ഇന്ത്യയുടെ ആയുസ്സിന്റെ പുസ്തകം – വായിക്കാം ‘ഇന്ത്യാ ഫയൽ’
1950 മേയിലെ ഒരു സായാഹ്നത്തിൽ മുംബൈയിലെ കഫ് പരേഡിൽ ഒരു ബെഞ്ചിലിരുന്ന് സാഹിത്യകാരൻ മുൽക് രാജ് ആനന്ദും ഡോ.ബി.ആർ.അംബേദ്കറും ഭരണഘടനയെയും ലോകത്തെയും കുറിച്ചാണ് സംസാരിച്ചത്. ഭരണഘടനയെക്കുറിച്ചുള്ള മുൽക് രാജ് ആനന്ദിന്റെ ചോദ്യത്തിനു മറുപടിയായി അംബേദ്കർ പറഞ്ഞു: ‘‘നമ്മുടെ ഭരണഘടനയിൽ ഞങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത് മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശമാണ്... ’’. ഇപ്പോഴത്തെ ഇന്ത്യൻ ജനസംഖ്യയും 1950 മുതൽ നാളിതുവരെയുള്ള വാർഷിക മരണനിരക്കുംവച്ച് തിട്ടപ്പെടുത്തിയാൽ ഏതാണ്ട് 220 കോടിയിലേറെപ്പേരുടെ ജീവിതത്തെയാണ് നമ്മുടെ ഭരണഘടന ഇതുവരെ സ്വാധീനിച്ചിട്ടുള്ളത്. ഇനിയും എഴുതിത്തീരാത്ത പുസ്തകമാണത്. മാറ്റങ്ങൾ വരുത്തുന്നതിന് അതിൽത്തന്നെ വ്യവസ്ഥയുണ്ട്. ഭരണഘടനാസഭയിൽതന്നെ ആദ്യരൂപത്തിന് 2473 ഭേദഗതികൾ നിർദേശിക്കപ്പെട്ടു. കാലത്തിനൊത്തും രാഷ്്ട്രീയ കാലാവസ്ഥയനുസരിച്ചുമാണ് അതിൽ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെയുള്ള മാറ്റങ്ങളുണ്ടാവുന്നത്. അടിസ്ഥാന ആശയങ്ങൾ മാറ്റരുതെന്നാണ് സുപ്രീം കോടതിയുടെ തീർപ്പെങ്കിലും, അവ പലതും മാറ്റപ്പെടാം എന്ന ഭീഷണി

1950 മേയിലെ ഒരു സായാഹ്നത്തിൽ മുംബൈയിലെ കഫ് പരേഡിൽ ഒരു ബെഞ്ചിലിരുന്ന് സാഹിത്യകാരൻ മുൽക് രാജ് ആനന്ദും ഡോ.ബി.ആർ.അംബേദ്കറും ഭരണഘടനയെയും ലോകത്തെയും കുറിച്ചാണ് സംസാരിച്ചത്. ഭരണഘടനയെക്കുറിച്ചുള്ള മുൽക് രാജ് ആനന്ദിന്റെ ചോദ്യത്തിനു മറുപടിയായി അംബേദ്കർ പറഞ്ഞു: ‘‘നമ്മുടെ ഭരണഘടനയിൽ ഞങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത് മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശമാണ്... ’’.
ഇപ്പോഴത്തെ ഇന്ത്യൻ ജനസംഖ്യയും 1950 മുതൽ നാളിതുവരെയുള്ള വാർഷിക മരണനിരക്കുംവച്ച് തിട്ടപ്പെടുത്തിയാൽ ഏതാണ്ട് 220 കോടിയിലേറെപ്പേരുടെ ജീവിതത്തെയാണ് നമ്മുടെ ഭരണഘടന ഇതുവരെ സ്വാധീനിച്ചിട്ടുള്ളത്. ഇനിയും എഴുതിത്തീരാത്ത പുസ്തകമാണത്. മാറ്റങ്ങൾ വരുത്തുന്നതിന് അതിൽത്തന്നെ വ്യവസ്ഥയുണ്ട്. ഭരണഘടനാസഭയിൽതന്നെ ആദ്യരൂപത്തിന് 2473 ഭേദഗതികൾ നിർദേശിക്കപ്പെട്ടു. കാലത്തിനൊത്തും രാഷ്്ട്രീയ കാലാവസ്ഥയനുസരിച്ചുമാണ് അതിൽ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെയുള്ള മാറ്റങ്ങളുണ്ടാവുന്നത്. അടിസ്ഥാന ആശയങ്ങൾ മാറ്റരുതെന്നാണ് സുപ്രീം കോടതിയുടെ തീർപ്പെങ്കിലും, അവ പലതും മാറ്റപ്പെടാം എന്ന ഭീഷണി നിലവിലുണ്ടെന്നതു നിഷേധിക്കാനാവാത്ത വസ്തുതയാണ്.
