40 വർഷം: ബിജെപി വളർന്നു, 1.82ൽനിന്ന് 23.59 കോടിയിലേക്ക്; കോൺഗ്രസിനെന്തു സംഭവിച്ചു? വോട്ടിങ് യന്ത്രം മാത്രമാണോ കുറ്റക്കാരൻ!
മല്ലികാർജുൻ ഖർഗെ കഴിഞ്ഞദിവസം കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കുറ്റങ്ങൾ ഏറ്റുപറഞ്ഞിട്ടുണ്ട്; കുറ്റപ്പെടുത്തലുകൾ വേണ്ടുവോളമുണ്ട്. അവയിൽനിന്ന് ആർക്കും മനസ്സിലാക്കാവുന്നത് ദൈവം വിചാരിച്ചാലും കോൺഗ്രസിനു ലോക്സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭകളിലേക്കും ഭൂരിപക്ഷജയം അസാധ്യമായിരുന്നെന്നാണ്. അത്രമേൽ ദുർബലമാണ് പാർട്ടിയും അതിന്റെ സംഘടനയും. അപ്പോൾപിന്നെ, തെറ്റാവരമുള്ള വോട്ടിങ് യന്ത്രത്തെയും ബിജെപിയുടെ തന്ത്രങ്ങളെയും കുറ്റംപറയുന്നതിൽ വലിയ കാര്യമുണ്ടോ എന്നു ചോദ്യം. ചരിത്രപരമായ കാരണങ്ങളാൽ, കോൺഗ്രസിനെ വീണുകിടക്കുന്ന വൻമരമായി കരുതാം. വേരറ്റുപോയിട്ടില്ല. കിടക്കുന്ന കിടപ്പിൽ അങ്ങിങ്ങായുള്ള പരിമിതജയങ്ങളുടെ രൂപത്തിൽ പുതിയ നാമ്പുകൾ പൊട്ടാറുണ്ട്. വൻമരം വീണ്ടും നിവർന്നു നിൽക്കുന്നുവെന്ന് അതിനർഥമില്ല. ഖർഗെയുടെ കുമ്പസാര– കുറ്റപത്രം മറ്റൊരുതരം വായനയ്ക്കു പ്രേരിപ്പിക്കുന്നില്ല. സംഘടനാപരമായ ദൗർബല്യങ്ങളും പോരായ്മകളും പരിഹരിക്കണമെന്നതാണ് തിരഞ്ഞെടുപ്പുഫലങ്ങളുടെ സന്ദേശമെന്നു ഖർഗെ പറയുന്നു. ഏതു സാഹചര്യത്തിലും

മല്ലികാർജുൻ ഖർഗെ കഴിഞ്ഞദിവസം കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കുറ്റങ്ങൾ ഏറ്റുപറഞ്ഞിട്ടുണ്ട്; കുറ്റപ്പെടുത്തലുകൾ വേണ്ടുവോളമുണ്ട്. അവയിൽനിന്ന് ആർക്കും മനസ്സിലാക്കാവുന്നത് ദൈവം വിചാരിച്ചാലും കോൺഗ്രസിനു ലോക്സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭകളിലേക്കും ഭൂരിപക്ഷജയം അസാധ്യമായിരുന്നെന്നാണ്. അത്രമേൽ ദുർബലമാണ് പാർട്ടിയും അതിന്റെ സംഘടനയും. അപ്പോൾപിന്നെ, തെറ്റാവരമുള്ള വോട്ടിങ് യന്ത്രത്തെയും ബിജെപിയുടെ തന്ത്രങ്ങളെയും കുറ്റംപറയുന്നതിൽ വലിയ കാര്യമുണ്ടോ എന്നു ചോദ്യം.
