കേരളത്തിൽ ഓൺലൈൻ ഡെലിവറി മേഖലയിൽ തൊഴിലെടുക്കുന്നവരെത്ര? കൃത്യമായ കണക്കില്ല. ഗിഗ് തൊഴിലാളികളെന്നു വിളിക്കപ്പെടുന്ന ഇവരുടെ റജിസ്ട്രേഷനോ കണക്കെടുപ്പോ ആരും നടത്തിയിട്ടില്ല. സ്ഥിരവരുമാനം കിട്ടുന്ന ജോലി ശരിയാകുംവരെ ഒരു മാർഗമെന്ന നിലയിലാണ് പലരും ഈ മേഖലയിലെത്തുന്നത്. എന്നാൽ, തിരികെപ്പോക്കില്ലാതെ കുരുങ്ങിപ്പോകുന്നവരേറെ. മറ്റൊരു മാർഗത്തെക്കുറിച്ചു ചിന്തിക്കാൻപോലുമാകാതെ അവർ ഓടിക്കൊണ്ടേയിരിക്കും. ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിൽ അധിക്ഷേപിച്ചതിനെത്തുടർന്നു തമിഴ്നാട്ടിൽ ജീവനൊടുക്കിയ ഡെലിവറി ജീവനക്കാരൻ ബിരുദപഠനത്തിനിടെ പാർട്‌ടൈം ആയി ജോലി ചെയ്തിരുന്ന പത്തൊൻപതുകാരനാണ്. ഏറെപ്പേർക്കു താൽക്കാലിക വരുമാനമാർഗമായി മാറിയ ഈ പുത്തൻ ജോലിയിൽ പ്രശ്നങ്ങളേറെ. കഷ്ടപ്പാടുനിറഞ്ഞ കാലത്താണ് കോഴിക്കോട്ട് ഫുഡ് ഡെലിവറി ജോലി ചെയ്തത്. ബിരുദപഠനം കഴിഞ്ഞ സമയം. രാത്രി പന്ത്രണ്ടുവരെ ജോലി ചെയ്യും. ഭക്ഷണം കഴിക്കാനുള്ള ഇടവേളപോലും കിട്ടാറില്ലായിരുന്നു. ഗതാഗതക്കുരുക്കിലൂടെ യാത്ര ബുദ്ധിമുട്ട്. വൈകിയാൽ അവഹേളനവും തട്ടിക്കയറലും. നെഗറ്റീവ് റിവ്യൂ കിട്ടാതിരിക്കാൻ പരമാവധി ശ്രമിക്കണം. പഠിക്കാൻ സമയം കിട്ടാത്ത അവസ്ഥയായി. തമിഴ്നാട്ടിലെ ബിഎഡ് പ്രവേശനപരീക്ഷ പാസായതോടെ ജോലി ഉപേക്ഷിച്ചു എന്നു പറയുകയാണ് റഹീം (യഥാർഥ പേരല്ല). ആ പെൺകുട്ടി ചോദിച്ചു: നിർത്തിപ്പൊയ്ക്കൂടേ..? ആ 61 വയസ്സുകാരനു മറുപടിയുണ്ടായിരുന്നില്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഓൺലൈൻ ഡെലിവറി മേഖലയിൽ തൊഴിലെടുക്കുന്നവരെത്ര? കൃത്യമായ കണക്കില്ല. ഗിഗ് തൊഴിലാളികളെന്നു വിളിക്കപ്പെടുന്ന ഇവരുടെ റജിസ്ട്രേഷനോ കണക്കെടുപ്പോ ആരും നടത്തിയിട്ടില്ല. സ്ഥിരവരുമാനം കിട്ടുന്ന ജോലി ശരിയാകുംവരെ ഒരു മാർഗമെന്ന നിലയിലാണ് പലരും ഈ മേഖലയിലെത്തുന്നത്. എന്നാൽ, തിരികെപ്പോക്കില്ലാതെ കുരുങ്ങിപ്പോകുന്നവരേറെ. മറ്റൊരു മാർഗത്തെക്കുറിച്ചു ചിന്തിക്കാൻപോലുമാകാതെ അവർ ഓടിക്കൊണ്ടേയിരിക്കും. ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിൽ അധിക്ഷേപിച്ചതിനെത്തുടർന്നു തമിഴ്നാട്ടിൽ ജീവനൊടുക്കിയ ഡെലിവറി ജീവനക്കാരൻ ബിരുദപഠനത്തിനിടെ പാർട്‌ടൈം ആയി ജോലി ചെയ്തിരുന്ന പത്തൊൻപതുകാരനാണ്. ഏറെപ്പേർക്കു താൽക്കാലിക വരുമാനമാർഗമായി മാറിയ ഈ പുത്തൻ ജോലിയിൽ പ്രശ്നങ്ങളേറെ.

