മോങ്ങാനിരുന്ന ചരിത്രത്തിന്റെ തലയിൽ എന്നും തേങ്ങ വീണിട്ടുണ്ട്. അതിനെ ചരിത്രകാരന്മാർ ഇംഗ്ലിഷിൽ ഇമ്മീഡിയറ്റ് കോസ് (പെട്ടെന്നുള്ള കാരണം) എന്നാണു വിളിക്കുന്നത്. ചരിത്രപരമായ ഒരുപാടു കാരണങ്ങളാൽ വലിയൊരു മാറ്റത്തിന് ഒരു കാലമോ പ്രദേശമോ സജ്ജമായിക്കഴിയുമ്പോൾ, പെട്ടെന്ന് ആ സംഭവമുണ്ടാകുന്നതിന് ആക്കംകൂട്ടുന്ന ഒരു ചെറുസംഭവമുണ്ടാകും. രണ്ടാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി പറയുന്നത് ജർമനിയുടെ പോളണ്ട് ആക്രമണമാണ്. എന്നാൽ, അവിശ്വസനീയവും രസകരവുമായ ചില ഇമ്മീഡിയറ്റ് കോസുകളുമുണ്ടാകും. കേരളത്തിലേക്കു വടക്കു കിഴക്കൻ ഇന്ത്യയിൽനിന്നുള്ള തൊഴിലാളി കുടിയേറ്റം വൻതോതിൽ ആരംഭിക്കുന്നതിന് (‘ഭായിമാരുടെ വരവിന്’ എന്നു ചുരുക്കം) വഴിതുറന്ന 1996ലെ ഒരു സുപ്രീം കോടതി വിധി ഉദാഹരണം. അസമായിരുന്നു അന്ന് ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ൽ ടി.എൻ.ഗോദവർമൻ തിരുമുൽപാട് കൊടുത്ത കേസിൽ കാട്ടുമരങ്ങൾ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നതു സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. അസമിലെ പ്ലൈവുഡ് വ്യവസായം തകർന്നു. അതു പക്ഷേ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോങ്ങാനിരുന്ന ചരിത്രത്തിന്റെ തലയിൽ എന്നും തേങ്ങ വീണിട്ടുണ്ട്. അതിനെ ചരിത്രകാരന്മാർ ഇംഗ്ലിഷിൽ ഇമ്മീഡിയറ്റ് കോസ് (പെട്ടെന്നുള്ള കാരണം) എന്നാണു വിളിക്കുന്നത്. ചരിത്രപരമായ ഒരുപാടു കാരണങ്ങളാൽ വലിയൊരു മാറ്റത്തിന് ഒരു കാലമോ പ്രദേശമോ സജ്ജമായിക്കഴിയുമ്പോൾ, പെട്ടെന്ന് ആ സംഭവമുണ്ടാകുന്നതിന് ആക്കംകൂട്ടുന്ന ഒരു ചെറുസംഭവമുണ്ടാകും. രണ്ടാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി പറയുന്നത് ജർമനിയുടെ പോളണ്ട് ആക്രമണമാണ്. എന്നാൽ, അവിശ്വസനീയവും രസകരവുമായ ചില ഇമ്മീഡിയറ്റ് കോസുകളുമുണ്ടാകും. കേരളത്തിലേക്കു വടക്കു കിഴക്കൻ ഇന്ത്യയിൽനിന്നുള്ള തൊഴിലാളി കുടിയേറ്റം വൻതോതിൽ ആരംഭിക്കുന്നതിന് (‘ഭായിമാരുടെ വരവിന്’ എന്നു ചുരുക്കം) വഴിതുറന്ന 1996ലെ ഒരു സുപ്രീം കോടതി വിധി ഉദാഹരണം.

അസമായിരുന്നു അന്ന് ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ൽ ടി.എൻ.ഗോദവർമൻ തിരുമുൽപാട് കൊടുത്ത കേസിൽ കാട്ടുമരങ്ങൾ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നതു സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. അസമിലെ പ്ലൈവുഡ് വ്യവസായം തകർന്നു. അതു പക്ഷേ, കേരളത്തിനു ഗുണമായി. കേരളത്തിൽ തോട്ടമരങ്ങൾ (റബർ എന്നു വായിക്കുക) ധാരാളമുണ്ടായിരുന്നല്ലോ. അതു പ്ലൈവുഡാക്കുന്നതിനു നിരോധനമില്ല. പെരുമ്പാവൂരിലെ തടി വ്യവസായവും തകർന്നുനിൽക്കുന്ന കാലമായിരുന്നു അത്. കടുംവെട്ടു വെട്ടിക്കിട്ടുന്ന റബർത്തടിയുടെ ലഭ്യതയും അസമിൽനിന്നു വൻതോതിൽ സെക്കൻഡ് ഹാൻഡ് പ്ലൈവുഡ് മെഷിനറി വന്നതുമെല്ലാം ചേർന്ന് പെരുമ്പാവൂർ അങ്ങനെ ദക്ഷിണേഷ്യയിൽത്തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ നല്ല പ്ലൈവുഡ് ഉൽപാദിപ്പിക്കുന്ന കേന്ദ്രമായി മാറി.