ചരിത്രപരമായ കാരണങ്ങളാൽ, കോൺഗ്രസിനെ വീണുകിടക്കുന്ന വൻമരമായി കരുതാം. വേരറ്റുപോയിട്ടില്ല. കിടക്കുന്ന കിടപ്പിൽ അങ്ങിങ്ങായുള്ള പരിമിതജയങ്ങളുടെ രൂപത്തിൽ പുതിയ നാമ്പുകൾ പൊട്ടാറുണ്ട്. വൻമരം വീണ്ടും നിവർന്നു നിൽക്കുന്നുവെന്ന് അതിനർഥമില്ല. ഖർഗെയുടെ കുമ്പസാര– കുറ്റപത്രം മറ്റൊരുതരം വായനയ്ക്കു പ്രേരിപ്പിക്കുന്നില്ല. സംഘടനാപരമായ ദൗർബല്യങ്ങളും പോരായ്മകളും പരിഹരിക്കണമെന്നതാണ് തിരഞ്ഞെടുപ്പുഫലങ്ങളുടെ സന്ദേശമെന്നു ഖർഗെ പറയുന്നു. ഏതു സാഹചര്യത്തിലും ഐക്യം വേണം, പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ പാടില്ല, അച്ചടക്കം പാലിക്കണം, അനുകൂല സാഹചര്യത്തെ ജയമാക്കി മാറ്റാൻ സാധിക്കണം, പാർട്ടിക്കാർതന്നെ പാർട്ടിയുടെ ശത്രുക്കളാവരുത്, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ദേശീയ വിഷയങ്ങളെയും ദേശീയ നേതാക്കളെയുമല്ല ആശ്രയിക്കേണ്ടത്, പഴഞ്ചൻരീതികളെ ആശ്രയിച്ചു ജയിക്കാമെന്നു കരുതരുത് എന്നിങ്ങനെയാണ് നിർദേശങ്ങൾ.
സമയം കളയാതെയുള്ള തീരുമാനങ്ങൾ വേണം, ബ്ലോക്ക് മുതൽ എഐസിസി വരെ മാറ്റങ്ങൾ വേണം, കടുത്ത തീരുമാനങ്ങൾ വേണ്ടിവരും തുടങ്ങിയ പരാമർശങ്ങളെ കുമ്പസാരഗണത്തിൽപ്പെടുത്താം. പ്രത്യേകിച്ചും, ഖർഗെ അധ്യക്ഷനായിട്ട് രണ്ടു വർഷം കഴിഞ്ഞുവെന്നതും ഇത്തരം നിർദേശങ്ങൾ ഉദയ്പുർ ശിബിരത്തിലും റായ്പുർ എഐസിസി പ്ലീനറിയിലും ഉണ്ടായതാണെന്നതും പരിഗണിക്കുമ്പോൾ. ഇന്ദിരാഗാന്ധിയുടെ കാലശേഷം, ഏതാണ്ട് നാൽപതു വർഷമായി പാർട്ടിഘടന ശോഷിച്ചതാണ്. ഖർഗെയുടേതിനെക്കാൾ കടുത്തഭാഷയിൽ, 1985ൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി സംഘടനയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു പറഞ്ഞിരുന്നു. പണമുണ്ടാക്കലുൾപ്പെടെ അവരവരുടെ താൽപര്യങ്ങൾക്കും ക്ലിക്കുകൾക്കുമായി പാർട്ടിയെ ഉപയോഗിച്ച്, സംഘടനയെ വെറും തോടുമാത്രമാക്കി മാറ്റിയവരെക്കുറിച്ചും അന്നു രാജീവ് പറഞ്ഞു.
വിശേഷാവസരങ്ങളിൽ മിനുക്കിയെടുത്ത് അവതരിപ്പിക്കാനുള്ളവ മാത്രമായി പാർട്ടിയുടെ ആശയങ്ങൾ മാറിയെന്നും ജനസ്വാധീനം വർധിപ്പിക്കാതെ നിലനിൽപില്ലെന്നുമൊക്കെ അന്നു രാജീവ് പറഞ്ഞെങ്കിലും പ്രത്യേകിച്ചൊരു പ്രയോജനവുമുണ്ടായില്ല. സംഘടനയുടെ ശോഷണം തുടർന്നു; പാർട്ടിയുടെ നിലപാടുകൾ പലതും ദോഷമായി. മറുവശത്ത്, ആർഎസ്എസെന്ന ബലം, പ്രയോഗിച്ച തന്ത്രങ്ങൾ, ശക്തമായിവന്ന സംഘടനാ സംവിധാനം ഒക്കെയും ചേർന്ന് ബിജെപിയുടെ ജനസ്വാധീനം വളർത്തി. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടു പാർട്ടികൾക്കും ലഭിച്ച വോട്ടുകൾ പാർട്ടികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ സഹായിക്കും.
