കളിസ്ഥലങ്ങളുടെ പരിപാലനവും പരിശീലനവുമടക്കം കായികമേഖലയോടുള്ള നമ്മുടെ മൊത്തം സമീപനം മാറണം‌. അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിനു പരിമിതിയുണ്ടെന്നു പറയാനാകില്ല. പക്ഷേ, അതു പരിപാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേ‍ഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിങ്ങനെ സർക്കാർ പണം ചെലവഴിച്ചു നിർമിച്ച മികച്ച സ്റ്റേഡിയങ്ങൾ പല സ്ഥാപനങ്ങളുടെ കൈവശമാണ്. സാധാരണക്കാരായ കായിക താരങ്ങൾക്ക് ഇവിടെ പരിശീലനത്തിന് അനുമതിയുമില്ല. സർക്കാർ കളിക്കളങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമാക്കണം. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും സർക്കാ‍ർ തുക വകയിരുത്തണം. അതില്ലാത്തതാണ് പല കളിസ്ഥലങ്ങളും നശിക്കാൻ കാരണം. കായികരംഗത്തെ കുതിപ്പിൽ രാജ്യത്തിനാകെ മാതൃകയാണ് ഹരിയാന. സർക്കാർ മാറുന്നതനുസരിച്ച് അവിടത്തെ കായികപദ്ധതികൾക്കു മാറ്റമുണ്ടാകാറില്ല. കേരളത്തിലാകട്ടെ, കടലാസു പദ്ധതികളാണേറെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സ്റ്റേഡിയം പരിപാലനത്തിന് ബജറ്റ് വേണം–  പി.ടി.ഉഷ

കളിസ്ഥലങ്ങളുടെ പരിപാലനവും പരിശീലനവുമടക്കം കായികമേഖലയോടുള്ള നമ്മുടെ മൊത്തം സമീപനം മാറണം‌. അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിനു പരിമിതിയുണ്ടെന്നു പറയാനാകില്ല. പക്ഷേ, അതു പരിപാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേ‍ഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിങ്ങനെ സർക്കാർ പണം ചെലവഴിച്ചു നിർമിച്ച മികച്ച സ്റ്റേഡിയങ്ങൾ പല സ്ഥാപനങ്ങളുടെ കൈവശമാണ്. സാധാരണക്കാരായ കായിക താരങ്ങൾക്ക് ഇവിടെ പരിശീലനത്തിന് അനുമതിയുമില്ല. സർക്കാർ കളിക്കളങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമാക്കണം. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും സർക്കാ‍ർ തുക വകയിരുത്തണം. അതില്ലാത്തതാണ് പല കളിസ്ഥലങ്ങളും നശിക്കാൻ കാരണം. കായികരംഗത്തെ കുതിപ്പിൽ രാജ്യത്തിനാകെ മാതൃകയാണ് ഹരിയാന. സർക്കാർ മാറുന്നതനുസരിച്ച് അവിടത്തെ കായികപദ്ധതികൾക്കു മാറ്റമുണ്ടാകാറില്ല. കേരളത്തിലാകട്ടെ, കടലാസു പദ്ധതികളാണേറെയും– ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ പറയുന്നു.

ADVERTISEMENT

∙ പരിശീലകരെ നവീകരിക്കണം

കേരളത്തിലെ കായികപരിശീലകർക്കു മുൻപു പഠനക്യാംപുകളും വർക്‌ഷോപ്പുകളും സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ, മാറുന്ന കാലത്തിനനുസരിച്ചു പരിശീലകരെ നവീകരിക്കാൻ നിലവിൽ സംവിധാനമില്ല. ഇതൊരു പ്രശ്നമാണ്. അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ കേരളത്തിന്റെ പിന്നോട്ടു പോക്കിനു പ്രധാനകാരണം സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനങ്ങളിലെ അപാകതയാണ്. ഹോസ്റ്റലുകളിലേക്കുള്ള സിലക്‌ഷൻ നടപടികൾ സുതാര്യമാണെന്നു സ്പോർട്സ് കൗൺസിൽ ഉറപ്പുവരുത്തണം. മികച്ച പരിശീലകരെ ഹോസ്റ്റലുകളിൽ നിയമിക്കണം. വീടിനടുത്തുള്ള ഹോസ്റ്റൽ എന്നതാവരുത് പരിശീലകരുടെ നിയമന മാനദണ്ഡം. പരിശീലകരുടെ ശമ്പളം കുടിശിക വരുത്തുമ്പോൾ അതു ദോഷകരമായി ബാധിക്കുന്നതു കുട്ടികളെത്തന്നെയാണെന്നും ബന്ധപ്പെട്ടവർ മനസ്സിലാക്കണം– ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ചീഫ് കോച്ച്, പി. രാധാകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു.

