അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോൺഫറൻസ് ഓഫ് പാർട്ടീസിനായി (സിഒപി 29) ലോകത്തിലെ വിവിധരാജ്യങ്ങളുടെ നേതാക്കളായ ഇരുനൂറോളം പേരും 72,000 പ്രതിനിധികളും നവംബർ 11 മുതൽ ഒത്തുചേർന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂടാണ് അവരുടെ മുന്നിൽ. 22 വരെ നീളുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവ്, ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കെതിരെ പ്രതികരിച്ചു. കാറ്റ്, പെട്രോളിയം എണ്ണ-പ്രകൃതിവാതകം, സൗരോർജം, സ്വർണം, ചെമ്പ്‌ എന്നീ വിഭവങ്ങൾ പ്രകൃതിദത്തമായി ലഭ്യമായതിന്റെ പേരിലും അക്കാരണത്താൽ അതു കമ്പോളത്തിലെത്തിക്കുന്നതിന്റെ പേരിലും ഒരു രാജ്യത്തെയും പഴിചാരരുതെന്ന് അദ്ദേഹം പറഞ്ഞു. വലിയ എണ്ണ– വാതക പാടങ്ങളുള്ള അമേരിക്ക മറ്റുള്ളവരോട് അതു കച്ചവടച്ചരക്കാക്കരുതെന്നാണു നിർദേശിക്കുന്നത്. അമേരിക്ക സ്വയംചികിത്സ വേണ്ട വൈദ്യരുടെ ദുരവസ്ഥയിലാണെന്ന് ആലിയേവ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റായി ട്രംപിന്റെ രണ്ടാമൂഴം കാലാവസ്ഥമാറ്റ നയങ്ങൾക്കു മുകളിൽ കാർമേഘപടലങ്ങൾ ഉയർത്തുന്നു. ട്രംപ് കാലാവസ്ഥമാറ്റത്തെ അത്ര കാര്യമായെടുക്കാത്ത സംശയാലുവാണ്. വിഭവങ്ങൾക്കായി കുഴിക്കൂ, കുഴിക്കൂ; ഇനിയും ആവുന്നത്ര ആഴത്തിൽ കുഴിക്കൂ എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഫ്രാൻസിനെയും സമ്മേളനത്തിന്റെ അധ്യക്ഷൻ വിമർശിച്ചു. ഫ്രാൻസ് സ്വന്തം അധീനതയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോൺഫറൻസ് ഓഫ് പാർട്ടീസിനായി (സിഒപി 29) ലോകത്തിലെ വിവിധരാജ്യങ്ങളുടെ നേതാക്കളായ ഇരുനൂറോളം പേരും 72,000 പ്രതിനിധികളും നവംബർ 11 മുതൽ ഒത്തുചേർന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂടാണ് അവരുടെ മുന്നിൽ. 22 വരെ നീളുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവ്, ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കെതിരെ പ്രതികരിച്ചു. കാറ്റ്, പെട്രോളിയം എണ്ണ-പ്രകൃതിവാതകം, സൗരോർജം, സ്വർണം, ചെമ്പ്‌ എന്നീ വിഭവങ്ങൾ പ്രകൃതിദത്തമായി ലഭ്യമായതിന്റെ പേരിലും അക്കാരണത്താൽ അതു കമ്പോളത്തിലെത്തിക്കുന്നതിന്റെ പേരിലും ഒരു രാജ്യത്തെയും പഴിചാരരുതെന്ന് അദ്ദേഹം പറഞ്ഞു.

വലിയ എണ്ണ– വാതക പാടങ്ങളുള്ള അമേരിക്ക മറ്റുള്ളവരോട് അതു കച്ചവടച്ചരക്കാക്കരുതെന്നാണു നിർദേശിക്കുന്നത്. അമേരിക്ക സ്വയംചികിത്സ വേണ്ട വൈദ്യരുടെ ദുരവസ്ഥയിലാണെന്ന് ആലിയേവ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റായി ട്രംപിന്റെ രണ്ടാമൂഴം കാലാവസ്ഥമാറ്റ നയങ്ങൾക്കു മുകളിൽ കാർമേഘപടലങ്ങൾ ഉയർത്തുന്നു. ട്രംപ് കാലാവസ്ഥമാറ്റത്തെ അത്ര കാര്യമായെടുക്കാത്ത സംശയാലുവാണ്. വിഭവങ്ങൾക്കായി കുഴിക്കൂ, കുഴിക്കൂ; ഇനിയും ആവുന്നത്ര ആഴത്തിൽ കുഴിക്കൂ എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം.

