നിശ്ചിത ജോലിക്കായി നിയമിക്കപ്പെടുന്നവർ അതേ ജോലി തന്നെയാണോ ചെയ്യേണ്ടിവരികയെന്നു കമ്പനികൾക്കു തീർത്തുപറയാൻ കഴിയാത്തത്ര വേഗത്തിലാണു ജോബ് മാർക്കറ്റിലെ ട്രെൻഡുകൾ മാറിമറിയുന്നത്. അതിനനുസരിച്ചു റിക്രൂട്മെന്റ് രീതികളും മാറുന്നു. കോവിഡിനു മുൻപു ക്യാംപസ് പ്ലേസ്മെന്റുകളെല്ലാം നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ ആയിരുന്നു. ഇപ്പോൾ അഭിമുഖങ്ങൾ ഏതാണ്ടു പൂർണമായി ഓൺലൈനിലായി. പരീക്ഷ, അഭിമുഖം എന്നിവവഴി മാത്രം തിരഞ്ഞെടുപ്പെന്ന രീതിയും മാറി. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥി നിവേദ് കൃഷ്ണയുടെ അനുഭവം ഇതാ...‘‘ അടുത്തവർഷമാണ് എന്റെ പാസിങ് ഔട്ട്. ബിടെക് പ്രോഗ്രാമിന്റെ ഭാഗമായി റെഡ്യൂസ്ഡ് ഇൻസ്ട്രക്‌ഷൻ സെറ്റ് കംപ്യൂട്ടിങ് വേർഷൻ 5 (ആർഐഎസ്‌സി–5) ആർക്കിടെക്ചർ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾക്കുള്ള ഇഷ്ടാനുസൃത പ്രോസസറുകൾ വികസിപ്പിക്കുന്നതാണു പ്രോജക്ട്. ഇതു കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ കിട്ടി.’’ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ജോലിയിലേക്കുള്ള വാതിലാകുന്നതാണു നിവേദിന്റെ അനുഭവം നൽകുന്ന പാഠം. വിദ്യാർഥികൾ പ്രോജക്ടുകൾ ചെയ്ത കമ്പനികൾ വിദ്യാർഥികളെ നേരിട്ട് ഇന്റർവ്യൂവിനു വിളിക്കുന്നു; അഭിരുചി, സാങ്കേതിക പരീക്ഷകളില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശ്ചിത ജോലിക്കായി നിയമിക്കപ്പെടുന്നവർ അതേ ജോലി തന്നെയാണോ ചെയ്യേണ്ടിവരികയെന്നു കമ്പനികൾക്കു തീർത്തുപറയാൻ കഴിയാത്തത്ര വേഗത്തിലാണു ജോബ് മാർക്കറ്റിലെ ട്രെൻഡുകൾ മാറിമറിയുന്നത്. അതിനനുസരിച്ചു റിക്രൂട്മെന്റ് രീതികളും മാറുന്നു. കോവിഡിനു മുൻപു ക്യാംപസ് പ്ലേസ്മെന്റുകളെല്ലാം നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ ആയിരുന്നു. ഇപ്പോൾ അഭിമുഖങ്ങൾ ഏതാണ്ടു പൂർണമായി ഓൺലൈനിലായി. പരീക്ഷ, അഭിമുഖം എന്നിവവഴി മാത്രം തിരഞ്ഞെടുപ്പെന്ന രീതിയും മാറി.

∙ പ്രോജക്ട് ജോലി തരും

ADVERTISEMENT

കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥി നിവേദ് കൃഷ്ണയുടെ അനുഭവം ഇതാ...‘‘ അടുത്തവർഷമാണ് എന്റെ പാസിങ് ഔട്ട്. ബിടെക് പ്രോഗ്രാമിന്റെ ഭാഗമായി റെഡ്യൂസ്ഡ് ഇൻസ്ട്രക്‌ഷൻ സെറ്റ് കംപ്യൂട്ടിങ് വേർഷൻ 5 (ആർഐഎസ്‌സി–5) ആർക്കിടെക്ചർ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾക്കുള്ള ഇഷ്ടാനുസൃത പ്രോസസറുകൾ വികസിപ്പിക്കുന്നതാണു പ്രോജക്ട്. ഇതു കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ കിട്ടി.’’

