6 മാസം കഴിഞ്ഞു, മോദി സർക്കാർ വീണില്ല; മമതയുടെ ആ നീക്കത്തിൽ പന്തികേടുണ്ട്; കോൺഗ്രസിനും രാഹുലിനും പാഠം
സൈന്യങ്ങളെപ്പോലെ രാഷ്ട്രീയപാർട്ടികൾക്കും യുദ്ധകാലവും സമാധാനകാലവുമുണ്ട്. സമാധാനകാലം സൈന്യങ്ങൾ പ്രധാനമായും ഉപയോഗിക്കുക പരിശീലനത്തിലൂടെ മെച്ചപ്പെട്ട് അടുത്ത യുദ്ധത്തിനു കൂടുതൽ സജ്ജമാകാനാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള സമാധാനകാലത്ത് അടുത്ത പോരാട്ടത്തിനു തയാറെടുക്കുക പാർട്ടികളുടെയും രീതിയാണ്. എന്നും യുദ്ധത്തിലുള്ള ബിജെപി ആ ഗണത്തിൽ പെടുന്നില്ല. ബിജെപിയുമായി അടുത്ത പോരിന് ഒരുങ്ങേണ്ട പ്രതിപക്ഷ ഇന്ത്യാസഖ്യം ഇപ്പോൾ ആഭ്യന്തര നിഴൽയുദ്ധത്തിലാണ്. നയിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലിയാണു തർക്കം എന്നതിനാൽ മുന്നണിയുടെ നിലനിൽപിൽപോലും സംശയമുയരുന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കഴിഞ്ഞ ജൂണിൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറഞ്ഞത് എൻഡിഎ സർക്കാരിനു 15 ദിവസംപോലും ആയുസ്സുണ്ടാകില്ലെന്നും സർക്കാർ രൂപീകരണത്തിന് ഇന്ത്യാസഖ്യം തക്കസമയത്ത് അവകാശമുന്നയിക്കുമെന്നുമാണ്. ആറു മാസം കഴിഞ്ഞും അകാലമരണ ലക്ഷണങ്ങൾ എൻഡിഎ സർക്കാരിൽ കാണുന്നില്ല. എന്നിട്ടും

സൈന്യങ്ങളെപ്പോലെ രാഷ്ട്രീയപാർട്ടികൾക്കും യുദ്ധകാലവും സമാധാനകാലവുമുണ്ട്. സമാധാനകാലം സൈന്യങ്ങൾ പ്രധാനമായും ഉപയോഗിക്കുക പരിശീലനത്തിലൂടെ മെച്ചപ്പെട്ട് അടുത്ത യുദ്ധത്തിനു കൂടുതൽ സജ്ജമാകാനാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള സമാധാനകാലത്ത് അടുത്ത പോരാട്ടത്തിനു തയാറെടുക്കുക പാർട്ടികളുടെയും രീതിയാണ്. എന്നും യുദ്ധത്തിലുള്ള ബിജെപി ആ ഗണത്തിൽ പെടുന്നില്ല. ബിജെപിയുമായി അടുത്ത പോരിന് ഒരുങ്ങേണ്ട പ്രതിപക്ഷ ഇന്ത്യാസഖ്യം ഇപ്പോൾ ആഭ്യന്തര നിഴൽയുദ്ധത്തിലാണ്. നയിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലിയാണു തർക്കം എന്നതിനാൽ മുന്നണിയുടെ നിലനിൽപിൽപോലും സംശയമുയരുന്നു.
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കഴിഞ്ഞ ജൂണിൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറഞ്ഞത് എൻഡിഎ സർക്കാരിനു 15 ദിവസംപോലും ആയുസ്സുണ്ടാകില്ലെന്നും സർക്കാർ രൂപീകരണത്തിന് ഇന്ത്യാസഖ്യം തക്കസമയത്ത് അവകാശമുന്നയിക്കുമെന്നുമാണ്. ആറു മാസം കഴിഞ്ഞും അകാലമരണ ലക്ഷണങ്ങൾ എൻഡിഎ സർക്കാരിൽ കാണുന്നില്ല. എന്നിട്ടും ഇന്ത്യാസഖ്യത്തെ നയിക്കേണ്ടതു താനാണെന്നു മമതയ്ക്കു വെളിപാടുണ്ടായത് എന്തുകൊണ്ടാണ്?
മോദി സർക്കാരിനെ താഴെയിറക്കി ഭരണത്തിലേക്കു മുന്നണിയെ നയിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നേതൃത്വത്തിലേക്കു വരാൻ താൽപര്യപ്പെടുന്നതെന്നു മമത പറയുന്നില്ല. മാത്രമല്ല, ‘മുന്നണിയെ’ മുന്നണിയില്ലാത്ത ബംഗാളിലിരുന്നു നയിക്കാനേ ആഗ്രഹമുള്ളൂവെന്നു പറയുന്നുമുണ്ട്. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പുള്ള ഡൽഹിയിലും ബിഹാറിലും മമതയ്ക്കു പ്രസക്തിയല്ല. അതിനടുത്ത വർഷം തിരഞ്ഞെടുപ്പുള്ള ബംഗാളിൽ ഇന്ത്യാസഖ്യം മത്സരിക്കുന്നതിനു തൃണമൂൽ താൽപര്യപ്പെടാൻ സാധ്യത പൂജ്യമാണ്. എന്നിട്ടും മമതയുടെ മനസ്സ് പദവിമോഹത്തോടെ തുടിക്കുന്നതിൽ എന്തോ പന്തികേടുണ്ട്.
