‘സുരേന്ദ്രന്റെ കയ്യിലുള്ളത് ശങ്കരാടിയുടെ രേഖ; മാധ്യമഭീഷണി വൻ കോമഡി; ഇ.ശ്രീധരനും ശോഭയും ചതിക്കപ്പെട്ടു’
ബിജെപി വിട്ട് കോൺഗ്രസിന്റെ ഭാഗമായ സന്ദീപ് വാര്യർ ഇന്ന് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി സംസ്ഥാന സമിതി അംഗവും പാർട്ടി വക്താവുമായി പ്രവർത്തിച്ചിട്ടുള്ള സന്ദീപ് ആ പാർട്ടിയുടെ പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു. ചാനൽ ചർച്ചകളിൽ ബിജെപിയുടെ ശക്തമായ നാവും. പൊടുന്നനെ ബിജെപിക്കെതിരെയാണ് സന്ദീപ് ഇന്ന് ശബ്ദിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തോടുളള തന്റെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ അദ്ദേഹത്തെ കോൺഗ്രസ് റാഞ്ചിയത് തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിച്ച രാഷ്ട്രീയ നീക്കമായി. വെറുപ്പിന്റെ പാളയം വിട്ട് സ്നേഹത്തിന്റെ കടയുടെ ഭാഗമായെന്ന് അവകാശപ്പെട്ട സന്ദീപ് തന്നെ ആ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് തുറന്നു പറയുന്ന അഭിമുഖം. ബിജെപിയിൽ കണ്ട കാഴ്ചകളും കോൺഗ്രസിൽ കണ്ടു തുടങ്ങിയ കാഴ്ചകളും തമ്മിലെ വ്യത്യാസം ‘ക്രോസ് ഫയറിൽ’ സന്ദീപ് വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സന്ദീപ് വാര്യർ സംസാരിക്കുന്നു.
ബിജെപി വിട്ട് കോൺഗ്രസിന്റെ ഭാഗമായ സന്ദീപ് വാര്യർ ഇന്ന് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി സംസ്ഥാന സമിതി അംഗവും പാർട്ടി വക്താവുമായി പ്രവർത്തിച്ചിട്ടുള്ള സന്ദീപ് ആ പാർട്ടിയുടെ പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു. ചാനൽ ചർച്ചകളിൽ ബിജെപിയുടെ ശക്തമായ നാവും. പൊടുന്നനെ ബിജെപിക്കെതിരെയാണ് സന്ദീപ് ഇന്ന് ശബ്ദിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തോടുളള തന്റെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ അദ്ദേഹത്തെ കോൺഗ്രസ് റാഞ്ചിയത് തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിച്ച രാഷ്ട്രീയ നീക്കമായി. വെറുപ്പിന്റെ പാളയം വിട്ട് സ്നേഹത്തിന്റെ കടയുടെ ഭാഗമായെന്ന് അവകാശപ്പെട്ട സന്ദീപ് തന്നെ ആ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് തുറന്നു പറയുന്ന അഭിമുഖം. ബിജെപിയിൽ കണ്ട കാഴ്ചകളും കോൺഗ്രസിൽ കണ്ടു തുടങ്ങിയ കാഴ്ചകളും തമ്മിലെ വ്യത്യാസം ‘ക്രോസ് ഫയറിൽ’ സന്ദീപ് വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സന്ദീപ് വാര്യർ സംസാരിക്കുന്നു.
ബിജെപി വിട്ട് കോൺഗ്രസിന്റെ ഭാഗമായ സന്ദീപ് വാര്യർ ഇന്ന് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി സംസ്ഥാന സമിതി അംഗവും പാർട്ടി വക്താവുമായി പ്രവർത്തിച്ചിട്ടുള്ള സന്ദീപ് ആ പാർട്ടിയുടെ പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു. ചാനൽ ചർച്ചകളിൽ ബിജെപിയുടെ ശക്തമായ നാവും. പൊടുന്നനെ ബിജെപിക്കെതിരെയാണ് സന്ദീപ് ഇന്ന് ശബ്ദിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തോടുളള തന്റെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ അദ്ദേഹത്തെ കോൺഗ്രസ് റാഞ്ചിയത് തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിച്ച രാഷ്ട്രീയ നീക്കമായി. വെറുപ്പിന്റെ പാളയം വിട്ട് സ്നേഹത്തിന്റെ കടയുടെ ഭാഗമായെന്ന് അവകാശപ്പെട്ട സന്ദീപ് തന്നെ ആ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് തുറന്നു പറയുന്ന അഭിമുഖം. ബിജെപിയിൽ കണ്ട കാഴ്ചകളും കോൺഗ്രസിൽ കണ്ടു തുടങ്ങിയ കാഴ്ചകളും തമ്മിലെ വ്യത്യാസം ‘ക്രോസ് ഫയറിൽ’ സന്ദീപ് വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സന്ദീപ് വാര്യർ സംസാരിക്കുന്നു.
