കായിക സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനാണ് രണ്ടു കോടിയിലേറെ രൂപ ചെലവിട്ട് ജനുവരിയിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു കായിക ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തെ ആദ്യ രാജ്യാന്തര കായിക ഉച്ചകോടിയെന്ന വിശേഷണത്തോടെ നടത്തിയ പരിപാടികൾക്കൊടുവിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രഖ്യാപനങ്ങൾ ഇവയാണ്: ∙ 25 കായികപദ്ധതികളിലായി സംസ്ഥാനത്ത് 5025 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായി. ഈ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള സർക്കാർ നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ∙ ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ∙ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) കായികമേഖലയുടെ പങ്ക് ഒരു ശതമാനത്തിൽനിന്ന് 5 ശതമാനമാക്കും. ഈ പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അന്വേഷിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ എറണാകുളം നെടുമ്പാശേരിയിൽ 40 ഏക്കറിൽ നിർമിക്കുന്ന രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് ആയിരുന്നു പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രധാന പദ്ധതി. 700 കോടിയുടെ പദ്ധതി. മറ്റു ജില്ലകളിലെ സ്റ്റേഡിയം വികസന പ്രോജക്ടുകൾകൂടി ചേർത്ത് 1200 കോടിയുടെ പദ്ധതികളാണ് കെസിഎ അവതരിപ്പിച്ചത്. കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ വ്യക്തികളുമായി ചേർന്ന് 8 ഫുട്ബോൾ സ്റ്റേഡിയങ്ങളും 4 അക്കാദമികളും സ്ഥാപിക്കാൻ 800 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു. കൊച്ചിയിൽതന്നെ മറ്റു രണ്ടു സ്പോർട്സ് സിറ്റികളും കായിക ഉപകരണ ഉൽപാദന ഫാക്ടറിയുമടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായിക സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനാണ് രണ്ടു കോടിയിലേറെ രൂപ ചെലവിട്ട് ജനുവരിയിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു കായിക ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തെ ആദ്യ രാജ്യാന്തര കായിക ഉച്ചകോടിയെന്ന വിശേഷണത്തോടെ നടത്തിയ പരിപാടികൾക്കൊടുവിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രഖ്യാപനങ്ങൾ ഇവയാണ്:

∙ 25 കായികപദ്ധതികളിലായി സംസ്ഥാനത്ത് 5025 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായി. ഈ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള സർക്കാർ നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.

∙ ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

∙ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) കായികമേഖലയുടെ പങ്ക് ഒരു ശതമാനത്തിൽനിന്ന് 5 ശതമാനമാക്കും.

ഈ പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അന്വേഷിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ എറണാകുളം നെടുമ്പാശേരിയിൽ 40 ഏക്കറിൽ നിർമിക്കുന്ന രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് ആയിരുന്നു പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രധാന പദ്ധതി. 700 കോടിയുടെ പദ്ധതി. മറ്റു ജില്ലകളിലെ സ്റ്റേഡിയം വികസന പ്രോജക്ടുകൾകൂടി ചേർത്ത് 1200 കോടിയുടെ പദ്ധതികളാണ് കെസിഎ അവതരിപ്പിച്ചത്. കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ വ്യക്തികളുമായി ചേർന്ന് 8 ഫുട്ബോൾ സ്റ്റേഡിയങ്ങളും 4 അക്കാദമികളും സ്ഥാപിക്കാൻ 800 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു. കൊച്ചിയിൽതന്നെ മറ്റു രണ്ടു സ്പോർട്സ് സിറ്റികളും കായിക ഉപകരണ ഉൽപാദന ഫാക്ടറിയുമടക്കം മറ്റു സ്വകാര്യ പദ്ധതികളും ഉറപ്പായെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം

കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. (ചിത്രം: മനോരമ)
ADVERTISEMENT

ഉച്ചകോടി കഴിഞ്ഞ് 10 മാസമായപ്പോഴും പ്രഖ്യാപനങ്ങളെല്ലാം വെറുംവാക്കായി തുടരുന്നു. ഒരു വർഷത്തിനുള്ളിൽ സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ച 10,000 തൊഴിലവസരവും പാഴ്‌വാക്കായി. സർക്കാർ അനുമതികൾ ലഭിച്ച് സ്ഥലം റജിസ്റ്റർ ചെയ്യാനായാൽ അടുത്തദിവസം സ്റ്റേഡിയം നിർമാണനടപടികൾ ആരംഭിക്കാൻ കെസിഎ തയാറാണെങ്കിലും ഫയൽ ചുവപ്പുനാടയിലാണ്. ഇതുമൂലം ബിസിസിഐ പിൻവാങ്ങുമോ എന്ന ആശങ്കയുമുണ്ട്.

