ഗാസയിൽനിന്ന് ഹമാസിനെ ‘തെറിപ്പിക്കും’? മൊസാദ്, സിഐഎ ചാരത്തലവന്മാർ ദോഹയിൽ ഒന്നിക്കുന്നു; നെതന്യാഹുവിന് പല തന്ത്രം
ഇസ്രയേൽ വെടിനിർത്തലിനു തയാറാകുമോ? ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളുടെ മോചനം സാധ്യമാകുമോ? ഇറാനു മേൽ ഇസ്രയേൽ മിസൈലുകളുടെ തീമഴ പെയ്യിച്ചതിനു ശേഷം ഇത്തരം ചോദ്യങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ ഒക്ടോബർ 26ന് പുലർച്ചെ ഇറാനു നേരെ നടത്തിയ മിസൈല്‍ ആക്രമണം വെടിനിർത്തൽ ചർച്ചകളെ ബാധിക്കില്ലെന്നാണ് ഇരുവിഭാഗവും ഒപ്പം യുഎസും ദോഹയും നൽകുന്ന സൂചനകൾ. ദോഹയിൽ ഒക്ടോബർ 27നാണ് വെടിനിർത്തൽ സംബന്ധിച്ച ചർച്ച നടക്കുന്നത്. അതിനു തൊട്ടുതലേന്നുതന്നെ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരിക്കുന്നു. ഇറാൻ തിരിച്ചടിച്ചാൽ വെറുതെയിരിക്കില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇസ്രയേലിന് ‘അര്‍ഹിക്കുന്ന’ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ വാർത്താ ഏജന്‍സി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ലോകത്തിന്റെ ശ്രദ്ധ വീണ്ടും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കു തിരിയുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഒക്ടോബർ 27ന് ചർച്ച പുനഃരാരംഭിക്കുകയാണ്.

ഇസ്രയേൽ വെടിനിർത്തലിനു തയാറാകുമോ? ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളുടെ മോചനം സാധ്യമാകുമോ? ഇറാനു മേൽ ഇസ്രയേൽ മിസൈലുകളുടെ തീമഴ പെയ്യിച്ചതിനു ശേഷം ഇത്തരം ചോദ്യങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ ഒക്ടോബർ 26ന് പുലർച്ചെ ഇറാനു നേരെ നടത്തിയ മിസൈല്‍ ആക്രമണം വെടിനിർത്തൽ ചർച്ചകളെ ബാധിക്കില്ലെന്നാണ് ഇരുവിഭാഗവും ഒപ്പം യുഎസും ദോഹയും നൽകുന്ന സൂചനകൾ. ദോഹയിൽ ഒക്ടോബർ 27നാണ് വെടിനിർത്തൽ സംബന്ധിച്ച ചർച്ച നടക്കുന്നത്. അതിനു തൊട്ടുതലേന്നുതന്നെ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരിക്കുന്നു.
ഇറാൻ തിരിച്ചടിച്ചാൽ വെറുതെയിരിക്കില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇസ്രയേലിന് ‘അര്‍ഹിക്കുന്ന’ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ വാർത്താ ഏജന്‍സി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ലോകത്തിന്റെ ശ്രദ്ധ വീണ്ടും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കു തിരിയുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഒക്ടോബർ 27ന് ചർച്ച പുനഃരാരംഭിക്കുകയാണ്. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഡയറക്ടർ വില്യം ബേൺസ്, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബർണിയ, ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ മുഹമ്മദ് റഷാദ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് അൽ താനി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
∙ വരുന്നത് പുതിയ കരാർ?