∙ പഠിക്കാൻ ഓടി, പക്ഷേ...

ADVERTISEMENT

ഏറ്റവും കഷ്ടപ്പാടുനിറഞ്ഞ കാലത്താണ് കോഴിക്കോട്ട് ഫുഡ് ഡെലിവറി ജോലി ചെയ്തത്. ബിരുദപഠനം കഴിഞ്ഞ സമയം. രാത്രി പന്ത്രണ്ടുവരെ ജോലി ചെയ്യും. ഭക്ഷണം കഴിക്കാനുള്ള ഇടവേളപോലും കിട്ടാറില്ലായിരുന്നു. ഗതാഗതക്കുരുക്കിലൂടെ യാത്ര ബുദ്ധിമുട്ട്. വൈകിയാൽ അവഹേളനവും തട്ടിക്കയറലും. നെഗറ്റീവ് റിവ്യൂ കിട്ടാതിരിക്കാൻ പരമാവധി ശ്രമിക്കണം. പഠിക്കാൻ സമയം കിട്ടാത്ത അവസ്ഥയായി. തമിഴ്നാട്ടിലെ ബിഎഡ് പ്രവേശനപരീക്ഷ പാസായതോടെ ജോലി ഉപേക്ഷിച്ചു എന്നു പറയുകയാണ് റഹീം (യഥാർഥ പേരല്ല).

Representative Image. (Amanda Caroline da Silva/ Istockphoto.com)

ആ പെൺകുട്ടി ചോദിച്ചു: നിർത്തിപ്പൊയ്ക്കൂടേ..? ആ 61 വയസ്സുകാരനു മറുപടിയുണ്ടായിരുന്നില്ല....‘വാഹനത്തിരക്കിനിടെ സ്കൂട്ടർ ഒതുക്കിവച്ച് ഭക്ഷണ പാക്കറ്റ് കൊടുക്കുമ്പോൾ ആ പെൺകുട്ടി ദേഷ്യത്തിൽ പറഞ്ഞത് ‘ഈ പണി പറ്റില്ലെങ്കിൽ നിർത്തിപ്പൊയ്ക്കൂടേ’ എന്നാണ്. സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു; പിന്നെ, വൺവേയും. മറുപടി പറയാതെ ഞാൻ പോന്നു. എനിക്ക് 61 വയസ്സായി. എട്ടു വർഷമായി ഡെലിവറി പാർട്നറായി ജോലി ചെയ്യുന്നു. ഇതു പോയാൽ വേറെ മാർഗമില്ല. ’– കൊച്ചിയിലും പരിസരത്തുമായി ഡെലിവറി പാർട്നറായി പ്രവർത്തിക്കുന്ന പ്രസാദിന്റെ വാക്കുകൾ.

‘തുടക്കകാലത്ത് കമ്പനി നല്ല ഓഫറുകൾ തന്നിരുന്നു. ഇപ്പോൾ ജോലിസമയം മാറി; മെഡിക്കൽ ഇൻഷുറൻസിൽപോലും മാറ്റം വന്നു. ഡെലിവറി ഓട്ടത്തിനിടെ അപകടമുണ്ടായാൽ നിശ്ചിതതുകയുടെ ക്ലെയിം കിട്ടും. ബാക്കി തനിയെ കണ്ടെത്തണം. വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാൽ കയ്യിൽനിന്നു കാശെടുക്കണം. നമ്മുടെയിടയിൽ നല്ല ആളുകളും ഏറെയുള്ളതുകൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. മഴയിൽ കുടുങ്ങിയപ്പോൾ ‘അൽപം വൈകിയേക്കുമെന്ന്’ ഒരിക്കൽ കസ്റ്റമറോടു പറഞ്ഞു. ‘തിരക്കിടേണ്ട, മഴ മാറിയിട്ടു വന്നാൽ മതി. ഭക്ഷണം തണുത്താൽ ചൂടാക്കി കഴിച്ചോളാം’ എന്നു പറഞ്ഞ് അവർ ആശ്വസിപ്പിച്ചു.