∙1984 – 2024 കാലയളവിലെ 11 തിരഞ്ഞെടുപ്പുകൾ: കോൺഗ്രസിനു രാജ്യത്ത് ശരാശരി 11 കോടി പേർ വോട്ടു ചെയ്തു. ഇതേ കാലയളവിൽ ബിജെപിക്ക് ശരാശരി 10.52 കോടി പേർ.
∙1984ൽ കോൺഗ്രസിന് 11.54 കോടി വോട്ട്, ബിജെപിക്ക് 1.82 കോടി
∙1989ൽ കോൺഗ്രസിന് 11.88 കോടി, ബിജെപിക്ക് 3.41 കോടി
∙ 2004ൽ കോൺഗ്രസിന് 10.34 കോടി, ബിജെപിക്ക് 8.63 കോടി
∙ 2024 (രണ്ടു പാർട്ടികൾക്കും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച തിരഞ്ഞെടുപ്പ്.) കോൺഗ്രസിന് 13.67 കോടി, ബിജെപിക്ക് 23.59 കോടി.
തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമ്പോഴാണ് കോൺഗ്രസ് തങ്ങളുടെ സംഘടനാസംവിധാനത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ചു വിലപിക്കാറുള്ളത്. ഇടയ്ക്കൊക്കെ ചിന്തൻ ശിബിരം, എഐസിസി സമ്മേളനം, പ്ലീനറി അങ്ങനെ ചില ചടങ്ങുകൾ നടക്കും. സംഘടനയെ പിടിച്ചെഴുന്നേൽപിക്കേണ്ടത് എങ്ങനെയെന്നു വ്യക്തമാക്കി പ്രമേയങ്ങൾ പാസാക്കും. പിന്നെയെന്തു സംഭവിക്കും എന്നതു കോൺഗ്രസിനെക്കുറിച്ചാവുമ്പോൾ ഒരു ചോദ്യമല്ല. പരാജയങ്ങൾ പരിശോധിച്ചു പഠിക്കാൻ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കുകയെന്ന ചടങ്ങ് 1999 മുതൽ പല തവണ നടന്നു. പ്രവർത്തക സമിതിയിലേക്കുൾപ്പെടെ തിരഞ്ഞെടുപ്പു വേണം, ലോക്സഭാ സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിന് ആറു മാസം മുൻപും നിയമസഭയിലേക്കുള്ളവരെ മൂന്നു മാസം മുൻപും തീരുമാനിക്കണം തുടങ്ങി നിർദേശങ്ങൾ 1999ലെ ആന്റണി സമിതി നൽകി.
ഭാവിയിലെ വെല്ലുവിളികളെ നേരിടേണ്ടതെങ്ങനെയെന്നു നിർദേശിക്കാനുള്ള സമിതിയായിരുന്നു മറ്റൊരു ചടങ്ങ്. 2007ൽ രാഹുൽ ഗാന്ധി ഉൾപ്പെട്ട അത്തരമൊരു സമിതി ഉൾപാർട്ടി ജനാധിപത്യം, എല്ലാ തലത്തിലും തിരഞ്ഞെടുപ്പ്, കേഡർ സ്വഭാവം കൊണ്ടുവരfക തുടങ്ങിയ നിർദേശങ്ങൾ വച്ചു. വിദ്യാർഥി, യൂത്ത് പ്രസ്ഥാനങ്ങളിൽ ജനാധിപത്യരീതി കൊണ്ടുവരാൻ ശ്രമിച്ചതിനു താൻ ക്രൂശിക്കപ്പെട്ടെന്നും പാർട്ടിയിൽനിന്നുതന്നെ താൻ ആക്രമിക്കപ്പെട്ടെന്നും പരസ്യമായി പറഞ്ഞതു രാഹുൽ ഗാന്ധിയാണ്. അപ്പോൾ, ഉൾപാർട്ടി ജനാധിപത്യമെന്നതു വാസ്തവത്തിൽ കോൺഗ്രസിലൊരു പാഴ്‌വാക്കാണ്. അല്ലെങ്കിൽ, പാർട്ടിയിൽ ജനാധിപത്യരീതികൾ കർശനമായി പാലിക്കപ്പെട്ടാൽ തങ്ങൾക്ക് ഇരിപ്പിടമില്ലാതാകുമെന്നു ഭയപ്പെടുന്നവർ അതിനെ ചെറുക്കുന്നു. അവർ പ്രവർത്തകസമിതിയിലേക്കുൾപ്പെടെ നോമിനേഷൻ സംസ്കാരം ഉറപ്പാക്കുന്നു.