പെരുമ്പാവൂരിൽ എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ. (ചിത്രം: മനോരമ)
ADVERTISEMENT

വൻതോതിൽ എന്തുണ്ടായാലും അത് ഒറ്റയ്ക്കായിരിക്കില്ല എന്ന കാര്യം ഒരിക്കലും മറക്കരുത്. വൻതോതിൽ അസമിൽനിന്നു വന്ന സെക്കൻഡ് ഹാൻഡ് മെഷിനറിക്കൊപ്പം വൻതോതിൽ ഫസ്റ്റ് ഹാൻഡ് മനുഷ്യരും വന്നു തുടങ്ങി. പിന്നീടുള്ളതു ചരിത്രം. അതു കേരളത്തിന്റെ ഉൾനാടുകളിലേക്കു വരെ പടർന്നു. ആ സുപ്രീം കോടതി വിധിയെ വേണമെങ്കിൽ നമുക്കതിന്റെ പെട്ടെന്നുള്ള കാരണമെന്നു വിളിക്കാമെങ്കിലും കേരളം ആ കുടിയേറ്റത്തിനു കാലക്രമേണ തയാറായിക്കൊണ്ടിരിക്കുകയായിരുന്നു. വിദ്യാഭ്യാസ നിലവാരം വർധിച്ചത്, വിദേശ കുടിയേറ്റം തുടങ്ങിയ കാരണങ്ങളാൽ ബുദ്ധി ഉപയോഗിച്ചുള്ള തൊഴിലുകളിലേക്കു കാലക്രമേണ മലയാളികൾ മാറിയതും കൺസ്ട്രക്‌ഷൻ ബൂം മൂലം കായികത്തൊഴിലാളികൾക്കു ഡിമാൻഡ് വർധിച്ചുവന്നതുമെല്ലാം ചേർന്നപ്പോഴാണ് അതിനു പണ്ടേ കളമൊരുങ്ങിത്തുടങ്ങിയത്.

(Representative image by Balaji Srinivasan / istock)

ഇനി കേരളത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗങ്ങളിലൊന്നായ ടൂറിസത്തിന്റെ (ജിഡിപിയുടെ 10%) വളർച്ചയുടെ കഥ പറയട്ടെ. നമ്മുടെ ടൂറിസം വകുപ്പിന്റെ വേറിട്ട പ്രയത്‌നങ്ങൾക്ക് ആ വളർച്ചയിൽ വലിയപങ്കുണ്ട്. ആദ്യകാലത്ത് വിദേശങ്ങളിൽ ഇന്ത്യയുടെ ടൂറിസം പൊതുവായി നടത്തിയിരുന്ന വിപണനത്തിന്റെ ഒരുഭാഗം മാത്രമായിരുന്നു കേരളം. അക്കാലങ്ങളിൽ താജ്മഹലും കശ്മീരുമൊക്കെയായിരുന്നല്ലോ ഇന്ത്യയുടെ പ്രധാന ടൂറിസം ആകർഷണങ്ങൾ. വിദേശങ്ങളിൽ കേരളാ ടൂറിസം ഒരു സവിശേഷ ബ്രാൻഡായി പ്രമോട്ട് ചെയ്യപ്പെട്ടു തുടങ്ങിയതിനു നേതൃത്വം നൽകിയത് 1987ലെ നായനാർ മന്ത്രിസഭയിൽ ടൂറിസത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി പി.എസ്.ശ്രീനിവാസനാണ്. പിൽക്കാലത്ത് കേരളാ ടൂറിസത്തിനു വന്ന ഗോഡ്‌സ് ഓൺ കൺട്രി (ദൈവത്തിന്റെ സ്വന്തം നാട്) എന്ന മുദ്രാവാക്യവും ക്ലിക്കായി.