ബിജെപി വിട്ട് കോൺഗ്രസിന്റെ ഭാഗമായ സന്ദീപ് വാര്യർ ഇന്ന് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി സംസ്ഥാന സമിതി അംഗവും പാർട്ടി വക്താവുമായി പ്രവർത്തിച്ചിട്ടുള്ള സന്ദീപ് ആ പാർട്ടിയുടെ പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു. ചാനൽ ചർച്ചകളിൽ ബിജെപിയുടെ ശക്തമായ നാവും. പൊടുന്നനെ ബിജെപിക്കെതിരെയാണ് സന്ദീപ് ഇന്ന് ശബ്ദിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതൃത്വത്തോടുളള തന്റെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ അദ്ദേഹത്തെ കോൺഗ്രസ് റാഞ്ചിയത് തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിച്ച രാഷ്ട്രീയ നീക്കമായി.
വെറുപ്പിന്റെ പാളയം വിട്ട് സ്നേഹത്തിന്റെ കടയുടെ ഭാഗമായെന്ന് അവകാശപ്പെട്ട സന്ദീപ് തന്നെ ആ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് തുറന്നു പറയുന്ന അഭിമുഖം. ബിജെപിയിൽ കണ്ട കാഴ്ചകളും കോൺഗ്രസിൽ കണ്ടു തുടങ്ങിയ കാഴ്ചകളും തമ്മിലെ വ്യത്യാസം ‘ക്രോസ് ഫയറിൽ’ സന്ദീപ് വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സന്ദീപ് വാര്യർ സംസാരിക്കുന്നു.
∙ നിന്ന നിൽപ്പിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്. അതുമായി പൊരുത്തപ്പെട്ടോ? എന്താണ് പ്രകടമായി തോന്നുന്ന വ്യത്യാസം?
ഏകാധിപത്യപരമായ സ്വഭാവമുള്ള ഒരു എക്കോ സിസ്റ്റത്തിൽ നിന്ന് ജനാധിപത്യപരവും വിശാലവുമായ ഒരു ലോകത്തേക്ക് രക്ഷപ്പെട്ട പ്രതീതി. ശരിക്കും ജയിൽ മോചിതനായതു പോലെ.
∙ മനസ്സിലാകുന്നയിടത്തോളം ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞാണ് താങ്കൾ പാർട്ടി വിട്ടത്. അപ്പോൾ വ്യക്തിപരമായ അകൽച്ചകളാണ് പ്രശ്നം. ആശയപരമല്ല. ബിജെപി ആശയങ്ങൾ പൂർണമായും കൈവിട്ടെന്നു കരുതാമോ?
വ്യക്തിപരമായ വിദ്വേഷമാണ് നേതൃത്വത്തിന് എന്നോടെന്നാണ് ഞാനും കരുതിയത്. എന്നാൽ ആ വിദ്വേഷത്തിന് അടിസ്ഥാനമായ കാരണം ആ വെറുപ്പിന്റെ എക്കോ സിസ്റ്റം തന്നെയാണ്. അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങളാണ് എന്നെ പോലുള്ളവർ നേരിടേണ്ടി വരുന്നത്. ഈ ആക്രമണങ്ങളെല്ലാം അതുകൊണ്ടാണ്. ആ പാർട്ടിയുടെ പ്രത്യയശാസ്ത്രമാണ് പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നു മനസ്സിലാക്കിയതോടെയാണ് അത് ഉപേക്ഷിക്കാൻ നിർബന്ധിതനായത്.