ഗ്രാസ് റൂട്ട് തലത്തിലുള്ള കായികവികസനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കണം. 15 വയസ്സിൽ താഴെയുള്ളവർക്ക് അടിസ്ഥാനപരിശീലനം ഉറപ്പാക്കണം. കായിക വികസനപദ്ധതികളിൽ ഭൂരിഭാഗവും സ്കൂളുകൾ കേന്ദ്രീകരിച്ചാവണം. സ്കൂളുകളിലെ കായികാധ്യാപകരുടെ ഒഴിവു നികത്തുന്നതിനു പ്രഥമ പരിഗണന നൽകണം.

∙ പരിശീലകരുടെ മികവ്, യോഗ്യത ഉറപ്പാക്കണം

കേരളത്തിൽ ഒട്ടേറെ ബാസ്കറ്റ്ബോൾ താരങ്ങളുണ്ട്. താഴെത്തട്ടിൽ നിന്ന് ഒരുപാടു താരങ്ങൾ ഉയർന്നുവരുന്നു. മിക്കയിടത്തും സ്കൂളുകളിലും മറ്റും മികവുറ്റ കോർട്ടുകളുണ്ട്. എന്നാൽ, സ്കൂൾതലം കഴിയുമ്പോൾ പല കാരണത്താൽ ഇവരുടെ പ്രകടനം മോശമാകുന്നു. ഉയർന്നതലത്തിൽ നല്ല പരിശീലകരെ കിട്ടുന്നില്ല. പലപ്പോഴും സ്പോർട്സ് കൗൺസിൽ അവർക്ക് ഇഷ്ടമുള്ള കോച്ചിനെ നൽകും. അതു പലപ്പോഴും പരിചയസമ്പത്തില്ലാത്തയാളാകും. സ്വാഭാവികമായും അതു മത്സരഫലത്തിലും താരങ്ങളുടെ മികവിലും പ്രതിഫലിക്കും. മികവും യോഗ്യതയുമുള്ള പരിശീലകരെ നിയമിക്കണം– മുൻ രാജ്യാന്തര ബാസ്കറ്റ്ബോൾ താരമായ വി.വി.ഹരിലാൽ. 

ചിത്രീകരണം ∙ മനോരമ
ADVERTISEMENT

∙ നിലവിലുള്ള പദ്ധതികൾ നന്നാകട്ടെ!

പരമപ്രധാനം കായികതാരങ്ങൾ തന്നെയാണ്. അവർക്കു നിലവാരമുള്ള പരിശീലനസൗകര്യങ്ങളും നല്ല ഭക്ഷണവും ഉറപ്പാക്കണം. ഓരോ കായിക ഇനത്തിന്റെയും മത്സരങ്ങളും ക്യാംപുകളും നടക്കുന്നതു ബന്ധപ്പെട്ട അസോസിയേഷനുകൾ വഴിയാണ്. അതിൽ സാമ്പത്തികഭദ്രതയുള്ളതു ക്രിക്കറ്റ് അസോസിയേഷനു മാത്രമാണ്. മറ്റ് അസോസിയേഷനുകളുടെയെല്ലാം പ്രവർത്തനം നടക്കണമെങ്കിൽ സ്പോർട്സ് കൗൺസിൽ ഗ്രാന്റ് കൂടിയേ തീരൂ. കൗൺസിലിനാകട്ടെ, സർക്കാർ ധനസഹായം ലഭിക്കുന്നില്ല. കൗൺസിലിനെ ശക്തിപ്പെടുത്തുന്നതിനു പകരം സ്പോർട്സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.

എലീറ്റ് പദ്ധതിയുണ്ടായിരിക്കെയാണ് സമാനമായ ലക്ഷ്യത്തോടെ ഓപ്പറേഷൻ ഒളിംപിയ പദ്ധതി ആരംഭിച്ചത്. ഇപ്പോൾ അതും ഇല്ലാതായി. ഒന്നിനു പിറകേ ഒന്നായി പദ്ധതികൾ ആരംഭിച്ചിട്ടു കാര്യമല്ല. നിലവിലുള്ള കളിക്കളങ്ങളും പരിശീലനസൗകര്യങ്ങളുമെങ്കിലും നന്നായി പരിപാലിക്കാനും നവീകരിക്കാനും പദ്ധതി വേണം. ഞാൻ കൗൺസിൽ പ്രസിഡന്റായിരിക്കെ മൂന്നാറിലെ ഹൈ ഓൾറ്റിറ്റ്യൂഡ് സെന്റർ നവീകരണത്തിനു രൂപരേഖ തയാറാക്കി സമർപ്പിച്ചിരുന്നു. പക്ഷേ, പിന്നീടതു മുന്നോട്ടുപോയില്ല. വലിയൊരു സാധ്യതയാണ് അവിടെ നശിക്കുന്നത്. നിലവിലുള്ള പദ്ധതികൾ നന്നാകട്ടെ എന്നാണ് കേരള സ്പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡന്റ് മേഴ്സി കുട്ടൻ അഭിപ്രായപ്പെടുന്നത്.