പ്ലേസ്മെന്റ് കൂടുതൽ വെർച്വൽ ആകുന്നതോടെ രാജ്യാന്തര സാധ്യതകൾ തുറന്നുകിട്ടുന്നു. റിസർച് ഇന്റേൺഷിപ്പുകൾ, പ്രോജക്ടുകൾ, ഗവേഷണ പ്രബന്ധങ്ങൾ, രാജ്യാന്തര കോൺഫറൻസുകളിൽ പങ്കാളിത്തം, ലിങ്ക്ഡ്ഇൻ പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ നെറ്റ്‌വർക്കിങ് എന്നിങ്ങനെ വിവിധ തലങ്ങളിലെ മികവിലൂടെ വിദേശ അവസരങ്ങൾക്കു ശ്രമിക്കാം. 

ഡോ. മാത്യു സി.ഡി. ചുങ്കപ്പുര, പ്ലേസ്മെന്റ് ഓഫിസർ, ഐഐഐടി, കോട്ടയം

പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ജോലിയിലേക്കുള്ള വാതിലാകുന്നതാണു നിവേദിന്റെ അനുഭവം നൽകുന്ന പാഠം. വിദ്യാർഥികൾ പ്രോജക്ടുകൾ ചെയ്ത കമ്പനികൾ വിദ്യാർഥികളെ നേരിട്ട് ഇന്റർവ്യൂവിനു വിളിക്കുന്നു; അഭിരുചി, സാങ്കേതിക പരീക്ഷകളില്ല. പഠനം മുടങ്ങാതെ വ്യവസായസ്ഥാപനങ്ങളിൽ പരിശീലനം ഉറപ്പാക്കുന്നതാണ് ഇത്തരത്തിലുള്ള മെന്റർഷിപ് പ്രോജക്ട് പദ്ധതി. ക്യാംപസിലെയും കമ്പനികളിലെയും മെന്റർമാരുടെ സഹായം കിട്ടും, തൊഴിൽസാഹചര്യം മനസ്സിലാക്കാം എന്നിവയാണു വിദ്യാർഥികൾക്കുള്ള മെച്ചം. വ്യവസായാവശ്യങ്ങൾ നിറവേറ്റാമെന്നതും ഗവേഷണകാലത്തെ വിദ്യാർഥികളുടെ പ്രകടനം, പ്രോജക്ടുകളിലെ പുതുമ എന്നിവ അടിസ്ഥാനമാക്കി റിക്രൂട്മെന്റ് നടത്താമെന്നതും കമ്പനികൾക്കു നേട്ടമാണ്. ഐഐഐടിയിൽ 2025 ബാച്ചിലെ 4 വിദ്യാർഥികൾക്കു പ്രോജക്ട് വഴി 17.5 ലക്ഷം രൂപ പ്രതിവർഷ ശമ്പളത്തിൽ പ്ലേസ്മെന്റ് ഓഫർ ലഭിച്ചു. പ്രോജക്ടുകൾ ഉൽപന്നമാക്കി വികസിപ്പിക്കാനും കമ്പനികൾ നിർദേശിച്ചിട്ടുണ്ട്.

ബിരുദ സർട്ടിഫിക്കറ്റ് കയ്യിലുണ്ടെന്നു കരുതി മാത്രം പ്ലേസ്മെന്റ് ലഭിക്കില്ല. ദിശാബോധം നൽകാൻ നല്ല മെന്റർമാർ വേണം. എന്നെ സഹായിച്ചത് പൂർവവിദ്യാർഥികളാണ്. പഠനത്തിന്റെ ഭാഗമല്ലാത്ത പ്രോജക്ടുകളും ചെയ്യണം. 

ഋഷഭ് ചൗധരി, ബിറ്റ്സ് (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ) പിലാനി പൂർവവിദ്യാർഥി, ഊബറിൽ ഡേറ്റ അനലിസ്റ്റ്

∙ പ്ലേസ്മെന്റ് ആയി മാറുന്ന ഇന്റേൺഷിപ്  

ഐഐടി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)കളിൽ ഈ മാസം ആരംഭിച്ച റിക്രൂട്മെന്റ് സീസണിൽ ഐഐടി മദ്രാസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കു ട്രേഡിങ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റ് 4.3 കോടി രൂപയുടെ വാർഷിക പാക്കേജാണ് ഓഫർ ചെയ്തത്. നേരത്തേ ഇതേ കമ്പനിയിൽ ഇന്റേൺഷിപ് പൂർത്തിയാക്കിയതിന്റെ പിൻബലത്തിലാണു ക്വാണ്ടിറ്റേറ്റീവ് ട്രേഡർ ജോലിവാഗ്ദാനം വിദ്യാർഥിക്കു ലഭിച്ചത്. ഇങ്ങനെ ഇന്റേൺഷിപ് പ്ലേസ്മെന്റ് ആക്കി മാറ്റുന്ന പ്രീ പ്ലേസ്മെന്റ് ഇപ്പോൾ ക്യാംപസുകളിൽ അപരിചിതമല്ല. ഇന്റേൺഷിപ്പിന് എത്തുന്നവരെ വിലയിരുത്തി മികവുള്ളവരെ ജോലിക്കെടുക്കുകയാണു കമ്പനികൾ. അതിനാൽ 6 മാസ ലോങ് ഇന്റേൺഷിപ്പുകൾ പതിവായി. സ്വകാര്യ, കൽപിത സർവകലാശാലകളിൽ ചിലതു ഹാജർ വ്യവസ്ഥയിൽ ഇളവുനൽകി ഒരു വർഷത്തേക്കുവരെ ഇന്റേൺഷിപ് പ്രോത്സാഹിപ്പിക്കുന്നു. 

