വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥിയായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പോളിങ് ദിനം ബൂത്തുകളിൽ എത്തിച്ചേർന്നത് വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അവിടെ മത്സരിച്ച സഹോദരൻ രാഹുൽ ഗാന്ധി പോളിങ് ദിനം വയനാട് തങ്ങിയിരുന്നില്ല.ദേശീയ നേതാക്കൾ വോട്ടെടുപ്പു ദിവസം ബൂത്ത് സന്ദർശനത്തിനു മെനക്കടാറില്ല എന്നതു കൊണ്ടു തന്നെ പ്രിയങ്ക ഡൽഹിക്ക് മടങ്ങുമെന്നായിരുന്നു കേരളത്തിലെ നേതാക്കളും വിചാരിച്ചത്. അവരെ അതിശയിപ്പിച്ചു കൊണ്ട് പോളിങ് കഴി‍ഞ്ഞെ മടക്കയാത്രയുള്ളൂ എന്നു പ്രിയങ്ക തീരുമാനിച്ചു. ∙ എന്തുകൊണ്ട് പോളിങ് കുറഞ്ഞു? ആ ദിവസത്തെ പ്രിയങ്കയുടെ വയനാട്ടിലെ സാന്നിധ്യവും പക്ഷേ പോളിങ്ങ് ഉയർത്താൻ സഹായകരമായില്ല. രാഹുൽഗാന്ധി കഴിഞ്ഞ രണ്ടുതവണ മത്സരിച്ചപ്പോഴത്തേക്കാളും പോളിങ് കുറഞ്ഞു. അതു പെട്ടെന്ന് കോൺഗ്രസ് ക്യാംപുകളിൽ അങ്കലാപ്പുണ്ടാക്കി. പുറമേ കണ്ട ആവേശം താഴെ വരെ എത്തിക്കാൻ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിനു കഴിഞ്ഞില്ലേ എന്ന ആശങ്ക തന്നെ കാരണം. എന്നാൽ പോളിങ് കുറഞ്ഞതിന് ഒന്നിലേറെ കാരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ കണ്ടെത്തി. തുടർച്ചയായ തിരഞ്ഞെടുപ്പുകൾ, ഒരു മഹാദുരന്തം അവശേഷിപ്പിച്ചിരിക്കുന്ന വലിയ വേദനകൾ, എൽ‍ഡിഎഫ് ക്യാംപിലെ മ്ലാനത, സിപിഎം സജീവമായിരുന്നില്ലെന്ന സിപിഐക്കകത്തെ അമർഷം തുടങ്ങിയവയും കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവുമായി ഇതുമായി ചേർത്തു വായിക്കപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥിയായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പോളിങ് ദിനം ബൂത്തുകളിൽ എത്തിച്ചേർന്നത് വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അവിടെ മത്സരിച്ച സഹോദരൻ രാഹുൽ ഗാന്ധി പോളിങ് ദിനം വയനാട് തങ്ങിയിരുന്നില്ല.ദേശീയ നേതാക്കൾ വോട്ടെടുപ്പു ദിവസം ബൂത്ത് സന്ദർശനത്തിനു മെനക്കടാറില്ല എന്നതു കൊണ്ടു തന്നെ പ്രിയങ്ക ഡൽഹിക്ക് മടങ്ങുമെന്നായിരുന്നു കേരളത്തിലെ നേതാക്കളും വിചാരിച്ചത്. അവരെ അതിശയിപ്പിച്ചു കൊണ്ട് പോളിങ്  കഴി‍ഞ്ഞേ മടക്കയാത്രയുള്ളൂ എന്നു പ്രിയങ്ക തീരുമാനിച്ചു. 

∙ എന്തുകൊണ്ട് പോളിങ് കുറഞ്ഞു? 

ADVERTISEMENT

ആ ദിവസത്തെ  പ്രിയങ്കയുടെ വയനാട്ടിലെ സാന്നിധ്യവും പക്ഷേ പോളിങ്ങ് ഉയർത്താൻ സഹായകരമായില്ല. രാഹുൽഗാന്ധി കഴിഞ്ഞ രണ്ടുതവണ മത്സരിച്ചപ്പോഴത്തേക്കാളും പോളിങ് കുറഞ്ഞു. അതു പെട്ടെന്ന് കോൺഗ്രസ് ക്യാംപുകളിൽ അങ്കലാപ്പുണ്ടാക്കി. പുറമേ കണ്ട ആവേശം താഴെ വരെ എത്തിക്കാൻ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിനു കഴിഞ്ഞില്ലേ എന്ന ആശങ്ക തന്നെ കാരണം.  എന്നാൽ പോളിങ് കുറഞ്ഞതിന് ഒന്നിലേറെ കാരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ കണ്ടെത്തി. തുടർച്ചയായ തിരഞ്ഞെടുപ്പുകൾ, ഒരു മഹാദുരന്തം അവശേഷിപ്പിച്ചിരിക്കുന്ന വലിയ വേദനകൾ, എൽ‍ഡിഎഫ് ക്യാംപിലെ മ്ലാനത, സിപിഎം സജീവമായിരുന്നില്ലെന്ന സിപിഐക്കകത്തെ അമർഷം തുടങ്ങിയവയും കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവുമായി ചേർത്തു വായിക്കപ്പെടുന്നു. 

വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിടെ കുരുമുളക് കൃഷിചെയ്യുന്നയിടം സന്ദര്‍ശിക്കുന്നു. (Photo by PTI)

പോളിങ് കുറഞ്ഞതോടെ പ്രിയങ്കയ്ക്ക് ലഭിക്കാൻ പോകുന്ന വലിയ ഭൂരിപക്ഷത്തെക്കുറിച്ച് പഴയ അവകാശവാദങ്ങൾ നേതാക്കൾ ഉന്നയിക്കുന്നില്ലെങ്കിലും ഫലത്തെക്കുറിച്ച് എതിരാളികൾക്ക് പോലും  സംശയമൊന്നുമുണ്ടാകില്ല. വോട്ടെണ്ണൽ ദിനമായ നവംബർ 23 കഴിയുന്നതോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകും. വയനാടിന്റെ എംപി സ്ഥാനം   രാജിവച്ചെങ്കിലും ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് പ്രതിപക്ഷ നേതാവായ രാഹുൽ പാർലമെന്റിൽ രണ്ടു വട്ടം ശബ്ദിച്ചിരുന്നു. ആ ദൗത്യം ഇനി പ്രിയങ്ക ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ പിന്തുണ ഉണ്ടാകും. കേരളത്തിൽ നിന്നു തന്നെയുള്ള മറ്റൊരു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആലപ്പുഴ എംപിയായി പാർലമെന്റിലുണ്ട്. സംസ്ഥാനത്തിനായി ഡൽഹിയിൽ കേരളത്തിന്റെ ശബ്ദം ഉയർത്താൻ പ്രതിപക്ഷത്തെ കരുത്തരാണുള്ളത്. അവർ അതു കൃത്യമായി നിർവഹിക്കുന്നുണ്ടോ എന്ന ഓഡിറ്റിങ് ഇടതുമുന്നണിയും സർക്കാരും ജാഗ്രതയോടെ നടത്തുകയും ചെയ്യും.

∙ പ്രിയങ്ക മലയാളം പഠിക്കുന്നതെങ്ങനെ? 

