സർക്കാർ ജീവനക്കാരോട് പൊതുവേ പൊതുജനങ്ങൾക്ക് അശേഷം സ്നേഹമോ ബഹുമാനമോ തോന്നാറില്ല. പകരം അവരോടും അവരുടെ കസേരയോടും ഈർഷ്യയും വെറുപ്പുമാണെന്നതാണ് സത്യം. എന്നാലോ, അതു നമ്മൾ പുറമേ കാണിക്കുകയോ പറയുകയോ ചെയ്യില്ല. അങ്ങനെ ചെയ്താലുള്ള ഭവിഷ്യത്ത് അറിയാവുന്നതുകൊണ്ടാണത്. കാരണം ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ആരുടെ ജീവിതവും കുട്ടിച്ചോറാക്കാൻ പറ്റും. നമ്മൾ നികുതിദായകർ കഴിഞ്ഞുപോകുന്നതു സർക്കാർ ഉദ്യോഗസ്ഥരുടെ ദാക്ഷിണ്യത്തിലാണ് എന്നൊരു ധാരണ നമ്മുടെയൊക്കെ മനസ്സിൽ പണ്ടുപണ്ടേ കയറിക്കൂടിയിട്ടുള്ളത് അതുകൊണ്ടൊക്കെയാണ്. ജനാധിപത്യത്തിലും അതിനു മാറ്റമൊന്നുമില്ല. ഒരു പൊലീസുകാരൻ വേണമെന്നില്ല, ഒരു പ്യൂൺ വിചാരിച്ചാൽ മതി; ഒരു സാധാരണക്കാരന്റെ ജീവിതം നരകതുല്യമാകും. ഉദാഹരണങ്ങൾ ഏറെയുണ്ട്. എന്നാൽ, ഇതിനൊരു മറുവശമുണ്ട്. നീതിബോധവും അനുകമ്പയും കൈവിടാത്ത ഒട്ടേറെപ്പേർ സർക്കാർ ഉദ്യോഗസ്ഥർക്കിടയിലുണ്ട്. അവരുടെ രക്തത്തിനുവേണ്ടി നിലവിളിക്കുന്ന രാഷ്ട്രീയാധികാരം ഈ ഉദ്യോഗസ്ഥരുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നു. സർക്കാർ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ചും ഉയർന്ന പദവിയിലിരിക്കുന്നവരെ സമ്മർദത്തിലാക്കുന്നത് അധികാരത്തിലിരിക്കുന്ന പാർട്ടിയും അതിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന സർവീസ് സംഘടനകളുമാണ്. അധികാരം കയ്യാളുന്ന ഏതു രാഷ്ട്രീയ പാർട്ടിയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ ജീവനക്കാരോട് പൊതുവേ പൊതുജനങ്ങൾക്ക് അശേഷം സ്നേഹമോ ബഹുമാനമോ തോന്നാറില്ല. പകരം അവരോടും അവരുടെ കസേരയോടും ഈർഷ്യയും വെറുപ്പുമാണെന്നതാണ് സത്യം. എന്നാലോ, അതു നമ്മൾ പുറമേ കാണിക്കുകയോ പറയുകയോ ചെയ്യില്ല. അങ്ങനെ ചെയ്താലുള്ള ഭവിഷ്യത്ത് അറിയാവുന്നതുകൊണ്ടാണത്. കാരണം ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ആരുടെ ജീവിതവും കുട്ടിച്ചോറാക്കാൻ പറ്റും. നമ്മൾ നികുതിദായകർ കഴിഞ്ഞുപോകുന്നതു സർക്കാർ ഉദ്യോഗസ്ഥരുടെ ദാക്ഷിണ്യത്തിലാണ് എന്നൊരു ധാരണ നമ്മുടെയൊക്കെ മനസ്സിൽ പണ്ടുപണ്ടേ കയറിക്കൂടിയിട്ടുള്ളത് അതുകൊണ്ടൊക്കെയാണ്. ജനാധിപത്യത്തിലും അതിനു മാറ്റമൊന്നുമില്ല. ഒരു പൊലീസുകാരൻ വേണമെന്നില്ല, ഒരു പ്യൂൺ വിചാരിച്ചാൽ മതി; ഒരു സാധാരണക്കാരന്റെ ജീവിതം നരകതുല്യമാകും. ഉദാഹരണങ്ങൾ ഏറെയുണ്ട്.