ബംഗാളിൽ ഇടതുപക്ഷത്തെ താഴെയിറക്കി തങ്ങൾക്കു കയറാൻ വാജ്പേയി സർക്കാരിന്റെ കാലത്തു ബിജെപി സൃഷ്ടിച്ച ചവിട്ടുപടിയായിരുന്നു തൃണമൂൽ. ആ കെണിയിൽനിന്നു തക്കസമയത്തു രക്ഷപ്പെട്ടെന്നു മാത്രമല്ല ബിജെപിയുടെ വളർച്ച നിയന്ത്രിക്കാനും മമതയ്ക്കു സാധിച്ചു. ആ പ്രതിരോധശേഷിയാണ് മമത മുന്നണി നായികയാകാൻ സ്വയം കൽപിക്കുന്ന പ്രധാന യോഗ്യത.
താനാണു മുന്നണിയെ സൃഷ്ടിച്ചതെന്നു മമത അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെ മുന്നണി മര്യാദകൾ നാമമാത്രമായേ മമതയുടെ പാർട്ടി പാലിച്ചിട്ടുള്ളൂ. മുന്നണിയുടെ അൽപകാല ജീവിതത്തിൽ ഏറ്റവും കൂടുതൽ അപശബ്ദങ്ങൾ കേൾപ്പിച്ചിട്ടുള്ളത് തൃണമൂലാണെന്നു പറയുന്നത് അധികമാവില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെയും മമതയുടെയും ഡിഎംകെയുടെയും തൃണമൂലിന്റെയും പെരുമാറ്റങ്ങൾ താരതമ്യം ചെയ്താൽ കാര്യങ്ങൾക്കു കൂടുതൽ വ്യക്തതയുണ്ടാകും. തമിഴ്നാട് വരെ പോകേണ്ട, കോൺഗ്രസുമായി ഡൽഹിയിൽ സഖ്യമില്ലെന്ന് അസന്ദിഗ്ധമായിത്തന്നെ പറയുമ്പോഴും ദേശീയമായി മുന്നണിമൂല്യങ്ങൾ പാലിക്കാൻ ശീലിച്ചിരിക്കുന്ന അരവിന്ദ് കേജ്‌രിവാളിന്റെ കാര്യമെടുത്താലും മതി. തങ്ങൾക്കെതിരെയുള്ളതും തങ്ങൾ പിന്തുണച്ചതുമായ ഭരണമുന്നണികളെ രണ്ടു വർഷത്തിനുള്ളിൽ ദുർബലപ്പെടുത്തി താഴെയിറക്കിയതിന്റെയും ഇടതു പിന്തുണയോടെയും അല്ലാതെയും മുന്നണിയായി 10 വർഷം തികച്ചു ഭരിച്ചതിന്റെയും ചരിത്രവും പരിചയവും കോൺഗ്രസിനുണ്ട്. തുടർന്നിങ്ങോട്ട് പുതിയൊരു ബിജെപിയെയാണു നേരിടുന്നത്.
മാറിയ കാലത്തിനൊത്ത് മുന്നണിയെ കൊണ്ടുനടക്കാൻ കോൺഗ്രസ് പരിശ്രമിക്കുന്നില്ലെന്നു പറയാനാകില്ല; ഇനിയും ഏറെ പാകംവരാനുണ്ട്. ഹരിയാനയിലും ജമ്മു കശ്മീരിലും മഹാരാഷ്ട്രയിലും കോൺഗ്രസ് പരാജയപ്പെട്ട അവസരമാണ് തന്റെ ആഗ്രഹം പരസ്യപ്പെടുത്താൻ മമത ഉപയോഗിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പരാജയം മുന്നണിയുടെ പരാജയമായി വ്യാഖ്യാനിക്കുന്ന മട്ടിലാണ് മമത സന്നദ്ധത പ്രകടിപ്പിച്ചത്. മമത പറയുന്നതിൽ കാര്യമുണ്ടെന്ന മട്ടിൽ സമാജ്‌വാദി പാർട്ടിയും എൻസിപിയും ആർജെഡിയും പ്രതികരിക്കുകയും ചെയ്തു. ബിഹാറിലെ അടുത്തവർഷത്തെ സീറ്റ് ചർച്ച മുന്നിൽക്കണ്ടാണു കോൺഗ്രസിനെ നോവിക്കാൻ ആർജെഡി കൂട്ടുനിൽക്കുന്നതെന്നു വേണമെങ്കിൽ പറയാം. മറ്റു രണ്ടു കക്ഷികളുടെയും പ്രശ്നം എന്താണോയെന്തോ?