ഓഗസ്റ്റിനു ശേഷമുള്ള ആദ്യ ചർച്ചയാണിത്. ഹമാസ് മേധാവി യഹ്യസിൻവർ കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഇറാനും ഇസ്രയേലും പരസ്പരം ആക്രമിച്ചതും ലബനനു നേരെ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളുമെല്ലാം ചർച്ചയെ സ്വാധീനിക്കും. ഇസ്രയേൽ സൈന്യം സിൻവറെ കൊലപ്പെടുത്തിയതിനു ശേഷം പുതിയ നേതാവിനെ ഹമാസ് തിരഞ്ഞെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ ഹമാസിന്റെ നേതൃനിരയിലുള്ളവരുമായി ഖത്തർ ചർച്ച നടത്തിക്കഴിഞ്ഞു.
പുതിയ ഒരു കരാറായിരിക്കും ചർച്ചയിൽ മധ്യസ്ഥർ മുന്നോട്ടു വയ്ക്കുക. എന്നാൽ കരാറിന്റെ ഉള്ളടക്കം വ്യക്തമായി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചർച്ചയിൽ പങ്കെടുക്കാൻ ദോഹയിലേക്കു പോകുന്നതിനു മൊസാദ് മേധാവിയോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിർദേശിച്ചതുതന്നെ ഇസ്രയേലിന്റെ കടുംപിടുത്തത്തിൽ അയവു വന്നതിന്റെ സൂചനയാണെന്നു നിരീക്ഷകർ കരുതുന്നു. ഇറാനു നേരെ നടത്തിയ ആക്രമണത്തിനു ശേഷവും ദോഹയിലെ ചർച്ചയിൽനിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ചയെ ഇസ്രയേൽ ബന്ദികളുടെ കുടുംബങ്ങൾ സ്വാഗതം ചെയ്തു. കരാറിൽ എത്തണമെന്നും 101 ബന്ദികളെയും ഒറ്റഘട്ടമായിത്തന്നെ മോചിപ്പിക്കുന്നതിനു സാഹചര്യമൊരുക്കണമെന്നും അവർ നെതന്യാഹുവിനോട് അഭ്യർഥിച്ചിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിനെത്തുടർന്നാണ് ചർച്ച പുനരാംരംഭിക്കാൻ സാധ്യത തെളിഞ്ഞത്.
സിൻവറിന്റെ കൊലപാതകത്തിന് ശേഷം ഹമാസുമായി ഖത്തർ ബന്ധപ്പെട്ടിരുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് അൽ താനി ബ്ലിങ്കനുമായി ദോഹയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സ്ഥിരീകരിച്ചത്. ബന്ദികളുടെ മോചനം സംബന്ധിച്ച് ഈജിപ്തും ഹമാസും തമ്മിലും ചർച്ച നടക്കുന്നുണ്ട്.
ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കുന്നതിനും ഇസ്രയേൽ ഒരുക്കമാണ്. പക്ഷേ ഗാസയിലെ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണം എന്നതാണ് അവരുടെ ആവശ്യം.
∙ ഭരണത്തിൽനിന്നു മാറുമോ ഹമാസ്?
വെസ്റ്റ് ബാങ്കിൽ ഭരണം നടത്തുന്ന പലസ്തീൻ നാഷനൽ അതോറിക്ക് ഹമാസിന്റെ ഭരണത്തിനു പകരമായി, ഗാസയുടെ ഭരണം കൂടി നൽകുന്ന കാര്യം ദോഹ ചർച്ചയിൽ ഉയർന്നു വരും. 2006 വരെ ഗാസ മുനമ്പിൽ പലസ്തീൻ അതോറിറ്റിയാണ് ഭരണം നടത്തിവന്നത്. 2006ലെ തിരഞ്ഞെടുപ്പു വിജയത്തോടെയാണ് ഹമാസ് ഗാസയിൽ അധികാരത്തിലേറുന്നത്. വീണ്ടും പഴയ രീതിയിലേക്കു പോകുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങളോട് അമേരിക്കയ്ക്കും അനുകൂല നിലപാടാണ്. ഇസ്രയേൽ സന്ദർശനത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ബ്ലിങ്കൻ ഇതു സംബന്ധിച്ച സൂചനയും നൽകി.
