5 വർഷത്തിൽ കേരളം ‘സമ്മാനിക്കുക’ 10 ലക്ഷം കോടിയിലേറെ; സബ്സിഡി പോലും നൽകാതെ കേന്ദ്രം; കനിയണം, കടം തടയരുത്
16–ാം ധനകാര്യ കമ്മിഷൻ കേരളത്തിൽ സന്ദർശനത്തിനെത്തി മടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. കാലാകാലങ്ങളായി കേന്ദ്രത്തിൽനിന്നു സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന നികുതിവിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ വലിയ പ്രാധാന്യത്തോടെയാണ് ധനകാര്യ കമ്മിഷന്റെ ഇൗ സന്ദർശനത്തെ കാണേണ്ടത്. 11–ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് 3.06% ആയിരുന്നു. എന്നാൽ, 15–ാം കമ്മിഷന്റെ കാലത്ത് ഇതു പകുതിയായി (1.9%). ഇതോടെ റവന്യു ചെലവിന്റെ 64.8 ശതമാനവും സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് എടുക്കേണ്ട അവസ്ഥയിലാണിപ്പോൾ കേരളം. സാമ്പത്തികമായി നോക്കിയാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ രണ്ടു ഗണത്തിൽപ്പെടുത്താം. കാർഷിക, വ്യാവസായിക ഉൽപാദനത്തിലും അവയുടെ കയറ്റുമതിയിലും വിൽപനയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് ഒരു വിഭാഗം. ഇവിടെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും നേരിട്ടു നികുതി ലഭിക്കും. ഉൽപാദന പ്രവർത്തനങ്ങൾ കാരണം സംസ്ഥാനത്തു തൊഴിലവസരങ്ങൾ വർധിക്കുകയും അതുവഴി ജനങ്ങൾ സമ്പന്നരാകുകയും ചെയ്യും. കേരളം ഈ

16–ാം ധനകാര്യ കമ്മിഷൻ കേരളത്തിൽ സന്ദർശനത്തിനെത്തി മടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. കാലാകാലങ്ങളായി കേന്ദ്രത്തിൽനിന്നു സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന നികുതിവിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ വലിയ പ്രാധാന്യത്തോടെയാണ് ധനകാര്യ കമ്മിഷന്റെ ഇൗ സന്ദർശനത്തെ കാണേണ്ടത്. 11–ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് 3.06% ആയിരുന്നു. എന്നാൽ, 15–ാം കമ്മിഷന്റെ കാലത്ത് ഇതു പകുതിയായി (1.9%). ഇതോടെ റവന്യു ചെലവിന്റെ 64.8 ശതമാനവും സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് എടുക്കേണ്ട അവസ്ഥയിലാണിപ്പോൾ കേരളം.
സാമ്പത്തികമായി നോക്കിയാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ രണ്ടു ഗണത്തിൽപ്പെടുത്താം. കാർഷിക, വ്യാവസായിക ഉൽപാദനത്തിലും അവയുടെ കയറ്റുമതിയിലും വിൽപനയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് ഒരു വിഭാഗം. ഇവിടെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും നേരിട്ടു നികുതി ലഭിക്കും. ഉൽപാദന പ്രവർത്തനങ്ങൾ കാരണം സംസ്ഥാനത്തു തൊഴിലവസരങ്ങൾ വർധിക്കുകയും അതുവഴി ജനങ്ങൾ സമ്പന്നരാകുകയും ചെയ്യും. കേരളം ഈ ഗണത്തിൽപ്പെടുന്ന സംസ്ഥാനമല്ല. മാനവ വിഭവശേഷി ഉൽപാദനത്തിനാണു കേരളം ഉൗന്നൽ കൊടുക്കുന്നത്. ഇവിടെ വിൽപനയിലൂടെ നേരിട്ട് നികുതി സർക്കാരിലേക്ക് എത്തുന്നില്ല. എന്നാൽ, കേന്ദ്രസർക്കാരിനു വരുമാന നികുതി ലഭിക്കുന്നുമുണ്ട്.