രാജ്യങ്ങളുടെ എഴുതപ്പെട്ട ഭരണഘടനകൾക്ക് 17 വർഷമാണ് ശരാശരി ആയുസ്സ് പറയാറുള്ളത്. 235 വയസ്സുള്ള യുഎസ് ഭരണഘടനയും 75 തികയുന്ന ഇന്ത്യൻ ഭരണഘടനയുമാണ് അതിനു പ്രധാന അപവാദങ്ങൾ. ശ്രീലങ്കയുടെ ഭരണഘടന തയാറാക്കിയ ഐവർ ജെന്നിങ്സ്, നമ്മുടെ ഭരണഘടനയെ വിമർശിച്ചത് ‘ഏറെ നീണ്ടത്, ഏറെ കടുപ്പം, പദബഹുലം’എന്നാണ്. എന്നാൽ, അദ്ദേഹമുണ്ടാക്കിയ ശ്രീലങ്കൻ ഭരണഘടനയ്ക്ക് 14 വർഷമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അതെടുത്തു പറഞ്ഞ് ഫാലി എസ്.നരിമാൻ എഴുതി: ‘നല്ല വാക്കുകളുടെ രേഖ വിജയിക്കുമെന്ന് ഉറപ്പില്ല. ഭരണഘടനാവാദത്തിന്റെ ചൈതന്യമുള്ള ജനപ്രതിനിധികളാണ് അതിന്റെ ജീവൻ നിലനിർത്താനും പ്രവർത്തിപ്പിക്കാനും സഹായിക്കുന്നത്.’
നമ്മുടെ ഭരണഘടന വിജയിച്ചോ എന്നാണു ചോദ്യമെങ്കിൽ, അതിൽ സങ്കൽപിച്ച ഇന്ത്യ വലിയൊരളവുവരെ സങ്കൽപമായിത്തന്നെ തുടരുകയാണെങ്കിലും, രാഷ്ട്രമായി നമുക്കു നിലനിൽക്കാൻ സാധിച്ചതുതന്നെ ഭരണഘടനയുടെ വിജയമാണെന്നും പറയാം. പകർപ്പവകാശ നിയമപരമായി നോക്കുമ്പോൾ എഴുതപ്പെട്ടതൊക്കെയും സാഹിത്യകൃതികളാണ്. ആ അർഥത്തിൽ, ഭരണഘടനയും സാഹിത്യകൃതിയാണ്.
പുസ്തകങ്ങളുടെ കാര്യത്തിൽ, ‘ക്ലാസിക്’ എന്നതിന് ഇന്ത്യൻ സങ്കൽപങ്ങളെക്കാൾ പ്രചാരത്തിലുള്ളത് പാശ്ചാത്യ നിർവചനങ്ങളാണ്. അവയനുസരിച്ച്, എഴുതിയ കാലത്തെയും മറികടന്നുപോകുന്നത്, ഏറെ മനസ്സുകളെ സ്വാധീനിക്കുന്നത്, വായിക്കാൻ പലരും ആഗ്രഹിക്കുന്നതെങ്കിലും വായിച്ചിട്ടില്ലാത്തത് തുടങ്ങിയ വിശേഷണങ്ങളാണ് ക്ലാസിക്കുകൾക്കുള്ളത്. പ്രജകളെ പൗരരാക്കി മാറ്റിയതുൾപ്പെടെ എത്രയോ കോടി ജനത്തിന്റെ ജീവിതത്തെ അവരറിഞ്ഞോ അറിയാതെയോ നിർണായകമായി സ്വാധീനിച്ച ഇന്ത്യൻ ഭരണഘടനയെ നിലവിലെ രൂപത്തിൽ ക്ലാസിക് കൃതി എന്നു വിളിക്കാമോ?