എന്നാൽ ഹമാസ് ഇതിനു വഴങ്ങുമോ എന്ന കാര്യം സംശയമാണ്. കാരണം ഗാസയിൽ ഇപ്പോഴും ഹമാസിന്റെ വേരുകൾ ശക്തമാണ്. വിവിധ മന്ത്രാലയങ്ങളായി തിരിച്ച് പ്രഫഷനലായ ഉദ്യോഗസ്ഥരെ നിയമിച്ച് വ്യവസ്ഥാപിതമായ ഭരണമാണ് അവർ നടത്തി വന്നിരുന്നത്. ബോംബിട്ട് ഇസ്രയേൽ ഗാസയെ നശിപ്പിക്കുമ്പോഴും, ഹമാസിന്റെ ഭരണ സംവിധാന ഘടനയിൽ കാര്യമായ വിള്ളൽ ഏൽപിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പലസ്തീൻ അനുകൂല വക്താക്കൾ മാധ്യമങ്ങളോടു പറയുന്നത്. അതുപോലെത്തന്നെ ഭൂമിശാസ്ത്രപരമായും രണ്ടു ദിശയിലുള്ള വെസ്റ്റ് ബാങ്കിൽ നിന്നു കൊണ്ട് ഗാസയെ നിയന്ത്രിക്കാൻ പ്രയാസമാണ്. ഈ സാഹചര്യത്തിൽ ചർച്ച എത്രകണ്ടു മുന്നോട്ടു പോകുമെന്ന ആശങ്കയുമുണ്ട്.
ഒരു വർഷം കഴിഞ്ഞിട്ടും പതിനായിരക്കണക്കിന് ആളുകളെ കൊന്നിട്ടും ഹമാസിനെ പൂർണമായി തുടച്ചു നീക്കാൻ കഴിയാത്ത ഇസ്രയേൽ പക്ഷേ ബോംബാക്രമണത്തിൽ കുറവൊന്നും വരുത്തുന്നില്ല. നിരപരാധികളായ ആളുകളെ ഇങ്ങനെ കൊന്നൊടുക്കുന്നതിനെതിരെ ലോക രാജ്യങ്ങളുടെ എതിർപ്പ് കൂടി വരികയുമാണ്.
ഇതിനിടെ വടക്കൻ ഗാസ കേന്ദ്രീകരിച്ചുള്ള ആക്രമണം ഇസ്രയേൽ വർധിപ്പിച്ചതും ആശങ്ക ഉണർത്തുന്നു. ഇവിടുത്തെ ആളുകളെ മുഴുവൻ ഒഴിപ്പിക്കാനാണോ എന്നൊരു സംശയമാണ് ഉയർന്നു വരുന്നത്. വടക്കൻ ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ മുഴുവൻ അവിടെ നിന്നു പാലായനം ചെയ്യിക്കാൻ ഇസ്രയേലിന് എന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ അത് അമേരിക്ക ശക്തമായി എതിർക്കുമെന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ വ്യക്തമായ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
∙ താൽക്കാലിക വെടിനിർത്തലെങ്കിലും...?
ഇസ്രയേലും ഹമാസും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പത്തിൽ താഴെ ബന്ദികളെ മോചിപ്പിക്കാനും പകരം താൽക്കാലിക വെടി നിർത്തൽ നടപ്പിൽ വരുത്താനുമാണ് അമേരിക്കയുടെ ഇപ്പോഴത്തെ ശ്രമം. വെടിനിർത്തലിനെത്തുടർന്നുണ്ടാകുന്ന സമാധാനാന്തരീക്ഷത്തിൽ കൂടുതൽ ചർച്ചകൾ നടത്താമെന്നും അമേരിക്ക നിർദേശിക്കുന്നു. ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ മുഹമ്മദ് റഷാദിനും ഇതിനോട് അനുകൂല നിലപാടാണ്. കാരണം യുദ്ധം ഇല്ലാത്ത അവസ്ഥ ചർച്ചയുടെ സ്വഭാവത്തിൽതന്നെ മാറ്റം വരുത്തും. അതുപോലെ ഹമാസിനു മേധാവിയില്ലാത്തതും വ്യക്തമായ തീരുമാനങ്ങളെടുക്കാൻ പ്രയാസമുണ്ടാക്കുന്നു.