ട്രെയിനിൽ ഇരുന്ന് ഓർഡർ ചെയ്യുന്നവരുമായും ചിലപ്പോൾ തർക്കമുണ്ടാകാറുണ്ട്. റെയിൽവേ സ്റ്റേഷനിൽ നമ്മൾ എത്തിക്കേണ്ട ഫുഡിനുള്ള ഓർഡർ യാത്രയ്ക്കിടെ ചെയ്യുന്നവരുണ്ട്. പ്ലാറ്റ്ഫോം ടിക്കറ്റുമെടുത്ത്, ഫുഡ് പാക്കറ്റുമായി നമ്മൾ കാത്തിരിക്കും. പലപ്പോഴും ട്രെയിൻ എത്താൻ വൈകും. അതു ചിലപ്പോൾ മണിക്കൂറുകളാകും. അപ്പോൾ മറ്റ് ഓർഡറുകൾ കയ്യിൽനിന്നു പോകും.’– പ്രസാദ് പറഞ്ഞു.

∙ ഓട്ടം നിർത്തി; നിർത്തേണ്ടിവന്നു

ADVERTISEMENT

‘ഓൺലൈൻ ഭക്ഷണ വിതരണരംഗത്തു വർ‌ഷങ്ങളോളം പ്രവർത്തിച്ചു. ഈ മേഖലയിലുള്ളവരുടെ ആവശ്യങ്ങൾക്കായി നടന്ന സമരങ്ങളിലും സജീവമായിരുന്നു. ദിവസംമുഴുവൻ ഓടിയാലും വീട്ടുചെലവിനുള്ളതു കിട്ടാതായതോടെ ജോലി മതിയാക്കി. അവധിദിവസങ്ങളിലും ഓടണം. ഡെലിവറി സ്ഥാപനത്തിന്റെ യൂണിഫോമിൽ മാളുകളിലും ഫ്ലാറ്റുകളിലുമൊക്കെ ഞങ്ങളെ കാണുന്നത് പല സെക്യൂരിറ്റി സ്റ്റാഫിനും അലർജിയാണ്. ചിലയിടത്തു പ്രധാന ലിഫ്റ്റിൽ കയറാൻ സമ്മതിക്കില്ല. മുൻപു ദിവസം ശരാശരി 1300 രൂപ കിട്ടിയിരുന്നു. പിന്നീട് കുറഞ്ഞു കുറഞ്ഞു വന്നു’ – കൊച്ചി കുമ്പളങ്ങി സ്വദേശി വിപിൻ വിൻസന്റിന്റെ വാക്കുകൾ.

ഗിഗ് തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകൾ പരിതാപകരമാണ്. തൊഴിൽ സുരക്ഷിതത്വം ഇല്ല. തൊഴിലാളികളുടെ പ്രശ്നങ്ങളിലുള്ള ചർച്ചയ്ക്കു പലപ്പോഴും മാനേജ്മെന്റുകൾ തയാറാകാറില്ല. കൊച്ചിയിൽ മാത്രം പതിനഞ്ചിലേറെപ്പേർ ഗുരുതര അപകടങ്ങളിൽപ്പെട്ടിട്ടും മാനേജ്മെന്റുകൾ ഇടപെട്ടില്ല. സമഗ്ര നിയമനിർമാണത്തിനു കേന്ദ്രസർക്കാർ തയാറാകണം.

ടി.സി.സൻജിത് (ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് യൂണിയൻ –എഐടിയുസി).