Representative image by Jovanmandic / istock
ADVERTISEMENT

അവസാന 2 സെമസ്റ്ററുകളിൽ ഇന്റേൺഷിപ്പിനു പോകുന്ന വിദ്യാർഥികൾ പരീക്ഷയെഴുതാൻ മാത്രം ക്യാംപസിലെത്തിയാൽ മതിയെന്ന സൗകര്യം കോട്ടയം ഐഐഐടി നൽകുന്നുണ്ട്. ഇവർക്ക് ഓൺലൈനായി ക്ലാസിൽ പങ്കെടുക്കാം. ഇന്റേൺഷിപ്പിനു പോകുന്നവരെ പരീക്ഷകളുടെ എണ്ണം ഇളവു ചെയ്താണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പ്രോത്സാഹിപ്പിക്കുന്നത്. എട്ടാം സെമസ്റ്ററിൽ നാലിനു പകരം 2 വിഷയങ്ങൾ എഴുതി ജയിച്ചാൽ മതി. ഇന്റേൺഷിപ്പും പാർട്‌ടൈം ജോലിയും വഴി നേരിട്ടു പ്ലേസ്മെന്റ് കിട്ടിയില്ലെങ്കിലും മറ്റൊരു മെച്ചമുണ്ട്; തൊഴിൽ മേഖലയുമായി പരിചയപ്പെടാനും പ്ലേസ്മെന്റ് ഡ്രൈവുകളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാനും സഹായിക്കും.

∙ നെറ്റ്‌വർക്കിങ് പ്രധാനം

പൂർവവിദ്യാർഥികളെ ബന്ധപ്പെടുത്തിയുള്ള പ്ലേസ്മെന്റ് ഡ്രൈവുകൾ ക്യാംപസുകളിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്. പ്രമുഖ ക്യാംപസുകളിലെല്ലാം പൂർവവിദ്യാർഥികളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക വിഭാഗങ്ങളുണ്ട്. 

'ബഹുരാഷ്ട്ര കമ്പനികളിലെ ജോലി ഇപ്പോൾ വിദ്യാർഥികളുടെ അവസാനവഴിയല്ല. പലരും സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ഇഷ്ടപ്പെടുന്നു. ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഐഐടികളുടേത്. അധ്യാപകരുടെ മെന്റർഷിപ്പിൽതന്നെ സംരംഭം തുടങ്ങാം. ഐഐടി മദ്രാസിന്റെ അനുബന്ധമായുള്ള റിസർച് പാർക്കിൽ ഒട്ടേറെ സ്റ്റാർട്ടപ്പുകളുണ്ട്. ഐഐടിയുടെ അക്കാദമിക് സൗകര്യങ്ങൾ ഇവർക്കും ലഭ്യമാകും. ഇന്റർഡിസിപ്ലിനറി പ്രോഗ്രാമുകളാണ് ഐഐടികളുടെ മറ്റൊരു സവിശേഷത. കോർ വിഷയങ്ങൾക്കു പുറമേ മറ്റു വിഷയങ്ങളും പഠിക്കാൻ അവസരം ലഭിക്കുന്നതു പല സ്കില്ലുകൾ ആർജിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു.  ഐഐടി മദ്രാസിലെ ഇൻസ്റ്റിറ്റ്യൂഷനൽ അഡ്വാൻസ്മെന്റ് സിഇഒ എം.ജി.കവിരാജ് അഭിപ്രായപ്പെടുന്നു.

