ആർഎസ്എസ് ആചാര്യന്റെ ‘വിചാരധാര’യും മോദിയുടെ ‘ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പും’ തമ്മിലെന്താണ് ബന്ധം?’
കഷ്ടിച്ച് മൂന്നു പേജിലായി അഞ്ചു വകുപ്പുകൾ മാത്രം ഉള്ളതാണ് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നിർബന്ധിതമായി സാധ്യമാക്കുന്ന ഭരണഘടനാ ഭേദഗതികളുടേതായ ബിൽ. വലുപ്പംകൊണ്ട് ചെറിയ ബില്ലാണെങ്കിലും അതിനുള്ളിലെ ആശയലോകത്തിന്റെ കാര്യം അങ്ങനെയല്ല. ഭരണഘടനയിൽ പറയാതെതന്നെ, ഒരേസമയം തിരഞ്ഞെടുപ്പെന്നതായിരുന്നു 1967വരെ രീതി. അതിലേക്കു മടങ്ങിപ്പോകുന്നതു മെച്ചപ്പെട്ട ഭരണം സാധ്യമാക്കാനും വലിയതോതിൽ പണവും സമയവും ലാഭിക്കാനും സഹായിക്കുമെന്നാണ് മോദി സർക്കാരിന്റെ വാദം. സദ്ഭരണവും പണ, സമയ ലാഭങ്ങളും ആരാണ് ആഗ്രഹിക്കാത്തത്? തിരഞ്ഞെടുപ്പിന്റെ ക്രമീകരണത്തിലൂടെ അതു സാധിക്കുമെങ്കിൽ അങ്ങനെയാവട്ടെ എന്നു ന്യായം. ഒരേസമയം തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു ഭരണഘടനാ ഭേദഗതി ശിൽപികൾ നിർദേശിച്ചിട്ടുള്ള മാർഗമിതാണ്: ലോക്സഭയുടെ അഞ്ചു വർഷ കാലാവധിയെ പവിത്രമായി സംരക്ഷിക്കുക. അതിനിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സർക്കാരുകൾ താഴെപ്പോകുന്നതിനും ലോക്സഭയും നിയമസഭകളും പിരിച്ചുവിടപ്പെടുന്നതിനും വീണ്ടും തിരഞ്ഞെടുപ്പിനും തടസ്സമില്ല. പക്ഷേ, അതിലൂടെ സൃഷ്ടിക്കപ്പെടുക മിച്ച സഭകളായിരിക്കുമെന്നു മാത്രം. അതായത്, ലോക്സഭയുടെ അഞ്ചുവർഷ കാലാവധിയിലെ അവശേഷിക്കുന്ന സമയത്തേക്കു മാത്രമായി അവയുടെ ആയുസ്സ് പരിമിതപ്പെടും. ഒരേസമയം തിരഞ്ഞെടുപ്പെന്നു കർശനമാക്കുന്നതിൽ ലോക്സഭയുടെ അഞ്ചു വർഷത്തിനുള്ളിലേക്കു നിയമസഭകളെ ഒതുക്കുന്നതിലാണ്

കഷ്ടിച്ച് മൂന്നു പേജിലായി അഞ്ചു വകുപ്പുകൾ മാത്രം ഉള്ളതാണ് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നിർബന്ധിതമായി സാധ്യമാക്കുന്ന ഭരണഘടനാ ഭേദഗതികളുടേതായ ബിൽ. വലുപ്പംകൊണ്ട് ചെറിയ ബില്ലാണെങ്കിലും അതിനുള്ളിലെ ആശയലോകത്തിന്റെ കാര്യം അങ്ങനെയല്ല. ഭരണഘടനയിൽ പറയാതെതന്നെ, ഒരേസമയം തിരഞ്ഞെടുപ്പെന്നതായിരുന്നു 1967 വരെ രീതി. അതിലേക്കു മടങ്ങിപ്പോകുന്നതു മെച്ചപ്പെട്ട ഭരണം സാധ്യമാക്കാനും വലിയതോതിൽ പണവും സമയവും ലാഭിക്കാനും സഹായിക്കുമെന്നാണ് മോദി സർക്കാരിന്റെ വാദം. സദ്ഭരണവും പണ, സമയ ലാഭങ്ങളും ആരാണ് ആഗ്രഹിക്കാത്തത്? തിരഞ്ഞെടുപ്പിന്റെ ക്രമീകരണത്തിലൂടെ അതു സാധിക്കുമെങ്കിൽ അങ്ങനെയാവട്ടെ എന്നു ന്യായം.
