36+39+ 62+ 70+ 35+46= ? മഹാരാഷ്ട്രയെ കുരുക്കുന്ന കണക്ക്; ആരു ജയിച്ചാലും പോര് ഉറപ്പ്; ഷിൻഡെയെ മറന്ന് രാജിനും ബിജെപി പിന്തുണ!
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അവസരം നോക്കി കളംമാറുന്നവരിൽ ചിലർ വാഴും, ചിലർ വീഴും. അത്തരം കാഴ്ചകൾ ഒരുപാട് കണ്ട മണ്ണാണ് മഹാരാഷ്ട്രയിലേത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നായി നിന്നു മത്സരിച്ച ശിവസേനയും ബിജെപിയും ഭൂരിപക്ഷം നേടി. മുഖ്യമന്ത്രിക്കസേരയുടെ പേരിലെ തർക്കം ശിവസേനയെ എത്തിച്ചത് ബദ്ധവൈരികളായിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം. പിന്നാലെ ശിവസേനയെയും എൻസിപിഎയും പിളർത്തി ബിജെപി അധികാരം തിരികെപ്പിടിച്ചു. എങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും (എൻസിപി– ശരദ്ചന്ദ്ര പവാർ) ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും (ശിവസേന യുബിടി) ഉൾപ്പെടുന്ന മഹാവികാസ് അഘാഡിക്കൊപ്പം നിന്നു. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യവും അധികാരം തിരിച്ചുപിടിക്കാൻ മഹാവികാസ് അഘാഡിയും (എംവിഎ) പോരിനിറങ്ങുമ്പോൾ ഒരു കണക്കുകൂട്ടലിനും പിടിതരുന്നതല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പ് .

രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അവസരം നോക്കി കളംമാറുന്നവരിൽ ചിലർ വാഴും, ചിലർ വീഴും. അത്തരം കാഴ്ചകൾ ഒരുപാട് കണ്ട മണ്ണാണ് മഹാരാഷ്ട്രയിലേത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നായി നിന്നു മത്സരിച്ച ശിവസേനയും ബിജെപിയും ഭൂരിപക്ഷം നേടിയതാണ്. മുഖ്യമന്ത്രിക്കസേരയുടെ പേരിലെ തർക്കം ശിവസേനയെ എത്തിച്ചത് ബദ്ധവൈരികളായിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം. പിന്നാലെ ശിവസേനയേയും എൻസിപിയേയും പിളർത്തി ബിജെപി അധികാരം തിരികെപ്പിടിച്ചു. എങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും (എൻസിപി– ശരദ്ചന്ദ്ര പവാർ) ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും (ശിവസേന യുബിടി) ഉൾപ്പെടുന്ന മഹാവികാസ് അഘാഡിക്കൊപ്പം (എംവിഎ) നിന്നു. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യവും അധികാരം തിരിച്ചുപിടിക്കാൻ മഹാവികാസ് അഘാഡിയും പോരിനിറങ്ങുമ്പോൾ ഒരു കണക്കുകൂട്ടലിനും പിടിതരുന്നതല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പ് .
∙ പോരാട്ടത്തിലെ 6 മേഖലകൾ
സംസ്ഥാന വ്യാപകമായി സ്വാധീനശക്തി ഒരു പാർട്ടിക്കും അവകാശപ്പെടാനില്ല. പശ്ചിമ മഹാരാഷ്ട്ര, വിദർഭ, മറാത്ത്‌വാഡ, താനെ– കൊങ്കൺ, മുംബൈ, വടക്കൻ മഹാരാഷ്ട്ര എന്നിങ്ങനെ 6 മേഖലകളായാണ് സംസ്ഥാനത്തെ രാഷ്ട്രീയം പടർന്നുകിടക്കുന്നത്. 2019 നിയമസഭാ തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാൽ പടിഞ്ഞാറൻ മഹാരാഷ്ട്രയിലൊഴികെ മറ്റെല്ലാ മേഖലകളിലും ബിജെപി സഖ്യം മുന്നിട്ടുനിന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ കളം മാറി. വിദർഭയിലും മറാത്ത്‌വാഡയിലും കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി. മുംബൈ മേഖലയിൽ ശിവസേന ഉദ്ധവ് പക്ഷവും പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ശരദ് പവാർ പക്ഷവും ശക്തി തെളിയിച്ചു. താനെ– കൊങ്കൺ മേഖലയിൽ ഷിൻഡെ പക്ഷത്തിനായിരുന്നു മേൽക്കൈ. ബിജെപിയുടെ നേട്ടം വടക്കൻ മഹാരാഷ്ട്രയിൽ മാത്രമായി ഒതുങ്ങി. അവരവരുടേതായ പോക്കറ്റുകളിൽനിന്ന് പരമാവധി സീറ്റുകൾ നേടുകയാണ് എല്ലാ പാർട്ടികളുടെയും ലക്ഷ്യം. ആകെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റുകൾ.
