‘ക്ഷണിച്ച്’ കുരുങ്ങി സിപിഎം; തമ്മിൽപ്പോരിൽ കലങ്ങി താമരക്കുളം; സന്ദീപിന്റെ വരവ് കോൺഗ്രസിന് ഇരട്ടിമധുരം; ഓഫറെന്ത്?
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.

ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയരിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ?
അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.
∙ കോണ്‍ഗ്രസ്: സരിൻ മുതൽ സന്ദീപ് വരെ
സ്ഥാനാർഥി നിര്‍ണയം നടക്കുമ്പോഴുള്ള അടി കോൺഗ്രസിന് പുതുമയല്ല. 10 വർഷം മുൻപ് കൊല്ലത്തുനിന്ന് ചെങ്കോട്ടയായ കാസർകോട് മത്സരിക്കാനെത്തിയ ഉണ്ണിത്താനെ എതിരേറ്റത് പൂട്ടിയിട്ട കോൺഗ്രസ് ഓഫിസായിരുന്നു. പാലക്കാട്ടേക്ക് തെക്കുനിന്നുള്ള രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയായി എത്തിയപ്പോഴും സമാനമായ എതിർപ്പുണ്ടായി. ‘വരത്തൻ’ സ്ഥാനാർഥിയെന്ന് പ്രതിഷേധമറിയിച്ച് പല നേതാക്കളും പ്രവർത്തകരും കോൺഗ്രസിനോട് വിട പറഞ്ഞു. അവരിൽ പ്രധാനിയായ ഡോ. പി.സരിനെ സിപിഎം എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയുമാക്കി.
കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിലെ തുടർ പരിഭവത്തിൽ കെ. മുരളീധരന്റെ പേരാണ് ചർച്ചയായത്. കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്താണ് കാരണം. എന്നാൽ ഈ വിവാദം കനക്കുന്നതിന് മുൻപേ നേതാക്കൾ ഇടപെട്ട് തർക്കം അവസാനിപ്പിച്ചു. മൂന്നുവട്ടം പാലക്കാട് യുഡിഎഫിന് കോട്ടകെട്ടിയ ഷാഫി പറമ്പിൽ നേരിട്ടുനിന്നാണ് രാഹുൽ മാങ്കൂട്ടത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. യുവത്വത്തിന് മുൻതൂക്കം നല്‍കുന്ന പ്രചാരണരീതിയാണ് ഇവിടെ കോൺഗ്രസ് പിന്തുടരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയപ്പോഴാണ് ട്രോളി വിവാദം പൊട്ടിവീണത്. ട്രോളിയിൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിലേക്ക് പണം കടത്തിയെന്ന സിപിഎം പരാതിയിൽ പാതിരാ റെയിഡിന് ഇറങ്ങിയ പൊലീസ് അപഹാസ്യരായതായിരുന്നു സന്ദീപ് വാരിയർ വരുംവരെ പാലക്കാടൻ തിരഞ്ഞെടുപ്പിലെ ചൂടൻ വിഷയം. കോൺഗ്രസിനു നേരെ സിപിഎം തൊടുത്ത ട്രോളി ബാഗ് ആയുധം ബൂമറാങ്ങാവുന്ന കാഴ്ച. ട്രോളി വിവാദം പ്രതിരോധിക്കാൻ തുടക്കം മുതൽ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ഈ വിഷയം തിരഞ്ഞെടുപ്പിലെ പ്രചാരണ ഗ്രാഫ് ഉയരാൻ ഇടയാക്കുമെന്ന വിശ്വാസമാണ് നേതാക്കൾക്കുള്ളത്. സിപിഎമ്മിനുള്ളിലും ട്രോളി ബാഗ് വിഷയമാക്കിയതിൽ രണ്ടഭിപ്രായം ഉയർന്നിട്ടുണ്ട്. ട്രോളി ബാഗിനു പിന്നാലെ പോകരുതെന്ന് പാലക്കാട്ടെ സിപിഎം നേതാവ് എം.എൻ.കൃഷ്ണദാസ് പറഞ്ഞപ്പോൾ, ബാഗിനു പിന്നാലെ പോകുമെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.എൻ. ഗോവിന്ദന്റെ പ്രതികരണം. ഇനി കലാശക്കൊട്ടിനുള്ള നാളുകളിലും ട്രോളി ബാഗിനെ സജീവമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനിടെ സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശത്തിന്മേലുള്ള തുടർനീക്കങ്ങളെ പ്രതിരോധിക്കുകയും വേണം. സരിൻ ‘ഒഴിഞ്ഞ’ ഒറ്റപ്പാലം സീറ്റാണ് സന്ദീപിന് കോൺഗ്രസ് വാഗ്ദാനം ചെയ്തതെന്നും സൂചനയുണ്ട്.