2022ൽ ഉദയ്പുരിലുണ്ടായ നവസങ്കൽപ പ്രഖ്യാപനം കോൺഗ്രസിനെ നന്നാക്കുമെന്നു പ്രതീക്ഷിച്ചത് കോൺഗ്രസിനെയും സ്വപ്നത്തിൽപോലും മാറ്റാനാവാത്ത അതിന്റെ ശീലങ്ങളെയുംകുറിച്ചു ധാരണയില്ലാത്തവരാണ്. സംഘടനയുടെ താൽപര്യം കണക്കിലെടുത്ത്, പുതിയ മുഖങ്ങൾക്ക് അവസരം നൽകാൻ ഒരു പദവിയിൽ ഒരാൾക്കു പരമാവധി അഞ്ചു വർഷം എന്നതുൾപ്പെടെ നടപ്പാക്കാത്ത പ്രഖ്യാപനങ്ങളാണ് നടപ്പായവയെക്കാൾ ഏറെക്കൂടുതൽ. ഉദയ്പുരിന്റെ ചൂടാറുംമുൻപാണ് റായ്പുരിൽ 2023 ഫെബ്രുവരിയിൽ പ്ലീനറി നടന്നത്. ഉദയ്പുരിലെ എല്ലാ പ്രമേയങ്ങളും, പ്രത്യേകിച്ചും സംഘടനയെ സംബന്ധിച്ചവ, വേഗത്തിൽ നടപ്പാക്കുമെന്നായിരുന്നു റായ്പുരിലെ പ്രഖ്യാപനങ്ങളിലൊന്ന്. ഐക്യവും അച്ചടക്കവും വേണമെന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രാദേശിക വിഷയങ്ങൾക്ക് ഊന്നൽ നൽകണമെന്നുമൊക്കെ അന്നു തീരുമാനമുണ്ടായി. പ്രവർത്തകസമിതിയിലേക്കു തിരഞ്ഞെടുപ്പു വേണ്ട, അംഗങ്ങളെ അധ്യക്ഷൻ നോമിനേറ്റ് ചെയ്താൽ മതി എന്നതായിരുന്നു അന്നത്തെ മറ്റൊരു പ്രധാന തീരുമാനം!
ഇപ്പോൾ, ദാ കാലങ്ങളായി പാർട്ടി വേദികളിൽ കേൾക്കുന്നതും പ്രമേയങ്ങളിലൂടെ ഉറപ്പിക്കുന്നതുമായ കാര്യങ്ങൾ പലതും ഖർഗെ വീണ്ടും പറയുന്നു. വാചകഘടനയിൽ ചില മാറ്റങ്ങളുണ്ടെന്നതു ശരിയാണ്. ഇങ്ങനെ തുടരാൻ സാധിച്ചാൽ ഇതേ പ്രസംഗത്തിന് ഇനിയും അവസരങ്ങൾ വരുമെന്നു പറയാൻ ബിജെപിക്കാർ വേണമെന്നില്ല. ഖർഗെ എണ്ണിപ്പറയുന്ന മോശം സ്ഥിതിയിലും കോൺഗ്രസിനു ലോക്സഭയിലേക്ക് 13 കോടി വോട്ടുകിട്ടി. ഇന്ത്യാ സഖ്യമായി മത്സരിച്ചെന്നതും സഹായകമായെങ്കിലും, അതിലൊരു സന്ദേശമുണ്ട്. കേൾക്കാൻ പാർട്ടി തയാറുണ്ടോയെന്നതാണ് ചോദ്യം. പരാജയങ്ങൾക്കു പഴികേൾക്കാൻ വോട്ടിങ് യന്ത്രം ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നുകൂടി നേതാക്കളോട് ആരു ചോദിക്കും?