∙ ബിജെപിയിലായിരിക്കെ കോൺഗ്രസിനെ അങ്ങേയറ്റം പുച്ഛത്തോടെയും ശത്രുപക്ഷത്തും ആണല്ലോ കണ്ടത്. ആ ധാരണകൾ മാറിയോ?
തീർച്ചയായും. നമ്മൾ നിൽക്കുന്ന പ്രതലത്തിൽ നിന്നിട്ടാണല്ലോ നമ്മുടെ വീക്ഷണം രൂപപ്പെടുന്നത്. മറ്റൊരു പ്രതലത്തിൽ നിന്നു നോക്കുമ്പോൾ ആ കാഴ്ച മാറും. വ്യത്യസ്തമായ പ്രതലം വ്യത്യസ്തമായ കാഴ്ചകളും സമ്മാനിക്കും. മുൻപ് കണ്ടതിലും തെളിമയുള്ള ദൃശ്യങ്ങളാണ് അതെല്ലാം. കൂടുതൽ ശരികൾ കണ്ടെത്താൻ ഇപ്പോൾ സാധിക്കുന്നു
∙ ബിജെപിയുടെ പ്രത്യയശാസ്ത്രം പഠിച്ചും ആശയങ്ങൾ ഉൾക്കൊണ്ടുമെല്ലാമാണല്ലോ ആ പാർട്ടിയുടെ മികച്ച വക്താവായി താങ്കൾ മാറിയത്. അതിനു നല്ല ഗൃഹപാഠം ചെയ്യണം. ഇപ്പോൾ കോൺഗ്രസിലേക്ക് മാറുമ്പോൾ ആ പാർട്ടിക്കു വേണ്ടി സംസാരിക്കാനായി എന്തൊക്കെ ഗൃഹപാഠങ്ങളാണ് വേണ്ടിവരുന്നത്?
കോൺഗ്രസിന്റെ ആശയം എന്നത് ഇന്ത്യയുടെ ആശയമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ഡിഎൻഎയിൽ അതുണ്ട്. കോൺഗ്രസായി മാറുക എന്നത് ഓരോ ഇന്ത്യക്കാരനും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ഫാഷിസ്റ്റായി മാറുന്നതും കമ്യൂണിസ്റ്റായി മാറുന്നതും പരകായപ്രവേശമാണ്. നമ്മൾ എന്താണോ അങ്ങനെ അല്ലാതായി അപ്പോൾ മാറേണ്ടി വരുന്നു. ഒരു ഇന്ത്യക്കാരൻ ഇന്ത്യക്കാരനല്ലാതാകുന്നു. ഒരു ഇന്ത്യൻ പൗരൻ അയാളിലുള്ള നൈസർഗികമായ മതസഹിഷ്ണുതയും സാഹോദര്യവും വെടിഞ്ഞ് മറ്റെന്തോ ആയി മാറുമ്പോൾ മാത്രമേ അയാൾക്ക് ബിജെപിയോ സിപിഎമ്മോ ആകാൻ കഴിയൂ. അതേസമയം ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുട്ടിയുടെയും ഡിഎൻഎയിൽ തന്നെ കോൺഗ്രസിന്റെ ആശയമുണ്ട്.
∙ ഈ തിരിച്ചറിവും വീണ്ടു വിചാരവും അൽപം വൈകിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?
എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ എന്നല്ലേ
∙ കെ.സുരേന്ദ്രൻ നേതൃത്വത്തിലേക്കു വന്നതു മുതലാണോ താങ്കൾക്ക് ബിജെപിയിൽ കഷ്ടകാലം തുടങ്ങിയത്?
പ്രശ്നങ്ങൾ തുടങ്ങുന്നത് വർഷങ്ങൾക്ക് മുൻപാണ്. പാലക്കാട്ടെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു അത്. 2010 മുതൽ ഞാൻ ഇതെല്ലാം നേരിടേണ്ടി വരുന്നുണ്ട്. യുവ മോർച്ചയുടെ ജില്ലാ ഭാരവാഹി ആയിരുന്നപ്പോൾ മുതൽ മാറ്റിനിർത്തലുകൾ ഉണ്ടായിട്ടുണ്ട്. ഞാൻ മുന്നോട്ടു വന്നാൽ അപകടം ചെയ്യുമെന്ന് ഭയക്കുന്ന പലരും മാറ്റിനിർത്താൻ ശ്രമിച്ചു. അതിനെ എല്ലാം മറികടന്നാണ് ബിജെപിയുടെ സംസ്ഥാന സമിതി വരെ എത്തിയത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമായേ പറ്റൂ എന്നായി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കുന്നവർക്ക് മാത്രം അവസരങ്ങൾ ലഭിക്കുകയും അല്ലാത്തവർ തഴയപ്പെടുകയും ചെയ്യും. ബിജെപി എനിക്ക് അടഞ്ഞ അധ്യായമാണ്. അതുകൊണ്ട് പോസ്റ്റ്മോർട്ടത്തിന് ഞാനില്ല.