ഗാസയ്ക്ക് അകത്തും പുറത്തുമുള്ള പ്രധാന നേതാക്കളുടെ സമിതിയാണ് ഇപ്പോൾ കൂടിയാലോചന നടത്തുന്നത്. സിൻവർ കൊല്ലപ്പെട്ടതോടെ ഹമാസിൽ രണ്ടാമനായിരുന്ന ഖലീൽ അൽ ഹയ്യയാണ് ഇപ്പോൾ താൽക്കാലികമായി നേതൃത്വം നൽകുന്നത്. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറുകയും യുദ്ധം നിർത്തുകയും ചെയ്താൽ മാത്രമേ ബന്ദികളെ വിട്ടു നൽകൂ എന്ന് ഖലീൽ അൽ ഹയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ബന്ദികളുടെ മോചനം സംബന്ധിച്ചു റഷ്യൻ സംഘം ഇസ്രയേലിലെത്തി ചർച്ചകൾ നടത്തിയതായി ഒരു സൗദി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
∙ അമേരിക്കയ്ക്കു ബദലായി ബ്രിക്സ്
അമേരിക്ക ഒരേ സമയം ഇസ്രയേലിനെ സഹായിക്കുകയും എന്നാൽ സമാധാന ശ്രമങ്ങൾക്കു മധ്യസ്ഥത വഹിക്കുകയും ചെയ്യുമ്പോൾ അമേരിക്കയ്ക്കും പാശ്ചാത്യ ലോകത്തിനും ബദലായി വളരുന്ന ‘ബ്രിക്സ്’ കൂട്ടായ്മ മധ്യപൂർവദേശത്തെ സംഭവങ്ങൾ തങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം കാരണം മധ്യപൂർവദേശം യുദ്ധത്തിന്റെ വക്കിലാണെന്ന് ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറയുകയും ചെയ്തു. ബ്രിക്സ് ഉച്ചകോടി റഷ്യയിൽ തുടരുന്നതിനിടെയായിരുന്നു ഇറാനെ ഇസ്രയേൽ ആക്രമിച്ചതും.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ എന്നിവരുൾപ്പെടെ ഇരുപതിലധികം നേതാക്കൾ പങ്കെടുത്ത ബ്രിക്സ് അമേരിക്കയ്ക്കു ബദലായി റഷ്യയുടെ ബന്ധത്തിന്റെ ആഴം കാണിക്കുന്നതായിരുന്നു. റഷ്യയും ഇറാനും തമ്മിൽ സഖ്യമായതിനാൽ ഇറാനെതിരെ യുദ്ധത്തിനൊരുങ്ങുന്നതിനു മുൻപ് ഇസ്രയേൽ രണ്ടുവട്ടം ആലോചിക്കേണ്ടിവരുമെന്നായിരുന്നു നേരത്തേ നിരീക്ഷകരിൽ പലരും വ്യക്തമാക്കിയിരുന്നത്. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു ഇറാനു നേരെ ഒക്ടോബർ 26നു പുലർച്ചെ ഇസ്രയേൽ ആക്രമണം നടത്തിയത്. സമീപകാലത്ത് നാറ്റോയിൽ അംഗത്വം ലഭിച്ചെങ്കിലും തുർക്കിക്കും പശ്ചാത്യരാജ്യങ്ങളേക്കാൾ താൽപര്യം ഇറാനോടാണ്. ഇതെല്ലാം ഇറാന്റെ തിരിച്ചടിയിലേക്ക് വഴിതിരിച്ചു വിടുമോയെന്ന് കാത്തിരുന്നു കാണണം.