എംവിഎയിൽ കോൺഗ്രസ് 103 സീറ്റുകളിലേക്കും ശിവസേന (യുബിടി) 94 സീറ്റുകളിലും എൻസിപി (ശരദ്പവാർ) 87 സീറ്റുകളിലും മത്സരിക്കുന്നു. സമാജ്‌വാദി പാർട്ടിയും സിപിഎമ്മും 2 സീറ്റുകളിലും പിഡബ്ല്യുപി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. മഹായുതിയിൽ ബിജെപി 148 സീറ്റുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. ശിവസേന 83 സീറ്റുകളിലും എൻസിപി 54 സീറ്റുകളിലും മത്സരിക്കുന്നു. 6 സീറ്റുകളിൽ മുന്നണിയിലെ മറ്റു പാർട്ടികളും മത്സരിക്കും.
∙ മുംബൈ– 36 സീറ്റുകൾ
അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രം. ശിവസേനയിലെ പിളർപ്പ് തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും. 30 ശതമാനത്തിനടുത്ത് മറാഠ വംശജരും 20 ശതമാനത്തോളം ഗുജറാത്തികളും 40 ശതമാനത്തിലേറെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഉൾപ്പെടുന്ന പ്രദേശം. ‘മണ്ണിന്റെ മക്കൾ വാദം’ വോട്ടാക്കാനാകുമോയെന്ന് എംവിഎ ക്യാംപ് ഉറ്റുനോക്കുന്നു. പ്രധാന വികസന പദ്ധതികളെല്ലാം അയൽ സംസ്ഥാനമായ ഗുജറാത്തിനു വിട്ടുകൊടുക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. ധാരാവി റീഡവലപ്മെന്റ് പ്രോജക്ട് ഉൾപ്പെടെ അദാനി ഗ്രൂപ്പിനു കൈമാറുന്നതുവഴി ധാരാവിയിലെ സാധാരണക്കാർക്കു ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണവുമുണ്ട്.
മുംബൈ കോസ്റ്റൽ റോഡ്, മുംബൈയും നവി മുംബൈയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരട്ട ടണൽ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മഹായുതി സഖ്യം.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മേഖലയിലെ 6ൽ 4 സീറ്റുകളും മഹാവികാസ് അഘാഡി (എംവിഎ) നേടി. 36 നിയമസഭാ സീറ്റുകളാണ് മുംബൈ പരിധിയിൽ വരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയാൽ മേഖലയിലെ 21 സീറ്റുകളിൽ എംവിഎ സഖ്യം മുന്നിൽ നിൽക്കുന്നു. 15 സീറ്റുകളിൽ മഹായുതി സഖ്യവും.
∙ കൊങ്കൺ– 39 സീറ്റുകൾ
തീരദേശ ബെൽറ്റിൽ സേന v/s സേന പോരാട്ടമാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ബലത്തിൽ മഹായുതി തിരഞ്ഞെടുപ്പിനെ നേരിടുന്നു. വദാവൻ പോർട്ട്, കൊങ്കൺ റിഫൈനറി പ്രോജക്ട് തുടങ്ങിയ വൻകിട പദ്ധതികൾ വോട്ടായി മാറുമെന്നാണു പ്രതീക്ഷ. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവവും പൂർത്തിയാകാത്ത മുംബൈ– ഗോവ ഹൈവേ വികസനവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കാൻ എംവിഎ സഖ്യവും ശ്രമിക്കുന്നു.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളോടെ ശിവസേന മേഖലയിലെ പ്രധാന കക്ഷിയായി. പാർട്ടിയിലെ പിളർപ്പിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഇരുപക്ഷങ്ങളുടെയും ശക്തി തെളിയിക്കാനുള്ള അവസരംകൂടിയാണ്. നാരായൺ റാണെ എന്ന നേതാവിന്റെ ബലത്തിൽ കൊങ്കൺ മേഖലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ട്രെൻഡ് പരിഗണിച്ചാൽ 12 സീറ്റുകളിലാണ് ശിവസേന ഷിൻഡെ പക്ഷത്തിനു മേൽക്കൈ. 9 സീറ്റുകൾ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനൊപ്പം. 11 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. എൻസിപി അജിത് പക്ഷം 4 സീറ്റിലും 2 സീറ്റുകളിൽ എൻസിപി ശരദ് പവാർ പക്ഷവും.