ഒരേസമയം തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു ഭരണഘടനാ ഭേദഗതി ശിൽപികൾ നിർദേശിച്ചിട്ടുള്ള മാർഗമിതാണ്: ലോക്സഭയുടെ അഞ്ചു വർഷ കാലാവധിയെ പവിത്രമായി സംരക്ഷിക്കുക. അതിനിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സർക്കാരുകൾ താഴെപ്പോകുന്നതിനും ലോക്സഭയും നിയമസഭകളും പിരിച്ചുവിടപ്പെടുന്നതിനും വീണ്ടും തിരഞ്ഞെടുപ്പിനും തടസ്സമില്ല. പക്ഷേ, അതിലൂടെ സൃഷ്ടിക്കപ്പെടുക മിച്ച സഭകളായിരിക്കുമെന്നു മാത്രം. അതായത്, ലോക്സഭയുടെ അഞ്ചുവർഷ കാലാവധിയിലെ അവശേഷിക്കുന്ന സമയത്തേക്കു മാത്രമായി അവയുടെ ആയുസ്സ് പരിമിതപ്പെടും.
ഒരേസമയം തിരഞ്ഞെടുപ്പെന്നു കർശനമാക്കുന്നതിൽ ലോക്സഭയുടെ അഞ്ചു വർഷത്തിനുള്ളിലേക്കു നിയമസഭകളെ ഒതുക്കുന്നതിലാണ് പ്രതിപക്ഷത്തിന് പ്രധാന എതിർപ്പ്. കാരണം, നിയമസഭകളുടെ സ്വതന്ത്രസ്വഭാവം നഷ്ടപ്പെടുന്നതിനാൽ അതു ഫെഡറലിസത്തിന്റെ ലംഘനമാണ്. സമയവും പണവും ലാഭിക്കാമെന്ന വാദത്തോടും പ്രതിപക്ഷത്തിനു യോജിപ്പില്ല. കൂടുതൽ വോട്ടിങ് യന്ത്രങ്ങളും അവയുടെ അനുസാരികളും വാങ്ങാനും സൂക്ഷിക്കാനുമുള്ള ചെലവ് വലുതായിരിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻതന്നെ പറഞ്ഞിട്ടുണ്ട്. പുതിയ തിരഞ്ഞെടുപ്പു പദ്ധതിക്കു ശുപാർശ നൽകിയ കോവിന്ദ് സമിതിയാണെങ്കിൽ പണച്ചെലവിന്റെ കണക്കൊന്നും കൂട്ടിയെടുക്കാൻ താൽപര്യപ്പെട്ടതുമില്ല. നടപ്പാക്കിയാലുള്ള വരുംവരായ്കകൾ പരിശോധിക്കാനല്ല, ദേശീയ താൽപര്യത്തെക്കരുതി അതു നടപ്പാക്കുന്നതിന് എന്തു ചെയ്യണമെന്നു നിർദേശിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. അവർ അതു ചെയ്തു.
ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയത്തിന്റെ ഉദ്ഭവത്തിലേക്കു പോകുമ്പോൾ, തിരഞ്ഞെടുപ്പു കമ്മിഷന്റെ 1983ലെ വാർഷിക റിപ്പോർട്ടിലും നിയമ കമ്മിഷന്റെയും പാർലമെന്ററി സമിതികളുടെയും റിപ്പോർട്ടുകളിലും അതു പറഞ്ഞിട്ടുണ്ടെന്നാണ് സർക്കാരിന്റെ പക്ഷം. എന്നാൽ, ആശയ ചരിത്രാന്വേഷികൾ കുറച്ചുകൂടി പിന്നിലേക്കു പോകാൻ താൽപര്യപ്പെടും. ഒരു രാജ്യം– ഒറ്റത്തിരഞ്ഞെടുപ്പ് എന്നതല്ല, ഒരു രാഷ്ട്രം – ഒറ്റത്തിരഞ്ഞെടുപ്പ് എന്നതാണ് പദ്ധതിയുടെ പേര് എന്നതുതന്നെ അവരെ അതിനു പ്രേരിപ്പിക്കുന്നുവെന്നു പറയാം.