രാഹുലിനൊപ്പമോ അതിലേറെയോ ജനങ്ങളുമായി, പ്രത്യേകിച്ചും  സ്ത്രീകളുമായി താദാത്മ്യം പ്രാപിക്കുകയും അവരെ ആവേശഭരിതരാക്കുകയും ചെയ്യുന്ന നേതാവായാണ് മുതിർന്ന നേതാവായ എ.കെ.ആന്റണിയെ പോലുള്ളവർ പ്രിയങ്കയെ വിലയിരുത്തുന്നത്. വയനാട്ടിൽ ചെലവഴിച്ച കുറഞ്ഞ ദിവസങ്ങളിൽ  പ്രിയങ്ക തന്റെ ജനകീയത മാത്രമല്ല വിളിച്ചോതിയത്; വളരെ ശ്രദ്ധാപൂർവം പ്രചാരണത്തെ തന്നെ പാകപ്പെടുത്തുന്ന ബുദ്ധിമതിയായ നേതാവാണെന്ന് മറ്റുള്ളവരെ അവർ ബോധ്യപ്പെടുത്തി. വോട്ടർമാർക്കുള്ള  ആദ്യ അഭ്യർഥന സ്ഥാനാർഥിയായ അവർ സ്വയം തയാറാക്കുകയായിരുന്നു. 

മലപ്പുറം ജില്ലയിലെ എരുമമുണ്ടയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്ന വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ സമീപമെത്തിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. പരസ്പരം ആശംസകൾ നേർന്നാണ് ഇരുവരും പിരിഞ്ഞത്. (ചിത്രം: മനോരമ)
ADVERTISEMENT

എഐസിസി ടീമിനും തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും  ആസൂത്രണവും പ്രചാരണവും  വിട്ടുകൊടുക്കുന്ന രീതിയാണ് രാഹുൽ പിന്തുടർന്നതെങ്കിൽ പ്രിയങ്ക അങ്ങനെയായില്ല. ഓരോ ദിവസവും ഉന്നയിക്കേണ്ട കാര്യങ്ങളും  പ്രചാരണത്തിൽ അവലംബിക്കേണ്ട തന്ത്രങ്ങളും തയാറാക്കുന്നതിൽ അവർ കൂടി പങ്കു വഹിച്ചു. പ്രസംഗത്തിനായി വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മലയാളം അൽപ്പമൊക്കെ പഠിച്ചു കൊണ്ട് ‘എല്ലാവർക്കും എന്റെ നമസ്കാരം, നിങ്ങളെല്ലാവരും നൽകുന്ന സ്നേഹത്തിനു നന്ദി. ഞാൻ ഇനിയും ഇവിടേക്ക് തിരിച്ചുവരും’ എന്ന് പേപ്പറിൽ നോക്കാതെ പറഞ്ഞൊപ്പിച്ചു. ഭാഷ സ്വായത്തമാക്കാൻ  കാറിൽ ഒഴിവു സമയം കിട്ടുമ്പോൾ തുടർച്ചയായി മലയാളം പാട്ടുകൾ കേട്ടു. 

∙ രാഹുലിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞതെന്ത്? 

യഥാർഥത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പ്രിയങ്കക്കൊപ്പം മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായി ഉയർന്നതും അവർക്കു മേൽ സമ്മർദം ഉണ്ടായതുമാണ്. എന്നാൽ രാഹുലിനൊപ്പം താൻ കൂടി അപ്പോൾ സ്ഥാനാർഥിയാകുന്നത്  ഗുണം ചെയ്യില്ലെന്ന  നിലപാട് എടുത്ത് അവർ പിന്മാറി. റായ്ബറേലി കൂടി ജയിച്ചതോടെ വയനാട് ഒഴിയാൻ നിർബന്ധിതനായപ്പോൾ അത് ഉണ്ടാക്കിയ ധാർമിക പ്രതിസന്ധിയെ മറികടക്കാനായി രാഹുൽ തന്നെയാണ് പകരം പ്രിയങ്ക എന്ന നിർദേശം വച്ചത്. 