∙ ബിജെപിയിൽ ഗ്രൂപ്പുകളി രൂക്ഷമാണെന്ന തോന്നലുണ്ട്. എന്നാൽ നേതാക്കൾ നിഷേധിക്കാറുമുണ്ട്. എത്രത്തോളമാണ് അതിനുള്ളിലെ ഐക്യവും അനൈക്യവും. ഭിന്നതയില്ല, ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ എന്നാണല്ലോ ആ പാർട്ടിക്കാർ അവകാശപ്പെടുന്നത്?
അഭിപ്രായം ഉണ്ടെങ്കിൽ അല്ലേ അഭിപ്രായ വ്യത്യാസം ഉണ്ടാകൂ. സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള ശേഷിയോ ധൈര്യമോ ഇല്ലാത്തവരുടെ പാർട്ടിയാണ് അത്. അഭിപ്രായം പറയാൻ തന്നെ അവിടെ അവസരമില്ല. ഏകാധിപത്യ പ്രവണതയുളള ഒരു പാർട്ടിയിൽ എന്ത് അഭിപ്രായ വ്യത്യാസം? കമ്യൂണിസ്റ്റ് പാർട്ടിയേക്കാൾ കഷ്ടമാണ് അതിന്റെ സ്ഥിതി
∙ താങ്കൾക്കെതിരെ നേരത്തെ അച്ചടക്ക നടപടി എടുത്തതിന്റെ കാരണം സംബന്ധിച്ച് ചില അർഥം വച്ചുള്ള പ്രതികരണങ്ങൾ സുരേന്ദ്രൻ അടുത്തയിടെ നടത്തിയല്ലോ. എന്തായിരുന്നു യഥാർഥ പ്രശ്നം?
സുരേന്ദ്രൻ സ്ഥിരമായി ഉണ്ടായില്ലാവെടികൾ പൊട്ടിക്കുന്നയാളാണല്ലോ. വിയറ്റ്നാം കോളനിയിലെ ശങ്കരാടിയെ പോലെയാണ് അദ്ദേഹത്തിന്റെ സ്ഥിതി. ഒടുവിൽ കൈ രണ്ടും പൊക്കിക്കാണിച്ച് ഇതാണ് രേഖ എന്നു പറയും. മറ്റൊരു പാർട്ടിയിലേക്കു പോയ എന്നോട് എന്തിനാണ് അദ്ദേഹം ഔദാര്യം കാണിക്കുന്നത്. അങ്ങ് പുറത്ത് വിട്, വച്ചു നീട്ടാതെ
∙ പക്ഷേ ഇതൊക്കെയാണെങ്കിലും കെ.സുരേന്ദ്രൻ പ്രസിഡന്റ് ആയിരിക്കുമ്പോഴല്ലേ ബിജെപി ലോക്സഭയിൽ അക്കൗണ്ട് തുറന്നത്. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചില്ലേ?
അതു സുരേന്ദ്രന്റെ കാലത്തായിപ്പോയി എന്നത് അദ്ദേഹത്തിന്റെ മെച്ചമായി കരുതേണ്ട കാര്യമില്ല. സുരേന്ദ്രൻ വയനാട്ടിൽ പോയി മത്സരിക്കാൻ പാർട്ടി പറഞ്ഞതു കൊണ്ട് സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കഴിഞ്ഞു. തൃശൂരിൽ മത്സരിക്കാനോ എന്തിന്, വരാനോ പോലും ഒരു അവസരവും നൽകാതെ വയനാട്ടിൽ അദ്ദേഹം തളച്ചിട്ടപ്പെട്ടത് സുരേഷ് ഗോപിക്ക് ഭാഗ്യമായി. അതു സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ബിജെപി നേടിയ വിജയമായിരുന്നു. സുരേഷ് ഗോപി ജയിക്കാൻ ആവശ്യമായ നരേറ്റീവ് റെഡിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സുരേഷ് ഗോപിയുടെ വ്യക്തിപരമായ മികവും വിജയത്തിന് കാരണമായി.
