ഇനി ‘അളവുകോൽ’ മൻമോഹൻ; ബിജെപിയും സിപിഎമ്മും വരെ ‘മനസ്സിലാക്കി’; ഇങ്ങനെയും രാഷ്ട്രീയക്കാരനാകാം!
രണ്ടു പൈതൃകങ്ങൾ സംരക്ഷിക്കുകയും പിന്തുടരുകയും ചെയ്യുമെന്നാണ് കോൺഗ്രസ് പ്രവർത്തകസമിതി കർണാടകയിലെ ബെളഗാവിയിലും ഡൽഹിയിലുമായി അടുത്തടുത്ത ദിവസങ്ങളിൽ പ്രമേയങ്ങൾ പാസാക്കി വ്യക്തമാക്കിയിരിക്കുന്നത്. ഒന്ന്, സത്യസന്ധത, അഹിംസ, നിർഭയത്വം, ലാളിത്യം എന്നിങ്ങനെ മഹാത്മാഗാന്ധിയുടെ ജീവിതപ്രമാണങ്ങൾ. രണ്ട്, ഡോ.മൻമോഹൻ സിങ്ങിന്റേതായ സംശുദ്ധി, പരിശ്രമശീലം, അനുകമ്പ എന്നിവ. പ്രത്യേകമായ രണ്ടു സാഹചര്യങ്ങളിൽ നടത്തുന്ന നിരുപദ്രവ പ്രസ്താവനകൾ മാത്രമായി രണ്ടു പ്രമേയങ്ങളെയും കാണാവുന്നതേയുള്ളൂ. നല്ല ആഗ്രഹങ്ങളുടേതായ ഒട്ടേറെ പ്രമേയങ്ങൾ കോൺഗ്രസ് ഇങ്ങനെ പാസാക്കിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയൻശൈലി അസാധ്യമെന്നു തിരിച്ചറിവുള്ളപ്പോഴും, ചരിത്രപരമായ കാരണങ്ങളാൽ കോൺഗ്രസുകാർ ഇപ്പോഴും അതിനുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുന്നു.

പൊതുജീവിതത്തിൽ ഗാന്ധിജിയെ തങ്ങളുടെ ബെഞ്ച് മാർക്ക് ആക്കി പ്രസ്താവനകളിലൂടെ നിലനിർത്തുമ്പോൾ രാഷ്ട്രീയക്കാർക്ക് അതിന്റേതായ മെച്ചങ്ങളുണ്ട്. ഗാന്ധിജിയാണ് പൊതുപ്രവർത്തക മാതൃകയെന്ന വിചാരം ജനമനസ്സിൽനിന്ന് ഇനിയും കുടിയിറങ്ങിയിട്ടില്ലെന്നതാവാം ആ പേര് ആവർത്തിക്കുമ്പോഴുള്ള രാഷ്ട്രീയക്കാരുടെ വിശ്വാസം. അത്തരത്തിൽ പറയാവുന്ന മറ്റനേകം പേരുകൾ പിന്നീടുണ്ടായില്ലെന്ന കാരണവുമുണ്ടാവാം. ഗാന്ധിയൻ എന്ന വിശേഷണം ഏറ്റുവാങ്ങാതെ അതിന്റെ ശൈലികൾ പാലിച്ചുള്ള ജീവിതമായിരുന്നു മൻമോഹൻ സിങ്ങിന്റേത്. സത്യസന്ധനായിരുന്നു. സിഖ് വിരുദ്ധകലാപത്തെയും ഗുജറാത്തിലെ നരഹത്യയെയും ചോദ്യംചെയ്ത അംഹിംസാവാദി. സാമ്പത്തിക വിഷയങ്ങളെക്കുറിച്ചു മാത്രമല്ല; അടിയന്തരാവസ്ഥയെന്ന തെറ്റിനെക്കുറിച്ചും നിർഭയമായി പറഞ്ഞു. ലളിതമായിരുന്നു ജീവിതം. രാഷ്ട്രീയക്കാരുടെ സംശുദ്ധിയിൽ അതെല്ലാം ഉൾപ്പെടും.
ഭരണം നടത്തുന്നവരുടെ കാര്യമെടുത്താൽ അഴിമതിയില്ലായ്മ മാത്രമല്ല; തീരുമാനങ്ങളിലെ സത്യസന്ധത, ദുരുദ്ദേശ്യമില്ലായ്മ, സ്വകാര്യ താൽപര്യങ്ങൾക്കു വഴിപ്പെടാതിരിക്കൽ തുടങ്ങിയവയുംകൂടി സംശുദ്ധിക്കു മാനദണ്ഡമാകും. സംശുദ്ധമായിരുന്നു മൻമോഹൻ സിങ്ങിന്റെ ജീവിതമെന്നു കോൺഗ്രസ് മാത്രമല്ല, സിപിഎമ്മും ബിജെപിയും പറയുന്നു. രണ്ടാം യുപിഎയുടെ കാലത്ത് അദ്ദേഹത്തെ അഴിമതിയുടെ പേരിൽ കുറ്റാരോപിതനാക്കിയതാണ് സിപിഎം; അതിനും മുൻപേ, 2009ൽത്തന്നെ ബിജെപി അദ്ദേഹത്തെ ദുർബല പ്രധാനമന്ത്രിയെന്നു വിളിച്ചു. രണ്ടിനും തന്റേതായ രീതിയിൽ, വ്യക്തതയുള്ള മറുപടികൾ മൻമോഹൻ സിങ് നൽകി.
