2024 സെപ്റ്റംബർ പകുതിക്കുശേഷം ഓഹരി വിപണികളിൽ സംഭവിക്കുന്നത് വലിയ തോതിലുള്ള ഇടിവുകളാണ്. 10 ശതമാനത്തിലധികം വിപണികൾ താഴേക്കുപോയി. യഥാർഥ തിരുത്തൽ മേഖലയിലേക്ക് സൂചികകൾ കടക്കുന്നതേയുള്ളു എന്നു വിലയിരുത്തുന്ന വിദഗ്ധരുണ്ട്. എന്നാൽ ഇത്ര വലിയ ഇടിവു സംഭവിച്ചതിനാൽ ഇനി സാവകാശം തിരിച്ചുകയറുമെന്നു പ്രതീക്ഷ നൽകുന്നുണ്ട്, ഒരു വിഭാഗം നിരീക്ഷകർ. മികച്ച പല ഓഹരികളുടെയും വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. അവിടെ നിന്നും താഴേക്കു പതിച്ച ഓഹരികളുമുണ്ട്. എന്നാൽ വിലയ്ക്കു വലിയ കോട്ടം തട്ടാതെ പിടിച്ചുനിൽക്കുന്നവയുമുണ്ട്. ഓഹരി വിപണിയിൽ വലിയ ചലനങ്ങളുണ്ടാകുമ്പോൾ നിക്ഷേപകർ ചെയ്യേണ്ടതെന്താണ്? ഇത്തരം സാഹചര്യത്തിൽ ഏതു തന്ത്രമാണു വിജയിക്കുക, ലാഭം കൂട്ടാനും ചില സാഹചര്യങ്ങളിൽ നഷ്ടം കുറയ്ക്കാനെങ്കിലും എന്തു ചെയ്യണം? ഈ വിറ്റൊഴിക്കലിൽ നിക്ഷേപമെല്ലാം പിൻവലിച്ച് പേടിച്ചോടേണ്ടതുണ്ടോ? വിറ്റൊഴിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 സെപ്റ്റംബർ പകുതിക്കുശേഷം ഓഹരി വിപണികളിൽ സംഭവിക്കുന്നത് വലിയ തോതിലുള്ള ഇടിവുകളാണ്. 10 ശതമാനത്തിലധികം വിപണികൾ താഴേക്കുപോയി. യഥാർഥ തിരുത്തൽ മേഖലയിലേക്ക് സൂചികകൾ കടക്കുന്നതേയുള്ളു എന്നു വിലയിരുത്തുന്ന വിദഗ്ധരുണ്ട്. എന്നാൽ ഇത്ര വലിയ ഇടിവു സംഭവിച്ചതിനാൽ ഇനി സാവകാശം തിരിച്ചുകയറുമെന്നു പ്രതീക്ഷ നൽകുന്നുണ്ട്, ഒരു വിഭാഗം നിരീക്ഷകർ. മികച്ച പല ഓഹരികളുടെയും വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. അവിടെ നിന്നും താഴേക്കു പതിച്ച ഓഹരികളുമുണ്ട്. എന്നാൽ വിലയ്ക്കു വലിയ കോട്ടം തട്ടാതെ പിടിച്ചുനിൽക്കുന്നവയുമുണ്ട്. 

ഓഹരി വിപണിയിൽ വലിയ ചലനങ്ങളുണ്ടാകുമ്പോൾ നിക്ഷേപകർ ചെയ്യേണ്ടതെന്താണ്? ഇത്തരം സാഹചര്യത്തിൽ ഏതു തന്ത്രമാണു വിജയിക്കുക, ലാഭം കൂട്ടാനും ചില സാഹചര്യങ്ങളിൽ നഷ്ടം കുറയ്ക്കാനെങ്കിലും എന്തു ചെയ്യണം? ഈ വിറ്റൊഴിക്കലിൽ നിക്ഷേപമെല്ലാം പിൻവലിച്ച് പേടിച്ചോടേണ്ടതുണ്ടോ? വിറ്റൊഴിക്കൽ അവസാനിക്കാറായി എന്ന സൂചനകൾ ആഗോള ബ്രോക്കിങ് സ്ഥാപനങ്ങളിൽ നിന്നു ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനയിലെ നിക്ഷേപം അത്ര തിളക്കമുള്ളതായിരിക്കില്ല എന്ന മുന്നറിയിപ്പുകളും വന്നുതുടങ്ങി. ഈ സാഹചര്യത്തിൽ ഓഹരി വിപണിയിലെ നിക്ഷേപകർ എന്തു ചെയ്യണമെന്നു നോക്കാം.