മുന്നണിയുടെ നേതൃത്വം കോൺഗ്രസിനെന്നതു യോഗം കൂടി തീരുമാനിച്ചതല്ല; വലുപ്പംകൊണ്ടു സ്വാഭാവികമായി വന്നുചേർന്നതാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ മുന്നണിയുടെ അധ്യക്ഷനായി ഏതാണ്ട് ഒൗദ്യോഗികമായിത്തന്നെ കണക്കാക്കുന്നുമുണ്ട്. എന്നാൽ, മുന്നണി രൂപീകരണം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു. രാഹുൽ ഗാന്ധിയാണു ലോക്സഭയിലെ പ്രതിപക്ഷ നേതാവ്. അതുകൊണ്ടുതന്നെ, ഫലത്തിൽ രാഹുലാണു മുന്നണിയുടെ നേതാവ്. അപ്പോൾ, താൻ രാഹുലിനു പകരമാകാമെന്നാണു മമത പറയുന്നതെന്നു വിലയിരുത്താം.
ബിജെപിയെ ബംഗാളിൽ ചെറുക്കാൻ സാധിച്ചുവെന്നതിനപ്പുറം മുന്നണി നേതാവാകാൻ തക്ക യോഗ്യതകൾ മമതയ്ക്കു പറയാനില്ല. രഹസ്യമല്ലാത്ത ക്ഷിപ്രകോപം വലിയ അയോഗ്യതയാണു താനും. ദേശീയ പ്രതിപക്ഷ മുന്നണിയെന്നതിനാൽ പാർലമെന്റും അതിൽത്തന്നെ ലോക്സഭയുമാണ് പ്രധാന വേദി. അവിടെ ഒരുമിച്ചു നിൽക്കുകയാണു പ്രധാനം. അതുറപ്പാക്കുന്നതിനുള്ള രീതികളുടെ കാര്യത്തിൽ കോൺഗ്രസിനു കൂടുതൽ ഗൃഹപാഠം ആവശ്യമാണ്; പാർട്ടി നടത്തിപ്പിലെ അതേ അയഞ്ഞ രീതിയിൽ മുന്നണിയെ കൊണ്ടുപോകാനാകില്ല.
പാർട്ടിയിലേതുപോലെ മുന്നണിയിലും നേതാവായി അംഗീകരിക്കപ്പെടാൻ രാഹുൽ ഇനിയും നന്നായി അധ്വാനിക്കേണ്ടതുണ്ട്. കാരണം, മറ്റു പാർട്ടികളുടെ നേതാക്കളിൽ ഭൂരിപക്ഷവും രാഷ്ട്രീയമായി രാഹുലിനെക്കാൾ ലോകപരിചയമുള്ളവരാണ്. കോൺഗ്രസാണു ദേശീയമായി മുന്നണിയുടെ പ്രധാനബലം എന്ന വാസ്തവം മനസ്സിൽ വച്ചുകൊണ്ടുതന്നെ, മറ്റു നേതാക്കളുടെ ‘ഈഗോ’ മാനിച്ചും അവരുമായി ഊഷ്മള ബന്ധം വളർത്തിയും അവരിലൊരാൾ മാത്രമെന്ന പ്രതീതി സൃഷ്ടിച്ചുമൊക്കെ നേതാവെന്ന് അവരെക്കൊണ്ടും രാഹുലിനു വിളിപ്പിക്കാം. അങ്ങനെ സംഭവിക്കുംവരെ മറ്റു പലരും നേതൃപദവി ചോദിക്കും.
അന്തിമവിശകലനത്തിൽ, സമാധാനകാലത്തു മുന്നണിയെ അസ്വസ്ഥമാക്കാൻ മമതയ്ക്കു സാധിച്ചു. പാർലമെന്റിലാണ് അതു പ്രതിഫലിച്ചത്. പ്രത്യക്ഷത്തിൽ അതിന്റെ പ്രയോജനം സർക്കാരിനൊപ്പം അദാനിക്കും ലഭിച്ചു. അദാനിയൊരു ദേശീയ വിഷയമാണോയെന്നു സംശയിക്കുന്നവർ കോൺഗ്രസിലുമുണ്ട്. എന്നാൽ, രാഹുൽ അതിനെ ഒരു കമ്പനിയെന്നതിനപ്പുറം മോദിഭരണത്തിലെ സർക്കാർ–ശിങ്കിടി മുതലാളിത്ത സാഹോദര്യത്തിന്റെ ഉദാഹരണമായിക്കൂടി എടുത്തുകാട്ടിയാണു നിരന്തരം ഉന്നയിക്കുന്നതെന്നു വ്യക്തം. അങ്ങനെയൊരു സമീപനം പലരെയും അലോസരപ്പെടുത്തുന്നതിൽ അമ്പരപ്പിനു വകയില്ല. ശല്യമുണ്ടാക്കുന്നവരെ ചെറുക്കാൻ പലവിധ ആയുധങ്ങൾ പ്രയോഗിക്കപ്പെടാം. അവയെ പ്രതിരോധിക്കുന്നതു കൂടി ഉൾപ്പെടുന്നതാണു പ്രതിപക്ഷ മുന്നണിയെ നയിക്കുകയെന്ന ഉത്തരവാദിത്തം.