് ആരോപിച്ചത്. സാങ്കേതികമായി യുഎസ് ഉപരോധം തുടരുമ്പോഴും ഇറാന് റെക്കോർഡ് അളവിൽ എണ്ണ കയറ്റുമതി ചെയ്യാൻ കഴിഞ്ഞു. അതേസമയം, ഇറാനെതിരായ എണ്ണ ഉപരോധം കൂടുതൽ കർശനമായി നടപ്പാക്കുന്നത് രാജ്യാന്തരതലത്തിൽ എണ്ണ വില വർധിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന് ആശങ്കയുണ്ട്.
∙ സ്വർണ വില റെക്കോർഡിൽ
കേരളത്തിൽ ഒക്ടോബർ 2ന് ഒറ്റയടിക്ക് 400 രൂപയാണ് സ്വർണ വില വർധിച്ചത്. നിലവിൽ പവന് വില 56,880 രൂപയാണ്. ഗ്രാമിന് 7110 രൂപയിലുമെത്തി. മൂന്ന് ദിവസമായി തുടരുന്ന വിലയിടിവിനാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചതോടെ വൻ മാറ്റം വന്നത്. അതേസമയം. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ, മൂന്നു ദിവസങ്ങളിലായി രാജ്യാന്തര വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് നടക്കുകയായിരുന്നു. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇറാൻ ആക്രമണ വാർത്തയ്ക്ക് പിന്നാലെ സ്വർണ വില രാജ്യാന്തര വിപണിയിൽ ഒരു ശതമാനം ഉയർന്ന് ഔൺസിന് 2661.63 ഡോളറിലേക്ക് എത്തിയിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി സ്വർണത്തിനുണ്ട്. ഇതാണ് സ്വർണത്തിന്റെ ആവശ്യകത ഉയരാൻ കാരണം.