∙ മുഖ്യമന്ത്രിയും ബിജെപിയും തമ്മിലെ അന്തർധാര ശക്തമാണെന്നാണോ പറഞ്ഞു വരുന്നത്? യുഡിഎഫ് സ്ഥിരമായി ഉന്നയിക്കുന്ന ആരോപണമാണല്ലോ അത്. ബിജെപിയിൽ പ്രവർത്തിച്ച ആൾ എന്ന നിലയിൽ അതിൽ എത്രമാത്രം വാസ്തവമുണ്ട്?
എസ്എൻസി ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുകയാണല്ലോ. ചാനൽ ചർച്ചകളിൽ പോകുന്ന ഞങ്ങളെ പോലുള്ളവർ അക്കാര്യത്തിൽ എന്തു നിലപാട് എടുക്കണം എന്ന് പാർട്ടി വേദിയിൽ ചോദിച്ചു. ‘നിങ്ങൾ അങ്ങനെ പ്രത്യേകിച്ച് മറുപടിയൊന്നും പറയേണ്ടതില്ല, കോൺഗ്രസിനെ സഹായിക്കണമെന്ന് നിങ്ങൾക്ക് എന്താണ് നിർബന്ധം’ എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. ചർച്ചയിൽ പോയി എന്തു പറയണമെന്നു ചോദിക്കുന്ന ഞങ്ങളെ കോൺഗ്രസിനെ സഹായിക്കുന്നവരായി ചിത്രീകരിക്കാനായിരുന്നു വ്യഗ്രത.
പിണറായി വിജയന് അനുകൂലമായ നിലപാട് എടുക്കാനായി പാർട്ടിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിച്ചെന്നതു വ്യക്തമാണ്. സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെയുള്ള കേസുകൾ പിണറായി വിജയൻ സർക്കാർ തേച്ചുമായ്ച്ചു കളയും. മറുവശത്ത് പിണറായിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാൻ കേന്ദ്രവും സഹായിക്കും. ഇതാണ് ഡീൽ. ഇതേ കേസുകൾ ഏതെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ ആയിരുന്നെങ്കിൽ എന്തായിരുന്നേനെ സ്ഥിതി!
∙ ഇതു കോൺഗ്രസുകാർ പതിവായി ഉന്നയിക്കുന്ന കാര്യമാണ്. ഇതിൽ കൂടുതൽ എന്താണ് പറയാനുള്ളത്?
2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാർഥി നിർണയം എൽഡിഎഫിന്റെ തുടർഭരണം ഉറപ്പു വരുത്തുന്ന തരത്തിലായിരുന്നു. പല മണ്ഡലങ്ങളിലേയും സ്ഥാനാർഥി നിർണയവും ചില പ്രധാനപ്പെട്ടയാളുകൾക്ക് സീറ്റ് നിഷേധിച്ചതും എല്ലാം എൽഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ വേണ്ടി ചെയ്തതാണ്. ഇപ്പോൾ തന്നെ മുനമ്പം വിഷയം നോക്കൂ. സംസ്ഥാന സർക്കാരിന് എത്രയോ നേരത്തെ പരിഹരിക്കാവുന്ന ഒരു വിഷയം വലിച്ചുനീട്ടിയത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ വേണ്ടിയായിരുന്നില്ലേ? അക്കാര്യത്തിൽ പരാജയപ്പെട്ടു എന്നതു ശരിയാണ്. പക്ഷേ ലക്ഷ്യം അതു തന്നെയായിരുന്നു. ബിജെപിക്ക് മാൻപവർ സപ്ലൈ ചെയ്യുന്ന ഏജൻസിയായി സിപിഎം മാറിയിരിക്കുകയാണ്.