എന്നാൽ, ഇതിനൊരു മറുവശമുണ്ട്. നീതിബോധവും അനുകമ്പയും കൈവിടാത്ത ഒട്ടേറെപ്പേർ സർക്കാർ ഉദ്യോഗസ്ഥർക്കിടയിലുണ്ട്. അവരുടെ രക്തത്തിനുവേണ്ടി നിലവിളിക്കുന്ന രാഷ്ട്രീയാധികാരം ഈ ഉദ്യോഗസ്ഥരുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നു. സർക്കാർ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ചും ഉയർന്ന പദവിയിലിരിക്കുന്നവരെ സമ്മർദത്തിലാക്കുന്നത് അധികാരത്തിലിരിക്കുന്ന പാർട്ടിയും അതിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന സർവീസ് സംഘടനകളുമാണ്. അധികാരം കയ്യാളുന്ന ഏതു രാഷ്ട്രീയ പാർട്ടിയുടെയും ശാസനകൾക്കും നിബന്ധനകൾക്കും നിർബന്ധങ്ങൾക്കും വഴങ്ങേണ്ടിവരുന്നത് സർക്കാർ ഉദ്യോഗസ്ഥരുടെ ദുരവസ്ഥതന്നെ. ആണ്ടൂരിലെ സാജനൊക്കെ മരണം ഭേദമെന്നു തീരുമാനിച്ചതു രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടിയതുകൊണ്ടുകൂടിയാണല്ലോ.

(Image is only for Representative Purpose)
ADVERTISEMENT

ഇപ്പോൾ ഇങ്ങനെ ചിന്തിക്കേണ്ടി വന്നതിന്റെ കാരണം നവീൻ ബാബുവിന്റെ അകാലമൃത്യു തന്നെ. ഔദ്യോഗികമായി താൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യാനും ശരിയെന്നു തനിക്ക് ഉറച്ചബോധ്യമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാനും നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അധികാര രാഷ്ട്രീയത്തിന്റെ ഇരകളിൽ ഒടുവിലത്തെ ഉദാഹരണം ആകാൻ പോകുന്നില്ല മരണത്തിലേക്ക് എടുത്തെറിയപ്പെട്ട കണ്ണൂർ എഡിഎം. നവീൻ ബാബുവിന്റെ മരണം നമ്മുടെ നീതിസങ്കൽപങ്ങൾക്കു മുന്നിൽ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. ഉന്നതപദവിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് അവർ നേരിടുന്ന സമ്മർദങ്ങളെ എങ്ങനെയാണ് അതിജീവിക്കുവാനാകുക? അരുതാത്തതു ചെയ്യാൻ ഇവർക്കുമേൽ ചെലുത്തപ്പെടുന്ന സമ്മർദങ്ങൾ താങ്ങേണ്ടത് ഇവർ മാത്രമാണ്. ഇവർ അംഗമായിട്ടുള്ള സംഘടനപോലും ഇക്കാര്യത്തിൽ തുണയ്ക്ക് എത്തില്ല. എന്നുമാത്രമല്ല, ആ സംഘടന ഒരിക്കലും സ്വന്തം രാഷ്ട്രീയ നേതൃത്വത്തെ ഒരു നീതിമാന്റെ നിലപാടുകൾക്കു വേണ്ടി ധിക്കരിക്കുകയുമില്ല.

ഭർത്താവിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ നീക്കാൻ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരു വിധവയ്ക്കു പൊതുസമൂഹം നൽകുന്ന പിന്തുണ മാത്രമാണ് നമ്മൾ ഇനിയും മരിച്ചിട്ടില്ലല്ലോ എന്ന ആശ്വാസത്തിനുതകുന്ന ഏക ഘടകം.