∙ എസ്കെഎഫ് എന്ന വെള്ളാന

കായിക–യുവജനക്ഷേമ മന്ത്രാലയവും സംസ്ഥാന സ്പോർട്സ് കൗൺസിലുമാണ് സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും കഴിഞ്ഞ സർക്കാരിന്റെ കാലംവരെ നേതൃത്വം നൽകിയിരുന്നത്. ഈ സർക്കാരിന്റെ കാലത്ത് പുതിയമന്ത്രി വന്നതോടെയാണ് പുതിയൊരു പൊതുമേഖലാ സ്ഥാപനം ആരംഭിക്കാൻ തീരുമാനിച്ചത്. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ (എസ്കെഎഫ്) എന്നു പേരിട്ട സ്ഥാപനം 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചു. 40 ലക്ഷം രൂപ അടിസ്ഥാന മൂലധനം. കായികമന്ത്രി ചെയർമാനായ ആറംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സും രൂപീകരിച്ചു. കായിക ഡയറക്ടറേറ്റ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽതന്നെ ഓഫിസും തുറന്നു. ‘താൽപര്യം’ പോലെ പുതിയ നിയമനങ്ങളും നടന്നു.

കഴിഞ്ഞ പാരിസ് ഒളിംപിക്സ് ലക്ഷ്യമിട്ടു 2017ൽ സ്പോർട്സ് കൗൺസിൽ ആരംഭിച്ച ‘ഓപ്പറേഷൻ ഒളിംപിയ’യാണ് തട്ടിപ്പുപദ്ധതികളിൽ മുഖ്യം. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, റസ്‌ലിങ്, ഷൂട്ടിങ്, ആർച്ചറി, കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്, ഫെൻസിങ്, സൈക്ലിങ്, നീന്തൽ എന്നിവയിലായിരുന്നു പരിശീലനം.

കായിക ഡയറക്ടറേറ്റും സ്പോർട്സ് കൗൺസിലും ചെയ്തിരുന്ന പല കാര്യങ്ങളും ഈ കമ്പനി മുഖേനയാക്കി. ഇതല്ലാതെ പുത്തൻ നേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ല. കായികവകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് വിഹിതത്തിലേറെയും ചെലവഴിക്കുന്നത് ഈ സ്ഥാപനം വഴിയാണ്. എസ്കെഎഫ് വന്നതോടെ കേരള സ്പോർട്സ് കൗൺസിലിനുള്ള വിഹിതം സർക്കാർ വെട്ടിക്കുറച്ചു. സ്പോർട്സ് ഹോസ്റ്റലുകളിലേതടക്കം സാമ്പത്തിക പ്രതിസന്ധിയുടെയും കടക്കെണിയുടെയും കാരണമിതാണ്.

ADVERTISEMENT

∙ എവിടെ കായികനയം?

കൊട്ടിഘോഷിച്ച മറ്റൊരു പ്രഖ്യാപനമായിരുന്നു സംസ്ഥാനത്തിനു പുതിയ കായികനയം. 2022 ജനുവരിയിൽ നിലവിൽ വരുമെന്നു മുഖ്യമന്ത്രിയും കായികമന്ത്രിയും പ്രഖ്യാപിച്ച നയത്തിന്റെ കരടുരേഖ തയാറാക്കി അവതരിപ്പിച്ചതുതന്നെ 2023 മാർച്ചിൽ. പിന്നെയും ഒന്നരവർഷം പിന്നിട്ടിട്ടും അന്തിമനയം തയാറാക്കാൻ വകുപ്പിനായിട്ടില്ല. കായികമേഖലയിൽ പണംവാരൽ പദ്ധതികൾക്കായി മുൻതൂക്കം. കായികതാരങ്ങൾക്കല്ല, കായികപദ്ധതികൾക്കാണ് പ്രാധാന്യം. എത്ര കോടി രൂപയുടെ നിക്ഷേപം എന്നതിലേക്കായി ചിന്തകൾ. കായികമേഖലയിലെ യഥാർഥനിക്ഷേപം എന്തെന്നു തിരിച്ചറിയാത്തവരെന്ന് ഇവരെക്കുറിച്ചു നമുക്ക് ആശ്വസിക്കാം. സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്കു ദൈനംദിന ഭക്ഷണത്തിനു പണം കൊടുക്കാതെ, അർജന്റീന ഫുട്ബോൾ ടീമിനെ എത്തിക്കാൻ 100 കോടി സമാഹരിക്കുമെന്നു പ്രഖ്യാപിച്ചവരാണു നമ്മുടെ ഭരണാധികാരികൾ. കേരളത്തിന്റെ വിഖ്യാതമായ കായികചരിത്രവും പാരമ്പര്യവും ഇവരോടു ക്ഷമിക്കട്ടെ!