നിയമസഭകളെ ലോക്സഭയുടെ കാലാവധിക്കു കീഴിലാക്കുന്നതിലൂടെ ഫെഡറലിസം തകർക്കപ്പെടുന്നു എന്ന പ്രതിപക്ഷവാദം മനസ്സിൽവച്ചുകൊണ്ടുതന്നെ, 1940–1973 കാലയളവിൽ ആർഎസ്എസിനെ നയിച്ച എം.എസ്.ഗോൾവാൾക്കറുടെ ചിന്തകൾ പരിശോധിക്കാം. അവയിൽ പലതും അതതു കാലത്തെ സാഹചര്യവുമായി ചേർത്തുവായിക്കണമെന്നു മോഹൻ ഭാഗവത് വ്യക്തമാക്കിയിട്ടുള്ളതാണ്.
‘ബഞ്ച് ഓഫ് തോട്സ്’ എന്ന പേരിൽ ഇംഗ്ലിഷിലും ‘വിചാരധാര’യായി മലയാളത്തിലുമുള്ള ഗോൾവാൾക്കർ ചിന്തകളിൽ പറയുന്നു: ‘നമ്മുടെ ഭരണഘടന തയാറാക്കിയവർ ഏകരാഷ്ട്ര സങ്കൽപമെന്ന ബോധ്യത്തിന്റെ ആഴത്തിലുള്ള വേരോട്ടമുള്ളവരായിരുന്നില്ല എന്നതു നമ്മുടെ ഭരണഘടനയുടെ ഫെഡറൽ ഘടനയിൽനിന്നു വ്യക്തമാണ്. യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്നാണ് നമ്മുടെ രാജ്യം ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തേ വെറും പ്രവിശ്യകളായിരുന്നവയ്ക്കാണ് ഒട്ടേറെ പ്രത്യേക അധികാരങ്ങളോടെ ഇപ്പോൾ സംസ്ഥാന പദവി നൽകിയിരിക്കുന്നത്. ഭൂതകാലത്തിലെ നമ്മുടെ ഏകമായ ദേശീയ ജീവിതത്തെ വിഘടിപ്പിച്ച് പ്രത്യേകമായ രാഷ്ട്രീയ യൂണിറ്റുകളാക്കിയതിലൂടെ ദേശീയമായ ശിഥിലീകരണവും പരാജയവും സംഭവിച്ചുവെന്നതാണ് വസ്തുത.’
തുടർന്നങ്ങോട്ട്, ഏകരാഷ്ട്രത്തിലെ അനേക സംസ്ഥാനങ്ങളുടേതായ പ്രശ്നങ്ങൾ സംബന്ധിച്ച താളുകൾ മറിച്ച്, ഏകമായ ദേശീയ ജീവിതം സാധ്യമാക്കാൻ മാർഗങ്ങൾ പറയുന്ന ഭാഗത്തേക്കു വരാം: ‘നമ്മുടെ രാജ്യത്തെ ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള നല്ല വർത്തമാനങ്ങളെ മറവുചെയ്ത്, ഭാരതമെന്ന ഏക സ്റ്റേറ്റിലെ, ‘ഓട്ടോണമസ്’, ‘സെമി–ഓട്ടോണമസ്’ സംസ്ഥാനങ്ങളുടെ നിലനിൽപിനെ തുടച്ചുനീക്കി ‘ഒരു രാജ്യം, ഒരു സ്റ്റേറ്റ്, ഒരു നിയമനിർമാണ സഭ, ഒരു ഭരണസംവിധാനം’ എന്നു പ്രഖ്യാപിക്കുക; വിഘടിതവും പ്രാദേശികവും വിഭാഗീയവും ഭാഷാപരവും മറ്റു തരത്തിലുള്ളതുമായ ഭാവങ്ങൾ നമ്മുടെ ഏകീകൃതമായ പൊരുത്തത്തിനു പ്രശ്നമുണ്ടാക്കുന്നതിനുള്ള സാധ്യത അവശേഷിപ്പിക്കാതിരിക്കുക.’ അതിനായി ‘യൂണിറ്ററി’ അഥവാ ഏകഘടക സർക്കാർ സാധ്യമാക്കാൻ ഭരണഘടന തിരുത്തിയെഴുതാമെന്നും ഗോൾവാൾക്കർ ചിന്തിച്ചു.