∙ കോൺഗ്രസിലേക്കു പോകുന്നതിന് മുൻപായി ആർഎസ്എസിന്റെ എ.ജയകുമാറും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസും താങ്കളോടു സംസാരിച്ചിരുന്നല്ലോ. അവരുടെ അഭിപ്രായങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ലേ?
ജയകുമാർ ദീർഘമായി സംസാരിക്കുകയും മധ്യസ്ഥതതയ്ക്കു വേണ്ടി ശ്രമിക്കുകയും ചെയ്തു എന്നതു സത്യമാണ്. എന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ പി.കെ.കൃഷ്ണദാസ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എനിക്കുള്ള പരാതികൾ എന്തൊക്കെയാണ് എന്നു കേട്ടുപോകാനായി ഫോൺ ചെയ്തു എന്നതിനപ്പുറം ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ബാക്കിയെല്ലാം പച്ചക്കള്ളമാണ്. ഞാനും സുരേന്ദ്രനും തമ്മിലുള്ള വിഷയങ്ങൾ കൂടുതൽ മൂർച്ഛിക്കണമെന്ന ആഗ്രഹത്തോടെയുള്ള ഫോൺവിളിയാണ് കൃഷ്ണദാസ് നടത്തിയത്.
∙ വി.മുരളീധരൻ, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവരാരും താങ്കളുടെ പ്രശ്നത്തിൽ ഇടപെട്ടില്ലേ?
ഇവർക്കെല്ലാം അവരുടെ പ്രശ്നങ്ങൾ തീർക്കാൻ തന്നെ സമയമില്ല. പിന്നെയാണോ എന്റെ പ്രശ്നം?
∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ ചില പരാതികളുമായി താങ്കൾ പരസ്യമായി രംഗത്തു വന്നത് പാർട്ടി വിടാനുള്ള തീരുമാനം മുൻകൂട്ടി എടുത്തിട്ടല്ലേ?
ഞാൻ ബിജെപി പറഞ്ഞതു പ്രകാരം അവിടെ പ്രചാരണത്തിന് ഇറങ്ങിയ ആളാണല്ലോ. ജില്ലയിൽ എനിക്കു നേരിട്ട ദുരനുഭവങ്ങൾ സൂചിപ്പിച്ച ശേഷം അത് ഉണ്ടാകില്ല എന്ന ഉറപ്പുവാങ്ങിയാണ് അതു ചെയ്തത്. പക്ഷേ വീണ്ടും അത് ആവർത്തിക്കപ്പെട്ടപ്പോൾ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കേണ്ടി വന്നു. ഇനിയും അപമാനം സഹിക്കാൻ കഴിയില്ല എന്നു വ്യക്തമാക്കിയും കൂളിങ് പീരിയഡ് കൊടുത്ത ശേഷവുമാണ് ഞാൻ പുറത്തേക്കിറങ്ങിയത്.
∙ യുദ്ധമുഖത്തു നിൽക്കുമ്പോൾ പിന്നിൽ നിന്നു കുത്തരുതെന്ന് ഇതേ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ പാലക്കാട്ടെ സ്ഥാനാർഥി സി.കൃഷ്ണകുമാർ താങ്കൾക്കെതിരെ പ്രതികരിച്ചിരുന്നു. താങ്കൾ ഒറ്റുകാരനാകുന്നു എന്ന സൂചനയാണ് അദ്ദേഹം അതിൽ നൽകിയത്. താങ്കൾ ബിജെപിയിൽ നിൽക്കുമ്പോൾ തന്നെയായിരുന്നു ആ പ്രതികരണം?
പാലക്കാട് ഇതിനു മുൻപ് ശോഭ സുരേന്ദ്രൻ മത്സരിച്ചപ്പോൾ ആ യുദ്ധമുഖത്ത് ഒറ്റിയതിന്റെ അനുഭവം വച്ചാകും കൃഷ്ണകുമാർ അങ്ങനെ പറഞ്ഞത്. ഇ.ശ്രീധരൻ മത്സരിച്ചപ്പോൾ കൃഷ്ണകുമാറിന് സ്വാധീനമുള്ള ബൂത്തുകളിലെല്ലാം വോട്ട് കുറഞ്ഞതിന്റെ ഓർമകളും അദ്ദേഹത്തിനുണ്ടാകും. അദ്ദേഹത്തെ യുദ്ധമുഖത്ത് പ്ലേസ് ചെയ്തത് വിജയിക്കാനല്ലല്ലോ. വോട്ടല്ലല്ലോ നോട്ട് ആണല്ലോ പ്രശ്നം.