കൽപറ്റയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രവർത്തകർ നൽകിയ റോസാ പുഷ്പവുമായി വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ഒപ്പം രാഹുൽഗാന്ധിയും യുഡിഎഫ് നേതാക്കളും (ചിത്രം: മനോരമ)

സോണിയാ ഗാന്ധിയുടെ നിർദേശ പ്രകാരം അക്കാര്യം അവരോട് ആദ്യം സംസാരിച്ചത് രാഹുലിന്റെ മനസ്സ് അറിയാവുന്ന കെ.സി.വേണുഗോപാലായിരുന്നു. വയനാട്ടുകാരോടുള്ള സഹോദരന്റെ സ്നേഹാതിരേകം ബോധ്യപ്പെട്ട പ്രിയങ്ക പ്രചാരണത്തിലുടനീളം അതിന് ഊന്നൽ നൽകിയതും ബോധപൂ‍ർവമാണ്. ‘ലോകം മുഴുവൻ പുറംതിരിഞ്ഞു നിന്നപ്പോഴും നിങ്ങളാണ് എന്റെ സഹോദരനൊപ്പം നിന്നത്’ എന്നായിരുന്നു സഹോദരിയുടെ സാക്ഷ്യം. ഭാരത് ജോഡോ യാത്രയ്ക്കുള്ള  കരുത്ത് രാഹുലിന് പകർന്നു കൊടുത്തതും വയനാട്ടുകാരാണെന്ന് അവർ വെളിപ്പെടുത്തി. പ്രചാരണത്തിനിടെ വയനാടൻ   രുചിക്കൂട്ടുകളെക്കുറിച്ച് വീട്ടമ്മമാരോട് വിവരിച്ചു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്ത്രീകൾ അനുഭവിക്കുന്ന ത്യാഗവും സഹനവും കൂട്ടുകാരിയെ പോലെ  പോലെ അവരോടു പങ്കുവച്ചു.

രാഹുലിന്റയോ പ്രിയങ്കയുടേയോ സാന്നിധ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുന്ന അതേ തോതിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനുള്ളത്. 

ADVERTISEMENT

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാൻ നടത്തുന്ന നീക്കങ്ങളെ അതേ സമയം ഉറച്ച ശബ്ദത്തിൽ അപലപിച്ചു. ജനങ്ങൾ തിരഞ്ഞെടുക്കുന്നതു കൊണ്ട് നേതാക്കൾക്കു ലഭിക്കുന്ന അധികാരം ആത്യന്തികമായി ജനങ്ങൾക്കു തന്നെയാണ് പ്രയോജനപ്പെടേണ്ടത് എന്നത് തന്റെ പ്രത്യയശാസ്ത്ര നിലപാടു  പോലെ  ആവർത്തിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് അവർക്കുള്ള സഹാനുഭൂതി ആത്മാർഥമാണെന്നും  പെരുമാറ്റത്തിൽ  ലവലേശം കാപട്യമില്ലെന്നും ഈ ദിവസങ്ങളിൽ പരിഭാഷകയായി ഒപ്പം ഉണ്ടായ ജ്യോതി വിജയകുമാർ പറഞ്ഞു.

വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിടെ കർഷകർ തയാറാക്കിയ കപ്പ രുചിക്കുന്നു (Photo by PTI)

∙ പ്രിയങ്കയ്ക്ക് ഓഫിസിനൊപ്പം വയനാട്ടിൽ വീടും? 

രാഹുൽഗാന്ധിക്ക് വയനാട്ടിൽ ഓഫിസാണ് ഉണ്ടായിരുന്നത്. പ്രിയങ്ക ആ ഓഫിസ് ഉപയോഗിക്കുന്നതിനൊപ്പം വീട് കൂടി അന്വേഷിക്കാൻ താൽപര്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ ഇന്ത്യയിലെ താര പ്രചാരകയായി പാർട്ടി കരുതുന്ന പ്രിയങ്ക ഇവിടെ  കേന്ദ്രീകരിക്കുമോ? സാധ്യത തീരെയില്ലെങ്കിലും, തന്നെ കാണാനായി ഈ നാട്ടിലെ  ആരും ഡൽഹിക്കു വണ്ടി കയറേണ്ടി വരില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി  ജനറൽ കൺവീനർ എ.പി.അനിൽകുമാറിന്റെ പ്രതികരണം. മകനെ  സ്കൂളിൽ ചേർത്തപ്പോഴത്തെ ഒരു സംഭവം ഇതുറപ്പിക്കാനായി  പ്രിയങ്ക വയനാട്ടുകാരോട് വിവരിച്ചു. 