(Representative image by lakshmiprasad S/istockphoto)
ADVERTISEMENT

വിപണികളിൽ കനത്ത ഇടിവു തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനിടയിൽ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയമാഘോഷിക്കാൻ പച്ചവെളിച്ചം തെളിച്ചതല്ലാതെ എല്ലാ ദിവസവും നമ്മുടെ രാജ്യത്തെ ഓഹരിവിപണി സൂചികകൾ കട്ടച്ചുവപ്പിൽ തന്നെയായിരുന്നു. ട്രംപിന്റെ വിജയാഘോഷത്തിന് വിപണിയിൽ പക്ഷേ, ഒരു ദിവസം പോലും ആയുസ്സില്ലായിരുന്നു. ട്രംപിന്റെ നയങ്ങൾ ഭാവിയിൽ ഇന്ത്യയ്ക്ക് നേട്ടത്തേക്കാൾ ദോഷമാണുണ്ടാക്കുക എന്ന തിരിച്ചറിവിലായിരിക്കാം ഒരുപക്ഷേ, അടുത്തദിവസം മുതൽ വിപണികൾ വീണ്ടും നഷ്ടത്തിലായത്. 

കഴിഞ്ഞ ദിവസത്തെ ഇടിവുകളിൽ ഓഹരികൾ വാങ്ങിയവരും ഇനിയും ഇടിയാൻ കാത്തിരുന്നവരുമുണ്ട്. ഇടിവുകൾക്കുശേഷം നേട്ടത്തിന്റെ പാതയിലേക്ക് ഓഹരികൾ തിരിച്ചെത്തുമ്പോൾ മാത്രം വീണ്ടും വാങ്ങിത്തുടങ്ങുന്നവരുണ്ട്. വിശദമായ പഠനത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചെത്തിൽ ഓരോരുത്തർക്കും അവരവരുടെ മാർഗങ്ങൾ സ്വീകരിക്കാം. വൻ വീഴ്ചകളുടെ കാലങ്ങളിൽ ശ്രദ്ധിക്കാവുന്ന ചില പൊതുകാര്യങ്ങൾ ഇതാ....

(Representative image by triloks/istockphoto)

∙ ബോട്ടം ഫിഷിങ്

വമ്പൻ ഇടിവുകളുണ്ടാകുമ്പോൾ വില കുറയുന്ന ഓഹരികൾ വാങ്ങുന്ന രീതിയാണ് ബോട്ടം ഫിഷിങ്. ഗുണമേൻമയുള്ള ഓഹരികൾ ഇത്തരം വൻ ഇടിവുകളിൽ വാങ്ങാൻ ശ്രദ്ധിക്കണം. ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഓഹരികൾ ലഭിക്കാൻ ശ്രദ്ധയോടെ നോക്കിയിരിക്കണമെന്നു മാത്രം. പല വിലകളിൽ ഓർഡർ നൽകി, ആഴത്തിൽ ചൂണ്ടയിട്ട് കാത്തിരിക്കുന്നതുപോലെ നിക്ഷേപകർ കാത്തിരിക്കണം. തിരഞ്ഞെടുപ്പ് ഫലം പോലെ വമ്പൻ ചലനങ്ങൾ ഒരു ദിവസമുണ്ടാകുമ്പോൾ ബോട്ടം ഫിഷിങ് നിക്ഷേപകർക്കു വളരെയധികം ഗുണം ചെയ്യും. ഇപ്പോൾ സംഭവിക്കുന്ന ഇടിവും ബോട്ടം ഫിഷിങ്ങിന് അനുകൂലമാണ്.

(Representative image by fufunteg/istockphoto)
ADVERTISEMENT

∙ എസ്ഐപി മോഡൽ

ഒറ്റത്തവണ നിക്ഷേപിക്കുന്നതിനെക്കാൾ തവണകളായി നിക്ഷേപിക്കുന്ന എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ) തിരഞ്ഞെടുക്കാം. ഓഹരികളിൽ നടത്തുന്ന നിക്ഷേപവും എസ്ഐപി മോഡലാക്കാം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ‘കറക്ഷൻ സീസണി’ൽ ഏറ്റവും മികച്ച രീതികളിലൊന്നാണിത്. വില കുറയുന്ന ഓഹരികൾ കുറച്ച് എണ്ണം വീതം കൃത്യമായി വാങ്ങാം. മികച്ച ഫണ്ടമെന്റൽസുള്ള, ഗുണനിലവാരമുള്ള ഓഹരികളിലായിരിക്കണം നിക്ഷേപം.