നവീൻ ബാബുവിന്റെ കാര്യംതന്നെ നോക്കാം. അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങളോടു വിയോജിപ്പുള്ള സംഘടനകൾകൂടി അദ്ദേഹം മരിച്ച ദിവസമെങ്കിലും ദുഃഖസൂചകമായി നാലു മുദ്രാവാക്യം മുഴക്കാനുണ്ടായിരുന്നു. അതു നീതിമാനായ ഒരുദ്യോഗസ്ഥൻ അവർക്കിടയിൽ ജീവിച്ചിരുന്നു എന്നതിന്റെ തെളിവായിട്ടെടുക്കാമെന്നുവച്ചാലും, നവീൻ ബാബു അംഗമായിട്ടുള്ള സംഘടന അദ്ദേഹത്തിന്റെ ദുരൂഹമരണത്തോട് എങ്ങനെയാണ് തുടർന്നു പ്രതികരിച്ചുകൊണ്ടിരിക്കുന്നത്? ഇതാണ് നീതിമാന്മാർക്ക് അവർ വിശ്വസിച്ചുപോരുന്ന തത്വസംഹിത നൽകുന്ന അന്ത്യോപചാരം. സംഘടന പറയുന്നത് അനുസരിക്കാത്തവർ സംഘടനയിൽ ഒറ്റപ്പെടും, ഒറ്റപ്പെടുത്തും എന്നതാകുന്നു സർവീസ് സംഘടനകളുടെ അടിസ്ഥാനപ്രമാണം. വിധേയപ്പെടുന്നവർക്ക് എന്തുമാകാം. എന്തുണ്ടായാലും ഒരു നടപടിയും അവർക്കുനേരെ വരില്ല. അതിനു വേറെ സംവിധാനമുണ്ടിപ്പോൾ.

ഉദ്യോഗസ്ഥരിൽ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് രാഷ്ട്രീയ സമ്മർദങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്. രാഷ്ട്രീയനേതൃത്വം പറയുന്ന കാര്യങ്ങൾ ചെയ്തുകൊടുത്തില്ലെങ്കിൽ പ്രതികാരപീഡനം മരണാനന്തരവും തുടരുമെന്നതാണല്ലോ നമുക്കു മുന്നിലുള്ള ദൃഷ്ടാന്തം. നീതിമാന്മാരായ ഒട്ടേറെ ഉദ്യോഗസ്ഥർ മുൻപും ബലിയായിട്ടുണ്ട്, അവരുടെ രക്തം നീതി ലഭിക്കാതെ ഇപ്പോഴും നിലവിളിക്കുന്നുമുണ്ട്.

കെ.നവീൻ ബാബു. (Photo Arranged)
ADVERTISEMENT

ഭർത്താവിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ നീക്കാൻ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരു വിധവയ്ക്കു പൊതുസമൂഹം നൽകുന്ന പിന്തുണ മാത്രമാണ് നമ്മൾ ഇനിയും മരിച്ചിട്ടില്ലല്ലോ എന്ന ആശ്വാസത്തിനുതകുന്ന ഏക ഘടകം. അപ്പോഴും നാഴികയ്ക്കു നാൽപതു വട്ടം ‘നൈതികത’യെപ്പറ്റി വായ്ക്കുരവയിടുന്ന ഒരു സാംസ്കാരികൻപോലും നീതിക്കുവേണ്ടി പൊരുതുന്ന ഒരു വിധവയുടെ വിലാപം കേൾക്കാൻ നമ്മുടെ നാട്ടിലില്ല എന്നത് നമ്മൾ വഹിക്കുന്ന ദുരന്തം! നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന വിധംതന്നെ എത്ര അപഹാസ്യമാണ്. ഇനിയിപ്പോൾ സിബിഐ അന്വേഷണംതന്നെ വേണമോ വേണ്ടയോ എന്നു തീരുമാനിക്കുവാൻപോലും എത്ര വാദങ്ങൾ, പ്രതിവാദങ്ങൾ! ഇതെല്ലാം കഴിഞ്ഞാൽതന്നെ നീതിമാന്റെ രക്തത്തിനു നീതികിട്ടുമോ?

തേജോവധം അടക്കം, രാഷ്ട്രീയസമ്മർദങ്ങൾ താങ്ങാൻ കഴിയാതിരുന്ന നവീൻ ബാബുവിന്റെ രക്തസാക്ഷിത്വം നീതിമാന്മാരായ ഉദ്യോഗസ്ഥർക്കുള്ള അപകടമണിയാണ്. നീതിമാനും നീതിമതിയുമായിരുന്നുകൊണ്ട് സർക്കാരുദ്യോഗം വഹിക്കാനിറങ്ങുന്നവർ ഓർക്കുക. നിങ്ങൾക്കു പറഞ്ഞിട്ടുള്ളത് കുരിശാണ്. അതിൽ തൂങ്ങാൻ തയാറാകുന്നുണ്ടെങ്കിൽ അധിക ആശ്വാസബത്തയായി മുൾക്കിരീടവുമുണ്ടാകും.

English Summary:

Naveen Babu's Death Prove The Silent Suffering of Righteous Government Officials