വീട്ടിലുണ്ടോ സ്നേഹമുള്ള ക്യൂട്ട് കൂട്ടുകാർ? ഇവർ കാട്ടിലെ ചെന്നായകൾ; വാലാട്ടികളാക്കിയത് ‘ലവ് ഹോർമോൺ’
ഏകദേശം 15 വർഷം മുൻപാണ്. വീട്ടിൽ വിളിച്ചപ്പോൾ ചെറിയ സംവാദം നടക്കുകയാണ്; സഹോദരി ശ്രീജയും ഇളയ മകളും തമ്മിൽ. സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു: ‘അമ്മ അവനെ എന്തിനാ പട്ടീന്നു വിളിച്ചത്?’ ‘എടീ അവൻ പട്ടിയല്ലേ?’ ‘പട്ടിയൊക്കെത്തന്നെ. പക്ഷേ, അവനൊരു പേരുണ്ട്. ജിമ്മൻ, അതു മതി.’ ജിമ്മൻ തെരുവുനായയായിരുന്നു; വിശന്നു വീട്ടിൽ വന്നുകയറിയതാണ്. പിന്നെ അവൻ വീട്ടുകാരനായി, എല്ലാവർക്കും പ്രിയപ്പെട്ടവനായി. ജിമ്മൻ ഓർമയായശേഷമാണു കുട്ടൂസ് വന്നത്. സ്നേഹം കൂടുമ്പോൾ കുട്ടൂസൻ എന്നു വിളിക്കും. അടുത്ത വീട്ടിലെ ഗീതച്ചേച്ചിയുടെ വളർത്തുനായ റോക്കിയാണ് കുട്ടൂസന്റെ അടുത്ത സുഹൃത്ത്. കുട്ടൂസനും റോക്കിയും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവരാണ്. നമ്മിൽ പലരുടെയും വീട്ടിൽ വളർത്തുനായ്ക്കൾ കാണും. എന്തൊരു സ്നേഹമാണ് അവർക്ക്? കാട്ടിലെ ചെന്നായ്ക്കൾക്കു പരിണാമം സംഭവിച്ചാണു വളർത്തുനായ്ക്കളുണ്ടായത്. ഈ പരിണാമം വളരെക്കാലംകൊണ്ട് ഉണ്ടായതാണ്. മനുഷ്യനോടൊപ്പം വസിക്കാൻ ചെന്നായ്ക്കളുടെ സ്വഭാവത്തിലും രൂപത്തിലും മാറ്റമുണ്ടായി. ചെന്നായ്ക്കളുടെ തലയോട്ടി, പല്ലുകൾ, കൈകാലുകൾ എന്നിവ ചുരുങ്ങി. നമ്മെ ഭയപ്പെടുത്തിയിരുന്ന രൂപം മാറി. കാലക്രമേണ നമ്മൾ കാണുന്ന ‘ക്യൂട്ട്’ നായ്ക്കളായി മാറി.

ഏകദേശം 15 വർഷം മുൻപാണ്. വീട്ടിൽ വിളിച്ചപ്പോൾ ചെറിയ സംവാദം നടക്കുകയാണ്; സഹോദരി ശ്രീജയും ഇളയ മകളും തമ്മിൽ. സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു:
‘അമ്മ അവനെ എന്തിനാ പട്ടീന്നു വിളിച്ചത്?’
‘എടീ അവൻ പട്ടിയല്ലേ?’
‘പട്ടിയൊക്കെത്തന്നെ. പക്ഷേ, അവനൊരു പേരുണ്ട്. ജിമ്മൻ, അതു മതി.’
ജിമ്മൻ തെരുവുനായയായിരുന്നു; വിശന്നു വീട്ടിൽ വന്നുകയറിയതാണ്. പിന്നെ അവൻ വീട്ടുകാരനായി, എല്ലാവർക്കും പ്രിയപ്പെട്ടവനായി. ജിമ്മൻ ഓർമയായശേഷമാണു കുട്ടൂസ് വന്നത്. സ്നേഹം കൂടുമ്പോൾ കുട്ടൂസൻ എന്നു വിളിക്കും. അടുത്ത വീട്ടിലെ ഗീതച്ചേച്ചിയുടെ വളർത്തുനായ റോക്കിയാണ് കുട്ടൂസന്റെ അടുത്ത സുഹൃത്ത്. കുട്ടൂസനും റോക്കിയും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവരാണ്. നമ്മിൽ പലരുടെയും വീട്ടിൽ വളർത്തുനായ്ക്കൾ കാണും. എന്തൊരു സ്നേഹമാണ് അവർക്ക്?
കാട്ടിലെ ചെന്നായ്ക്കൾക്കു പരിണാമം സംഭവിച്ചാണു വളർത്തുനായ്ക്കളുണ്ടായത്. ഈ പരിണാമം വളരെക്കാലംകൊണ്ട് ഉണ്ടായതാണ്. മനുഷ്യനോടൊപ്പം വസിക്കാൻ ചെന്നായ്ക്കളുടെ സ്വഭാവത്തിലും രൂപത്തിലും മാറ്റമുണ്ടായി. ചെന്നായ്ക്കളുടെ തലയോട്ടി, പല്ലുകൾ, കൈകാലുകൾ എന്നിവ ചുരുങ്ങി. നമ്മെ ഭയപ്പെടുത്തിയിരുന്ന രൂപം മാറി. കാലക്രമേണ നമ്മൾ കാണുന്ന ‘ക്യൂട്ട്’ നായ്ക്കളായി മാറി.
പൂച്ചയും പശുവും ആടും കോഴിയുമൊക്കെ മനുഷ്യനൊപ്പം വസിക്കുന്നതിലും മുൻപേ നായ്ക്കൾ നമുക്കു കൂട്ടുകാരായി. നായാട്ടിനു കൂട്ടായാണു നായ്ക്കൾ കൂടിയതെങ്കിലും അപകടങ്ങൾ അറിയിക്കാനും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും നായ്ക്കളും മനുഷ്യനും പരുവപ്പെട്ടു. നായ്ക്കളുടെയും മനുഷ്യരുടെയും ബന്ധത്തിനു പതിനായിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുണ്ട്. മനുഷ്യവാസമുള്ള സ്ഥലങ്ങളിലെ ഭക്ഷണാവശിഷ്ടം തേടിയാണു ചെന്നായ്ക്കൾ എത്തിയതെന്നും കാലക്രമേണ പരസ്പരമുള്ള ഭയം കുറഞ്ഞു സുഹൃത്തുക്കളായെന്നും പഠനങ്ങൾ പറയുന്നു. പരസ്പരം വികാരങ്ങൾ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും പാകത്തിൽ രണ്ടുകൂട്ടരിലും പരിണാമപരമായ മാറ്റങ്ങൾ വന്നു.
മനുഷ്യനെയും നായ്ക്കളെയും ബന്ധിപ്പിക്കുന്നത് ഓക്സിടോസിൻ എന്ന ഹോർമോൺ ആണെന്ന് ഈയിടെ പഠനങ്ങൾ വന്നു. ഓക്സിടോസിന് ‘ലവ് ഹോർമോൺ’ എന്ന് ഇരട്ടപ്പേരുണ്ട്. സസ്തനികളുടെ മസ്തിഷ്കത്തിന്റെ ഭാഗമായ ഹൈപ്പോതലാമസിന് അടുത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലൂടെയാണ് ഓക്സിടോസിൻ പുറത്തുവരുന്നത്. ഇതു പ്രസവസമയത്തു ഗർഭപാത്രത്തെ സങ്കോചിപ്പിക്കുകയും കുട്ടിക്കു പാലു കൊടുക്കാൻ പ്രേരണയുണ്ടാക്കുകയും ചെയ്യും. ഇഷ്ടപ്പെട്ടവരെ ആലിംഗനം ചെയ്യുമ്പോഴും സ്നേഹിക്കുന്നവരുടെ സാമീപ്യമുണ്ടാകുമ്പോഴും ശരീരത്തിൽ ഓക്സിടോസിൻ ഉൽപാദിപ്പിക്കപ്പെടും. ഇതിനെ ‘ആലിംഗന കെമിക്കൽ’ എന്നും പറയും.
ജപ്പാനിലെ അസാബു സർവകലാശാലയിലെ അനിമൽ ബിഹേവിയറിസ്റ്റ് ഡോ. ടേക്ക്ഫ്യൂമി കികുസുയിയുടെ വീക്ഷണത്തിൽ മാതൃബന്ധം, വിശ്വാസം, പരോപകാരം എന്നിവയിൽ പങ്കുവഹിക്കുന്നത് ഓക്‌സിടോസിനാണ്. അമ്മ കുഞ്ഞിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കുമ്പോൾ കുഞ്ഞിന്റെ ഓക്‌സിടോസിൻ അളവ് ഉയരും; കുഞ്ഞ് തിരികെനോക്കുമ്പോൾ അമ്മയുടേതും. അങ്ങനെ ശക്തമായ ‘അമ്മ-കുഞ്ഞ്’ വൈകാരികബന്ധം സൃഷ്ടിക്കപ്പെടുന്നു.