∙ ക്ഷമ വേണം, കാത്തിരിക്കണം

വലിയ ഇടിവുകളിൽ ഒന്നും ചെയ്യാതെയിരിക്കുകയെന്നതും ചിലപ്പോൾ നേട്ടമാകും. ദീർഘകാല നിക്ഷേപമായി കണ്ട് ഇത്തരം ഇടിവുകളിൽ, കാര്യമായ ഇടപാടുകൾ നടത്താതിരിക്കാം. വമ്പൻ ഇടിവുകൾ പോർട്ട്ഫോളിയോയിൽ വരുത്തുന്ന നഷ്ടക്കണക്കുകളോ, ലാഭത്തിന്റെ കുറവോ ചിലപ്പോൾ ഓഹരി വിപണിയിലെ തുടക്കക്കാരായ നിക്ഷേപകർക്ക് മാനസിക സമ്മർദം ഉണ്ടാക്കിയേക്കാം. ഇത്തരം സാഹചര്യത്തിൽ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇത്തരക്കാർ ചെയ്യേണ്ടത്. 

(Representative image by rvimages/istockphoto)
ADVERTISEMENT

പോർട്ട്പോളിയോയിലെ നഷ്ടക്കണക്കുകളിലേക്കു നോക്കാതെ മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. ഓരോ നഷ്ടകാലവും കടന്ന് സൂചികകൾ വർധിതവീര്യത്തോടെ മുന്നേറിയ ചരിത്രം മാത്രമാണുള്ളത്. അതുകൊണ്ട് ഇടിവുകളെ മൈൻഡ് ചെയ്യാതിരിക്കുന്നതും ഒരു നല്ല സ്ട്രാറ്റജി തന്നെ. വിപണികളിൽ വലിയ ചലനങ്ങൾ നടക്കുമ്പോൾ ‘ട്രേഡർമാരായി’ കൈപൊള്ളാതെ ദീർഘകാല നിക്ഷേപകരായി സുഖമായിരിക്കുന്നവരുമുണ്ട്. ഇവർക്ക് ഭാവിയിൽ നേട്ടമുണ്ടാകാം.

∙ വെറൈറ്റി പിടിക്കാം

ഇത് നിക്ഷേപം തുടങ്ങുമ്പോൾ തന്നെ സ്വീകരിക്കേണ്ട തന്ത്രമാണ്. വ്യത്യസ്ത മേഖലകളിലെ ഓഹരികളിലേക്കു നിക്ഷേപം വ്യാപിപ്പിക്കാം. ഈ രീതി നഷ്ടത്തിന്റെ തോതു കുറയ്ക്കാൻ സഹായകമാണ്. ഇപ്പോഴത്തെ വലിയ ഇടിവിലും പിടിച്ചു നിൽക്കുന്ന ഒട്ടേറെ സെക്ടറുകളും ഓഹരികളുമുണ്ട്. ഹെൽത്ത് സെക്ടർ ഇതിനുദാഹരണമാണ്. വലിയ ഇടിവിലും ആരോഗ്യ മേഖലയിലുള്ള ഓഹരികൾക്ക് വലിയ നഷ്ടമുണ്ടായില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് ഹെൽത്ത് സെക്ടർ, ഫാർമ സെക്ടർ ഓഹരികൾ കുതിച്ചുയരുകയും ചെയ്തിരുന്നു. ഈ സെക്ടറിൽ വരുന്ന മികച്ച ഒരു ഓഹരിയെങ്കിലും പോർട്ട്ഫോളിയോയിൽ ഉറപ്പാക്കാം. 

(Representative image by santhosh_varghese/istockphoto)

