സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത ഗുരുതര പരാമർശം പറഞ്ഞതായി അച്ചടിച്ചു വരുന്നു. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ എഴുതാത്ത കാര്യം അദ്ദേഹത്തിന്റെ ‘ആത്മകഥ’ യായി പുറത്തുവരുന്നു. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് സിപിഎമ്മിൽ നടക്കുന്നത്. പിണറായിയുടെ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച ‘പി ആറും’ ജയരാജന്റെ ‘ആത്മകഥയ്ക്കു’ പിന്നിലെ ആ കരങ്ങളും അജ്ഞാതം. അതു കണ്ടുപിടിക്കണമെന്ന വാശി പോയിട്ട് ആഗ്രഹംപോലും സർക്കാരിനോ പാർട്ടിക്കോ ഇല്ല! കണ്ണൂരിൽനിന്നു തന്നെയുള്ള മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജയുടെ ആത്മകഥ ഇതിനു മുൻപു പുറത്തുവന്നിരുന്നു. ശൈലജ അങ്ങനെയൊന്ന് എഴുതാൻ പോകുന്നെന്നു കേട്ടപ്പോൾ കേരളത്തിലെ പാർട്ടി ആധിപൂണ്ടതാണ്. രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിലും തേടിയെത്തിയ മാഗ്സസെ അവാർഡ് പാർട്ടി തട്ടിത്തെറിപ്പിച്ചതിലും അവർക്കുള്ള അനിഷ്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത ഗുരുതര പരാമർശം  പറഞ്ഞതായി അച്ചടിച്ചു വരുന്നു. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ എഴുതാത്ത കാര്യം അദ്ദേഹത്തിന്റെ ‘ആത്മകഥ’ യായി പുറത്തുവരുന്നു. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് സിപിഎമ്മിൽ നടക്കുന്നത്. പിണറായിയുടെ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച ‘പി ആറും’ ജയരാജന്റെ ‘ആത്മകഥയ്ക്കു’ പിന്നിലെ ആ കരങ്ങളും അജ്ഞാതം. അതു കണ്ടുപിടിക്കണമെന്ന വാശി പോയിട്ട് ആഗ്രഹംപോലും സർക്കാരിനോ പാർട്ടിക്കോ ഇല്ല!

കണ്ണൂരിൽനിന്നു തന്നെയുള്ള മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജയുടെ ആത്മകഥ ഇതിനു മുൻപു പുറത്തുവന്നിരുന്നു. ശൈലജ അങ്ങനെയൊന്ന് എഴുതാൻ പോകുന്നെന്നു കേട്ടപ്പോൾ കേരളത്തിലെ പാർട്ടി ആധിപൂണ്ടതാണ്. രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിലും തേടിയെത്തിയ മാഗ്സസെ അവാർഡ് പാർട്ടി തട്ടിത്തെറിപ്പിച്ചതിലും അവർക്കുള്ള അനിഷ്ടം അതിൽ ഇടംപിടിക്കുമോയെന്ന ശങ്ക തന്നെ കാരണം. എന്നാൽ, പുസ്തകത്തിനുവേണ്ടി പ്രസാധകർ സമീപിച്ചപ്പോൾ സംസ്ഥാന നേതൃത്വത്തോട് ശൈലജ അനുമതി തേടി. ദേശീയതലത്തിലുള്ള പ്രസാധകരായതിനാൽ കേന്ദ്രകമ്മിറ്റിയുടെ അനുവാദം വാങ്ങാൻ സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയോട് അഭിപ്രായം ചോദിച്ചാണ് പ്രസാധകരെ തീരുമാനിച്ചതും എഴുതിത്തുടങ്ങിയതും.

ഒരു മാസം മുൻപുവരെ വ്രണിതഹൃദയനായി പാർട്ടിയോടും പിണറായിയോടും അരിശംപൂണ്ട് നടന്ന ജയരാജനല്ല പിണറായിക്കു വഴങ്ങിയ പുതിയ ജയരാജൻ. താൻ പാർട്ടിയിൽ വീണ്ടും സജീവമാകുന്നതിനെ വെറുക്കുന്നവരാണ് പുതിയ വിവാദത്തിനു പിന്നിലെന്ന് അതുകൊണ്ട് ഇ.പി കരുതുന്നു.

ADVERTISEMENT

മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ എ.കെ.ബാലൻ തന്റെ ‘ജീവിതക്കാഴ്ചകൾ’ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായാൽ പാർട്ടിയുടെ അംഗീകാരം വാങ്ങി പ്രസിദ്ധീകരിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. അതാണ് സിപിഎമ്മിലെ  രീതി. ഇ.പി പക്ഷേ, ഈ കീഴ്‌വഴക്കമോ അച്ചടക്കമോ കാര്യമാക്കുന്നില്ലെന്നു തോന്നുന്നു. ഏതെങ്കിലും കാര്യത്തിന് എം.വി.ഗോവിന്ദന്റെ അനുവാദം ചോദിക്കുന്നതുതന്നെ അദ്ദേഹത്തിന് അചിന്ത്യം. ഇവർക്കിടയിലെ മൂപ്പിളമത്തർക്കം സിപിഎമ്മിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കെടുതി ചെറുതല്ല. അതു മനസ്സിലാക്കിയതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസമാദ്യം ഡൽഹിയിൽ ഇരുനേതാക്കളെയും ഒരുമിച്ചു കണ്ടത്. മൂവരും ഒരുമിച്ചാണ് അന്നു ഭക്ഷണം കഴിച്ചത്. അതിനു തൊട്ടുമുൻപു കോഴിക്കോട്ടെത്തിയപ്പോൾ ജയരാജനെ വിളിച്ചുവരുത്തിയ പിണറായി ഇതുവരെ സംഭവിച്ചതെല്ലാം മറന്ന് സജീവമാകാൻ നിർദേശിച്ചു. 