(Representative image by Mayur Kakade / istock)

∙ ഓപ്പറേഷൻ ഒളിംപിയ

കഴിഞ്ഞ പാരിസ് ഒളിംപിക്സ് ലക്ഷ്യമിട്ടു 2017ൽ സ്പോർട്സ് കൗൺസിൽ ആരംഭിച്ച ‘ഓപ്പറേഷൻ ഒളിംപിയ’യാണ് തട്ടിപ്പുപദ്ധതികളിൽ മുഖ്യം. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, റസ്‌ലിങ്, ഷൂട്ടിങ്, ആർച്ചറി, കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്, ഫെൻസിങ്, സൈക്ലിങ്, നീന്തൽ എന്നിവയിലായിരുന്നു പരിശീലനം. 107 പേരെ തിരഞ്ഞെടുത്തു. വിദേശ പരിശീലകരെ ലഭ്യമാക്കുമെന്നും രാജ്യാന്തര മത്സരങ്ങളിൽ പങ്കാളിത്തത്തിന് അവസരം ഒരുക്കുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനം. പക്ഷേ, എല്ലാം വെറുതേയായി. ചെലവഴിച്ച കോടികൾ പാഴായി. 2024 ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട ഒരു താരംപോലും ഇടം നേടിയുമില്ല.

ADVERTISEMENT

∙ ഗോളും കിക്കോഫും

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് ‘കിക്കോഫ്’ ഫുട്ബോൾ പരിശീലന പദ്ധതി. ഇപ്പോഴത്തെ സർക്കാർ വന്നതോടെ കിക്കോഫിനെ കളത്തിനു പുറത്താക്കി. പകരം ‘ഗോൾ’ പദ്ധതിയായി. സ്വകാര്യ പങ്കാളിത്തത്തോടെ 5 വർഷംകൊണ്ട് 5 ലക്ഷം കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. പഞ്ചായത്തുതലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാകും പദ്ധതിയെന്നും ഉപകരണങ്ങളും ജഴ്സികളും സൗജന്യമായി നൽകുമെന്നും പറഞ്ഞിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിക്കു കോടികളാണു ചെലവ്. പക്ഷേ, 5 ലക്ഷം പേരെ ‘ഫുട്ബോൾ പഠിപ്പിക്കുന്ന’ പദ്ധതികൊണ്ട് എന്താണു ഗുണമെന്ന ചോദ്യമുയരുന്നു.

∙ ഒരു മില്യൻ ഗോളടി

എണ്ണത്തിന്റെ വലുപ്പംകൊണ്ട് ശ്രദ്ധ നേടാനുള്ള സർക്കാരിന്റെ മറ്റൊരു പദ്ധതിയായിരുന്നു കഴിഞ്ഞ ഫുട്ബോൾ ലോകകപ്പുകാലത്തെ ഒരു മില്യൻ ഗോൾ പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഗോൾപോസ്റ്റുകൾ സജ്ജീകരിച്ചു പൊതുജനങ്ങൾക്കു ഗോൾ അടിക്കാനുള്ള പദ്ധതിക്കായും ലക്ഷങ്ങൾ ചെലവാക്കി. 10 ലക്ഷം ഗോളടിച്ചോയെന്നും പദ്ധതിയുടെ ഗുണമെന്തായിരുന്നെന്നും ആർക്കുമറിയില്ല.

∙ എലീറ്റ് സ്കീം

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വെബ്സൈറ്റ് അനുസരിച്ച് അത്‌ലറ്റിക്സിലെ എലീറ്റ് സ്കീമിൽ 10 കായികതാരങ്ങൾ രണ്ടു പരിശീലകരുടെ കീഴിൽ പരിശീലനം നേടുന്നു. എന്നാൽ, ശരിക്കും കണക്ക് ഇതല്ല. ഒരു കായികതാരം, ഒരു പരിശീലകൻ, പിന്നെ 14.76 ലക്ഷം കടവും എന്നതാണ്. രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടാൻ താരങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എലീറ്റ് സ്കീം തുടങ്ങിയത്. അത്‌ലറ്റിക്സിനു പുറമേ, വോളിബോൾ, ബാസ്കറ്റ്ബോൾ എന്നിവയും ഉൾപ്പെട്ടിരുന്നു. എന്നാൽ, പദ്ധതിതന്നെ ഏതാണ്ട് ഡിലീറ്റ് ആയ അവസ്ഥയാണ്.

തിരുവനന്തപുരം കാര്യവട്ടം സായി കേന്ദ്രീകരിച്ചാണ് അത്‌ലറ്റിക്സിൽ സ്കീം നടപ്പാക്കിയത്. അവിടെയിപ്പോൾ ഒരു പരിശീലകനും ഒരു കായികതാരവും മാത്രമേയുള്ളൂ. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ബാസ്കറ്റ്ബോൾ പരിശീലനം. കൗൺസിൽ വെബ്സൈറ്റിലെ കണക്കനുസരിച്ച് ഒരു പരിശീലകനു കീഴിൽ 9 താരങ്ങൾ പരിശീലിക്കുന്നു. എന്നാൽ, ഒരാൾപോലും അവിടെയില്ല. തൃശൂർ തൃപ്രയാർ വോളിബോൾ അക്കാദമിയാണ് വോളിബോളിലെ സെന്റർ. 23 താരങ്ങളും ഒരു പരിശീലകനുമെന്നാണ് വെബ്സൈറ്റ് പറയുന്നത്. അവിടെ അങ്ങനെയൊരു സംഭവമേയില്ല!

English Summary:

Wasted Funds and Hollow Promises: The Truth Behind Kerala's Sports Development

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT