ഇന്ത്യൻ ഭരണഘടനയുടെ ഒറ്റവാക്യത്തിലുള്ള ആമുഖത്തിൽ 1976 ഡിസംബർ 18നു കൂട്ടിച്ചേർത്തതു നാലു വാക്കുകളാണ്: ‘socialist’, ‘secular’, ‘and integrity’. രാഷ്ട്രസ്വഭാവത്തെ വിശേഷിപ്പിക്കുന്ന പദങ്ങളായ പരമാധികാര– ജനാധിപത്യ– റിപ്പബ്ലിക് എന്നിവയ്ക്കു കൂട്ടായാണ് സോഷ്യലിസവും മതനിരപേക്ഷതയും ഉൾപ്പെടുത്തിയത്. രാഷ്ട്ര ‘ഐക്യം’ മാത്രം വാഗ്ദാനം ചെയ്തിരുന്ന ഭാഗത്ത് ‘അഖണ്ഡതയും’ എന്നു ചേർത്തു. കാലം അടിയന്തരാവസ്ഥയുടേതായിരുന്നു: ആമുഖ പരിഷ്കാരം ഉൾപ്പെടെ ഭരണഘടനയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയ 42–ാം ഭേദഗതി ബില്ലിനെ ലോക്സഭയിൽ ആകെ അഞ്ചുപേരാണ് എതിർത്തത്; രാജ്യസഭയിൽ ആരും എതിർത്തില്ല. ഈ മാറ്റങ്ങൾ മിനർവ മിൽസ് കേസിൽ 1980ൽ സുപ്രീം കോടതി പരിശോധിച്ചു; പലതും ഭരണഘടനാവിരുദ്ധമെന്ന് കടുത്ത വിമർശനം ചേർത്ത് അഞ്ചംഗ ബെഞ്ച് പ്രഖ്യാപിച്ചു. എന്നാൽ, ആമുഖത്തിൽ ചേർത്ത വാക്കുകളെക്കുറിച്ച് അവർ പറഞ്ഞു: ‘ഇവ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിലാണെന്നു മാത്രമല്ല, ഭരണഘടനയുടെ തത്വദർശനത്തിനു ചൈതന്യവും അടിത്തറയ്ക്കു ബലവും തുണയും നൽകുന്നവയുമാണ്... ഇവ കൂടുതൽ വാഗ്ദാനം ചെയ്യുന്നതാണ്, പവിത്രമായ പൈതൃകത്തെ നശിപ്പിക്കുന്നതല്ല.’ എന്നിട്ടും, അഞ്ചു പതിറ്റാണ്ട് അടുത്തിട്ടും, സംശയങ്ങൾ തീരാത്തവർ ഒട്ടേറെയുണ്ട്. അവരിൽ രണ്ടു പ്രമുഖരാണ് ഏഴു മാസം കേന്ദ്ര നിയമമന്ത്രിയായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയും തമിഴ്നാട് ഗവർണർ‍ ആർ.എൻ.രവിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഭരണഘടനയുടെ ഒറ്റവാക്യത്തിലുള്ള ആമുഖത്തിൽ 1976 ഡിസംബർ 18നു കൂട്ടിച്ചേർത്തതു നാലു വാക്കുകളാണ്: ‘socialist’, ‘secular’, ‘and integrity’. രാഷ്ട്രസ്വഭാവത്തെ വിശേഷിപ്പിക്കുന്ന പദങ്ങളായ പരമാധികാര– ജനാധിപത്യ– റിപ്പബ്ലിക് എന്നിവയ്ക്കു കൂട്ടായാണ് സോഷ്യലിസവും മതനിരപേക്ഷതയും ഉൾപ്പെടുത്തിയത്. രാഷ്ട്ര ‘ഐക്യം’ മാത്രം വാഗ്ദാനം ചെയ്തിരുന്ന ഭാഗത്ത് ‘അഖണ്ഡതയും’ എന്നു ചേർത്തു. കാലം അടിയന്തരാവസ്ഥയുടേതായിരുന്നു: ആമുഖ പരിഷ്കാരം ഉൾപ്പെടെ ഭരണഘടനയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയ 42–ാം ഭേദഗതി ബില്ലിനെ ലോക്സഭയിൽ ആകെ അഞ്ചുപേരാണ് എതിർത്തത്; രാജ്യസഭയിൽ ആരും എതിർത്തില്ല.