‘നമ്മുടെ നിലവിലെ ഭരണകർത്താക്കൾ ഇരുകൈകളിലും ധൈര്യം സംഭരിച്ച്, കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ കണ്ട്, നമ്മെ തുറിച്ചു നോക്കുന്ന ഇടങ്കോലുകളുടേതായ അപകടങ്ങൾ മുന്നിൽകണ്ട്, വിവരമില്ലാത്തവരുടെ തലതിരിഞ്ഞ എതിർപ്പുകളെ നേരിട്ട്, ഉറച്ച കരങ്ങളോടെ, നിലവിലെ തെറ്റായ ഫെഡറൽ സംവിധാനം മാറ്റി ‘യൂണിറ്ററി’ എന്ന ഒരേയൊരു ശരിയായ ഭരണസംവിധാനം കൊണ്ടുവരണം’ എന്ന നിർദേശവും ദശകങ്ങൾക്കുമുൻപേ ഗോൾവാൾക്കറിൽനിന്നുണ്ടായി. നിർദേശം പാലിക്കുന്നവരെ വരുംതലമുറകൾ ആരാധിക്കുമെന്നും അദ്ദേഹം പറഞ്ഞുവച്ചു.
‘രാജ്യം ഒന്നാണ്, ജനത ഒന്നാണ്, അതുകൊണ്ട് ഒരു സർക്കാരും ഒരു നിയമനിർമാണ സംവിധാനവും മതി നമുക്ക്. ഭരണസൗകര്യത്തിനായി നമുക്ക് രാജ്യത്തെ വിവിധ മേഖലകളായി തിരിക്കാം. ഏതാനും മേഖലകളാവാം, അനേകമാവാം, അതു പ്രസക്തമല്ല. ഭരണസംവിധാനത്തിന്റെ വിതരണമാവാം, പക്ഷേ, നിയമനിർമാണ സംവിധാനം ഒന്നു മതി. ജനാധിപത്യത്തിന്റെ ആവശ്യങ്ങൾക്കു തൃപ്തിവരുത്താൻ ഒട്ടേറെ പ്രവിശ്യകളും ഒട്ടേറെ നിയമസഭകളും വേണമെന്നു പറയുന്നവരുണ്ട്. ജനാധിപത്യവും ഒട്ടേറെ നിയമസഭകളും തമ്മിലെന്തു ബന്ധമെന്ന് എനിക്കു മനസ്സിലാവുന്നില്ല. ജനാധിപത്യപരമായ ആവശ്യങ്ങൾക്ക് ഒരു കേന്ദ്രീയ നിയമനിർമാണ സഭ മതിയാവും’ – എന്നു പറഞ്ഞ് ഗോൾവാൾക്കർ ആശയവ്യക്തത വരുത്തി.
ചുരുക്കത്തിൽ, ഗോൾവാൾക്കറുടെ ചിന്തകൾ വായിക്കുന്നത് നിയമസഭകളുടെ കാലാവധിയെ ലോക്സഭയുടേതിനു കീഴിലാക്കുകയെന്ന ആശയത്തിന്റെ വേരുകൾ മനസ്സിലാക്കാനുൾപ്പെടെ സഹായകമാണ്. അതിനു സമയം വേണ്ടതിനാലാവാം, ഭരണഘടനാ ഭേദഗതികളെക്കുറിച്ചു വിശദമായ ചർച്ചയുണ്ടാവണമെന്നു ടിഡിപി പോലെയുള്ള ഘടകകക്ഷികൾ താൽപര്യപ്പെട്ടത്. പ്രതിപക്ഷത്തെ പിളർത്താതെ ഭരണഘടനാ ഭേദഗതികൾ പാസാക്കിയെടുക്കുക സാധ്യമല്ലാത്തപ്പോഴും, ഗോൾവാൾക്കർ ആവശ്യപ്പെട്ട ധൈര്യത്തിന്റെ ആദ്യഘട്ടം പ്രകടിപ്പിക്കാൻ ഭരണനേതൃത്വം തയാറായിരിക്കുന്നു.