‘ഒന്നും ഒന്നും എത്രയാണെടാ?’. ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു. ഉത്തരം പറയുന്നതിനു മുമ്പ് മജീദ് ആലോചിച്ചു. രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു; ‘ഉമ്മിണി വലിയ ഒന്ന്’. ചിന്തയ്ക്കു വഴിനൽകുന്ന ഈ വരികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്തമായ ലഘുനോവലിൽനിന്ന്. ഇനി നമുക്കു മറ്റൊന്നു നോക്കാം. അന്ധപംഗുന്യായം. അന്ധനും തീരെ നടക്കാനാവാത്ത മുടന്തനും (പംഗു) യാത്ര ചെയ്യേണ്ട അത്യാവശ്യമുണ്ടെന്നിരിക്കട്ടെ. ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇരുവർക്കും കഴിവില്ല. പക്ഷേ അവർ ഒത്തുചേർന്നാലോ? അന്ധനു മുടന്തനെ തോളിലേറ്റാം. മുടന്തൻ അന്ധന് വഴി പറഞ്ഞുകൊടുത്താൽ രണ്ടുപേരും ലക്ഷ്യസ്ഥാനത്ത് പ്രയാസമില്ലാതെയെത്തും. സഹകരണംവഴി ഇരുവർക്കും നേട്ടം. പരസ്പരസഹകരണത്തിന്റെ മഹത്ത്വം കുറിക്കുന്ന ന്യായമാണ് പഴയ അന്ധപംഗുന്യായം. ഇത്തരത്തിൽ സംഘംചേരുമ്പോഴുണ്ടാകുന്ന ഉയർന്ന പ്രവർത്തനശേഷിയാണ് സംഘോർജ്ജം അഥവാ സിനെർജി (synergy). ഒന്നും ഒന്നും ചേർന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒന്നും ഒന്നും എത്രയാണെടാ?’. ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു. ഉത്തരം പറയുന്നതിനു മുമ്പ് മജീദ് ആലോചിച്ചു. രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു; ‘ഉമ്മിണി വലിയ ഒന്ന്’. ചിന്തയ്ക്കു വഴിനൽകുന്ന ഈ വരികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്തമായ ലഘുനോവലിൽനിന്ന്.

ഇനി നമുക്കു മറ്റൊന്നു നോക്കാം. അന്ധപംഗുന്യായം. അന്ധനും തീരെ നടക്കാനാവാത്ത മുടന്തനും (പംഗു) യാത്ര ചെയ്യേണ്ട അത്യാവശ്യമുണ്ടെന്നിരിക്കട്ടെ. ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇരുവർക്കും കഴിവില്ല. പക്ഷേ അവർ ഒത്തുചേർന്നാലോ? അന്ധനു മുടന്തനെ തോളിലേറ്റാം. മുടന്തൻ അന്ധന് വഴി പറഞ്ഞുകൊടുത്താൽ രണ്ടുപേരും ലക്ഷ്യസ്ഥാനത്ത് പ്രയാസമില്ലാതെയെത്തും. സഹകരണംവഴി ഇരുവർക്കും നേട്ടം. പരസ്പരസഹകരണത്തിന്റെ മഹത്ത്വം കുറിക്കുന്ന ന്യായമാണ് പഴയ അന്ധപംഗുന്യായം. ഇത്തരത്തിൽ സംഘംചേരുമ്പോഴുണ്ടാകുന്ന ഉയർന്ന പ്രവർത്തനശേഷിയാണ് സംഘോർജ്ജം അഥവാ സിനെർജി (synergy). ഒന്നും ഒന്നും ചേർന്നാൽ ഇവിടെ രണ്ടല്ല, അതിലേറെയാകും. അഞ്ച് ഒന്നുകൾ ചേർന്നാൽ അഞ്ചിലേറെയുമാകും.

ഒത്തുകൂടുന്നതു തുടക്കം, ഒരുമിച്ചു തുടരുന്നത് പുരോഗതി, ഒരുമിച്ചു പ്രവർത്തിക്കുന്നതു വിജയം’. ഒരിക്കൽ ഒത്തുചേർന്നെങ്കിലും, ‘ഞാൻ വലിയവൻ’ എന്ന് ആരും ചിന്തിക്കാതിരുന്നാലേ സഹകരണം നിലനിൽക്കൂ. സംഘത്തിന്റെ കെട്ടുറപ്പിനു വിട്ടുവീഴ്ച കൂടിയേ തീരൂ.

ADVERTISEMENT

ഈ തത്ത്വം പല ബിസിനസുകളിലും പ്രയോഗിച്ചുവരുന്നുണ്ട്. ഒരു സ്ഥാപനത്തിന് ഉദ്പാദനത്തില്‍ പ്രാവീണ്യവും വിപണനത്തിൽ ദൗർബല്യവും ആണെന്നിരിക്കട്ടെ. മറ്റൊന്നിനു വിപണനത്തിൽ പ്രാവീണ്യവും ഉദ്പാദനത്തില്‍ ദൗർബല്യവും ആണെന്നും കരുതുക. ഇവ തമ്മിൽ സഹകരണക്കരാർ ഒപ്പിടുന്നതോടെ രണ്ടു കമ്പനികളുടെയും പ്രാവീണ്യം മെച്ചപ്പെടുന്നു. ഈ പാർട്ണർഷിപ്പുവഴി ഓരോ കമ്പനിക്കും അതിന്റെ ദൗർബല്യം പരിഹരിക്കുന്നതിലുള്ള ക്ലേശം ഒഴിവാക്കാൻ കഴിയുന്നു. ഒറ്റയ്ക്കു ചെയ്യാൻ കഴിയാത്തതു കൂട്ടായി ചെയ്യുക എന്ന സഹകരണമന്ത്രം.ചെലവു കുറയ്ക്കുക, കാര്യക്ഷമത ഉയർത്തുക എന്നിങ്ങനെ ഒരു വെടിക്കു രണ്ടു പക്ഷി.

(Representative image by PeopleImages / istock)

നാമിപ്പറഞ്ഞതെല്ലാം വ്യത്യസ്തമേഖലകളിലെ പ്രാവീണ്യം കൂട്ടിക്കലർത്തി പ്രകടനം മെച്ചപ്പെടുത്തുന്നതാണ്. ഒരേ മേഖലയിലെ സാമർഥ്യങ്ങൾ കൂട്ടിയിണക്കിയും കാര്യക്ഷമത ഉയർത്താവുന്ന സാഹചര്യങ്ങളുമുണ്ട്. അടിസ്ഥാനപരമായി ഇതു സഹകരണത്തിന്റെ പ്രയോഗമാണ്. ഏതു സ്ഥാപനത്തിന്റെയും കാര്യക്ഷമത മെച്ചമാകണമെങ്കിൽ അതിലെ വ്യത്യസ്തഘടകങ്ങൾ തമ്മിൽ സഹകരിച്ചേ മതിയാകൂ. മാനേജ്മെന്റ് വിദ്യാർഥികൾ ‘ക്വാളിറ്റി സർക്കിൾ’ എന്ന സമ്പ്രദായത്തെക്കുറിച്ചു പറയും. ഒരു രംഗത്തു പ്രവർത്തിക്കുന്ന പലരും കൂടിച്ചേർന്ന് ഓരോരുത്തരും ജോലിയിൽ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുക, കൂട്ടായ ചർച്ചയിലൂടെ അവയ്ക്കു പരിഹാരം കണ്ടെത്തി നടപ്പാക്കുക എന്നതാണ് ഈ സമ്പ്രദായത്തിന്റെ രീതി. ഇതു സഹകരണംവഴി മികവിലേക്കുള്ള പ്രയാണമാണ്. ‘ഞാൻ ഏറ്റവും സമർഥൻ, എന്റെ രീതി കുറ്റമറ്റത്, അതിൽ മാറ്റം വരുത്താൻ നിങ്ങളാര്?’ എന്ന് അഹന്തയോെട ചിന്തിക്കുന്നവരുടെ ഗുണനിലവാരം ഉയരുക എളുപ്പമല്ല. ആ മനോഭാവം ഉപേക്ഷിച്ച് മെച്ചപ്പെടാനുള്ള നിർദേശങ്ങൾ സ്വാംശീകരിക്കുന്നതാണ് വിവേകത്തിന്റെ വഴി. 

ADVERTISEMENT

ഇനി ഭൂട്ടാനിൽ പ്രചാരമുള്ള ‘നാലു സുഹൃത്തുക്കൾ’ എന്ന കുട്ടിക്കഥ കേൾക്കുക. ആന, കുരങ്ങ്, മയിൽ, മുയൽ എന്നിവരാണ് കഥാപാത്രങ്ങൾ. ഇവർ സുഹൃത്തുക്കളായിരുന്നില്ല. ഒരു മരത്തിലുള്ള പഴങ്ങൾ നാൽവരും തിന്നുമായിരുന്നെങ്കിലും, ആ മരത്തിന്റെ ഉടമാവകാശം അവകാശപ്പെട്ടു ഓരോരുത്തരും കലഹിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരാൾ വന്ന് നാലു പേരെയും തോൽപ്പിച്ച് മരം കൈയടക്കി. ഈ വിഷമം മറികടക്കാനുള്ള വഴി നാൽവരും ആലോചിച്ചു. അവർ സഹകരിക്കാനുറച്ചു. കൂട്ടുകാരായി. പുതിയ മരം വളർത്തിയെടുക്കാമെന്നു തീരുമാനിച്ചു. മയിൽ വിത്തിട്ടു, മുയൽ വെള്ളമൊഴിച്ചു. കുരങ്ങു വളം ചേർത്തു. ആന രക്ഷകനായി കാവൽനിന്നു. വിത്തു മുളച്ചു. വളർന്ന് വലിയ മരമായി പഴങ്ങളെല്ലാം ഉയരത്തിൽ. ആർക്കും എത്തുകയില്ല. ആനയുടെ പുറത്തു കുരങ്ങു കയറിനിന്നു. അതിനു മുകളിൽ മുയലും മയിലും കയറി. പഴങ്ങൾ പറിച്ച് നാലു പേരും ഇഷ്ടംപോലെ തിന്നു. കുഞ്ഞുങ്ങളെ രസിപ്പിച്ച് സഹകരണത്തിലേക്കു നയിക്കാനുതകുന്ന കഥ.

(Representative image by Nikada / istock)

സമാനതാൽപര്യമുള്ളവരുടെ സഹകരണം വിജയത്തിലേക്കു നയിക്കും. മോ‌ട്ടർ വ്യവസായത്തിന്റെ തലതൊട്ടപ്പനായ ഹെൻറി ഫോർഡ് പറഞ്ഞു, ‘ഒത്തുകൂടുന്നതു തുടക്കം, ഒരുമിച്ചു തുടരുന്നത് പുരോഗതി, ഒരുമിച്ചു പ്രവർത്തിക്കുന്നതു വിജയം’. ഒരിക്കൽ ഒത്തുചേർന്നെങ്കിലും, ‘ഞാൻ വലിയവൻ’ എന്ന് ആരും ചിന്തിക്കാതിരുന്നാലേ സഹകരണം നിലനിൽക്കൂ. സംഘത്തിന്റെ കെട്ടുറപ്പിനു വിട്ടുവീഴ്ച കൂടിയേ തീരൂ. ‘തനിയെ പ്രവർത്തിച്ചു വളർന്നു വലുതായവനാണു ഞാൻ’ എന്നു ചിലരെങ്കിലും വിചാരിക്കാറുണ്ട്. പക്ഷേ ഏതെങ്കിലും തരത്തിൽ അന്യരുടെ സഹായം ലഭിക്കാതെ വളരുന്ന ഒറ്റമരം ഇല്ലെന്നതാണു വാസ്തവം.

ADVERTISEMENT

‘ഒറ്റയ്ക്കു ചെയ്യാവുന്നതു തീരെക്കുറച്ച്, ഒരുമിച്ചു ചെയ്യാവുന്നതു വളരെയേറെ’ എന്ന് ഹെലൻ കെല്ലർ. ടഗോർ കാവ്യാത്മകമായി പറഞ്ഞു, ‘ഐക്യത്തിന്റെ പ്രാധാന്യം നിത്യവിസ്മയമാണ്’. ‘ഒന്നിച്ചാൽ നിലനിൽക്കും, ഭിന്നിച്ചാൽ തകരും’ എന്ന് ഇംഗ്ലിഷ്മൊഴി. ഐക്യത്തിൽ ശക്തിയുണ്ടെന്ന് ഈസോപ്പ്. ടീംവർക്കിനു പകരമില്ല. സാധാരക്കാർക്ക് അസാധാരണനേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഇന്ധനമാണ് ടീംവർക് എന്ന് ഉരുക്കുവ്യവസായത്തിലെ അതികായനായിരുന്ന ആൻഡ്രൂ കാർണഗി. വിജയം മറ്റുള്ളവർകാരണമെന്നു ചിന്തിക്കാനായാൽ യുദ്ധം പാതി ജയിച്ചു. തെറ്റുവന്നുപോയാൽ അതേൽക്കാൻ മടിക്കുകയും വേണ്ട. അന്യരെ പഴി ചാരുന്നവർ സംഘം തകർക്കും. അതിനു പോകാതിരിക്കാം. പൊതുലക്ഷ്യം എപ്പോഴും മനസ്സിൽ വയ്ക്കുകയും വേണം.

‘ഒത്തുചേർന്നു നിന്നിടാം, ഒരേ മനസ്സിൽ നീങ്ങിടാം,
ഒരേ സ്വരത്തിൽ ഒരുമയോടെ, ഇന്ത്യനെന്നു ചൊല്ലിടാം’
എന്ന സിനിമാഗാനത്തിലെ സന്ദേശവും സഹകരണത്തിന്റെ ശക്തി തന്നെ.

English Summary:

The Power of Nothing: How Cooperation Fuels Success