രൂപയുടെ മൂല്യം ഇടിയുകയാണെങ്കിൽ അതിൽ നിന്ന് ഐടി കമ്പനികൾ പോലുള്ള സേവന കയറ്റുമതി വിഭാഗത്തിലെ ഓഹരികൾ നേട്ടമുണ്ടാക്കും. വൻ ഇടിവുകൾക്കുശേഷം തിരിച്ചുവരവിന്റെ സൂചന ആദ്യം നൽകുന്നത് ചിലപ്പോഴെങ്കിലും ലോഹക്കമ്പനികളുടെ (മെറ്റൽ) ഓഹരികളാണ്. ഒരു മികച്ച മെറ്റൽ ഓഹരി പോർട്ട്ഫോളിയോയിലുണ്ടെങ്കിൽ മുന്നോട്ടുപോകാനുള്ള പ്രതീക്ഷ ലഭിക്കും. പോർട്ട്ഫോളിയോ തിരഞ്ഞെടുക്കുമ്പോൾ ഭാവിയിലെ രാജ്യത്തിന്റെ വികസം, ഇനിയും വികസിക്കാൻ സാധ്യതയുള്ള മേഖലകൾ, ഏറ്റവും വേഗത്തിൽ വൈവിധ്യവൽക്കരണം നടപ്പാക്കുന്ന കമ്പനികൾ തുടങ്ങിയ ഘടകങ്ങൾ ശ്രദ്ധിക്കാം.

∙ പവർ ഓഫ് ‘ആവറേജിങ്’

വലിയ തിരുത്തലുകൾ ആവറേജിങ്ങിനുള്ള ഏറ്റവും മികച്ച അവസരമാണ്. കൈവശമുള്ള ഓഹരികളുടെ വില കുറയുമ്പോൾ വാങ്ങുന്നതുവഴി അവയുടെ ശരാശരി വില കുറയ്ക്കാം. ഇവയുടെ വില കൂടുമ്പോൾ ലാഭവും കൂടും. എന്നാൽ ആവറേജിങ് ചെയ്യുമ്പോൾ പ്രത്യേകം കരുതൽ വേണം. ഇടിവുകൾക്കു ശേഷം തിരികെക്കയറിത്തുടങ്ങുമ്പോൾ ആവറേജ് ചെയ്യുകയെന്നതാണ് ഒരു സ്ട്രാറ്റജി. വളരെ കുറച്ച് എണ്ണം മാത്രം വാങ്ങി ആവറേജ് ചെയ്യുകയുമാവാം. ചാർട്ടുകളുടെ സഹായത്തോടെ കൃത്യമായി അപഗ്രഥിച്ച് ആവറേജ് ചെയ്യാം. വീണ്ടും താഴേക്കാണ് പോക്കെങ്കിൽ ആവറേജ് ചെയ്യാതെയുമിരിക്കാം.

ഓഹരികൾ വാങ്ങുന്നതിനു മുൻപ് കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ കൃത്യമായി നോക്കി പഠിക്കുകയും വേണം. ചില കമ്പനികൾ മികച്ച പാദഫലം പ്രസിദ്ധീകരിക്കുകയും എന്നാൽ തൊട്ടടുത്ത ദിവസം വലിയ തോതിൽ ഇടിയുകയും ചെയ്തെന്നിരിക്കട്ടെ, വിപണിയുടെ പ്രതീക്ഷയ്ക്കൊപ്പം റിസൽട്ട് ഉയരാത്തതാകാം ചിലപ്പോൾ ഇടിവിന്റെ കാരണം. ഇത്തരം ഓഹരികളിൽ ആവറേജിങ് നടത്താവുന്നതാണ്.

∙ വിശ്വാസമാണ് എല്ലാം

ഇടിവുകളിൽ ഭയന്ന്, നഷ്ടത്തിൽ ഓഹരികൾ വിറ്റൊഴിവാക്കാതെ വിപണിയെ വിശ്വസിച്ച് മുന്നോട്ടുപോകുകയെന്നത് ഒരു മികച്ച സ്ട്രാറ്റജി തന്നെയാണ്. വലിയ ഇടിവുകൾ വളരെ വേഗത്തിൽ മറികടന്ന് മുന്നോട്ടുകുതിക്കുന്ന ചരിത്രമാണ് ഓഹരി വിപണിക്കുള്ളത്. ‘പാനിക് സെല്ലിങ്’ ഒരു പരിധി വരെ ഒഴിവാക്കുകയാണു വേണ്ടത്. വളരെ വേഗത്തിൽ എടുക്കുന്ന തീരുമാനത്തിന്റെ പേരിൽ ഇങ്ങനെ വിൽക്കുന്ന ഓഹരികൾ പിന്നീട് മികച്ച വിലയിൽ വാങ്ങാൻ കഴിഞ്ഞില്ലെന്നും വരാം. പക്ഷേ ഇടിവിന്റെ തുടക്കത്തിൽ വിൽക്കാൻ കഴിഞ്ഞ ട്രേഡർമാർക്ക് ആദായ വിലയിൽ കൂടുതൽ ഓഹരികൾ വാങ്ങി, കൂടുതൽ ലാഭമുണ്ടാക്കാനും കഴിയും. വിപണിയുടെ സ്വഭാവം പ്രവചിക്കാനാവാത്തതിനാൽ ആവേശത്തിന്റെ പുറത്തുള്ള വാങ്ങൽ– വിൽക്കലുകൾ ഒഴിവാക്കാം.