∙ അപ്രഖ്യാപിത വിലക്ക്

കൊച്ചിയിലെ ചുട്ടുപൊള്ളുന്ന പകലിൽ 25 കിലോ പലചരക്കു സാധനങ്ങളുമായി കിലോമീറ്ററുകൾ സ്കൂട്ടർ ഓടിച്ചാണ് ആ ഡെലിവറി പാർട്നർ പാർപ്പിടസമുച്ചയത്തിലെത്തിയത്. 6 ടവറുകളുള്ള അവിടെ ആദ്യ ടവറിനു മുന്നിൽത്തന്നെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഡെലിവറി പാർട്നർമാരെ വാഹനത്തിൽ അകത്തേക്കു കടത്തിവിടേണ്ടെന്നു തീരുമാനമുണ്ടത്രേ. ഡെലിവറി ജീവനക്കാരൻ സാധനങ്ങളും താങ്ങിയെടുത്ത് ആറാം ടവർ തേടി നടക്കേണ്ടിവന്നു. സെക്യൂരിറ്റിക്കാരും ഡെലിവറി ബോയ്സും തമ്മിലുള്ള തർക്കം കയ്യേറ്റത്തിലും പൊലീസ് കേസിലും വരെ എത്തിയ ധാരാളം സംഭവങ്ങളുണ്ട്. പുറത്തുനിന്നെത്തിയ ആളെന്ന നിലയിൽ നിയമനടപടി മിക്കപ്പോഴും ഡെലിവറിക്കാർക്ക് എതിരാകും. കൊച്ചിയിൽ ചില മാളുകളുടെ പ്രധാന കവാടങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ യൂണിഫോം ധരിച്ചെത്തുന്നവർക്ക് അപ്രഖ്യാപിത വിലക്കാണെന്നു ഫുഡ് ഡെലിവറി പാർട്നർമാർ ചൂണ്ടിക്കാട്ടുന്നു.

∙ അന്നവുമായി പാഞ്ഞു; അപകടം കിടപ്പിലാക്കി

ADVERTISEMENT

കേരള – തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയിലെ പനച്ചമൂട്ടിൽനിന്നാണ് മാങ്കോട് മേലേ പാലുക്കുഴി ആർ.അനീഷ (29) തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണത്തിനെത്തിയിരുന്നത്. ദിവസേന നഗരത്തിലേക്കും തിരിച്ചു വീട്ടിലേക്കുമായി 100 കിലോമീറ്റർ സ്കൂട്ടർ ഓടിക്കണം. ഇതിനു പുറമേയാണ് ഭക്ഷണപ്പൊതിയുമായുള്ള ഓട്ടം. ഭക്ഷണത്തിന്റെ ഓർ‍ഡറുമായി സ്കൂട്ടറിൽ പോകുന്നതിനിടയിൽ പേരൂർക്കടയ്ക്കു സമീപം ടിപ്പർ ലോറി ഇടിച്ചു; 2023 ഡിസംബർ 23ന്. ഇടതുകാലിലൂടെ ലോറി കയറിയിറങ്ങി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാൽ മുറിച്ചു മാറ്റണമെന്നു ഡോക്ടർമാർ പറഞ്ഞു.

അപകടത്തിൽ കാലിൽ പരുക്കേറ്റ അനീഷ. ചിത്രം: മനോരമ

ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഇടപെട്ട് ചികിത്സ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടമുണ്ടായാൽ പരമാവധി 2 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് ഓൺലൈൻ കമ്പനി നൽകുന്നത്. (ചില കമ്പനികളിൽ ഇത് ഒരു ലക്ഷം മാത്രം). ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം രൂപയാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കമ്പനി അധികൃതരുമായി യൂണിയൻ ചർച്ച നടത്തിയെങ്കിലും ആദ്യം പണം നൽകാൻ തയാറായില്ല. പണിമുടക്കി സമരം തുടങ്ങുമെന്നു പ്രഖ്യാപിച്ചതോടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകാൻ കമ്പനി തയാറായത്. കുടുംബത്തിലെ ഏക വരുമാനമാർഗം അടഞ്ഞതോടെ തുടർചികിത്സകൾ മുടങ്ങി. മാർച്ച് മുതൽ മരുന്നു വാങ്ങാൻപോലും പണമില്ലാതെ അനീഷ വീട്ടിൽ കഴിയുകയാണ്. രോഗികളായ അമ്മയും അമ്മൂമ്മയും സഹോദരിയും അവരുടെ കുട്ടികളും ഉൾപ്പെടുന്ന വലിയ കുടുംബം ഇപ്പോൾ പട്ടിണിയുടെ വക്കിലാണ്.