∙ ബിജെപി ക്യാംപിൽ പതിവില്ലാ കാഴ്ച
കോൺഗ്രസ്–ബിജെപി പോരാട്ടം പ്രവചിച്ച പാലക്കാടൻ മണ്ണിൽ ബിജെപിക്ക് നിനച്ചിരിക്കാത്ത പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. സ്ഥാനാർഥി നിർണയത്തിൽ ചെറിയ തോതിൽ ഉയർന്ന അസ്വാരസ്യങ്ങൾ പോകപ്പോകെ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന തരത്തിലേക്ക് വളർന്നു. അതിപ്പോൾ ബിജെപിയുടെ താരപ്രചാരകന്‍ പാർട്ടി വിട്ടതിൽ എത്തിനിൽക്കുന്നു. ശോഭ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർഥിയാക്കണമെന്ന ആഗ്രഹം ചില ബിജെപി നേതാക്കളും പ്രവർത്തകരും പങ്കുവച്ചിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയായപ്പോഴാണ് പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുശതമാനം ആദ്യമായി സിപിഎമ്മിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, അത്ര പരിചിതമല്ലാത്ത ആലപ്പുഴയിലായിരുന്നിട്ടുകൂടി ബിജെപിയുടെ വോട്ടുകൾ ഗണ്യമായി വർധിപ്പിക്കാൻ ശോഭയ്ക്കു സാധിച്ചു. എന്നാൽ പാലക്കാട്ട് ശോഭയെ തഴഞ്ഞ് സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് നേതൃത്വം താൽപര്യപ്പെട്ടത്.
സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി കാര്യമായ പ്രശ്നമുണ്ടാക്കിയില്ലെങ്കിലും മാഞ്ഞുതുടങ്ങിയ കൊടകര കുഴൽപ്പണക്കേസ് വീണ്ടും ഉയർന്നുവന്നത് ബിജെപിക്ക് ക്ഷീണമായി. പാർട്ടിയിൽനിന്ന് പുറത്തുപോയ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശൻ വലിയ വെളിപ്പെടുത്തലുകളുമായി ചാനലുകളിൽ നിറഞ്ഞത് പാലക്കാട്ടും ചർച്ചയായി. പാർട്ടിക്കുള്ളിലെ ഭിന്നതകളാണ് കൊടകര സംഭവത്തെ തിരഞ്ഞെടുപ്പിനിടെ കുത്തിപ്പൊക്കിയതിനു പിന്നിലെന്നായിരുന്നു ബിജെപിയിലെതന്നെ ഒരു വിഭാഗം ആരോപിച്ചത്. എന്നാൽ ശരിക്കും പാലക്കാട്ടെ താമരക്കുളം കലങ്ങിയത് സന്ദീപ് വാരിയരിലൂടെയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയെ ലക്ഷ്യം വച്ചുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങളാണ് ഇതിനു ബലം നൽകിയത്.
പാലക്കാട്ടെ പ്രമുഖ നേതാവായ സന്ദീപിന് ബിജെപിയുടെ പ്രചാരണത്തിൽ സ്ഥാനം ലഭിക്കാതിരുന്നതാണ് വിവാദങ്ങളുടെ തുടക്കം. അതിനിടെ സന്ദീപിന് സിപിഎം ക്യാംപിൽനിന്ന് ക്ഷണം എത്തി. സിപിഐയിലേക്കു പോകുമെന്നും വാർത്തകളുണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് സന്ദീപ് പാർട്ടി വിട്ടാലുണ്ടാകുന്ന ക്ഷീണം വലുതായിരിക്കുമെന്നത് ബിജെപിക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ആർഎസ്എസ് നേതാക്കളടക്കം രംഗത്തിറങ്ങി സന്ദീപിനെ അനുനയിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ പാലക്കാട് ബിജെപിയുടെ പ്രചാരണത്തിന് പോലും ഇറങ്ങിയില്ല വാരിയർ. അതിനൊപ്പം ബിജെപി സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ചു. സന്ദീപ് എതിരാളികൾക്കുള്ള ആയുധം കൊടുക്കരുതായിരുന്നുവെന്നായിരുന്നു സി. കൃഷ്ണകുമാർ ആഞ്ഞടിച്ചത്. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി, പാലക്കാട്ട് കെപിസിസിയുടെ വാർത്താസമ്മേളനത്തിനിടെ സന്ദീപ് കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. പാർട്ടിമാറ്റത്തിനു കാരണമായി പറഞ്ഞതാകട്ടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഇടപെടലും. തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി ക്യാംപിൽ പതിവില്ലാത്ത സംഭവങ്ങളാണ് ഇക്കുറി പാലക്കാട്ട് ഉണ്ടായതും തുടർന്നു സംഭവിച്ചുകൊണ്ടേയിരിക്കുന്നതും. താമരക്കുളം ബിജെപി നേതാക്കൾ തന്നെ കലക്കുന്ന കാഴ്ച.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ഉയർന്ന നീലപ്പെട്ടി വിവാദത്തിലും ബിജെപിക്ക് വ്യക്തമായ അഭിപ്രായം പറയാൻ കഴിയുന്നില്ല. കൊടകരയിലെ വാൾ തലയ്ക്ക് മേൽ തൂങ്ങുന്ന അവസരത്തിൽ പ്രത്യേകിച്ചും. അതിനാൽത്തന്നെ നീല ട്രോളി ബാഗിൽ കോൺഗ്രസിനെ കടന്നാക്രമിക്കുന്നതിൽ സിപിഎമ്മിന് പിന്നിലാണ് ബിജെപിയുടെ സ്ഥാനം. പാലക്കാട് പ്രചാരണച്ചൂട് ഏറുമ്പോൾ രാഷ്ട്രീയ പോർവിളികൾ കോൺഗ്രസിലേക്കും സിപിഎമ്മിലേക്കും കേന്ദ്രീകരിക്കപ്പെടുന്ന കാഴ്ചയാണുള്ളത്. സന്ദീപ് വാരിയരുടെ ആരോപണങ്ങൾ കൂടിയെത്തുന്നതോടെ, ബിജെപിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുന്നു.
∙ സിപിഎമ്മിന് പാലക്കാട് പലതുണ്ട് ലക്ഷ്യം
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം നെഞ്ചിടിപ്പ് കൂടുന്നത് ഭരണപാർട്ടിക്കാണ്. പാലക്കാടും ചേലക്കരയിലും പിണറായി സർക്കാരെന്ന അദൃശ്യനായ ‘എൽഡിഎഫ് സ്ഥാനാർഥി’ കൂടി മത്സരത്തിനുണ്ട്. ഇതുവരെയുള്ള ഭരണത്തിന്റെ ഹിതപരിശോധനയായിട്ടാവും ഉപതിരഞ്ഞെടുപ്പിനെ ജനം വിലയിരുത്തുക. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്ന മൂന്നാമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് പാലക്കാട്ടും ചേലക്കരയിലും നടക്കുന്നത്. മുൻപ് തൃക്കാക്കര, പുതുപ്പള്ളി മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ തോൽക്കാനായിരുന്നു എൽഡിഎഫ് വിധി. ഇതു രണ്ടും യുഡിഎഫ് സിറ്റിങ് സീറ്റുകളായിരുന്നു എന്നതും മരണപ്പെട്ട ജനപ്രതിനിധിയുടെ അടുത്ത ബന്ധുവിന് സഹതാപ വോട്ടുകൾ ലഭിച്ചു എന്നതുമെല്ലാം തോൽവിയുടെ ആഘാതം കുറയ്ക്കാൻ കാരണങ്ങളായി ഇടതുപക്ഷം നിരത്തിയിരുന്നു. എന്നാൽ പാലക്കാടും ചേലക്കരയിലും ഇതല്ല സ്ഥിതി.