ലോകത്തെ 197 രാജ്യങ്ങളിൽ 183ലും മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പ്രഫ. ഇരുദയരാജന്റെ നേതൃത്വത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കുടിയേറ്റ സർവേയിൽ, ഇന്ത്യയിലേക്കെത്തുന്ന വിദേശനാണ്യത്തിന്റെ 23 ശതമാനത്തോളം സംഭാവന ചെയ്യുന്നതു മലയാളികളാണെന്നും വിലയിരുത്തിയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.76% (2011ലെ സെൻസസ് പ്രകാരം) മാത്രമുള്ള നമ്മൾ രാജ്യത്തേക്കെത്തുന്ന വിദേശനാണ്യത്തിൽ 23 ശതമാനവും സംഭാവന ചെയ്യുന്നു എന്നതു ചെറിയ കാര്യമല്ല. കുടിയേറ്റം കേരളത്തിലെ ജനങ്ങളുടെ സാമ്പത്തികനിലയെ മെച്ചപ്പെടുത്തിയെന്നു ചുരുക്കം.
എന്നാൽ, ഇതുവഴി നേരിട്ട് സംസ്ഥാന സർക്കാരിനു നികുതി വരുമാനമൊന്നും ലഭിക്കുന്നില്ലതാനും. മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കടമെടുത്തും അല്ലാതെയും വൻ മുതൽമുടക്കു നടത്തിയതിന്റെ ഫലമായി സംസ്ഥാന സർക്കാരിന്റെ റവന്യു കമ്മി ഉയരുകയും സർക്കാർ കടക്കെണിയിലാകുകയും ചെയ്തു. ഫലത്തിൽ, മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒക്കെ മാതൃകയായി മാറിയ നമ്മുടെ പ്രവർത്തനങ്ങൾതന്നെ നമ്മുടെ സാമ്പത്തികഭദ്രതയ്ക്കു വെല്ലുവിളിയായി.
∙ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ഇതു പോരാ
കേന്ദ്രം നികുതിവിഹിതം നൽകിയ ശേഷവും സാമ്പത്തിക അസ്ഥിരത നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കാനാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റ് എന്ന സംവിധാനം ഭരണഘടന ഒരുക്കിയിട്ടുള്ളത്. കേരളത്തിന് ഇൗ ഗ്രാന്റ് ലഭിക്കുന്നുണ്ട്. എന്നാൽ, കേരളത്തിന്റെ റവന്യു കമ്മി മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല. സേവനമേഖലയിലുള്ള കയറ്റുമതി വരുമാനത്തിന് 7 ശതമാനത്തോളം സബ്സിഡിക്ക് അർഹതയുണ്ടെങ്കിലും കേരളത്തിന്റെ മനുഷ്യവിഭവശേഷി കയറ്റുമതിയിൽ കേന്ദ്രത്തിൽനിന്ന് ഒരു സബ്‌സിഡിയും കേരളത്തിനു ലഭിച്ചിട്ടില്ല. 2023ൽ കുടിയേറ്റമേഖലയിൽനിന്നു രണ്ടരലക്ഷം കോടി രൂപയിലേറെ പുറംവരുമാനം നേടാൻ സഹായിച്ച കേരളം അടുത്ത 5 വർഷംകൊണ്ട് 10 ലക്ഷം കോടി രൂപയിലേറെ നേടിത്തരാൻ സാധ്യതയുണ്ട്. ഇൗ കണക്കുവച്ചു നോക്കിയാൽ ഏറ്റവും കുറഞ്ഞത് 70,000 കോടി രൂപയെങ്കിലും നിലവിലെ വാണിജ്യ നിയമമനുസരിച്ചോ റവന്യു ഡെഫിസിറ്റ് ഗ്രാന്റിനത്തിലോ കേരളത്തിന് അർഹതപ്പെട്ടതാണ്.
∙ അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങൾ
സംസ്ഥാനങ്ങൾക്കിടയിൽ കേന്ദ്ര നികുതി പങ്കുവയ്ക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡങ്ങളെല്ലാം മാറിയ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമല്ല. ഉദാഹരണത്തിന്, സംസ്ഥാനങ്ങളുടെ ആളോഹരി വരുമാനത്തിലെ അന്തരമാണ് കേന്ദ്രനികുതി വിഭജിക്കുന്നതിൽ പ്രധാന മാനദണ്ഡം. 45% തുകയാണ് ഇൗ മാനദണ്ഡമനുസരിച്ചു വിഭജിക്കുന്നത്. ഇതുകാരണം ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങൾക്കു കേന്ദ്ര നികുതിയിൽനിന്നുള്ള വിഹിതം കുറഞ്ഞിരിക്കും. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു വേണ്ട തരത്തിൽ പൊതുസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പണം സ്വരൂപിക്കാൻ കഴിയും എന്ന ധാരണയിലാണ് ഇതു ചെയ്യുന്നത്.