സംശുദ്ധ ജീവിതമെന്നു മരണാനന്തരം വിശേഷിപ്പിക്കുമ്പോൾ, ആരുമായി താരതമ്യം ചെയ്തിട്ടാണ് അങ്ങനെയൊരു വിശേഷണത്തിൽ രാഷ്ട്രീയലോകം എത്തുന്നത് എന്നതു പ്രസക്തമാണ്. കാരണം, പൊതുരംഗത്തുള്ളവരിൽ പ്രതീക്ഷിക്കേണ്ട അടിസ്ഥാനഗുണം അദ്ദേഹത്തിൽ കണ്ടുവെന്നാണ് പറയുന്നത്. അതു പൊതുവേ കാണപ്പെടുന്നതല്ല എന്നുകൂടിയാണ് എടുത്തുപറയലിന്റെ അർഥം; താരതമ്യം തങ്ങളോടുതന്നെ എന്നു പറയാതെ പറയുകയാണ്. അദ്ദേഹം മാന്യനായിരുന്നു എന്നു പറയുമ്പോഴും ഇതേ കാര്യങ്ങൾ ബാധകമാണ്.
ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളിൽ പൊതുപ്രവർത്തകർക്കു പാലിക്കാൻ സംശുദ്ധി ഉൾപ്പെടെ ഏഴു തത്വങ്ങൾ നിർദേശിച്ചിട്ടുണ്ട്. പൊതു പദവികളിലുള്ളവരെക്കുറിച്ചു ജനത്തിന് എന്താണഭിപ്രായം എന്നറിയാൻ സർക്കാർതന്നെ സർവേകൾ നടത്തി ഫലം പരസ്യമാക്കുന്ന രീതിയുമുണ്ട്. ഇന്ത്യയിൽ രാഷ്ട്രീയക്കാരുടെ ഭാഗ്യത്തിന് അത്തരം സർവേകൾ ഇല്ലെന്നു മാത്രമല്ല, സംശുദ്ധമായ ജീവിതം എന്നതു ഭരിക്കുന്നവർക്കുള്ള വ്യവസ്ഥയായി തെളിച്ചുപറഞ്ഞിട്ടുമില്ല.
ഭരണഘടനാ പദവികളിലെത്തുന്നവരുടെ സത്യവാചകങ്ങളിൽ പൊതുസ്വഭാവത്തിലുള്ള ചില ഉറപ്പുകൾ പരാമർശിക്കുന്നുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമാർക്കായി ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ കാര്യമെടുത്താൽ, ആസ്തികൾ വെളിപ്പെടുത്തൽ, ബിസിനസ് ഇടപാടുകൾ നടത്തുന്നതിലും സമ്മാനങ്ങൾ വാങ്ങുന്നതിലുമുള്ള നിയന്ത്രണം തുടങ്ങിയവയാണ് പറയുന്നത്. എങ്ങനെ സഭയിലും പുറത്തും അംഗങ്ങൾ പെരുമാറണമെന്നു രാജ്യസഭയിൽ ചട്ടമുണ്ട്. ലോക്സഭയിലും അത്തരമൊന്നു വേണമെന്ന് 2014ൽ ശുപാർശയുണ്ടായി, നടപടിയുണ്ടായില്ല. അപ്പോൾ, തന്റെ രാഷ്ട്രീയവും ഭരണപരവുമായ പെരുമാറ്റങ്ങൾ സംശുദ്ധമായിരിക്കണമോയെന്നത് ഏറിയപങ്കും ഒരോ വ്യക്തിയും സ്വന്തമായെടുക്കേണ്ട തീരുമാനമാണ്.
59–ാം വയസ്സിലാണ് മൻമോഹൻ സിങ് രാഷ്ട്രീയത്തിലെത്തുന്നത്. അവിചാരിതമായിരുന്നു അതെങ്കിലും രാഷ്്ട്രീയത്തിന്റെ ഉള്ളുകള്ളികളും ഗൂഢാലോചനകൾ ഉൾപ്പെടെയുള്ള രീതികളും നേരത്തേ മനസ്സിലാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്; രാഷ്ട്രീയക്കാരനിലേക്കുള്ള മാറ്റം താൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ സംഭവിച്ചുവെന്നും. കോൺഗ്രസിന്റെ രാഷ്ട്രീയം പറഞ്ഞുള്ള പ്രസംഗങ്ങൾ, പാർട്ടി ചർച്ചകളിലെ പങ്കാളിത്തം, കൂട്ടുകക്ഷികളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ ഉൾപ്പെടെയാവാം രാഷ്ട്രീയക്കാരനായുള്ള മാറ്റം എന്നതിലൂടെ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക.