ഡോണൾഡ് ട്രംപ് (Photo credit: Peter Zay/AFP)
ADVERTISEMENT

ഫ്രാൻസിനെയും സമ്മേളനത്തിന്റെ അധ്യക്ഷൻ വിമർശിച്ചു. ഫ്രാൻസ് സ്വന്തം അധീനതയിലുള്ള പ്രദേശങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിൽ ഫ്രഞ്ച് മന്ത്രി സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കുന്നു. 2023ൽ ലോകത്തെ കാർബൺ ബഹിർഗമനം കേവലം 1.02% മാത്രമാണു കുറഞ്ഞത്. 2015ലെ പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലെ ധാരണപ്രകാരം ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ തളച്ചിടണമെങ്കിൽ കാർബൺ പുറന്തള്ളലിന്റെ നിരക്ക് 6.9% കുറയണം എന്നാണു കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കണക്കാക്കുന്നത്. കാലാവസ്ഥാ പ്രശ്നത്തിനു പരിഹാരം തേടിയുള്ള ചർച്ചകൾ പലതും പണത്തിൽ തട്ടിയാണു മുടങ്ങുന്നത്.

ട്രംപ് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചു പറയുമ്പോൾ ഒരു പേരു കൂടി പറയണം; പാലക്കാട്ടു കുടുംബവേരുള്ള വിവേക് രാമസ്വാമിയുടേത്. ട്രംപിന്റെ ഉപദേശകനാകാൻ ഒരുങ്ങുകയാണ് അദ്ദേഹം. കാലാവസ്ഥമാറ്റത്തെ പേടിച്ചു ബിസിനസ് നടത്തുന്നതിന് എതിരായ അദ്ദേഹം, എണ്ണക്കമ്പനികളുടെ വിശ്വസ്ത സുഹൃത്തായാണ് അറിയപ്പെടുന്നത്. സമ്മേളനത്തിനു പുത്തരിയിൽതന്നെ കല്ലു കടിച്ചു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതുകൊണ്ട് വികസ്വര രാജ്യങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക– സാമൂഹിക നഷ്ടം വികസിതരാജ്യങ്ങൾ നികത്താമെന്ന പാരിസ് കരാറിന്റെ ആറാം വകുപ്പ് സംബന്ധിച്ചു പൊതുധാരണയായെന്ന പ്രസ്താവന വന്നു. വികസ്വര രാജ്യങ്ങളിലെ ഊർജസ്രോതസ്സുകളെ ഹരിതവൽക്കരിക്കാൻ ആവശ്യത്തിനു പണമെത്തിക്കുകയാണ് ആറാം വകുപ്പിന്റെ ലക്ഷ്യം.

വിവേക് രാമസ്വാമി (Photo: REUTERS/Cheney Orr)
ADVERTISEMENT

എന്നാൽ, പ്രസ്താവനയ്ക്കെതിരെ സർക്കാരിതര സംഘടനകളുടെ പ്രതിനിധികൾ രംഗത്തെത്തി. വലിയതോതിൽ കാർബൺ പുറന്തള്ളുന്നതിനു വൻതുക നഷ്ടപരിഹാരം നൽകേണ്ട വികസിതരാജ്യങ്ങൾ അതിനു പകരം ചെറിയതുക വായ്പയായി വികസ്വരരാജ്യങ്ങൾക്കു നൽകാനുള്ള സൂത്രം ഒപ്പിക്കലാണ് ഉച്ചകോടിയിൽ നടക്കുന്നതെന്ന് അവർ വാദിച്ചു. അർജന്റീനയുടെ പ്രസിഡന്റ് ഹവിയർ മിലൈ തന്റെ പ്രതിനിധികളോടു ബാക്കു സമ്മേളനം ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടു. കാലാവസ്ഥമാറ്റം സോഷ്യലിസ്റ്റ് നുണ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഒപി 29ൽ ധനികരാജ്യങ്ങൾ സമ്മർദത്തിലാണ്. കാലാവസ്ഥയ്ക്കുവേണ്ടി ഇപ്പോൾ സഹായധനം നൽകുക അല്ലെങ്കിൽ പിന്നീട് വരാനിരിക്കുന്ന അതിഭീമമായ ചെലവിനെ നേരിടുക എന്ന വെല്ലുവിളിയാണ് അവരുടെ മുന്നിലുള്ളത്. സ്പെയിനിലുണ്ടായ മിന്നൽപ്രളയങ്ങളും തുടരെ വീശിയ കൊടുങ്കാറ്റുകളും അതിഭീമമായ നാശനഷ്ടമുണ്ടാക്കി. അമേരിക്കയിലും ബ്രസീലിലും സമാന വിപത്തുകളുണ്ടായി. ധനികരാജ്യങ്ങളും ഇത്തരം കാലാവസ്ഥാവിപത്തുകളിൽനിന്നു മുക്തമൊന്നുമല്ല. ഡൽഹിയിലെ വായുമലിനീകരണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയിലെ വിദഗ്ധർ മീഥൈൻ, കാർബൺ തുടങ്ങി കാലാവസ്ഥയെ ദുഷിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കാൻ ഇന്ത്യയെ ഉദ്ബോധിപ്പിച്ചു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് പാരിസ് കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങി. അദ്ദേഹം അതുതന്നെ ആവർത്തിച്ചേക്കും. ജോ ബൈഡൻ വാർഷിക ഗഡുവായി 1140 കോടി ഡോളർ നൽകാമെന്ന് ഉറപ്പുകൊടുത്തെങ്കിലും അത്രയൊന്നും നൽകിയതുമില്ല.