∙ താങ്കളുടെ പഴയ ചില പ്രസ്താവനകളെക്കുറിച്ച് പലരും ഓർമിപ്പിക്കുമ്പോൾ അതൊന്നും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ? ആ തീവ്ര പ്രതികരണങ്ങൾ മാത്രം വച്ച് എൽഡിഎഫ് പത്രപരസ്യം വരെ കൊടുത്തല്ലോ?
ആ പരസ്യത്തിലെ ഗാന്ധിവധവുമായി ബന്ധപ്പെട്ട കാര്യം തന്നെ എടുക്കാം. മനോരമ ന്യൂസിലെ അയ്യപ്പദാസ് തന്നെ അത് അസത്യമാണെന്നു വ്യക്തമാക്കിയില്ലേ. വ്യാജ സ്ക്രീൻഷോട്ടുകളും അതിൽ ഉണ്ടായിരുന്നു. ഞാൻ തന്നെ തള്ളിപ്പറഞ്ഞ്, ഉപേക്ഷിച്ച ഒരു കാര്യം സംബന്ധിച്ച് പരസ്യം നൽകുന്നതിൽ എന്തു കാര്യമാണ് ഉള്ളത്? വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രത്തെ ഉപേക്ഷിച്ചതായി പറഞ്ഞതിനു ശേഷവും ഭൂതകാലം പറഞ്ഞു വേട്ടയാടുന്നത് ശരിയാണോ? പാലക്കാട്ടെ ജനങ്ങൾ അതൊന്നും ഏറ്റെടുത്തുമില്ല.
∙ കോൺഗ്രസിലേക്കു വന്ന ഘട്ടത്തിൽ കെ.മുരളീധരനെ പോലെ ചിലർ ചില വിയോജിപ്പുകൾ പറഞ്ഞല്ലോ. യഥാർഥത്തിൽ താങ്കൾക്ക് കോൺഗ്രസിൽ നല്ല സ്വീകരണമാണോ ലഭിച്ചത്? മുള്ളും മുനയും ഉണ്ടായോ?
കോൺഗ്രസ് വിശാലമായ ജനാധിപത്യ പാർട്ടി അല്ലേ. അവിടെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. പക്ഷേ സമീപകാലത്ത് ഇത്രയും യോജിച്ച ഒരു തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് പല കോൺഗ്രസ് നേതാക്കളും എന്നോടു പറഞ്ഞത്. കോൺഗ്രസ് ഒറ്റക്കെട്ടായാണ് എന്നെ സ്വീകരിച്ചത്.
∙ കോൺഗ്രസിൽ ചേർന്നപാടെ പാണക്കാട് പോയത്, ബിജെപിക്കാരനായ താങ്കൾ കോൺഗ്രസിൽ ചേർന്നത് ഉണ്ടാക്കാനിടയുള്ള വികാരത്തെ ബാലൻസ് ചെയ്യാൻ വേണ്ടിയാണോ?
ഒരിക്കലുമല്ല. ഞാൻ താമസിക്കുന്നത് പെരിന്തൽമണ്ണയിലാണ്. അവിടെ നിന്ന് 20–25 കിലോമീറ്റർ അപ്പുറത്താണ് പാണക്കാട് കുടുംബം. യുഡിഎഫിലെ രണ്ടാമത്തെ പാർട്ടിയുടെ നേതാവും ആധ്യാത്മിക നേതാവും ആയ പാണക്കാട് തങ്ങളെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ തന്നെയാണ് കോൺഗ്രസ് നേതാക്കളോട് ഇക്കാര്യം പറഞ്ഞത്. വളരെ സ്നേഹത്തോടെ എന്നെ അവർ സ്വീകരിച്ചു. അതു സമൂഹത്തിന് നൽകിയത് നല്ല സന്ദേശമല്ലേ. ആ നിലയ്ക്കായിരുന്നു എടുക്കേണ്ടിയിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ പാണക്കാട് തങ്ങളെ അവഹേളിക്കാനാണ് മുഖ്യമന്ത്രി മുതിർന്നത്. പാണക്കാട് പോയ ശേഷം ഞാൻ പെരുന്നയിൽ പോയി എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടു, മാതാ അമൃതാന്ദമയി ദേവിയെ കണ്ടു. അതൊന്നും മാധ്യമങ്ങൾക്ക് വാർത്തയായില്ല.