പക്ഷേ കണക്കുകളനുസരിച്ച്, സേവനങ്ങൾ കയറ്റുമതി ചെയ്ത് ആളോഹരി വരുമാനത്തിൽ വളർച്ച നേടിയ സംസ്ഥാനങ്ങളുടെ ആഭ്യന്തര മൊത്ത ഉൽപാദനത്തിൽ(ജിഡിപി) നികുതി വരുമാനത്തിന്റെ തോത് കുറയുകയാണ്. ഇതുകൊണ്ടാണ് കേരളത്തിന്റെ നികുതി അടിത്തറയിൽ കാര്യമായ കുറവ് 1980കൾക്കു ശേഷമുണ്ടായത്. വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട കച്ചവടങ്ങൾ തുടങ്ങിയ മേഖലകളിലെ മെച്ചപ്പെട്ട പ്രകടനം കാരണം ആഭ്യന്തര ഉൽപാദനം വർധിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന് ഈ മേഖലയിൽനിന്നു കാര്യമായ നികുതി ലഭിക്കുന്നില്ല. അതിനാൽ സംസ്ഥാനത്തിന്റെ ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി വീതംവയ്ക്കുന്നതു ശരിയല്ല.
∙ വികസനത്തിന് തടസ്സമായ നിയമങ്ങൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സാമ്പത്തികരംഗത്ത് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിനാണ് 2003ൽ കേന്ദ്ര സർക്കാരും അതിനുശേഷം എല്ലാ സംസ്ഥാനങ്ങളും ധന ഉത്തരവാദിത്ത നിയമം പാസാക്കിയത്. ഇതു രാജ്യത്തിന്റെ വളർച്ചയ്ക്കു വിഘാതമായി മാറിയോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസർക്കാരിനു പോലും ഇൗ നിയമം അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇൗ നിയമം അനുസരിച്ച് റവന്യു കമ്മി പൂജ്യമായും ധനക്കമ്മി 3 ശതമാനമായും സർക്കാരുകൾ നിജപ്പെടുത്തണം.
ഇന്ത്യ 2047ൽ വികസിത രാജ്യമാകണമെങ്കിൽ വാർഷിക വളർച്ചനിരക്ക് 9 ശതമാനമായി ഉയർത്തണമെന്നാണു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി വികസനത്തിനു സർക്കാർ ചെലവിടുന്ന തുക നിലവിലുള്ള 30 ശതമാനത്തിൽനിന്ന് ഏറ്റവും കുറഞ്ഞത് 40-45 ശതമാനത്തിലേക്കെങ്കിലും കൂട്ടണം. ഇതിനു കടമെടുക്കാതെ മാർഗമില്ല. പക്ഷേ, നിയമം അനുസരിച്ച് ഇത്ര വലിയ കടമെടുപ്പു സാധ്യമല്ല. പല വികസിതരാജ്യങ്ങളും ജിഡിപിക്കു തുല്യമായ തുകതന്നെ കടമെടുക്കുകയാണ്. ജപ്പാനിൽ അത് 250 ശതമാനത്തിനു മുകളിലാണ്. നമ്മുടെ രാജ്യത്താകട്ടെ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3% മാത്രമാണ് സംസ്ഥാനങ്ങൾക്കു കടമെടുക്കാൻ കഴിയുക. ഇൗ നിയമം പൊളിച്ചുപണിയേണ്ടത് അനിവാര്യമല്ലേ?
സഹകരണ ഫെഡറലിസത്തിന്റെ അടിസ്ഥാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണമാണ്. 1950കളിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും മറ്റും സംസ്ഥാനങ്ങൾക്കു കേന്ദ്രം വഴികാട്ടിയായിരുന്നു. ഇന്നു നേരെ തിരിച്ചാണു കാര്യങ്ങൾ. സംസ്ഥാനങ്ങൾ തുടങ്ങിവച്ച് വിജയിപ്പിച്ചെടുത്ത പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കേന്ദ്ര–സംസ്ഥാന സഹകരണം ഇക്കാര്യത്തിലൊക്കെ അനിവാര്യമാണ്. ലംബമായും തിരശ്ചീനമായുമുള്ള കേന്ദ്ര–സംസ്ഥാന സഹകരണത്തിലൂടെ മാത്രമേ വികസിത സംസ്ഥാനങ്ങളും വികസിത ഇന്ത്യയും എന്ന ലക്ഷ്യത്തിൽ എത്താൻ നമുക്കു കഴിയൂ. അതിനുള്ള പരിഗണനകൾ കൂടി ധനകാര്യ കമ്മിഷനിൽനിന്നു നാം പ്രതീക്ഷിക്കുന്നുണ്ട്.