പരീക്ഷണത്തിനായി കികുസുയിയും മുപ്പതോളം സഹപ്രവർത്തകരും അവരുടെ നായ്ക്കളെ ലാബിലെത്തിച്ചു. തുടർന്ന് 30 മിനിറ്റ് ഒരു മുറിയിൽ നായ്ക്കളോട് ഉടമസ്ഥർ സ്നേഹത്തോടെ ഇടപഴകി. ഒരുമിച്ചുകഴിഞ്ഞപ്പോൾ ഉടമകളിൽ 300 ശതമാനവും നായ്ക്കളിൽ 130 ശതമാനവും ഓക്‌സിടോസിൻ വർധന രേഖപ്പെടുത്തി. അമ്മയ്ക്കും ശിശുവിനും ഇടയിൽ കാണുന്ന തരത്തിലുള്ള ഓക്‌സിടോസിൻ ഉൽപാദനം മനുഷ്യരുടെയും നായ്ക്കളുടെയും പരസ്പര ഇടപഴകലിലൂടെ നടക്കുന്നുവെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ചെന്നായ്ക്കളിൽ പഠനം നടത്തിയപ്പോൾ ഓക്‌സിടോസിൻ അളവിൽ മാറ്റം രേഖപ്പെടുത്തിയില്ല. മനുഷ്യനെയും നായ്ക്കളെയും ബന്ധിപ്പിക്കുന്നത് ഓക്സിടോസിൻ ആണെന്ന തീർപ്പിൽ പഠനം എത്തിച്ചേർന്നു. ശാസ്ത്ര ജേണലായ ‘സയൻസി’ൽ ഇതു 2015ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
∙ നായ്ക്കളുടെ മൂന്നാം പരിണാമം
വേട്ടയാടുക, ആടുമേയ്ക്കുക, വീടിനു കാവൽ നിൽക്കുക, ശത്രുവിനെ കാണുമ്പോൾ കുരയ്ക്കുക, വേണ്ടിവന്നാൽ ശത്രുവിനെ കീഴ്‌പ്പെടുത്തുക എന്നിവയായിരുന്നു ആദ്യകാലത്തു നായ്ക്കളുടെ ജോലി. അടുത്ത കാലം വരെ നായ്ക്കൾ കൂടുതലും ജീവിച്ചിരുന്നത് വീടിനു പുറത്തായിരുന്നു. ആധുനിക, നാഗരിക ജീവിതശൈലിക്ക് കുരയ്ക്കാത്ത, അതിഥിയോടു സ്നേഹത്തോടെ പെരുമാറുന്ന, വീടിനകത്തു വളർത്താവുന്ന, വേണമെങ്കിൽ കൂടെ ഉറങ്ങാൻ പറ്റുന്ന നായ്ക്കളോടാണു പ്രിയം. പുതുതലമുറയ്ക്ക് അനുയോജ്യമായ ശാന്തവും സൗഹൃദപരവുമായ ഈ മൂന്നാമത്തെ തരംഗത്തിന് നായ്ക്കളും വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
ഈ പരിണാമത്തിൽ ഓക്സിടോസിൻ ഹോർമോണിനോട് ചില നായ്ക്കൾക്കു ശക്തമായ സംവേദനക്ഷമത ഗവേഷകർ തിരിച്ചറിഞ്ഞു. അതായത് നായ്ക്കളിൽ ഓക്സിടോസിൻ സംവേദന ഗ്രന്ഥികൾ കൂടുതൽ രൂപപ്പെടുന്നു. ഇതു മനുഷ്യനുമായി വൈകാരികമായി കൂടുതൽ അടുക്കുവാനും കൂടുതൽ ആശയവിനിമയം നടത്താനും സഹായിക്കുന്നു. ഓക്സിടോസിൻ സ്പ്രേ മൂക്കിൽ അടിച്ച നായ്ക്കൾക്ക് ഉടമയോടു സംവദിക്കാനുള്ള ക്ഷമത കൂടുന്നതായി സ്വീഡനിലെ ലിൻചോപിങ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.
പുതുതലമുറയിലെ ചില നായ്ക്കൾ ഉയർന്ന പരിശീലനം ലഭിച്ച പ്രഫഷനലുകളെപ്പോലെയാണു പെരുമാറുന്നതെന്ന് യുഎസിലെ ഡ്യൂക്ക് സർവകലാശാലയിലെ പരിണാമ-നരവംശ ശാസ്ത്ര ഗവേഷകരായ ബ്രയാൻ ഹെയറും വനേസ വുഡ്‌സും പറയുന്നു. ഇവയ്ക്ക് ഉടമസ്ഥരോടു പരിധിയില്ലാതെ ഇണങ്ങാൻ സാധിക്കുന്ന പല സവിശേഷ ഗുണങ്ങളുമുണ്ട്. അപരിചിതരോടു പെട്ടെന്ന് ഇണങ്ങുക, വിവിധ സാഹചര്യങ്ങളിൽ ശാന്തത പാലിക്കുക തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പുതുതലമുറ നായ്ക്കളിൽ കണ്ടുതുടങ്ങിയിരിക്കുന്നു. അതെ നായ്ക്കൾ പരിണാമപരമായി നമ്മോടു കൂടുതൽ അടുക്കുകയാണ്.