∙ വിദർഭ – 62 സീറ്റുകൾ
ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പുർ ഉൾപ്പെടുന്ന മേഖലയിലെ പ്രധാന പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിൽ. ആകെയുള്ള 62 സീറ്റുകളിൽ 36 സീറ്റുകളിലും ബിജെപി– കോൺഗ്രസ് നേർക്കുനേർ പോരാട്ടം. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളെ, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ തുടങ്ങി ഇരുപാർട്ടികളിലെയും തലക്കനമുള്ള നേതാക്കൾ മത്സരിക്കുന്നു.
2014ലെ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയ ബിജെപിക്ക് 2019ൽ അതേ നേട്ടം ആവർത്തിക്കാനായില്ല, സീറ്റുകൾ 29 ആയി കുറഞ്ഞു. മുന്നണിയുടെ ഭാഗമായിരുന്ന ശിവസേന 4 സീറ്റുകളിലും വിജയിച്ചിരുന്നു. ഒരുകാലത്ത് തങ്ങളുടെ കോട്ടയായിരുന്ന വിദർഭയിൽ ശക്തമായ തിരിച്ചുവരവിനാണ് കോൺഗ്രസിന്റെ ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. 26 ശതമാനം വോട്ടും പിടിച്ചു. 2024 പാർലമെന്റ് തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാൽ 29 നിയമസഭാ സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിയുടെ നേട്ടം 15ലേക്ക് ഒതുങ്ങി.
തുടരുന്ന കർഷക ആത്മഹത്യകളും വിലക്കയറ്റവും പോലുള്ള ജനകീയ പ്രശ്നങ്ങളും ചർച്ചയാക്കി വോട്ടുറപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഭരണഘടനാ സംരക്ഷണ പ്രഖ്യാപനവും ജാതി സെൻസസും പാർലമെന്റ് തിരഞ്ഞെടുപ്പിൽ പട്ടികജാതി– ഒബിസി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ കോൺഗ്രസിനെ സഹായിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ആർഎസ്എസിന്റെ പിന്തുണയോടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്. ഒബിസി വോട്ടുകളെ സ്വാധീനിക്കാനുള്ള പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.
∙ പടിഞ്ഞാറൻ മഹാരാഷ്ട്ര– 70 സീറ്റുകൾ
‘പഞ്ചസാര ബെൽറ്റ്’ ആർക്കു മധുരിക്കുമെന്ന ചോദ്യം മുഴങ്ങിക്കേൾക്കുന്നു. എൻസിപിയുടെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രം. ശരദ് പവാറിന്റെ തട്ടകത്തിൽ മുന്നേറ്റം ഉറപ്പെന്ന് മഹാവികാസ് അഘാഡി (എംവിഎ) കരുതുന്നു. അജിത് പവാറിനെ ഒപ്പം കൂട്ടിയതിലൂടെ നേട്ടമുണ്ടാക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ഒബിസി– മറാഠ ജാതി രാഷ്ട്രീയവും വിജയങ്ങളിൽ നിർണായക ഘടകമാകും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മേഖലയിലെ 10 സീറ്റുകളിൽ എട്ടും എംവിഎ സഖ്യത്തിനൊപ്പം നിന്നു.
എൻസിപി v/s എൻസിപി പോരിനാണു പടിഞ്ഞാറൻ മഹാരാഷ്ട്ര സാക്ഷ്യംവഹിക്കുന്നത്. ആകെ 38 സീറ്റുകളിലാണ് എൻസിപി ശരദ് പവാർ പക്ഷവും എൻസിപി അജിത് പവാർ പക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നത്. അതിൽ 20 സീറ്റുകളും പടിഞ്ഞാറൻ മഹാരാഷ്ട്രയിലാണ്. 2019ലെ തിരഞ്ഞെടുപ്പിൽ എൻസിപി 27 സീറ്റുകളിൽ വിജയിച്ചു, കോൺഗ്രസിനു ലഭിച്ചത് 12 സീറ്റുകൾ.
∙ വടക്കൻ മഹാരാഷ്ട്ര – 35 സീറ്റുകൾ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മേധാവിത്വം നിലനിർത്തി. മറാഠ വിരുദ്ധ ഒബിസി വോട്ടുകളുടെ ഏകീകരണമാണ് തുണച്ചത്. മേഖലയിലെ 20 സീറ്റുകളിൽ ബിജെപി സ്വാധീനം ഉറപ്പിക്കുന്നു. 2 സീറ്റുകൾ ഷിൻഡെ പക്ഷത്തിനൊപ്പം. 16 സീറ്റുകളിലാണ് എംവിഎ സഖ്യം മുന്നിട്ടുനിൽക്കുന്നത്. 2019 തിരഞ്ഞെടുപ്പിൽ ഒവൈസിയുടെ എഐഎംഐഎം 2 സീറ്റുകൾ നേടിയിരുന്നു.
ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചതുമായി ബന്ധപ്പെട്ട് കർഷകരുടെ ഇടയിലുള്ള പ്രതിഷേധം അനുകൂലമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എംവിഎ സഖ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തിനു പിന്നിലുള്ള കാരണമായി ഉപമുഖ്യമന്ത്രി അജിത് പവാർ ചൂണ്ടിക്കാണിച്ചത് കർഷകർക്കിടയിലുള്ള അതൃപ്തിയാണ്. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളിലൂടെ പ്രതിഷേധം തണുപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഭരണപക്ഷം.
∙ മറാത്ത്‌വാഡ– 46 സീറ്റുകൾ
മറാഠ സംവരണം ഉൾപ്പെടെയുള്ള ജാതി രാഷ്ട്രീയമാണ് പ്രധാന ചർച്ച. സംവരണവിഷയം ഉയർത്തിക്കൊണ്ടുവന്ന മനോജ് ജരാങ്കെ പാട്ടീലിന്റെ തട്ടകം. മറാഠാ വാദത്തിനെതിരെ മറ്റ് ഒബിസി വിഭാഗങ്ങളുടെ ഏകീകരണം തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കും. വരൾച്ചയും കർഷകരുടെ ദുരിതവും ചർച്ചയാകുന്നു.
ശക്തികേന്ദ്രമായിരുന്ന മറാത്ത്‌വാഡയിൽ നിന്നു സംസ്ഥാനത്തിനു 4 മുഖ്യമന്ത്രിമാരെയാണ് കോൺഗ്രസ് സംഭാവന ചെയ്തത്. ഈ പട്ടികയിലെ നാലാമനായ അശോക് ചവാൻ നിലവിൽ ബിജെപിക്കൊപ്പമാണ്. ചവാന്റെ മകൾ ശ്രീജയയാണ് ഭോക്ർ സീറ്റിൽ ബിജെപി സ്ഥാനാർഥി. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി– ശിവസേന സഖ്യം 28 സീറ്റുകളിൽ ജയിച്ചുകയറി. കോൺഗ്രസിനും എൻസിപിക്കും 8 സീറ്റു വീതം.
2024 ലോക്സഭ തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാൽ മേഖലയിലെ 15 നിയമസഭാ സീറ്റുകളിൽ ശിവസേന ഉദ്ധവ് പക്ഷവും 14 സീറ്റുകളിൽ കോൺഗ്രസും 3 സീറ്റുകളിൽ ശരദ് പവാർ പക്ഷവും മുന്നിട്ടുനിൽക്കുന്നതായാണ് കണക്കുകൾ. ബിജെപി 8 സീറ്റുകളിലും ഷിൻഡെ പക്ഷം 4 സീറ്റുകളിലും സ്വാധീനം ഉറപ്പിക്കുന്നു.
∙ ഭീഷണിയായി വിമതരും മുന്നണിയിലെ തർക്കവും
മുന്നണി സംവിധാനത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നെങ്കിലും പൂർണമായി വിജയിച്ചില്ല. ഇരു മുന്നണികൾക്കും വിമതശല്യമുണ്ട്. ചില മണ്ഡലങ്ങളിൽ ‘സൗഹൃദ മത്സരം’ എന്ന പേരിലും രംഗം കൊഴുക്കുന്നു. മുന്നണി സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന നേതാക്കളുടെ കടുംപിടിത്തവും പ്രതിസന്ധിയാണ്. ഷിൻഡെ വിഭാഗം മത്സരിക്കുന്ന മാഹിം മണ്ഡലത്തിൽ ബിജെപി നേതൃത്വത്തിന്റെ പിന്തുണ എംഎൻഎസ് നേതാവ് രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്ക്കാണ്. സാംഗ്ലി ഉൾപ്പെടെയുള്ള സീറ്റുകളിൽ കോൺഗ്രസും വിമത വെല്ലുവിളി നേരിടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷ മഹാവികാസ് അഘാഡി പുലർത്തുമ്പോൾ പിഴവുകൾ തിരുത്തി അധികാരക്കസേര വീണ്ടും ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മഹായുതി സഖ്യം. ഏത് മുന്നണി അധികാരത്തിലെത്തിയാലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പോരു കടക്കുമെന്നത് ഉറപ്പ്. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാതെയാണ് ഇരു മുന്നണികളും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വഞ്ചിത് ബഹുജൻ അഘാഡി (വിബഎ), രാജ് താക്കറെയുടെ എംഎൻഎസ്, 9 ചെറുപാർട്ടികളുടെ കൂട്ടായ്മയായ പരിവർത്തൻ മഹാശക്തി എന്നിവരും അധികാരപോരാട്ടത്തിലുണ്ട്.