രക്ഷിതാവ് എന്ന നിലയിൽ സ്കൂളിൽ ചേർക്കാനായി മകനൊപ്പം  വന്നതു സ്വാഭാവികം, പക്ഷേ ഇനി താങ്കളെ പോലുള്ളവരെ കണ്ടു കിട്ടുമോ എന്നാണ് പ്രിൻസിപ്പൽ പ്രിയങ്കയോട് ചോദിച്ചത്. അത് തെറ്റിദ്ധാരണയാണെന്നു താങ്കൾക്ക് വൈകാതെ ബോധ്യപ്പെടുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. സാധാരണ രക്ഷിതാക്കളെക്കാൾ കൂടുതലായി സ്കൂളിൽ പ്രിയങ്കയുടെ സാന്നിധ്യം ഉണ്ടായതോടെ ഒടുവിൽ ആവശ്യമുള്ളപ്പോൾ വിളിക്കാമെന്ന് പ്രിൻസിപ്പലിന് പ്രിയങ്കയോട് അങ്ങോട്ടു പറയേണ്ടി വന്നു. വയനാട്ടുകാരും അതു പോലെ  തന്നെ കണ്ടു മടുക്കുമെന്നായിരുന്നു പകുതി കളിയായുള്ള അവരുടെ വാക്കുകൾ.  

രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ആശ്ലേഷിക്കുന്നു (ചിത്രം: മനോരമ)

∙ റോബർട്ട് വാധ്‍രയെ മാറ്റി നിർത്തിയതോ? 

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പ്രിയങ്കയുടെ കേരളത്തിലെ തുടർ സാന്നിധ്യം കോൺഗ്രസിന് ബോണസാകും. രാഹുലിനെക്കാൾ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന രീതിയുള്ള അവർക്ക് പാർട്ടിയെ ഇവിടെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാൻ കഴിയുമെന്നു കരുതുന്ന കോൺഗ്രസ് നേതാക്കളുമുണ്ട്. വയനാടിന്റെ എംപിയെന്ന നിലയിൽ  രാഹുൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിട്ടും ഒന്നും  സംഭവിച്ചില്ലല്ലോ എന്നു ചോദിക്കുന്ന ഇടതു നേതാക്കളുണ്ട്. അന്നു തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡിൽ മുങ്ങിപ്പോയത് കോൺഗ്രസ് തിരിച്ച് ഓർമിപ്പിക്കുന്നു. രാഹുലിന്റയോ പ്രിയങ്കയുടേയോ സാന്നിധ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുന്ന അതേ തോതിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനുള്ളത്. 

മക്കളായ റെയ്ഹാനും മിറായയും വയനാട്ടിലെ പ്രചാരണവേദികളിൽ പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു.  ഭർത്താവ് റോബർട്ട് വാധ്‌ര  നാമനിർദേശ പത്രികാ സമർപ്പണത്തിനു ശേഷം തിരികെ പോയി. വിവാദങ്ങളുടെ നിഴൽ പ്രചാരണവേദികളിൽ വേണ്ടെന്നു നിശ്ചയിച്ചത് പ്രിയങ്കയോ പാർട്ടിയോ എന്നത് തൽക്കാലം സസ്പെൻസാണ്.

English Summary:

How Priyanka Differs from Rahul in Wayanad; What Does it Mean for Kerala and the Congress?