∙ യോജിച്ചുള്ള പ്രവർത്തനം വേണം

കേരളത്തിലെ ഫുട്ബോൾ മേഖലയ്ക്കു വളരാൻ ഏറ്റവും മികച്ച സമയമാണിത്. സൂപ്പർ ലീഗ് കേരള വന്നതോടെ കുട്ടികൾക്കു രാജ്യാന്തരനിലവാരത്തിൽ കളിച്ചുവളരാൻ പറ്റിയ അന്തരീക്ഷമുണ്ടായി. അടുത്ത സന്തോഷ് ട്രോഫി ടൂർണമെന്റ് മുതൽ കേരളത്തിലെ ഫുട്ബോളർമാരുടെ റേഞ്ചിലെ മാറ്റം മനസ്സിലാക്കാൻ കഴിയും. ഇനി വേണ്ടത് അടിസ്ഥാനസൗകര്യങ്ങളാണ്. കേരളത്തിൽ പല ജില്ലകളിലും ഗ്രൗണ്ടുകളുണ്ടെങ്കിലും പശ്ചാത്തല സൗകര്യങ്ങൾ കുറവാണ്. ഇത്രയേറെ രാജ്യാന്തരതാരങ്ങൾ ഉയർന്നുവന്ന തൃശൂരിൽ മികച്ചൊരു സ്റ്റേഡിയമില്ലാത്തതു കഷ്ടമാണ്. കായികതാരങ്ങളടക്കം മുൻകയ്യെടുത്തു തൃശൂരിൽ അത്‍ലറ്റിക്സ് – ഫുട്ബോൾ സ്റ്റേഡിയമൊരുക്കാൻ ശ്രമം നടത്തുന്നുണ്ട്. എല്ലാ കായികസംഘടനകളും സ്പോർട്സ് കൗൺസിലും സർക്കാരും കൈകോർത്തു പ്രവർത്തിച്ചാലേ കേരളത്തിന്റെ പഴയ കായികമികവു തിരിച്ചുപിടിക്കാനാകൂ. സർക്കാരിന്റെ പിന്തുണയില്ലാതെ ഇതു സാധ്യമാകില്ല – മുൻ രാജ്യാന്തര ഫുട്ബോളറായ ജോപോൾ അഞ്ചേരി പറയുന്നു.

(Representative image by simonkr / istock)
ADVERTISEMENT

∙ വേണം, ലോകനിലവാരമുള്ള ബാഡ്മിന്റൻ അക്കാദമികൾ

കേരളത്തിൽ ഉന്നതനിലവാരത്തിലുള്ള രണ്ടോ മൂന്നോ ബാഡ്മിന്റൻ പരിശീലന കേന്ദ്രങ്ങൾ എത്രയും വേഗം ഉണ്ടാകണം എന്ന് അഭിപ്രായപ്പെടുകയാണ് മുൻ ദേശീയ ബാഡ്മിന്റൻ ചാംപ്യൻ ജോർജ് തോമസ്. നമുക്ക് ഒരുപാടു താരങ്ങളുണ്ട്. എന്നാൽ, അവരെല്ലാം ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ഗുവാഹത്തിയിലേക്കുമെല്ലാം പോകുന്നു. അവിടെ ലോകനിലവാരമുള്ള അക്കാദമികളുണ്ട്. ആറു വർഷത്തെ പ്രകടനം നോക്കിയാൽ, തീർത്തും നിരാശാജനകമാണു കേരളത്തിന്റെ കാര്യം. ഒരുകാലത്തു കേരളം രാജ്യത്തുതന്നെ ഏറ്റവും ശക്തമായ ബാഡ്മിന്റൻ ടീമായിരുന്നു. പത്തിൽ ഏഴു പേരും കേരളീയരായ തോമസ് കപ്പ് ടീം ഉണ്ടായിട്ടുണ്ട്. 1991 മുതൽ രണ്ടു ദശകത്തിലേറെ കേരളത്തിന്റെ ആ മേൽക്കൈ കാണാനായിരുന്നു. ബാഡ്മിന്റൻ അസോസിയേഷനാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.