∙ തുറക്കപ്പെടാത്ത ശുചിമുറികൾ; കെട്ടുപോകുന്ന വിശപ്പ്

ഓൺലൈൻ ഭക്ഷണവിതരണം ജീവിതമാർഗമാക്കിയവരിൽ ഒട്ടേറെ വനിതകളുമുണ്ട്. തുച്ഛമായ വരുമാനവും ദുരനുഭവങ്ങളുമൊക്കെയാണെങ്കിലും അവർ ജോലി വിട്ടുപോകാത്തത് വേറെ മാർഗമില്ലാത്തതിനാൽ.‌ തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്ന രശ്മിയുടെ(പേര് യഥാർഥമല്ല) അനുഭവം ഇങ്ങനെ: ‘കോവിഡ് കാലത്താണ് ഡെലിവറി പാർട്നറായത്. രാവിലെ ഏഴിനു തുടങ്ങുന്ന ജോലി അവസാനിക്കുമ്പോൾ രാത്രി 10 കഴിയും. മത്സ്യത്തൊഴിലാളിയായ ഭർത്താവും രണ്ടു മക്കളും ഉൾപ്പെടുന്ന കുടുംബത്തിനുവേണ്ടിയാണ് ഈ അധ്വാനം. ചില റസ്റ്ററന്റുകളിൽ കുടിക്കാൻ വെള്ളം ചോദിച്ചാൽ തരില്ല. പൈപ്പിൽ നിന്നെടുത്തു കുടിച്ചോളാൻ പറഞ്ഞവരുണ്ട്. ശുചിമുറി ഉപയോഗിക്കാനും അനുവദിക്കില്ല. തിരക്കുകഴിഞ്ഞു ഭക്ഷണം കഴിക്കാൻ സമയം കിട്ടുമ്പോൾ വിശപ്പു കെടും. വൈകിട്ട് കടയിൽനിന്നു വാങ്ങുന്ന വടയും ചായയുമാണ് മിക്ക ദിവസത്തെയും ‘ഉച്ചഭക്ഷണം’. രാത്രി സാമൂഹികവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും ശല്യവുമുണ്ട്.

Image Credit∙ Twittofalmighty/Twitter

∙ അന്ന് കാത്തിരുന്നു; ഇന്ന് തൊട്ടുകൂടായ്മ

ഹോട്ടലുകളുടെ പ്രധാന വരുമാനമാർഗം ഓൺലൈൻ ഭക്ഷണ വിതരണമാണ്. അതിനു സഹായിക്കുന്ന ഞങ്ങളുടെ വാഹനം പാർക്കിങ് ഏരിയയിൽ വച്ചതിനു ഞങ്ങളിലൊരാളെ തിരുവനന്തപുരത്തുള്ള ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചത് ഏതാനും മാസം മുൻപ്. കോവിഡ്കാലത്ത് ആരും കയറാത്ത ഹോട്ടലുകളും മാളുകളും ഞങ്ങൾക്കായി കാത്തിരുന്നു. ഇപ്പോൾ തൊട്ടുകൂടായ്മ’ – ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് അമീർ ആസാദ് പറഞ്ഞു. 

∙ ഓർഡറിന് ബില്ലുണ്ട്; സുരക്ഷയ്ക്ക് ബിൽ ഇല്ല

ഗിഗ് തൊഴിലാളികൾ കടുത്ത ചൂഷണം നേരിടുന്നുണ്ടെന്നും തൊഴിൽനിയമങ്ങളുടെ ആനുകൂല്യം കിട്ടുന്നില്ലെന്നും ഈ മേഖലയിലെ സംഘടനാതലങ്ങളിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പ്ലാറ്റ്ഫോം ബേസ്ഡ് ഗിഗ് വർക്കേഴ്സ് (റജിസ്ട്രേഷൻ ആൻഡ് വെൽഫെയർ) ബിൽ ഇന്ത്യയി‍ൽ ആദ്യമായി പാസാക്കിയതു രാജസ്ഥാനിലാണ്. കേരളത്തിലും ആവശ്യം ശക്തമായതോടെയാണു കേരള സ്റ്റേറ്റ് പ്ലാറ്റ്ഫോം ബേസ്ഡ് ഗിഗ് വർക്കേഴ്സ് (റജിസ്ട്രേഷൻ ആൻഡ് വെൽഫെയർ) ബിൽ കൊണ്ടുവരാൻ സർക്കാർ നീക്കം തുടങ്ങിയത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്നു മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ഓഗസ്റ്റിൽ പ്രഖ്യാപിച്ചതാണ്. പക്ഷേ, ഇതുവരെ നടപ്പായില്ലെന്നു മാത്രം.

English Summary:

What are the hardships faced by the Online Delivery Workers in Kerala?