ഇ.പി.ജയരാജൻ (ചിത്രം: മനോരമ)

എൽഡിഎഫ് കൺവീനർ പദവിയിൽനിന്നു നീക്കിയതിന് ആധാരമായ കാരണങ്ങൾ സംബന്ധിച്ചു കേന്ദ്ര കമ്മിറ്റിയിൽ(സിസി) ചർച്ചയും നടപടിയും ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയതോടെ, വർഷങ്ങൾക്കുശേഷം ഒരു സിസി യോഗത്തിൽ പങ്കെടുക്കാനായി ഇ.പി വിമാനം കയറി. തുടർന്നു കണ്ണൂരിലെ പാർട്ടിസമ്മേളനങ്ങളിലും ജയരാജൻ എത്തിത്തുടങ്ങിയതോടെ സംസ്ഥാന സമ്മേളനത്തിൽ എം.വി.ഗോവിന്ദന് അദ്ദേഹം പ്രതിയോഗിയായി മാറാൻപോകുകയാണെന്നുവരെ ‘ഇ.പി ഫാൻസ്’ പറഞ്ഞുതുടങ്ങി. തയാറാക്കിവച്ചതും തൽക്കാലം പ്രസിദ്ധീകരിക്കേണ്ടെന്ന് വീണ്ടുവിചാരത്തെത്തുടർന്നു തീരുമാനിച്ചതുമായ ആത്മകഥ ഓർക്കാപ്പുറത്തു പുറത്തുവന്നതിൽ ജയരാജൻ ചതി മണക്കുന്നതിനു കാരണം ഇതെല്ലാമാണ്.

ADVERTISEMENT

ഒരു മാസം മുൻപുവരെ വ്രണിതഹൃദയനായി പാർട്ടിയോടും പിണറായിയോടും അരിശംപൂണ്ട് നടന്ന ജയരാജനല്ല പിണറായിക്കു വഴങ്ങിയ പുതിയ ജയരാജൻ. താൻ പാർട്ടിയിൽ വീണ്ടും സജീവമാകുന്നതിനെ വെറുക്കുന്നവരാണ് പുതിയ വിവാദത്തിനു പിന്നിലെന്ന് അതുകൊണ്ട് ഇ.പി കരുതുന്നു. പ്രത്യക്ഷത്തിൽ പ്രതിപക്ഷത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും ഉള്ളിലുള്ളതു സ്വപക്ഷക്കാരുടെ ‘ഗൂഢാലോചന’ തന്നെ. രാഷ്ട്രീയനേതാക്കളുടെ ആത്മകഥയാകുമ്പോൾ ചില്ലറ വിവാദമൊക്കെ വേണ്ടേയെന്നു ചോദിക്കുന്ന ജയരാജൻവാദികളും സിപിഎമ്മിലുണ്ട്.

ഇ.പി.ജയരാജനും എം.വി.ഗോവിന്ദനും (ചിത്രം: മനോരമ)

പിബി അംഗം വൃന്ദ കാരാട്ടിന്റെ, സമീപകാലത്തിറങ്ങിയ ഓർമക്കുറിപ്പുകൾ സ്വയം വിമർശനംകൊണ്ട് വാർത്തകളിൽ നിറഞ്ഞു. മുതിർന്ന നേതാവ് എം.എം.ലോറൻസിന്റെ ആത്മകഥ വിഎസ് വിരുദ്ധതകൊണ്ടു സമ്പന്നം. പഴയ വിഭാഗീയതയുടെ അധ്യായങ്ങൾകൂടി അടങ്ങുന്ന പി.കെ.ഗുരുദാസന്റെ പുസ്തകം പ്രകാശനം ചെയ്തത് അന്നു കേന്ദ്രകമ്മിറ്റി അംഗമായിരുന്ന എം.വി.ഗോവിന്ദൻ തന്നെയാണ്. ‘അധികാരത്തിന്റെ കൊടുമുടികളും താഴ്‌വരകളും’ എന്ന പേരിൽ ഇ.കെ.നായനാർ അന്തരിച്ച ശേഷം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘ചരിത്രാഖ്യായിക’യിലും വിഎസിനെതിരെ കുത്തുവാക്കുകളുണ്ടായി.

ADVERTISEMENT

പക്ഷേ, ഇതെല്ലാം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചവയാണ്. ‘എഴുതാത്ത ആത്മകഥയും അതിന്റെ അറിയാത്ത പ്രകാശനവും’ എന്നതു ലോക പ്രസാധക ചരിത്രത്തിൽത്തന്നെ ആദ്യമാകും. ആ പുസ്തകത്തിൽ പറയുംപോലെ ‘വർഷങ്ങളായി മനസ്സിൽക്കിടന്നു തിളച്ചുമറിയുന്ന’ കാര്യങ്ങൾ വിചാരിക്കാത്ത നേരത്തു പുറത്തു തൂവിയപ്പോൾ ഗ്രന്ഥകർത്താവിനു പൊള്ളി; ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന സിപിഎമ്മിന്റെ കാര്യം പറയേണ്ടതില്ല. തൊട്ടടുത്ത നിമിഷം എന്താണു സംഭവിക്കാൻ പോകുന്നതെന്ന ആധിയും അനിശ്ചിതത്വവുമാണ് ലോക്സഭാ തിരഞ്ഞെടുപ്പുതൊട്ട് ഈ പാ‍ർട്ടിയെ ഗ്രസിച്ചു നിൽക്കുന്നത്.

English Summary:

E.P.Jayarajan's Leaked Autobiography Sparks Chaos in Kerala