വൻകിട കമ്പനികളിൽ എത്രപേർക്കു ജോലി കിട്ടുന്നു എന്ന കാഴ്ചപ്പാട് മാറിത്തുടങ്ങി. ഈ നമ്പറിന്റെ അടിസ്ഥാനത്തിൽ മാത്രം സ്ഥാപനങ്ങളെ വിലയിരുത്തുന്നതും വിദ്യാർഥികൾ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതും അബദ്ധമാണ്. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കാണ് ഐഐടി ഗാന്ധിനഗർ പ്രാധാന്യം നൽകുന്നത്. പ്രോജക്ടുകൾതന്നെ സ്റ്റാർട്ടപ് ആശയങ്ങളായി മാറ്റുന്ന വിദ്യാർഥികളേറെ. അധ്യാപകരും ഇതിന്റെ ഭാഗമാകുന്നു. പൂർവവിദ്യാർഥികളുമായി മികച്ചബന്ധം സൂക്ഷിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. ജോലി ഒഴിവുകൾ മാത്രമല്ല, ഇന്റേൺഷിപ്, പ്രോജക്ട് ഒഴിവ് പോലുള്ളവയും അവർ ആദ്യം ഞങ്ങളെ അറിയിക്കും. സ്റ്റാർട്ടപ്പുകളിലും അവരുടെ പങ്കാളിത്തമുണ്ട്. ഐഐടി ഗാന്ധിനഗർ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിലെ പ്രഫസർ ഡോ. ജയ്സൺ മഞ്ഞളി വ്യക്തമാക്കുന്നു. 

ADVERTISEMENT

∙ ജോലി സ്വന്തം കമ്പനിയിൽ !

ക്യാംപസുകളിലെ പ്ലേസ്മെന്റ് കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുകയാണ് സ്റ്റാർട്ടപ്പുകൾ. ഒട്ടേറെ വിദ്യാർഥികൾ പഠനം കഴിയുന്ന മുറയ്ക്ക് ഒറ്റയ്ക്കോ കൂട്ടായോ സ്വന്തം കമ്പനികൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്നു. ഐഐടി, ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പോലുള്ള സ്ഥാപനങ്ങളിലെല്ലാം പഠനം, ജോലി, ഗവേഷണം എന്നിവയ്ക്കു പുറമേ സംരംഭകത്വം പ്രധാന വിഷയമാണ്. സംസ്ഥാനത്തു വിദ്യാർഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 25 ക്യാംപസുകൾക്കാണ് ഈ വർഷം പാർക്കിന് അനുമതി നൽകുക. ഗവേഷണ ഉൽപന്നങ്ങളെക്കാൾ വാണിജ്യ ഉൽപാദനത്തിനാണു മുൻഗണന.

Representative image. Photo Credit : CrispyPork/shutterstock

സ്വയം ജോലി എന്നതു മാത്രമല്ല, മറ്റുള്ളവർക്കു ജോലി നൽകാനും സ്റ്റാർട്ടപ്പുകൾക്കു കഴിയുന്നു. കഴിഞ്ഞവർഷം ഐഐടി മദ്രാസിലെ പ്രധാന റിക്രൂട്ടർമാരിലൊന്ന് അവരുടെതന്നെ സ്റ്റാർട്ടപ് സംരംഭമായ അഗ്നികുൽ കോസ്മോസ് ആയിരുന്നു. ഇത്തവണത്തെ ക്യാംപസ് പ്ലേസ്മെന്റ് സീസണിൽ സ്റ്റാർട്ടപ്, ഇ–കൊമേഴ്സ് കമ്പനികളാകും കൂടുതൽപേരെ റിക്രൂട്ട് ചെയ്യുകയെന്നാണു വിലയിരുത്തൽ. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി റജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികളിൽ സ്റ്റാർട്ടപ് സാന്നിധ്യം വർധിച്ചതായാണു വിവരം. സ്വയംസംരംഭകർക്കു പ്ലേസ്മെന്റ് മാർക്കറ്റിലും ഡിമാൻഡ് കൂടുതലാണ്. സ്റ്റാർട്ടപ് പൊളിഞ്ഞാലും ഒരു ‘സ്പാർക്’ ഉണ്ടെന്നു തോന്നിയാൽ ആളെ സ്വീകരിക്കാൻ കമ്പനികൾക്കു മടിയില്ല.

‘അപ്ഡേറ്റഡ് ആകൂ’ എന്നാണ് പുതിയകാലത്തിന്റെ സൂത്രവാക്യം. അതിവേഗം മാറുന്ന ജോലികളിൽ പിടിച്ചുനിൽക്കാൻ അത് അനിവാര്യം. വായിക്കാം ‘ പ്ലേസ്മെന്റ് പ്ലീസ്’ പരമ്പരയുടെ മൂന്നാം ഭാഗം.

English Summary:

Transforming Recruitment: How Project Portfolios and Internships Are Shaping Job Opportunities