ഈ മാറ്റങ്ങൾ മിനർവ മിൽസ് കേസിൽ 1980ൽ സുപ്രീം കോടതി പരിശോധിച്ചു; പലതും ഭരണഘടനാവിരുദ്ധമെന്ന് കടുത്ത വിമർശനം ചേർത്ത് അഞ്ചംഗ ബെഞ്ച് പ്രഖ്യാപിച്ചു. എന്നാൽ, ആമുഖത്തിൽ ചേർത്ത വാക്കുകളെക്കുറിച്ച് അവർ പറഞ്ഞു: ‘ഇവ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിലാണെന്നു മാത്രമല്ല, ഭരണഘടനയുടെ തത്വദർശനത്തിനു ചൈതന്യവും അടിത്തറയ്ക്കു ബലവും തുണയും നൽകുന്നവയുമാണ്... ഇവ കൂടുതൽ വാഗ്ദാനം ചെയ്യുന്നതാണ്, പവിത്രമായ പൈതൃകത്തെ നശിപ്പിക്കുന്നതല്ല.’ എന്നിട്ടും, അഞ്ചു പതിറ്റാണ്ട് അടുത്തിട്ടും, സംശയങ്ങൾ തീരാത്തവർ ഒട്ടേറെയുണ്ട്. അവരിൽ രണ്ടു പ്രമുഖരാണ് ഏഴു മാസം കേന്ദ്ര നിയമമന്ത്രിയായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയും തമിഴ്നാട് ഗവർണർ‍ ആർ.എൻ.രവിയും.

ആർ.എൻ.രവി (പിടിഐ ചിത്രം)
ADVERTISEMENT

സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവയിൽ മതനിരപേക്ഷതയോടാണ് ഗവർണർ രവിയുടെ എതിർപ്പ്. ഇന്ത്യയ്ക്കു മതനിരപേക്ഷത ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘അരക്ഷിതയായ ഒരു പ്രധാനമന്ത്രി’യാണ് മതനിരപേക്ഷത ഭരണഘടനയിൽ ചേർത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ശ്രദ്ധേയങ്ങളും വലതുചുവയുള്ളതുമായ പല അഭിപ്രായങ്ങളും മുൻപും പറഞ്ഞിട്ടുള്ള വ്യക്തിയാണ് തമിഴ്നാട് ഗവർണർ. മാർക്കറ്റ് ഇക്കോണമിയുടെ വക്താവായ, ഹൈന്ദവ നവോത്ഥാനമാണ് ഇനി തനിക്കു ബാക്കിയുള്ള ലക്ഷ്യമെന്നു പറയുന്ന സ്വാമിക്കു സോഷ്യലിസവും മതനിരപേക്ഷതയും പ്രശ്നപദങ്ങളാണ്. അവ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് സ്വാമിയും ബൽറാം സിങ്, അശ്വിനി ഉപാധ്യായ എന്നിവരും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. ഇവരുടെ ആവശ്യം തള്ളണമെന്നൊരപേക്ഷ കേരളത്തിലെ സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റേതായുണ്ട്. മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നതിനു തടസ്സമാകുന്ന വ്യവസ്ഥകൾ നിർജീവമാക്കുകയാണ് ഹർജിക്കാരുടെ യഥാർഥ ഉദ്ദേശ്യമെന്നും അത് അനുവദിക്കരുതെന്നുമാണ് ബിനോയിയുടെ വാദം.

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലും ജാതി, വിശ്വാസ, വർഗ വ്യത്യാസങ്ങളില്ലാത്ത മതനിരപേക്ഷ രാഷ്ട്രം സ്ഥാപിക്കുന്നതിലും നമുക്കുള്ള യഥാർഥമായ വിശ്വാസം വർഗീയമായ അവകാശവാദങ്ങളാൽ പരിപോഷിപ്പിക്കപ്പെടുകയും തഴച്ചുവളരുകയും ചെയ്തവർക്കു നമ്മൾ കാണിച്ചുകൊടുക്കണം.