∙ മാധ്യമങ്ങളെ കൈകാര്യം ചെയ്യുമെന്നെല്ലാമാണല്ലോ താങ്കളുടെ മുൻ സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നത്. എന്തു തോന്നുന്നു?
എനിക്ക് വൻ കോമഡിയായിട്ടാണ് തോന്നുന്നത്. യഥാർഥത്തിൽ അദ്ദേഹം പാർട്ടിയിലെ മറ്റുള്ളവരെ കൂടി ഭീഷണിപ്പെടുത്തുന്നതാണ്. ഇനി പാർട്ടി വിടാൻ ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അവർക്കുള്ള മുന്നറിയിപ്പാണ് അത്. വേറൊന്നുമല്ല.
∙ ബിജെപിയിൽ നിന്നു താങ്കളെ ഏതു നിമിഷവും പുറത്താക്കുമെന്ന ഘട്ടത്തിലാണ് കോൺഗ്രസിൽ ചേർന്നതെന്നു പറയുന്നവരുമുണ്ടല്ലോ?
ഞാൻ ചില നിലപാടുകളെടുത്തു, അതു പരസ്യമായി പ്രകടിപ്പിച്ചു. എന്റെ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം നടത്തിയും ആ പാർട്ടിയിൽ നിന്ന് രാജിവച്ചുമാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിൽ ചേരുന്നതിനു മുൻപ് ബിജെപി ദേശീയ അധ്യക്ഷന് രാജിക്കത്ത് അയച്ചിരുന്നു. അതിനു ശേഷം എന്തു സംഭവിക്കുമായിരുന്നു എന്നതൊന്നും എന്റെ പരിഗണനാ വിഷയമല്ല. അവർക്ക് പല ചിന്തകളും ഉണ്ടായിട്ടുണ്ടാകും.
∙ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഷൊർണൂർ സീറ്റും എന്നതാണോ കോൺഗ്രസിന്റെ ഓഫർ?
അത്തരത്തിൽ ഒരു ചർച്ചയും നടന്നില്ല. ഒരു സൂചനയും എനിക്കില്ല. കെപിസിസി ആസ്ഥാനത്തും എഐസിസിയിലും പോയത് എന്റെ കടമയുടെ ഭാഗമായിട്ടാണ്. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണല്ലോ. എനിക്ക് സ്വതന്ത്രമായും സമാധാനത്തോടെയും പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നു മാത്രമാണ് ഞാൻ അവരുടെ നേതാക്കളോട് അഭ്യർഥിച്ചത്. അത് എനിക്ക് അവർ തരുന്നുണ്ട്. ഞാൻ വളരെ സമാധാനത്തിലാണ്. ആ സ്ഥിതി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും ലക്ഷ്യം വച്ചല്ല ഞാൻ പ്രവർത്തിക്കാറുള്ളത്. കോൺഗ്രസ് എന്താണോ ആവശ്യപ്പെടുന്നത് അതു നിർവഹിക്കും.
∙ താങ്കൾ പാർട്ടി വിട്ടപ്പോൾ കൂടെ ആരും ബിജെപിയിൽ നിന്നു വന്നില്ലല്ലോ? മറ്റാരെങ്കിലും ബിജെപി വിടുമോ? അത്തരം ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടല്ലോ?
അവർ കണ്ണു തുറന്നു കാണാത്തതുകൊണ്ടാകും. പലയിടത്തും കൊഴിഞ്ഞു പോക്കുണ്ട്. കഴിഞ്ഞ ദിവസം തമ്പാനൂരിൽ 18 ഓട്ടോറിക്ഷാ തൊഴിലാളികൾ ഐഎൻടിയുസിയുടെ ഭാഗമായി. നിരവധി ആളുകൾ എന്നെ വിളിക്കുന്നുണ്ട്. ബിജെപിയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലി കോൺഗ്രസ് എന്നെ എൽപ്പിച്ചിട്ടില്ല. ആവശ്യപ്പെട്ടാൽ തീർച്ചയായും അതു ചെയ്യും.