പാലക്കാട് സിപിഎം ചിഹ്നത്തിൽ സ്ഥാനാർഥി ഇല്ലെങ്കിലും പിണറായി സർക്കാരിന് ജയം അനിവാര്യമാണ്. സിറ്റിങ് സീറ്റായ ചേലക്കരയിലും സമാനമാണ് കാര്യം. പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ സിപിഎം നേതാക്കൾ പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇവിടെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്തുന്ന വിഷയങ്ങൾ ചർച്ചയാവാതിരിക്കാനും അവർ ശ്രദ്ധിക്കുന്നു. കോൺഗ്രസുമായി ബന്ധപ്പെടുത്തിയുള്ള നീലട്രോളി ബാഗ് അടക്കം മണ്ഡലത്തിൽ നിന്നുള്ള വിഷയങ്ങളെ പ്രചാരണത്തിൽ സജീവമാക്കാനാണ് അവർ ശ്രമിക്കുന്നത്. സരിന്റെ സ്ഥാനാർഥിത്വത്തിലടക്കം കൃത്യമായ പദ്ധതികൾ സിപിഎമ്മിനുണ്ട്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായ സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പ് വോട്ടുകൾ മാത്രം ലക്ഷ്യം വച്ചുള്ളതല്ല, പാർട്ടി അടിത്തറയും ശക്തമാക്കണം. അതിനൊപ്പം എതിരാളികളെ ക്ഷീണിപ്പിക്കണം. കോൺഗ്രസ്, ബിജെപി ക്യാംപുകളിലെ വിമത ശബ്ദങ്ങളെ കൂടെക്കൂട്ടാൻ സിപിഎം ശ്രമം നടത്തിയതും വെറുതെയല്ല. വോട്ടിനൊപ്പം പാർട്ടിയുടെ കരുത്തുകൂട്ടാനും പാലക്കാട് സിപിഎം ശ്രമിക്കുന്നുണ്ട്. പി. സരിനെ കൂടെക്കൂട്ടി സ്ഥാനാര്‍ഥിയാക്കിയതു പോലെ ബിജെപിയുമായി ഇടഞ്ഞ സന്ദീപിനെ സിപിഎം പാളയത്തിലേക്ക് എത്തിക്കുവാനും പാർട്ടി ശ്രമിച്ചു. പാർട്ടിയുടെ തലമുതിർന്ന നേതാവ് എ.കെ.ബാലനാണ് മറ്റു പാർട്ടികളിലെ ഇടഞ്ഞ നേതാക്കളെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നതെന്നതും ശ്രദ്ധേയം. തിരഞ്ഞെടുപ്പ് സമയത്തെ അടവുനയങ്ങളിൽ പാലക്കാട് സിപിഎം ഇറങ്ങിക്കളിക്കുകയാണെന്നു ചുരുക്കം. സരിനും സന്ദീപ് വാര്യരും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വരെ ഉയർത്തിയ വാക്കുകൾ സിപിഎം മറക്കാൻ തയാറായതും ഇതിന്റെ ഭാഗമാണ്. പക്ഷേ ഒരിക്കൽ സിപിഎം സ്വാഗതം ചെയ്ത സന്ദീപ് കോണ്‍ഗ്രസിലേക്കു പോകുമ്പോൾ അതിനെ ഇനിയെങ്ങനെ വിമർശിക്കുമെന്ന വലിയ ചോദ്യവും പാർട്ടിക്കു മുന്നിലുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടും ചേലക്കരയിലും രണ്ടുതരം കാഴ്ചകളാണുള്ളത്. ഇതു സിപിഎം പ്രചാരണത്തിലും കാണാനാവും. രണ്ട് ഉപതിരഞ്ഞെടുപ്പിൽ ഒരെണ്ണം ലഭിച്ചാൽ പോലും അത് സർക്കാരിന്റെ പ്രവർത്തനത്തിനുള്ള മികവായി എടുത്തുകാട്ടാനാവും. പാലക്കാട് കൂടുതൽ വിഷയങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചേലക്കരയെ സുരക്ഷിതമാക്കാനാണ് സിപിഎം തുടക്കം മുതൽ ശ്രമിച്ചിരുന്നത്. എന്നാൽ ചേലക്കരയിൽ വോട്ടെടുപ്പ് ദിവസം ഇ.പി.ജയരാജന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ആത്മകഥാ വിവാദം അപ്രതീക്ഷിത തിരിച്ചടിയായി. പാലക്കാട് മണ്ഡലത്തിലും അത് ചർച്ചയാകുമെന്നത് ഉറപ്പാണ്. ആത്മകഥാ വിവാദത്തിൽ പരമാവധി പ്രതികരിച്ച് വിഷയം കോണ്‍ഗ്രസ് ചൂടുപിടിപ്പിക്കുകയും ചെയ്തു.
വോട്ടെടുപ്പ് ദിനം അടുക്കുന്തോറും പാലക്കാട് മണ്ഡലത്തിലെ വിഷയങ്ങൾ മാറി മറിയുകയാണ്. ഇനി ദിവസങ്ങളേയുള്ളൂ തിരഞ്ഞെടുപ്പ് പോരാട്ടം ക്ലൈമാക്സിലേക്കെത്താൻ. ഉപതിരഞ്ഞെടുപ്പിൽ ചർച്ചയായി ഓരോ ദിവസവും പുതിയ വിഷയങ്ങൾ എന്ന അപൂർവതയും ഇതിനോടകം പാലക്കാട് സ്വന്തമാക്കിക്കഴിഞ്ഞു. വോട്ടെടുപ്പിൽ അതെങ്ങനെ പ്രതിഫലിക്കും എന്നാണ് ഇനി അറിയേണ്ടത്.