ഒരു അതിപ്രധാന സംഗതിയാണ് നമ്മൾ പൊതുവിൽ മേലനങ്ങാത്ത ആൾക്കാരായിത്തീരുന്നു എന്നത്. സംഗതി ഒരർഥത്തിൽ നല്ലതു തന്നെ. പക്ഷേ, ഇതുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ വലുതാണ്.

ADVERTISEMENT

മികച്ച വിജയം നേടുന്ന ഒരാശയം എത്രകാലമായാലും മാറ്റേണ്ട ആവശ്യമില്ല എന്നതു പരസ്യരംഗത്തെ ഒരു അലിഖിതനിയമമാണ്. മെയ്ഡ് ഫോർ ഈച്ച് അദർ എന്ന പരസ്യംതന്നെ ഉദാഹരണം. പുകയിലയും ഫിൽറ്ററുമായിരുന്നു അതിലെ മെയ്ഡ് ഫോർ ഈച്ച് അദറെങ്കിലും ദൃശ്യത്തിൽ ഒരാണും പെണ്ണുമായിരുന്നു പരസ്പരം. അതുപോലെ ഗോഡ്‌സ് ഓൺ കൺട്രി ഫലിച്ചെങ്കിൽ അത് അവിടെത്തന്നെ ഇരിക്കട്ടെ. എന്നാൽ, യഥാർഥത്തിൽ ദൈവത്തിനും ഇച്ചിരെ താഴെ പുരോഹിതരുടെ നാടാണ് കേരളം എന്നതാണ് യാഥാർഥ്യം. പുരോഹിതൻ എന്നുദ്ദേശിച്ചത് അറിവുകൊണ്ട് ഉപജീവനം തേടുന്ന ആൾ എന്നാണ്. നമ്മുടെ പഴയ ജാതിവ്യവസ്ഥയിൽ അറിവ് പുരോഹിതവർഗത്തിന്റെ കുത്തകയായിരുന്നല്ലോ. ബാക്കി ജോലികൾ ചെയ്യാൻ വേറെ വേറെ ജാതിത്തട്ടുകൾ നിലനിന്നു.

(Representative image by GCShutter / istock)

നമ്മൾ കാലക്രമേണയും കൂടുതൽ കൂടുതലായും അറിവുജോലികളുടെ ആൾക്കാരായി മാറിക്കൊണ്ടിരിക്കുന്നു. അതു നല്ലതാണോ ചീത്തയാണോ എന്നതല്ല ഇവിടുത്തെ വിഷയം. ആളുകളുടെ തൊഴിൽനിലവാരവും ജീവിതനിലവാരവും മെച്ചപ്പെടുന്നത് എല്ലാംകൊണ്ടും നല്ലതുതന്നെ. കുടിയേറ്റവും ചരിത്രാതീതകാലം മുതൽക്കുള്ള ആഗോള പ്രതിഭാസമാണ്. മലയാളികളിൽ ചിലർക്ക് ഇതരസംസ്ഥാന തൊഴിലാളികൾ വരുന്നത് ഇഷ്ടമല്ല, ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയം അദ്ദേഹത്തെ ഇടവേളയ്ക്കുശേഷം വീണ്ടും യുഎസ് പ്രസിഡന്റാകാൻ സഹായിച്ചു. അങ്ങനെ കുടിയേറ്റവിരുദ്ധ വികാരങ്ങൾ പലതുണ്ടെങ്കിലും കുടിയേറ്റം അതുകൊണ്ടൊന്നും നിലയ്ക്കാൻ പോകുന്നില്ല. അത് എങ്ങനെ നന്നാക്കി നടത്തിക്കൊണ്ടുപോകാം എന്നാണ് ഇരട്ടക്കുടിയേറ്റത്തിന്റെ (പുറത്തോട്ടും അകത്തോട്ടും) അപൂർവ ആൾക്കാരായ മല്ലൂസ് അറിഞ്ഞിരിക്കേണ്ടത്.

ADVERTISEMENT

അക്കൂട്ടത്തിലെ ഒരു അതിപ്രധാന സംഗതിയാണ് നമ്മൾ പൊതുവിൽ മേലനങ്ങാത്ത ആൾക്കാരായിത്തീരുന്നു എന്നത്. സംഗതി ഒരർഥത്തിൽ നല്ലതു തന്നെ. പക്ഷേ, ഇതുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ വലുതാണ്. ‘മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും’ എന്ന ദൈവവചനം അതേ അർഥത്തിൽ ഇന്നു പ്രായോഗികമല്ലെങ്കിലും (എസി റൂമിലിരുന്ന് ഐടിപ്പണി ചെയ്യുമ്പോൾ വിയർപ്പെവിടെ എന്നതിൽ തുടങ്ങുന്നു 101 ചോദ്യങ്ങൾ) നമ്മുടെ ശരീരങ്ങൾ വിയർക്കാനും ആയാസപ്പെടാനുംകൂടി ഉള്ളതാണ്; അത് അങ്ങനെ സംഭവിച്ചേ മതിയാകൂ എന്നതാണ് അതിന്റെ മറുവശം. 