∙ ദീർഘകാല ലക്ഷ്യത്തിനായി

ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ ദീർഘകാല ലക്ഷ്യങ്ങൾക്കായുള്ള നിക്ഷേപമായി കരുതുകയാണ് ഏറ്റവും നല്ലത്. ക്ഷമയും സാമ്പത്തിക അച്ചടക്കവും സ്വത്ത് വർധിപ്പിക്കാനിടയാക്കും. ഓഹരി വിപണിയിൽ ഹ്രസ്വകാല മാറ്റങ്ങളോട് പ്രതികരിച്ച് നിക്ഷേപം പുനഃക്രമീകരിക്കുന്നത് പലപ്പോഴും ബുദ്ധിപരമായ തീരുമാനമാകില്ല. വിപണിയിലെ തിരുത്തലുകൾ നിക്ഷേപകനു കുറഞ്ഞ വിലയിൽ കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നതിനുള്ള നിക്ഷേപ അവസരം നൽകുന്നുണ്ട്. സാമ്പത്തിക വിദഗ്ധരുടെ നിർദേശം അനുസരിച്ച് നിക്ഷേപിക്കുകയാണെങ്കിൽ നഷ്ട സാധ്യത കുറയ്ക്കാനുമാകും.

∙ വന്നു തുടങ്ങി ശുഭസൂചനകൾ

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ഡോളറിന്റെ അതിവേഗ കുതിപ്പിന് ഇടയാക്കുന്നുണ്ട്. ഡോളർ ഇൻഡെക്സ് കുതിക്കുന്നതും ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിന് ആക്കം കൂട്ടിയിരുന്നു. താരതമ്യേന ചെറിയ വിലയിൽ ലഭ്യമാകുന്ന ചൈനീസ് ഓഹരികളിലേക്ക് വിദേശ നിക്ഷേപകർ കൂട്ടത്തോടെ പോയതും ഇന്ത്യൻ വിപണികളെ തളർത്തി. എന്നാൽ മാറ്റത്തിന്റെ സൂചനകൾ പല കോണുകളിൽ നിന്നും വന്നുതുടങ്ങിയിട്ടുണ്ട്. ആദ്യ സൂചന നൽകിയത് സിഎൽഎസ്എ എന്ന ആഗോള ബ്രോക്കിങ് സ്ഥാപനമാണ്. ചൈനയേക്കാൾ ആകർഷകമായ വിപണി ഇന്ത്യയിലേതാണെന്ന് അവർ പറഞ്ഞു കഴിഞ്ഞു. ചെറിയ വിലയ്ക്ക് ഇന്ത്യൻ ഓഹരികൾ വാങ്ങാമെന്നു സ്വപ്നം കാണുന്നത് നടക്കാത്ത സ്വപ്നമാണെന്നു കൂടി സ്ഥാപനം പറഞ്ഞിട്ടുണ്ട്.

ഗോൾഡ്മാൻ സാക്ക്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ വമ്പൻമാരുംചൈനീസ് ഓഹരി നിക്ഷേപം സൂക്ഷിച്ചുമാത്രമെന്ന നിലപാടുമായി പിന്നാലെ രംഗത്തെത്തി. ഓഹരികൾക്കു വില കുറവാണെങ്കിലും വളർച്ചയുടെ കാര്യത്തിൽ ഉറപ്പില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വൻതോതിൽ വിദേശനിക്ഷേപം തിരികെയെത്താനുള്ള വാതിലുകൾ തുറക്കുന്നതാണ് ഈ രാജ്യാന്തര സ്ഥാപനങ്ങളുടെ നിരീക്ഷണങ്ങൾ. മാത്രമല്ല, രാജ്യത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളും ഓഹരി വാങ്ങാൻ പണവുമായി കാത്തിരിക്കുന്നു. ഒപ്പം ഒട്ടേറെ, ചെറുകിട നിക്ഷേപകരും. നിരാശയ്ക്കല്ല, പ്രതീക്ഷയ്ക്കുള്ള വകയാണു കൂടുതൽ.

English Summary:

Stock Market Analysis: How to Navigate the Current Stock Market Decline: A Guide for Indian Investors