വൈകിയെത്തുന്നയാൾക്ക് തന്റെ അടിസ്ഥാനരീതികളിൽ മാറ്റം വരുത്തുക എളുപ്പമല്ലല്ലോ. സമയം പാലിക്കുക എന്ന സാമാന്യ മര്യാദയെക്കുറിച്ച്, രാഷ്ട്രീയക്കാരനായശേഷം മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്: ‘ഞാൻ പാർട്ടിപ്പരിപാടികൾക്കുൾപ്പെടെ കൃത്യസമയത്ത് എത്തും. എന്റെ വരവുനോക്കി ക്ലോക്കിലെ സമയം ശരിയാക്കാം. എന്റെ രീതി മറ്റു പലർക്കും നാണക്കേടായിട്ടുണ്ടാവാം. സമയത്തിനു വില കൽപിക്കാതിരിക്കുക നമ്മുടെ ശീലമാണല്ലോ.’ അപ്പോൾ, സമയത്തിന്റെ കാര്യത്തിലും അദ്ദേഹം മറ്റു പലരെയും അനുകരിച്ചില്ലെന്നു പറയാം.
പ്രധാനമന്ത്രിയായുള്ള മൻമോഹൻ സിങ്ങിന്റെ രീതികളും താരതമ്യവിധേയമാവുക സ്വാഭാവികം. ജനത്തെ ഞെട്ടിക്കുന്നതോ അപ്രതീക്ഷിതമോ ആയ പ്രഖ്യാപനങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായില്ല, കരുത്തനെന്ന് അവകാശപ്പെട്ടില്ല, തീരുമാനങ്ങളിൽ ജനാധിപത്യരീതികൾ പാലിച്ചു, മാധ്യമങ്ങൾക്ക് അകലം നിർദേശിക്കുന്നതിനു പകരം അവരോടു സംസാരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു കരുതി, പ്രതിഛായ മിനുക്കാൻ സർക്കാർ സംവിധാനങ്ങൾ അന്നു പണിപ്പെടേണ്ടതില്ലായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത്, സർക്കാരിലിരുന്നുതന്നെ താൻ കണ്ട തെറ്റായ രാഷ്ട്രീയരീതികൾ മൻമോഹൻ സിങ്ങിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. ബഹളങ്ങളുടേതല്ല, പ്രധാനമന്ത്രിയെപ്പോലെ മിതഭാഷണത്തിന്റേതായിരുന്നു സർക്കാരിന്റെയും ശൈലി.
ഭരണഘടനാ തത്വങ്ങളെ അവകാശനിയമങ്ങളിലൂടെ പ്രയോഗത്തിൽ വരുത്തുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപര്യമെന്നതും താരതമ്യത്തിൽ ഉൾപ്പെടേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചില്ലെന്നു പറയുമ്പോൾ, സർവസ്വാതന്ത്ര്യം ഇല്ലായിരുന്നെങ്കിൽ അന്നത്തെ സിഎജി ‘അനുമാനിക്കുന്ന നഷ്ട’ത്തിന്റെ കൃത്യമായ കണക്കു പറയുന്ന റിപ്പോർട്ടുമായി വന്ന് സർക്കാരിനെ പ്രതിസന്ധിയിലാക്കില്ലായിരുന്നു എന്നുകൂടിയുണ്ട്.
ഫലത്തിൽ, കോൺഗ്രസിനു മാത്രമല്ല, രാജ്യത്തെ ഭരണ– രാഷ്ട്രീയ സമൂഹത്തിനാകെ നിലവാരത്തിന്റേതായ വെല്ലുവിളി മുന്നോട്ടുവച്ചതാണ് മൻമോഹൻ സിങ്ങിന്റെ ജീവിതം. ഇങ്ങനെയും ഇക്കാലത്തും കോൺഗ്രസുകാരനും രാഷ്ട്രീയക്കാരനും പ്രധാനമന്ത്രിയുമായിരിക്കാം എന്ന് അദ്ദേഹം ജീവിച്ചു കാണിച്ചു, 33 വർഷം. അതുകൊണ്ടുതന്നെ അതു പ്രായോഗികവുമാണ്. പത്തു വർഷം മുൻപ് എന്നത് അത്ര പഴയകാലമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൈലിയെ കാലഹരണപ്പെട്ടത് എന്നു പറയാനുമാവില്ല.