(Representative image by Marcela Ruth Romero / istock)

കേരളത്തിലെ ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും ഒരുമാതിരി മെച്ചപ്പെട്ട പ്രോട്ടീൻ തീറ്റ ലഭിക്കുന്നതും (ഏകപക്ഷീയമായി ചിക്കൻ!) മിക്കവാറും എല്ലാ ജീവിതാവശ്യങ്ങളും മൊബൈൽ ഫോണിലൂടെ നിവൃത്തിയാക്കാമെന്നു വരുന്നതും സ്വകാര്യ മോട്ടർ വാഹനങ്ങളുടെ പെരുപ്പവുമെല്ലാം ചേരുമ്പോൾ നമ്മുടെ രോഗാതുരത അതിന്റെ അങ്ങേയറ്റത്ത് എത്തുമോയെന്നു ഭയം തോന്നുകയാണ്. ശരിയാണ്, തലച്ചോർജോലികൾക്കും പ്രോട്ടീൻ വേണം. എന്നാലും ശരീരങ്ങൾ ഇളകിയേ പറ്റൂ. ഇക്കാര്യം നമ്മുടെ സർക്കാരുകൾ (സംസ്ഥാന സർക്കാർ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെ) കുറെക്കൂടി ഗൗരവത്തിലെടുക്കണം. നടക്കാൻ പോക്കെല്ലാം ധാരാളം നടക്കുന്നുണ്ട്. വ്യായാമവും പലരും ശീലമാക്കിയിട്ടുണ്ട്. 

എന്നാലും നമ്മൾ തിന്നു തീർക്കുന്ന ഫാറ്റും പ്രോട്ടീനുമെല്ലാം കത്തിച്ചുതീർക്കാൻ ഇതൊന്നും പോരാ എന്നാണു തോന്നുന്നത്. ജീവിതശൈലീരോഗങ്ങൾ മുതൽ വിഷാദം വരെയുള്ള ചതിക്കുഴികളാണ് ഈ യാത്രയിൽ ഇടത്തും വലത്തും കാണാനാകുന്നത്. പാഴായിപ്പോകുന്ന നമ്മുടെ കായികക്ഷമത എങ്ങനെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിലും ആലോചനകൾ വേണം. ഇതൊന്നും ഇതെഴുതുന്ന ആളെപ്പോലുള്ള കീബോർഡ് തൊഴിലാളികളുടെ (പേനയുന്ത് പണ്ടേ അവസാനിച്ചല്ലോ) ചെറിയബുദ്ധികളിൽ തോന്നുന്ന കാര്യങ്ങളായാൽ മതിയാവുകയുമില്ല.

നഴ്സിങ്, ഡ്രൈവിങ്, സെക്യൂരിറ്റി തുടങ്ങിയ ഏതാനും സെമി-കായിക ജോലികളിലേക്കുകൂടി മാത്രമേ വൻതോതിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഇനി എത്താനുള്ളൂ. ഈ കുറിപ്പ് പക്ഷേ, കുടിയേറ്റത്തെക്കുറിച്ചല്ല. കുടിയേറ്റം അനിവാര്യമാണ്. മേലനങ്ങാതെ നമ്മൾ വരുത്തിവയ്ക്കാൻ പോകുന്നത് പക്ഷേ, അനിവാര്യമാക്കരുത്.

ലാസ്റ്റ് സീൻ: ജിമ്മിൽ നാം വ്യായാമിച്ച് കത്തിക്കും കലോറികൾ പാഴാക്കാതിരിക്കുവാൻ വഴി കാണുമോ ശാസ്ത്രം? ഞാനോടും ട്രെഡ്മില്ലുമായ് ഡൈനാമോ ഘടിപ്പിച്ചാൽ ഞാൻ ദാഹം തീർക്കും ജലം മോട്ടറിൽ വീടെത്തുമോ?

English Summary:

Understand the Risks and Dangers of Sedentary Lifestyle - Tatoo Times