∙ ശക്തി വീണ്ടെടുത്ത് ഹിസ്ബുല്ല
അതേസമയം, ഇസ്രയേലിലെ ജനങ്ങളും സൈന്യവും അമ്പരപ്പിലാണ്. മിസൈൽ പ്രതിരോധിക്കാൻ കഴിയുന്ന അയൺഡോമിന്റെ സുരക്ഷിതത്വമാണ് ജനങ്ങളുടെ ആത്മവിശ്വാസം. എന്നാൽ അതിന്റെ കടയ്ക്കൽ കത്തിവച്ചു കൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിനു നേരെ തന്നെ കഴിഞ്ഞ ദിവസം ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയത്. ഇറാനെതിരെയുള്ള ആക്രമണത്തിന് പെട്ടെന്നുള്ള പ്രകോപനമായതും നെതന്യാഹുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണമാണെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.
അതേസമയം, ഹിസ്ബുല്ലയ്ക്കു നേരെ ഇസ്രയേൽ നടത്തിയ പേജർ ആക്രമണവും ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റല്ലയുടെ കൊലപാതകവും സംഘടനയെ ഉലച്ചെങ്കിലും വീണ്ടും കരുത്തു പ്രാപിച്ചെന്നാണ് റിപ്പോർട്ടുകൾ. ലബനനിലേക്കു കടന്ന ഇസ്രയേൽ സൈനികർക്ക് ആഴ്ചകൾ പിന്നിട്ടിട്ടും കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല. ഹിസ്ബുല്ല പോരാളികൾ ശക്തമായ ചെറുത്തു നിൽപാണ് നടത്തുന്നത്. ഇതിനിടെയാണ് അയൺഡോമിന്റെ കാര്യക്ഷമത സംബന്ധിച്ച അനിശ്ചിതത്വവും. അടുത്തിടെ ഇറാൻ അയച്ച മിസൈലുകളും പൂർണമായും തടുത്തു നിർത്താൻ ഇസ്രയേലിനു കഴിഞ്ഞിരുന്നില്ല. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കാതിരുന്നതിനാലാണ് വലിയ നാശനഷ്ടം ഉണ്ടാകാതിരുന്നത്.
ഒക്ടോബർ ഒന്നിലെ ഇറാന്റെ ആക്രമണത്തിന് മറുപടിയായി ടെഹ്റാനെ ഉൾപ്പെടെ ഇസ്രയേൽ ആക്രമിച്ചതിനും നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടു പോകുന്നതിനു മറ്റു രണ്ടു കാരണങ്ങളും പറയപ്പെടുന്നുണ്ട്. രാജ്യത്തിനകത്തു തന്നെയുള്ള രാഷ്ട്രീയ, അഴിമതി പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നതാണ് ഒരു കാര്യം. അതിനെ പ്രതിരോധിക്കാനുള്ള പല തന്ത്രങ്ങളിലൊന്നായും യുദ്ധത്തെ അദ്ദേഹം മാറ്റുന്നുണ്ടെന്നാണ് നിരീക്ഷകപക്ഷം. ബന്ദികളെ മോചിപ്പിക്കാത്തതിലും നെതന്യാഹുവിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തമാണ്. ഇപ്പോൾ വെടിനിർത്തലിനു തയാറായാൽ അത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു രാഷ്ട്രീയമായ വിജയമാകുമെന്ന മറ്റൊരു കാര്യം. ഇതു കമലാഹാരിസിനു നേട്ടവും ട്രംപിനു ദോഷകരവുമാകും. നെതന്യാഹു ട്രംപ് ജയിക്കണമെന്ന താൽപര്യക്കാരനാണ്. അത്തരമൊരു കൈവിട്ട കളിക്കും നെതന്യാഹു തയാറുകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.