പഴയ നിർവചനങ്ങളൊക്കെ നിൽക്കട്ടെ. പുതിയകാലത്ത് ഏറെ പ്രസിദ്ധമാണ് ഇറ്റാലിയൻ എഴുത്തുകാരൻ ഇറ്റാലോ കാൽവിനോ ക്ലാസിക് പുസ്തകങ്ങൾക്കു നൽകിയ 14 നിർവചനങ്ങൾ. അവയിൽ ചിലതെടുത്തു നമ്മുടെ ഭരണഘടനയുമായി ചേർത്തുവയ്ക്കാം:
∙ ‘ആവർത്തിച്ചുള്ള ഓരോ വായനയിലും, ആദ്യവായനയിലേതുപോലെയുള്ള കണ്ടെത്തലിന്റെ അനുഭവം നൽകുന്നത്’: നമ്മുടെ ഭരണഘടനയെ സംബന്ധിച്ച് ഇത് എത്രയോ ശരി! പ്രത്യേകിച്ചും, നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ഭാഗം. ഭരണഘടനാക്കോടതികളാണ് മൗലികാവകാശങ്ങളുടെ ഭാഗത്തെ വ്യാഖ്യാനിച്ചു വളർത്തുന്നത്. സ്വകാര്യത മാത്രമല്ല, സ്വസ്ഥമായ ഉറക്കംപോലും മൗലികാവകാശമാണെന്നും സ്ത്രീയും പുരുഷനുമെന്നപോലെ തുല്യതയുള്ള വിഭാഗമാണ് ട്രാൻസ്ജെൻഡറുകളെന്നുംവരെ കോടതികൾ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ, ഭരണകൂടങ്ങൾ മൗലികാവകാശങ്ങളുടേതായൊരു ഭാഗം ഭരണഘടനയിൽ കണ്ടഭാവം പലപ്പോഴും നടിക്കാറുപോലുമില്ലെന്നതു വസ്തുതയാണ്.
∙ ‘വായനക്കാരോടുള്ള സംസാരം ഒരുകാലത്തും അവസാനിപ്പിക്കാത്തവയാണ് ക്ലാസിക്കുകൾ’: രാഷ്ട്രമൂല്യങ്ങളെ നിരന്തരം ഓർമപ്പെടുത്തുന്ന സംസാരമാണ് ഭരണഘടനയുടേത്. എത്ര ഓർമിപ്പിച്ചാലും പലരുമത് മറക്കുകയോ മറന്നുപോയെന്ന മട്ടിൽ പെരുമാറുകയോ ചെയ്യുക സാധാരണം. അങ്ങനെ ഭരണകൂടങ്ങൾ ചെയ്യുമ്പോൾ അതിനെ കോടതികൾ ‘ഭരണഘടനാവിരുദ്ധം’ എന്നാണു വിളിക്കാറുള്ളത്. ഭരണകൂടങ്ങൾക്കു സംഭവിക്കുന്ന മറവികളെ കേസുകളാക്കി കോടതികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നവരെയും ഭരണഘടനയുടെ ജീവൻ സംരക്ഷിക്കുന്നവരെന്നു വിളിക്കാം.
∙ ‘കേട്ടറിഞ്ഞതാണ് ക്ലാസിക്കിലുള്ളതെന്നു നമുക്കു തോന്നും തോറും തനിമയുള്ളതും അപ്രതീക്ഷിതവും പുതുമയുള്ളതുമായ കാര്യങ്ങൾ വായനയിലൂടെ കണ്ടെത്താനാവും’: ഭരണഘടനയിൽ എന്തൊക്കെയുണ്ടെന്നത് ഏറെപ്പേർക്കും കേട്ടറിവാണ്. വായിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽത്തന്നെ, ഭാഷയുടെ കടുപ്പവും വാചകങ്ങളുടെ വളച്ചുകെട്ടും പലർക്കും തടസ്സമാവാം. അങ്ങനെയെങ്കിൽ, ഭരണഘടനയുടെ വ്യാഖ്യാനങ്ങളെങ്കിലും വായിക്കുന്നതു നല്ലതാണ്. പുസ്തകത്തിൽ പറയുന്ന സങ്കൽപങ്ങളും വാസ്തവത്തിൽ സംഭവിക്കുന്നതും തമ്മിലുള്ള വ്യത്യാസമെങ്കിലും മനസ്സിലാക്കാൻ അതു സഹായിക്കും.
∙ ‘നമുക്ക് അകൽച്ച പാലിക്കാൻ പറ്റാത്തതാണ് ക്ലാസിക്. അതുമായി ബന്ധപ്പെടുത്തിയോ എതിരെയോ സ്വയം നിർവചിക്കാൻ സഹായിക്കുന്നത്’: ഭരണഘടനയില്ലാതെ നമുക്കു പൗരജീവിതമില്ല, തുല്യതയില്ല, ജീവിതാവകാശവുമില്ല. അവ ഉറപ്പുനൽകി അതു നമ്മെ സംരക്ഷിക്കുക മാത്രമല്ല, കൈപിടിച്ചു മുന്നോട്ടുകൊണ്ടുപോകുകയുമാണ്. ഭരണഘടനയെ വെല്ലുവിളിക്കണമെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽത്തന്നെ അതിലുള്ളതെന്തെന്ന് അറിഞ്ഞിരിക്കണം.
∙‘പ്രപഞ്ചത്തെയാകെ പ്രതിനിധാനം ചെയ്യുന്ന പുസ്തകമാണത്. പുരാതന രക്ഷാകവചങ്ങൾക്ക് ഒപ്പംനിൽക്കുന്നത്’: നമ്മുടെ രാഷ്ട്രപ്രപഞ്ചത്തെയാകെ പ്രതിനിധാനം ചെയ്യുന്നതാണ് ഭരണഘടന. അതിലെ ഓരോരുത്തരുടെയും സമൂഹജീവിതത്തിന്റെ രക്ഷാകവചവും. ഭരണഘടനയാലുള്ള സംരക്ഷണത്തിലൂടെ മാത്രം മൂന്നോട്ടുനീങ്ങാനും മനുഷ്യരായി പരിഗണിക്കപ്പെടാനും നിലനിൽക്കാനും സാധിച്ചവർക്കാവും രക്ഷാകവചത്തിന്റെ അർഥം നന്നായി മനസ്സിലായിട്ടുണ്ടാവുക. വനങ്ങളും കായലുകളും നദികളും വന്യജീവികളുമുൾപ്പെടെയുള്ള പരിസ്ഥിതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതും എല്ലാ ജീവജാലങ്ങളോടും അനുകമ്പയോടെ പെരുമാറേണ്ടതും പൗരരുടെ മൗലിക കടമയാണെന്നു പറയുന്നതിലൂടെ, അക്ഷരാർഥത്തിലും നമ്മുടെ ഭരണഘടന പ്രപഞ്ചത്തിനാകെ സംരക്ഷണകവചമൊരുക്കാൻ ശ്രമിക്കുന്നുവെന്നു പറയാം.
∙ ‘വർത്തമാനകാലത്തിന്റെ ബഹളങ്ങളെ പിന്നിലേക്ക് ഒരു മൂളലായി തരംതാഴ്ത്തുന്നതാണ് ക്ലാസിക്...’: ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് ആ വിശ്വാസത്തിൽ തുടരാൻ ധൈര്യം നൽകുന്ന നിർവചനമാണത്. അടിയന്തരാവസ്ഥയുടെ കാലത്തെ അതിജീവിക്കാനുൾപ്പെടെ ഭരണഘടന സഹായിച്ചത് ഓർക്കാം. ഭരണഘടന തയാറാക്കിയവർ അവരുടെ കാലത്തെ മാത്രമല്ല, പിന്നീടുയരാവുന്ന ഭീഷണികളും മുൻകൂട്ടി കണ്ടിരുന്നു. 1949 നവംബർ 25ന്, ഭരണഘടനാസഭയിലെ തന്റെ അവസാനപ്രസംഗത്തിൽ ഡോ.അംബേദ്കർ ഈ ഭീഷണികൾ പലതും അക്കമിട്ടു പറഞ്ഞു. ‘രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ വിശ്വാസപ്രമാണങ്ങളെ രാജ്യത്തിന് അതീതമായി സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം അവതാളത്തിലാകാനും എന്നേക്കും നഷ്ടപ്പെടാനുമാണ് സാധ്യത’യെന്നും അന്നദ്ദേഹം മുന്നറിയിപ്പും നൽകി.
അപ്പോൾ, പല നിർവചനങ്ങളാൽ ക്ലാസിക് എന്ന വിശേഷണം അർഹിക്കുന്നതാണ് ഇന്ത്യയുടെ ആയുസ്സിന്റെ മന്ത്രങ്ങളുടെ പുസ്തകം. അതിനാൽ നയിക്കപ്പെടുന്നുവെന്ന് അഭിമാനിക്കാവുന്ന ജനത അതിലെ സങ്കൽപങ്ങളുടെ എത്ര അടുത്ത് എത്തിയെന്നത് 75–ാം വർഷത്തിൽ നല്ലൊരു ചോദ്യമാണ്. വഴിമുടക്കുന്നതും വൈകിപ്പിക്കുന്നതുമായ മനോഭാവങ്ങൾ എന്തൊക്കെ, അവയ്ക്കെതിരെ എത്രത്തോളം ജാഗ്രതയുണ്ട്, ഭരണഘടന ഉയർത്തിപ്പിടിച്ചാൽ മാത്രം അതിന്റെ സംരക്ഷണവും മാർഗതടസ്സങ്ങൾ നീക്കലുമാവുമോ തുടങ്ങിയ ഉപചോദ്യങ്ങളുമാവാം.