∙ കൂടുതൽ ടൂർണമെന്റുകൾക്ക് പ്രോത്സാഹനം നൽകണം

വോളിബോളിൽ ദക്ഷിണേന്ത്യയിലെ 14 ദേശീയ ടൂർണമെന്റുകളിൽ പതിമൂന്നിലും കപ്പ് നേടി കേരള പൊലീസ് ടീം റെക്കോർഡിട്ട കാലമുണ്ടായിരുന്നു. അക്കാലത്ത് ഇരുപതിലേറെ സംസ്ഥാന വോളിബോൾ ചാംപ്യൻഷിപ്പുകളുണ്ടായിരുന്നു. ഇന്ന് സംസ്ഥാന അസോസിയേഷൻ പോലുമില്ലാത്ത സ്ഥിതിയായി. വിജയിക്കുന്ന താരങ്ങൾക്കു സർട്ടിഫിക്കറ്റ് ഒപ്പിടാൻപോലും അധികാരമുള്ള സമിതിയില്ല. കൂടുതൽ ടൂർണമെന്റുകളെ പ്രോത്സാഹിപ്പിക്കണം. താരങ്ങൾക്കു കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കണം. മുൻ രാജ്യാന്തര വോളിബോൾ താരം മൊയ്തീൻ നൈന വ്യക്തമാക്കുന്നു.

(Representative image by Mayur Kakade / istock)

∙ പരിശീലകരെ വിശ്വസിക്കണം

ടേബിൾ ടെന്നിസിൽ ഇന്ത്യൻ നിലവാരം  ഉയർന്നപ്പോൾ കേരളം താഴേക്കു പോയി. ജൂനിയർതലംവരെ മികച്ച പ്രകടനം നടത്തുന്നവർ കേരളത്തിലുണ്ട്. എന്നാൽ, സീനിയർതലം വരുമ്പോൾ കാര്യം മോശമാകും. പന്ത്രണ്ടാം ക്ലാസ് കഴി‍ഞ്ഞാൽ പുറത്തുപോയി പഠിക്കണമെന്ന പ്രവണത ശക്തമായതാണ് ഒരു കാരണം. കുട്ടികളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒപ്പം, അക്കാദമികളെയും പരിശീലകരെയും മാറിമാറി പരീക്ഷിക്കുന്ന പ്രവണതയുണ്ട്. അതു ശരിയല്ല, പരിശീലകരിൽ വിശ്വാസമർപ്പിക്കണം എന്നാണഅ മുൻ ഇന്ത്യൻ ടേബിൾ ടെന്നിസ് താരമായ അംബിക രാധിക പറയുന്നത്.

∙ ഗ്രാസ് റൂട്ട് പരിശീലനം സർക്കാർ ഏറ്റെടുക്കണം

ഗ്രാസ് റൂട്ട് തലത്തിലുള്ള കായികവികസനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കണം. 15 വയസ്സിൽ താഴെയുള്ളവർക്ക് അടിസ്ഥാനപരിശീലനം ഉറപ്പാക്കണം. കായിക വികസനപദ്ധതികളിൽ ഭൂരിഭാഗവും സ്കൂളുകൾ കേന്ദ്രീകരിച്ചാവണം. സ്കൂളുകളിലെ കായികാധ്യാപകരുടെ ഒഴിവു നികത്തുന്നതിനു പ്രഥമ പരിഗണന നൽകണം. സ്കൂളുകളുടെ കായികപരിശീലനം സർക്കാർതലത്തിലും എലീറ്റ് കായികതാരങ്ങളുടെ പരിശീലനം അസോസിയേഷനുകളുടെ നേതൃത്വത്തിലും നടപ്പാക്കിയാൽ ഈ രംഗത്തെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. പല സ്ഥാപനങ്ങൾക്കു കീഴിലായി ചിതറിക്കിടക്കുകയാണ് ഗ്രൗണ്ടുകളും സ്റ്റേഡിയങ്ങളുമെല്ലാം. ഇവയുടെ പരിപാലനവും നവീകരണച്ചുമതലയും ഒരു ഏജൻസിക്കു കീഴിലാക്കിയാൽ സ്റ്റേഡിയങ്ങൾ ഉപയോഗശൂന്യമാകില്ല. ദേശീയ ബാഡ്മിന്റൻ പരിശീലകൻ യു.വിമൽകുമാർ അഭിപ്രായപ്പെടുന്നു. 

English Summary:

Why There is an Urgent Need for Improving Kerala's Sports Infrastructure? Featuring insights from Renowned Athletes and Coaches Highlighting Concerns Regarding Stadium Maintenance, Lack of Access for Athletes, and The Need for Modernized Coaching Methods.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT