‘ഞങ്ങൾ ഇട്ടേച്ചു പോയാൽ ഈ മക്കൾക്ക് ആരുണ്ട്?’ ബജറ്റിൽ 60 കോടി ‘പറ്റിച്ച്’ സർക്കാർ; അധ്യാപിക ജീവിക്കാന് റേഷൻ കടയിലും
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?

∙ ഞങ്ങളിട്ടേച്ചു പോയാൽ ഈ മക്കൾക്ക് ആരുണ്ട്?
‘‘ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും? –കോഴിക്കോട് കൊളത്തറ ഇന്റലക്ച്വൽ ഡിസേബിൾഡ് സ്പെഷൽ സ്കൂളിലെ അധ്യാപിക റംല ചോദിക്കുന്നു.
‘‘എന്റെ മൂന്നു മക്കളെ പഠിപ്പിക്കണം, രോഗിയായ ഉമ്മയ്ക്കു ചികിത്സ ഉറപ്പാക്കണം, വീടു വയ്ക്കണം, ഒരുപാടു കാര്യങ്ങളുണ്ട്. വീട്ടിലെ പ്രതിസന്ധിയെക്കുറിച്ചു പറയുമ്പോൾ മാനേജ്മെന്റ് ഇടയ്ക്ക് സാധ്യമായ തുക നൽകി സഹായിക്കും. വിരമിക്കുമ്പോൾ കൊണ്ടുപോകാൻ ഈ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓർമകൾ മാത്രമാവും നീക്കിയിരിപ്പ്. ’’ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകളിലെ അധ്യാപകരുടെ സ്ഥിതിയാണിത്. വിരമിക്കൽ ആനുകൂല്യം പോലുമില്ല, എന്നിട്ടും തികഞ്ഞ കരുണയോടും സഹാനുഭൂതിയോടും കൂടെ ഇവർ ജോലിക്കെത്തുന്നു. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ.
∙ 6000 ജീവനക്കാർ
സംസ്ഥാനത്താകെ 314 സ്പെഷൽ സ്കൂളുകളിലായി ആറായിരത്തോളം ജീവനക്കാരാണുള്ളത്. ബജറ്റിൽ നിശ്ചിതതുക നീക്കിവയ്ക്കുകയും പിന്നീടു സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ച് തുക നൽകുകയുമാണു പതിവ്. 2024–25ൽ 60 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും വിതരണം ചെയ്തിട്ടില്ല. സ്കൂളുകളിൽനിന്ന് അപേക്ഷയും ക്ഷണിച്ചിട്ടില്ല. 8 കുട്ടികൾക്ക് ഒരു അധ്യാപിക, 15 കുട്ടികൾക്ക് ഒരു ആയ എന്നതാണ് സർക്കാർ അനുപാതം. 20 കുട്ടികളുണ്ടെങ്കിൽ 2 അധ്യാപകർക്കും ഒരു ആയയ്ക്കും ശമ്പളം കിട്ടും. എല്ലാം ചേർത്ത് 10 മാസത്തേക്ക് 5 ലക്ഷം രൂപയോളമാണ് ധനസഹായം ലഭിക്കുക. ഈ അനുപാതത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു മാനേജ്മെന്റുകൾ പറയുന്നു.
അതുകൊണ്ടുതന്നെ സർക്കാർ കണക്കിനെക്കാൾ അധികം അധ്യാപകർ മിക്ക സ്കൂളുകളിലുമുണ്ട്. കുട്ടികളെ എത്തിക്കുന്ന വാഹന ഡ്രൈവർമാർക്കു ശമ്പളം കൊടുക്കണം, പ്യൂൺ, ശുചീകരണ ജീവനക്കാർ, ക്ലാർക്ക് തുടങ്ങിയവരും വേണം. സർക്കാർ നൽകുന്ന ഗ്രാന്റ് ഇവരെല്ലാം ചേർന്നു വീതം വച്ചെടുക്കുമ്പോൾ തുച്ഛമായ തുക മാത്രമാണു കിട്ടുക. ഇതൊരു സഹായമായി കണ്ടാൽ മതിയെന്നും ബാക്കി തുക സ്കൂൾ മാനേജ്മെന്റുകൾ കണ്ടെത്തട്ടെ എന്നുമാണ് സർക്കാർ നിലപാട്. അവധിക്കാലത്തു 2 മാസം ശമ്പളവുമില്ല. കഴിഞ്ഞ അക്കാദമിക് വർഷം മാത്രം 43 സ്കൂളുകൾ പൂട്ടി. ഈ വർഷത്തെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ.
∙ സാക്ഷരതവിട്ട് ‘സുരക്ഷ’ തേടിയ പ്രേരക്.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിൽ സാക്ഷരതാ പ്രേരക് ആയിരുന്നു സുശാന്ത് ബാബു. തുച്ഛശമ്പളം, അതും കുടിശിക. കടുത്ത ജോലിഭാരം കൂടിയായതോടെ ജോലി ഉപേക്ഷിച്ചു. കുടുംബം പോറ്റാൻ ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്യുന്നു. പ്രേരക്മാർക്ക് 12000 രൂപയും നോഡൽ പ്രേരക്മാർക്ക് 15000 രൂപയുമാണ് പ്രതിഫലം. ഇതിൽ 40% സാക്ഷരതാ മിഷനും 60 % അതതു തദ്ദേശ സ്ഥാപനവും നൽകണം. തദ്ദേശ സ്ഥാപനം നൽകുന്ന 7500 രൂപ മാത്രമാണ് കിട്ടുന്നത്. സാക്ഷരതാ മിഷന്റെ വിഹിതം മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. മന്ത്രിക്കും സാക്ഷരതാ മിഷനും പലതവണ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. സാക്ഷരതാ പ്രേരക്മാരുടെ സേവനം വീണ്ടും തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലാക്കിയതു കഴിഞ്ഞവർഷമാണ്. മുൻപു സാക്ഷരതാ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതിയായിരുന്നു. ഇപ്പോൾ ഫ്രണ്ട് ഓഫിസ് ജോലി മുതൽ മാലിന്യസംസ്കരണം വരെ നടത്തണം. ദിവസം 400 രൂപയിൽ താഴെ വേതനം കിട്ടുന്ന ഇവരെ 19 ഇനം ജോലികളാണ് ഏൽപിച്ചിരിക്കുന്നത്.
∙ ദീപടീച്ചറെ ‘പാഠം പഠിപ്പിച്ച്’ റേഷൻ കട
എംഎ മലയാളം, ബിഎഡ് ബിരുദധാരിയായ ദീപ മൂന്നു വർഷം മുൻപുവരെ ഹയർ സെക്കൻഡറി മലയാളം താൽക്കാലിക അധ്യാപികയായിരുന്നു. കവിത പഠിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ദീപ ഇപ്പോൾ കൊയിലാണ്ടി താലൂക്കിലെ പാറക്കടവിൽ റേഷൻ കട നടത്തുകയാണ്. ഗെസ്റ്റ് ലക്ചററായി ഒരു വർഷത്തോളം ജോലി ചെയ്തെങ്കിലും 70,000 രൂപ കുടിശികയാവുകയും സ്ഥിരംജോലിയെന്ന സ്വപ്നം അവസാനിക്കുകയും ചെയ്തതോടെയാണ് കോഴിക്കോട് കുറ്റ്യാടി പാലേരി കുഞ്ഞിപ്പറമ്പിൽ സി.കെ.ദീപ അധ്യാപകജോലി ഉപേക്ഷിച്ചത്. റേഷൻ കട നടത്തിപ്പ് ഏറ്റെടുക്കുമ്പോൾ മാസം തോറും 18000 രൂപ വരുമാനം, ഭിന്നശേഷിക്കാരിയായ മകളെ ആഴ്ചയിൽ 6 ദിവസം ഫിസിയോ തെറപ്പിക്കു കൊണ്ടുപോകാനുള്ള സൗകര്യം, ഇടിഞ്ഞു പൊളിഞ്ഞ വീട് നന്നാക്കൽ ഇതൊക്കെയായിരുന്നു ദീപയുടെ പ്രതീക്ഷകൾ.
എന്നാൽ, ഇപ്പോൾ ദീപയുടെ ജീവിതം ഇങ്ങനെയാണ്.
2 മാസത്തെ കമ്മിഷൻ കിട്ടിയിട്ടില്ല. ഓണം അലവൻസായി പ്രഖ്യാപിച്ച 1000 രൂപയും കിട്ടിയില്ല. കട നടത്തിക്കൊണ്ടുപോകാൻ പ്രതിമാസം 10000 രൂപയെങ്കിലും കടം വാങ്ങേണ്ട അവസ്ഥ. റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്ന രണ്ടു കടമുറികൾക്കായി മാസം 5000 രൂപ വാടക കൊടുക്കണം. ഇതു നാലു മാസമായി കുടിശികയാണ്. 700 രൂപയോളം വൈദ്യുതി ബിൽ. ഓരോ മാസവും ആട്ടയുടെ വിലയായി 3000 രൂപ ഭക്ഷ്യവകുപ്പിനു മുൻകൂറായി കൊടുക്കണം. എങ്കിലേ ആട്ടയ്ക്കൊപ്പം അരിയും ഗോതമ്പും കടയിലെത്തൂ. എടുത്തുകൊടുക്കാൻ ആരെയെങ്കിലും നിർത്തിയാൽ കൂലി കൊടുക്കണം. അതുകൊണ്ട് അരിയും സാധനങ്ങളും തൂക്കിക്കൊടുക്കുന്നതു ദീപ തന്നെ.
കുഞ്ഞിന്റെ ചികിത്സ ഏറക്കുറെ നിലച്ചു. ദിവസവും 250 രൂപ ഓട്ടോ ചാർജും ഫിസിയോ തെറപ്പി ചാർജും അടക്കം 500 രൂപ വേണം. തൊട്ടടുത്ത പിഎച്ച്സിയിലെ സൗജന്യ ഫിസിയോതെറപ്പി മാത്രമാണ് ഇപ്പോൾ ആശ്രയം. അതിനും ഓട്ടോക്കൂലി കടം വാങ്ങണം. ഇതിനിടെ, വീടിന്റെ മേൽക്കൂര കനത്ത കാറ്റിൽ തകർന്നു. പുതുക്കിപ്പണിയാൻ മാർഗമില്ലാത്തതിനാൽ ടാർപോളിൻകൊണ്ട് മൂടിയിരിക്കുകയാണ്. ഫാബ്രിക്കേഷൻ തൊഴിലാളിയായ ഭർത്താവിന്റെ തുച്ഛവരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. റേഷൻ കട നടത്തി ജീവിക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെ വീണ്ടും പിഎസ്‌സി പരീക്ഷയെഴുതി കാത്തിരിക്കുകയാണ് ദീപ.
സംസ്ഥാനത്തെ മിക്ക റേഷൻ വ്യാപാരികളുടെയും അവസ്ഥ ഇതാണ്. 45 ക്വിന്റൽ അരി കൈകാര്യം ചെയ്യുന്ന വ്യാപാരിക്കു കിട്ടുന്നത് 18000 രൂപ. അതിനു താഴെയുള്ളവർക്ക് 8500 രൂപ. കടവാടക, സഹായിയുടെ ശമ്പളം, കറന്റ് ചാർജ് തുടങ്ങിയ ചെലവുകൾക്കുള്ള തുക ഇതിൽനിന്നു കണ്ടെത്തണം. ഈ ചെലവെല്ലാം കഴിഞ്ഞു പലർക്കും 2000–5000 രൂപയാണു വരുമാനമായി കിട്ടുന്നത്. കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ കിട്ടാൻ വ്യാപാരികൾക്കു സുപ്രീംകോടതി വരെ പോകേണ്ടി വന്നു. സർക്കാർ കേസ് തോറ്റതോടെ, കോടതിയിൽപോയ 9000 പേർക്കു മാത്രം കമ്മിഷൻ നൽകി. അതും പകുതി മാത്രം. ബാക്കിയുള്ള 4000 വ്യാപാരികൾ വേറെ കേസിനു പോകേണ്ടിവരും. കുറച്ചുപേർക്ക് ഈയിടെ തുക അനുവദിച്ചിട്ടുണ്ട്. കോവിഡ്കാലത്ത് കിറ്റ് വിതരണത്തിനായി റേഷൻ കടകൾ തുറക്കേണ്ടി വന്നു. ഇതെത്തുടർന്നു കോവിഡ് ബാധിച്ച് 65 വ്യാപാരികളാണ് മരിച്ചത്. റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുമെന്നു സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും നാലുപേർക്കു മാത്രമാണ് സഹായം കിട്ടിയത്. ക്ഷേമ നിധിയിൽനിന്ന് 40,000 രൂപ നൽകുമെന്നു പറഞ്ഞതും കിട്ടിയില്ലെന്നു വ്യാപാരികൾ പറയുന്നു.
‘പുകഞ്ഞുകത്തുന്ന ജീവിതങ്ങൾ’, വായിക്കാം ‘പണികിട്ടിയ ജീവിതങ്ങൾ’ രണ്ടാം ഭാഗം..