അല്ലാഡി കൃഷ്ണസ്വാമി അയ്യർ

കഴിഞ്ഞ 21നു ഹർജി പരിഗണിച്ചപ്പോൾ നിയുക്ത ചീഫ് ജസ്റ്റിസ് സ‍ഞ്ജീവ് ഖന്ന പറഞ്ഞു: ‘സോഷ്യലിസം എന്നതിനെ എല്ലാവർക്കും തുല്യമായ അവസരം, രാജ്യത്തെ വിഭവങ്ങളുടെ തുല്യമായ വിതരണം എന്നൊക്കെ അർഥമാക്കിയാൽ മതി. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന്റെ കാതലായ ഭാഗമാണ്, മായ്ക്കാനാവാത്തതാണ്. ഇന്ത്യയുടേതു ഫ്രഞ്ച് രീതിയിലുള്ള മതനിരപേക്ഷതയല്ല, പുതിയ തരമാണ്.’ മതനിരപേക്ഷത അടിസ്ഥാനസ്വഭാവമെന്നു കോടതി പലതവണ പറ‍ഞ്ഞിട്ടുള്ളതാണെന്ന് ഓർമിപ്പിച്ചശേഷം ജസ്റ്റിസ് ഖന്ന ഹർജിക്കാരോടു ചോദിച്ചു: ‘ഇന്ത്യ മതനിരപേക്ഷമാവരുതെന്നു നിങ്ങൾക്ക് അഭിപ്രായമുണ്ടോ?’ അതല്ല, ആമുഖം ഭേദഗതി ചെയ്തതിനെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് അഭിഭാഷകരിലൊരാൾ വിശദീകരണം നൽകി. ഹർജി അവസാനിപ്പിക്കാനല്ല, അടുത്തമാസം വീണ്ടും പരിഗണിക്കാനാണ് ജോലിഭാരം വേണ്ടത്രയുള്ള കോടതി തീരുമാനിച്ചത്.

ചിത്രീകരണം ∙ മനോരമ
ADVERTISEMENT

ഭരണഘടനയുടെ ആമുഖത്തിൽ പിന്നീടു മാറ്റങ്ങൾ വരുത്തിയെന്നതല്ല ഹർജിക്കാരുടെ യഥാർഥസങ്കടമെന്നു മനസ്സിലാക്കാൻ വലിയ പ്രയാസമില്ല. വരുത്തിയ മാറ്റങ്ങളിൽ രണ്ടു വാക്കുകൾ മാത്രമാണ് അവർക്കു പ്രശ്നം; ‘അഖണ്ഡത’ എന്ന വാക്കിനോട് അവർക്ക് എതിർപ്പില്ലെന്നതു ശ്രദ്ധിക്കുക. സോഷ്യലിസത്തെയെന്നപോലെ മതനിരപേക്ഷതയെയും ഒരു രാഷ്ട്രീയ ആശയമായി കണ്ടുകൊണ്ടാണ് സ്വാമി വാദങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഹർജി ഒരുതവണ വായിച്ചാൽ മനസ്സിലാവും. മതനിരപേക്ഷതയും സോഷ്യലിസവും ആമുഖത്തിൽ ഉൾപ്പെടുത്താൻ ചിലർ നടത്തിയ ശ്രമങ്ങളെ അംബേദ്കർ ഉൾപ്പെടെ പലരും എതിർത്തതാണെന്നു ഭരണഘടനാസഭയിലെ ചർച്ചയുടെ രേഖകളുടെ സഹായത്തോടെ അദ്ദേഹം പറയുന്നു. അതേസമയം, സോഷ്യലിസം എന്നൊരു വാക്ക് ആമുഖത്തിൽ പറയാത്തപ്പോഴും, അവസരതുല്യതയുൾപ്പെടെ സോഷ്യലിസ്റ്റ് ആശയപരമായ താൽപര്യങ്ങൾ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന അംബേദ്കറുടെ വിശദീകരണത്തിനു സ്വാമി പ്രാധാന്യം കൽപിക്കുന്നുമില്ല.

സുബ്രഹ്മണ്യൻ സ്വാമി (Photo by MONEY SHARMA / AFP)

മതനിരപേക്ഷത മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവുമായി പൊരുത്തപ്പെടുന്നില്ലെന്നും മതനിരപേക്ഷ സർക്കാർ മതവിരുദ്ധമാകാമെന്നും സ്വാമി വാദിക്കുന്നു. ജനാധിപത്യ ഭരണസംവിധാനത്തിൽ ഏതെങ്കിലും രാഷ്ട്രീയ ആശയം ജനത്തിനുമേൽ‍ അടിച്ചേൽപിക്കാൻ പാടില്ലെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും സ്വാമി വിശദീകരിക്കുന്നു. മതനിരപേക്ഷത രാഷ്ട്രീയ ആശയമാണെന്ന സ്വാമിയുടെ നിലപാട് വാദത്തിനായി അംഗീകരിച്ചാൽ, മതരാഷ്ട്രമെന്നതും രാഷ്ട്രീയമായ ആശയംതന്നെയല്ലേ എന്ന മറുചോദ്യമുണ്ടാവും. ഇന്ത്യ അങ്ങനെയായിരിക്കണമെന്നു ഭരണഘടനാ നിർമാതാക്കൾ ആഗ്രഹിച്ചിരുന്നോ, ഇപ്പോൾ‍ ആർക്കെങ്കിലും അങ്ങനെയൊരു ആഗ്രഹമുണ്ടോ തുടങ്ങിയ ഉപചോദ്യങ്ങളുമുണ്ടാവും.

ADVERTISEMENT

മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രമാണരേഖയാണ് തങ്ങൾ തയാറാക്കുന്നതെന്നു ഭരണഘടനാ സഭയിലെ ഒട്ടുമിക്കവർക്കും തികഞ്ഞ ബോധ്യമുണ്ടായിരുന്നു. സ്വാമി വായിച്ചിട്ടുള്ള അതേ ചരിത്രരേഖയിൽ അതു വ്യക്തമാണ്. ഭരണഘടനാസഭയുടെ പ്രവർത്തനത്തിനിടെയാണ് സ്വതന്ത്ര രാജ്യമുണ്ടാകുന്നതും അതു വിഭജിക്കപ്പെടുന്നതും. തുടർന്നിങ്ങോട്ട്, മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രാധാന്യത്തിലൂന്നിയാണ് ഭാഷ, സംസ്കാരം, സംവരണം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും സഭ ചർച്ച ചെയ്തത്. രാഷ്ട്രത്തിന്റെ മതനിരപേക്ഷ സ്വഭാവം ന്യൂനപക്ഷങ്ങൾക്കു നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ച് അന്നു പലരും എടുത്തുപറയുകയുമുണ്ടായി. രാജ്യം സ്വതന്ത്രമാണെന്നതുപോലെ, മതനിരപേക്ഷമാണെന്നതും എടുത്തുപറയേണ്ടതില്ലെന്ന നിലപാടിന് അന്ന് അംഗീകാരവും ലഭിച്ചു.

പാർലമെന്റ് ഹാളിൽ ഭരണഘടനയെ തൊട്ടുവണങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by Prakash SINGH / AFP)

സ്വാമിയുടെ നാട്ടുകാരനായ അല്ലാഡി കൃഷ്ണസ്വാമി അയ്യർ അന്നു സഭയിൽ പറഞ്ഞു: ‘ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലും ജാതി, വിശ്വാസ, വർഗ വ്യത്യാസങ്ങളില്ലാത്ത മതനിരപേക്ഷ രാഷ്ട്രം സ്ഥാപിക്കുന്നതിലും നമുക്കുള്ള യഥാർഥമായ വിശ്വാസം വർഗീയമായ അവകാശവാദങ്ങളാൽ പരിപോഷിപ്പിക്കപ്പെടുകയും തഴച്ചുവളരുകയും ചെയ്തവർക്കു നമ്മൾ കാണിച്ചുകൊടുക്കണം.’ ബംഗാളിൽനിന്നെത്തിയ മതസ്വാതന്ത്ര്യവാദി പണ്ഡിറ്റ് ലക്ഷ്മി കാന്ത മൈത്ര: ‘ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതൊക്കെ നടപ്പാക്കണമെങ്കിൽ, നേടാനുള്ളതൊക്കെ നേടണമെങ്കിൽ‍, ഇപ്പോൾത്തന്നെ അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ തുടങ്ങണം. രാജ്യത്തു മതനിരപേക്ഷ ജനാധിപത്യത്തിന്റെ ശരിയായ രീതിയിലുള്ള വികാസം സാധ്യമാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നതു വൈകരുത്.’ മതനിരപേക്ഷത എടുത്തുപറയണമെന്ന് ഇന്ദിരാഗാന്ധിക്കു തോന്നിയതിനു രാഷ്ട്രീയകാരണങ്ങളുണ്ടായിരുന്നു എന്നതു വസ്തുതയാണ്. എന്നാൽ, അങ്ങനെ എടുത്തുപറഞ്ഞതുകൊണ്ട് നാളിതുവരെ ആർ‍ക്കും അപകടമൊന്നും സംഭവിച്ചതുമില്ല. എന്നിട്ടും, ആ വാക്കിന്റെ സാന്നിധ്യം ചിലരെ അസ്വസ്ഥരാക്കുന്നു. അവർ പരിശ്രമങ്ങൾ തുടരില്ലെന്നു പറയാനും വയ്യ.

English Summary:

The 42nd Amendment and the Preamble: Examining India's Commitment to Socialism and Secularism