ADVERTISEMENT

തർക്കങ്ങൾ തുടർന്നാൽ, പാരിസ് കരാറിലെ ‘1.5 ഡിഗ്രി ധാരണ’ അഞ്ചു വർഷത്തിനകം ലംഘിക്കപ്പെടുന്ന സ്ഥിതി വരുമെന്ന അഭിപ്രായം ഉയരുന്നുണ്ട്. വർഷം ചുരുങ്ങിയതു രണ്ടു ലക്ഷം കോടി ഡോളറുണ്ടെങ്കിലേ നിർധന രാജ്യങ്ങൾക്കു വിഷവാതകങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ പ്രത്യാഘാതങ്ങളെ നേരിടാനും സാധിക്കൂ. ഇതു ദാനമല്ല; ഇരുവിഭാഗത്തിനും ഒരേസമയം വിജയം നൽകുന്ന ന്യായമായ പോംവഴിയാണ്. നിർധനരാജ്യങ്ങൾക്ക് ഇപ്പോൾ സാമ്പത്തികസഹായം നൽകിയാൽ ധനികരാജ്യങ്ങൾക്കു ഭാവിയിലെ വലിയ ചെലവുകൾക്കു കടിഞ്ഞാണിടാൻ കഴിയും. ഇതു കടമായല്ല, സഹായധനമായിത്തന്നെ നൽകണം എന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 

അസർബൈജാനിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി വേദിക്ക് സമീപം കാലാവസ്ഥാ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം. (Photo by Laurent THOMET / AFP)

ധനികരാജ്യങ്ങളുടെ മലിനീകരണം കുറഞ്ഞതുകൊണ്ടുമാത്രം കാലാവസ്ഥ മെച്ചപ്പെടില്ല. അതിന് ആഗോളകൂട്ടായ്മ വേണം. ധനികരാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) നല്ലൊരു ഭാഗം സുസ്ഥിര വികസനത്തിനായി നീക്കിവയ്ക്കണം. സിഒപി 29ലെ ചർച്ചകൾ വ്യക്തമാക്കുന്നത് എല്ലാവർക്കും ഗുണകരമായ ഹരിതമാറ്റം സംഭവിക്കണമെങ്കിൽ കാലാവസ്ഥയ്ക്കു വേണ്ടിയുള്ള ധനശേഖരണം അനിവാര്യമാണെന്നാണ്. എന്നാൽ, ആരു പണമിറക്കും? ട്രംപിന്റെ ആദ്യ ഭരണകാലത്ത് പാരിസ് കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങി. അദ്ദേഹം അതുതന്നെ ആവർത്തിച്ചേക്കും. ജോ ബൈഡൻ വാർഷിക ഗഡുവായി 1140 കോടി ഡോളർ നൽകാമെന്ന് ഉറപ്പുകൊടുത്തെങ്കിലും അത്രയൊന്നും നൽകിയില്ല.

രാജ്യാന്തര ആണവോർജ ഏജൻസിയുടെയും ലോക ആണവ അസോസിയേഷന്റെയും തലവന്മാർ സമ്മേളനത്തിലെ സജീവസാന്നിധ്യമാണ്. ദുബായിൽ നടന്ന സിഒപി 28ൽ 22 രാജ്യങ്ങൾ ആണവ പ്രഖ്യാപനത്തിൽ ഒപ്പുവച്ചിരുന്നു. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണകൊറിയ ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഇതിൽപ്പെടുന്നു. സിഒപി 29ൽ ആറു രാജ്യങ്ങൾകൂടി ചേർന്നു. പക്ഷേ, റഷ്യയും ചൈനയും ഇന്ത്യയും പാക്കിസ്‌ഥാനും ഇതിൽ ഒപ്പിട്ടിട്ടില്ല. വാസ്തവത്തിൽ ആണവോർജരംഗത്തു വലിയ പ്രതീക്ഷകൾക്കൊന്നും സിഒപി 29ൽ വകയില്ലെന്നു കരുതണം.

English Summary:

Nuclear Energy Divides Nations at COP29 Climate Summit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT